രചന: ബിജി
ഉടലിൽ ഇഴയുന്ന കൈകൾ .....
മാറിൽ പതിയുന്ന പ_ ല്ലുകൾ ......
കുതറിപ്പിടഞ്ഞ്... കാലുകൾ വായുവിൽ പൊങ്ങി ....
ക_ ഴുത്തിത്തിൽ അമർത്തിപ്പിടിച്ച് താഴേക്ക് വലിച്ചിട്ട് മുകളിൽ കയറിക്കിടക്കുന്നവനേ ഒന്നേ നോക്കിയുള്ളു ......
സതീശൻ .....
ഉറക്കെ അലറി വിളിക്കാൻ കഴിയുന്നില്ല .....
കഴുത്തിലെ പിടുത്തം ....
ശ്വാസം പി- ടയുന്നു .....
ബോധം മറയുമ്പോൾ ....
മാ- റിനെ ഞെരിച്ച വിരലുകൾ നാ- ഭിച്ചുഴിയേയും താ- ണ്ടി താഴേക്ക് ചലിച്ചിരുന്നു .....
എന്തൊക്കെയോ തട്ടി മറിയുന്ന ശബ്ദം .....
നീണ്ട ആക്രോശം ....
ഭയാനകമായി അലർച്ച .....
ഭീതിയോടെ മിഴികൾ തുറന്നു ....
പരിഭ്രാന്തിയോടെ ചുറ്റും നോക്കി ....
തന്റെ വീട്ടിലെ കിടക്കയിലാണ് താൻ ....
അമ്മയുടെ അലർച്ച കേൾക്കാം ....
രോഗം മൂർച്ച്ചിക്കുമ്പോ അമ്മ ഇങ്ങനെയാണ് ....
ചേച്ചിയും ഒരു മൂലയ്ക്കിരുന്നു കരയുന്നു ......
താൻ ഉണർന്നോ .....
പോലീസ് ......
ഭയം ......
ചെന്നി ഞരമ്പ് പിടഞ്ഞുണരുന്നു ......
ചാടി പിടഞ്ഞെഴുന്നേറ്റു ......
അലറി വിളിക്കുന്ന അമ്മയെ വിലങ്ങിട്ട് കൊണ്ടുവരുന്ന പോലീസുകാർ .....
അമ്മയുടെ വസ്ത്രം മുഴുവൻ ര_ ക്തം .....
ബോ- ഡി മാറ്റണം ...
ബോ- ഡിയിൽ നിറയെ വെ- ട്ടുകളാണ് ......
ആളപ്പോഴേ തീർന്നു....
കണ്ണിൽ ഇരുട്ടുകയറും പോലെ ....
താഴേക്ക് ഊർന്നു പോയി ......
ആരൊക്കെയോ എന്നെ കൊണ്ടുപോകുന്നത് മായ കാഴ്ചയിലൂടെ അറിയുന്നുണ്ട് .....
അമ്മ സതീശനെ കൊന്നു ....
ചേച്ചിക്കായി അമ്മ നീതി നടപ്പിലാക്കി ......
ചെവിയിൽ വണ്ടു മൂളുന്നു ....
ആറു മാസങ്ങൾക്ക് ശേഷമുള്ള പകൽ ......
സതീശൻ വധക്കേസിൽ ഇന്നാണ് വിധി നടപ്പിലാക്കുന്നത് ......
കഴിഞ്ഞു പോയ ആറു മാസങ്ങൾ .....
മാധ്യമങ്ങളിലും ചാനലുകളിലും നിറഞ്ഞു നിന്ന വാർത്ത.....
മകളുടെ സ്ഥിരം കക്ഷിയെ അമ്മ കൊന്നതാണെന്ന് ....
സതീശൻ അമ്മയേയും റേപ്പ് ചെയ്യ്തെന്നും
ഇല്ലാത്ത വാർത്തകളെയും വിശ്വസിച്ചവർ ....
അധിക്ഷേപിച്ചവർ....
ലയത്തിൽ പോലീസ് കയറി ഇറങ്ങുന്നത് നാണക്കേടാണെന്ന് ചിലർ ....
നിങ്ങൾ ഇതു വായിച്ചാൽ ഞെട്ടും എന്ന ക്യാപ്ഷനോടെ ചില ഓൺലൈൻ മാധ്യമങ്ങളുടെ കസർത്ത് വേറേ ....
പത്തു ദിവസം വീട്ടിൽ ഇരുന്നു ....
പോലിസിനോടും മാധ്യങ്ങളോടും ഉള്ളത് തുറന്ന് പറഞ്ഞിരുന്നു .....
അവൻ എന്റെ ശരീരത്തിൽ പിടിച്ചതിന്റെ പേരിൽ മാനം പോയേന്നു വിലപിച്ച് മുറിക്കുള്ളിൽ ചുരുണ്ടു കൂടുന്നവളല്ല ....
ആണിന് നഷ്ടപ്പെടുന്നതേ പെണ്ണിനും നഷ്ടപ്പെടാനുള്ളു .....
പെണ്ണിന്റെ മാനം ശരീരത്തിലെ ഒരവയവത്തിലാണെന്നുള്ള ...... ചിന്ത മാറിയാലേ നാട് രക്ഷപെട്ടു .....
ഈ മാനം അഭിമാനം എന്നത് വാക്കിലും പ്രവർത്തിയിലും ആണ് ....
ചങ്കുറപ്പോടെ.... ജീവിക്കുക ....
മറ്റൊരാൾക്ക് തന്റെ ആത്‌മാഭിമാനത്തെ പണയം വയ്ക്കാതെ ജീവിച്ചു കാട്ടുക ....
പത്തുദിവസത്തിനു ശേഷം പണിക്ക് പോയി ......
വീട്ടിൽ കഥനകഥ ആലോചിച്ചിരുന്നാൽ വിശന്നിരുന്നാൽ കൊണ്ടു തരാൻ ആളില്ല ...
ദോഷം പറയരുതല്ലോ .... കിഴക്കേ മുറിയിലേ കുമാറ് ... ഇടയ്ക്ക് വന്ന് ചോദിക്കും ... എന്തെങ്കിലും ആവശ്യമുണ്ടേൽ പറയണേന്ന് .....
വരുമ്പോൾ ഓരോ പൊതിയും കാണും കൈയ്യിൽ .....
ചോറും കറിയും...
ചിലപ്പോ പലഹാരങ്ങളും ....
വിദ്യുത് ഇടയ്ക്കൊന്നു വന്നതു പോലെ തോന്നി ....
കോളനിയിലെ മൂന്നു വീട്ടുകാർ പണിക്കു വരണ്ടാന്നു പറഞ്ഞു ....
അവരുടെ വീട്ടിലെ ആണുങ്ങളെ വലവീശീ പിടിക്കുമെന്ന് ....
അവർക്ക് ഒത്താശയ്ക്ക് .... ആസ്ഥാന ജോലിക്കാരി ദേവകിയും .....
ആണുങ്ങളെ പുറത്തിറക്കാതെ പൊതിഞ്ഞു വച്ചോളാനെന്നു പറഞ്ഞ് അവിടുന്നൊക്കെ ഇറങ്ങി ....
ഇതല്ലെങ്കിൽ വേറെ പണി ....അത്ര തന്നെ ....
വിദ്യുത് ഡോക്ടർ ആകെ സൈലന്റായ പോലെ ....
പഴയ കളിചിരിയുമായി .... വരാറില്ല ....
അത്രയും സമാധാനം .....
അവിടുത്തെ ജോലി ഒതുക്കി മുത്തിന്റെ വീട്ടിൽ ചെല്ലും ....
ആള് ഭയങ്കര സപ്പോർട്ടാ ....
ഒരുത്തനൊന്നു പിടിച്ചപ്പോഴെ ബോധം കെട്ടല്ലോടിന്ന് പറഞ്ഞ് കളിയാക്കും ...
എനിക്കും ചമ്മലായി .....
ഉച്ചയോടെ രണ്ടു വീട്ടിലെയും പണി കഴിയും .....
ഉച്ചയ്ക്ക് ശേഷം ഫ്രീ ആണ് .....
മൂന്ന് വീട്ടിലെ ജോലി പോയതോടെ ആ വരുമാനവും നിലച്ചു ....
മണിയപ്പന് കാശു കൊടുക്കാനുള്ള സമയം ആയി ....
എന്തെങ്കിലും വഴി കണ്ടെത്തണം ....
വിധി വരുന്ന ദിവസം കാവിൽ വിളക്ക് വച്ച് തൊഴുതു.....
രക്ഷിക്കണം .....
വിശന്നാൽ പോലും അമ്മപറയില്ല .....
കൊടുത്താൽ കഴിക്കും ....
ജയിലിൽ ഇത്രയും ദിവസം ....
അമ്മ മറ്റാരു പറഞ്ഞാലും അനുസരിക്കില്ല ....
അടിക്കുമോ പോലീസുകാർ .....
വിധി കേൾക്കാൻ തനിച്ചാണ് പോയത് -... എന്തും നേരിടും ... ആ ഒറ്റ ധൈര്യമായിരുന്നു മനസ്സിൽ ....
കോടതിക്കുള്ളിൽ അമ്മയെ കണ്ടപ്പോൾ കരഞ്ഞു പോയി ..... ഒത്തിരി ക്ഷീണിച്ചിരുന്നു .....
അമ്മയുടെ നോട്ടവും എന്നിൽ തറച്ചതാവാം ബഹളം വയ്ക്കാനും അലറാനും തുടങ്ങി .....
ആ അടുത്തേക്ക് ഒന്നോടി ചെല്ലാനാകാതെ ഉരുകി നിന്നു .....
ജഡ്ജ് വരുന്നതും വിധി വായിക്കുന്നതും കണ്ണു നിറഞ്ഞാണ് കേട്ടത് ....
വാദപ്രതിവാദങ്ങൾക്കൊടുവിൽ ... മാനസിക രോഗിയായ പ്രതിയെ വെറുതെ വിട്ടു കൊണ്ടുള്ള വിധി വന്നു .......
കോടതി തീരുമാനം അനുസരിച്ച് അമ്മയെ മെന്റൽ അസൈലത്തിലേക്ക് മാറ്റി ....
അമ്മ പോകുന്നതിന് മുൻപ് ... അരികിലേക്ക് ഓടി ചെന്നു....
എന്നെ അടുത്തു കണ്ടതും ഉറക്കെ ഉറക്കെ പൊട്ടിചിരിച്ചു ....
എനിക്കുവേണ്ടി അല്ലേ അമ്മ അവനെ കൊന്നത് .....
അമ്മ ചെയ്തതല്ലേ നീതി ....
കെട്ടിപ്പിടിച്ച് കരഞ്ഞു ....
എന്നെ വിട്ടു പോകാൻ അമ്മയും മടിച്ചു ....
അമ്മയുമായി അകന്നു പോകുന്ന വാഹനം നോക്കി മിഴി നിറച്ച് നിന്നു ....
പോകാമെടോ അമ്മ പോയി ....
കുമാർ ....
ഞാൻ ... ഞാൻ പൊയ്ക്കോളാം....
ശരി ... പൊയ്ക്കോ....
എന്തായാലും ഒരു ചായ കുടിക്കാം ....
മറുത്തൊന്നും പറഞ്ഞില്ല കാലത്തു തൊട്ടുള്ള നില്പ്പല്ലേ ....തൊണ്ട വരണ്ടിരുന്നു ....
ചായയ്ക്കൊപ്പം പഴം പൊരിയും എത്തി ....
അവനെ ഒന്നു നോക്കി ......
പഴം പൊരി കഴിക്കാനുള്ള സ്ഥലം വയറിൽ കാണും ...
ഒന്നും പറഞ്ഞില്ല.....
മടുപ്പ് ....
ഇയാളെന്തെങ്കിലും പ്രതീക്ഷിച്ചാണോ .... ഈ
ചെയ്യുന്നതൊക്കെ ....
ആകെ അസ്വസ്ഥത....
വേഗം ചായ കുടിച്ച് പുറത്തിറങ്ങി .....
ആ സമയം ദൂരെ ദൂരെ ഒരിടൊത്തൊരാൾ .....
ഫോം ബെഡിൽ കമഴ്ന്നു കിടക്കുകയാണ് .....
പയാ ..... മൈ സ്വീറ്റ് ..... പയസ്വിനി ....
എത്ര എത്ര രാവുകൾ ഉറക്കമില്ലാതെ അലഞ്ഞിട്ടുണ്ടെന്നോ .....
നീ ജയിച്ചു നില്ക്കുന്ന ദിവസം ഞാനവിടെ ഉണ്ടാവും ...
"പ്രണയം ഒരു കൂടാണ് ....
ദേശാടനപക്ഷി കൂടണയാനെത്തുന്നതും കാതോർത്തിരിക്കുന്നു ...."
ഞാനും ചഞ്ചലനാകുന്നു .....
സഖീ ...
കാത്തിരിക്കില്ലേ നീ ....
നീ എന്റെ പ്രണയത്തെ തോല്‌പ്പിച്ചു കളയുമോ....
"എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ
എത്രയോ സ്നേഹിച്ചിരുന്നിരുന്നു..
മിഴി നിറയുന്നുണ്ടവന്റെ ഞാനിത്രയും നിന്നെ സ്നേഹിച്ചു പോയോ ....
തുടരും
പയസ്വിനി.. ആർക്കു സ്വന്തം ... അത് കാലം തെളിയിക്കട്ടെ....
ആദ്യം അവൾ ജീവിതം അവളുടെ ഇഷ്ടത്തിന് ... നെയ്തെടുക്കട്ടെ ...
കഥ ഇഷ്ടമാവുന്നില്ലേ....
ബോറായി തോന്നിയാ പറയണം ....