രചന: psychic_quinn
"ഗി.. ഗിരിയേട്ടൻ...
ഞെട്ടിക്കൊണ്ട് ദേവ അത് പറഞ്ഞതും അവൻ ഒരു കുസൃതി ചിരിയാലെ അവളെ നോക്കി... എന്നാൽ അവളുടെ കണ്ണ് അതെ ദിശയിൽ ഗിരിയേട്ടന്റെ അടുത്തായി നിക്കുന്ന ദിവ്യയുടെ കൈ കോർത്ത് വധു വരന്മാർ ആയി നിക്കുന്ന ഗിരിയുടെ അതെ പകർപ്പിൽ നിക്കുന്നയാളെ ആണ്...
ഗിരിയെ പോലെ തന്നെ താടിയും മീശയും വെട്ടി ഒതുക്കി... ഗോൾഡൻ കര ഉള്ള മുണ്ടും അതിന്റെ കൂടെ ഗോൾഡൻ കളർ ഷർട്ട് തന്നെയായിരുന്നു അവൻ ഇട്ടിരുന്നത്... അതെ പോലെ തന്നെ ഒരു ഭാവ വീഴ്ചയും ഇല്ലാതെ ഗോൾഡൻ കര മുണ്ടും ഗോൾഡൻ കളർ ഷർട്ട് ആയിരുന്നു ഗിരിയുടെ വേഷം...
അവൾ ഗിരിയെയും...ദിവ്യയുടെ അടുത്ത് നിക്കുന്നവനെയും മിഴിച്ച് നോക്കി നിന്നു..
"മോളെ നന്ദാ.. വേഗം ആ ഹാരം അവനെ അണിയിക്കു..
പെട്ടെന്ന് മധു പറഞ്ഞതും അവൾ ഞെട്ടി എല്ലാരേം നോക്കിയത് അല്ലാതെ അവളുടെ കൈ അത് അണിയിക്കാൻ പൊങ്ങാത്ത വിധം...അവൾ ഞെട്ടി പോയിരുന്നു....
ഗിരി അവളെ തന്നെ നോക്കി കണ്ണ് കാണിക്കാൻ തുടങ്ങിയിരുന്നു വേറെ ഒന്നുമല്ല ഹാരം വേഗം ഇടാൻ ആണ് പറയുന്നേ...
പക്ഷെ എവിടുന്ന് പെണ്ണ് ബ്ലിങ്കസ്യാ കാറ്റ് പോയ ബലൂൺ പോലെയാണ് നിക്കുന്നെ... ഇനി ഇങ്ങനെ ഇവൾ നിന്നാൽ ശെരിയാവില്ലെന്ന് ഗിരിക്ക് തോന്നിയത് കൊണ്ട് തന്നെ അവളുടെ പൊങ്ങാൻ നിക്കുന്ന കൈയിൽ പിടിച്ച് അവൻ ആയിട്ട് തന്നെ അവന്റ കഴുത്തിൽ ഹാരം ഇടിപ്പിച്ചു...
അത് കണ്ട് എല്ലാരും ചിരിച്ചു... അവൻ വേഗം തന്നെ അവളുടെ കഴുത്തിൽ ഹാരം അണിഞ്ഞ് കവിളിൽ അമർത്തി മുത്തം നൽകിയതും😘.. ദേവ വിറച്ച് പോയി... അവനെ അന്തം വിട്ട് നെറ്റി ചുളിച്ച് അവൾ നോക്കി...😳🤨
"നീ ഇങ്ങനെ ഒന്നും മനസിലാകാതെ നോക്കേണ്ട.. നിനക്ക് ഒന്നും മനസ്സിലായില്ലെന്ന് എനിക്ക് അറിയാം.. അത്കൊണ്ട് മനസ്സിലാകാത്ത കാര്യങ്ങൾ ഏട്ടൻ നിനക്ക് കുറച്ച് കഴിഞ്ഞ് പറഞ്ഞ് തരാം ഇപ്പൊ നമ്മടെ കല്യാണം എല്ലാ അർത്ഥത്തിലും ഒന്ന് പൂർത്തിയാകേട്ടെട്ടോ... ദേവക്കുട്ടി...😉
അവളെ നോക്കി അവൻ പറഞ്ഞ് സൈറ്റ് അടിച്ചോണ്ട് നേരെ നിന്നു...സത്യം പറഞ്ഞാൽ ഈ സമയം ഒന്നും ദേവയ്ക്ക് ഇവിടെ നടക്കുന്നതെന്ന് മനസിലാകുന്നില്ലായിരുന്നു...
തന്റെ കഴുത്തിൽ കിടക്കുന്ന താലി അത് ഗിരിയേട്ടൻ കെട്ടിയതാണോ അതോ ഇതൊക്കെ സ്വപ്നം ആണോ എന്ന് ആലോചനയിലാണ് അവൾ...
ഭംഗിയോടെ എല്ലാ കാര്യങ്ങളും നടന്നു.. ❤️ദേവ ഗിരിക്ക് സ്വന്തം❤️
സദ്യ കഴിക്കൽ ഫോട്ടോ എടുപ്പ് അങ്ങനെ അങ്ങനെ എല്ലാം ഭംഗിയോടെ കഴിഞ്ഞു... രണ്ട് കൂട്ടരുടെയും ഒന്നിച്ചായിരുന്നു ഇതെല്ലാം കഴിഞ്ഞത്...
എല്ലാം ഭംഗിയോടെ കഴിഞ്ഞതിൽ മധുവിനും ദേവകിയമ്മക്കും സന്തോഷായി... എന്നാൽ ദേവയ്ക്ക് നടക്കുന്നത് എല്ലാം ഫ്യൂസ് അടിച്ച് പോയത് പോലെ ആയിരുന്നു....
"എന്നാൽ പിന്നെ ഞങ്ങൾ ഇറങ്ങട്ടെ...
എന്ന് ഗിരിയുടെ അമ്മ സുമ പറഞ്ഞതും അവർ അനുവാദം നൽകി... ദേവയ്ക്ക് അപ്പോഴൊക്കെ ഏകദേശം മനസ്സിലായിരുന്നു അച്ഛനും അമ്മയും അവളെ നോക്കിയപ്പോൾ തല കുമ്പിട്ട് നിക്കുവായിരുന്നു...
ദേവകിയമ്മ അടുത്ത് വന്ന് അവളുടെ മുഖം ഉയർത്തി...
"മോ...ളെ....
അവർ വിളിച്ച് കഴിയുന്നതിന് മുന്നേ അവൾ അവരുടെ മാറിൽ ചാഞ്ഞ് കരയാൻ തുടങ്ങിയിരുന്നു.. മധു ഇതെല്ലാം കണ്ട് കൊണ്ട് മാറി നിന്നു...ദേവകിയമ്മ അവളെ ആശ്വസിപ്പിച്ചപ്പോഴെത്തെക്കാം മധു അവരുടെ അടുത്ത് എത്തി...
അച്ഛനെ ഒന്ന് നോക്കുക മാത്രം ചെയ്തവൾ കാറിൽ കയറിയിരുന്നു.. കാരണം ഇനി അച്ഛനെ നോക്കിയാൽ ഒരുപക്ഷെ അവൾക്ക് അവളുടെ കണ്ണുനീർ നിയന്ത്രിക്കാൻ കഴിയുമായിരുന്നില്ല...
അവൾക്ക് പിന്നാലെ ഗിരിയും വന്ന് അവളുടെ അടുത്ത് ഇരുന്നു... അവൾ അത് നോക്കാതെ നേരെ ഡോറിന്റെ ഗ്ലാസ് വഴി പുറത്തോട്ട് നോക്കിയിരുന്നു...
ഗിരിയുടെയും ദേവയുടെയും കാറിന്റെ ഫ്രണ്ട് രണ്ട് സീറ്റിലായി ദിവ്യയും അവളുടെ വരനും ഇരുപ്പുണ്ട്...
കാർ മുന്നോട്ട് ചലിച്ചു... ഗിരി പതിയെ ദേവയുടെ അടുത്തൊട്ട് നീങ്ങി ഇരുന്നു... എന്നിട്ട് അവൾ കൈ വെച്ചിരിക്കുന്ന പുറത്ത് അവൻ കൈ വെച്ചതും ഒരു ഒറ്റ തട്ട് കൊടുത്ത് അവൾ കൈ എടുത്ത് മാറ്റി അവനെ നിറഞ്ഞ കണ്ണാലെ രൂക്ഷമായി നോക്കി....
"മോളെ ദേവാ... നീ.. ഇങ്ങനെ എന്നെ നോക്കാതെ...
"നീ... നിങ്ങൾ മിണ്ടരുത്...
"ദേവാ ഞാൻ ഒന്ന് പറയുന്നത് നീ കേൾക്ക്...
"വേണ്ടാ എനിക്ക് ഒന്നും നിങ്ങടെ വായിൽ നിന്ന് കേൾക്കണ്ട...
അത്രയും അവനെ രൂക്ഷമായി നോക്കി നിറഞ്ഞ കണ്ണാലെ പറഞ്ഞവൾ മുഖം തിരിച്ചു...
"ഹരീ... നീ നേരെ വണ്ടി ബീച്ചിലേക്ക് വിട്ടേക്ക്...
"ശെരി ഡാ...
അവൻ അത് മുന്നിൽ ഡ്രൈവ് ചെയ്യുന്ന ഹരിയെ നോക്കി പറഞ്ഞവൻ ദേവയെ നോക്കെ ഗ്ലാസ് വിൻഡോയിൽ കൂടെ പുറത്തേക്ക് നോക്കി ഇരുന്നു...
കുറച്ച് കഴിഞ്ഞ് ബീച്ചിൽ എത്തിയതും മുന്നിലെ ഡോർ തുറന്ന് ഹരിയും ദിവ്യയും ഇറങ്ങി... തൊട്ട് പിന്നാലെ ഗിരി ഇറങ്ങി...എന്നാൽ ദേവ അത് മൈൻഡ് ആക്കാതെ അവിടെ തന്നെ ഇരുന്നു...
ഗിരി അത് കണ്ട് അവളുടെ ഡോറിന്റെ അടുത്ത് വന്ന് ഡോർ തുറന്നപ്പോൾ അവൾ മുഖം തിരിച്ചിരുന്നു....
"ദേവാ... എനിക്ക് നിന്നോട് കുറച്ച് കാര്യങ്ങൾ പറയണം നീ വരൂ... വാ ബെഞ്ചിൽ ഇരുന്ന് എനിക്ക് പറയാൻ ഉള്ളത് കേൾക്കണം...
അവൾ അത് ചെവി കൊള്ളാതെ മൈൻഡ് ആക്കാതെ ഇരുന്നു... അവൻ ദേഷ്യം വന്നെങ്കിലും തെറ്റ് അവന്റെ ഭാഗത്ത് ഉള്ളത്കൊണ്ട് ഷെമിച്ചു...
"ഡാ നന്ദാ ഒന്ന് ഇറങ്ങേടാ ഞങ്ങൾക്ക് കുറച്ച് കാര്യങ്ങൾ പറയാൻ ഉണ്ട്...
"എന്താ ദിവ്യെച്ചി നിങ്ങക്ക് പറയാൻ ഉള്ളത് എന്നെ ഇത്രെയും പൊട്ടംകളിപ്പിച്ച് സങ്കടപെടുത്തിയിട്ട് നിങ്ങക്ക് മതിയായില്ലേ...
"എടാ ശെരിയാ പക്ഷെ ഞങ്ങക്ക് പറയാൻ ഉള്ളതുകൂടെ നീ കേൾക്ക്...
"ഇല്ല നിങ്ങളൊക്കെ ഇനി ഒന്നും പറയണ്ട എനിക്ക് ഒന്നും കേൾക്കാൻ താല്പര്യമില്ല...
അത്രേം പറഞ്ഞ് തീർന്നതും താൻ വായുവിൽ പൊങ്ങുന്നത് അറിഞ്ഞ് അവൾ നോക്കിയതും ഗിരി അവളെ പൊക്കിയെടുത്ത് ബീച്ചിന്റെ അടുത്തായി കിടക്കുന്ന ബെഞ്ചിന്റെ അടുത്തേക്ക് ലക്ഷമാക്കി നീങ്ങി...
അവൾ ആൾക്കാർ കാണുന്നത് കണ്ട് കുതറിയെങ്കിലും അവൻ അത് മൈൻഡ് ആക്കാതെ അവളെയും തൂക്കികൊണ്ട് നടന്നു...
ഇതൊക്കെ കണ്ട് ചിരിച്ചോണ്ട് ദിവ്യയും ഹരിയും പുറകെ വരുന്നുണ്ടായിരുന്നു...
അവൻ അവളെ ആ ബെഞ്ചിൽ ഇരുത്തി എന്നിട്ട് അവനും അവളെ അടുത്തൊട്ട് ഇരുന്ന് അവളെ അവനിക്ക് അഭിമുഖമായി നേരെ തിരിച്ചു... അവൾ അവന്റെ മുഖത്ത് നോക്കാതെ കടൽ തിരയിലേക്ക് നോക്കിയാണ് ഇരിപ്പ്...
"ദേവാ...
...................
"ദേവാ... മോളെ...
.......................
"പ്ലീസ് ഡാ എന്തേലും ഒന്ന് മിണ്ട്...
...................
അവൻ ചോദിക്കുന്നതിന് ഒന്നും മറുപടി നൽകാതെ അവൾ കടലിൽ തന്നെ നോക്കി ഇരുന്നു...
"ഓക്കേ ശെരി നീ ഒന്നും മിണ്ടണ്ട.. നിന്റെ ഈ മൗനം ഞാൻ സമ്മതം ആക്കി എനിക്ക് പറയാൻ ഉള്ളത് പറയുവാണ്...
അത്രെയും പറഞ്ഞവൻ അവളുടെ കയ്യിൽ തന്റെ കയ്യോടെ ചേർത്തു അവൾ കുതറിയില്ല... മിണ്ടാണ്ട് ഇരുന്നു...
"ദേവാ മോളെ നിനക്ക് ദേ നിക്കുന്നവനെ അറിയോ...
കടൽ തിരകളിൽ കൈകോർത്ത്കൊണ്ട് ദിവ്യയും ഹരിയും കൂടെ നടന്ന് പോകുന്നത് നോക്കി ഗിരി അവളോട് ചോദിച്ചു...
"അറിയില്ല പക്ഷെ ഇന്ന് കണ്ടപ്പോൾ എനിക്ക് മനസിലായി ആരാണ് എന്ന്... നിങ്ങടെ ഇരട്ട സഹോദരൻ അല്ലെ...
അത് പറഞ്ഞവൾ അവനെ കൂർപ്പിച്ച് നോക്കി...
"ഹ്മ്മ് സംശയിക്കേണ്ട കാര്യമില്ല അവൻ എന്റെ മൂത്ത ഇരട്ട സഹോദരൻ തന്നെയാണ്... എനിക്ക് മുന്നേ 3 മിനിറ്റുകൾക്ക് മുന്നെയായി പിറന്നവൻ സരുപ ഇരട്ടകൾ(identical twins) ഹരീഷ് എന്ന ഹരിയും ഗിരീഷ് എന്ന ഗിരിയും... കാണാൻ ഞങ്ങൾ ഒരു പോലെതന്നെയായിരുന്നു..അത്കൊണ്ട് കുഞ്ഞിലേ എന്നെയും അവനെയും എല്ലാർക്കും കാണുമ്പോൾ തെറ്റുമായിരുന്നു... അമ്മയ്ക്ക് എന്നാൽ ഞങ്ങളെ രണ്ട് പേരെയും കണ്ടാൽ തെറ്റാറില്ല.. അതെങ്ങനെ ആണ് സ്വന്തം അമ്മമാർക്ക് മക്കളെ മാറിപോകുന്നത് അല്ലെ..
ഒന്നിച്ച് വളർന്നും പഠിച്ചും ഒന്നിച്ച് ഒരു സ്ഥലത്ത് തന്നെ ജോലിയും കിട്ടി ഇവിടെ ടെക്‌നോപാർക്കിൽ തന്നെയാണ് അവനും എനിക്കും ജോലി കിട്ടിയത്... ഞങ്ങൾ മൂന്ന് പേര് ഉണ്ടായിരുന്നു ഒരുമിച്ച് ജോലി അവിടെ കിട്ടിയത്... അങ്ങനെ തന്നെയാണ് ദേവാ...മോളെ നിന്റെ വീടിന്റെ അടുത്തായി വീട് വാടയ്ക്ക് എടുത്തത്... പക്ഷെ നീ വിചാരിച്ചത് ഞങ്ങൾ രണ്ട് പേരെ ഒള്ളു എന്നാണ്.. ഹരി ഉള്ള കാര്യം നിനക്ക് അറിയില്ലായിരുന്നു... ഞാൻ എന്ന് പറഞ്ഞ് നീ എത്രയോ വട്ടം തെറ്റ്ധരിച്ചിട്ട് ഹരിയോട് സംസാരിക്കുമായിരുന്നു...
അവൻ പക്ഷെ അത് കാര്യം മാക്കിയില്ല നിന്റെയും എന്റെയും പ്രണയത്തിന് എത്രയോ മുന്നേ ഹരിയും ദിവ്യയും പ്രണയിക്കാൻ തുടങ്ങിയിരുന്നു... എന്റെ പ്രണയം ഹരിയെ അറിയിച്ചപ്പോൾ അവൻ നേരെ അത് ദിവ്യയോട് പറഞ്ഞു... അവൾക്ക് വളരെ സന്തോഷം ആയിരുന്നു... നിന്നെ ചുമ്മാ കലിപ്പ് ആക്കാൻ ആയിരുന്നു അവൾ എന്നൊട് സംസാരിച്ചിരുന്നത് പലപ്പോഴായി നിന്നെ കാണുമ്പോൾ ദിവ്യ ഹരിയെ കയറി ഗിരി എന്ന് വിളിക്കും അത് നിന്നിൽ അസൂയയും ദേഷ്യവും സങ്കടവും തോന്നിക്കും...
ഞാൻ എന്ന് പറഞ്ഞ് നീ അവന്റെ ദേഹത്ത് തൊട്ടാൽ നിനക്ക് അറിയില്ലെങ്കിലും അവൻ അറിയാൻ ഉള്ളോണ്ട് അവൻ നിന്റെ സാമിപ്യം മാറ്റും... ദിവ്യെടെ വീട്ടുകാർക്ക് തന്നെ എന്നെയും ഹരിയേയും മാറി പോകുന്നത് ഒക്കെ ദിവ്യ പറഞ്ഞപ്പോൾ എനിക്ക് ഒരു കുസൃതി തോന്നി ചെയ്തതാണ് പെണ്ണെ ഈ നിന്നെ പറ്റിച്ചത് അല്ലാണ്ട് ഗിരി ഒരിക്കലും തന്റെ പ്രാണനെ അകറ്റൊ... ഒരിക്കലുമില്ല... അന്ന് എന്റെ വീട്ട്കാർ തന്നെയാണ് നിന്നെ പെണ്ണ് കാണാൻ വന്നത് പക്ഷെ ഞാനോ ഹരിയോ വന്നില്ല....
പകരം ഞാൻ തന്നെ ഒരു ഫ്രണ്ടിനെ നിന്റെ വീട്ടിൽ അമ്മേടെ കൂടെ അയച്ചു... അപ്പോഴും അവരുടെ ആരെ മുഖത്തും നീ നോക്കിയില്ല.. ചിലപ്പോ അന്ന് നീ അമ്മയെ കണ്ടേലും നിനക്ക് ഞാൻ എന്ന് തിരിച്ച് അറിയുമായിരുന്നു... നീ സമ്മതം പറഞ്ഞതോടെ പിന്നെ അങ്ങോട്ട് ഞാനും ദിവ്യയും ഹരിയും ഒക്കെ നിന്നെ കളിപ്പിക്കുവായിരുന്നു...അന്ന് സുജാത അമ്മയും ദേവകിയമ്മയും ഒക്കെ ഞങ്ങൾ തന്നെ പറയിപ്പിച്ചിട്ടാണ് എന്റെയും ദിവ്യയുടെയും കല്യാണം ആണെന്ന് നിന്നെ തെറ്റിദ്ധരിപ്പിച്ചത്... അല്ലാണ്ട് എനിക്ക് ഒരിക്കലും എന്റെ പെണ്ണിനെ വിട്ട് കളയാൻ കഴിയില്ല❣️
അത്രയ്ക്ക് നിന്നെ ഞാൻ പ്രണയിച്ച് പോയെടി പെണ്ണെ 💞💞💞💞..... "
ഗിരി പറഞ്ഞ് കഴിഞ്ഞ് ഒന്ന് നെടുവീർപ്പ് ഇട്ട് അവളുടെ മുഖത്തേക്ക് നോക്കി...
"നന്ദാ കേട്ടല്ലോ നീ ഗിരിയേട്ടൻ പറഞ്ഞത് ഞങ്ങൾ നിന്നെ ചുമ്മാ...
ദിവ്യ പറഞ്ഞ് തീരുന്നതിന് മുന്നേ അവൾ മുന്നിൽ നിക്കുന്ന മൂന്നുപേരെയും ദേഷ്യത്തോടെ നോക്കി ഗിരിയുടെ കയ്യിൽ നിന്ന് കൈ തട്ടിയെടുത്ത് ബെഞ്ചിൽ നിന്ന് എണീറ്റു...
"ഞാൻ എല്ലാം കേട്ടു എല്ലാരും കൂടെ എന്നെ പറ്റിക്കുവായിരുന്നല്ലോ... എന്ത് മാത്രം വേദനിച്ചെന്ന് അറിയോ ഗിരിയേട്ടൻ എന്നെ ചതിചെന്ന് ഓർത്ത് ഇന്ന് വരെ കരയാത്ത ദിനങ്ങൾ ഇല്ലായിരുന്നു... എന്നിട്ടും...
അത്രയും പറഞ്ഞവൾ കണ്ണും നിറച്ചോണ്ട് അവിടുന്ന് കാർ ലക്ഷ്യമായി നീങ്ങി പുറകെ തലയിൽ കയ്യും വെച്ചോണ്ട് ഗിരി അവിടെ തറഞ്ഞിരുന്നുപോയി...
കാറിൽ എങ്ങും നിശബ്ദത കവിഞ്ഞ് നിന്നു...ആരും ഒന്നും മിണ്ടിയില്ല.... ദേവ സീറ്റിൽ ചാരി കിടന്നു... അടുത്ത് തന്നെ ഗിരി അവളെ പലപ്പോഴും നോക്കി എങ്കിലും അവൾ തന്നെ നോക്കിന്നില്ലെന്ന് അറിഞ്ഞ് അവൻ പിന്നെ അവളെ നോക്കിയില്ല...
കുറച്ച് നേരെത്തെ യാത്രയ്ക്ക് ഒടുവിൽ വീടിന്റെ ഗേറ്റ് കടന്ന് കാർ എത്തി... കല്യാണ വീട് ആയോണ്ട് തന്നെ അത്യാവശ്യം ബഹളങ്ങൾ ആയിരുന്നു...
ശബ്‌ദങ്ങൾ കേട്ട് ദേവ കണ്ണുകൾ തുറന്നു മുന്നിൽ നിക്കുന്ന സ്ഥലവും വീടും കണ്ട് ദേവ ഞെട്ടിക്കൊണ്ട് ഗിരിയെ നോക്കി...അവൻ അവളെ നോക്കി ഇളിച്ച് കാട്ടി...
"അത് ഞങ്ങൾ കല്യാണത്തിന് മുന്നേ ആയിട്ട് തന്നെ ഈ വീട് വാങ്ങി അപ്പൊ പിന്നെ നിങ്ങൾ രണ്ട് പേർക്കും വീട്ട്കാരെ കാണണം എന്ന് തോന്നുമ്പോൾ ചെന്ന് കാണാലോ അത് വിജാരിച്ചാ ഞങ്ങൾ ഈ വീട് അങ്ങ് വാങ്ങിച്ചേ...
അത് പറഞ്ഞ് ഗിരി അവളെ നോക്കിയതും... അവൾ ഒന്നും പറയാതെ ഡോർ തുറന്ന് ഇറങ്ങാൻ തുടങ്ങിയിരുന്നു... എന്നാൽ ഗിരി കാണാതെ ഇരിക്കാൻ വേണ്ടി അവൾ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി പതിയെ ഉള്ളിൽ തന്നെ ഒതുക്കി....
കാറിൽ നിന്ന് ഇറങ്ങി വരുന്ന വരൻ വധുമാരെ എല്ലാരും സന്തോഷത്തോടെ ആനയിച്ചു... ഗിരിയുടെ അമ്മ രണ്ട് മരുമക്കളെയും വിളക്കുകൾ നൽകി വീട്ടിലേക്ക് കൈ പിടിച്ച് കയറ്റി...
അതെല്ലാം സന്തോഷത്തോടെ തന്നെ ദേവയും ദിവ്യയും അതൊക്കെ ചെയ്തു... വൈകിട്ട് റിസപ്ഷൻ ഉള്ളത്കൊണ്ട് തന്നെ വീട്ടിൽ ഉള്ള എല്ലാരും ചേർന്ന് ഒന്നിച്ച് രണ്ട് പേരെയും ഒരുക്കി...
ഗോൾഡൻ സിൽക്ക് സാരിയും അതിന് ചേർന്ന ഗ്രീൻ ബ്ലൗസും ആയിരുന്നു ദേവയുടെയും ദിവ്യയുടെയും വേഷം... ദേവനേരെത്തെ ഇട്ടിരുന്ന സെയിം ഒർണമന്റ്സിൽ കുറച്ച് മാത്രം അണിഞ്ഞു...
വേഷം മാറി വരുന്ന ദേവയേയും ദിവ്യയെയും കണ്ണിമ വെട്ടാതെ നോക്കുകയാണ് ഗിരിയും ഹരിയും... ഗ്രീൻ ഫുൾ സ്ലീവ് ഷർട്ടും അതിന്റെ കൂടെ പച്ച കര ചേർന്ന മുണ്ടുമായിരുന്നു ഗിരിയും ഹരിയും ഇട്ടിരുന്നത്...
റിസപ്ഷൻ നടക്കുമ്പോൾ ഒക്കെ ദേവയെ തന്നെ ഗിരി കണ്ണിമ വിടാതെ നോക്കുകയും ചിരിക്കുകയും ചെയ്തുവെങ്കിലും ദേവ അവനെ മൈൻഡ് ആക്കിയില്ല...
സമയങ്ങൾ ഒക്കെ കഴിഞ്ഞ് റിസപ്ഷൻ പാർട്ടി എല്ലാം തീർന്നതും രാത്രിയോടായി... റൂമിലോട്ട് പോകാൻ നിക്കുന്ന ദേവയുടെയും ദിവ്യയുടെയും കയ്യിൽ സുമ ഓരോ ഗ്ലാസ് പാൽ കൂടെ കൊടുത്തു...
അപ്പോഴാണ് ദേവയ്ക്ക് കാര്യം പിടി കിട്ടിയത് ഇന്ന് ഫസ്റ്റ് നൈറ്റ് ആണെന്ന്... ഇത്രെയും നേരം ഗിരിയുടെ മുന്നിൽ മിണ്ടാതെ നിന്നെങ്കിലും ഇനി അതിന് പറ്റില്ലെന്ന് അവൾക്ക് മനസിലായി...
അവൾ കിടന്ന് വിയർക്കുന്നതൊക്കെ കണ്ട് ഗിരിയുടെ അമ്മയ്ക്ക് ചിരിച്ചു വരുന്നുണ്ടായിരുന്നു അവർ അവളുടെ കയ്യും പിടിച്ച് നേരെ ഗിരിയുടെ മുറിയിൽ എത്തി...
അവൾ അവരെ ദയനീയതയോടെ നോക്കിയെങ്കിലും അവർ ഒന്ന് ചിരിച്ച് കാട്ടി ഡോർ തുറന്ന് കൊടുത്തു.. അവൾ ഒന്ന് നിശ്വാസം എടുത്ത് അകത്തേക്ക് കയറി ഡോർ അടച്ച് കുറ്റി ഇട്ടു...
തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടു തന്നെ തന്ന നോക്കി ബെഡിൽ ചാരി ചുണ്ടിൽ പുഞ്ചിരിച്ചോണ്ട് നിക്കുന്ന ഗിരിയെ...
അവൾ മൈൻഡ് ആക്കാതെ പാൽ ഗ്ലാസ് ടേബിളിൽ വെച്ച് ഷെൽഫിൽ നിന്ന് ബാത്ത് ടവൽ എടുത്ത് ബാത്‌റൂമിൽ കയറി ഫ്രഷ് ആയി വന്നതും... അവൻ അവളെയും പ്രേതിക്ഷിച്ച് ബെഡിൽ ഇരിക്കുന്നുണ്ടായിരുന്നു...
അവൾ നേരെ അവനെ മറി കടന്ന് പോവാൻ പോയതും ഗിരി അവളുടെ കയ്യിൽ പിടിച്ച് വലിച്ച് അവളെ മടിയിൽ ഇരുത്തി...
അവൾ കിടന്ന് കുതറിയെങ്കിലും അവൻ അത് നോക്കാതെ അവളുടെ അരയിൽ കൈകൾ ചുറ്റി കുറച്ചും കൂടെ ബലത്തിൽ അവന്റെ ശരീരത്തോട് ചേർത്ത് നിർത്തി...
"എന്റെ ദേവക്കുട്ടി കൂടുതൽ കുതറാൻ നോക്കല്ലാട്ടോ...
അത് പറഞ്ഞവൻ അവളുടെ ഇടുപ്പിൽ പിച്ചിയതും അവൾ ഒന്ന് പുളഞ്ഞു...
"ഗി.. ഗിരിയേട്ടാ... എന്നേ വിട്ടേ...
"ആഹാ കള്ളി....ഇത് വരെ നിന്റെ കള്ള പരിഭവം കഴിഞ്ഞില്ലേ...
"എന്റേത് കള്ള പരിഭവം ഒന്നുമല്ല എനിക്ക് ശെരിക്കും പരിഭവം ഉണ്ട്...
"ആഹാ... ഡീ പെണ്ണെ... ഈ പരിഭവം കാട്ടി നല്ലൊരു ഫസ്റ്റ് നൈറ്റ് പൊളിക്കാൻ ആണോ നിന്റെ പ്ലാൻ...
"ആഹ് ആണെന്ന് തന്നെ കൂട്ടിക്കോ...
"ഏഹ് അതിനെ നിന്റെ കെട്ടിയോൻ കണ്ട ഹിന്ദി സീരിയലിലെ നടന്മാർ അല്ല... എനിക്ക് ഫസ്റ്റ് നൈറ്റ് വേണം...
"ദേ ഏട്ടാ വിട്ടേ...
അവൾ കുതറിയതും അവളിൽ ഉള്ള പിടി ഗിരി അയച്ചു... അവൾ പെട്ടെന്ന് തിരിഞ്ഞ് അവനെ നോക്കി...
"വേണ്ട പെണ്ണെ നീ പൊയ്ക്കോ നിനക്ക് ഇഷ്ടമില്ലാതെ..........വേണ്ട മോളെ...
അത് പറഞ്ഞവൻ പരിഭവത്തോടെ മുഖം തിരിച്ചെതും അവൾ അവന്റെ മുഖം കൈകുമ്പിളിൽ കോരി എടുത്ത് നെറ്റിയിൽ മുത്തി...
*"എനിക്ക് ഒരു ഇഷ്ടക്കേടും ഇല്ല ഏട്ടാ... അന്നും ഇന്നും ഇനി എന്നും എനിക്ക് ഏട്ടനെ തന്നെയാ ഇഷ്ട്ടം...ദേവയ്ക്ക് എന്നും ഈ ഗിരിയോട് തന്നെയാ പ്രണയം❤️... പക്ഷെ ഏട്ടൻ എന്നേ ചതിച്ചെന്ന് ഞാൻ തെറ്റിധരിച്ചപ്പോൾ ഒത്തിരി സങ്കടപെട്ടു... പക്ഷെ ഏട്ടന്റെ കൈയ്യോട് ചേർത്ത താലി ആണെന്ന് അറിഞ്ഞ നിമിഷം ഞാൻ ഒരുപാട് സന്തോഷിച്ചു...❤️ ഞാൻ എന്ന പെണ്ണിനുള്ള അവകാശം എന്റെ ഏട്ടൻ മാത്രമാണ്💘*
*i love you ഏട്ടാ😘😘😘"*
അത് കേട്ടതും ഗിരിക്ക് എന്തെന്ന് ഇല്ലാത്ത സന്തോഷം തോന്നി പ്രണയിച്ച് അന്ന് മാത്രം അവളിൽ നിന്ന് കേട്ട വാക്കുകൾ ഇന്ന് വീണ്ടും കെട്ടവൻ..
"i love u too...ദേവൂട്ടി...😘😘"
അത് പറഞ്ഞവൻ അവളുടെ മുഖം കയ്യിൽ കോരി എടുത്ത് നെറ്റിയിൽ മുത്തമിട്ടു... അവിടുന്ന് നേരെ അവളുടെ മുഖമാകെ അവന്റെ അധരങ്ങൾ മുദ്ര പതിപ്പിച്ചു... എന്നിട്ട് അവൻ ഒരുതരം പ്രണയത്തോടെ അവളുടെ കീഴ്ച്ചുണ്ട് കടിച്ചെടുത്ത് നുണയാൻ തുടങ്ങി...
അവളുടെ കൈകൾ അവന്റെ മുടിയിൽ കോർത്ത് വലിച്ചു... പതിയെ അവന്റെ പല്ലുകൾ അവളുടെ മേൽചുണ്ടും കടിച്ചെടുത്ത് നുണഞ്ഞ് തുടങ്ങി... നാവുകൾ പരസ്പരം ഒരുതരം നിർവികാരതയോടെ നുണഞ്ഞു... ശ്വാസം എടുക്കാൻ രണ്ട് പേരും മറന്ന് പോയ നിമിഷങ്ങൾ... ഉമിനീരിന്റെയും രക്തത്തിന്റെയും ചവർപ്പ് അറിഞ്ഞതും മെല്ലെ അവൻ അവളുടെ അധരങ്ങൾ വിട്ടു...
ശ്വാസം എടുത്ത് കൊണ്ട് അവൾ അവന്റെ നെഞ്ചിൽ കിടന്നു... രണ്ടു പേരുടെയും ഹൃദയമിടിപ്പ് കുറഞ്ഞതും അവൻ അവളെ മടിയിൽ നിന്ന് കോരിയെടുത്ത് ബെഡിൽ കിടത്തി...
അവളുടെ പൂർണ സമ്മതത്തോടെ അവൻ അവളുടെ തടസമായി നിന്ന വസ്ത്രങ്ങൾ പറിച്ച് മാറ്റി... അവളുടെ കഴുത്തിൽ അവന്റെ ചുണ്ടുകളും പല്ലുകളും ഇഴഞ്ഞോണ്ട് നടന്നു...
അവളുടെ മാറിൽ അവൻ മുഖം താഴ്ത്തി... ഒരു തരം വിറയലോടെ അവൾ അവന്റെ ദേഹത്തിൽ കൈകൾ മുറുക്കെ പിടിച്ചു... അങ്ങനെ അവർ ആ രാത്രിയിൽ ശരീരവും മനസ്സും കൊണ്ട് ഒന്നിച്ചു....
രാത്രിയുടെ ഏതോ യാമത്തിൽ അവൻ കിതച്ചുകൊണ്ട് അവളുടെ മാറിൽ ചാഞ്ഞു... ഹൃദയമിടിപ്പ് ഒന്ന് കുറഞ്ഞപ്പോൾ അവൻ കണ്ണും അടച്ച് കിടക്കുന്ന ദേവയെ നോക്കി...
"ഏട്ടന്റെ വാവയ്ക്ക് വേദനിച്ചോ മോളെ...
അതിന്റെ മറുപടി എന്നോണം അവൾ കണ്ണുകൾ തുറക്കാതെ തന്നെ ചിരിച്ച് അവന്റെ മുടി ഇഴകളിൽ തലോടി...
അത് സമ്മതമാക്കി അവൻ വീണ്ടും അവൾ എന്ന പെണ്ണിലേക്ക് ഇനി ഒരു തിരിച്ച് പോക്കില്ലെന്ന് മുന്നറിയിപ്പോടെ അവളിൽ അലിഞ്ഞ് ചേർന്നു...
അവസാനിച്ചു... 🔥 ലൈക്ക് ഷെയർ ചെയ്യണേ, അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ...
