മൗനനൊമ്പരം, Part 4

Valappottukal


രചന: ഉണ്ണി കെ പാർത്ഥൻ

വരുൺ പറഞ്ഞു തീർന്നതേ ഓർമയുള്ളൂ..
തൊട്ടടുത്ത് കിടന്ന കസേരയെടുത്തു ശ്രീമയി വരുണിന്റെ തല ലക്ഷ്യമാക്കി ആഞ്ഞു വീശി..

ഒഴിഞ്ഞു മാറാൻ കഴിയും മുൻപേ വരുണിന്റെ തലയിൽ കസേര ആഞ്ഞു പതിച്ചിരുന്നു..
വരുൺ പിന്നിലേക്ക് തെറിച്ചു വീണു..

അരുന്ധതിയും മറ്റൊരു വനിതാ കോൺസ്റ്റബിളും ഓടി വന്നു ശ്രീമയിയേ വട്ടം പിടിച്ചു..

"വേണ്ടാ..
അവളേ വിട്.."
താഴെ നിന്നും എഴുന്നേറ്റു വരുൺ അവരേ നോക്കി പറഞ്ഞു..
ദേഹത്ത് പറ്റിയ പൊടി തട്ടി കളഞ്ഞു.
കഴുത്തിൽ മെല്ലെ വലതു കൈ കൊണ്ട് തടവി..
കസേരയിൽ വന്നിരുന്നു കൊണ്ട് ശ്രീമയിയേ നോക്കി..

"നീ നക്സലേറ്റ് ആണോ.."
വരുണിന്റെ ചോദ്യം കേട്ട് മാലിനിയും കിച്ചുവും വിറച്ചു..
പേടിയോടെ അവർ ശ്രീമയി യേ നോക്കി...

"സാറിന് അങ്ങനെ തോന്നിയോ.. "
ഇത്തവണ ഒരു പുഞ്ചിരിയുണ്ടായിരുന്നു ശ്രീമയിയുടെ ചുണ്ടിൽ..

"ഒരു ഉറുമ്പിനെ പോലും ഉപദ്രവിക്കാൻ കഴിയാത്ത ഒരാളാണ് ഞാൻ.
ഒരാൾ ഉറക്കെ എന്നേ ചീത്ത പറഞ്ഞാൽ തളർന്നു പോകുന്ന ഒരാളായിരുന്നു..
അങ്ങനെയുള്ള എന്നെപ്പോലുള്ള ഒരാളെ മാറ്റിയെടുക്കാൻ ഒരു രാത്രി കൊണ്ട് കഴിയുമായിരിക്കും...
രാത്രിയിൽ ഒറ്റക്കായി പോകുന്ന പെൺകുട്ടികളുടെ മനസ് എങ്ങനെ ആയിരിക്കും എന്ന് ഇന്നലെ ഒരു രാത്രി കൊണ്ട് എനിക്ക് മനസിലായി..

അവർക്ക് എല്ലാരേം സംശയം ആയിരിക്കും..
സഹായിക്കാൻ വരുന്നവർ അവളേ ചൂഷണം ചെയ്യുമോ എന്ന് അവൾ ശരിക്കും പേടിക്കും..
പക്ഷേ..
ആ പേടി പുറത്തു കാണിക്കാതെ കൂടെയുള്ള ഒരാളേ പഠിക്കാൻ ശ്രമിച്ചാൽ തീരുന്നതേ ഒള്ളൂ നമ്മുടെ ഓരോ സംശയവും..

എന്റെ ഉള്ളിൽ ഒരു പാവം പെൺകുട്ടിയുണ്ടായിരുന്നുവെന്ന് ഇന്നലെ രാത്രി വിഷ്ണുവിന് തോന്നി കാണില്ല..
ശരിയല്ലേ..."
ചിരിച്ചു കൊണ്ട് വിഷ്ണുവിനെ നോക്കി ശ്രീമയി..

വിഷ്ണു അമ്പരപ്പോടെ ശ്രീമയി നോക്കി..

"സാർ..
ഇന്നലെ രാത്രി എനിക്കൊരു ഫോൺ കാൾ വന്നു..
അത് എന്റെ അച്ഛന്റെ ആയിരുന്നു...
നാട്ടിലേ അവസ്ഥയേ കുറിച്ച് പറഞ്ഞു..
എപ്പോ വേണേലും അവരും ഒലിച്ചു പോകാം എന്നും പറഞ്ഞു..

അങ്ങനെയുള്ള ഒരു നിമിഷം അനുഭവിക്കണം...
കൂടെയുള്ളവർ..
അങ്ങകലെ പ്രണന് വേണ്ടി കേഴുന്ന കാഴ്ചകൾ നമ്മുടെ അകക്കണ്ണിലൂടെ നമ്മൾ കാണുമ്പോ..
നിലവിളികൾ അത് നമ്മുടെ ചെവിയിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ...
ഒന്നും ചെയ്യാൻ കഴിയാതെ നിന്നു പോകുന്ന അവസ്ഥ..
അത് അനുഭവിക്കണം..

നമുക്ക് ഇനി ചിലപ്പോൾ നാം മാത്രമാണ് തുണ..
ഒറ്റക്കായി പോകുന്നു എന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കുന്ന നിമിഷങ്ങളോളം വലുതല്ല കൂടെ കൂടെ പോകുന്ന നാളേയുടെ പുലരികൾ..
മനസിനെ പറഞ്ഞു പഠിപ്പിച്ചു പുതിയ പുലരിയിലേക്ക് നമ്മൾ നടന്നു കയറുന്ന നേരം..
നമ്മൾ പുതിയ ഒരാളുവുകയാണ്..
ഇന്നിനെ തളരാതെ നേരിടാൻ കാത്തിരിക്കുന്ന ഒരുവൾ..
പെണ്ണ്..."
ശ്രീമയി ഒന്ന് കിതച്ചു..
ശ്വാസം കിട്ടാൻ ബുദ്ധിമുട്ടുന്നത് പോലേ തോന്നി എല്ലാർക്കും..

"വെള്ളം വേണോ.."
വരുൺ കസേരയിൽ നിന്നും എഴുന്നേറ്റു വന്നു ശ്രീമയിയുടെ തൊട്ട് മുന്നിൽ വന്നു നിന്നു കൊണ്ട് ചോദിച്ചു..

അവളുടെ മറുപടിക്ക് മുൻപേ വരുൺ മേശ പുറത്തു ഇരുന്ന വെള്ളത്തിന്റെ കുപ്പി തുറന്നു ശ്രീമയിയുടെ നേർക്ക് നീട്ടി...
വിശ്വാസം വരാത്തത് പോലേ ശ്രീമയി വരുണിനെ നോക്കി..

"താൻ ആദ്യം വെള്ളം കുടിക്ക്‌..
ബാക്കി പിന്നെ.."
വരുൺ കനത്ത ശബ്ദത്തിൽ പറഞ്ഞു..

രണ്ടു കവിൾ കുടിച്ച് കൊണ്ട് കുപ്പി മേശമേൽ വെച്ചു..

"സാറേ..
ഇവരേ പറഞ്ഞു വിട്ടേക്കൂ...
ഇവർ എന്നേ ഹെല്പ് ചെയ്യാൻ വന്നതാണ്.."
മാലിനിയേയും വിച്ചുവിനെയും നോക്കി..
പിന്നെ വരുണിനെയും നോക്കി ശ്രീമയി പറഞ്ഞു..

"അങ്ങനെ വിടാൻ പറ്റില്ല ലോ..
കാരണം ഡ്യൂട്ടിയിൽ ഉള്ള ഒരു പോലീസ് ഉദ്യോഗസ്ഥനെ സ്റ്റേഷനിൽ കേറി സംഘം ചേർന്ന് വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ അങ്ങനെ അങ്ങ് പുറത്തേക്ക് വിടാൻ പറ്റോ..."
വരുൺ പറഞ്ഞത് കേട്ട് മൂവരും ഞെട്ടി..

"സാറേ...
പെട്ടന്നുള്ള ഒരു..
അതോണ്ടാ ഞാൻ അങ്ങനെയൊക്കെ..
ഒരുപാട് ടെൻഷൻ ഉണ്ടായിരുന്നു...
സങ്കടം..
ദേഷ്യം..
എല്ലാം കൂടി ഉണ്ടായ അമർഷം..
കൈ വിട്ടു പോയതാ മനസ്..
എന്നേ എന്തു വേണേലും ചെയ്തോളു..
ദയവായി ഇവരെ ഒന്നും ചെയ്യരുത്..
പ്ലീസ്.."

"ഇങ്ങനെ അല്ലായിരുന്നു ലോ..
കുറച്ചു നിമിഷം മുന്നേ...
വല്ലതും ഓർമയുണ്ടായിരുന്നോ.."
വരുൺ ശ്രീമയിയുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു..

"എന്നെ പറ്റി അറിയില്ല ല്ലേ..
എന്റെ പേര് വരുൺ കാളിദാസൻ..
ഈ യൂണിഫോം ഇട്ടിട്ട് വർഷം അഞ്ചു കഴിഞ്ഞു...
ഇങ്ങനെയുള്ള ഒരു അനുഭവം ആദ്യമാണ്..
അങ്ങോട്ട് തല്ലിയെ ശീലമുള്ളു..
അത് പോലീസ് ആകുന്നതിനു മുൻപും അങ്ങനെ തന്നേ ആയിരുന്നു..

വഴിയിൽ നിന്നും തല്ല് വാങ്ങി വീട്ടിൽ കേറുന്ന സ്വഭാവം..
എന്തോ പണ്ട് മുതലേ ഇല്ല..
ചിലപ്പോൾ അത് ജനിപ്പിച്ച തന്തയുടെ ഗുണമാകും..

ശരിക്കും കാക്കി ഇട്ടാൽ ഞാനും ഒരു പോലീസ് ആകും..
മനസ് കല്ലാക്കും...
പലതും കണ്ടാലും കണ്ടില്ലന്ന് നടിക്കേണ്ടി വരും..
പ്രെഷർ..
ഏതു വർക്കിന്റെ പോലെയും..
പോലീസുകാരനും ഒരു മനസുണ്ട്..

ശ്രീമയിയോട്  ഞാൻ അങ്ങനെ പെരുമാറിയത് കൊണ്ട് എനിക്ക് ഒരു തെറ്റും തോന്നുന്നില്ല.."
ശ്രീമയി നോക്കി വരുൺ പറഞ്ഞത് കേട്ട് എല്ലാരും അമ്പരന്നു നിൽക്കുകയാണ്..

"ഇപ്പോളത്തെ വാർത്തകൾ എല്ലാം..
ഇങ്ങനെ ആണ്..
ഞങ്ങൾക്ക് റിപ്പോർട്ട്‌ ചെയ്യുന്ന പല കേസുകളിലും..

കഴിഞ്ഞ ദിവസം ഒരു സംഭവം ഉണ്ടായിരുന്നു..
ഇത് പോലേ തന്നേ ബാംഗ്ലൂർക്ക് ആലപ്പുഴയിൽ നിന്നും മോളേ ബസ് കയറ്റി വിട്ട അച്ഛൻ പിന്നീട് കേൾക്കുന്നത്..
മകൾ തിരുവനന്തപുരത്തു ഒരു ഹോട്ടലിൽ നിന്നും കഞ്ചാവും മയക്കുമരുന്നുമായി പിടിയിൽ ആയി എന്നുള്ള വാർത്ത ഞങ്ങൾ അവരുടെ വീട്ടിൽ അറിയിക്കാൻ പോയപ്പോൾ..
ആ വീട്ടുകാർ ഞങ്ങളേ അസഭ്യം പറഞ്ഞു..
ഞങ്ങൾ പറയുന്നത് കേൾക്കാതെ നാട്ടുകാർ ഞങ്ങൾക്ക് എതിരെ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി..

ഒടുവിൽ മൊബൈലിൽ അവരുടെ മോളുടെ ഫോട്ടോയും അതിന്റെ വീഡിയോയും കണ്ട നിമിഷം..
ആ അച്ഛനും അമ്മയും തളർന്നു താഴെ വീണു..
ഒന്നോർത്തു നോക്കൂ..
മകളേ ബാംഗ്ലൂർക്ക് ബസ് കയറ്റി വിടുന്നു..
മകൾ പിന്നീട് ഇടയിൽ എവിടെയോ ഇറങ്ങി വേറെ എവിടെയോ പോകുന്നു..

അന്വേഷണം നടത്തിയപ്പോൾ ആ കുട്ടി ആദ്യമായല്ല അങ്ങനെ പോകുന്നതും എന്നും..
പിടിക്കപ്പെടുന്നത് ആദ്യമായി ആണ് എന്നും മനസിലാകുന്നത്..

നിങ്ങൾ എത്രയൊക്ക പറഞ്ഞാലും..
ചിലപ്പോൾ പോലീസ് നിങ്ങൾ ചിന്തിക്കുന്നതിനേക്കാൾ മുകളിലോ..
മറ്റ് ചിലപ്പോൾ നിങ്ങളുടെ ചിന്തകൾക്ക് ഒപ്പമോ...
ചിലപ്പോൾ അതിന് താഴെയോ നിന്നേ ചിന്തിക്കൂ..

തന്റെ കേസിലും അത് തന്നെ ആണ് ഉണ്ടായതും..
തനിക്കു പോകേണ്ട സ്ഥലത്തേക്ക് തൊട്ടു പിറകിൽ ബസ് ഉള്ളപ്പോൾ..
അതിന് പോകാതെ..
കുറച്ചു വളഞ്ഞു ഇവിടെ വരുന്നു..
കൂടെ ഒരു ആൺകുട്ടിയും..

പോലീസ് ബുദ്ധിയിൽ മാത്രമേ ആദ്യം ചിന്തിക്കൂ..
പക്ഷേ ഞാൻ പറഞ്ഞു കഴിയും മുൻപ്.. "

"സാറിന്റെ ഭാഷ ശരിയല്ലായിരുന്നു..
മാത്രമല്ല..
ജനങ്ങൾക്ക് വിശ്വാസമുള്ള ഒരു ഫോഴ്സ് ആണ് പോലീസ്..
മറ്റ് എവടെ കിട്ടുന്നതിലും സുരക്ഷ..
സംരക്ഷണം..
നമുക്ക് കിട്ടും എന്ന് നമ്മൾ ഉറപ്പ് വിചാരിച്ചു ചെല്ലുന്ന ഒരിടം..
അവിടെ നമ്മേ കാത്തിരിക്കുന്നത്..
മോശം അനുഭവമാണെങ്കിൽ..
പ്രതികരിച്ചു പോകും..
പിന്നെ പോലീസിനെ തല്ലാൻ പാടില്ല എന്ന് ഒരു ഭരണഘടനയും പറയുന്നില്ല..

പക്ഷേ...
ഡ്യൂട്ടിയിൽ ഉള്ള പോലീസുകാരനെ തല്ലിയാൽ..
അത് വല്യ കുറ്റമാണ് എന്നും..
അത് പോലീസ് സ്റ്റേഷനിൽ ആണേൽ 
ജാമ്യമില്ലാത്ത വകുപ്പ് ആണെന്നും അറിയാം.."

"ഹ ഹ..
ശ്രീമയിയുടെ ഭാഷ ശരിയായിരുന്നോ എന്നോട് സംസാരിച്ചപ്പോൾ..
ഞാൻ ചോദിച്ചത് ഇത്രയും ഒള്ളൂ..
പെരിയാർ മേട് പോകേണ്ട ആള് എന്തിനാ ശ്രീപുരത്തേക്ക് വന്നത്..
അതിൽ എന്താണ് തെറ്റ് ഉള്ളത്..

അതെല്ലാം പോട്ടേ..
കസേരയെടുത്തു എന്നെ അടിച്ചു താഴെ ഇട്ട സ്റ്റേഷനിൽ ആണ് ശ്രീമയി ഈ നിമിഷവും..
എന്നിട്ടും ഞാൻ
എന്റെ സഭ്യത മറന്നിട്ടില്ല ഇപ്പോളും.. ശരിയല്ലേ.."
വരുണിന്റെ ചോദ്യത്തിനു ശ്രീമയിക്ക് മറുപടിയില്ലായിരുന്നു...
ഉത്തരം മുട്ടിയത് പോലേ ശ്രീമയി വരുണിനെ നോക്കി..

"എന്നോട് ഒരാൾ മോശമായി പെരുമാറുന്നു..
അത് പോലേ നമ്മളും മോശമായി അങ്ങോട്ട്‌ പെരുമാറിയാൽ അയ്യാളും ഞാനും തമ്മിൽ എന്ത് വ്യത്യാസമാണ് ഉള്ളത്...

പിന്നെ പ്രായത്തിന്റെ പക്വത..
തനിക്കു ആ നിമിഷങ്ങളിൽ ഉണ്ടായിരുന്ന..
സങ്കടം.. ദേഷ്യം..
താൻ പറഞ്ഞത് പോലേ ആരും ഇല്ലാതാവുന്നു എന്ന് അറിയുന്ന നിമിഷം..
ചിന്തിക്കാൻ വല്യ പാടാണ്..

മനുഷ്യനേ തിരിച്ചറിയാൻ കഴിയുന്നതിനേക്കാളും വലുതല്ല മറ്റൊന്നിനും 
പകരം വെക്കാൻ കഴിയാതെ പോകുന്ന ജീവിതത്തിന്റെ തിരിച്ചറിവിന്റെ നിമിഷങ്ങൾ.."
വരുൺ പറഞ്ഞു നിർത്തി..
നേർത്തിരുന്നു ശബ്ദം..

"ചേച്ചി..
ഞാൻ എന്ത് വേണം..
എന്നേക്കാൾ സർവീസ് കൂടുതലുള്ളതല്ലേ..."
അരുന്ധതിയേ നോക്കി..
പിന്നെ മുഖം ചെരിച്ചു..

"ബാലേട്ടാ.."
പുറത്തു പാറാവു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കോൺസ്റ്റബിൾ വേഗം അകത്തേക്കു വന്നു..

"ഞാൻ എന്ത് ചെയ്യണം.."
വരുണിന്റെ ചോദ്യം കേട്ട് ബാലൻ അരുന്ധതിയും വരുണിനെ നോക്കി...

"തൊട്ടതു പോലീസിനെ അല്ലെ സാറേ..
നാളേ ഇതൊരാൾക്കും വളം വെച്ച് കൊടുക്കാൻ ഇട വരരുത്.."
ബാലന്റെ മറുപടി കേട്ടു അരുന്ധതിയും തല കുലുക്കി..

"മ്മ്..
കേസ് രെജിസ്റ്റർ ചെയ്തേക്കു.."
വരുൺ പറഞ്ഞത് കേട്ട് വിച്ചുവും മാലിനിയും ഞെട്ടി..

"സാർ..
ഇവർക്ക് ഇതിൽ ഒരു പങ്കും ഇല്ല..
കഴിയുമെങ്കിൽ ഒഴിവാക്കണം.."
ശ്രീമയി തലയുയർത്തി നിന്നു കൊണ്ട് പറഞ്ഞു..

"ജീവിതത്തിൽ എടുക്കുന്ന തീരുമാനം ഒരിക്കലും തെറ്റായിരുന്നു എന്ന് തോന്നരുത്..

ഞാൻ നിങ്ങൾക്ക് എതിരെ പരാതിയെടുക്കുന്നില്ല."
വരുൺ പറഞ്ഞത് കേട്ട് എല്ലാരും ഞെട്ടി..
ശ്രീമയി നെറ്റി ചുളിച്ചു കൊണ്ട് വരുണിനെ നോക്കി..

"ചിലപ്പോൾ ഇത് വലിയൊരു വിഷയം ആയേക്കാം..
മീഡിയയിൽ വല്യ വാർത്ത വന്നേക്കാം..
ചിലപ്പോൾ സർവീസിൽ നിന്നും എന്നേ പുറത്താക്കിയേക്കാം..
അത് ഞാൻ മുഖവിലക്ക് എടുക്കുന്നില്ല..

എനിക്ക് നിന്നെ അറിയില്ല..
ആദ്യമായാണ് നമ്മൾ കാണുന്നത്..
നിന്റെ ഈ പ്രവർത്തിക്കു ഞാൻ കൂടെ കാരണമായി എന്നുള്ളത് കൊണ്ടും..
നിന്റെ പ്രായം...
നിന്റെ വിദ്യാഭ്യാസം..
നിന്റെ മാതാപിതാക്കൾ..
അവരുടെ അറിയാത്ത മുഖം പോലും ഇപ്പൊ എന്റെ മനസ്സിൽ തെളിയുന്നുണ്ട്..

ഞാൻ ചെയ്യണത് ശരിയാണോ എന്ന് എനിക്കറിയില്ല..
പക്ഷേ..
ഈ നിമിഷം ഞാൻ ചെയ്യുന്നത് തന്നെയാണ് ശരി എന്ന് ഞാൻ കരുതുന്നു..

മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ..
പ്രേമോഷൻ ലിസ്റ്റിൽ അടുത്ത പേര്...
എല്ലാം ഈ നിമിഷം എനിക്ക് ഒന്നുമല്ല എന്ന് ഞാൻ ഓർക്കുന്നു..
ഞാൻ കാരണം..
അറിയാതെ..
ഒരു നിമിഷത്തെ മനസാനിധ്യം നഷ്ടമായ പെൺകുട്ടിയുടെ തെറ്റിന് ഞാൻ മാപ്പ് കൊടുക്കുന്നു..
എന്റെ മേൽ ഉദ്യോഗസ്ഥരോട് ഞാൻ വിശദീകരണം കൊടുത്തോളാം..
നിങ്ങൾക്ക് പോകാം.."
വരുൺ പറഞ്ഞത് കേട്ട് ശ്രീമയി ഒരു നിമിഷം വരുണിനെ നോക്കി..
പിന്നെ ഒന്നും മിണ്ടാതെ ചുമരിൽ ചാരി നിന്നു..
പിന്നെ മെല്ലേ താഴേക്ക് വീണു..
കണ്ണുകൾ അടഞ്ഞു..

"ശ്രീമയി...
ശ്രീമയി.."
വരുൺ താഴെ മുട്ട് കുത്തിയിരുന്നു ശ്രീമയിയുടെ കവിളിൽ മെല്ലേ തട്ടി..

"ചേച്ചി.."
വരുൺ അരുന്ധതിയേ നോക്കി..
അരുന്ധതിയും മാലിനിയും മുട്ടു കുത്തി താഴേക്ക് ഇരുന്നു..
ടേബിളിൽ ഇരുന്ന വെള്ളത്തിന്റെ ബോട്ടിൽ വരുൺ കൈ എത്തിച്ചു എടുത്തു..
ശ്രീമയിയുടെ മുഖത്തേക്ക് തെളിച്ചു..

"സാർ...
അനക്കമില്ല..
ശരീരം ഐസ് പോലേ ആവുന്നു കുട്ടിയുടെ.."
അരുന്ധതിയുടെ മറുപടി കേട്ട് വരുൺ ഒന്നുടെ ശ്രീമയിയുടെ കൈകൾ പിടിച്ചു നോക്കി..

"ബാലേട്ടാ..
വേഗം ജീപ്പ് ഇറക്കാൻ പറ.."
വരുൺ ഉറക്കേ വിളിച്ചു പറഞ്ഞു..
പിന്നെ ഇരു കൈകൊണ്ടും ശ്രീമയിയേ കോരിയെടുത്തു പുറത്തേക്ക് പാഞ്ഞു...

"സാർ..
ഇവരെ എന്ത് ചെയ്യണം.."
വിച്ചുവിനെയും മാലിനിയേയും നോക്കി അരുന്ധതി ചോദിച്ചു..

"രണ്ടാളോടും ഹോസ്പിറ്റലിൽ വരാൻ പറ..
അവരുടെ വണ്ടിയിൽ..
ചേച്ചി ജീപ്പിൽ കയറൂ..
സന്തോഷേ...
വേഗം ഹോസ്പിറ്റലിൽ എത്തിക്കണം.."
ഡ്രൈവറെ നോക്കി വരുൺ പറഞ്ഞു..
അരുന്ധതിയും വേറെ രണ്ടു കോൺസ്റ്റബിളും ജീപ്പിൽ കയറി..
വാടിയ താമര തണ്ട് പോലേ ശ്രീമയി സീറ്റിൽ നിശ്ചലമായി കിടന്നു..

"സാറേ..
പണിയാവോ നമുക്ക്.."
ഡ്രൈവ് ചെയുന്നതിന്റെ ഇടയിൽ തല ചെരിച്ചു ചോദിച്ചു...

"ഞാൻ തെറ്റായി ഒന്നും പറഞ്ഞില്ല എന്നാണ് എന്റെ വിശ്വാസം..
ഇനി ഈ കുട്ടിക്ക് വേറെ എന്തെങ്കിലും അസുഖമുണ്ടോ ആവോ..
ആൾടെ മൊബൈൽ എടുത്തിട്ടുണ്ടോ ചേച്ചി.."
പിറകിലേക്ക് നോക്കി വരുൺ ചോദിച്ചു..

"ഇല്ല..
താഴെ വീണു കിടപ്പുണ്ടായിരുന്നു..
എടുക്കാൻ ഉള്ള ഒരു സിറ്റിവേഷൻ അല്ലായിരുന്നു ലോ അതാണ്..."
അരുന്ധതി മറുപടി കൊടുത്തു..

"ഈ കുട്ടിയുടെ മാതാപിതാക്കളെ എങ്ങനെ കോൺടാക്ട് ചെയ്യും..
പരാതിയിൽ അഡ്രെസ്സ് ഉണ്ടായിരുന്നു.."
അതും പറഞ്ഞു വരുൺ മൊബൈൽ എടുത്തു നമ്പർ ഡയൽ ചെയ്തു..

"സേവ്യറെ..
ശ്രീമയിയുടെ മൊബൈൽ സ്റ്റേഷനിൽ ഉണ്ട്..
പിന്നെ പരാതിയിൽ ആൾടെ അഡ്രെസ്സ് ഉണ്ട് അത് കൂടെ എടുത്തു എത്രയും പെട്ടന്ന് സിറ്റി ഹോസ്പിറ്റലിൽ എത്താൻ നോക്കൂ.."

"സാർ..
മൊബൈൽ ലോക്ക് ആണ്..'
അപ്പുറത്തെ മറുപടി..

"പരാതിയിലെ അഡ്രെസ്സ് സെന്റ് ചെയ്യൂ..
ബാംഗ്ലൂർ അഡ്രെസും അതിൽ ഉണ്ട്..
രണ്ടും പെട്ടന്ന് സെന്റ് ചെയ്യണം.."
വരുൺ കാൾ കട്ട്‌ ചെയ്തു..

"ചേച്ചി..
പണി ആവോ.."
അൽപ്പം പരിഭ്രമമുണ്ടായിരുന്നു വരുണിന്റെ ശബ്ദത്തിൽ..
ശ്രീമയിയുടെ ഇരു കൈകളിലും തിരുമി കൊണ്ടിരുന്ന അരുന്ധതി മുഖമുയർത്തി വരുണിനെ നോക്കി..

"സാറേ..
പോയി ന്ന് തോന്നുന്നു.."
അരുന്ധതിയുടെ മറുപടി കേട്ട് വരുൺ ഞെട്ടി..
പിന്നെ പെട്ടന്ന് പിറകിലേക്ക് തിരിഞ്ഞിരുന്നു..

"സന്തോഷേ..
വേഗം വിടടാ..."
വരുൺ ഉറക്കേ വിളിച്ചു പറഞ്ഞു..

"സാറേ ബ്ലോക്കാ... യൂട്ടേൺ അടിച്ചു വരാൻ സമയം എടുക്കും.."
മുന്നിലേ ട്രാഫിക്കിലേക്ക് നോക്കി 
സന്തോഷ്‌ പറഞ്ഞത് കേട്ട് സമയം കളയാതെ വരുൺ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി..
പിന്നെ പിറകിലേ ഡോർ തുറന്നു ശ്രീമയിയേ ഇരു കൈ കൊണ്ടും കോരിയെടുത്തു മെല്ലേ തോളിലേക്ക് ഇട്ടു കൊണ്ട് റോഡിന്റെ അപ്പുറമുള്ള സിറ്റി ഹോസ്പിറ്റൽ ലക്ഷ്യമാക്കി ഓടി..
യൂണിഫോമിലുള്ള ഒരു സബ് ഇൻസ്‌പെക്ടർ ട്രാഫിക്കിലൂടെ ഒരു പെൺ കുട്ടിയേ തോളിൽ ഇട്ടു ഓടുന്ന കാഴ്ച കണ്ട് ആളുകൾ അമ്പരന്നു..

"നശിച്ച..
ഈ ബ്ലോക്ക്.."
വരുൺ ഓടുന്നത് കണ്ട് പല യാത്രക്കാരുടെയും ചുണ്ടിൽ വന്ന വാക്കുകൾ ആയിരുന്നു അത്..

റോഡ് ക്രോസ് ചെയ്തു വരുൺ ശ്രീമയിയേ തോളിൽ ഇട്ടു ഹോസ്പിറ്റലിന്റെ കോബൗണ്ടിലേക്ക് കയറി..

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top