ഒരു അവിവാഹിതന്റെ ആദ്യരാതി...

Valappottukal



രചന:Shaan.Wky

കുറേ കാലം ജോലി അന്വേഷിച്ചു നടന്നു.ഒന്നും ശെരിയായില്ല. ഒടുവിൽ ഒരു സുഹൃത്ത് തന്നെ ബോംബെയിലേക്ക് ക്ഷണിച്ചു അവിടെ ജോലി ശെരിയാക്കി തെരാം എന്ന് പറഞ്ഞു.പിന്നെ ഒന്നും നോക്കിയില്ല നേരെ അങ്ങോട്ട്‌ വണ്ടി കയറി. വീട്ടുകാരുടെ ഓരോ കുത്തു വാക്കുകൾ കേട്ട് മടുത്തു. ഒരു പണിക്കും പോവില്ല. വെറുതെ തിന്നും കുടിച്ചും നടക്കും. നിന്നെ കൊണ്ട് ഈ കുടുംബത്തിനു വല്ല ഉപകാരവും ഉണ്ടോ എന്ന വാക്കുകൾ മാത്രമായിരുന്നു കുറേ നാളുകളായി കേട്ടുകൊണ്ടിരുന്നത്. അപ്പോഴാണ് അവന്റെ വിളി വന്നത്.ആരോടും ഒന്നും പറയാതെ നാട് വിട്ടു.അവിടെ എത്തിയിട്ട് അറിയിക്കാം ഒരു മകന്റെ വില എന്തായാലും വീട്ടുക്കാർ ഒന്ന് അറിയട്ടെ എന്ന് കരുതി.

അങ്ങനെ ബോംബയിൽ എത്തി ഞാൻ കാണാത്ത നാട്. ആളുകൾ. ഭാഷ. കുറച്ചു നാൾ വളരെ കഷ്ടപ്പാടായിരുന്നു.എന്നാലും എല്ലാം സഹിച്ചു.വീട്ടുകാരുടെ മുന്നിൽ ഒന്ന് തല നിവർത്തി നിൽക്കണം. എന്നെ കുറ്റപ്പെടുത്തിയവരുടെ മുന്നിൽ ചങ്കൂറ്റത്തോടെ നിവർന്നു നിൽക്കണം.

ഒരു നാൾ ജീവന് തുല്ല്യം സ്നേഹിച്ച പെൺകുട്ടി.സ്നേഹത്തിനെകാളും വിശ്വാസത്തിനെകാളും വലുത് പണമാണെന്ന് പറഞ്ഞു ഒരു പണക്കാരന്റെ ഒപ്പം പോയപ്പോഴും മനസ്സിൽ കുറിച്ചിട്ടതാണ് പണത്തേക്കാൾ എന്നെ സ്നേഹിക്കുന്ന ഒരു കുട്ടിയെ കണ്ടത്തെണമെന്ന്. 

അങ്ങനെ അവൻ ഒരു ജോലി ശെരിയാക്കി തന്നു. ഞങ്ങൾ ഒരുമിച്ച് താമസം തുടങ്ങി.നാളുകൾ ഒരുപാട് കഴിഞ്ഞു. ഒരു ദിവസം അവൻ എന്നോട് പറഞ്ഞു. 

ടാ എന്നും ജോലി റൂം എന്ന് മാത്രം പറഞ്ഞ് നടന്നാൽ മതിയോ. ഒരു കാര്യത്തിനും നിന്നെ കിട്ടില്ലല്ലോ.ഇടക്ക് ഒന്ന് അടിച്ചു പൊളിക്ക്. 

ഉം അപ്പോഴാണ് ഞാനും ഒന്നാലോചിച്ചത്. നാട്ടിലാവുമ്പോൾ ഇതിനൊന്നും വീട്ടുകാർ സമ്മതിച്ചിരുന്നില്ല. ഇവിടെ ആര് ചോദിക്കാൻ എന്തും ചെയ്യാലോ. 

ഞാൻ അവനോടു പറഞ്ഞു 

ടാ ഹരി. നാളെ നമുക്കൊന്ന് പുറത്ത് പോയാലോ. നാളെ സൺ‌ഡേ അല്ലേ. 

എതിനെന്താ ശ്രീ കുട്ടാ പോവാലോ. നിന്നെ ഞാൻ ഒരു സ്ഥലം വരെ കൊണ്ട് പോകാം. നീ ഇതു വരെ പോകാത്തൊരു സ്ഥലം. 

അതേതാ ഹരി ഞാൻ ഞാൻ അറിയാത്തൊരു സ്ഥലം.ഞാൻ ഇവിടെ വന്നിട്ട് എട്ട് മാസം കഴിഞ്ഞു. 

അതായിരിക്കാം പക്ഷെ നീ അവിടെ പോയിട്ടുണ്ടാവില്ല. 

ഹരി പറയടാ ഞാൻ ഒന്ന് അറിയട്ടെ.. 

ശ്രീ കുട്ടാ നീ ഒന്ന് സമാദാനിക്ക് നാളെ നമ്മുക്ക് അവിടെ പോകാം. പോയിട്ട് പിന്നെ പറ്റില്ല എന്ന് മാത്രം പറയരുത്.

അതെന്താ ഹരി അത്രക്ക് പൊട്ടാ സ്ഥലമാണോ അത്. 

ഹേയ് അല്ല. നമ്മളെ പോലത്തെ ആളുകളാകും അവിടെ കൂടുതൽ. 

എന്തായാലും നേരം വെളുക്കട്ടെ. സമയം ഒരുപാടായി ഹരി നീ കിടക്കാൻ നോക്ക്. 

ഇല്ല ശ്രീ കുട്ടാ ഞാൻ എന്റെ ഭാര്യക്ക് ഒന്ന് വിളിക്കട്ടെ. കാത്തിരിക്കുന്നുണ്ടാവും. 

ഉം... ശെരി... ഞാൻ ഉറങ്ങാൻ പൂവാ. നാളെ നേരത്തെ വിളിക്കണേ. 

ശരി ശരി ചെക്കന്റെ ഒരു ധൃതി കണ്ടില്ലേ. ഒന്ന് നേരം വെളുത്തോട്ടെ. ഇനിയും വൈകിയാൽ അവൾ ഉറങ്ങും.ബെൽ അടിക്കുന്നുണ്ട് ഫോൺ അടുക്കുന്നില്ല... 

എന്റെ ഹരി അവൾ ഉറങ്ങി കാണും നിന്റെ വിളിയും കാത്ത് ഇരിക്കലല്ലേ അവളുടെ പണി.. 

ശ്രീ കുട്ടാ നീ വിചാരിക്കും പോലെ അല്ല ഈ ഫോൺ കാട്ടാവുന്നതിന് മുന്നേ അവൾ ഫോൺ എടുക്കും. 

ഹലോ രാധിക....

ആ ഏട്ടാ എന്താ വിളിക്കാൻ ഇത്ര വൈകിയത്. ഞാൻ കുറേ സമയമായി കാത്തിരിക്കുന്നു. 

ആ അത് ഇവിടെ കുറച്ച് പണിയുണ്ടായിരുന്നു. 

കഴിഞ്ഞോ ഏട്ടാ... എന്ന പിന്നെ ഇന്ന് വിളിക്കണ്ടായിരുന്നു. ഏട്ടൻ ആകെ ക്ഷീണിച്ചിരിക്കാവും. 

ഇല്ല. നാളെ എനിക്ക് വിളിക്കാൻ പറ്റില്ല.അതാ ഇപ്പോൾ വിളിച്ചത്. അതെന്താ ഏട്ടാ... 

ഞാൻ പറഞ്ഞില്ലേ നാട്ടിൽ നിന്നും എന്റെ കൂട്ടുകാരൻ വന്നിട്ടുണ്ടെന്ന് അവനുമായി ഒന്ന് പുറത്തു പോണം നേരം വൈകിയേ വരൂ... 

ഓ ശെരി ഏട്ടാ.... എന്ന സമയം കളയണ്ട ഏട്ടൻ കിടന്നോ. രാവിലെ പോകാനുള്ളതല്ലേ. വന്നാൽ വിളിക്കാൻ പറ്റുമെങ്കിൽ വിളിക്കണം. അല്ലങ്കിൽ എനിക്ക് ഒരു സമാധാനവും ഉണ്ടാവില്ല. 

ഉം ശെരി നോക്കട്ടെ... ശെരി ഏട്ടാ....

ടാ ഹരി എണീക്കട എന്തൊരു ഒറക്കാട ഇത് സമയം ഒരുപാടായി... 

ഹോ നീ ഒന്ന് ധൃതി വെക്കാതെ കുറച്ച് കഴിഞ്ഞ് പോകാം.. 

വൈകുന്നേരത്തിനു മുന്നേ തിരിച്ചു വരണം നീ വന്നേ... 

എന്റെ ശ്രീ കുട്ടാ എതിന് അവിടേക്ക് അതികം ദൂരം ഒന്നും ഇല്ലാ ഇവിടെ അടുത്തു തന്നെയാണ്.

ഉം ശെരി നീ വെരാൻ നോക്ക്....

( കുറച്ച് സമയത്തിന് ശേഷം )

ടാ ഹരി നമ്മൾ ഇത് എങ്ങോട്ടാ പോണത്. 

എന്റെ ശ്രീ കുട്ടാ നീ ഒന്ന് മിണ്ടാതെ എന്റെ കൂടെ വന്നാൽ മതി. 

ആ വഴിലൂടെ നടക്കുമ്പോൾ എനിക്ക് എന്തോ ഭയം തോന്നി. അതിനപ്പുറം വെറുപ്പും. ഒരപാട് സ്ത്രീകൾ അതിൽ പ്രായം ചെന്നവരും പ്രായം കുറഞ്ഞവരും ചെറിയ കുട്ടികൾ വരെ ഉണ്ട്. അവരുടെ നോട്ടവും ദേഹത്തു തട്ടിയുള്ള നടത്തവും എല്ലാം ഭയപ്പെടുത്തി.ആ നടത്തം ഒടുവിൽ ഒരു വലിയ വീട്ടിൽ എത്തിച്ചു. അവിടെ എത്തിയപ്പോൾ ഒരു സുന്ദരിയായ പെണ്ണ് ഞങ്ങളുടെ അടുത്ത് വന്നു.

ഹരി ആ കാണുന്ന മു-റിയിൽ പോയി ഇരുന്നോളാൻ പറഞ്ഞു. അവർ എന്തോ കുറച്ച് സമയം സംസാരിച്ചു.അവൻ ഏതോ റൂമിലേക്ക് അവരെയും കൂട്ടി പോയി. അപ്പോൾ സമയം എകദേശം രാത്രി എട്ട് മണി കഴിഞ്ഞിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോൾ വീണ്ടും എന്റെ റൂമിലേക്ക്‌ ഒരു സുന്ദരിയായ പെൺകുട്ടി കടന്നു വന്നു എന്റെ അരികിൽ ഇരുന്നു. റൂമിൽ വെളിച്ചം കുറവായതിനാൽ അവളുടെ മുഖം വെക്തമായി കാണാൻ കഴിഞ്ഞിരുന്നില്ല. അവൾ ധരിച്ചിരുന്ന സാരി പെട്ടന്ന് അ ഴിക്കാൻ വേണ്ടി നിന്നു.

എന്താ കുട്ടി ഈ കാണിക്കുന്നത്.

എന്താ നിങ്ങൾക്ക് കണ്ണ് കാണുന്നില്ലേ. പെട്ടന്ന് വേണം ഇനിയും ആളുകൾ ഉണ്ട് നിങ്ങളെ പോലെ സംസാരിച്ചിരിക്കാൻ സമയമില്ല. 

ഹേയ് ഞാൻ അതിനൊന്നും വന്നതല്ല എനിക്ക് അറിയില്ല എന്നെ എന്റെ കൂട്ടുകാരൻ കൊണ്ട് വന്നതാ. ഹോ ഇത് ആദ്യമായിട്ടാണല്ലേ അതാ ഇത്ര പേടി.. 

കുട്ടി എന്താ എങ്ങനെയൊക്കെ..... 

ഉം എങ്ങനെയൊക്കെ. തന്റെ കാര്യം കഴിച്ചിട്ട് പോയേ ഉപദേശിക്കാൻ നിക്കാതെ.... 

ഇരുട്ടിന്റെ മറവിലായിരുന്നു സംസാരം. ആ കാരണം ആളെ വെക്തമായി കാണാൻ കഴിഞ്ഞിരുന്നില്ല.എന്നാലും എവിടെയോ കേട്ടു മറന്ന ശംബ്ദമായിരുന്നു അത്. 

എന്താ കുട്ടിയുടെ പേര്....?

എന്തിനാ ഇപ്പോ പേരും നാളൊക്കെ അറിയുന്നത്. തനിക്കു തന്റെ കാര്യം നടന്നാൽ പോരെ... 

പുറത്തു നല്ല മഴയായിരുന്നു. പെട്ടന്ന് ഇടിയും മിന്നലും ഒരുമിച്ചു വന്നപ്പോൾ പേടിച്ചു അവൾ അവനെ കെട്ടിപിടിച്ചു. 

അപ്പോഴാണ് അവനിക്ക് ആളെ മനസ്സിലായത്.അവൻ അവളെ വിളിച്ചു ചിഞ്ചു നീ... 

അവൾ തന്നെ മറന്നുതുടങ്ങിയ അവളുടെ പേര് ചിഞ്ചു എന്നുള്ള വിളികേട്ട് അവൾ അവന്റെ മുഖത്തേക്ക് നോക്കി.അപ്പോഴാണ് അവൾക്ക് അവനെയും മനസ്സിലായത്. അവൾ പെട്ടന്ന് അവന്റെ അടുത്ത് നിന്നും കുതറി മാറി.

ശ്രീ ഏട്ടൻ ഇവിടെ... നിന്നെ ഞാൻ ഇവിടെ ഒരിക്കലും പ്രതീക്ഷിച്ചില്ല എന്താ ചിഞ്ചു ഇതൊക്കെ... 

ഞാൻ ശ്രീയേട്ടന്റെ ചിഞ്ചുവല്ല.ഞാൻ ഇപ്പോ അഞ്ചനയാണ്. 

അന്ന് നീ എന്നിൽ നിന്നും അകന്നത് നമ്മൾ ഇവിടെ വെച്ച് കാണാൻ വേണ്ടിയാണോ. എന്താ നിനക്ക് സംഭവിച്ചത്. 

അന്ന് ഞാൻ ശ്രീയേട്ടനെ മനസ്സിലാക്കാൻ ശ്രമിച്ചില്ല.പണം മാത്രമേ ഞാൻ നോക്കിയൊള്ളു അതിനുള്ള ശിക്ഷയായിരിക്കും ഞാൻ അനുഭവിക്കുന്നത്. വിവാഹം കഴിഞ്ഞു എന്നെ ഇവിടെ വിട്ട് ഒന്നും പറയാതെ പോയതാ.പിന്നെ ഇതുവരെ ഇങ്ങോട്ട് വന്നിട്ടില്ല. ഇതുപോലെ അയാൾ ഒരുപാട് പേരെ കൊണ്ട് വന്നാക്കിയിട്ടുണ്ട്. അയാളുടെ പണിയാണ് നാട്ടിലുള്ള പാവപ്പെട്ട പെൺകുട്ടികളെ പറഞ്ഞ് മയക്കി വിവാഹം കഴിച്ചു ഇവിടെ കൊണ്ട് വന്നു വിക്കും... ചിഞ്ചു ഇതെല്ലാം ഒന്ന് എന്നെ അറിയിക്കാമായിരുന്നില്ലെ. 

എന്തിന് ഇത് ഞാൻ ചോദിച്ച് വാങ്ങിയതല്ലെ. ഞാൻ തന്നെ അനുഭവിക്കണം. ഇതൊന്നും എന്റെ വീട്ടുകാർ അറിയരുത്. തന്റെ മകൾ ഇവിടെ വലിയ സന്തോഷത്തിലും സുഖത്തിലും ആണ് ജീവിക്കുന്നത് എന്ന് കരുതി കോട്ടെ. എന്തിനാ ചിഞ്ചു നീ എങ്ങനെയൊക്കെ പറയുന്നത്. നിന്നെ ആര് ഉപേക്ഷിച്ചാലും എനിക്ക് നിന്നെ വേണം.നിന്നെ ഞാൻ കൊണ്ട് പോകും. 

ഇല്ല ശ്രീയേട്ടാ ഞാൻ വരില്ല. എന്റെ ശരീരവും മനസ്സും നശിച്ചതാണ്. ഞാൻ ഇപ്പോ ജീവനുള്ള വെറും ശ-വം മാത്രമാണ്. 

ഇല്ല ചിഞ്ചു ഞാൻ നിന്റെ ശ രീരത്തെയല്ല സ്നേഹിച്ചതും സ്വന്തമാക്കാൻ ആഗ്രഹിച്ചതും. എനിക്ക് നിന്നെ മതി നിന്റെ സ്നേഹം മതി. 

ഇല്ല ഞാൻ വരില്ല എന്റെ ജീവിതം ഇവിടെ അവസാനിക്കാനുള്ളതാണ്. ഇപ്പോ എന്റെ ജീവിതത്തിൽ വലിയ സ്വപ്നങ്ങളോ ആഗ്രഹങ്ങളോ ഒന്നും ഇല്ല. 

ഞാൻ കണ്ടിട്ടുണ്ട് നിന്നെ കുറിച്ച് ഒരുപാട് സ്വപ്നങ്ങൾ അതെല്ലാം എനിക്ക് സഫലമാക്കണം എനിക്ക് നിന്നെ വേണം.ഞാൻ ഇപ്പോ പോകുന്നു. ഞാൻ ഇനിയും വരും നിന്നെ കൊണ്ട് പോകാൻ. 

അവന്റെ വാക്കുകൾക്ക് മുന്നിൽ മറുത്തൊന്നും പറയാൻ അവൾക്ക് കഴിഞ്ഞില്ല.... നാളുകൾക്കു ശേഷം അവൻ വീണ്ടും വന്നു അവളെ സ്വന്തമാക്കാൻ..... ലൈക്ക് കമന്റ് ചെയ്യണേ...

രചന:Shaan.Wky

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top