രചന: Fousiya Yousuf
ഓർമ്മകളങ്ങനെ മനസ്സിൽ തളംകെട്ടി നിൽക്കുകയായിരുന്നു.....
അവിടെ,,, മക്കളെ കൊതി തീരെ സ്നേഹിക്കാൻ കഴിയാതെ പോയ ഒരമ്മയും, ഭാര്യയുടെ വിയോഗം ഒരു തരത്തിലും ബാധിക്കാത്ത ഒരച്ഛനും!
അമ്മ മരിച്ച്, രണ്ട് ആഴ്ചകൾ തികയും മുൻപേ പുതിയൊരമ്മയെ അച്ഛൻ അവർക്കായി കൊണ്ടുവന്നു.....
""ഗോമതി എന്നാണ് ഇവളുടെ പേരെന്നും, ഇവരെ ഇനിമുതൽ ചെറിയമ്മ എന്ന് വിളിക്കണമെന്നും"" അവരെ ഓർമ്മപ്പെടുത്തി!
ആണ്ടുകൾ മാറിമാറി വന്നെങ്കിലും, ചെറിയമ്മയിൽ ഒരു അമ്മയുടെ സ്നേഹമോ സാമിപ്യമോ കണ്ടെത്താൻ അവർക്കായില്ല....
അച്ഛൻ അതൊന്നും അന്വേഷിച്ചതുമില്ല!
ഒരു രാത്രി, ഷാപ്പിൽ നിന്നുള്ള തിരിച്ചു വരവിലാണ് അച്ഛൻ പാമ്പ്കടിയേറ്റ് മരിച്ചു കിടന്നത്.... ഭാരമായി മാറിയെക്കാവുന്ന രണ്ടു മക്കളെയും ഗോമതി ചേർത്തു പിടിച്ചപ്പോൾ, മനസ്സിനൊരു ആശ്വാസമായിരുന്നു.... എത്രയൊക്കെ പണിയെടുപ്പിച്ചാലും ചീത്ത വിളിച്ചാലും,,, മറ്റൊരുത്തനും ഇന്നോളം തങ്ങളുടെ മാനത്തിന് വിലയിടാൻ അവർക്കരികിലെത്തിയിട്ടില്ല!
അതും ചെറിയമ്മയോട് മറ്റുള്ളവർക്കുള്ള ഭയം മൂലമായിരുന്നു.......
എന്നിട്ടും,,,,
ഇന്ന്, നടേശനേ പോലൊരു ആഭാസനു വിലയുറപ്പിച്ചു കൊണ്ട് തന്റെ ശരീരം വിൽക്കപ്പെട്ടിരിക്കുന്നു!
അവൾക്ക് ശരീരം തളർന്നു പോകുന്നതു പോലെ തോന്നി.....
"" പുലരി... നീയെന്റെയാ... എന്റെ മാത്രം!""" ഉറക്കത്തിൽ നടേശൻ പിറുപിറുക്കുന്നത് കേട്ടാണ് പുലരി, ചിന്തകളിൽനിന്ന് മോചിതയായത്....
അവൾ മുഖമുയർത്തി നോക്കി....
ആ മുഖം കാണുന്തോറും മനസ്സിൽ വെറുപ്പിന്റെ അംശം കൂടിവന്നു.....
""" ലോകത്ത് വേറെ എത്ര പെണ്ണുങ്ങളുണ്ടായിരുന്നു.... എന്തിനാ നിങ്ങൾ എന്നെതന്നെ മോഹിച്ചത്?? "" അവൾ നിശബ്ദയായി ചോദിച്ചു...
ഞാൻ അടിമയും, ഇയാളെന്റെ ഉടമയുമായിരിക്കുന്ന കാലം, തനിക്കിയാളിൽ നിന്നൊരു മോചനം അസാധ്യമാണെന്ന് അവൾ തീർച്ചപ്പെടുത്തി......
അവളുടെ തേങ്ങൽ ആ കൊച്ചു മുറിയുടെ ചുവരുകളിൽ തട്ടി പ്രതിധ്വനിച്ചു....
❤❤❤❤❤❤❤❤❤❤❤❤
"""നിക്കെന്റെ അല്ലിയെ കാണണം """ രാവിലെ, നടേശൻ പുറത്തേക്കിറങ്ങും മുൻപ് ധൈര്യം സംഭരിച്ചു പുലരി പറഞ്ഞു....
"" പറ്റില്ല!
നിന്റെ കാര്യത്തിൽ, എനിക്കും നിന്റെ ചെറിയമ്മക്കും ഇടയിൽ മറ്റൊരു കരാറുകൂടി ഉണ്ട്....
ഇനിമുതൽ, ആ വീട്ടിലേക്ക് നിനക്കൊരു മടക്കയാത്രയില്ലന്ന് ! """ നടേശൻ കൂസലില്ലാതെ പറഞ്ഞു...
"""അത് പറയാൻ നിങ്ങളാരാ...?
അല്ലി,,, അവളെന്റെ അനിയത്തിയാണ്... അവളെ കാണാൻ എനിക്കൊരാളുടേം അനുവാദം വേണ്ട!
അതെങ്ങനാ,മനുഷ്യത്വം ഇല്ലാത്ത നിങ്ങൾക്കൊന്നും ബന്ധങ്ങളുടെ വില മനസ്സിലാവില്ലല്ലോ....
ഒന്നോർത്തോളൂ, വിലപേശി നിങ്ങൾക്കെന്നെ സ്വന്തമാക്കാൻ കഴിഞ്ഞിരിക്കും പക്ഷെ,, എന്റെ മനസ്സ്......
നിങ്ങളെത്ര പണമെറിഞ്ഞാലും, എന്റെ മനസ്സ് സ്വന്തമാക്കാനോ, കീഴ്പ്പെടുത്താനോ നിങ്ങൾക്ക് കഴിയില്ല!
അവിടെ ഒരു സ്ഥാനം നേടിയെടുക്കാൻ ഈ ജന്മം നിങ്ങളെക്കൊണ്ട് കഴിയില്ല.....!! """ കരഞ്ഞുകൊണ്ട് പിന്തിരിഞ്ഞോടുന്നവളെ നോക്കി നടേശൻ, ഒരു നിമിഷം നിന്നു.....
പിന്നെ, തിരിഞ്ഞു നടന്നു....
❤❤❤❤❤❤❤❤❤❤❤❤❤
"""നിങ്ങളെന്റെ ചേച്ചിയെ ആ മനുഷ്യന് വിറ്റതാണോ?? """
ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്ന ഗോമാതിയുടെ പിന്നിൽ ചെന്നുനിന്ന് അല്ലി ഉറക്കെ ചോദിച്ചു....
ഗോമതി, സംസാരം നിറുത്തി അവളെ നോക്കി നെറ്റി ചുളിച്ചു....
""" എന്താടീ നീ ചോദിച്ചേ?? """
"" ചെവി കേട്ടൂടെ നിങ്ങക്ക്??
എന്റെ ചേച്ചിയെ, നിങ്ങളാ നടേശന് വിറ്റതാണോന്ന്...?? """ അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു......
ഗോമതിയൊന്ന് പൊട്ടിച്ചിരിച്ചു....
"" മിടുക്കി... നീ സത്യങ്ങളൊക്കെ മനസ്സിലാക്കി കളഞ്ഞല്ലോടി പെണ്ണേ...
എന്നാ കേട്ടോ,, നിന്റെ ചേച്ചിയെ മാത്രല്ല, സമയാവുമ്പോ ഇതുപോലെ നിന്നെയും ഞാൻ വിക്കും!
ഏതോ ഒരുത്തിക്ക് പിറന്ന നിങ്ങളെ വളർത്തി വലുതാക്കിയതിന് എനിക്കും, എന്തെലൊക്കെ ഗുണം വേണ്ടേടീ ... "" അവർ വീണ്ടും വീണ്ടും ചിരിച്ചു...
അല്ലി ഞെട്ടിവിറച്ചു....
ചെറിയമ്മ, തങ്ങളിതുവരെ കണ്ടതും കേട്ടതും ഒന്നുമല്ലെന്ന് അവൾക്കു മനസ്സിലായി.....
" ഈശ്വരാ ന്റെ ചേച്ചി... " അവളുടെ ഹൃദയം നുറുങ്ങി....
"" ന്റെ ചേച്ചിക്ക് എന്തേലും സംഭവിച്ചാ നിങ്ങളെ ഞാൻ വെറുതെ വിടില്ല!
നിങ്ങടെ യഥാർത്ഥ മുഖം എല്ലാർക്കും ഞാൻ കാട്ടികൊടുക്കും....
നിങ്ങളെ ഞാൻ പോലീസിനെക്കൊണ്ട് പിടിപ്പിക്കും.. "" അവൾ ആക്രോശിച്ചു...
""" എന്തു പറഞ്ഞെടി നീ "" ഗോമതി, പാഞ്ഞുവന്ന് അല്ലിയുടെ കഴുത്തിനു കുത്തിപ്പിടിച്ചു..
"""ഞാഞ്ഞൂളിനും സീൽക്കാരം തുടങ്ങ്യോ....
നീയൊന്നും വിചാരിച്ചാ, ഈ ഗോമതിടെ ഒരു രോമത്തിന് പോലും ഒന്നും സംഭവിക്കില്ല!
അതല്ല, എന്നെ എന്തേലും ചെയ്തേ പറ്റൂ എന്നാണെങ്കിൽ,, ഒന്നോർത്തോ പിന്നെ നീയും നിന്റെ ചേച്ചിയും ജീവനോടെ ഉണ്ടാവില്ല...
കൊന്നു കളയും ഞാൻ രണ്ടിനെയും!""" അവരുടെ കൈക്കുള്ളിൽ കിടന്ന് ഞെരിഞ്ഞമരുകയായിരുന്നി അല്ലി!
""" അവളെ വിട്!"""
ഉറച്ചതും, അതിലേറെ ഗാഭീര്യവുമുള്ള ആ ശബ്ദം കേട്ട് ഗോമതിയും അല്ലിയും ഒരുപോലെ ഞെട്ടി....!
ഇരുവരുടെയും കണ്ണുകൾ അങ്ങോട്ടു സഞ്ചരിച്ചു....
ആളെ കണ്ടതും, ഗോമതിയുടെ കൈകൾ, അല്ലിയുടെ കഴുത്തിൽ നിന്നും പതിയെ അഴിഞ്ഞു....
കാക്കി വസ്ത്രത്തിനുള്ളിലെ ആ രൂപം ഒറ്റ നോട്ടത്തിൽ തന്നെ ഗോമതി തിരിച്ചറിഞ്ഞു....
കാശിനാഥൻ!
❤❤❤❤❤❤❤❤❤❤❤❤
""" കല്യാണം കഴിഞ്ഞ ആദ്യരാത്രിയായിട്ടും നിങ്ങള് തമ്മില് ഒന്നും നടന്നില്ലേടാ? """ വാസന്തി സ്വകാര്യം പോലെ നടേശനോട് ചോദിച്ചു....
കടുപ്പിച്ചൊരു നോട്ടമായിരുന്നു അതിനുള്ളൊരു മറുപടി....
""" അല്ല, അവളെ കണ്ടിട്ട് അങ്ങനൊരു ലക്ഷണൊന്നും തോന്നീല്ല... അതോണ്ട് ചോദിച്ചതാ.. """ അവരൊരു ഒഴുക്കൻ മട്ടിൽ പറഞ്ഞു..
""" നിങ്ങക്ക് അകത്തു വേറെ പണിയൊന്നും ഇല്ലേ??ഒരു കാര്യം അന്വേഷിക്കാൻ വന്നേക്കുന്നു.. """ നടേശൻ ഒച്ചവച്ചതും,, വാസന്തി ധൃതിയിൽ അകത്തേക്കു പോയി....
""" പുലരീ... ടീ പുലരീ "" അയാൾ അകത്തേക്കു നോക്കി നീട്ടിവിളിച്ചു..
അവൾ പതുങ്ങി, അയാൾക്കു പിന്നിലായി വന്നു നിന്നു...
"""നിനക്കെന്താടീ ഒന്നു വിളി കേട്ടാല്??
ഒന്നുല്ലേലും നിന്റെ കെട്യോന്നല്ലേ വിളിക്കണ്..""" ഇത്തവണ സംസാരത്തിൽ ഇത്തിരി മയമുണ്ടായിരുന്നു.....
മണമൊന്നും വരാത്തതിനാൽ അയാൾ മദ്യപിച്ചിട്ടില്ലെന്ന് അവൾക്കു മനസ്സിലായി...
""" നീയൊന്ന് വേഗം റെഡിയാവ്... നമുക്ക് ഒരിടം വരെ പോകാനുണ്ട്.. ""അയാൾ പറഞ്ഞു.
"""ഞാനെങ്ങോട്ടും ഇല്ല!""" അവൾ തറപ്പിച്ചു പറഞ്ഞു..
""" ഞാൻ റെഡിയാവാൻ പറഞ്ഞാ റെഡിയാവണം... വരാൻ പറഞ്ഞാ വന്നിരിക്കണം!
അതെനിക്ക് നിർബന്ധാ.. """ നടേശന്റെ ശബ്ദമുയർന്നതും, പുലരി ഒന്നും മിണ്ടാതെ മുറിയിൽ കയറി വാതിലടച്ചു....
കുറച്ചു മിനിറ്റുകൾക്കകം അവൾ വേഷം മാറി നടേശനു മുന്നിലെത്തി...
""" മിടുക്കി... ഇങ്ങനെ വേണം ഭാര്യമാരായാൽ """ അയാളുടെ പ്രശംസക്ക് മുഖം കൊടുക്കാതെ അവൾ തിരിഞ്ഞു നിന്നു....
""" ഇനി വന്നു വണ്ടീ കേറാൻ വേറെ പറയണോ??""
ആക്സിലേറ്ററിൽ പിടിമുറുക്കിക്കൊണ്ട് അയാൾ ചോദിച്ചതും, മുഖം കറുപ്പിച്ചുകൊണ്ട് ഒരൽപ്പം പേടിയോടെ തന്നെ അവൾ ബൈക്കിന്റെ പുറകിൽ കയറിയിരുന്നു.....
""" കയ്യെടുത്തു തോളത്തു വെക്കെടീ.. അതും ഞാൻതന്നെ പറഞ്ഞു തരണോ?? """
പുലരി, തന്റെ വിറക്കുന്ന കൈകൾ പതിയെ അയാളുടെ തോളിലേക്ക് വച്ചു....
അതുകണ്ട്, ഒരു ചെറു പുഞ്ചിരിയോടെ നടേശൻ ബൈക്ക് മുന്നോട്ടെടുത്തു....
അപ്പോഴും, ഒരു പൂച്ചക്കുഞ്ഞിനെ പോലെ തനിക്കു പുറകിൽ പതുങ്ങിയിരിക്കുന്നവളെ,,, കണ്ണാടി ചില്ലിലൂടെ അയാൾ വീക്ഷിക്കുന്നുണ്ടായിരുന്നു....!!
