ദേവ പ്രണയം, തുടർക്കഥ മുഴുവൻ ഭാഗങ്ങൾ (3) ഒരുമിച്ചു വായിക്കൂ...

Valappottukal

 



...................................................................................


രചന: ᴘsʏᴄʜɪᴄ ϙᴜɪɴɴ




"മോളെ നന്ദാ... 


"എന്താ അമ്മേ... 


"ആഹ് നീ ഇവിടിരിക്കുവാണോ...


റൂമിൽ ഇരുന്ന് ബുക്കിൽ പേനകൊണ്ട് വരച്ച് കളിക്കുന്ന നന്ദയോട് ദേവകിയമ്മ ചോദിച്ചു... 


"ആഹ് അമ്മേ ഞാൻ ഇവിടെ കുറച്ച് നോട്സ് നോക്കുവായിരുന്നു... 


"ഹാ എന്നാൽ മോൾ ഒന്ന് പോയി ഈ പായസം ഗിരിക്ക് കൊണ്ട് കൊടുത്തേക്ക്... 


"അതെന്തിനാമ്മേ അമ്മയ്ക്ക് ചെന്ന് കൊടുത്തൂടെ.. 


"എനിക്കിവിടെ ജോലി ഇണ്ട് കുട്ടിയെ... നീ കൊണ്ട് പോയി കൊടുത്തേക്ക്... 


ദേവകിയമ്മ ഏറെ നിർബന്ധിച്ചപ്പോൾ നന്ദ സമ്മതം മൂളി...


"പിന്നെ നന്ദാ... കോവിലിൽ കൂടെ പോയിട്ട് വന്നാൽ മതി.. 


"ആഹ് ശെരിയമ്മേ.. 


ദേവനന്ദ... ദേവകിയുടെയും മധുവിന്റെയും ഒരേ ഒരു മകൾ... അച്ഛൻ ഗൾഫിൽ ആണ്... ദേവനന്ദ ഡിഗ്രി 2ɴᴅ ഇയറിന് പഠിക്കുന്നു... 


അവൾ ഒരു പച്ച കളർ ദാവണിയും ഉടുത്ത് മുടി ഒന്ന് കോർത്ത് പിന്നിയിട്ട് കണ്ണിൽ കരിമഷി വാലിട്ട് എഴുതി..അത്ര തന്നെ വേറെ ചമയങ്ങൾ ഒന്നും ചമയാതെ അമ്മ തന്ന പായസ പാത്രവും കൊണ്ട് തന്റെ വീട്ടിന്റെ അടുത്തുള്ള വയലിലെ  ഇടവഴിയിൽ കൂടെ നടന്ന് ചെറിയ കുത്തനെ ഉള്ള തേരി ഇറങ്ങി കാണുന്ന വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഗിരിയുടെ വീട്ടിൽ പോയി ബെൽ അമർത്തി... 


ഗിരി എന്ന ഗിരീഷ് അനിൽകുമാർ 26 വയസുകാരൻ.. ടെക്‌നോപാർക്കിൽ ജോലി ചെയ്യുന്നു... നാട്ടിൽ വീട് ഉണ്ട്... ജോലി എളുപ്പത്തിനായി ഇവിടെ വീട് അടുത്തായി എടുത്തു.. 


രണ്ട് വട്ടം ബെൽ അമർത്തി കഴിഞ്ഞതും വാതിൽ തുറന്നു ഗിരി മുന്നിൽ എത്തി... അവനെ നോക്കി അവൾ ചുണ്ട് കൊട്ടി അകത്ത് കയറി പായസ പത്രം ടേബിളിൽ വെച്ച് തിരിയുന്നതിന് മുന്നേ പിന്നിൽ നിന്ന് ഗിരി അവളെ പുണർന്നു... 


അവൾ ഒന്ന് കുതറി... 


"ഹാ മിണ്ടാണ്ട് നിക്ക് പെണ്ണെ.. 


"ദേ ഏട്ടാ വിട്ടേ... 


അത് പറഞ്ഞ് അവൾ ഒന്ന് കുതറി അവനിൽ നിന്ന് മാറി അവന്റെ മുഖത്ത് നോക്കി മുഖം തിരിച്ചു.. 


"ശെടാ.. എന്റെ പെണ്ണിന് ഇത് എന്നാ പറ്റിയെ...മുഖം ഒക്കെ വീർത്ത് ഒരു കുട്ടയ്ക്ക് ഉണ്ടല്ലോ...


അത് പറഞ്ഞവൻ അവളുടെ മുന്നിൽ വന്ന് നിന്ന് പുഞ്ചിരിച്ചു.. അവൾ ഒന്ന് അവനെ കൂർപ്പിച്ച് നോക്കി.. 


"ഏട്ടനെ ഇനി ഒന്നും പറയണ്ട...


"അതെന്താ പെണ്ണെ.. 


"എന്താന്നോ.. ദേ ഗിരിയേട്ടാ എത്ര ദിവസായി ഞാൻ ചോദിക്കുവാ എന്റെ വീട്ടിൽ വന്ന് എന്നെ പെണ്ണ് ചോദിക്കാൻ എന്നിട്ട് ഇത് വരെ ചോദിച്ചോ ഇല്ലല്ലോ.. ദിവസം കൂടും തോറും ഓരോ ആലോചനയുമായി ഓരോന്ന് വരുവാ...


"ഏഹ്.. അതിന് വീണ്ടും നിനക്ക് ആലോചന വന്നോ.. 


"വന്നോ എന്നോ നാളെ ഏതോ ഒരു ചെക്കനും കൂട്ടരും എന്നെ കാണാൻ വരുന്നുണ്ട്... 


"കാണാൻ അല്ലെ വരുന്നുള്ളു ഉറപ്പിച്ചൊന്നുമില്ലല്ലോ...


"ആ ഏതാണ്ട് ഉറപ്പിച്ച മാതിരിയ അമ്മയുടെ സംസാരം.. മിക്കവാറും നാളെ വരുന്ന ചെക്കനുമായി എന്റെ കല്യാണം ഉറപ്പിക്കും.. 


"അങ്ങനെ ഒന്നും ഉണ്ടാവില്ല പെണ്ണെ.. നിന്റെ ഗിരിയേട്ടൻ ഇവിടെ ഉള്ളപ്പോൾ എന്റെ ദേവയ്ക്ക് വേറെ ഒരു ചെക്കനെ നോക്കേണ്ടി വരില്ല... 


"ഓഹ് അല്ലേലും ഗിരിയേട്ടൻ ഇതൊക്കെ നിസാരം അല്ലെ..


"നിസാരമോ... 


"അതേയ് പലപ്പോഴായി ഞാൻ ശ്രെദ്ധിക്കുക തന്നെയാ എന്നോട് ഇപ്പൊ വലിയ മിണ്ടാട്ടം ഒന്നുമില്ല... എപ്പോ നോക്കിയാലും ആ ദിവ്യെച്ചിയുമായി സംസാരിക്കുമ്പോ എന്നെ ഏട്ടന് പിടിക്കില്ലല്ലോ... 


"എന്റെ ദേവക്കുട്ടി അതിന് ആ ദിവ്യയ്ക്ക് അറിയില്ലല്ലോ പെണ്ണെ നീയും ഞാനും ഇഷ്ട്ടത്തിൽ ആണെന്ന്... അവൾ വല്ല പുകിലും വെച്ചാലോ എന്ന് ഓർത്തിട്ടാ ഏട്ടന് അവൾ ഉള്ളപ്പോൾ ദേവകുട്ടിയോട് അധികം മിണ്ടാതെ... 


"ഹാ അത് എനിക്കും അറിയാം... പക്ഷെ എനിക്ക് ഏട്ടൻ ദിവ്യെച്ചിയോട് സംസാരിക്കുന്നത് ഇഷ്ട്ടപെടുന്നില്ലാന്നേ... 


തല കുനിച്ച് വളരെ നിഷ്കളങ്കതയോടെ പറഞ്ഞ് അവൾ അവനെ നോക്കിയതും ഒരു കുസൃതി ചിരിയോടെ നോക്കി നിക്കുന്ന ഗിരിയെ കണ്ടപ്പോൾ ആണ് താൻ പറഞ്ഞത് എന്തെന്ന് ഓർത്തത്.. 


അവൾ ഒന്ന് അവനെ നോക്കി പതിയെ ചിരിച്ചെങ്കിലും അവൻ ആ കുസൃതി ചിരിയോടെ അവളുടെ അടുത്തേക്ക് വരാൻ തുടങ്ങിയിരുന്നു... അവൾ പതിയെ പുറകിലേക്ക് നടന്ന് ചുമരിൽ തട്ടി നിന്നിരുന്നു... 


അവനും അവളുടെ അടുത്ത് എത്തിയിരുന്നു...അവൾ ഒന്ന് നെറ്റി ചുളിച്ച് നോക്കി അവന്റെ മുന്നിൽ നിന്ന് മാറാൻ നോക്കിയതും അവൻ അവളുടെ രണ്ട് സൈഡിലായി കൈകൾ ഊന്നി കഴിഞ്ഞു... 


അവൾ ഒന്ന് കണ്ണ് മിഴിച്ച് അവനെ നോക്കിയതും...അവന്റെ നോട്ടം അവളുടെ മുഖത്തിൽ ആകെ പടർന്നിരുന്നു... നെറ്റിയിലും കവിളിലും ചുണ്ടിന്റെ മുകളിലും ഒക്കെയായി പറ്റി നിക്കുന്ന ഇളം വിയർപ്പ് തടങ്ങളും... 


അവളുടെ പിടയ്ക്കുന്ന ഇളം കാപ്പി കണ്ണുകളും...നിരന്നു നിക്കുന്ന പുരിക കൊടിയും അവിടവിടെയായി പറ്റിച്ചേർന്ന വിയർപ്പ് കണങ്ങൾ... ചോര നിറത്തിൽ ഉള്ള അധരങ്ങൾ.. അതിന്റെ മുകളിലായി നീളം മുക്കിൽ കറുത്ത കല്ലിൽ പതിപ്പിച്ച മുക്കൂത്തി അത് അവന്റെ കണ്ണിൽ പെട്ടു...


പതിയെ അവൻ അവന്റെ മുഖം അവളുടെ മുഖത്തിന്റെ അടുത്ത് ചലിച്ചു.. ദേവയുടെ കണ്ണുകൾ പതിയെ അടഞ്ഞു.. അവന്റെ ചൂട് നിശ്വാസം അവളുടെ മുഖത്തിൽ തട്ടി അവളുടെ കണ്ണുകൾ അടഞ്ഞു... പതിയെ അവൻ അവളുടെ മൂക്കിന് തുപ്പിൽ ഒന്ന് കടിച്ചു.. 


"സ്സ്... 


ചെറു ഞെരങ്ങലോടെ അവൾ കണ്ണ് തുറന്ന് അവനെ കൂർപ്പിച്ച് നോക്കി... 


"എന്റെ ദേവ കുട്ടിക്ക് ഒട്ടും കുശുമ്പ് ഇല്ലാത്തോണ്ടാ ഗിരിയേട്ടൻ ഈ ചെറിയ നോവ് തന്നെ.... 


അത് പറഞ്ഞവൻ അവളെ നോക്കി ചിരിച്ചതും അവളും അറിയാണ്ട് ചിരിച്ചുപോയി.... 


"ഹ്മ്മ്.. പെണ്ണെ കൂടുതൽ ചിരിക്കല്ലാട്ടോ മനുഷ്യൻ മാക്സിമം കൺട്രോൾ ചെയ്താ നിക്കുന്നെ... ഇനിയും മോൾ ഇവിടെ നിന്നാൽ ചേട്ടൻ കല്യാണത്തിന് മുന്നേ ഒരു ട്രോഫി ദേ ദിവിടെ തരും... 


അവളുടെ വയറിൽ ചൂണ്ടി അവൻ അത് പറഞ്ഞതും പെണ്ണിന്റെ മുഖം ആകെ ചുവന്ന് തക്കാളി ആയി.. 


"ഹ്ഹ്ഹ്.. വേഗം വിട്ടോ..

ആ പിന്നെ മോളെ ഏട്ടൻ ഇന്ന് രാത്രി നാട്ടിലേക്ക് പോകും.. ജോലിയുടെ കാര്യം എല്ലാം ശെരിയാക്കി രണ്ട് ദിവസം കഴിയും ഞാൻ എത്താൻ അതിന്റെ ഇടയിൽ എന്തായാലും നിന്റെ കാര്യം അമ്മയോട് പറഞ്ഞ് ശെരിയാക്കി വേഗം കൂട്ടികൊണ്ട് എന്റെ വീട്ടിലേക്ക് പോരാൻ വാരാംട്ടോ... 


"ഹ്മ്മ്... ഗിരിയേട്ടാ പറ്റിക്കല്ലാട്ടോ.. 


"ഇല്ലെടി പെണ്ണെ... നീ എന്റെ പ്രാണൻ അല്ലേടി എന്റെ പ്രാണനെ അത്ര പെട്ടെന്ന് ഒന്നും ഞാൻ വിട്ട് കൊടുക്കില്ലാട്ടോ.... 


അവളെ നോക്കി അവൻ അത് പറഞ്ഞതും അവൾ അവനെ നോക്കി ചിരിച്ചു.. 


"ഹാ എന്നാൽ ഏട്ടാ ഞാൻ പോവാ... കോവിലിൽ പോണം എന്നിട്ടാ വീട്ടിലേക്ക് ചെല്ലാൻ.. 


"കോവിലിലേക്കോ... എന്നാൽ ഞാനും വരാം നീ പുറത്ത് നിന്നെക്ക് ഞാൻ ഡ്രെസ് മാറ്റിയിട്ട് വരാം.. 


അത് പറഞ്ഞവൻ അകത്ത് കയറി അവൾ മുറ്റത്തിറങ്ങി... മുറ്റത്ത് നിക്കുന്ന പൂക്കളും മരങ്ങളും വീക്ഷിക്കുന്ന നേരം പെട്ടെന്ന് ഒരു ഞരക്കം കേട്ട് പടിയുടെ അടുത്ത് നോക്കിയപ്പോ ഗിരി മുണ്ടും ഉടുത്ത് ഒരു നീല ഷർട്ടും ഇട്ട് വന്ന് കഴിഞ്ഞിരുന്നു... 


"ഹാ ഇത്ര പെട്ടെന്ന് റെഡി ആയി വന്നോ ഗിരിയേട്ടാ.. 


അത് പറഞ്ഞവൾ അവന്റെ അടുത്ത് പോയി കയ്യിൽ കോർത്ത് പിടിച്ചതും അവൻ പെട്ടെന്ന് അത് മാറ്റി... അവൾ പെട്ടെന്നായത് കൊണ്ട് അവനെ കണ്ണും മിഴിച്ച് നോക്കി.. 


"ആഹ് ഗിരിയേട്ടാ... റെഡി ആയി വന്നോ എന്നാൽ വായോ കോവിലിൽ പോകാം... 


അത് പറഞ്ഞ് അവർക്കടുത്തേക്ക് വന്ന ദിവ്യയെ കണ്ട് ദേവയ്ക്ക് ദേഷ്യകൊണ്ട് അടിമുടി അരിച്ച് കയറി... ദിവ്യ ദേവയുടെ വല്യമ്മയുടെ മകൾ ആണ് അമ്മയുടെ ബന്തുക്കൾ ആണ്.. അവൾ അവനെ കൂർപ്പിച്ച് നോക്കി മുന്നേ നടന്നു.. പുറകിൽ നിന്ന് ദിവ്യ എന്തൊക്കെയോ ചോദിച്ചെങ്കിലും അതിന് എന്തൊക്കെയോ മറുപടി ദേവ കൊടുത്തു നടന്നു... 


എന്നാലും ദേവയ്ക്ക് ഗിരിയും ദിവ്യയും കളിച്ച് ചിരിച്ച് സംസാരിക്കുന്നത് ഒക്കെ കേൾക്കാമായിരുന്നു... എപ്പോഴും ഇങ്ങനെയാണ് ദിവ്യയെ കണ്ടാൽ ഗിരി പിന്നെ ദേവയെ മൈൻഡ് ആക്കില്ല... 


അവരുടെ സംസാരം കേട്ട്.. എന്ത്കൊണ്ടോ ദേവയുടെ കണ്ണുകൾ നിറഞ്ഞു... 


★★★★★★★★★★★★★★★★★★★★


പിറ്റേ ദിവസം... 


ദേവയെ കാണാൻ കുറച്ച് കൂട്ടർ വരുന്നതറിഞ്ഞ് ദേവകിയമ്മ ദേവയെ അണിയിച്ച് ഒരുക്കുകയായിരുന്നു...പെട്ടെന്ന് തന്നെ ദിവ്യയും ദിവ്യയുടെ അമ്മയും അച്ഛനും വന്നിരുന്നു... ദേവ അവരെ മൈൻഡ് ആക്കാതെ ഒരുക്കത്തിൽ ആയിരുന്നു... 


"ദേവകി ദിവ്യയ്ക്ക് ഒരു ആലോചന വന്നൂട്ടോ.. അത്യാവശ്യത്തിന് നല്ല കുടുംബമാ...നല്ല ആളുകളും ചെക്കനും.. അവൻ ദിവ്യയെ ഇഷ്ടപ്പെട്ട് വന്ന് ചോദിച്ചതാണ് തരക്കേടില്ലാത്തോണ്ട് ഞങ്ങൾ അതങ്ങ് ഉറപ്പിച്ചു.. 


"ആഹ് ചേച്ചി ഇന്നലെ ജയേട്ടൻ(ദിവ്യയുടെ അച്ഛൻ) വന്നപ്പോൾ പറഞ്ഞിരുന്നു..


"ആഹ് ചെക്കനെ നിനക്ക് അറിയില്ലേ... 


"ഹാ പിന്നെ അറിയാതെ താഴത്തെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഗിരി അല്ലെ ഗിരീഷ്... അല്ലേലും ദിവ്യക്ക് അവൻ നന്നായി ചേരും... 


ദേവകി അമ്മ പറഞ്ഞത് കേട്ട് ഞെട്ടലോടെ ദേവ അത് കേട്ടു... മനസിൽ കൊള്ളേണ്ട ഇടത്ത് കൊണ്ടു.. അവൾക്കത് വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു... കണ്ണുകൾ നിറഞ്ഞ് തുളുമ്പി... 

"ദേവകി... ചെക്കൻ കൂട്ടര് വന്നൂട്ടോ...


പുറത്ത് നിന്ന് ദിവ്യയുടെ അച്ഛൻ വിളിച്ച് പറഞ്ഞതും...ദേവകിയും സുജാതയും (ദിവ്യയുടെ അമ്മ) അടുക്കളയിലേക്ക് പോയി... 

ബാക്കി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

To Top