ജീവനുതുല്യം പ്രണയിച്ചവന്റെ മുൻപിൽ തേപ്പുകാരിപ്പട്ടം സ്വയം ഏറ്റുവാങ്ങി മടങ്ങുമ്പോൾ ഒരായിരം വട്ടം മനസ്സാക്ഷിയുടെമുൻപിൽ അവളുടെ ഹൃദയം തലതല്ലി മരിച്ചിട്ടുണ്ടാകാം..

Valappottukal



രചന: തൻസീഹ് വയനാട്

രാത്രിയുടെ യാമത്തിൽ അവളിലെ വേലിയേറ്റത്തിനുമിറക്കത്തിനുമൊടുവിൽ അവൻ മെല്ലെ നിദ്രയെ പുൽകി... 

വികാരമറ്റവളെപോലെ അവനു കീഴ്‌പെട്ടുകിടക്കുമ്പോളും അവളുടെ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു... 

ഇതായിരുന്നോ താൻ ആഗ്രഹിച്ച ജീവിതമെന്നു ഇന്നുമവൾക്കറിയില്ല... 

കുടുംബത്തിനുവേണ്ടി, അച്ഛന്റെ കയ്യിൽ മുറുകെപ്പിടിച്ചിരുന്ന ഒരുമുഴം കയറിനെ ഭയന്ന് അവളുടെ കഴുത്തിൽ താലിയെന്ന കുരുക്കിടുവാൻ തലകുനിക്കുമ്പോൾ  ഒരിക്കൽപോലും അമ്മു ചിന്തിച്ചില്ല ഇനിയെന്ത് എന്നത്... 

ജീവനുതുല്യം പ്രണയിച്ചവന്റെ മുൻപിൽ തേപ്പുകാരിപ്പട്ടം സ്വയം ഏറ്റുവാങ്ങി മടങ്ങുമ്പോൾ ഒരായിരം വട്ടം മനസ്സാക്ഷിയുടെമുൻപിൽ അവളുടെ ഹൃദയം തലതല്ലി മരിച്ചിട്ടുണ്ടാകാം... 

ഇന്നവൾ ഉത്തമയായ ഭാര്യയാണ്.....

 അധ്യാപികയാവാൻ കൊതിച്ചു നേടിയ സര്ടിഫിക്കറ്റുകളെല്ലാം അലമാരയിലിരുന്നു അമ്മുവിനെനോക്കി ഊറിയൂറി ചിരിക്കാറുണ്ട്.. 

രാത്രിയിലെ രഖുവിന്റെ പരാക്രമങ്ങളൊക്കെ കഴിഞ്ഞു പുലർച്ചെ ദേഹത്ത് വെള്ളം വീഴുമ്പോൾ ഒരു നീറ്റലാണ്.....പിച്ചിച്ചീന്തപ്പെട്ട മാന്പേടയുടെ നിലവിളി പൈപ്പിൽ നിന്നുതിർന്നുവീഴുന്ന വെള്ളത്തുള്ളികളിൽ ലയിച്ചുചേരും.. 

 രാവിലെ മുതൽ വൈകിട്ടുവരെ നല്ല മരുമകളും ഭാര്യയുമാകാൻ ശ്രമിക്കുമ്പോൾ രാത്രിയിൽ നല്ലൊരു വേശ്യ കൂടിയാവേണ്ടി വരുന്ന അവളുടെ അവസ്ഥ മറ്റാരുമറിയാതെ ഇരുട്ടിലൊളിപ്പിച്ചു പുലരിയിലെ സൂര്യനെ പുഞ്ചിരിയോടെ വരവേൽക്കും... 

നിരന്തരം ആവർത്തിക്കുന്ന ഈ കാലചക്രത്തിനിടയിൽ ഇടക്ക് സാമൂഹ്യമാധ്യമങ്ങളിൽ അമ്മു ഒരെത്തിനോട്ടം നടത്താറുണ്ട്...

 തന്റെ പ്രാണനായി കണ്ട  ചെറുപ്പക്കാരനെ മരണം വരെയും മറക്കാൻ ഒരു പെണ്ണിനുമാവില്ല... പകരം മറവിയുടെ മുഖംമൂടിയണിയാറുണ്ട് പലരും,നല്ലൊരു ദാമ്പത്യത്തിനായി ത്വജിക്കാറുണ്ട് പലതും.. 

ഇത്തവണ fb ൽ നന്ദുവിന്റെ പ്രൊഫൈലിൽ ഒളിഞ്ഞുനോക്കിയപ്പോൾ അവളുടെ മിഴികളിൽ നനവ് പടർന്നു 

വർഷങ്ങൾക്കിപ്പുറം വിരഹച്ചുവയുള്ള വരികൾക്ക് പകരം in a relationship എന്ന് കിടക്കുന്നു... 

അവളിൽ ഒരു നോവുണ്ടായെങ്കിലും പെട്ടെന്ന് ചുണ്ടിലൊരു പുഞ്ചിരി വന്നു... ആത്മാർഥമായി പ്രണയിക്കുന്നവർ ഒരിക്കലും തന്റെ പാതി വിഷമിക്കുന്നത് കാണുവാൻ ആഗ്രഹിക്കില്ല.. 

അവനൊരു നല്ല ജീവിതം ലഭിക്കുന്നു എന്നറിഞ്ഞതിൽ അവൾ സന്തോഷിച്ചു.... 

അവനും അവന്റെ ഭാര്യയുമൊത്തുള്ള ചിത്രം കണ്ടപ്പോൾ അനുവാദം ചോദിക്കാതെ കടന്നുവന്ന രണ്ടുതുള്ളി കണ്ണുനീരിനെ അവൾ തടഞ്ഞില്ല... 

നഷ്ടത്തിന്റെ കണക്കുകൾക്കിടയിൽ അവൾക്കു സ്വന്തമെന്നു പറയാൻ ഇന്നീ കണ്ണുനീർ മാത്രമല്ലെ ബാക്കിയുള്ളു... 

 നിറഞ്ഞ മിഴികൾക്കിടയിലും അവൾ കണ്ടു.... അവരുടെ ചിത്രത്തിനൊപ്പം ചേർത്ത അടിക്കുറിപ്പ്... 

" happy valentine's day... പ്രണയദിനത്തിന്റെ ഓർമക്കായി "

 5 കൊല്ലം മുൻപിലേക്ക് അവളുടെ മനസ്സ് സഞ്ചാരിച്ചു... 

  പഠിക്കുവാൻ മിടുക്കിയും ഒപ്പം തന്നെ നല്ലൊരു പ്രാസംഗികയുമായിരുന്നു അമ്മു... അവളുടെ പ്രസംഗങ്ങളിലും അതിനിടയിൽ അവിചാരിതമായി കടന്നുവരുന്ന രണ്ടുവരിക്കവിതകളിലും ഇഷ്ടം തോന്നാത്തവരായി കലാലയജീവിതത്തിൽ ആരും തന്നെയുണ്ടായിരുന്നില്ല.... പക്ഷെ അഭിനന്ദനങ്ങൾ നല്കുന്നവരെക്കാളുപരി അമ്മുവിനിഷ്ടം അവളുടെ പോരായ്മകൾ ചൂണ്ടിക്കാട്ടുന്ന നന്ദുവിനോടായിടുന്നു.....അവരുടെ പ്രണയത്തിന്റെ ദൂത് സാഹിത്യമായിരുന്നു... അവളെ പൂർണമായും അറിഞ്ഞു അവളെന്ന വ്യക്തിയെ സ്വീകരിച്ചവനായിരുന്നു നന്ദു... എല്ലാ പ്രണയദിനങ്ങളിലും അവനൊപ്പം കൈചേർത്തുപിടിച്ചു തന്റേതല്ലാത്ത കാരണത്താൽ അനാഥരായ കുഞ്ഞുങ്ങളോടൊപ്പം സമയം ചിലവിടും... അവരിലെ പുഞ്ചിരിയാകും അവർക്ക് പരസ്പരം നൽകാൻ കഴിയുന്ന ഏറ്റവും മൂല്യമേറിയ സമ്മാനം.... 5 വർഷങ്ങൾ പ്രണയത്തിന്റെ സുഖമറിഞ്ഞപ്പോൾ വിരഹത്തിന്റെ നോവറിയിക്കാൻ അമ്മുവിന്റെ വീട്ടുകാർ മുൻകൈ എടുത്തപ്പോൾ നിസ്സഹായയായി നിന്ന അവളെ നെറുകയിൽ അവസാനമായി പ്രണയചുംബനം നൽകി അവൻ പറഞ്ഞു 

" നിന്നെ മറക്കുക എന്നൊന്നുണ്ടാവില്ല.... ജീവനറ്റുപോകുന്നതുവരെ ഹൃദയത്തിലൊരു കോണിൽ നീയുണ്ടാവും.... അങ്ങനെയുണ്ടായില്ലെങ്കിൽ നമ്മുടെ ബന്ധത്തെ പ്രണയമെന്നു വിശേഷിപ്പിക്കാൻ കഴിയില്ല... ഒന്നുചേരൽ മാത്രമല്ലല്ലോ പ്രണയം..... നന്നായി വരും "

ഓർമകൾക്കുമേൽ കടിഞ്ഞാണിട്ടത് അവളുടെമുൻപിൽ കണ്ട ഭർത്താവുമൊത്ത കല്യാണഫോട്ടോയായിരുന്നു... അവൾ അയാളുടെ ഭാര്യയാണെന്ന് ഇടക്കെങ്കിലും ഓർമിപ്പിക്കുന്ന ചിത്രം.. 

 ഇത്രയും നാൾക്കിടയിൽ സ്നേഹത്തോടെ തന്റെ പേര് രഖു ഒന്ന് വിളിച്ചെങ്കിലെന്നു ആഗ്രഹിക്കാത്ത ഒരുദിനം പോലുമുണ്ടാവില്ല അവളുടെ ജീവിതത്തിൽ .... 

പ്രണയിക്കുന്നവരുടെ ദിനമായ ഇന്നെങ്കിലും തന്റെ മനസ്സ് അദ്ദേഹം കണ്ടെങ്കിലെന്നു ആഗ്രഹിച്ചു നില്കുമ്പോളായിരുന്നു പുറത്തു ആരോ കതകിനുമുട്ടുന്ന ശബ്ദം കേട്ടത്.... 

കണ്ണാടിയിൽ നോക്കി മിഴികൾ നിറഞ്ഞതു ആരുമറിയില്ലെന്നു ഉറപ്പുവരുത്തിയതിനൊടുവിൽ അവൾ കതക്‌തുറന്നു.... 

എന്നത്തേയും പതിവിനു വിപരീതമായി സന്ധ്യക്കുമുന്പേ ഒരു പൊതിയുമായി തന്റെ മുൻപിൽ നിൽക്കുന്ന ആളെക്കണ്ടു അമ്മുവിന്റെ മുഖത്ത് അത്ഭുതം നിറഞ്ഞു... 

  "രഖുവേട്ടൻ "

മുൻപിൽ നിൽക്കുന്ന ഭർത്താവിനെ ഇമവെട്ടാതെ അവൾ നോക്കി നിന്നു. 

"രഘുവേട്ടാ.. എന്താ പതിവില്ലാതെ നേരത്തെ???? "

രഘു :അതൊക്കെ നിന്നെ ബോധിപ്പിക്കേണ്ട ആവശ്യമുണ്ടോ എനിക്ക്? 
     ഹാ ഏതായാലും ചോദിച്ചിട്ട് പറഞ്ഞില്ലെന്നു വേണ്ട... ഇന്ന് നല്ലൊരു ദിവസമല്ലേ എല്ലാവരും ചുവന്ന കുപ്പായമിട്ട് ആഘോഷിക്കുന്നു..... ഞാനും നല്ല ചുവന്ന നിറത്തിലുള്ള ദ്രാവകം കുടിച്ചാഘോഷിക്കാമെന്ന് കരുതി.... നഷ്ടപ്രണയത്തിന്റെ സ്മരണയ്ക്ക്....
 ഹ ഹ ഹ 

അമ്മു :എന്താ... നഷ്ടപ്രണയമോ...? നിങ്ങൾക്കോ..? 

രഘു : എന്താടി.... എനിക്കായിക്കൂടെ..?? 
എനിക്കുമുണ്ടായിരുന്നു പേരിനൊരു പ്രണയം ഞാൻ റൊമാന്റിക് അല്ലെന്നു പറഞ്ഞ് പറഞ്ഞു എന്നെകളഞ്ഞിട്ടങ്ങു പോയി ഒരുത്തി.... 

അമ്മു : രഘുവേട്ടാ... നിങ്ങളെന്താ ഇങ്ങനെ ആയിപോയെ....?? 

രഘു : ഡീ.. ഡീ.... എന്നെ ചോദ്യംചെയ്യാൻ ആയിട്ടില്ല നീ..... 
ദേ... ഈ കഴുത്തിൽ കിടക്കുന്നത് വെറും താലിയല്ല.... നാട്ടാര് കാൺകെ ഞാൻ നിന്നെ എന്റെ അടിമയാക്കിയതിന്റെ തെളിവാണ്.... 
പുരുഷന്റെ അടിമയാണ് സ്ത്രീ... മനസിലായൊടി..??? 

അമ്മു : ഉവ്വ്... വർഷം രണ്ടാവുന്നു നിങ്ങളുടെ അടിമയായിട്ട്... 

ഈ നിമിഷം വരെയും എന്നെ സ്നേഹിക്കുമെന്നൊരു പ്രതീക്ഷയിലായിരുന്നു ജീവിചിരുന്നത്... 
അതും ദാ ഇപ്പൊ വെറുതെയായി... 

പുറത്തേക്ക് വരാൻ കൊതിച്ച വാക്കുകളെ വിഴുങ്ങി നിറ മിഴികളോടെ അടുക്കളയിലേക്ക് നടന്നു... 

എത്ര വേഗത്തിൽ നടന്നിട്ടും ലക്ഷ്യസ്ഥാനത്തേക്കെത്താൻ അവളുടെ കാലുകൾക്കായില്ല... 
ഒരു മൂലയിരുന്നു തേങ്ങിക്കരയുമ്പോൾ അവളെന്നും പരിഭവം പറയാറുള്ള പാത്രങ്ങൾ പോലും തന്നെ നോക്കി പരിഹസിക്കുന്നതായവൾക്കു തോന്നി.... 

അപ്പോളും ഒരു ചുമരിനപ്പുറം രഘു ആവേശത്തോടെ തന്റെ കയ്യിലുള്ള ദ്രാവകം അകത്താക്കുകയായിരുന്നു.. 

രഘു :എടീ.... വാ... ഇവിടെ.. 

അവന്റെ ശബ്ദം കേട്ടയുടൻ തന്റെ തേങ്ങലുകൾ അടക്കിപിടിച്ചു ഒരു പാവയെപോലെ അവനു മുൻപിൽ അമ്മു നിന്നു. 

ദാ... ടി.. കുറച്ചു കുപ്പിയിൽ ബാക്കിയുണ്ട്. ഇത് നിനക്കാ... 
നീ എന്റെ ഭാര്യയല്ലേ... അപ്പോ നല്ലൊരു ദിവസമായിട്ട് ഞാൻ നിനക്കെന്തെലും സമ്മാനം തരണ്ടേ..???  കുടിക്കെടി... 

അമ്മു മുഖം തിരിക്കുവാൻ ശ്രമിച്ചെങ്കിലും ബലം പ്രയോഗിച്ചു അവളുടെ വായിലേക്ക് രഘു മദ്യം പകർന്നു... 

തന്റെ ശ്രമം വിജയിച്ച നിർവൃതിയിൽ അവളെ വലിച്ചിഴച്ചു മുറിയിലേക്ക് നടക്കുമ്പോൾ അവന്റെ മുഖത്തുണ്ടായ ഭാവമെന്തെന്നു നിർവചിക്കാവുന്നതിലുംഅതീതമായിരുന്നു. 

മദ്യലഹരിയിൽ അബോധാവസ്ഥയിലായ അവളെ വേട്ടപ്പട്ടിയെപോൽ കടിച്ചുകുടഞ്ഞവൻ ആനന്ദം കണ്ടെത്തി.... 
അന്നത്തെ രാവിന് ദൈർഗ്യമേറിയിരുന്നു... 
അവന്റെ പരാക്രമണങ്ങൾക്കൊടുവിൽ ബോധം വന്നയുടൻ കുളിമുറി ലക്ഷ്യം വെച്ചവൾ നടന്നു... 

ഷവർ തുറന്നു അതിനുകീഴിലായി മണിക്കൂറുകളോളമിരുന്നു... 

തുടക്കത്തിലവളിലുണ്ടായ പൊട്ടിക്കരച്ചിൽ തേങ്ങലിലേക്കും പിന്നേ നിശ്ശബ്ദതയിലേക്കും ഒടുവിൽ ഉറച്ചൊരു തീരുമാനത്തിലേക്കും വഴിവെച്ചു... 

പിറ്റേന്നത്തെ പുലരിയിൽ കിഴക്ക് ഉയർന്നുവന്നത് സൂര്യൻ മാത്രമായിരുന്നില്ല... 

ഇത്രയും നാൾ താലിച്ചരടിൽ തളച്ചിട്ട അവളിലെ സ്ത്രീയുടെ ഉയിർത്തെഴുന്നേല്പായിരുന്നു.... 

അലമാരയിൽ പൊടിപിടിചിരുന്ന സെര്ടിഫിക്കറ്റുകൾക് ചിതലിനോട് പ്രണയം തോന്നിത്തുടങ്ങും മുൻപേ അവളവയെ രക്ഷിച്ചു.... 

താലിച്ചരട് പൊട്ടിച്ചു അവന്റെ കൈകളിൽ മടക്കി നൽകുമ്പോൾ അവളുടെ മുഖത്ത് ആത്മവിശ്വസത്തിന്റെ തെളിച്ചമുണ്ടായിരുന്നു... 
ഇന്നലെവരെ ഞാൻ എന്ന വ്യക്തി താലിച്ചരടിന് നൽകിയ മൂല്യമായിരുന്നു എനിക്കുമേലുള്ള നിങ്ങളുടെ ആധിപത്യം... ഇന്ന് അങ്ങനെയല്ല... അടിമയാക്കാൻ എനിക്കുമേൽ സ്ഥാപിച്ച കുരുക്ക് ഞാനിന്നു തിരിച്ചേല്പിക്കുന്നു..... 
ഇത് ഞാൻ ഇപ്പോഴെങ്കിലും ചെയ്തില്ലെങ്കിൽ അഭിമാനം നഷ്ടമായവളെപോൽ മരിച്ചു ജീവിക്കേണ്ടി വരും. 
ജീവിച്ചു മരിക്കുവാനാണെനിക്കിഷ്ട്ടം. ജീവിതത്തിന്റെ ഒരു വശം കാണിച്ചു തന്നതിന് നന്നിയുണ്ട്... ഞാനിതുവരെ കാണാത്ത മറുവശം കാണുവാനുള്ളതാണെന്റെ ഇനിയുള്ള ജീവിതം..... 

അവളുടെ കണ്ണുകളിലേക്കു നോക്കുവാൻ അവനായില്ല... അവളുടെ ഉള്ളിലെ കെട്ടടങ്ങാത്ത അഗ്നി കൺകളിൽ അപ്പോളും പ്രതിഫലിച്ചിരുന്നു.... 

ഒടുവിൽ നിലവിളക്കുമായി കയറിയ പടികളവൾ തനിക്കു ലഭിച്ച ജീവിതാനുഭവങ്ങളെ നെഞ്ചോട് ചേർത്ത് ഇറങ്ങുമ്പോൾ അവളുടെ ശിരസ്സ് ഉയർന്നു തന്നെ നിന്നിരുന്നു.... 

ക്ലാവ് പിടിച്ച തന്റെ ആഗ്രഹങ്ങളെ കഴുകി വൃത്തിയാക്കിയവളുടെ മുഖത്തെ പുഞ്ചിരിക്കു ആയിരം പൂർണചന്ദ്രന്റെ ഭംഗിയായിരുന്നു..

ശുഭം

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ...

രചന: തൻസീഹ് വയനാട്

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top