ദേവ പ്രണയം❤️2

Valappottukal





രചന: psychic_quinn


ദേവയുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഇറ്റ് വീഴാൻ തുടങ്ങിയിരുന്നു... തന്റെ അമ്മ പറയുന്ന വാക്കുകൾ വീണ്ടും മനസിലേക്ക് വരാൻ തുടങ്ങിയതും തളരുന്ന പോലെ അവൾക്ക് തുടങ്ങി...  

ഗിരിയും താനും ഒരുമിച്ചുള്ള പ്രേമ മുഹൂർത്തങ്ങൾ മനസിലേക്ക് വന്നു.. പ്രാണൻ എന്ന് തന്നെ ചേർത്തവൻ ആ പ്രാണനെ വിട്ട് പോകുവോ.. അമ്മയുടെ വാക്കുകൾ എന്തോ അവൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു.. 

എന്നാലും പലപ്പോഴായി ദിവ്യയും ഗിരിയും തമ്മിൽ കാണുമ്പോൾ ഒക്കെ തന്നെ മൈൻഡ് ആക്കാതെ അവളോട് സംസാരിക്കാൻ ആയിരിക്കും മുന്നിൽ നിക്കുന്നത്... ദിവ്യയെ കാണുമ്പോൾ ഗിരി ദേവയെ അവഗണിക്കുന്നതൊക്കെ ആ സമയം അവളുടെ മനസിലേക്ക് വന്നു... 

'ഗിരിയേട്ടൻ എന്നെ ചതിക്കോ... എട്ട് മാസമേ പ്രണയം തമ്മിൽ തുടങ്ങിയിട്ടുള്ളുവെങ്കിലും ബന്തം എട്ട് യുഗങ്ങൾ പോലെ ആയിരിന്നു...എ..ന്നിട്ടും..ഏട്ടൻ എന്നെ... ഇല്ലാ ഇല്ലാ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലല്ലോ എന്റെ മഹാദേവാ... ഗിരിയേട്ടൻ എന്നെ...'

സ്വയം ഓരോന്ന് ഗിരിയെ കുറിച്ച് ഓർത്ത് പിറുപിറുത്തുകൊണ്ട് അവൾ തളർന്ന് പോയി... കണ്ണിൽ നിന്ന് കണ്ണുനീർ വാർന്ന് കൊണ്ടേ ഇരുന്നു...കണ്ണിലെ കരിമഷി പടരാൻ തുടങ്ങി.. 

"ശെടാ നന്ദാ... നീ ഇവിടെ ഇരിക്കുവാണോ..ദേ വന്നേ നിന്നെ കാണാൻ ചെക്കൻ കൂട്ടര് വന്നിട്ടുണ്ട്... 

ദിവ്യയുടെ ശബ്‌ദംകേട്ട് പെട്ടെന്ന് ദേവ ഞെട്ടി... വേഗം അടുത്ത് കിടന്ന തൂവാല എടുത്ത് പടർന്ന കരിമഷി കണ്ണിൽ നിന്ന് തുടച്ച് മാറ്റി...

"ഹേയ് നീ ഇത് എന്ത് ചെയ്യുവാടി.. മുഖം ഒക്കെ ആകെ വിളറി ഇരിക്കുന്നു... നീ കരഞ്ഞോ നന്ദാ... 

"ഏയ് ഞാൻ എന്തിനാ ദിവ്യെച്ചി കരയുന്നെ... 

"അല്ല കണ്ടപ്പോ അങ്ങനെ തോന്നിയത്കൊണ്ട് ചോദിച്ചതാ...ഹാ നീ വാ ചെക്കൻ വന്നിട്ടുണ്ട് വന്ന് അവർക്ക് ചായ കൊടുക്ക്... 

അത്രേം പറഞ്ഞ് ദിവ്യ ദേവയുടെ കയ്യും പിടിച്ചോണ്ട് അടുക്കളയിൽ പോയി... അവിടെ ചെന്നപ്പോൾ നന്ദ കണ്ടത് ദേവകി വളരെയധികം സന്തോഷത്തോടെ ചായ കപ്പിൽ പകരുന്നതാണ്... 

അവര് അവൾ വന്നത് കണ്ട് ഗ്ലാസ്സിന്റെ ട്രൈ ദേവയോട് കൊടുത്തിട്ട് കൊണ്ട് കൊടുക്കാൻ പറഞ്ഞു... എന്തോ അവളുടെ മനസ്സ് വിഷമത്തിൽ ആണെങ്കിലും അമ്മയുടെ സന്തോഷം അവളെ ആ വിഷമത്തിൽ നിന്ന് മുക്തമാക്കുന്നത് പോലെ... 

അവൾ മനസ്സിൽ ചിലതൊക്കെ ഉറപ്പിച്ച്...ഉറച്ച മനസോടെ ട്രൈയും കയ്യിൽ പിടിച്ച് ഹാളിൽ ചെന്നു.. ആരുടെയും മുഖത്ത് നോക്കാതെ എല്ലാർക്കും ചായ കൊടുത്തു തിരിച്ച് അമ്മേടെ അടുത്ത് വന്ന് നിന്നു..

ആരെയും നോക്കാതെ.. അവര് ചോദിക്കുന്ന എല്ലാത്തിനും ഒന്ന് മൂളുക മാത്രം ചെയ്തവൾ ഒതുങ്ങി നിന്ന്... ചെക്കനോ പെണ്ണിനോ സംസാരിക്കാൻ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ചെക്കൻ സംസാരിക്കാൻ ഇല്ലെന്ന് പറഞ്ഞോണ്ട് അതങ്ങ് വേണ്ടെന്ന് വെച്ചു... 

മറുപടി ഇന്ന് രാത്രി തന്നെ അറിയിക്കാം എന്ന് പറഞ്ഞവർ ഇറങ്ങി... ദേവ ആരോടും പറയാതെ റൂമിൽ കയറി കതകടച്ചു പൊട്ടി കരഞ്ഞു.. ഇത്രെയും നേരം അടക്കി പിടിച്ച സങ്കടങ്ങൾ മുഴുവനും അവൾ അപ്പൊൾ തന്നെ തലയിണയിൽ മുഖം അമർത്തി കരഞ്ഞു തീർത്തു...

മനസിൽ അപ്പോഴും അവൾക്ക് ഗിരിയുടെ മുഖം ആയിരിന്നു... തന്നെ ചതിച്ചെന്ന് അവൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു...ഗിരിയെ ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ്‌ എന്നായിരുന്നു മറുപടി... എല്ലാം കൊണ്ട് ദേവ ആകെ തളർന്നു.. 

രാത്രി ദേവയുടെ അച്ഛൻ വിളിച്ചപ്പോൾ ദേവകി ചെക്കൻ കൂട്ടർക്കും ദേവയെ ഇഷ്ട്ടായതും കുറച്ച് മുന്നേ അവർക്ക് ഈ ബന്തം താല്പര്യമാണെന്നും വിളിച്ച് പറഞ്ഞത് മധുവിനെ അറിയിച്ചു... അയാൾ ഒരുപാട് സന്തോഷിച്ചു കാരണം അയാളും ആഗ്രഹിച്ചതായിരുന്നു.. 

പക്ഷെ ദേവയുടെ മറുപടി കൂടെ കേട്ടിട്ട് മതി തീരുമാനം എന്ന് മധു പറഞ്ഞോണ്ട് ദേവകി മധുവിന്റെ കാൾ ദേവയ്ക്ക് കൊടുത്തു.. അവൾക്ക് അറിയാമായിരുന്നു തനിക്ക് ഈ വിവാഹം ഇഷ്ട്ടപെട്ടോ എന്ന് അറിയാൻ ആണ് വിളിക്കുന്നതെന്ന്.... 

അവൾക്ക് താല്പര്യമില്ലെങ്കിലും അച്ഛന്റേയും അമ്മയുടെയും സന്തോഷവും ഗിരിയുടെ ചതിയും ഓർത്തവൾ സമ്മതം മൂളി... അത് ദേവകിയമ്മ ചെക്കൻ വീട്ട്കാരുടെ അടുത്ത് അറിയിച്ചു... 

അവർക്ക് എത്രയും വേഗം കല്യാണം വേണമെന്ന് പറഞ്ഞോണ്ട് തന്നെ വേഗത്തിൽ നടത്താം എന്ന് ദേവയുടെ വീട്ട്കാരും പറഞ്ഞു... 

കല്യാണം ഉറപ്പിച്ചോണ്ട് തന്നെ മധു നാട്ടിൽ വേഗം തന്നെ എത്തി ഒറ്റ മോൾ അല്ലെ അപ്പൊ അതിന്റേതായ ആർഭാടങ്ങൾ വേണമെന്ന് അയാൾ ആശിച്ചിരുന്നു... 

എന്നാൽ ദേവയുടെ മനസ്സ് അപ്പോഴും ഗിരിയെ പറ്റിയായിരുന്നു... ഓരോന്ന് ഓർത്ത് അവൾ കരഞ്ഞുകൊണ്ടിരുന്നു... അച്ഛൻ വന്നപ്പോൾ അവൾ സന്തോഷിച്ചു എന്നാൽ ഈ കല്യാണം നടത്താൻ ആണ് അച്ഛൻ വന്നതെന്ന് അറിഞ്ഞപ്പോൾ സങ്കടം തോന്നിയെങ്കിലും ഗിരിയുടെ ചതി ഓർത്തവൾ എല്ലാം ഒരുതരം വാശിയോടെ ചെയ്തു... 

ഇതിനിടയിൽ തറവാട്ടിൽ എല്ലരും ഒത്തു ചേർന്ന് ദേവയുടെയും ദിവ്യയുടെയും കല്യാണത്തിന് മുഹൂർത്തം കുറിച്ചു.. എൻഗേജ്മെന്റ് വേണ്ടെന്ന് രണ്ട് വീട്ടുകാരും പറഞ്ഞോണ്ട് എൻഗേജ്മെന്റും കല്യാണ സമയത്ത് തന്നെ നടത്താം എന്ന് വെച്ചു... 

തറവാട്ടിൽ ഉള്ള എല്ലാരുടെയും അഭിപ്രായം മാനിച്ച് ദിവ്യയുടെ കല്യാണ ദിവസം തന്നെ ദേവയുടേതും നടത്താൻ തീരുമാനിച്ചു..  

വരുന്ന മൂന്നാം ഞായറാഴ്ച രാവിലെ 9:55നും 10:20നുമായി കുടുംബ ക്ഷേത്രത്തിൽ വെച്ച് ദിവ്യയുടെ കല്യാണവും അത് കഴിഞ്ഞ് തൊട്ട് അടുത്ത മൂഹൂർത്തത്തിൽ അതായത് 11:55നും 12:20നുമായി അവിടെ വെച്ച് തന്നെ ദേവയുടെയും കല്യാണത്തിന് മുഹൂർത്തം കുറിച്ചു..

ശെരിക്കും പറഞ്ഞാൽ ദേവയുടെ ഉള്ള് ചുട്ടു പൊള്ളുവായിരുന്നു... താൻ പ്രിയനായി കണ്ടവൻ ഇപ്പൊ വേറെ ഒരുത്തിക്ക് സ്വന്തമാകുന്നു...അത് കാണാൻ എന്ന് വണ്ണം തോന്നുന്നു ഈശ്വരൻ എന്റെയും മംഗല്യം അന്ന് തന്നെ കഴിപ്പിക്കാൻ തീരുമാനിച്ചത്... 

★◆◆◆●●●◆◆◆●●●◆◆◆●●●◆◆◆★

ദിവസങ്ങൾ ശരവേഗത്തിൽ അടർന്നു വീണു... ദേവയുടെ കല്യാണം നാളെയാണ്... എല്ലാരോടും പുഞ്ചിരിച്ചും കളിച്ചും ഒക്കെ നടന്നവൾ മനസിലെ നോവ് മനപ്പൂർവ്വം മറച്ചു വെച്ചു... 

ചെക്കനെ പറ്റി എല്ലാരും ഓരോന്ന് പറയുന്നുണ്ടെങ്കിലും ദേവ അത് മൈൻഡ് ആക്കിയില്ല...അവൾക്ക് അയാളെ കാണാനോ സംസാരിക്കാനോ താല്പര്യമില്ലാത്തോണ്ട് എല്ലാം ഒഴിവാക്കി... 

എന്നാൽ അച്ഛന്റെ ഫോണിൽ വിളിച്ച് ദേവയോട് എന്തോ സംസാരിക്കാൻ ഫോൺ നൽകാൻ പറഞ്ഞെങ്കിലും അവൾ അത് പല ന്യായികരണങ്ങൾ ഉണ്ടാക്കി ഒഴിവാക്കി... 

കഴിഞ്ഞ ദിനങ്ങളിൽ ഒക്കെ ഗിരിയുടെ ഓർമ്മകൾ അവളുടെ മനസിന്റെ ഇരുട്ടിൽ മറച്ച് വെച്ചു.. ആരും കാണാതെ ഉള്ള് പിടഞ്ഞ് കരഞ്ഞു തീർത്തു... ദിവ്യയുമായി അവൾ വലിയ സംസാരത്തിൽ ഇടപെടില്ല... 

കൂട്ടമായി എല്ലാരും ഇരിക്കുമ്പോൾ അവൾ എല്ലാം മറന്ന് സംസാരിക്കുമ്പോൾ ആയിരിക്കും ഗിരിയേട്ടൻ എന്ന പേരിൽ ദിവ്യയ്ക്ക് അവന്റെ ഫോൺ ശബ്‌ദം വരുന്നത്.. 

ഗിരിയുടെ ഫോൺ എടുത്ത് ദിവ്യ കളി ചിരിയോടെയും നാണത്തോടെയും സംസാരിക്കുമ്പോൾ അവിടെ തീരും ദേവയുടെ സന്തോഷം പകരം ഉള്ള് വെമ്പും സഹിക്കാൻ കഴിയാതെ അവൾ ആരും കാണാതെ കരയും.. 

അച്ഛൻ അവളുടെ മാറ്റങ്ങൾ ശ്രേധിച്ചെങ്കിലും.. കല്യാണം കഴിഞ്ഞ് അവരെ വിട്ട് പിരിയുന്ന സങ്കടം എന്ന് മാത്രമാണെന്ന് അവളുടെ അച്ഛൻ തോന്നി.. 

ദിവസങ്ങൾ എടുത്ത് അവൾ മാറി തുടങ്ങി നാളെ പുതിയൊരുവന്റെ താലി കഴുത്തിൽ അണിയേണ്ടവൾ അവൻ ആണ് തന്റെ മേൽ ഇനി അവകാശി... ഇനി അവനിക്ക് മാത്രമായി പൊഴിക്കേണ്ട സങ്കടങ്ങളും സന്തോഷങ്ങളും എന്നൊക്കെ അവൾ തീരുമാനിച്ചു... 

ഓരോന്ന് ഓർത്ത് മനസിനെ പാകപ്പെടുത്തു അവൾ നാളെക്കായി നിദ്രയെ പുൽകി... 


【★★★★★★★★★★★★★★★★★★★★★★】


"ലെച്ചു ആ മുല്ല പൂവിങ്‌ വേഗം എടുത്തേ നന്ദയുടെ  മുടിയിൽ വെക്കട്ടെ... 

കണ്ണാടിയുടെ മുന്നിൽ ഇരുന്ന് എല്ലാരും ദേവയെ അണിയിച്ച് ഒരുക്കുകയാണ്... ചുവപ്പും ഗോൾഡും ചേർന്ന പട്ടു സാരിയായിരുന്നു ദേവയുടെ വേഷം... കഴുത്തിലും കയ്യിലുമായി സ്വർണ വളകളും മാലകളും കുറവ് തന്നെയായിരുന്നു... 

മൂക്കിലെ മൂക്കുത്തി കറുപ്പ് കല്ല് മാറ്റി ചുവന്ന കല്ല് പതിപ്പിച്ച മൂക്കുത്തി ഇട്ടു...വെളുത്ത നീളം മൂക്കിൽ അത് കിടക്കുന്നത് കാണാൻ വല്ലാത്തൊരു ചന്തമായിരുന്നു... 

കണ്ണിൽ പതിവ് പോലെ വാലിട്ട് കരിമഷി വരച്ചിട്ടുണ്ട് മുഖത്ത് ചമയങ്ങൾ ചേർക്കണ്ടെന്ന് പറഞ്ഞോണ്ട് തന്നെ ചെറുതായി ഒന്ന് ഒരുക്കി നെറ്റിയിൽ ചന്ദനവും ഒരു ചുവന്ന പൊട്ടും വെച്ചു.. മുടി ഗജറാ സ്റ്റൈലിൽ കെട്ടി മുല്ല പൂവ് ചൂടി... 

അത്ര തന്നെ മതിയായിരുന്നു... അവളെ കാണാൻ വല്ലാത്തൊരു ഭംഗി തോന്നി എല്ലാർക്കും.. ഒരുങ്ങി ഇറങ്ങിവന്ന് ദേവയെ കണ്ട ദേവകിയമ്മയുടെ കണ്ണ് നിറഞ്ഞു... അവൾക്കും സങ്കടം തോന്നി എന്നാലും അവൾ ഒരു പുഞ്ചിരിയോടെ അവരുടെ കണ്ണുകൾ തുടച്ച് കൊടുത്തു... 

"ദേ... ദേവകി.. ദിവ്യയുടെ താലികെട്ട് കഴിഞ്ഞുട്ടോ.. വേഗം നന്ദയെ കൊണ്ട് വരൂ ചെക്കനും കൂട്ടരുമൊക്കെ ഉണ്ട് അവിടെ... 

മധു വന്ന് അത് പറഞ്ഞതും ദേവയുടെ ഉള്ളിൽ വെള്ളിടി വെട്ടി... ഈ ഒരു കല്യാണ മൂഹുർത്തം അവൾ ആഗ്രഹിച്ചിതായിരുന്നു... 

അത് തന്റെ പ്രിയനായി കണ്ടവനോട്.. എന്നാൽ ഇപ്പൊൾ അതെല്ലാം വെറും പാഴ് സ്വപ്‌നങ്ങൾ പോലെ തോന്നി അവൾക്ക്.. 

ഗിരിയുടെ പെണ്ണായി ദിവ്യ മാറി ദേവയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി സ്വന്തമായി കണ്ടിരിന്നവൻ ഇപ്പൊ വേറെ ഒരാൾക്ക് സ്വന്തം... 

ഇനിയെന്തിന് സങ്കടപെടണം എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട.. ഗിരിയെട്ടൻ ഇനി എന്റേത് അല്ല... 

മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചവൾ കണ്ണുകൾ തുടച്ച് എല്ലാ ചടങ്ങുകളോടെയും നടയ്ക്ക് മുന്നിൽ നിന്നു..കണ്ണുകൾ അടച്ച് പ്രാർത്ഥിച്ചു.. 

കുറച്ച് കഴിഞ്ഞപ്പോൾ കഴുത്തിൽ എന്തോ വീണത് അറിഞ്ഞ് അവൾ കണ്ണ് തുറന്ന് നേരെ കണ്ണ് ചെന്ന് പതിച്ചത് തന്റെ നെഞ്ചോട് ചേർന്ന് കിടക്കുന്ന മഞ്ഞ ചരടിൽ കോർത്ത താലി ആയിരുന്നു... 

നെറ്റിയിൽ സിന്ദൂരം തൊട്ട കയ്യുടെ സ്പർശം അറിഞ്ഞവൾ... ആരോ കയ്യിൽ ഹാരം തന്നപ്പോൾ ചലിക്കുന്ന പാവയെ പോലെയവൾ തന്റെ നേരെ നിക്കുന്ന ആൾടെ മുന്നിലേക്ക്  തിരിഞ്ഞ് നേരെ നിന്ന് മുഖത്ത് ഉയർത്തി ആൾടെ മുഖത്തിൽ നോക്കിയതും... 

ദേവ അക്ഷരാർത്ഥത്തിൽ ഞെട്ടി പോയിരുന്നു...

"ഗി... ഗിരിയേട്ടൻ... 

അത് മൊഴിഞ്ഞവൾ അവന്റെ അടുത്ത് നിക്കുന്ന ദിവ്യയുടെ അടുത്തൂടെ കയ്യിൽ കൈ കോർത്ത് നിക്കുന്ന വ്യക്തിയെ കണ്ട് ദേവയുടെ തലയിലെ കിളിയും കിളി കൂടും എടുത്ത് പാറി പോയി.. 


കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top