രചന: Fousiya Yousuf
നടേശന്റെ ബൈക്ക് ചെന്നു നിന്നത് ഒരു പോലീസ് സ്റ്റേഷന്റെ മുന്നിലായിരുന്നു....
അവൾക്കൊരൽപം ഭയം തോന്നാത്തിരുന്നില്ല!
""മ്മ്, ഇറങ്ങു.."" നടേശൻ പറഞ്ഞതും, അവൾ ബൈക്കിൽനിന്നുമിറങ്ങി....
അപ്പോഴാണ് അല്ലി,, അവൾക്കരികിലേക്ക് ഓടിവന്നത്...
""" മോളേ... മോളെ നീയെന്താ ഇവിടെ?? "" പുലരിയുടെ ചോദ്യത്തിൽ ആശങ്ക നിഴലിച്ചിരുന്നു...
""" വിശേഷം പറച്ചിലൊക്കെ പിന്നെ, ആദ്യം അകത്തേക്ക് നടക്ക് രണ്ടാളും..""" ഗൗരവം, ഒട്ടുംതന്നെ ചോരാതെ നടേശൻ പറഞ്ഞു...
പുലരിക്കെന്തോ വല്ലായ്മ തോന്നിയെങ്കിലും,, അല്ലിക്കു മുന്നിൽ വച്ച് നടേശന്റെ യഥാർത്ഥ രൂപം പുറത്തെടുപ്പിക്കേണ്ടെന്ന് കരുതി അവളയാളെ അനുഗമിച്ചു....
അകത്തേക്കു കടന്ന പുലരി കണ്ട കാഴ്ച, രക്തം മുഴുവൻ വാർന്നുപോയി, വിളറി വെളുത്തു നിൽക്കുന്ന ചെറിയമ്മയെയാണ്.....
ആ നിൽപ്പ് കണ്ട് അവളൊന്നു പകച്ചു പോയെങ്കിലും,, പെട്ടന്ന് അവളുടെ മനസ്സിലേക്കോടിയെത്തിയത് നടേശൻ ഇന്നലെ തന്നോട് പറഞ്ഞ ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണ്....
അന്നേരം,,സഹതാപത്തിന് പകരം അവളുടെ മുഖത്ത് വിരിഞ്ഞത്, പകയുടെ മൂർത്തീ ഭാവമായിരുന്നു!
""" സാർ.. "" നടേശൻ വിളിച്ചപ്പോഴാണ്, പുലരി അദ്ദേഹത്തെ ശ്രദ്ധിക്കുന്നത്...
' കാശിനാഥൻ IPS '
അവൾ മെല്ലെ, നെയിം ബോർഡിലെ പേര് വായിച്ചു....
"" സർ ഇതാണ് പുലരി ""
"""ആഹ് ഇരിക്കൂ.."""
അദ്ദേഹം ചൂണ്ടിയ കസേരകളിലേക്ക് ഇരിപ്പുറപ്പിക്കുമ്പോഴും അവളുടെ പരിഭ്രമം വിട്ടുപോയിരുന്നില്ല!
കാശിനാഥൻ സാറിന്റെ നോട്ടം വീണ്ടും ഗോമതിയിലേക്കെത്തി.....
"""നിങ്ങളോട് ദയ കാണിക്കേണ്ട ആവശ്യമില്ലെന്നറിയാം, എന്നാലും ഞങ്ങൾക്ക് ചില നിയമങ്ങളൊക്കെ ഉണ്ടല്ലോ....
അതുകൊണ്ട് നിങ്ങൾക്കും ഇരിക്കാം..."" ഒട്ടും മയമില്ലാത്ത ഭാഷയിൽ അദ്ദേഹം പറഞ്ഞു....
എന്നിട്ട് പുലരിയുടെ നേർക്ക് തിരിഞ്ഞു..
""" പുലരിക്ക് ഇവരെ അറിയോ?? ""
"""അ.. അറിയാം...
ഞങ്ങടെ... ചെറിയമ്മയാണ് """ അവൾ വിറയലോടെ പറഞ്ഞു
""" ചെറിയമ്മ എന്നു പറയുമ്പോ, അമ്മേടെ അനിയത്തിയാണോ?? """
""" അല്ല... അമ്മ മരിച്ചപ്പോ, അച്ഛൻ രണ്ടാമത് കല്യാണം കഴിച്ചതാ ഇവരെ""
""" എന്നുവച്ചാൽ,, ഇവരുടെ വിവാഹത്തിന് നിങ്ങൾ സാക്ഷികളാണെന്നർത്ഥം... അല്ലേ??"""
"""അങ്ങനല്ല... അമ്മ മരിച്ച് രണ്ടാഴ്ച ആയപ്പഴാ അച്ഛൻ ഇവരെ വീട്ടിൽ കൊണ്ടുവന്നത്....
ഇനി ഇവരാണ് നിങ്ങടെ അമ്മയെന്നും, ഇവരെ ചെറിയമ്മ എന്ന് വിളിക്കാനും അച്ഛനാ ഞങ്ങളോട് പറഞ്ഞേ...
അല്ലാതെ കല്യാണൊന്നും ഞങ്ങള്....""" അവൾ പാതിവഴിയിൽ നിറുത്തി...
"""അതുശരി, അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ....""" കാശിനാഥൻ കുറച്ചു നേരം ചിന്തായിലാണ്ടു.... പിന്നെ ഗോമതിക്കു നേരെ മുഖമുയർത്തി...
""" ഇവരുടെ അച്ഛനെ നിയമപരമായി നിങ്ങൾ വിവാഹം കഴിച്ചിട്ടില്ലെന്ന് ഇവർ പറയുന്നു....
എങ്കിൽ പിന്നെ നിങ്ങൾക്കെന്തായിരുന്നു ഇവരുടെ അച്ഛനുമായിട്ടുള്ള ബന്ധം?? """
ഗോമതി, വിയർത്തു തുടങ്ങിയിരുന്നു..
ഒന്നും മനസ്സിലാവാതെ, പുലരിയും അല്ലിയും പരസ്പരം നോക്കി....
ഇടക്കെപ്പഴോ, പുലരിയുടെ നോട്ടം നടേശനിലേക്കും എത്തിനോക്കി.....
അയാളിൽ പ്രത്യേകിച്ച് ഭാവമാറ്റമൊന്നും അവൾ കണ്ടതുമില്ല!
""" ചോദിച്ചതിനുള്ള മറുപടി വേഗം വേണം....
ഞങ്ങൾക്കിവിടെ വേറെയും പണികളുണ്ട്... """ കാശിനാഥന്റെ ശബ്ദമുയർന്നു....
""" അത്... അത് പിന്നെ.... """ അവർ, വെട്ടി വിയർത്തു...
""" വേണ്ട, പറയണ്ട....!
പകരം എനിക്ക് മറ്റൊന്ന് അറിഞ്ഞാ മതി....
നിങ്ങൾ, ലക്ഷ്മണനെന്ന ഇവരുടെ അച്ഛനുമായിട്ടുള്ള ബന്ധം തുടങ്ങുന്നതിനു മുൻപ് നിങ്ങൾക്ക് മാറ്റാരെങ്കിലുമായി, ബന്ധമുണ്ടായിരുന്നോ???
ഐ മീൻ, നിങ്ങൾക്ക് ഭർത്താവോ മറ്റോ ഉണ്ടായിരുന്നോ?? """
"""ഉണ്ടായിരുന്നു..""" അവർ തലകുനിച്ചുകൊണ്ട് മറുപടി പറഞ്ഞു..
""" മക്കളോ?? """
ആ ചോദ്യത്തിന് അവർ തലയുയർത്തി കാശിനാഥനെ നോക്കി... അവരുടെ മിഴികൾ നിറഞ്ഞ് പുറത്തേയ്ക്കൊഴുകിയിരുന്നു.....
""" ഉത്തരം പറഞ്ഞില്ല!""" കാശി വീണ്ടും ഓർമിപ്പിച്ചു...
""" ഉണ്ടായിരുന്നു... ഒരു മകൻ!
അവന് ... അവനു പത്തു വയസ്സായിരുന്നു പ്രായം """ അവർ തേങ്ങലോടെ പറഞ്ഞു....
കാശിയൊന്ന് പുച്ഛത്തോടെ ചിരിച്ചു...
പിന്നെ, കസേരയിൽ നിന്നുമെഴുനേറ്റ് അവർക്കരികിലേക്ക് നീങ്ങി നിന്നു...
""" താലികെട്ടിയ ഭർത്താവും സ്വന്തമായൊരു മകനുമുള്ളപ്പോൾ അന്യ പുരുഷന്റെ ചൂട് തേടിപ്പോകുന്ന ഉത്തമയായ സ്ത്രീ....അല്ലേ??
നിങ്ങളെയൊക്കെ പച്ച മലയാളത്തിൽ പറയുന്നൊരു പേരുണ്ട്....
അത് വിളിക്കണോ ഞാൻ?? """
കാശിയുടെ അതുവരെ കാണാത്ത ഭാവമായിരുന്നു അവരവിടെ കണ്ടത്....
അല്ലി, പേടിയോടെ പുലരിയുടെ കൈകളിൽ മുറുകെ പിടിച്ചു....
ഗോമതി, തലകുമ്പിട്ട് നിന്ന് കണ്ണീർ വാർക്കുകയായിരുന്നു....
എന്നും തലയെടുപ്പോടെ, ആരെയും കൂസാത്ത ചെറിയമ്മയുടെ ആ രൂപം ഇന്നെവിടെക്കോ മറഞ്ഞു പോയിരിക്കുന്നതായി പുലരിക്കു തോന്നി....
"""എനിക്കറിയേണ്ടത് നിങ്ങളിതുവരെ പറഞ്ഞതോ ഞാൻ കേട്ടതോ ആയ കഥകളല്ല... മറിച്ച്,,, എനിക്കറിയേണ്ടത്
നിങ്ങൾ ചെയ്തൊരു കൊലപാതകത്തിന്റെ കഥയാണ്!
നിങ്ങളുടെ ഭർത്താവിന്റെ മരണത്തിന്റെ കഥ!!"""
ഗോമതിയുടെ ചങ്കിടിപ്പ് നിലച്ചു.....
തൊണ്ടക്കുഴിയിൽ ഒരിറ്റ് വെള്ളമില്ലാതെ വറ്റിവരണ്ടു.....
തളർച്ച ബാധിച്ച ശരീരത്തെ ബാലൻസ് ചെയ്യാൻ അവർ, കസേരയുടെ കൈവരിയിൽ അമർത്തിപ്പിടിച്ചു.....
""" ചോദ്യം കേട്ടില്ല എന്നുണ്ടോ?? ഉത്തരത്തിനു വല്ലാതെ സമയമെടുക്കുന്നു... """ കാശി ചോദിച്ചു
"" ഒരു.... ദിവസം രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങീതാ.... പിറ്റേന്ന് """
""" നിർത്ത്....!!!
എനിക്കറിയേണ്ടത് സത്യമാണ്....
സത്യം മാത്രം!
നിങ്ങൾ പറയുന്ന നുണകളൊക്കെ വെള്ളം തൊടാതെ വിഴുങ്ങാൻ ഞാനിപ്പോ ആ പഴയ പത്തു വയസ്സുകാരനല്ല!!
ഐ ആം കാശിനാഥൻ....
കാശിനാഥൻ IPS....!"""
""" മോനേ.... """ അവർ ദയനീയമായി വിളിച്ചു
""" വേണ്ടാ....
നാവിനു വഴങ്ങാത്ത അത്തരം വാക്കുകളൊന്നും നിങ്ങൾ ഉച്ഛരിക്കണ്ട.....
അത് കേൾക്കാൻ എനിക്ക് താല്പര്യവുമില്ല.....
ഇത് പോലീസ് സ്റ്റേഷനാണ്.... ഞാനിവിടത്തെ ഓഫീസറും.... സൊ,,,
കാൾ മി സർ.....! """
ഗോമാതിയുടെ ശിരസ്സ് താണു...
അഹങ്കാരത്തിന്റെ വർണ്ണം മാറി അപമാനത്തിന്റെ ഇരുണ്ട നിറത്തിലേക്ക് അവർ കൂപ്പുക്കുത്തി വീഴുന്നതിനു ഏവരും സാക്ഷിയായി!
അവർ പറഞ്ഞു തുടങ്ങി....
""" കൊന്നതാ ഞാൻ.... എന്റേയീ കൈകൾ കൊണ്ട്....!
ഞാൻ വെച്ചുണ്ടാക്കിയ ഭക്ഷണത്തിൽ, ഞാൻ തന്നെ വിഷം കലർത്തി കൊന്നു.... """
കേട്ടതൊന്നും വിശ്വസിക്കാനാവാതെ നിൽക്കുകയായിരുന്നു പുലരിയും അല്ലിയും.....
" ഇദ്ദേഹം... ഇദ്ദേഹം ഇവരുടെ മകനായിരുന്നോ???
സ്വന്തം ഭർത്താവിനെ കൊന്നിട്ടായിരുന്നോ, ഇവർ അച്ഛനെ സ്നേഹിച്ച് കൂടെ കൂടിയത്??
അതോ, അച്ഛനും അറിയാമായിരുന്നോ ഇവരുടെ കഥകളൊക്കെ?? " ഒന്നല്ല, ഒരായിരം ചോദ്യങ്ങളായിരുന്നു ഒരേ സമയം പുലരിയുടെ മനസ്സിൽ മുളപൊട്ടിയത്..
"""ലക്ഷ്യം ഭർത്താവ് മാത്രമായിരുന്നില്ല, ആ ചോരയിൽ പിറന്ന മകനും നിങ്ങൾക്ക് ബാധ്യതയായിരുന്നു.....
അതുകൊണ്ടാണല്ലോ, വിശപ്പില്ലെന്നു പറഞ്ഞിട്ടും,,, പതിവിന് വിപരീതമായി അവനെ ചോറ് തിന്നാൻ അന്ന് ഒരുപാട് നിർബന്ധിച്ചത്.....
പക്ഷേ,, അവൻ ജീവിക്കണമെന്നത് ദൈവത്തിന്റെ തീരുമാനമായിരുന്നു....!
ഇങ്ങനെ നിങ്ങൾക്ക് മുന്നിൽ വന്നു നിന്ന് ചെയ്ത തെറ്റുകളെല്ലാം നിങ്ങളെക്കൊണ്ട് തന്നെ പറയിപ്പിക്കണമെന്നതും അവന്റെ നിശ്ചയമായിരിക്കും....
അതുകൊണ്ടാണല്ലോ,, പെറ്റ അമ്മക്കില്ലാത്ത സ്നേഹവും കരുണയും മറ്റു പലരിലൂടെയും ദൈവം എനിക്കു തന്നതും..,,, ഇന്നീ കുപ്പാമണിഞ്ഞ നിങ്ങൾക്കു മുന്നിലിങ്ങനെ വന്നു നിൽക്കാൻ ദൈവമെന്നെ പ്രാപ്തനാക്കിയതും!!
ഒന്നു നിറുത്തിയ ശേഷം, കാശി തുടർന്നു...
""" ഒന്നനങ്ങാൻ പോലും ശേഷിയില്ലാത്ത ഭർത്താക്കന്മാരെ ജീവനായി കരുതി, അവരുടെ മലവും മൂത്രവും ഒരറപ്പോ വെറുപ്പോ ഇല്ലാതെ കോരിക്കളഞ്ഞ്, അവരെ നിധിപോലെ ചേർത്തുപിടിക്കുന്ന എത്രയോ ഭാര്യമാരുണ്ട് ഈ ലോകത്ത്.....
ഒന്നു വീണുപോയപ്പോഴേക്കും, ശല്യമായി കരുതി അവരെ കൊന്നു കളയുന്ന നിങ്ങളെപ്പോലുള്ള വൃത്തികെട്ട, നന്ദിയില്ലാത്ത ഭാര്യമാരാണ് സ്ത്രീകൾക്കിടയിലെ ശാപവും നാശവും!
നിങ്ങളെനിക്കു തന്ന കണ്ണീരിന്റെ കൈപ്പു രസമാണ്, എന്നെ ഈ കാക്കിയണിയാൻ മോഹിപ്പിച്ചത്....
ഓരോ നിമിഷവും, നിങ്ങളുടെ കൈകളിൽ വിലങ്ങു വീഴുന്ന ചിത്രമാണ് എനിക്ക് തോൽക്കാതെ പഠിക്കാനുള്ള ഊർജ്ജം തന്നത്....
ജന്മം തന്ന നിങ്ങൾ തന്നെയാണെനിക്ക് ജയിക്കാനുള്ള ശക്തിയും തന്നത്...!""
ആകെ നിശബ്ദമായിരുന്നു ആ അന്തരീക്ഷം....
ഇടയ്ക്ക്, ഗോമതിയുടെ തേങ്ങലുകൾ മാത്രം അവിടെ കേൾക്കാനിടയായി.....
""" സെർവീസിൽ കയറി ഞാനാദ്യം അന്വേഷിച്ചത് നിങ്ങളെയായിരുന്നു....
ആ യാത്ര അവസാനിച്ചത് ഇവിടത്തെ അയ്യപ്പൻ കോവിലിലാണ്... ഇവരുടെ കല്യാണത്തിന്റെ അന്ന്....
വിവരങ്ങളൊക്കെ പിന്നീട് ഞാൻ അന്വേഷിച്ചറിഞ്ഞു.... അന്ന് നടന്നത് ഒരു കല്യാണമായിരുന്നില്ലെന്നും ഒരു കച്ചവടമായിരുന്നെന്നും!
കൊലപാതകം മാത്രമല്ല, ഇനിയുള്ള കാലം ജയിലിൽ തന്നെ കഴിയാനുള്ള വകുപ്പുകളൊക്കെ വേറെയും ഉണ്ട്....
എല്ലാം ചേർത്ത് നിങ്ങളെ ഞാനങ്ങ് പൂട്ടാൻ പോവാണ്....
ഇനിയൊരിക്കലും പുറംലോകം കാണാൻ പറ്റാത്ത തരത്തിലൊരു പൂട്ട്... """ ഗോമതിയെ നോക്കി നന്നായൊന്ന് ചിരിച്ച് കാശിനാഥൻ അടുത്ത മുറിയിലേക്ക് പോയി....
പുലരിക്ക്, ഗോമതിയോടുണ്ടായിരുന്ന വെറുപ്പ് പതിൻ മടങ്ങായി വർധിച്ചു....
അല്ലിയും, രൂക്ഷമായി തന്നെ അവരെ നോക്കി നിന്നു.....
നടേശന്റെ കണ്ണുകൾ പുലരിയെ മാത്രം കാണുകയായിരുന്നു....
എന്തൊക്കെയോ ഒരുപാട് പറയാനുണ്ടായിരുന്നു ആ കണ്ണുകൾക്ക്....
""സത്യങ്ങളൊക്കെ അറിഞ്ഞില്ലേ ഇനി നമുക്ക് പോകാം....
ഇവരുടെ കാര്യൊക്കെ ഇനി സാറ് നോക്കിക്കോളും...""" നടേശൻ പുലരിയോടായി പറഞ്ഞു...
"""അത് പോരല്ലോ...."" പുലരി പറഞ്ഞതും, നടേശനവളെ സംശയത്തോടെ നോക്കി....
അവളൊന്നു ചിരിച്ചു.... പുച്ഛത്തോടെ.....
""" എന്നെ കച്ചവടം നടത്തിയതിനു അവർക്ക് ശിക്ഷ വിധിക്കാമെങ്കിൽ,, അതെ ശിക്ഷ തന്നെ നിങ്ങൾക്കും കിട്ടണ്ടേ...??
പണം കൊടുത്ത് എന്നെ വിലയ്ക്കു വാങ്ങിയതിനുള്ള ശിക്ഷ.... """
നടേശനൊന്നു ഞെട്ടി!
പൂച്ചയായിരുന്നവൾ, നിമിഷനേരം കൊണ്ട് പുലിയായി മാറിയത്തിന്റെ അത്ഭുതം അയാളുടെ ചൊടികളിൽ വിരിഞ്ഞു.....
💕💕💕💕💕💕💕💕💕💕💕💕💕
സ്റ്റേഷനിൽ നിന്ന് പുറത്തേക്കിറങ്ങും മുൻപ് പുലരി, ഗോമതിയെ ഒന്നുകൂടി നോക്കി.....
""" എത്ര മുകളിൽ കയറിക്കളിച്ചാലും, സമ്മാനം വാങ്ങാൻ താഴേക്കു തന്നെ വരണം എന്ന് എന്റമ്മ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്....
അത് സത്യമാണെന്നു എനിക്കിപ്പോ മനസ്സിലായി....
നിങ്ങളുടെ അഹങ്കാരത്തിനിടയിൽ, നിങ്ങൾ മറന്നുപോയൊരു കാര്യമുണ്ട്
" ദൈവം എന്നൊരു സത്യം!"
ആ സത്യമൊരിക്കലും തിന്മയെ വളരാൻ അനുവദിക്കില്ല.....
അതുകൊണ്ട്, ദൈവത്തെ കൂട്ടുപ്പിച്ചാലും ഇനി നിങ്ങൾക്ക് രക്ഷയില്ല.... കാരണം,,,,
ദൈവത്തെ ഓർക്കുന്നവരെ മാത്രമേ,, ദൈവവും ഓർക്കാറുള്ളൂ! ""
അവൾ, അല്ലിയുടെ കയ്യും പിടിച്ച് പുറത്തേക്കു നടന്നു....
""" ഈ സാറ് വന്നില്ലായിരുന്നെങ്കി, ഇന്ന് അവരെന്നെ കൊന്നേനെ ചേച്ചീ....
ഇതുകണ്ടോ, അവരെന്റെ കഴുത്തിനു പിടിച്ച പാടുകളാ... """ നീലിച്ചു കിടന്ന തന്റെ കഴുത്ത് അല്ലി, അവൾക്ക് കാട്ടിക്കൊടുത്തു....
അവളുടെ ഹൃദയം നൊന്തു....
ആ കഴുത്തിൽ വിരലോടിച്ചു കൊണ്ട് പുലരിയാവളെ നെഞ്ചിലേക്ക് ചായ്ച്ചു....
""" എല്ലാം കഴിഞ്ഞില്ലേ മോളേ... ഇനി നമുക്ക് പേടിക്കാതെ ഉറങ്ങാലോ """
അവൾ അല്ലിയെ ആശ്വസിപ്പിച്ചു....
"" പുലരീ.. ""
പിറകിൽ നടേശന്റെ വിളി കേട്ട് പുലരി തിരിഞ്ഞു നോക്കി....
""" ഇപ്പഴും ദേഷ്യണോ നിനക്കെന്നോട്?? """
""" ദേഷ്യല്ല, വെറുപ്പ്....
കാലം എത്ര കഴിഞ്ഞാലും അതിനി മാറാനും പോകുന്നില്ല! """ അവൾ ദേഷ്യത്തോടെ മറുപടി കൊടുത്തു....
"""ഇത്രയ്ക്കൊക്കെ വെറുക്കാൻ ഞാൻ നിന്നോട് എന്തു തെറ്റാ ചെയ്തേ... ഞാൻ കള്ള് കുടിക്കുന്നുണ്ടാണോ??
ഞാനത് നിർത്തിക്കോളാം... നിനക്ക് ഇഷ്ടല്ലാത്തതൊന്നും ചേട്ടനിനി ചെയ്യില്ല....
എന്നെ വേണ്ടാന്നു മാത്രം പറയരുത്...
അത്രയ്ക്ക് ഇഷ്ട്ടാടീ പെണ്ണേ എനിക്ക് നിന്നെ """
അയാളുടെ യാചനയുടെ സ്വരം കേൾക്കാതെ പുലരി മുഖം തിരിച്ചു...
""" നിന്നെ കെട്ടാൻ വേറൊരു വഴിയും കാണാത്തോണ്ടാ അവർക്ക് ഞാൻ പണം കൊടുത്തത്.....
പലവട്ടം ചോദിച്ചതാ ഞാനവരോട്, നിന്നെയെനിക്ക് കെട്ടിച്ചു തരാൻ...
പക്ഷേ അവര് സമ്മതിച്ചില്ല....
വിളിച്ചിറക്കി കൊണ്ടുവാനാണെങ്കി, നീയെന്നെ കാണുമ്പഴേക്കും ഓട്ടം തുടങ്ങും....
പിന്നെ ഞാനെന്താ ചെയ്യാ....
നിന്നെ നഷ്ടപ്പെടുത്താൻ വയ്യത്തോണ്ടാടീ ഞാനങ്ങനെ ചെയ്തേ....
അതൊരിക്കലും നിന്നെ കഷ്ടപ്പെടുത്താനൊന്നും അല്ല...
നിന്നെ ജീവിത കാലം മുഴുവനും സ്നേഹിക്കാൻ വേണ്ടീട്ടാടീ... """
""" കുടിച്ചു കൂത്താടി വന്നിട്ടാണല്ലോ ഭാര്യയെ സ്നേഹിക്കുന്നത്....
അഭിനയം കൊള്ളാം....
നന്നായിട്ടുണ്ട്!""" അവൾ പുറം തിരിഞ്ഞു നിന്നു...
""" അത് മനപ്പൂർവം അല്ല...
കുടിക്കില്ലാന്ന് തന്നെ കരുതീതാ ഞാൻ... പക്ഷേ,, നീയൊരിക്കലും എന്നെ സ്നേഹിക്കില്ലാന്ന് പറഞ്ഞപ്പോ, നിനക്കെന്നെ വെറുപ്പാണെന്ന് പറഞ്ഞപ്പോ,,, ആ വിഷമത്തിലാ ഞാനന്ന് കുടിച്ചത്....
എന്നാലും, ഞാൻ നിന്നെയൊന്നു തൊടുകപോലും ചെയ്തില്ലല്ലോ....
നിന്റെ സമ്മതത്തോടെയല്ലാതെ നിന്നെ സ്പർശിക്കില്ലെന്ന് ഞാൻ ശപഥം ചെയ്തിട്ടുണ്ട്.....
കാരണം, എനിക്കു വേണ്ടത് നിന്റെ ശരീരം മാത്രല്ല, നിന്റെ മനസ്സും കൂടിയാണ്... ""
അത് പറയുമ്പോ, അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു....
അതുകണ്ട്, അല്ലിക്ക് വിഷമം തോന്നി.
അവളുടെ കൈ പിടിച്ച് പുലരി നീങ്ങിതുടങ്ങിയപ്പോ, അവൾ പറഞ്ഞു :
"" ചേച്ചീ, പാവണ്ട് നാടേശേട്ടൻ...
ചേച്ചിയോടുള്ള ഇഷ്ടം കൊണ്ടല്ലേ.. ഒന്ന് തിരിഞ്ഞു നോക്കേലും ചെയ്യ് ചേച്ചീ... """
"" നിനക്കറിയില്ല മോളെ അയാൾടെ സ്വഭാവം... ഒക്കെ അഭിനയാണ്...
എന്നെ വിശ്വസിപ്പിക്കാൻ വേണ്ടി മാത്രമുള്ള വെറും അഭിനയം!
മോള് വാ..."""
സ്റ്റേഷന്റെ ഗേറ്റ് കടന്നു പോകുന്ന അവരെ കാണെ, നടേശന്റെ ഹൃദയം പിടച്ചു....
മിഴിനീർ ആരും കാണാതിരിക്കാൻ അയാൾ കണ്ണുകൾ തുടച്ചു....
💕💕💕💕💕💕💕💕💕💕💕💕💕
കുറച്ചു ദിവസങ്ങൾ മുന്നോട്ടു പോയി..
""" ചേച്ചീ... നടേശേട്ടനെ ഈ വഴിയൊന്നും കാണാറേ ഇല്ലല്ലോ....
പാവം!
വല്ലാതെ വിഷമിച്ചല്ലേ അന്ന് പോയത് " അല്ലി പറഞ്ഞു
""" വിഷമോ ആർക്ക്??
കുടിച്ച് ബോധല്ല്യാതെ എവിടേലും കെടക്കണുണ്ടാവും....
അതാ കാണാത്തത്....
നീയതൊന്നും അന്വേഷിക്കാൻ നിക്കണ്ട....
ചേച്ചിക്ക് മോളും, മോൾക്ക് ചേച്ചിയും അതു മതി ഇനിയങ്ങോട്ട്.. """
""" അങ്ങനെ പറഞ്ഞാലെങ്ങനാ പുലരീ.. """
വാതുക്കൽ, കാശിയുടെ ശബ്ദം കേട്ട് രണ്ടുപേരും അമ്പരന്നു....
""" സാറായിരുന്നോ... വരൂ സർ.. ഇരിക്കൂ... "" പുലരി, കാശിക്കൊരു കസേര ഇട്ടു കൊടുത്തു....
""" നാളെയാണ് അവരെ ജയിലിലേക്ക് കൊണ്ടു പോകുന്നത്... അവസാനമായി ഒന്നു കാണണം എന്നുണ്ടോ രണ്ടാൾക്കും?? """ കാശി ചോദിച്ചു..
""" വേണ്ട സർ, ആ മുഖം ഇനിയൊരിക്കലും കാണാനുള്ള ഇട വരരുതേ എന്നാണ് ഞങ്ങടെ പ്രാർത്ഥന!
ഞങ്ങളെക്കാളൊക്കെ സഹിച്ചത് സാറല്ലേ....
അതോർക്കുമ്പോ മനസ്സില് വല്ലാത്തൊരു നീറ്റലാ.. "" പുലരി പറഞ്ഞു....
കാശിയൊന്നു ചിരിച്ചു...
"" അതൊക്കെ കഴിഞ്ഞ കഥകളല്ലേ...
ഇനിയതൊന്നും ഓർക്കണ്ട....
പിന്നേ.... ""
"" എന്താ സർ? """
""" ഒന്നൂല്ല, നടേശന്റെ കാര്യമാണ്...
അയാളെ വേണ്ടാന്ന് തന്നെ തീരുമാനിച്ചോ താൻ?? """
""" അങ്ങനൊരു വിവാഹം ഞാൻ ആഗ്രഹിച്ചിട്ടേ ഇല്ലായിരുന്നു....
പിന്നെ, ചെറിയമ്മേടെ ഭീഷണിക്കൊണ്ട് അങ്ങനൊക്കെ സംഭവിച്ചു പോയി....
ഇനിയും, ഇഷ്ടല്ലാത്തൊരു ആൾടെ കൂടെ ജീവിക്കാൻ എനിക്കു വയ്യ സർ....
എന്തേലും ജോലി ചെയ്ത് ഇവളെ പഠിപ്പിക്കണം....
ഇവൾക്ക് നല്ലൊരു ജീവിതം ണ്ടാക്കി കൊണ്ടുക്കണം....
അതേയുള്ളു ഇപ്പൊ ന്റെ മനസ്സില് """ അവൾ, അല്ലിയെ തലോടിക്കൊണ്ട് പറഞ്ഞു....
""" ആഹ് അതൊക്കെ അവിടെ നിൽക്കട്ടെ...
പക്ഷേ,,,
നടേശനെ കുറിച്ചുള്ള തന്റെ ധാരണകൾ മുഴുവനും ശരിയല്ല പുലരി...
കള്ളുകുടിയുണ്ട് എന്നുവെച്ചു അയാളൊരു തെമ്മാടിയൊന്നും അല്ല....
സത്യം പറഞ്ഞാൽ,,, അയാള് കാരണമാണ് താനും അല്ലിയുമൊക്കെ ഇന്നും അഭിമാനത്തോടെ തലയുയർത്തി നടക്കുന്നത്... """
""" സാറെന്താ ഉദ്ദേശിക്കുന്നത്?? ""
"" നിങ്ങള് കരുതുന്ന പോലെ, ആ സ്ത്രീയെ പേടിച്ചല്ല ആരും നിങ്ങളെ ഒരു നോട്ടം കൊണ്ടു പോലും ഉപദ്രവിക്കാതിരുന്നത്....
പലരെയും, പലപ്രാവശ്യം അയച്ചിട്ടുണ്ട് ആ സ്ത്രീ നിങ്ങളുടെ മാനം നശിപ്പിക്കാൻ....
എല്ലാം പണത്തിനു വേണ്ടി....
പക്ഷേ,, ഒന്നും നടന്നില്ല!
കാരണം, നിങ്ങൾപോലുമറിയാതെ സദാസമയവും അയാളുടെ കണ്ണുകൾ നിങ്ങൾക്ക് സംരക്ഷണം നൽകിയിരുന്നു....
പറഞ്ഞും പേടിപ്പിച്ചും പെരുമാറേണ്ടിടത്തു പെരുമാറിയും അയാളാണ് പല കഴുകാൻമാരിൽ നിന്നും നിങ്ങളെ രക്ഷിച്ചു പോന്നത്....
തന്നെ വിവാഹം കഴിപ്പിച്ചയക്കാനൊന്നും അവർക്ക് ഉദ്ദേശമുണ്ടായിരുന്നില്ല....
അവരുടെ ഉദ്ദേശം മറ്റു പലതുമായിരുന്നു.....
അത് മനസ്സിലാക്കിയാണ്, പണം കൊടുത്താനെങ്കിലും തന്നെ അയാള് സ്വന്തമാക്കിയത്.....
അത് തന്നെ മാത്രം സംരക്ഷിക്കാനല്ല.. ഈ അല്ലിമോളെയും സ്വന്തം അനിയത്തിയായി ചേർത്തു പിടിക്കാനാണ്....
എല്ലാം കഴിഞ്ഞ്, അവർക്കുള്ള പണി കൊടുക്കാനും അയാള് പ്ലാനിട്ടിരുന്നു...
അതിനിടയിലാണ് ഞാനയാളെ ചെന്നു കണ്ടതും വിവരങ്ങളൊക്കെ ചോദിച്ചറിഞ്ഞതും....
എല്ലാം കലങ്ങി തെളിയുന്നത് വരെ തന്നോടൊന്നും പറയേണ്ടെന്നും, താനും ആ സ്ത്രീയും തമ്മിൽ കണ്ടു മുട്ടരുതെന്നും ഞാനാ പറഞ്ഞത്...
അതുകൊണ്ടാണ്, അല്ലിയെ കാണാൻ പോലും തന്നെ നടേശൻ സമ്മതിക്കാതിരുന്നത്.... """
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ,, ഒന്നു കരയാൻ പോലും കഴിയാതെ നിൽക്കുകയായിരുന്നു പുലരി!
തനിക്കു മുന്നിൽ ഒരു ദൈവമായി അവതരിച്ച് തങ്ങൾക്ക് കാവൽ നിന്നവനെയാണ് താനിതുവരെ തള്ളിപ്പറഞ്ഞതെന്നോർത്ത്,, പുലരി പൊട്ടിക്കരഞ്ഞു....
""" ഇങ്ങനെ കരയൊന്നും വേണ്ട,, തന്റെ കണ്ണീരുകണ്ടാ ചിലപ്പോ നടേശനെന്റെ പണി കഴിക്കും...
ആള് ദേ പുറത്ത് നിൽപ്പുണ്ട്... """ ചിരിയോടെ കാശി പറഞ്ഞപ്പോ ഇടംവലം നോക്കാതെ അവൾ പുറത്തേക്കോടി.....
കള്ളച്ചിരിയോടെ കൈകൾ പിണച്ചുകെട്ടി നിൽക്കുന്നവനെ കാണെ,, അവളൊരു നിമിഷം നിന്നു....
"" എന്തേ നിന്നു കളഞ്ഞത്??
സത്യായിട്ടും ഞാൻ കുടിച്ചിട്ടില്ലാട്ടോ....
ദൈവത്തിനാണേ നേര്, നീയന്നു പോന്നതിൽ പിന്നെ കള്ള് ഞാനെന്റെ കൈകൊണ്ട് തൊട്ടിട്ടേ ഇല്ല...
സത്യം! """
അയാളുടെ നിഷ്കളങ്ക ഭാവം കണ്ട് ആ പെണ്ണ് ഒരു ചിരിയോടെ ഓടിച്ചെന്ന് ആ നെഞ്ചിലേക്ക് വീണു.....
"" ന്നോട് ക്ഷമിക്കണം... നിക്കൊന്നും അറിയില്ലാരുന്നു.... ഏട്ടൻ ഒന്നും പറഞ്ഞും ഇല്ലല്ലോ... """ അവൾ തേങ്ങി
""" സാരല്ല്യ പെണ്ണേ....
നീയെന്നെ ഏട്ടാന്നു വിളിച്ചല്ലോ...
എന്നെ കെട്ടിപ്പിടിച്ചല്ലോ....
എനിക്ക് സന്തോഷായി.. """ അയാളവളെ ഒന്നുകൂടി കൂട്ടിപ്പിടിച്ചു...
അതുകണ്ട് അല്ലി, നാണത്തോടെ മുഖം പൊത്തി...
""" അയ്യേ, ഈ ചേച്ചിക്ക് ഒരു നാണൂല്ല്യ"""
അപ്പോഴാണ് പുലരിക്ക് സ്ഥലകാല ബോധം ഉണ്ടായത്....
അവൾ ചമ്മലോടെ നടേശനിൽ നിന്നും അടർന്നുമാറി....
""" അപ്പൊ എന്റെ ഡ്യൂട്ടി കഴിഞ്ഞില്ലേ..
ഇനിയെനിക്ക് പോകാലോ ല്ലേ?? "" കാശി ഏവരെയും നോക്കിക്കൊണ്ട് ചോദിച്ചതും, അല്ലി ഓടിവന്ന് ആ കൈകൾ കവർന്നെടുത്തു...
""" ഞാൻ... ഞാനിനി മുതൽ ഏട്ടാന്നു വിളിച്ചോട്ടേ....
സ്നേഹിക്കാനും സഹായിക്കാനും ആരുമില്ലാത്ത ഞങ്ങൾക്ക് ദൈവായിട്ട് കൊണ്ടുതന്നതാ ഈ രണ്ട് ഏട്ടന്മാരെയും....
സാറിനെ ന്റെ സ്വന്തം ഏട്ടനെപോലെ കണ്ടോട്ടെ ഞാൻ....?? """
അവളുടെ ചോദ്യം കേട്ടതും, എന്തുപറയണമെന്ന് കാശിക്കറിയില്ലായിരുന്നു.....
""" ദാഹിച്ചു വലഞ്ഞിരിക്കുന്നവന് മുന്നിൽ വെള്ളം നീട്ടിക്കൊണ്ട് 'ഇത് വേണോ' എന്ന് ചോദിക്കുന്നത് പോലെയാ മോളുടെ ഈ ചോദ്യം....
സ്നേഹത്തിന്റെ വില മനസ്സിലാക്കാതെ, ചെറിയ ചെറിയ കാര്യങ്ങളുടെ പേരിൽ ബന്ധങ്ങൾ അറുത്തു മാറ്റുന്നവരാ നമുക്ക് ചുറ്റും....
അവർക്കറിയില്ലല്ലോ സ്നേഹിക്കാൻ ആരുമില്ലാതായിപ്പോകുന്നവരുടെ വേദന.....
ഏട്ടനെ പോലെയല്ല, ഏട്ടനായി തന്നെ കണ്ടാമതി എന്നെ....
എനിക്കും ഇത്തിരി അഹങ്കാരത്തോടെ പറയാലോ ' എന്നെ സ്നേഹിക്കാനും രണ്ട് മിടുക്കികളായ അനിയത്തിമാരുണ്ടെന്ന്!
അല്ലെടോ.... "" അല്ലിയെ ചേർത്തുപിടിച്ച്, കാശി വികാരദീനനായി....
സങ്കടങ്ങളും പരിഭവങ്ങളും മാത്രം കൂട്ടുണ്ടായിരുന്ന ആ വീട്ടിൽ അന്നാദ്യമായി സന്തോഷം വിരുന്നെത്തി.....
ഇനിയവിടെ സ്നേഹത്തിന്റെ പൂക്കൾ വിരിയട്ടെ.....
നന്മയുടെ വർഷം പെയ്തിറങ്ങട്ടെ....
ഏഴഴകിന്റെ വർണ മഴവില്ലിൻ ചാരുത പരക്കട്ടെ!!!
അവസാനിച്ചു 💞💞
( സ്റ്റിക്കറും സൂപ്പറും അല്ലാതെ കമന്റ്സ് പോന്നോട്ടെ ട്ടോ....🙏)
