വീട്ടിൽ നിന്ന് ഒരു കട്ടനും കുടിച്ച് അപ്പോ തന്നെ ഇറങ്ങി ....
കിഴക്കേ മുറിയിലെ ശ്രീകുമാറിന്റെ വീട്ടിലേക്ക് -.....
മൊബൈൽ ഫോണിന്റെ വെട്ടത്തിൽ .... ലയം കഴിഞ്ഞ് ഒരു വളവു തിരിഞ്ഞാ കിഴക്കേ മുറി ആയി .....
പിന്നിൽ ഒരു ചെരുപ്പടി ശബ്ദം കേട്ടതുപോലെ .....
ചുരിതാറിന്റെ ടോപ്പിലെ പോക്കറ്റിൽ നിന്ന് ....
സ്വയം രക്ഷയ്ക്കെന്നോണം കൊണ്ടു നടക്കുന്ന ചെറിയ കത്തിയെടുഞ്ഞ് കൈയ്യിൽ പിടിച്ചു ....
ലയത്തിലുള്ളവർക്കൊക്കെ പയസി സ്വന്തം വീട്ടിലെ കൊച്ചാ .....
അതു കഴിഞ്ഞ് വളവിലേക്ക് തിരിയുമ്പോ ചിട്ടു കളി സംഘം ഉണ്ട് .....
ഒരിക്കൽ പയസിയെ കണ്ടൊരുത്തൻ .....
ഒന്നു ചൊറിഞ്ഞു .....
നിനക്ക് കൂടിയവൻമാരുടെ വിയർപ്പേ പിടിക്കത്തുള്ളു അല്ലേടി ....
കുറച്ചു നാറ്റമുണ്ടേലും ഞങ്ങളും മുറ്റാടി .....
ഒന്നും മിണ്ടാതെ അവൾ പുശ്ചിച്ച് നടന്നു .....
അവൻ ചിട്ടു കളി കഴിഞ്ഞ് വീട്ടിൽ ചെല്ലുമ്പോൾ .....
പയസി അവന്റെ മുറ്റത്ത് .....
"നീ എന്താടി ഇവിടെ .....?
"ഇവളെയൊക്കെ എന്തിനാടി വീട്ടിൽ കയറ്റിയേക്കുന്നേ .....
"അത് ചേട്ടനെ കാണാൻ വന്നതാണെന്നാ പറഞ്ഞത് ....
റാണി പേടിയോടെയാ പറയുന്നത്
"റാണി ചേച്ചി .... പറഞ്ഞത് ശരിയാ ....
നിങ്ങളുടെ കെട്ടിയോനെ നന്നായി ഒന്നു കാണാൻ തന്നെയാ വന്നത് .....
ഗിരിയുടെ മുഖത്തേക്ക് നോക്കി പല്ല് ഞെരിച്ചു കൊണ്ടാ പറഞ്ഞത് -.
"അകത്തൊരു പായ് വിരിക്ക് ചേച്ചി ....
എനിക്കും ഗിരിക്കും .....
"നിങ്ങള് പോരാത്തോണ്ട് .... എന്നെ കൂടെ കിടക്കാൻ വിളിച്ചിട്ടുണ്ട് .....
"അഹങ്കാരി ....
നാടു നീളെ മറ്റേതിന് നടക്കുന്നവള് പലതും പറയും നീ കാര്യമാക്കണ്ടാ .....
സതീശൻ റാണിയുടെ മുഖം മാറുന്നത് കണ്ടതും ഭയത്തോടെ പറഞ്ഞു
പൊടി പാറും പോലൊന്ന് അവന്റെ മുഖത്തിട്ട് പൊട്ടിച്ചു ....
ആഹ്ഹാ .....
ഗിരിക്ക് തല കറങ്ങി
പെണ്ണിന്റെ കൈയ്യ്ക്കിത്രയും കരുത്തോ.... കറങ്ങി നില്ക്കുമ്പോഴും ഗിരിയുടെ ചിന്ത അതായിരുന്നു ...
കത്തിയെടുത്ത് അവന്റെ പള്ളയ്ക്ക് വെച്ചിട്ട് പറഞ്ഞു ....
കയറ്റിക്കളയും മുന്നും പിന്നും നോക്കാനില്ലാത്തവളാ ....
ചെയ്യുമെന്നു പറഞ്ഞാ ചെയ്യും ....
അന്നുമുതൽ എല്ലാവർക്കും ഒരു ഭയമുണ്ടവളോട് വാളികളൊന്നും കമന്റുമായി അവളുടെ പിന്നാലെ ചെല്ലില്ല -...
കിഴക്കേ മുറിയിലെ വിശാലമായ മുറ്റത്തേക്ക് കയറിയതും ....
ഒരുത്തൻ വിറളി പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടപ്പുണ്ട് ....
കുമാർ .....
പയസി യെ കണ്ടതും പുരയിലേക്ക് കയറിപ്പോയി ....
എന്തൊക്കെത്തരം കിറുക്കാണോ ....
അവള് മുഖം ചുളുക്കിക്കൊണ്ട് യൂണിറ്റ് പ്രവർത്തിക്കുന്ന ഷെഡ്ഡിലേക്ക് ചെന്നു......
അത്യാവശ്യം സൗകര്യമുള്ള വീടാണ് കുമാറിന്റേത് .....
വാർത്ത ഒറ്റ നില വീട് ....
അതിന്റെ സൈഡിലായിട്ടാണ് ഷീറ്റിട്ട യൂണിറ്റ് പ്രവർത്തിക്കുന്നത് .....
കുമാറിന്റെ അമ്മ ഗോമതി ചേച്ചി .... അച്ഛൻ രവി ചേട്ടൻ ...
നാലു മക്കളാണ് ....
മൂന്നു പെണ്ണും പിന്നെ കുമാറും ....
രവി ചേട്ടൻ ഉള്ളതും ഇല്ലാത്തതും കണക്കാ ....
രാഷ്ട്രീയം കളിച്ച് നടപ്പാ .....
വല്ലപ്പോഴും വീട്ടിൽ വരും ...
അതും കൈയ്യിലെ കാശ് തീരുമ്പോ ...
കുമാറ് കഷ്ടപ്പെട്ടു തന്നെയാ ഇത്രയും എത്തിയത് .....
മൂന്നു പെങ്ങൻ മാരേയും കല്യാണം കഴിപ്പിച്ചു .....
ഓല മേഞ്ഞ വീട് --..
പൊളിച്ച് വാർക്ക കെട്ടിടം പണിതു....
വലിയ ചെമ്പിൽ ഉപ്പേരി വറുത്തു കോരിയിട്ടിരിക്കുന്നു .....
വാടി.... വന്നിരിക്ക് .... ശ്രീ വിദ്യയാണ് --
ഉപ്പേരി കവറിൽ നിറയ്ക്കുന്നിടത്തേക്ക് വിളിച്ചവളെ
അവളും ചിരിയോടെ അവർക്കൊപ്പം കൂടി .....
അവളു വന്നത്തിൽ പിന്നെ സ്പീഡിലായി കാര്യങ്ങൾ ....
കൂടെ ഇരിക്കുന്നവർക്ക് കള്ളപ്പണി കാണിക്കാൻ കഴിയില്ല -...
ചെയ്യുന്ന ജോലി ഒതുക്കത്തോടെ കൈവഴക്കത്തോടെ ചെയ്യുന്നവളെ കുമാറും നോക്കുന്നുണ്ട് .....
അടുത്ത വീടുകളിലെ ചേച്ചിമാരൊക്കെയുണ്ട് .....
അവർക്കും സന്തോഷം വീട്ടിലെ ജോലിയൊക്കെ ഒന്നൊതുക്കി ....
വന്നിരുന്നാൽ ... പത്തു കാശ് സമ്പാദിക്കാം ....
കൊച്ചേ.....
അടുത്ത വീട്ടിലെ സരോജിനി ചേച്ചിയാ ....
എന്താ ചേച്ചി ....
നീ ചെറുപ്രായത്തിലിങ്ങനെ ചോരയും നീരും നശിപ്പിക്കണോ .....
എന്തൊക്കെ ആയാലും ഒരു ആൺ തുണ വേണം ....
മൂന്ന് പെണ്ണുങ്ങൾ തനിച്ചല്ലേ .....
ചേച്ചിയുടെ ജീവിതം ഇങ്ങനെയൊക്കെ ആയി ....
നിനക്കെങ്കിലും ഒരു തുണ വേണ്ടേ ....
സ്ത്രീകൾക്ക് ജീവിക്കാൻ തുണ വേണോ ചേച്ചി .....
ഏതു കാലത്താ ചേച്ചിയൊക്കെ ....
അവൾക്ക് ഈർഷ്യ തോന്നി ....
കൊച്ചേ ഒരു കല്യാണം എന്നായാലും വേണ്ടേ ....?
ഹൊ ... സമ്മതിച്ചു ....
അവൾ തൊഴുതവരെ ......
ഞാൻ കല്യാണം കഴിക്കുന്നില്ല ചേച്ചി .....
വയ്യാണ്ടു വന്നാൽ കൂടെ ഒരാൾ ....
സരോജിനിക്ക് അപ്പോഴും സംശയം ....
ഒരു ഹോം നേഴ്സിനെ വയ്ക്കും വയ്യാണ്ടായാൽ ....
അതിന് കല്യാണം കഴിക്കണോ ...?
വയ്യാണ്ടായാൽ നോക്കാനാണത്രേ കല്യാണം ....
പിന്നെ ഒരിക്കലും നേരം വെളുക്കാത്തതിനോടൊന്നും സംസാരിച്ചിട്ട് ഒരു കാര്യവുമില്ലെന്ന്
അവൾക്കറിയാം ....
ആ ഭാഗത്തേക്ക് പിന്നെ അവൾ ശ്രദ്ധിച്ചില്ല ...
പതിനൊന്ന് മണിയോടെ കവറിൽ നിറച്ചതൊക്കെ തൂക്കം നോക്കി പായ്ക്ക് ചെയ്തു കഴിഞ്ഞു ....
മുറ്റത്തിന്റെ അരികിലുള്ള
പൈപ്പിന്റെ ചുവട്ടിൽ കൈയ്യും മുഖവുമൊന്ന് കഴുകി ......
ഇരുട്ടിലേക്ക് നോക്കി .....
കുമാറേ കൊച്ചിനെ ഒന്നു ആക്കിയേച്ചും വാ ....
ഗോമതി ചേച്ചി ഇറയത്തേക്ക് ഇറങ്ങി വന്നു ....
മോളേ ദാ ഇതും കൈയ്യിലൊരു കവർ ......
അതു നീട്ടി നില്ക്കുകയാ ....
വാങ്ങിയില്ല .....
എന്താ ചേച്ചി ....
അത് ... കുറച്ച് പലഹാരങ്ങളാ....
നീ പ്രീയക്കും അമ്മയ്ക്കും കൊടുക്ക് -...
വേണ്ടേച്ചി --...
ജാള്യതയോടെ നിന്നു ....
അതെന്നാടി.... ഒന്നു പിടിക്ക് കൊച്ചേ.... വിദ്യേച്ചി ചിരിയോടെ കൈയ്യിൽ പിടിപ്പിച്ചു ....
അതുമായി പുറത്തിറങ്ങിയപ്പോഴേക്കും .....
കുമാറ് ടോർച്ചുമായി മുന്നിലുണ്ട് .....
കാവിമുണ്ടും ഷർട്ടുമാണ് .....
മുണ്ടൊക്കെ മടക്കി കുത്തി കാരണവരെ പോലെ മുന്നിലുണ്ട് ....
ആകെ അരിശം തോന്നി ....
ഇറങ്ങിയപ്പോഴേ പറഞ്ഞതാ തനിച്ചു പൊയ്ക്കോളാമെന്ന് കേൾക്കണ്ടേ ....
നായ്ക്കൾ കുറ്റികാട്ടിലെവിടെയോ കടി പിടികൂടുന്നുണ്ട് .....
ആകാശവും ഇരുളിമയിലാണ് ....
മഴക്കാറുണ്ട് .....
അതാവും ....
മുന്നിലുള്ള ആള് തിരിഞ്ഞു നോക്കാതെ ടോർച്ചും തെളിച്ച് നടപ്പുണ്ട് .....
ലയത്തിലേക്കുള്ള വഴി തിരിഞ്ഞതും ആള് നിന്നു .....
പഠിക്കാൻ .... പഠിക്കണ്ടേ .....
കേട്ടു എന്നാലും ചെവി കൊടുക്കാൻ പോയില്ല ....
നന്നായി പഠിക്കുമല്ലോ ....
ധൃതിയിൽ നടന്ന് മുന്നിൽക്കയറി ....
ഇവിടെ വരെ മതി ഞാൻ പൊയ്ക്കൊള്ളാം ...
പിന്നെ എന്റെ കാര്യത്തിൽ അനാവശ്യ ഇടപെടൽ വേണ്ടാ....
എനിക്കിഷ്ടമല്ല ....
ഓരോന്നും സഹതാപം കൊണ്ട് ഇറങ്ങിക്കോളും ...
മുറുമുറുത്തോണ്ട് വീട്ടിലേക്ക് നടന്നു ....
കണ്ണു പുകയുന്നുണ്ട് ....
കരയില്ലെന്ന് വർഷങ്ങൾക്ക് മുൻപേ തീരുമാനിച്ചതാ ....
വീട് പൂട്ടിയിട്ടാ പോയത് .....
ചേച്ചിയോട് പറഞ്ഞിരുന്നു .....
തന്നെ കാത്തിരിക്കണ്ടാ പണി കഴിഞ്ഞ് വന്നോളാമെന്ന് ....
അപ്പോ നിന്നു കരയുന്നുണ്ട് ....
ഞാൻ അതും കണ്ടോണ്ട് വീടും പൂട്ടി ഇറങ്ങിയതാ
അകത്തു കയറി ലൈറ്റിട്ട് ....
ചായ്പ്പിലെ അലുമിനിയം കലത്തിൽ നിന്ന് വെള്ളമെടുത്ത് കുടിച്ച് തളർന്ന് .... അടുപ്പിന്റെ തിട്ടിലേക്ക് ചാരി നിന്നു .....
അകത്ത് മുറിയിൽ അമ്മ എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട് .....
ചേച്ചി സുഖമില്ലാഞ്ഞിട്ടാണോ ഞരങ്ങുകയും മൂളുകയും ചെയ്യുന്നുണ്ട് ......
കണ്ണു വീണ്ടും എരിയുന്നു .....
ഉച്ചയ്ക്ക് മേരി ച്ചേടത്തി തന്ന ചോറ് കഴിച്ചതാ ഈ നേരമായി .....
തളർന്നു .....
എവിടേലും ഒന്നു കിടന്നാ മതിയെന്നായിട്ടുണ്ട് ....
മുറിയിലേക്ക് ചെന്നതും .....
ആകെ മൊത്തം ഒന്നു നോക്കിപ്പോയി .....
ചെറിയ മുറിയാണ് .....
ഒരു കോണിൽ കട്ടിലും പിന്നെ ഒരു ഇരുമ്പിന്റെ അലമാരയും ഉണ്ട് .....
നെടുനീളത്തിൽ കെട്ടിയ അഴവള്ളിയിൽ തുണികൾ മടക്കി ഇട്ടിട്ടുണ്ട് .....
ഇരുമ്പിന്റെ തന്നെ ചെറിയ ഒരു മേശയും .....
അമ്മ കട്ടിലിൽ ഇരുപ്പുണ്ട് .....
രാത്രി ഒട്ടും ഉറക്കമില്ല ....
എന്തെങ്കിലുമൊക്കെ പുലമ്പി നേരം വെളുപ്പിക്കും .....
താഴെ പായ വിരിച്ചതിൽ ചേച്ചി കിടന്ന് പുളയുകയാ ....
കണ്ണൊക്കെ നിറഞ്ഞ് കവിയുന്നു .....
പല്ലുകടിച്ച് പിടിച്ച് ശബ്ദം പുറത്തേക്ക് വരാതെ നോക്കുവാ ....
ഈ കാട്ടി കൂട്ടുന്നതൊക്കെ തന്നെ വിഷമിപ്പിക്കാതിരിക്കാനും ... ബുദ്ധിമുട്ടിപ്പിക്കാതിരിക്കാനും ...
ഇതു കാണുമ്പോ അരിശം തോന്നിപ്പോകുവാ ....
ആരോടെന്നില്ലാത്ത ദേഷ്യം ....
ചേച്ചിക്കും ഞാൻ ആരുമല്ലേ ....
പറഞ്ഞില്ല.....
വേദനിച്ചു .... ഉള്ളം ഉലഞ്ഞ് വേദനിച്ചു.....
സന്തോഷേട്ടന്റെ ഓട്ടോ വിളിച്ച് ചേച്ചിയേം കൊണ്ട് ആശുപത്രിയിലേക്ക് നീങ്ങുമ്പോ അമ്മയെ മുറിയ്ക്കകത്ത് പൂട്ടി ഇടാനേ കഴിയുമായിരുന്നുള്ളു ....
ജില്ലാ ആശുപത്രിയിലെ കാഷ്വാലിറ്റി ....
ഇതിനിടയിൽ ഓടിപ്പോയി OP ടിക്കറ്റുമെടുത്തു .....
ഡ്യൂട്ടിഡോക്ടർ മാത്രമേ ഉണ്ടായിരുന്നുള്ളു ....
രണ്ട് ഇൻജക്ഷനും ... എടുത്ത് ....
തത്ക്കാലം ചേച്ചിക്ക് ആശ്വാസമായി ....
സ്ഥിരം കാണിക്കുന്ന ഓർത്തോ ഡോക്ടറെ കാണിക്കാനുള്ള നിർദേശവും കിട്ടി ....
പുറത്ത് നിന്നു വാങ്ങാനായ മെഡിസിന്റെ കുറുപ്പും കിട്ടി ....
സമയം രണ്ടു മണിയോട് അടുക്കുന്നു .....
ഓട്ടോയിൽ കയറി ഇരുന്നു.ചേച്ചിയെ മടിയിലേക്ക് ചരിച്ച് കിടത്തി .....
തലയിൽ തടവി കൊണ്ടേയിരുന്നു .....
വേദന കുറവായതാകാം ഒന്നു മയങ്ങിയെന്നു തോന്നുന്നു .....
വീട്ടിലെത്തി ചേച്ചിക്ക് മരുന്നും കൊടുത്ത് ചേച്ചി കിടന്നതും ....
അമ്മയപ്പോഴും കട്ടിലിൽ കുത്തി ഇരുപ്പുണ്ട് ....
അരികിൽ ചെന്ന് നെറ്റിയിലൊരു ഉമ്മ കൊടുത്തു ....
ഓർമ്മകളിൽ ഒരിക്കലും തിരികെ ഒരുമ്മ കിട്ടിയിട്ടില്ല ....
ചേർത്തുപിടിച്ചിട്ടില്ല .....
ലാളിച്ചിട്ടില്ല ....
നാളുകൾക്ക് ശേഷം കണ്ണ് നിറഞ്ഞ് തൂവി ......
പെട്ടെന്ന് കണ്ണു തുടച്ചു വാശിയാണ് ....
കരയില്ലെന്ന് ....
ചേച്ചി ഉറങ്ങി കഴിഞ്ഞിരുന്നു പാവം ....
അച്ഛന്റെ കൂട്ടുകാരന്റെ മകനാണ് സതീശൻ ....
കാഴ്ചയിലും പെരുമാറ്റത്തിലും യോഗ്യൻ ....
അത്മയുടെ സൗന്ദര്യമായിരുന്നു ഞങ്ങൾ രണ്ടു പേർക്കും ....
ചേച്ചിയെ ഇഷ്ടപ്പെട്ട് സ്ത്രീധനമൊന്നും വാങ്ങാതെ കെട്ടിക്കോണ്ട് പോയി .....
സതീശേട്ടന്റെ കൂടെ ചെന്നൈയിലേക്ക് ....
അച്ഛന്റെ മദ്യപാനവും ... തല്ലും വഴക്കും ... കേട്ടാലറയ്ക്കുന്ന തെറി വിളിയും .... ലയത്തിലുള്ളവരൊക്കെ അവജ്‌ഞയോടെ നോക്കിയിരുന്ന കാലം.....
ചേച്ചിയെങ്കിലും രക്ഷപെട്ടല്ലോന്ന് കരുതി ......
വെറു തോന്നൽ മാത്രം ആയിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത് .....
സ്വന്തം ഭാര്യയെ മറ്റുള്ളവർ ഭോഗിക്കുന്നത് നേരിട്ട് കണ്ട് ആസ്വദിക്കുന്ന തരം വൈകൃതത്തിനുടമ.....
തൊട്ടാവാടിയാണ് ചേച്ചി ....
ആരെന്തു പറഞ്ഞാലും മുഖം കുനിച്ച് അനുസരിച്ച് നില്ക്കുന്നവൾ ...
ആദ്യ രാത്രി ..... മറ്റൊരു നാട്ടിൽ ... അമ്മയേയും അനിയത്തിയും വിട്ട് തനിച്ച് ...
വിറയലും .... അതേ പോലെ പേടിയും ആയി മുറിയിലേക്ക് കയറിയവൾ കണ്ട കാഴ്ച .....
നൂൽ വസ്ത്രമില്ലാത്ത ഭർത്താവിനേയും കൂട്ടുകാരനേയും ....
ഇറങ്ങിയോടാൻ ശ്രമിച്ച ചേച്ചിയെ ബലം പ്രയോഗിച്ച് . കൂട്ടുകാരൻ കീഴ്പ്പെടുത്തുന്നത് കണ്ടാസ്വദിച്ച് തന്റെ പൗരുഷ്യത്തെ ചലിപ്പിക്കുന്ന ഭർത്താവ്.....
പതിനേഴ് കഴിഞ്ഞ പെൺകുട്ടി .....
എസ്റ്റേറ്റ് ലയത്തിനപ്പുറം ഒരു ലോകം അവൾക്കറിയില്ല .....
ഇത്രയും വൈകൃതം നിറഞ്ഞവരും ഈ ലോകത്തുണ്ടെന്ന് അവൾക്കറിയില്ലായിരുന്നു .....
ആത്മഹത്യക്ക് വരെ അവൾ ശ്രമിച്ചു ....
അതിൽ പിന്നെ അവളെ മുറിയിലിട്ട് പൂട്ടും....
ഒരിക്കൽ സതീശൻ സ്വന്തം അച്ഛനെ നന്നായി കുടിപ്പിച്ച് .... ആ മുറിയിലേക്ക് കയറ്റി വിട്ടു .....
നൂൽ വസ്ത്രമില്ലാതെ സ്വന്തം മരുമകൾ കിടക്കുന്നു ......
അയാളെ കണ്ടതും ചേച്ചി ആർത്തു കരഞ്ഞ് നാണക്കേടു കൊണ്ട് ചൂളി കൂടി രക്ഷിക്കണേന്നു പറഞ്ഞു തൊഴുതു.....
ആ വൃത്തികെട്ടവന്റെ തന്തയല്ലേ മോളേപ്പോലെ കാണണ്ടവളെ അയാളും അടിച്ചും ഉപദ്രവിച്ചും കടിച്ചു കുടഞ്ഞു ......
വാതിൽക്കൽ കാഴ്ചക്കാരനായി മോനും ......
തന്തയ്ക്കും മോനും ഒപ്പം കിടത്തി .... വൈകൃതങ്ങളുടെ അങ്ങേയറ്റം അതിനെ ഉപദ്രവിച്ചു ....
ആ രാത്രി ഫ്ലാറ്റിന്റെ മുകളിൽ നിന്നവൾ ചാടി ......
പാവം .....
നീ വെറും പൊട്ടി ആയി പോയല്ലോ ....
കൊല്ലേണ്ടിയിരുന്നില്ലേ അവനെയും ആ തന്തയേയും ....
കടപ്പല്ലു ഞെരിച്ചവൾ ...
താമസിച്ചു കിടന്നിട്ടും അതി രാവിലെ തന്നെ എഴുന്നേറ്റു .....
ചൂട്ടും കൊതുമ്പും ... കുറച്ച് വിറകും അടുപ്പിലേക്ക് തിരുകി ..... കത്തിച്ചു ...
മൺകലത്തിൽ വെള്ളം ഒഴിച്ച് അടുപ്പത്ത് വച്ചു .... അതു തിളച്ചതും അരി കഴുകി ഇട്ടു ....
ഗ്യാസടുപ്പിൽ കുക്കറിൽ പരിപ്പ് വേവിക്കാനും വച്ചു ...
പച്ചക്കറി മുറത്തിൽ കുറച്ച് വള്ളിപ്പയറും. പാതി മുറിച്ച കുമ്പളങ്ങയും ....
കുമ്പളങ്ങ ചെത്തി ചെറിയ കഷണങ്ങളാക്കി .... രണ്ടു പച്ചമുളകും കീറി ഇട്ടു
ചെറിയ ചട്ടിയിൽ വെള്ളം ഒഴിച്ച് ഗ്യാസ് അടുപ്പിൽ വേകാൻ വച്ചു ....
കുക്കറിലെ പരിപ്പു വെന്തതും ....
വെന്തുടഞ്ഞ കുമ്പളങ്ങയിലേക്ക് ചേർത്തിളക്കി ...
അമ്മിക്കല്ലിൽ അരച്ചെടുത്ത അരപ്പും .... ആവശ്യത്തിന് ഉപ്പും ചേർത്തു..
ഒരു പിടി ചതച്ച ചെറിയഉള്ളി വഴറ്റി ചേർത്ത് കടുക് താളിച്ചു ....
വള്ളിപ്പയറ് മെഴുക്കുവരട്ടിയും ആക്കി .....
തലേന്നത്തെ ഇഞ്ചിപ്പുളിയും ....
കാലത്തേക്ക് ഒന്നും ഉണ്ടാക്കിയില്ല ....
തൽക്കാലം കഞ്ഞി കുടിക്കാം ....
പെട്ടെന്ന് കുളിച്ച് ഇറങ്ങി ....
അമ്മയേയും ചേച്ചിയേയും വിളിച്ചുണർത്തി ....
അമ്മയുടെ കൈയ്യിൽ ഉമിക്കരി കൊടുത്തു ....
പല്ലു തേയ്ക്കാൻ പറഞ്ഞതും ...
അലസമായി ചെയ്യുന്നുണ്ട് ....
ഒരു വിധത്തിൽ അമ്മയെ മറപ്പുരയിൽ നിർത്തി കുളിക്കാൻ പറഞ്ഞു ....
കുറേ പറഞ്ഞാൽ ചിലപ്പോ കേൾക്കും ....
വെള്ളം ഒഴിച്ച് തലമുടിയൊക്കെ വൃത്തിയായി കഴുകി....
മുടി നന്നായി തുവർത്തി കൊടുത്തു ....
നൈറ്റി ഇടുപ്പിച്ച് ... പുറത്തിറങ്ങി
ഭക്ഷണവും കൊടുത്ത് ....
അമ്മയ്ക്കുള്ള മെഡിസിനും കഴിപ്പിച്ചു ...
ചേച്ചിക്ക് കുറവായി ....
ഭക്ഷണവും മരുന്നും കഴിക്കാൻ പറഞ്ഞിട്ട് ... റെഡി ആകാൻ പോയി
വയ്യാതിരിക്കുന്ന ചേച്ചിയെ ബുദ്ധിമുട്ടിക്കാതിരിക്കാൻ അമ്മയുടെ കാര്യമെല്ലാം ചെയ്തിട്ടാ പണിക്കിറങ്ങുന്നേ...
അന്നും ഓടി പാഞ്ഞാണ് വണ്ടിയിൽ കയറിയത് ....
ഒരു നോട്ടം കൊണ്ട് റോഡരികിൽ നില്ക്കുന്ന കുമാറിനെ കണ്ടു ....
ഡോക്ടേഴ്സ് കോളനി ....
കോളിങ് ബെല്ലടിച്ച് കാത്തു നിന്നു .....
വിമലാ ഡോക്ടറുടെ വീടാണ് ....
കതകു തുറക്കുന്ന ശബ്ദം കേട്ടതും ... ഒന്നു നിവർന്നു നോക്കി ....
നിക്കറു പോലൊരെണ്ണം ഇട്ട് ....
തുടയൊക്കെ കാണാം ...
ഷർട്ടും ഇല്ല :
പയസി തുറിച്ചു നോക്കി ....
പണ്ടാരക്കാലന് മര്യാദയ്ക്ക് തുണി ഉടുത്തു കൂടേ...?
അത്യം പിറുപിറുത്ത് അകത്ത് പോയി .....
ആണുങ്ങളെ കണ്ടിട്ടില്ലേടീ.....
വിദ്യുത് ... ചെറഞ്ഞ് ചെന്നു....
ഇതൊക്കെ സ്ഥിരം ഡയലോഗല്ലേ ചേട്ടാ ....
മാറ്റിപ്പിടി ....
മുഖം കോട്ടിയവൾ ....
അവള് കിച്ചണിൽ പോയി ....
ഫ്രീഡ്ജിൽ നിന്ന് പാലെടുത്ത് ഇഞ്ചി ചതച്ചിട്ട ചായ ഉണ്ടാക്കി ....
വിദ്യുത് ന്യൂസ് പേപ്പർ നോക്കുകയാണ് .....
ടേബിളിൽ ചായ വെച്ചു തിരിഞ്ഞു .....
നി കൂടിച്ചോ....?
വേണ്ടാ....
കടുപ്പിച്ചൊന്ന് നോക്കിയവനെ ....
ഹാ .... മോള് കുടിക്കെടി ....?
വിമല ഡോക്ടർ ഒരാളെ ഓർത്താ ഈ നാശത്തിനെ സഹിക്കുന്നത് ....
താൻ കൂടുതൽ ആക്കല്ലേ ...
എനിക്ക് പണിയുണ്ട് ...
എന്നെ കുടിപ്പിക്കാൻ ഇയാള് മഞ്ഞു കൊള്ളണ്ടാ ....
അതു കേട്ടതും അവൻ ചാടി വന്നു ....
ഒരിഞ്ചുപോലും പിന്നോട്ട് നീങ്ങാതെ പയസി അവിടെ തന്നെ നിന്നു ....
"സുന്ദരിയാണ് ...."
കാതിനരികിൽ കാറ്റു പോലവൻ പറഞ്ഞിട്ടു പോയി ......
എന്തുകൊണ്ടോ വല്ലാതായവൾ ....
വിമല ഡോക്ടറുടെ മകൻ .... ചുവരിലുറപ്പിച്ച ഡോക്ടറുടെ ഫോട്ടോയിലേക്ക് നോക്കി ...
പയസിക്ക് ഇതൊന്നും എന്തിന്റെ പേരിലും ക്ഷമിച്ചു കൊടുക്കാൻ കഴിയില്ല .....
താൻ ഒന്നു നിന്നേ ....?
ഇമ്മാതിരി വർത്തമാനം കേട്ടാ മണപ്പിച്ചോണ്ടു വരുന്നവളുമാരുണ്ടാകും അവിടോട്ട് മറിച്ചാ മതി .....
കൈ ചൂണ്ടി വിറപ്പിക്കുന്നവളെ ....
കാണെ പൊട്ടിച്ചിരിച്ചവൻ.....
വിമല ഡോക്ടർ പോകുന്നതിന് മുൻപ് പറഞ്ഞേൽപ്പിച്ചതാ ....
അമ്മയുടെ കൊച്ചിനെ മൊത്തത്തിൽ നോക്കണേന്ന് ....
അവള് വിളറി നില്ക്കുമ്പോഴും ... അവൻ പൊട്ടിച്ചിരിക്കുകയാണ് ....
ബാക്കി നാളെ ....
കലവറ ഒന്നു മണിയറ ആക്കാം എന്നു പറയും പോലെ റീവ്യൂ ഒന്നു കനത്തിലാക്കിയാൽ ... എഴുത്തും മൂപ്പിക്കാം ... തുടരും ....
ബിജി