രചന: മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ
"ഹലോ എന്നെയണോ തിരയുന്നത്....... "
ഒരു നടുക്കത്തേടെയാണ് ഞാൻ ആ ശബ്ദം കേട്ടത്.... നമ്മൾ ഇതുവരെ ഒരുവാക്ക് പോലും മിണ്ടാതെ കണ്ണുകളിലൂടെ മാത്രം പരിചിതർ ആയവർ പ്രതീക്ഷിക്കാത്ത സമയത്ത് മുന്നിൽ വന്നാൽ എന്താണ് അവസ്ഥ അതു പോലെയായിരുന്നു ഒന്നു തിരിഞ്ഞ് ഓടാൻ പോലും പറ്റാതെ ഐസായി നിന്നു കുറെ നേരം...
"അതെ ചേട്ടാ.... കുറെയാലോ ഇങ്ങനെ വായിനോക്കി നിൽക്കാൻ തുടങ്ങിയിട്ട് എന്താ ഉദ്ദേശം.... "
"എന്ത് ഉദ്ദേശം.... ചുമ്മ നോക്കി നിന്നതാ..."
"ഓഹോ ആരെയാ.... "
"എന്തായാലും തന്നെയല്ലാ.... കൂടെ ഒരു സുന്ദരി ഉണ്ടായിരുന്നില്ലെ.... അവളോ.. "
ഇത്തിരി അസൂയും... കുറച്ച് നാണവും ' കൊണ്ട് എന്റെ മുന്നിൽ ചമ്മിനിൽപ്പാണ്.... ഒരോ ചലനങ്ങളും എന്നെ അവളിലേക്ക് കാന്തം പോലെ വലിച്ചെടുക്കുന്നുണ്ടായിരുന്നു.... എന്നെ അവൾക്ക് ഇഷ്ടമാണ് എന്ന് മനസ്സിൽ പറഞ്ഞ് പഠിപ്പിച്ച് വന്ന് ' നിൽപ്പാണ് അത് ആ മിഴികൾ പറയുന്നുണ്ട്...
" അവൾ ഇനി വരില്ലട്ടോ വെറുതെ ഇനി സമയം കളയെണ്ടാ... അവളുടെ കല്യാണം ആയി... ട്ടോ... "
" ഇഷ്ടമാണ് എന്ന് തുറന്ന് പറഞ്ഞൂടെ ടീ മലരെ.."
''എന്താ.. എന്താ.... "
" ഇനി എന്ത് ചെയ്യും എന്ന് ആലോചിക്കുവാ.... "
" അത് ഒക്കെ അവളുടെ വീട്ടുക്കാർ നോക്കിക്കോളും... പിന്നെ ഇതുവരെ പേര് പറഞ്ഞില്ലട്ടോ.... ഇത്രയും ആയ് സ്ഥിക്ക് ഒന്നു പരിചയപ്പെടാന.. "
"ഒരു സുലൈമാനി ആയലോ.... വിരോധം ഇല്ലെങ്കിൽ.... "
കാറ്റിന്റെ താളത്തിൽ കൂടെ നടപ്പാണ് അവൾ.... അലസമായി പാറി വന്ന് മുടിയിഴകളെ തഴുകിമാറ്റി കൊണ്ട്... സുലൈമാനിക്ക് ഇത്തിരി മുഹബ്ബത്ത് കൂടുതലാണ് അവളുടെ പാതി തുറന്ന് മിഴിയിലെ നോട്ടിത്തിനാൽ...
" ഞാൻ അച്ചു.... തന്റെ പേര്..."
" ആഹാ കൊള്ളാലോ..... ഞാൻ ആമി.. ഇതാണോ പണി വൈകുന്നോരങ്ങളിൽ പെൺക്കുട്ടികളെ വല വീശി പിടിക്കുന്നത്...."
"ചുമ്മ ഇറങ്ങിയതാ... ഒരു കൗതുകത്തിന് പക്ഷെ ഇപ്പോ അത് ഒരു പണിയായ്...."
'' എന്ത് വായിനോട്ടമോ....?"
"അല്ലാ ഒരുത്തി ഒരു ചിരിതന്നതാ..... അതിൽ അങ്ങ് ഇല്ലാതായി ഇപ്പോൾ ഉറക്കം പോലും ഇല്ലാ.... എത്ര തിരക്കാണ് എങ്കിലും ഓടി പിടഞ്ഞ് ഇവിടെ എത്തും മനസ്സ് അവളെ കാണാൻ.... "
" എന്റെ അമ്മോ.... സുലൈമാനിക്ക് ഇത്തിരി മധുരം കുറഞ്ഞത് നന്നായി.... ഇവിടെ ഇഷ്ടം പോലെ ഉണ്ടല്ലോ... "
ചുണ്ടിൽ ചിരി പടർന്നിട്ടും ചിരിക്കാതെ അടക്കി പിടിച്ച് ഇരിപ്പാണ് അവൾ.... നേരം ഇരുട്ട് വീണ് തുടങ്ങിയിരുന്നു.. ഇഷ്ടമാണ് എന്ന് രണ്ടാൾക്കും അറിയാം പക്ഷെ ' തുറന്ന് പറയാൻ അവൾക്ക് മടിയാണ് അവളുടെ വായിൽ നിന്ന് കേൾക്കണം എന്നാ വാശീയിൽ ഞാനും..
" വീട്ടിൽ ആരക്കെ ഉണ്ട്... ആമി..."
" ഇന്ന് ഇത്രമതി ബാക്കി പിന്നെ പറയാം നേരം ഇരുട്ടി ഇനി ചെന്നില്ലാ എങ്കിൽ ചിലപ്പോ പുറത്താക്കും..... "
" ഞാൻ കൊണ്ടുപോയി വിടണോ... എവിടെയാ വീട്..?"
" അയ്യോ വേണ്ടാ അത് ഒരു ബുദ്ധിമുട്ടാവും...."
''എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാട്ടോ.... "
" അച്ചുനു ബുദ്ധിമുട്ട് ഇല്ലെന്ന് അറിയാം എനിക്ക് ബുദ്ധിമുട്ടാവും അതാ വേണ്ടാ എന്ന് പറഞ്ഞത്..."
''ശരി എന്നാ എന്തായാലും നന്ദി.... ഇങ്ങനെ ഒരു സയാനം സമ്മിച്ചതിന്..... ആമി ഇനി കാണുമോ നമ്മൾ ...."
" അതിന് എന്താ ഇയാൾ പറഞ്ഞില്ലെ ആ ചിരികാണാൻ മനസ്സ് ഓടി പെടഞ്ഞ് ഇവിടെ എത്തും എന്ന്.... അപ്പോ ഞാനും ഉണ്ടാവും ഇവിടെ വീണ്ടും വീണ്ടും നമ്മുക്ക് ഒരു സുലൈമാനിയിലൂടെ പരിചയം പുതുക്കാം എന്നെ... എന്താ ബുദ്ധിമുട്ട് ഉണ്ടോ...?"
വീണ്ടും ആ ചിരി കൊണ്ട് എന്നെ കൊല്ലാതെ കൊല്ലുന്നുണ്ട് അവൾ....പതിയെ നടന്ന് അകലന്നുണ്ടായിരുന്നു ആ ധവണിക്കാരി.... കണ്ണിൽ നിന്ന് മായുംവരെ നോക്കി നിന്നു ഞാൻ ...ഇടക്കെ ഇടംക്കണ്ണ് പാതിചാരി നോക്കുന്നുണ്ട് നോക്കുന്നുണ്ട്... അവൾ... ഞങ്ങൾ വീണ്ടും വീണ്ടും കാണുവാൻ തുടങ്ങി മെല്ല മെല്ല അവൾ എനിക്കായ് മാത്രം കാത്തു നിൽക്കാൻ തുടങ്ങി.. വെകുന്നേരങ്ങളിൽ സുലൈമാനികൾ ഞങ്ങളുടെ പ്രണയത്തിന് കടുപ്പം കൂട്ടുന്നുണ്ടായിരുന്നു.. പക്ഷെ അവൾ അത് അപ്പോഴും തുറന്ന് പറയാൻ മടിച്ച് നിൽപ്പാണ്... നല്ലൊരു ജോലി കിട്ടിയതും വീട്ടിൽ അമ്മയുടെ വക തുടങ്ങിയിരുന്നു.....
"എനിക്ക് വയ്യ ഇനി നിനക്ക് ഇങ്ങനെ വെച്ച് വിളമ്പാൻ ..... എത്രയാടാ പറയുന്നത് ഒരു പെൺ കെട്ടാൻ വരുന്ന എല്ലാം ആലോചനകളും നീ അതും ഇതും പറഞ്ഞ് മുടക്കി.. എന്നാൽ മനസ്സിൽ ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാൽ അതിനും മറുപടിയില്ലാ..... "
"എന്റെ പൊന്നമ്മെ അങ്ങനെ നമ്മുക്ക് ഇടയിലേക്ക് ഏന്തെങ്കിലും ഒരുത്തി കയറി വന്നാൽമതിയോ.... ഈ മോനെയും അമ്മയും തെറ്റിക്കാത്ത...ഒരു നല്ല കൊച്ചു വേണ്ടെന്ന് എന്റെ പെണ്ണായിട്ടു വരാൻ...."
" ഇനി എപ്പോഴാ എന്നെ തെക്കോട്ട് എടുക്കുമ്പോഴാണോ..... ഇന്ന് ഇതിന് ഒരു തീരുമാനം ആക്കിയിട്ട് വന്നാമതിട്ടോ... നീ.."
" എന്നാ ഞാൻ ഒരു കാര്യം ചോദിക്കട്ടെ... "
"ഹാ... കവിളിൽ പിടിച്ച് വലിക്കാതെ കാര്യം പറയാടാ..."
" ഞാൻ ഒരു കുട്ടിയെ കണ്ടുവച്ചിട്ടുണ്ട്.... അവളുടെ ജാതിയോ മതമോ ഒന്നും അറിയില്ല.. ഒരു പക്ഷെ വീട്ടുകാരെ പോലും പക്ഷെ അവളെ ഒരുപാട് അറിയാം കൂട്ടികൊണ്ട് വന്നാൽ നോക്കാവോ..... എന്റെ പൊന്നമ്മെ..."
" അല്ലെങ്കിലും നിനക്ക് ഏതാടാ ജാതി ഞാനും നിന്റെ അപ്പനും പറഞ്ഞ് ഉള്ളാ അറിവ് അല്ലെ... ആകെ ഒരു ജാതിയുള്ളു മനുഷ്യൻ.... നീ കൂട്ടികൊണ്ട് വാടാ നമ്മുക്ക് നോക്കാം ഇപ്പോഴെങ്കിലും നിനക്ക് ഇത് തോന്നിയല്ലോ.... "
ഇന്ന് അവളോട് പറയണം പക്ഷെ നാണമാണ്... ഒരു ചമ്മലുമുണ്ട്... വരുന്നുണ്ട് ഒരു കുഞ്ഞ് തെന്നൽ പോലെ....
"എന്താ അച്ചു ഇന്ന് ഇത്ര ഗൗരവം.... ചേട്ടാ രണ്ടു പതിവ്.... "
" ഞാൻ ഒരു ചമ്മൽ കേസ് പറയാൻ പോവാ അവസാനം കൂവരത്ട്ടോ '.... നീ ഇഷ്ടമായിലെങ്കിലും ഇതുപോലെ തന്നെ മുന്നോട്ട് പോവണം ട്ടോ ഈ സുലൈമാനിക്കൂട്ട്.... "
ഇത്തിരി നാണത്തോടെ ചെറു ചിരി പടർത്തി ...
"പറയടാ അച്ചു... ഇത്തിരി കടുപ്പം കുറച്ച് മതിട്ടോ... "
" ഞാൻ പറയാറില്ലെ ഒരു ചിരിക്കഥ അതിലെ നായക നീയായിരുന്നു... എന്താണ് എന്ന് അറിയില്ലാ കണ്ടാമാത്രയിൽ തന്നെ ഒരുപാട് ഇഷടമായി... പിന്നീട് ഉള്ള ഓരോ നിമിഷം നിന്നെലേക്ക് എത്തുവാൻ ഉള്ള പച്ചാൽ ആയിരുന്നു അപ്പോഴാണ് പ്രതീക്ഷിക്കാതെ നീ എന്നിലേക്ക് എത്തിയത്... നിന്റെ ഉള്ളിൽ ആ ഇഷ്ടം ഉണ്ടോ എന്ന് അറിയാൻ ... പലതവണ നോക്കിയപ്പോഴും കാണം എനിക്കാ കണ്ണുകളിൽ സ്വന്തമാണ് എന്ന് കരുതിയവൻ നഷ്ടമാവുമ്പോൾ ഉള്ള പിടിപ്പ് ആ മിഴികളിൽ കണ്ടു ഞാൻ.... എനിക്ക് അമ്മ മാത്രമേ ഉള്ളു ആ അമ്മയുടെ മരുമകളായി എന്റെ പെണ്ണായി പോരാമോ എന്റെ കൂടെ ആമി ഇനിയുള്ള ജന്മം ജീവിച്ച് തീർക്കാൻ.... "
നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു.... അവളുടെ മിഴികൾ പറഞ്ഞത് വേണ്ടായിരുന്നു എന്ന് തോന്നി തുടങ്ങി..... പതിയെ എഴുന്നേറ്റ് അവളുടെ കൈകൾ എന്റെ കൈകളെ മുറുകെ പിടിക്കുന്നുണ്ടായിരുന്നു....
'' ഇതിനാ എന്താ പറയുക എന്ന് അറിയില്ലാ... ഒരു അനാഥക്കുട്ടിക്ക് ഇത്ര നാൾ ..... നല്ലൊരു കൈക താങ്ങ് ആയിരുന്നു.... എന്നെ നോക്കുന്നാ കണ്ണുകളിൽ എല്ലാം ഞാൻ കണ്ടത് കമാം പക്ഷെ നിന്റെ..ഈ കണ്ണുകൾ എന്തോ എന്നെ വല്ലാതെ .....കീഴ്പെടുത്തി കളഞ്ഞ് ഇരുന്നു.... തിരിഞ്ഞ് നോക്കാതെ നടക്കാൻ ശ്രമിച്ചു കുറെ പക്ഷെ കഴിയുന്നില്ലായിരുന്നു..... അതാണ് വന്നത് പറയാൻ അപ്പോഴാണ് നീ.... പക്ഷെ നിന്നോട് ഉള്ളാ ഓരോ നിമിഷവും ഞാൻ ഒറ്റക്കാണ് എന്ന് തോന്നലിൽ നിന്ന് രക്ഷപ്പെടുവായിരുന്നു... രാത്രികളിൽ നീ തന്ന് ഈ സുന്ദര നിമിഷങ്ങൾ കനവായ് വീണ്ടും വീണ്ടും കാണുവായിരുന്നു ഞാൻ..... പക്ഷെ ഇത് വേണോ ഒരു അനാഥയാണ് കൂടെ കൂട്ടാൻ പോകുന്നത് ഈ കാണുന്ന ധൈര്യം മാത്രം ഉള്ളുട്ടോ.... ഒരു തൊട്ടാവാടിയാണ്.. ഒന്നൂടെ ആലോചിച്ചിട്ടു മതി...."
നിറഞ്ഞ് ഒഴുകിയ മിഴികളിൽ ചിരി പടർത്തി അവൾ എന്റെ കൈകൾ ചേർത്തുപിടിച്ചു.... നെറ്റിയിൽ പതിയെ ഒന്നു ചുംബിച്ചു.. പാതി കണ്ണടച്ച് ആ സുലൈമാനിക്കാരനു നാണമായി തുടങ്ങിയിരുന്നു..
" തീരുമാനം ഏന്റെത് അല്ലാ അമ്മയുടെതാണ്.... ഞാൻ നിന്നെ കണ്ടതും ഉറപ്പിച്ചതാ.... ഒരു നുള്ള് സിന്ദൂരം നിനക്കായ്.... മോഹന വാഗ്ധങ്ങൾ ഒന്നും ഇല്ലാ എന്നെക്കാൾ പാവമായി ഒരു അമ്മയുണ്ട് പിന്നെ കുറെ മിണ്ടാപ്രാണികളും ഒരു കുഞ്ഞ് വീടും.... പൊന്ന് പോലെ നോക്കിക്കോളം എന്ന് ഉറപ്പ് ഉണ്ട്.... ഇനി തീരുമാനിക്കേണ്ടത് നീയാണ് ധൈര്യമായി പറയാം... എന്തായലും..."
കുറെ നേരത്തെ നിശ്ബദതക്ക് ശേഷം .... തുടർന്നു അവൾ..
"നിനക്കും അമ്മയ്ക്കും ഒരു ബുദ്ധിമുട്ട് ആവില്ലാ ഈ ആമി എന്ന് ഉറപ്പ് ഉണ്ടെങ്കിൽ.... ഞാൻ വന്നോളം നിന്റെ പെണ്ണായിട്ടു.... ആ അമ്മയുടെ മകളായിട്ട് ഇനിയും ഒരുപാട് സുലൈമാനികൾ കുടിച്ച് തീർക്കാൻ..... എന്താ പോന്നോട്ടെ.."
ആ കൈകൾ ചേർത്തുപിടിച്ച്.... എന്റെ മറോട് മുഖം ചേർത്ത് നിൽപ്പാണ് ആർഭടങ്ങളും ആരവങ്ങളും ഇല്ലാതെ അവളെ സ്വന്തമാക്കി...... ഇന്നവൾക്ക് ഒരു ലോകം സ്വന്തമാക്കിയ് സ്ന്തേഷമാണ്...... ഇന്നും തുടരുവാണ് ആ കടുംകാപ്പി പ്രണയം.... ഒരു ചിരി കൊണ്ട് അവൾ അവനെ സ്വന്തമാക്കി..... ഇന്ന് അവൾക്ക് ഒരു അമ്മയുണ്ട് അതിരുകൾ ഇല്ലാതെ വത്സല്യം പകരാൻ ... ഒരു അച്ഛന്റെ കരുതലായും, ഒരു ഏട്ടനായും നല്ലൊരു ഭാർത്തവായും അച്ചുവും ഉണ്ട് കൂട്ടിന്... വെച്ച് വിളമ്പി മതിയായി എന്ന് പറഞ്ഞ് അമ്മ ഇപ്പോഴും അത് തന്നെ തുടരുവാണ് അവളെ അടുക്കളെ പണിയെടുപ്പിക്കരുത് എന്ന് പറഞ്ഞ്.... ചില പ്രണയങ്ങൾ അങ്ങനെയാണ് അതിർ വരമ്പുകൾ ഇല്ലാതെ അങ്ങ് ഒന്നാവും.... ഒരു മഴയുള്ളിയുടെ കൊഞ്ചൽ പോലെ.
[ ജാ- തി മ- തത്തിന്റെ അതിർ വരമ്പുകൾ ഇല്ലാ... സാധചാര കീടങ്ങളുടെ അക്രമണം ഇല്ലാ.... ആങ്ങളാമാരുടെ ഷോ വർക്ക് ഇല്ലാ.... എല്ലാവരും കൊതിച്ചു പോകും .... ഇതു പോലൊരു പ്രണയം... പക്ഷെ കൊതിച്ചോളു കൊതിച്ച് കൊണ്ടെ ഇരുന്നോളു നടക്കും ഒരുനാൾ... ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കൂ... തേടിവരും നിനക്ക് ഉള്ളതാണ് എങ്കിൽ.... ]