പയസ്വിനി, ഭാഗം 7 വായിക്കൂ...

Valappottukal


രചന: ബിജി

മെന്റൽ അസൈലത്തിലെ ഇടനാഴി .......

ശാന്തമായ അന്തരീക്ഷം രൂപ കൂട്ടിലെ  ദൈവപുത്രനോട് അപേക്ഷിക്കാൻ ഒന്നേ ഉണ്ടായിരുന്നുള്ളു ....

അമ്മയ്ക്ക് നീ  കാവലാകുക.....
ഞങ്ങളെ മുന്നോട്ടു നയിക്കുക ....

ചാപ്പലിൽ പ്രാർത്ഥനാ സമയം ആയിരുന്നു .....

അസൈലത്തിലെ അന്തേവാസികൾ ചാപ്പലിൽ പ്രാർത്ഥനയിലാണ് .....

ആ കൂട്ടത്തിൽ അമ്മയെ തിരഞ്ഞു .....

നീളൻ നീല കുപ്പായം അണിഞ്ഞ് അമ്മ .......

വളരെ ശാന്തത തോന്നി .....
എങ്കിലും തനിച്ച് ഞങ്ങളാരും ഇല്ലാതെ ....
ഒരുപാട് കഷ്ടപ്പെട്ടിരിക്കാം ....
തനിച്ചായി പോയല്ലോ ദൈവമേ ....
ആ സമയം പള്ളി മണി മുഴങ്ങി ....
ഞാൻ കൂടെ ഉണ്ടെന്നുള്ള ഉറപ്പു ലഭിച്ച പോലെ തോന്നി .....

ഇനി മൂന്നുപേരും മൂന്നിടത്ത് ...

പൊട്ടി അകലുന്ന ചങ്ങലകളല്ലല്ലോ ....
ഞങ്ങൾ വീണ്ടും വീണ്ടും കൂടിച്ചേരും ....

വിസിറ്റേഴ്സ് റൂമിൽ വെച്ച് അമ്മയെ കണ്ടു .....

ബഹളമോ ചിരിയോ ഒന്നും ഇല്ല .....
എന്നെ കുറച്ച് നേരം നോക്കി .....

എന്നെ മോളന്ന് വിളിച്ച് കെട്ടിപ്പിടിക്കുമെന്ന് സ്വപ്നം കണ്ടു ....
വെറുതെ ....
ഒന്നും ഉണ്ടായില്ല ..... തിരിച്ചറിഞ്ഞതു പോലും ഇല്ല ....
മുൾപ്പടർപ്പ് ഹൃദയത്തിൽ കോറിയതു പോൽ വിങ്ങി .....

തമ്പുരാനോട് പ്രാർത്ഥിക്കുക .....
അവനിൽ നിന്നെ സമർപ്പിക്കുക ...
വിജയം നിനക്കായിരിക്കും ...
സിസ്റ്റർ എലേന നിറചിരിയോടെ തലയ്ക്ക് കൈ വച്ചു പ്രാർത്ഥിച്ചു .....

കണ്ണു നനഞ്ഞു തന്നെയാണ് അവിടുന്ന് ഇറങ്ങിയത് -....

ആലംപാട്ട് കവലയിൽ ബസിറങ്ങി ... നടക്കുമ്പോ കിഴക്കേ മുറിയിലെ കുമാറിനെ കണ്ടു ....

തന്നെ കണ്ടതും .. കാടു പിടിച്ച മിശയ്ക്കും താടിക്കും ഇടയിൽ നനുത്തൊരു പുഞ്ചിരി തിളങ്ങി ....

ഇയാളീ പിന്നാലേ കൂടുന്നത് എന്തുദ്‌ദേശത്തിലാണോ ...?

മോശമായി ആളെപ്പറ്റി പറയാൻ ഒന്നും ഇല്ല ...
ഇനി നല്ലതു പറയാനാണേൽ ഏറെ ഉണ്ടുതാനും......

ഒന്നും മിണ്ടാതെ പോക്കറ്റിൽ നിന്ന് കുറച്ച് കാശെടുത്തു തന്നു .....

ഇതിപ്പോ....എന്താ ?
ഞാനൊന്നു നോക്കി .....

"രാത്രി വന്ന പണിക്കുള്ള കൂലിയാ....

ഒന്നും മിണ്ടാതെ തലയാട്ടി നടന്നതും
പുറകിൽ നിന്ന് ആ ശബ്ദം വീണ്ടും ....
"്് പോകുവാണെന്ന് അറിഞ്ഞു .....
പോയി ജയിച്ച് വരുമ്പോ ഒരു കൂട്ടം പറയാനുണ്ട് .....

ആളുടെ മുഖത്തൊരു കള്ളച്ചിരി ....


അയ്യേ .... ഇനി അതാണോ പ്രേമം ....
ഇങ്ങേരേ അങ്ങനൊന്നും വിചാരിച്ചിട്ടു കൂടിയില്ല ......

തിരിച്ചൊരു മറുപടി പോലും കേൾക്കാൻ നില്ക്കാതെ കുമാർ ധൃതിയിൽ നടന്നകന്നു.....
അവന്റെ വെപ്രാളവും പാച്ചിലും കണ്ട് അറിയാതവൾ പൊട്ടിച്ചിരിച്ചു .....

യാത്രയുടെ ദിവസം അടുക്കും തോറും ടെൻഷനും കൂടി ....
ചേച്ചിയുടെ സർജറിക്കായി കരുതിയ കുറച്ച് രൂപ അക്കൗണ്ടിൽ കിടപ്പുണ്ട് ....

ഈ മാസത്തെ മണിയപ്പന്റെ കാശു കൊടുത്തു ......
പക്ഷേ അടുത്ത മാസം എന്തു ചെയ്യും ഒരു പിടിയും ഇല്ല ....

ഡൽഹി പോലൊരു നഗരത്തിൽ ചിലവുകൾ എങ്ങനെ അഭിമുഖീകരിക്കും .....

സ്കോളർഷിപ്പ് ഉള്ളോണ്ട് ഫീസടയ്ക്കണ്ടാ ......

പോസ്റ്റലും മറ്റും .....എന്തു ചെയ്യും ....

മുത്തിന്റെ വീട്ടിൽ ഡൽഹിയിൽ പോകുന്ന കാര്യം പറഞ്ഞതും  പിരിയുകയാണെങ്കിലും സന്തോഷമായിരുന്നു ആ മുഖത്ത്...

കൊച്ച് പോയി മിടുക്കി ആയിവാ....
കുറച്ച് രൂപാ വേണ്ടാന്നു പറഞ്ഞിട്ടും പിടിച്ചേൽപ്പിച്ചു ....

ടൗണിൽ പോയി ജീൻസും ടോപ്യം കൂർത്തിയുമൊക്കെ വാങ്ങി തന്നു ....
അവസാനം കെട്ടിപിടിച്ചപ്പോ ഞാനും മുത്തും കരഞ്ഞു പോയി ......

പ്രാർത്ഥനയിൽ എന്നും ഉണ്ടാവും ഇവരൊക്കെ ....എനിക്ക് താങ്ങായി കൂടെ നിന്നവർ ......

പുഷ്പൻ ചേട്ടനെ കണ്ടില്ല ... യാത്ര പറയാനും കഴിഞ്ഞില്ല .....
എല്ലാവർക്കും നല്ലതുമാത്രം വരട്ടെ .....

ചേച്ചി പരിഭ്രമത്തിലാണ് ....
സ്വന്തം വീട്ടിലേ ദുർബല ....
അപ്പോൾ മറ്റുള്ളവരുടെ വീട്ടിൽ ....

ആൾക്ക് ആകെ അങ്കലാപ്പ് ...
ചേച്ചിയെ പിരിയാൻ എനിക്ക് വിഷമം ഉണ്ട് പക്ഷേ മുത്തച്ഛനൊപ്പം എവിടുത്തേക്കാളും സുരക്ഷിതയായിരിക്കും ......

ട്രെയിനിലാവും യാത്ര ....
ഒറ്റയ്ക്ക് ......
പേടി അല്ല .....
ഇത്ര ദൂരം എങ്ങും പോയിട്ടില്ല ....
മുത്തച്ഛനാണ് യാത്ര ടിക്കറ്റൊക്കെ എടുത്തിരിക്കുന്നേ ....
എന്നോട്‌ കാലത്ത് തന്നെ ചേച്ചിയുമായി അങ്ങെത്താനാ പറഞ്ഞത് .......

അങ്ങനെ ആ ദിവസം വന്നെത്തി .....
ചേച്ചിയുടെ ഏങ്ങലടി കേൾക്കാം ... അരികിലേക്ക് ചേർന്ന് കെട്ടിപിടിച്ചു .....
എന്റെ പ്രീയംവദയെ കാണാൻ ഞാൻ ഓടി ഓടി വരില്ലേ ....

രാവിലെ കരഞ്ഞോണ്ട് എന്നെ യാത്ര ആക്കല്ല് കേട്ടോ .....

എന്റെയും കണ്ണ് നനഞ്ഞു തൂവുന്നുണ്ട് ......

ഈ വീടിന്റെ ഓർമ്മകളിൽ എപ്പോഴും കണ്ണീർ നിറഞ്ഞ ചിത്രങ്ങൾ മാത്രമേ ഉള്ളു .....
പേടിച്ച് കരഞ്ഞ് ഉറങ്ങാതെ നേരം വെളുപ്പിച്ച രാത്രികൾ .....
അച്ഛന്റെ തല്ലു ഭയന്ന് ഒളിച്ചിരുന്നത് ......
കാണും വഴി തല്ലു കൊണ്ട് പുളയുന്നത് .......
എങ്ങും വേദന നിറഞ്ഞ ചിത്രങ്ങൾ .....
ഓർമ്മകളുടെ കൂമ്പാരത്തിനുള്ളിൽ നിന്ന് പിടി വിടാതെ .... ഉറക്കത്തെയും തട്ടിത്തെറിപ്പിച്ചു.....

പിന്നീട് എപ്പോഴോ ആണ് ഒന്നുറങ്ങിയത് ....

അതിരാവിലെ ഉണർന്ന് കുളിച്ച് .... ചേച്ചിക്കൊപ്പം ഭഗവതി ക്കാവിൽ പോയി തൊഴുതു......

നേരേ ബാഗൊക്കെയായി ചേച്ചിക്കൊപ്പം സന്തോഷേട്ടന്റെ ഓട്ടോയിൽ മുത്തച്‌ഛന്റെ വീട്ടിലേക്ക്.....

വീടുപൂട്ടി ഇറങ്ങിയതും തിരിഞ്ഞൊന്നു നോക്കി ......

കടന്നുവന്ന വഴികളിലെ മുള്ളുകൾ തന്നെയാണ് മുന്നോട്ടു പോകാനുള്ള എന്റെ ഊർജ്‌ജം ....

എഞ്ചുവടി മുത്തച്ഛൻ ഞങ്ങൾക്കരികിലേക്ക് വന്നു ......

ആള് വന്ന് ചേച്ചിയെ ആണ് ചേർത്തുപിടിച്ചത് ....
അതുവരെ പരിഭ്രമിച്ചിരുന്ന ചേച്ചിക്കത് ആശ്വാസമായി .....

ഞാൻ ചുണ്ടു പിളർത്തി കോക്രി കാണിച്ചു .....

എഞ്ചുവടിയുടെ മുഖത്ത് കള്ള ലക്ഷണം......

ഭക്ഷണമൊക്കെ കഴിച്ചു.....
ചേച്ചിക്ക് മുറിയൊക്കെ കാട്ടി കൊടുത്തപ്പോ ....
എന്റെ കണ്ണ് അങ്ങും ഇങ്ങും പാറി

നമ്മുടെ തൊരപ്പനെ കണ്ടില്ല ....
എന്തൊക്കെ പറഞ്ഞാലും ഒന്നു യാത്ര പറയണമെന്നൊക്കെ തോന്നി ......
എവിടുന്ന് ആ പഹയനെ എങ്ങും കണ്ടില്ല .....

കുത്തു കല്ലുകൾക്ക് താഴെ കാർ വന്നു നിന്നു ......

പോകാൻ സമയം ആയി ......

മുത്തച്ഛൻ എന്നെ മണ്ഡപത്തിനരികിലേക്ക് കൂട്ടീട്ട് പോയി .....

എന്റെ കൈയ്യിൽ മുറുക്കെ പിടിച്ചു ....
ആ കണ്ണും നിറഞ്ഞിട്ടുണ്ട് .....
ഞാൻ കരഞ്ഞു കൊണ്ടു ശുഷ്കിച്ച ദേഹത്തെ കെട്ടിപ്പിടിച്ചു ....

പിന്നെ ആ കാല്ക്കൽ തൊട്ടുതൊഴുതു....

എന്റെ ലൂർദ്ധിനൊപ്പം പ്രീയംങ്കരിയാ നി .....
സങ്കടം ഒന്നും വേണ്ടാ... 

കുഞ്ഞേ നീ ഏതു സാഹചര്യവും അതിജീവിക്കും .....

പോയി വാ കേട്ടോ ....

മുത്തച്ഛനിൽ നിന്നടർന്നതും 

മുന്നിൽ ലൂർദ്ധ് ......

ആളെ ഒന്നു നോക്കി .....
അതു പിന്നെ കാർക്കോടകൻ ആണല്ലോ എന്നെ ഒന്നു നോക്കിയതു കൂടിയില്ല


ചേച്ചിയോടും യാത്ര പറഞ്ഞിറങ്ങുമ്പോ .... കണ്ണു നനയാതിരിക്കാൻ പാടുപെട്ടു .....

ടാക്സിയുടെ ഡ്രൈവർ ബാക്കിലെ ഡോർ തുറന്നു തന്നു .....

ഞാൻ കയറിയതും ഡോറടച്ചു ....

ലൂർദ്ധ് എന്റെ ബാഗ് ഡിക്കിയിൽ വച്ച് .... കോ ഡ്രൈവിങ് സീറ്റിൽ കയറി ഇരുന്നു .....

അമ്പരപ്പ് തോന്നി ഇങ്ങേര് എങ്ങോട്ടാണാവോ ....

കാർ ചലിച്ചതും തിരിഞ്ഞു നോക്കി യാത്രാമൊഴി നല്കി ......

മുന്നിൽ ഇരിക്കുന്ന ആൾ ഒന്നു നോക്കുന്ന കൂടിയില്ല ....
ഞാനും കണ്ണടച്ചിരുന്നു ......

തട്ടി വിളിച്ചപ്പോഴാ കണ്ണു തുറന്നത് ....
രാത്രി ഉറക്കം ശരിയാകാത്തതു കൊണ്ടാവും ഉറങ്ങിപ്പോയത് ....
ജാള്യത തോന്നിപ്പോയി .....

കണ്ണു തുറന്ന് പുറത്തേക്ക് നോക്കിയതും കണ്ണു മിഴിച്ചു പോയി .....

Kochin international airport

ബോധം പോകും പോലെ വാ പൊളിച്ച് നിന്നു .....
                           തുടരും
                            

അടുപിച്ച് പാർട്ട് ഇടുന്നതു കൊണ്ടാണോ റിവ്യു കുറയുന്നത് ....റിവ്യു വലുതായാൽ daily വരാം
To Top