രചന: Aadi
"പെൺകുട്ടി ദാരുണമായി കൊല്ലപ്പെട്ടു"
അവൻ വീണ്ടും വീണ്ടും പത്രത്തിലെ ആ heading വായിച്ച് കൊണ്ടിരുന്നു.....പെട്ടന്നാണ് അവന്റെ ഫോൺ റിംങ്ങ് ചെയ്തത് പത്രം അവിടെ വെച്ച് കൊണ്ട് അവൻ കാൾ അറ്റന്റ് ചെയ്തു.....
''ഹലോ സാർ....ഹ ഓക്കെ സാർ....പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഇന്ന് കിട്ടും....ഹ Sure സാർ.... "
ഇതും പറഞ്ഞ് അവൻ കാൾ കട്ട് ചെയ്തു....DGP ആയിരുന്നു വിളിച്ചത്.....
ഇനി നമുക്ക് പരിചയപ്പെടാം....
ഇതാണ് *Devadath* എന്ന ദേവ കൃഷ്ണൻ മാഷിന്റിം ജാനകി അമ്മയുടെയും ഇളയ പുത്രൻ....ദേവന് ഒരു ഏട്ടനുണ്ട് രാഹുൽ....ദേവൻ ഒരു IPS ഓഫീസറാണ്.....കൃഷ്ണൻ മാഷ് ദേവന്റെ പത്താം വയസ്സിൽ അറ്റക്ക് ആയി അവരെ വിട്ട് പോയി....
അന്ന് തൊട്ട് ദേവനിം രാഹുലിനിം ജാനകി അമ്മ ആരുടിം സഹായമില്ലാതെ വളർത്തി....രാഹുൽ ഒരു ബിസിനസ്സ് മാൻ ആണ്....ഇപ്പോ ദേവനെ കുറിച്ചും അവന്റെ കുടുംബത്തെ കുറിച്ചും മനസ്സിലായില്ലേ....ഇനി ബാക്കി ഒക്കെ വഴി അറിയാം....
ഇപ്പോ ദേവൻ അന്വേഷിക്കുന്ന കേൾ തന്റെ പ്രണയിനി പാർവതിയുടെ കൊലപാതകമാണ്....ദേവൻ വേഗം എണീറ്റ് ഫ്രഷായി യൂണിഫോം ധരിച്ച് Station ലേക്ക് വിട്ടു.....
Station ൽ എത്തിയതും ദേവൻ തന്റെ സഹായി അർജുനെ വിളിച്ചു.... അർജുൻ അവിടുത്തെ കോൺസ്റ്റബിൾ ആണ് ട്ടോ.....
"അർജുൻ പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടിയോ...."
"ഹാ സാർ ഇതാ.... "
ദേവൻ റിപ്പോർട്ട് വാങ്ങി സൂക്ഷ്മമായി അത് വായിച്ചു.....
ഹ്മ് അപ്പോ ശ്വാസം മുട്ടിച്ചാണ് എന്റെ പാറൂനെ കൊന്നത്.....പാവം ന്റെ പാറൂ..... കൊലയാളി ഏതവനാണെലും അവനെ ഞാൻ കണ്ട് പിടിച്ചിരിക്കും.....
ഇതും കരുതി ദേവ ആറിപ്പോർട്ട് തന്റെ ടാബിളിൽ വെച്ചു.....
"അർജുൻ നമുക്ക് എത്രയും പെട്ടന്ന് കൊല നടന്ന ആ വീട്ടിലെക്ക് ഒന്ന് കൂടി പോണം....എന്തോ എന്റെ മനസ്സ് പറയുന്നു അവിടെ നമുക്കായി എന്തോ തെളിവ് ഉണ്ടെന്ന്..... "
"ഓക്കെ സാർ..."
അപ്പോ തന്നെ ദേവയും അർജുനും അങ്ങോട്ട് പുറപ്പെട്ടു.....പോകും വഴി മുഴുവനും ദേവടെ മനസ്സിൽ തന്റെയും പാറൂന്റെയും പ്രണയനാളുകളായിരുന്നു.....എന്തോ പെട്ടന്ന് ദേവടെ കണ്ണുകൾ നിറഞ്ഞു.... അർജുൻ കാണാതെ ദേവ അത് വേഗം തുടച്ചു....
പക്ഷേ അർജുൻ അത് കണ്ടിരുന്നു.....
പാറുവിന്റെ വീട്ടിൽ അവളും പിന്നെ ജോലിക്കാരി നാണിയമ്മയും മാത്രമൊള്ളു ഉണ്ടായിരുന്നത്....പാറുവിന്റെ അച്ഛനും അമ്മയും അവരെ ചെറുപ്പത്തിൽ തന്നെ വിട്ട് പോയി.....അന്ന് തൊട്ട് പാറൂനെ അവളുടെ ചേച്ചി ലക്ഷ്മി ആയിരുന്നു നോക്കിയിരുന്നത്.....
ഇതിനിടക്ക് ലക്ഷ്മി 3 മാസം ബാംഗ്ലൂരിൽ ജോലി ആവിശ്യത്തിന് പോയി നിന്നു....അങ്ങനെ പാറൂന് ഒരു ജോലി ഒക്കെ ആയി..... ഇതിനിടയിൽ പാറൂന്റെ ചേച്ചി ലക്ഷ്മി കൊല്ലപ്പെട്ടു....കൊല്ലപ്പെടുമ്പോൾ ലക്ഷ്മിയുടെ വയറ്റിൽ ഒരു കുഞ്ഞുണ്ടായിരുന്നു.....അത് പാറുവിൽ തെല്ലൊന്നുമല്ലായിരുന്നു ഞെട്ടലുളവാക്കിയത്.....
കാരണം ലക്ഷ്മിക്കി ഒരു ലവ് അഫയർ ഉള്ള കാര്യമൊന്നും പാറുവിന് അറിയില്ലയിരുന്നു....അന്നത്തെ പോലീസ് ഓഫീസർ ലക്ഷ്മിയുടെ കേസിൽ ഒരു തുമ്പും കിട്ടാത്തോണ്ട് അത് ക്ലോസ് ചെയ്തു.....
പിന്നെയാണ് ദേവ ഇങ്ങോട്ട് transfer ആകുന്നത്....ദേവയും പാറുവും 1 വർഷമൊള്ളു പ്രണയിച്ച് നടന്ന് ഇന്നിതാ പാറു കൊല്ലപ്പെട്ടിരിക്കുന്നു......
പാറുവിനെ ആലോചിച്ചിരുന്ന് വീടെത്തിയത് ദേവ അറിഞ്ഞില്ല....
"സാർ സ്ഥലമെത്തി...."
അർജുൻ വിളിച്ചപ്പോഴാണ് ദേവ തന്റെ ചിന്തകൾക്ക് വിരാമമിട്ടത്....
ദേവ വേഗം വണ്ടിയിൽ നിന്നിറങ്ങി വീട് ആഘമനം ഒന്ന് വീക്ഷിച്ചു....പിന്നെ പതിയെ വീടിന്റെ ഉള്ളിലേക്ക് കയറി......അവിടെയാഘ മനം ഒന്ന് നോക്കി....
എല്ലാ ഭാഗവും സൂക്ഷ്മമായി വീക്ഷിച്ച് കൊണ്ടിരുന്നു....അവിടുന്ന് ഒന്നും കിട്ടാതെ നിരാശനായി പുറത്തേക്കിറങ്ങി....പിന്നെ വീടിന്റെ ചുറ്റും നടന്ന് വീക്ഷിച്ച് കൊണ്ടിരുന്നു....
പെട്ടന്ന് വീടിന്റെ അടുത്തുള്ള പൊന്തക്കാട്ടിൽ നിന്ന് ഒരു ബൂട്ട് കിട്ടി ഒരു റബ്ബർ ബൂട്ടായിരുന്നു അത്....... ( റോഡ് പണിയിൽ ഒക്കെ യൂസ് ചെയ്യുന്നത് )അതിന്റെ അടുത്ത് നിന്ന് തന്നെ ഒരു ചങ്ങല bracelet റ്റും....ആ brecelet കണ്ട് ദേവ ഒന്ന് ഞെട്ടി....
പെട്ടന്നാണ് എവിടെ നിന്നോ ഒരു കത്തി ദേവന്റെ നേരെ വന്നത്....ദേവ വേഗം മാറി നിന്നു....അത് ചെറുതായി ഒന്ന് ദേവടെ കയ്യിൽ തട്ടി കൈ മുറിഞ്ഞു.....ദേവ അത് കാര്യമാക്കില....
ദേവ ചുറ്റിനും ഒന്ന് നോക്കി....അവിടെങ്ങും ആരും ഉണ്ടായിരുന്നില്ല.....
ഹ്മ് അപ്പോ കൊലയാളി അടുത്ത് തന്നെ ഉണ്ട്....നിന്നെ ഞാൻ പിടിച്ചിരിക്കും....നാളെ നിന്നെ കോടതിയിൽ ഹാജറാക്കും ചെയ്യും.....
ദേവൻ മനസ്സിൽ കരുതി...
പിന്നെ തനിക്കാവിശ്യമായ തെളിവും കൊലയാളിയെ മനസ്സിലായ സന്തോഷവും അതിലേറെ നിരാശയോട് കൂടിയും ദേവൻ അവിടുന്ന് പോന്നു.....
പക്ഷേ ദേവന്റെ മനസ്സിൽ അപ്പഴും ആ ബൂട്ട് ആരുടെ എന്ന ചോദ്യം അവശേശിച്ചു....
ദേവ അർജുനോട് വണ്ടിയെടുക്കാൻ പറഞ്ഞു.....
"സാർ രക്തം...."
" അത് സാരമില്ല ഒരു ചെറിയ മുറിവാണ്...."
ഇതും പറഞ്ഞ് ദേവൻ വണ്ടിയിൽ കയറി ഇരുന്നു......
തിരിച്ച് ദേവൻ ഓഫീസിലേക്ക് പോകാതെ തന്റെ വീട്ടിലേക്ക് പോന്നു....കാരണം ദേവന്റെ മനസ്സ് ആകെ കലുഷിതമായിരുന്നു.....
വീട്ടിൽ എത്തി ഉമ്മറത്തേക്ക് കയറിയതും അവിടിരിക്കുന്ന ഒറ്റ ബൂട്ട് കണ്ട് ദേവൻ ഞെട്ടി....
"അമ്മേ.... അമ്മേ.... "
" ഹ ദേവ മോൻ വന്നോ...ഇന്നെന്താ നേരത്തെ...."
ദേവൻ അതൊന്നും ശ്രദ്ദിക്കാതെ ആ ബൂട്ടിലേക്ക് നോക്കി കൊണ്ട് അമ്മയോട് ചോദിച്ചു....
"അമ്മേ ഈ ബൂട്ട് ആരുടെയാ.... "
" അത് ശങ്കരന്റെ യാ.... "
ശങ്കരൻ ദേവന്റെ വീട്ടിലെ കാര്യസ്ഥനാണ്....അപ്പോ തന്നെ ദേവ വേഗം ശകരെട്ടനെ വിളിച്ചു....
"എന്ത കുഞ്ഞെ എന്തിനാ വിളിച്ച്...."
" ശങ്കരെ ട്ടാ ഈ ബൂട്ടിന്റെ തുണ എവിടെ...."
" അത് പോയി മോനെ"
"എവിടെ വെച്ചാ പോയത്...."
" അ....അത്...മേ... നെ കാണാനില്ല.... "
"മ്...ദേവൻ ഒന്ന് മൂളികൊണ്ട് അകത്തേക്ക് കയറി.....
അപ്പഴും ശങ്കരന്റെ വെപ്രാളവും ഭയവും മാറിയിരുന്നില്ല.....
ദേവ നേരെ പോയത് തന്റെ ഏട്ടൻ രാഹുലിന്റെ റൂമിലേക്ക് ആണ്....രാഹുൽ ആ സമയം ഫോണിൽ തന്റെ ഫ്രണ്ട്സിനോട് സംസാരിച്ചിരിക്കായിരുന്നു....ദേവയെ കണ്ടതും അപ്പോ തന്നെ രാഹുൽ കാൾ കട്ട് ചെയ്ത് ദേവനെ നോക്കി.....
"ഏട്ട എട്ടന്റെ കയ്യിലെ ആ bracelet എവിടെ...."
ശൂന്യമായി കിടക്കുന്ന രാഹുലിന്റെ കയ്യിൽ നോക്കി ചോദിച്ചു.... അപ്പോ തന്നെ രാഹുലിന് മനസ്സിലായി ദേവ സത്യങ്ങൾ എല്ലാം മനസ്സിലാക്കി എന്ന്.....എന്നാലും രാഹുൽ ദേവയോട് പറഞ്ഞു....
" അത് എവിടെയോ പോയി....എന്ത നീയിപ്പോ ഇത് ചോദിക്കാൻ കാരണം....."
"ഏട്ടന് അത് എവിടെ പോയി എന്ന് അറിയില്ലെ....എന്നാൽ എനിക്കറിയാം അത് എവിടെയാണ് പോയതെന്ന്....എന്റെ പാറൂന്റെ വീട്ടിൽ അല്ലെ..... "
ദേവ അത് പറഞ്ഞതും രാഹുൽനിന്ന് വിയർത്തു....അപ്പോ തന്നെ ദേവ രാഹുലിന്റെ കോളറിൽ കുത്തിപ്പിടിച്ച് ചോദിച്ചു....
"എന്തിന്....എന്തിന് വേണ്ടിയായിരുന്നു എന്റെ പാറൂനെ കൊന്നത്....അതും പോരാഞ്ഞ് നിങ്ങൾ ഇന്ന് എന്നെ കൊല്ലാനും ഒരു ശ്രമം നടത്തിയില്ലെ.... എന്റെ പെണ്ണ് നിങ്ങളെ സ്വന്തം ഏട്ടന്റെ സ്ഥാനത്ത് അല്ലെ കണ്ടിരുന്ന്.... പിന്നെ എന്തിന് വേണ്ടിയായിരുന്നു ആ പാവത്തിനെ കൊന്ന്..... "
അപ്പോ തന്നെ രാഹുൽ ബലമായി തന്റെ കോളറിൽ പിടിച്ച ദേവടെ കൈ എടുത്ത് മാറ്റി എന്നിട്ട് പറഞ്ഞു....
"അതെ ഞാൻ തന്നെയാ കൊന്ന്.... "
"എന്തിന്.... എന്തിന് വേണ്ടി കൊന്നു.... "
" നിനക്ക് പാറൂന്റെ ചേച്ചി ലക്ഷ്മിയെ അറിയോ....അവളെങ്ങനെ കൊല്ലപ്പെട്ട് അറിയോ ഇതാ ഞാൻ ഞാനാണ് കൊന്ന്....അവളുടെ വയറ്റിൽ എന്റെ കുഞ്ഞുണ്ടായിരുന്നു....ഞാൻ 3 മാസം ബാംഗ്ലൂരിൽ പോയീന്നിലെ അപ്പഴാണ് ഞങ്ങൾ പരിചയപ്പെടുന്നത്....അത് വേഗം പ്രണയമായി....പിന്നെ ഞങ്ങൾ തമ്മിൽ ഒന്നായി.....
പക്ഷേ അവൾക്കറീലായിരുന്നു അവളെ നിക്ക് മറ്റുള്ളവരെ പോലെ തന്നെ ആയിരുന്നു എന്ന്....പിന്നെ അവൾ Pregnant ആണ് എന്നറിഞ്ഞപ്പോ എന്നെ വിളിച്ചു....
ഞാൻ വന്നില്ലെൽ അവൾ നമ്മുടെ വീട്ടിലെക്ക് വരും എന്ന് പറഞ്ഞു....അപ്പോ ഞാൻ അവളെ ആരുമറി.യാത്ത ഒരു സ്ഥലത്തേക്ക് വിളിച്ച് വരുത്തി ഒരു തെളിവും അവശേഷിക്കാത്ത നിലക്ക് കൊന്നു.....
പക്ഷേ ഇപ്പോ പാർവ്വതി അവൾ സത്യങ്ങൾ ഒക്കെ മനസ്സിലാക്കി..... അതും ലക്ഷ്മിയുടെ ഡയറിയിൽ നിന്ന്.....ആ ലക്ഷ്മി അന്ന് എന്റെ അടുത്തേക്ക് വരുന്നതിന്ന് മുമ്പ് ഡയറിയിൽ എന്നെ കുറിച്ച് എല്ലാം എഴുതിയിരുന്നത്രേ....അതും അവൾ കൊല്ലപ്പെടാണെൽ ഉത്തരവാധി ഞാനാണ്.... എന്നടക്കം എഴുതിയിരുന്നു....
അത് നിന്റെ പാറു അറിഞ്ഞു....അവൾ ഫസ്റ്റ് നിന്നെ വിളിക്കുന്നതിന്ന് മുൻമ്പ് എന്നെ വിളിച്ചു....എന്നിട്ട് അവളത് നിന്നോടും അമ്മയോടും പറയുമെന്ന് പറഞ്ഞു....കുറെ ഞാനവളെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു പക്ഷേ അവളത് കേട്ടില്ല....
അപ്പോ പിന്നെ എനിക്ക് അവളെ കൊല്ലല്ലാതെ മറ്റൊരു വഴിയും മുന്നിൽ തെളിഞ്ഞില്ല.....അതുകൊണ്ട് അവളെ വീട്ടിലെ ആ വേലക്കാരി അവിടെ ഇല്ലാത്ത ദിവസം ഞാൻ അവളെ കൊന്നു.....അതും ഞാൻ എന്നെ ആർക്കും ഡൗട്ട് തോന്നാതിരിക്കാൻ ശങ്ക രെട്ടന്റെ ബൂട്ട് ഉപയോഗിച്ചു....
ആ ബൂട്ട് ഞാൻ കൊണ്ട് പോയീന്ന് ആരോടെലും പറഞ്ഞ കൊന്ന് കളയും എന്ന് ശങ്കരട്ടനെ ഭീഷണിപ്പെടുത്തി....
പക്ഷേ തിരിച്ച് ആ കാട്ടിൽ കൂടി പോന്നപ്പോ എന്റെ ബൂട്ടും bracelet മിസ്സായി..... Bracelet മിസ്സായത് ഞാൻ ഇവിടെ എത്തിയാണ് അറിയുന്നത്......ആ ഒരോറ്റൊന്ന് കൊണ്ട് നിക്കിന്ന് എന്നെ പിടിക്കാൻ പറ്റി...,,.. "
ഇതും പറഞ്ഞ് കൊണ്ട് രാഹുൽ ബെഡിൽ ഊർന്നിരുന്നു......
പെട്ടന്നാണ് ദേവടെ ബാക്കിൽ നിന്ന് "ടാ " എന്നെരലർച്ചയോട് കൂടി ജാനകിയമ്മ വന്ന് രാഹുലിന്റെ ഇരു കവിളിലും അടിച്ചത്....
"എടാ നിന്നെ പോലൊരു ക്രൂരനെ ആണല്ലോ ഞാൻ ഇത്ര കാലവും വളർത്തിയത്..... "
അതും പറഞ്ഞ് കരഞ്ഞ് കൊണ്ട് വീണ്ടും അടിച്ചു.....ദേവ ഇതെല്ലാം കണ്ട് ആകെ ഞെട്ടി നിക്കായിരുന്നു....
ദേവ വേഗം പോയി അമ്മയെ പിടിച്ച് മാറ്റി വേഗം Station ലേക്ക് വിളിച്ചു.... അവരോട് വരാൻ പറഞ്ഞു....
അങ്ങനെ അവര് വന്ന് രാഹുലിനെ കൊണ്ട് പോയി..... ജാനകിയമ്മ ഇതെല്ലാം കണ്ട് അവിടെ തളർന്നിരുന്നു....ദേവ ജാനകിയമ്മയെ നോക്കാൻ ശകരെട്ടനെ ഏൽപ്പിച്ച് വേഗം station ലേക്ക് പോയി.....
അങ്ങനെ പിറ്റേന്ന് രാഹുലിനെ കൊടതിയിൽ ഹാജറാക്കുകയും 20 വർഷം തടവ് ശിക്ഷ രാഹുലിന് ലഭിക്കുകയും ചെയ്തു.....
അവസാനമായി ദേവ രാഹുലിനോട് പറഞ്ഞു....
"ഞാൻ എന്റെ പാറുവിനെ കൊന്നവനെ കൊല്ലണം എന്ന് കരുതിയതാ...പക്ഷേ നിന്നെ കൊന്ന് ഞാൻ ജയിലിൽ പോയാൽ അമ്മ അവിടെത്ത നിച്ചാവും......അത് കൊണ്ട് മാത്രമാ നീ ഇപ്പോ ജീവനോടെ നിൽക്കുന്ന്..... "
തിരിച്ച് ദേവ വീട്ടിൽ വന്ന് തന്റെ റൂമിൽ കയറി.....അറിയാതെ തന്നെ ദേവടെ കണ്ണുകൾ നിറഞ്ഞു.....കാരണം ദേവക്ക് അത്രയും ഇഷ്ട്ടമായിരുന്നു തന്റെ ഏട്ടനെയും....അത് പോലെ പാറുവിനെയും.....
ആ രാത്രിയിൽ ആകാശത്ത് രണ്ട് നക്ഷത്രങ്ങൾ പുഞ്ചിരിയോടെ നിൽക്കുന്നുണ്ടായിരുന്നു.....ഒരു പക്ഷേ അത് പാറുവും അവളുടെ ചേച്ചി ലക്ഷ്മിയുമാണെന്ന് നമുക്ക് കരുതാം......
ശുഭം.....
ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ...
