രചന: ബിജി
Kochin international airport
അമ്പരപ്പോടെ ചുറ്റും നോക്കി ....
ലൂർദിന് പോകാനാവും ....
എന്തായാലും ഓസിന് എയർപോർട്ടൊന്നു കാണാൻ സാധിച്ചു .....
ആകാശത്ത് വിരിയുന്ന മഴവില്ല് കാണുമ്പോ അത്ഭുപ്പെടും പോൽ ....
ഒരു നോക്ക് അടുത്തു കാണാൻ കൊതിച്ചിട്ടുണ്ട് ആകാശനൗകയെ ...
ഒരിക്കൽ .... ഒരിക്കൽ ഞാനും പറക്കും ......
കണ്ണു ചിമ്മി ചിമ്മി ചിരിച്ചു പോയി ഞാൻ .....
"വെളിവും വെള്ളിയാഴ്ചയും ഇല്ലാത്തതിനെയൊക്കെ ... എന്റെ തലയിൽ വച്ചു തരും ...."
ഓഹ്..... ഇതാരാപ്പാ ഇത്ര വൃത്തികെട്ട പരിചയമുള്ള സൗണ്ടിൽ .....
സൈഡിലേക്ക് പാളി നോക്കിയതും ...
ലൂർദ്ധ്....
അങ്ങേര് ലഗേജൊക്കെ ട്രോളിയിൽ വാരി വെയ്ക്കുന്നതും ... അതിൽ എന്റേതും.....
"എടോ താൻ എന്തൊക്കെയാ ഈ കാണിക്കുന്നേ ....
എന്റെ ബാഗ് താടോ ....
"എനിക്ക് പോകേണ്ടതാ ....
എന്റെ ബാഗ് ഇയാൾക്കെന്തിനാ...?
അവൾ തങ്ങൾ വന്ന ടാക്സി നോക്കിയതും .....
"അയ്യോ നമ്മൾ വന്ന ടാക്സി എവിടെ ....?
അപ്പോഴേക്കും ലൂർദ്ധ് ട്രോളിയും ആയി മുന്നിലേക്ക് പോയി .....
"്് താനിതെങ്ങോട്ടാ എന്റെ ബാഗും ആയി ....
നില്ക്കെടോ.....!
അവൻ മൈൻഡ് ചെയ്യുന്നേയില്ല ...
"എടാ മരപ്പട്ടി ..... നില്ക്ക് ....തനിക്ക് ചെവികേട്ടൂടേ ....
ട്രോളി കുറച്ചധികം ഉച്ചത്തിൽ ഉരഞ്ഞു നിന്നു .....
ചോര ഇരച്ചുകയറുന്നുണ്ടവന്റെ മുഖത്ത് .....
"കൂടുതലങ്ങ് വിളയല്ലേ ..... എടുത്തു ഞാൻ നിലത്തടിക്കും ......
തങ്ങളെ പാസ്സ് ചെയ്തു പോയവരൊക്കെ തുറിച്ച് നോക്കുന്നു ....
ഞാനും വല്ലാണ്ടായി ..... തലകുനിച്ച് നിന്നു ....
"ഇന്നാ പിടിക്ക് ....
ദേഷ്യത്തിലാണവൻ...
ഫോൺ അവൾക്കു നേരെ നീട്ടി .....
അങ്ങേരെ നോക്കാതിരുന്നപ്പോ പിടിക്കെടി .....
നിന്ന് ഡാൻസ് കളിച്ചോളും
എന്തൊരു മെനക്കേടാ ഇത് .....
അവന്റെ മൂക്കിനിട്ടൊരെണ്ണം കൊടുക്കാനാ തോന്നിയത് ....കൈയ്യീന്ന് കംപ്ലീറ്റ് കൺട്രോൾ പോയെങ്കിലും ....
ഫോൺ വാങ്ങി ചെവിയിൽ വച്ചു ....
അവനോട് അടി ഉണ്ടാക്കാതെ ....
അവന്റെ കൂടെ പോകൂ ....
ലൂർദ്ധ് പറയുന്നത് അനുസരിച്ച് നിന്നോണം .....
എഞ്ചുവടി മുത്തച്‌ഛൻ ...
കുറച്ച് ഗൗരവത്തിൽ പറഞ്ഞ് കോൾ കട്ട് ചെയ്തു .....
കണ്ണുനിറഞ്ഞു പോയി ....
എല്ലാവരും പറ്റിക്കുകയാണെന്ന് ഓർത്തു വിഷമിച്ചു പോയി ....
ഫോൺ ലൂർദ്ധിന്റെ കൈയ്യിൽ കൊടുത്തു മിണ്ടാതെ നിന്നു .....
അവൻ നടന്നപ്പോ അവന്റെ പിന്നാലെ നടന്നു ......
ബോർഡിങ് പാസ്സ് കിട്ടിയതും എല്ലാം മായികലോകത്ത് എത്തപ്പെട്ട പോലെ ....
അവൻ ഇടയ്ക്കെന്നെ നോക്കുന്നുണ്ട് .....
ഞാൻ നിന്നോട് ഇനി മിണ്ടില്ലെടാ കാലാ.... എന്ന ആറ്റിറ്റ്യൂടിട്ട് നിന്നു ....
പെട്ടെന്നാണ് അവനെന്റെ കൈ പിടിച്ച് മുന്നോട്ട് നടന്നത് .....
ഫ്ലൈറ്റിൽ കയറി അവനൊപ്പം നടന്നപ്പോ...
സൂക്ഷിക്കെന്നൊക്കെ പറയുന്നുണ്ട് .....
ഞാനാ കൈയ്യിൽ മുറുകെ പിടിച്ചു .....
ആളൊന്നു നോക്കി ......
ദേക്ഷ്യം ഒന്നും ഇല്ല മുഖത്ത് .... ഭാഗ്യം ....
എനിക്കരികിൽ ആളും ഇരുന്നു .....
സന്തോഷം തോന്നുന്നു .....
ടേക്ക് ഓഫ് ചെയ്യുമ്പോ ഒരു അന്ധാളിപ്പ് .... വീണ്ടും ആളുടെ കൈയ്യിൽ പിടി മുറുക്കി ....
പിന്നെ അപ്പുപ്പൻ താടി പോലെ മേഘ കുഞ്ഞുങ്ങൾക്ക് മേലെ ഒരു യാത്രയായിരുന്നു .....
ഡൽഹി എയർ പോർട്ടിൽ നിന്നിറങ്ങി ....
യൂബറിൽ കയറി ....
രാത്രിയുടെ സൗന്ദര്യം നിറഞ്ഞ ഡൽഹി കാണുകയായിരുന്നു .....
മുക്കാൽ മണിക്കുറത്തെ യാത്രയ്ക്കു ശേഷം ....
ഏതോ വലിയ കൊട്ടാരം പോലൊരു സൗധത്തിനു മുന്നിൽ കാർ നിന്നു .....
ലൂർദ്ധ് ഇറങ്ങി ... എനിക്കും ഡോർ തുറന്നു തന്നു .....
കാർ നിന്നതും അകത്തു നിന്ന് ഒരാൾ വന്നു ....
പുഞ്ചിരിയോടെ അവർ സംസാരിക്കുന്നതും നോക്കി നിന്നു ....
മോളു കയറി വാ.....
അവളെയും പുഞ്ചിരിയോടെ ക്ഷണിച്ചു .....
വെണ്ണക്കൽ കൊട്ടാരമോ .....
ഭീമൻ തൂണുകളും .... കൊത്തുപണികളും .... ചുവർ ചിത്രങ്ങളും ....
അലങ്കാര ബൾബുകളും .....
മതിമറന്ന് നോക്കി നില്ക്കുകയാ ഓരോ കാഴ്ചയും ....
എങ്ങോട്ട് പോകുമെന്നറിയാതെ ചുറ്റും നോക്കി .....
മോളു വാ....
മോളുടെ മുറി മുകളിലാ ....
ആദ്യം കണ്ട ചേട്ടനാണ് ......
ആ മനുഷ്യന്റെ പിന്നാലെ പോകുമ്പോഴും ഒരു ശൂന്യത .....
ഇതിനിടയിൽ ചേട്ടൻ സ്വയം പരിചയപ്പെടുത്തുന്നുണ്ട് .....
ചേട്ടന്റെ പേര് ദാസ് .....
ആലപ്പുഴക്കാരൻ .....
ലൂർദ്ധിന്റെ അപ്പച്ചൻ ആർതറിന്റെ കാലം മുതൽ കൂടെയുണ്ട് ....
അവളിതൊക്കെ കേട്ട് ചിരിച്ചെന്ന് വരുത്തി .....
ഇങ്ങോട്ട് തന്നെ എന്തിനു കൊണ്ടുവന്നെന്നോ ....
ഇപ്പോ ഈ നടന്നുകൊണ്ടിരിക്കുന്ന തൊക്കെ എന്താണെന്നോ ....
ഒരു എത്തും പിടിയും ഇല്ലാത്ത അവസ്ഥ .....
ഒന്നും മിണ്ടാതെ ഈ ബംഗ്ലാവിൽ എവിടേക്കോ മറഞ്ഞ ലൂർദ്ധ്....
അല്ലെങ്കിലും അയാൾക്ക് എന്നെ തിരക്കേണ്ട എന്ത് ആവശ്യകത .....
ലൂർദ്ധിനൊപ്പം വരേണ്ടിയിരുന്നില്ല ....
മുകളിലെ വിശാലമായ ഹാളിലേക്കാണ് പ്രവേശിച്ചത് .....
ഹാളിന് ഒരു സൈഡിലൂടെ നടന്നപ്പോ സിമ്മിങ് പൂൾ ....
ആദ്യമായാണ് ഈ കാഴ്ചയെങ്കിലും ഒട്ടും ആസ്വദിക്കാൻ പറ്റുന്ന സാഹചര്യം ആയിരുന്നില്ല ....
ചേട്ടൻ എനിക്കായി ഒരു റൂം കാട്ടി തന്നു ......
അതിശയിച്ചു പോയി .....
ആധുനിക സൗകര്യമുള്ള വലിയ ഒരു മുറി ......
ആ മുറി ഹൈലീ ഇന്റീരിയർ ചെയ്തിരുന്നു .....
വലിയ ഫോം ബെഡും .....
വലിയൊരു ലൈബ്രററികളക്ഷൻ റാക്കിൽ സെറ്റാക്കിയിരുന്നു ....
ഫുള്ളി ഫർണിഷ്ട്... പോഷ് റൂം....
ലയത്തിലെ തന്റെ വീടും താനും അമ്മയും ചേച്ചിയും കിടക്കുന്ന കുഞ്ഞു മുറിയും ഓർമ്മയിൽ നിറഞ്ഞു ......
ആ ഓർമ്മയിൽ ഒരു കുഞ്ഞു ചിരി മൊട്ടിട്ടു.....
ഞാൻ ഈ ദിവസത്തെ അതിഥി മാത്രമാണ് .....
വാഷ് ഏരിയയിൽ പോയി .....
കുളി കഴിഞ്ഞ് ഇറങ്ങിയപ്പോ ഒത്തിരി സമാധാനം .....
അപ്പോഴേക്കും ഡോറിൽ മുട്ട് കേട്ടു ....
തുറന്നതും ....
മോളു വാ ..... കഴിക്കാൻ കുഞ്ഞ് വിളിക്കുന്നുണ്ട്.....
എനിക്ക് വേണ്ട ചേട്ടാ .....
ഒന്നു കിടന്നാ മതി .....
വിശക്കുന്നില്ല .....
ദാസ് ചേട്ടൻ നിർബന്ധിച്ചിട്ടും ....
കഴിക്കാൻ പോയില്ല .....
മുറി അടച്ച് കിടന്നതും ഡോറിൽ ശക്തമായ മുട്ട് കേട്ടു ......
കിടന്നതേ ഉള്ളായിരുന്നു ....
എഴുന്നേറ്റ് ഡോർ തുറന്നു .....
ലൂർദ്ധ്.....:
അവന്റെ മുഖത്ത് ആകെ മടുപ്പോ മുഷിച്ചിലോ ....
"നിനക്ക് വിശപ്പില്ലേ ......
ദേഷ്യം കടിച്ചമർത്തി സംസാരിക്കുന്നതായി തോന്നി .....
വിശക്കുന്നില്ല .....
എനിക്ക് കിടന്നാ മതി .....
അവനോടല്ലാത്ത വിധം പറഞ്ഞു .....
ഓഹ്.... ഡ്രാമ.....
ശല്യം .....
ഞാൻ വന്ന് എഴുന്നള്ളിപ്പിക്കാഞ്ഞിട്ടാണോ .....
അവന്റെ ശബ്ദം ഉയർന്നു .......
കണ്ണു നിറഞ്ഞു ....
അരക്ഷിതാവസ്ഥ തോന്നി .....
വേണമെങ്കിൽ വന്ന് കഴിക്ക് ....
നിന്നെ ഊട്ടാൻ ഇവിടാർക്കും നേരമില്ലാ ...
അവൻ നടക്കാൻ ഭാവിച്ചതും ..... അവൾ വിളിച്ചു .....
ലൂർദ്ധ് ......
ഞാനൊരിക്കലും നിങ്ങളോട് സഹായം ആവശ്യപ്പെട്ടിട്ടില്ല ...
മുത്തശ്ചൻ കൂടെ വരാൻ പറഞ്ഞു വന്നു .....
ഞാൻ പൊയ്ക്കോട്ടെ .....
ഇവിടെവരെ എത്തിച്ചതിന് നന്ദി ....
അവളുടെ മുഖം ഗൗരവം ...
നീ എങ്ങും പോകില്ല ....
നാളെ രാവിലെ ഞാൻ കൊണ്ടാക്കും ....
ഇപ്പോ ഒന്നുകിൽ ഭക്ഷണം കഴിക്ക് അല്ലെങ്കിൽ കിടക്ക് -...
ദേഷ്യമില്ലെങ്കിലും കടുപ്പം ഉണ്ടായിരുന്നു വാക്കുകളിൽ ....
പിന്നെ അവൾക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല ....
അവൻ പറയുന്നത് അനുസരിക്കാതെ രക്ഷയില്ലെന്ന് മനസ്സിലായി ......
ചേച്ചിയെ വിളിച്ചു സംസാരിച്ചു ....
മുത്തശ്‌ചനെ പിണക്കം കാരണം വിളിക്കാനേ പോയില്ല ....
വിദ്യുത് ഡോക്ടറിന്റെ മെസ്സേജ് കണ്ടു ....
സേഫ് ആയി എത്തിയോന്ന് ....
എത്തി എന്ന് ടൈപ്പ് ചെയ്ത് ഫോൺ ഓഫാക്കി ....
കിടന്നിട്ടും ഉറക്കം വരാതെ ബുക്ക് റാക്കിൽ നിന്ന് ഒരു ബുക്ക് എടുത്ത് വായിച്ചിരുന്നു .....
ഉറക്കം തഴുകിയതും ബുക്കടച്ചു വച്ചു ......
പുലർച്ചെ തന്നെ എഴുന്നേറ്റു --...
കുളിച്ചു റെഡിയായി --..
കിടു കിടാ വിറച്ചിരുന്നു --..
ശൈത്യകാലം ആണ് ....
ഭയങ്കര തണുപ്പ് ......
വിറച്ചു കൊണ്ട് ഡോർ തുറന്ന്
പുറത്തിറങ്ങിയതും .....
ഒരു ലേഡിയുടെ ശബ്ദം ......
ഒപ്പം ലൂർദ്ധിന്റേയും .....
പൂളിലാണ് ......
സ്വിമ്മ് സ്യൂട്ടണിഞ്ഞ് ഒരു പെണ്ണ് പൂളിൽ നീന്തുന്നു ....
അവളെത്തന്നെ നോക്കി .....
പുളിൽ കാലിട്ട് ഇരിക്കുകയാണ് ലൂർദ്ധ്.....
അവൻ ബോക്സർ ധരിച്ചിരിക്കുന്നു .....
പെട്ടെന്നവരെ അവിടെ കണ്ട് ഒന്നു അന്ധാളിച്ചെങ്കിലും ....
അതിൽ കൂടുതൽ ശ്രദ്ധ കൊടുക്കാതെ പൂളിനരികിലൂടെ അവരെയും കടന്ന് പോയി ......
ലൂർദ്ധും കണ്ടിരുന്നു ....
ഒന്നു നോക്കി
പിന്നെ അവന്റെ ശ്രദ്ധ മുഴുവൻ
പൂളിൽ നീന്തുന്നവളിലേക്ക് ആയി ....
ഇത്രയും പുലർച്ചെ ഈ തണുപ്പിൽ പൂളിൽ ...
എന്തൊക്കെ തരം ഭ്രാന്താണോ ....
പയസി ചിന്തിച്ചു കൂട്ടിയത് ഇതൊക്കെയാണ് .....
താഴെ ഇറങ്ങി കിച്ചൻ അന്വേഷിച്ച് കുറച്ച് അലഞ്ഞു .....
ഇത്രയും മുറികളൊക്കെ എന്തിനാണാവോ ....
ഒടുവിൽ അന്വേഷിച്ചെത്തിയത് കണ്ടെത്തി .....
കിച്ചണിൽ ദാസേട്ടനും വേറെ രണ്ടു പേരും .....
മോള് ഇങ്ങോട്ടെന്തിനാ വന്നേ.....
ദാസേട്ടനാണ്....
കട്ടൻ ....
മടിച്ചാണ് പറഞ്ഞത് .....
ശീലമായി ....
കാലത്ത് ഫ്രെഷായി കഴിഞ്ഞാൽ ഒരു കട്ടൻ നിർബന്ധമാണ് .....
ഞാൻ ചെയ്തോളാമെന്നു പറഞ്ഞിട്ടും ....
ദാസേട്ടൻ സമ്മതിച്ചില്ല ....
വേഗം ദാസേട്ടൻ കട്ടൻ ഉണ്ടാക്കി തന്നു .....
തിരികെ റൂമിലേക്ക് നടന്നതും ..... ലൂർദ്ധ് അവളെ വിളിച്ചു ....
വേഗം റെഡിയാക് .....
അവിടെ ആക്കിയിട്ട് ....എന്നിക്ക് വേറെ അർജൻസി ഉണ്ട് ....
ഞാൻ തലയാട്ടി .....
മുറിയിലേക്ക് നടന്നു .......
മുത്ത് വാങ്ങിത്തന്ന ജീൻസും ടോപ്പുമാണ് ധരിച്ചത് .....
സർട്ടിഫിക്കറ്റ്സ് അടങ്ങിയ ഫയലും ....
ചെറിയ ഷോൾടർ ബാഗും എടുത്ത് പുറത്തേക്ക് വന്നു ......
ബ്രേക്ക്ഫാസ്റ്റ് വേഗം കഴിച്ചു ....
അപ്പോഴേക്കും ലൂർദ്ധും റെഡിയായി എത്തി .......
വായീന്ന് വരുന്നതൊഴിച്ചാൽ ....
ആരും നോക്കി നിന്നു പോകും ......
അത്രയ്ക്ക് കിടു ലുക്കാണ്
ഇറങ്ങാമെന്നു എന്നെ നോക്കി പറഞ്ഞതുമല്ല .....
പൂളിൽ കണ്ടവൾ ഓടിവന്ന് അവനെ കെട്ടിപ്പിടിച്ച് കവിളിൽ ചുണ്ടമർത്തി .....
അവൻ വിളറിയ മുഖത്തോടെ എന്നെ നോക്കുന്നു .....
എന്നെ ബാധിക്കാത്ത വിഷയം ....
എന്തേലും ആകട്ട് .....
ഞാൻ .... പുറത്തേക്ക് നടന്നു .....
അവൻ കാറെടുത്തതും ഞാൻ കയറി .....
ആ പണ്ടാരം എന്തായാലും വന്നില്ല ....
ലോകോത്തര നിലവാരമുള്ള ഡൽഹിയിലെ മാസ്സ് കമ്യൂണിക്കേഷൻ ഇൻസ്റ്റിറ്റ്യൂഷനിലേക്ക് ......
അമേരിക്കൻ യൂണിവേഴ്സിറ്റി ആയ ഹോവാർഡും ഡൽഹി യുണിവേഴ്സിറ്റിയും ഇൻക്ലൂഡ് ചെയ്ത ഇൻസ്റ്റിറ്റ്യൂഷൻ .....
സ്വപ്നം .....
ഈ നിമിഷം അതാണ് .....
ഇൻസ്റ്റിറ്റ്യൂഷന്റെ എൻട്രൻസിൽ നിന്നവൾ.....
വിശാലമായ ക്യാമ്പസ് ഉറ്റുനോക്കുകയാണ് .....
ഇൻഡ്യൻ മാധ്യമങ്ങളുടെ തട്ടകം..
തുടരും
ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ ....
റിവ്യൂ നന്നായി ഉണ്ടേൽ daily വരും കഥ ഇഷ്ടമാകുന്നില്ലേ ...