രചന: ബിജി
ഞായറാഴ്ച ഒഴിവുദിവസമാണ് .....
സ്വയം മോട്ടിവേറ്റ് ചെയ്യാൻ .... അവളെ ബൂസ്റ്റ് ചെയ്യിപ്പിക്കാൻ ഒരു ദിവസം മാറ്റിവയ്ക്കും .....
ചില ദിവസങ്ങളിൽ അമ്മയേയും ചേച്ചിയേയും ഒപ്പം കൂട്ടും.....
ആലംപാട്ടേ ഭഗവതികാവിൽ പോയി തൊഴും ....
കാവിനകത്തേക്ക് ആർക്കും പ്രവേശനമില്ല ....
പുറത്ത് ചെറിയ തറയിൽ മൂർത്തിയുടെ പ്രതിഷ്ഠ.....
നെയ്യ് വിളക്ക് കൊളുത്തി പ്രാർത്ഥിച്ചു ....
എല്ലാവരും നിശബ്ധരായിരിക്കുമ്പോ ....
അമ്മയുടെ ചിരി .....
ഭ്രാന്തി തള്ളയെന്ന് കാതിൽ കേൾക്കുമ്പോ .....
അമ്പലമാണെന്ന ചിന്തയില്ലാതെ പ്രതികരിക്കും ....
തുറിച്ചു നോട്ടത്തിനും അപഹാസ്യത്തിനും പുല്ലു വിലയേ കല്പ്പിച്ചിട്ടുള്ളു ......
ടൗണിലെ റെസ്റ്റോറന്റിൽ പോയി .... ഫുഡും കഴിക്കും
അമ്മയ്ക്കും ചേച്ചിക്കും ഇഷ്ടമുള്ളത് വാങ്ങി കൊടുക്കും .....
വലിച്ചു വാരി ... കഴിക്കുന്ന അമ്മയെ .... അറപ്പോടെ നോക്കുന്നവരോട് പുശ്ചം മാത്രം .....
ആരെങ്കിലും എന്തെങ്കിലും പറയുമെന്നുവച്ച് ....എന്റെ അമ്മയെ വീട്ടിൽ പൂട്ടിയിടാൻ എനിക്ക് മനസ്സില്ല ....
ആ കൈ പിടിച്ച് ..... കാഴ്ചകളൊക്കെ കാട്ടി കൊടുക്കും ....
ഇഷ്ടമുള്ളവ കാണുമ്പോൾ പ്രത്യേകമൊരു ചിരി വിടരും ....
അപൂർവ്വമായി വിടരുന്ന നുറുങ്ങുകൾ ....
ഇടറി തെറിക്കുന്ന മനസ്സിനെ തൊട്ടുണർത്തുന്നത് ......
തെളിർ വേനലിൽ ചാറ്റൽ മഴച്ചാർത്ത്
മൊബൈൽ എടുത്ത് ആ മൊമന്റ് ക്ലിക്കാക്കി ....
ഇന്ന് ഒറ്റയ്ക്കാണ് ഇറങ്ങിയത് .....
ബ്ലാക്ക് കൂർത്തിയും ... പിങ്ക് ആംഗിൾ ലെങ്ത് ജഗ്ഗിനും ...
രണ്ടു വർഷമായി അപ്പിയറൻസ് ആകെ മാറ്റിയിട്ട് ....
ഡോക്ടേഴ്സ് കോളനിയിലെ അഞ്ചു വീടുകളിൽ പണി എടുക്കുന്നുണ്ട് .....
വിമല ഡോക്ടറുടെ വീട്ടിൽ എന്തിനും സ്വാതന്ത്ര്യമായിരുന്നു .....
ഡോക്ടർക്ക് ഒരു കൂട്ടായിരുന്നു ആവശ്യം .... ആ വീട്ടിലെ ഒരാളായിരുന്നു ഞാനും ....
പിന്നെ മുത്തിന്റെ വീട്ടിൽ .... അടിച്ചു വാരലും ... വീടു തുടയ്ക്കലും ....
ഏറ്റവും ആസ്വദിച്ച് ജോലി ചെയ്യുന്നത് അവിടെയാണ് ......
മുത്തിന് കൊച്ചുമക്കളൊക്കെ ഉണ്ട് ....
മുത്തും വിദേശത്ത് ഡോക്ടറായിരുന്നു ....
വിശ്രമ ജീവിതം നാട്ടിൽ ആയിക്കോട്ടെന്നു കരുതി ....
മുത്താണ് ആദ്യമായി ബ്യൂട്ടി പാർലറിൽ കൊണ്ടുപോയത് ....
എന്റെ മുഖത്തും എന്തൊക്കെയോ വാരി തേച്ച് പിടിപ്പിക്കുകയും ആവിയിൽ പുഴുങ്ങി എടുക്കലും ....
മുഖത്ത് മസ്സാജിങ് ചെയ്തപ്പോ ഉറങ്ങിപ്പോയെന്ന് തോന്നുന്നു ....
കണ്ണാടി നോക്കിയപ്പോ ഒരു തിളക്കം ....
ഈ അടുത്തിടെയാണ് നീണ്ട മുടി മുറിച്ചത് ....
ഓട്ടപ്പാച്ചിലിനിടയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല ....
നനഞ്ഞ മുടി ഉണക്കാനും നേരം ഇല്ല ....
മുടിയെങ്ങാനും അഴിച്ചിട്ട് കിച്ചണിൽ കയറിയാൽ വീട്ടുകാരുടെ ചീത്ത വേറേ ....
മുടി കൊണ്ട് ഒട്ടും കംഫർട്ട് അല്ലാത്ത അവസ്ഥ ....
മുടി പുറംഭാഗം വരെ കട്ടാക്കി ലെയർ അടിച്ച് ....
ഷാമ്പു ഉപയോഗിക്കാൻ തുടങ്ങി ....
മുടി മുറിക്കലോടെ നല്ല മാറ്റം തോന്നി ....
ഇപ്പോ ഇഷ്ടമുള്ളതൊക്കെ ചെയ്യും ....
കിട്ടുന്ന പൈസയിൽ വീട്ടിലെ ചിലവും ചേച്ചിയുടേയും അമ്മയുടേയും ചികിത്‌സയും മെഡിസിൻ ചിലവും കഴിഞ്ഞാലും ..... അച്ഛനുണ്ടാക്കിയ കടം ... പലിശക്കാരൻ തമിഴന് ഇപ്പോഴും കൊടുക്കുന്നുണ്ട് ....
എല്ലാ മാസവും കുറച്ച് പൈസ ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്യാറുണ്ട് .... കഴിഞ്ഞ നാലു വർഷമായി ... ചെയ്യുന്നു .....
ചേച്ചിക്ക് സർജറി വേണം ..... അതിനായി സ്വരുകൂട്ടുകയാണ്
അതിനായി രാപകലില്ലാതെ കഷ്ടപ്പെടുന്നുണ്ട് .....
ലയത്തിലെ വീട്ടിൽ നിന്നും ഇറങ്ങേണ്ടിവരും....
സ്വന്തമായി ഒരു കൂര തല്ലി കൂട്ടുക ..... ഒരു മോഹമാണ്
ഓടിയാലും തീരാത്ത പ്രശ്നങ്ങൾ ....
പയസ്വിനി .... നേരിടും ....
ജയിച്ചല്ലേ പറ്റുള്ളു....
ആലംപാട്ടു നിന്ന് ..... കുറച്ചൊന്ന് നടന്നാൽ വെള്ളാംപാറയാണ് ....
വലിയ പാറകൂട്ടങ്ങളുടെ ഇടയിലൂടെ നൂല് പോലെ വെള്ളം താഴേക്ക് ഒഴുകിവരുന്നു .....
ഏതു വേനലിലും ഇവിടെ വെള്ളമുണ്ട് ....
"കരിമല കയറ്റം കഠിനം എന്റെ . അയ്യപ്പാ.."
നൂറിന് മേലെ കരിങ്കല്ല് പടിക്കെട്ട് കയറി വരുന്നവളെ കണ്ട് കളിയാക്കുകയാണ് .....
എന്റെ എഞ്ചുവടി ....
താങ്കളുടെ ആശ്രമം .... താഴെ എങ്ങാനും സ്ഥാപിക്കരുതായിരുന്നോ ....
നടുവൊടിഞ്ഞു ....
ആൽമരതണലിലേക്കിരുന്നു കിതച്ചു ....
വെളുത്ത് ചുക്കി ചുളിഞ്ഞ ഉടലും ... ഒരു കൂനും ആയിട്ടുണ്ട് .......
നീളൻ വെള്ള മുടിയും .... നീണ്ട വെള്ളത്താടിയും .....
ഇടയ്ക്ക് അപ്പൂപ്പൻതാടിന്നവൾ വിളിച്ച് കളിയാക്കാറുണ്ട് ....
"എവിടെ വിശ്വാമിത്രൻ ....."
രഹസ്യം പോലെയാ ചോദ്യം .....
"നീയാരാടി മേനകയോ .....
തന്റെ നേരേ ആക്രോശിക്കുന്നവനെ നോക്കിയവൾ .....
"മുത്തച്‌ഛാ....നിങ്ങളുടെ മാനസപുത്രിയോ എന്തോ ആയിക്കോട്ടെ ....
വെറുതെ എന്നെ ചൊറിയാൻ നില്ക്കരുതെന്നു പറയണം ....
ചെക്കന് ആകെ കലിപ്പാണ് ....
ആറടിക്ക് മേൽ ഉയരമുള്ള ഉറച്ച പേശിയുള്ള കേരളത്തിന്റെ രോമാഞ്ചമാണ് മുന്നിൽ നില്ക്കുന്നത് .....
ഒടുക്കത്തെ ഗ്ലാമറാ ചെക്കന്
ഇൻഡ്യൻ വോളിബോൾ ടീമിന്റെ ക്യാപ്റ്റനാണ് ഐവാൻ ലൂർദ്ധ്
ആർമിയിൽ മേജർ പദവിയും
കാണാനൊക്കെ മാസ്സ് ആണ് ....
വായിന്ന് വരുന്നത് ....
ഹൊ..... എത്ര അലക്കി കുളിച്ചാലും നാറ്റം മാറില്ല ....
എഞ്ചുവടി ഇളിച്ചോണ്ട് നില്പുണ്ട് ....
എഞ്ചുവടിയുടെ കൊച്ചുമകനാ സങ്കരയിനം ....
ഇൻഡ്യാ അമേരിക്കൻ പ്രൊഡക്ട് ...
എന്തൊക്കെയായി കാര്യങ്ങൾ ....
ഈ വർഷമെങ്കിലും വല്ലതും നടക്കുമോ ....
അവളുടെ മുടി തഴുകിയാ മുത്തശ്‌ചന്റെ സംസാരം ....
ചേച്ചിയുടെ സർജറി .... നടത്തണം മുത്തശ്‌ചാ അടുത്തു തന്നെ ....
തളർന്നോ കുഞ്ഞേ പ്രാരാബ്ദങ്ങൾ കാരണം .....
അലിവോടവളെ നോക്കി .....
അങ്ങനെ തളർന്ന് പിന്മാറാൻ കഴിയുമോ മുത്തശ്‌ചാ .....
"നെരിപ്പെടാ .....
മുത്തശ്‌ചന്റെ നീണ്ട താടി മെല്ലെ വലിച്ചോണ്ടവൾ പറഞ്ഞു .....
ഉച്ചയോടെ അവിടുന്നിറങ്ങി .....
ടൗണിൽ നിന്ന് മൂന്ന് ബിരിയാണി പാഴ്സലും വാങ്ങി ഇറങ്ങുമ്പോഴാണ് ..
. വിദ്യൂതിനെ കാണുന്നത് ...
ആള് ചിരിയോടെ അടുത്തെത്തി ....
കാലത്ത് സ്ഥിരം നിന്റെ കൈയ്യിൽ നിന്ന് ചായ കുടിച്ചില്ലേൽ വല്ലാത്ത ഒരു ശൂന്യതയാ .....
ആക്കുവാണ് .....
ഒന്നും മിണ്ടാതെ തിരിഞ്ഞതും .....
"നല്ല ഭംഗിയുണ്ട് കാണാൻ :-
ഒരു ദിവസം സാരിയുടുക്കണം കേട്ടോ ....
ദേഷ്യം ഇരച്ച് കയറി .....
എന്നിട്ടും കടിച്ച് പിടിച്ച് നടന്നകന്നു...
അവളെ നോക്കി ഇളം ചിരിയോടവൻ നിന്നു ....
കുടുംബശ്രീയിലും പോയിട്ടാണ് വീട്ടിലെത്തിയത് സന്ധ്യ ആയിരിക്കുന്നു .....
വീട്ടിലുള്ളപ്പോഴെല്ലാം വിളക്ക് കൊളുത്തുന്നതാണ് .....
ചേച്ചിക്ക് ദൈവങ്ങളോട് പരാതിയാണ് .... ആ വഴി ശ്രദ്ധിക്കില്ല ....
ബിരിയാണി കവർ ചായ്പ്പിൽ വച്ചു ....
അമ്മ ചായ്പ്പിൽ ചുവരും നോക്കി ഇരുപ്പുണ്ട് --..
കുളിക്കാനായി മറപ്പുരയിൽ കയറി ....
ചരുവത്തിൽ വെള്ളം കാലത്തേ നിറച്ചിട്ടുണ്ട് ....
ഡ്രെസ്സ് മാറി നീളൻ തോർത്ത് മാറിൽ കെട്ടി .....
ഇരുളിമ നന്നായി പടർന്നിട്ടുണ്ട് .....
തല വഴിയേ വെള്ളം ഒഴിച്ചതും .... ആരോ മാറിലൊന്ന് ബലമായി കശക്കി ... തോർത്ത് അഴിച്ചതും തന്റെ വായും പൊത്തി ആ ശരീരത്തിലോട്ട് ചേർത്തതും ഒരുമിച്ചായിരുന്നു ....
തുടരും
ചില മെച്യെർഡ് കണ്ടന്റ് - കഥയ്ക്ക് വേണ്ടി മാത്രം എഴുതുന്നതാണ് ... അതിനെ അങ്ങനെ മാത്രം കാണുക ...
റിവ്യു കനത്തിൽ തരണം .... Super ....nice ഒന്നു മാറ്റു ....