അനുപമയെ കല്യാണം കഴിച്ചിട്ട് വർഷം രണ്ടായി പ്രണയവിവാഹമായിരുന്നു...

Valappottukal




രചന: ആഷിന.ഷെഫീക്ക്

"ഞാൻ ലീവിന് വന്നിട്ട് ഒരുമാസംമാവുമ്പോഴേക്ക് ഇവൾക്കിത് എങ്ങനെ  ഒന്നരമാസം ഗർഭം".

പ്രവീൺ സ്കാനിങ്ങ് റിപോർട്ട് നോക്കി ചിന്തയിലാണ്ടു.അനുപമയെ കല്യാണം  കഴിച്ചിട്ട് വർഷം രണ്ടായി. പ്രണയവിവാഹമായിരുന്നു ഞങ്ങളുടേത്..

അന്നു മുതല്‍ അവളാണ്.തന്റെ പ്രാണൻ..
ഒരിക്കല്‍ ഞാനും...
എന്റെ.കൈ ഒന്ന് മുറിഞ്ഞാല്‍ അവള്‍ എന്നെക്കാള്‍ വേദനിക്കുന്നത് എനിക്കു ഏറെ അഹങ്കാരമുളവാക്കിയ കാര്യമായിരുന്നു..

അച്ഛനും.അമ്മയും അവളെ വീട്ടില്‍  കുറച്ച് ദിവസം നിൽക്കാൻ കൊണ്ടു പോയാൽ
"ഞാനില്ലേല് പ്രവീണേട്ടന്റെ.കാര്യങ്ങള്‍ ശരിയാവില്ല"
എന്നു പറഞ്ഞു തിരികെ.ഓടി വരുന്ന പൊട്ടിപെണ്ണ്..

എനിക്കു പനിയാണെന്നും.നീ.മാറികിടക്കെന്നും.പറയുന്പോള്‍  അവൾ.പോവില്ല...ചിണുങ്ങി.കൂട്ടിരിക്കും ഒടുവില്‍ ഞാന്‍ വഴക്കു.പറഞ്ഞാൽ
മാറികിടന്ന.പെണ്ണ് ഞാന്‍ മയക്കം.പിടിച്ചാല്‍ പതുങ്ങി വന്നെന്റെ അടുത്ത്.കിടക്കും...
അന്നേരം അവളെ.തള്ളിമാറ്റാൻ.എനിക്കും
മനസ്.വരില്ല...

അമ്മക്ക് ശേഷം എനിക്കു നൊന്താൽ ഇത്രമാത്രം.നോവുന്ന.ഒരു.സ്ത്രീ.ജന്മം.വേറെയില്ല... അത്രയും പാവാമായിരുന്നില്ലേ എന്റെപവി.

ഇത്തവണ നാട്ടില്‍ വന്നത് കുഞ്ഞെന്ന.സ്വപ്നം പേറിയായിരുന്നു.

" ഏട്ടാ .... സിനിക്കും ഒരു.കൊച്ചായി.
.നമ്മുടെ.കല്യാണം കഴിഞ്ഞു എട്ട് മാസം.കഴിഞ്ഞു അവരുടെ കല്യാണം

അവളിടക്കിടെ.പറയും...
പൊതു വേദികളില്‍ തങ്ങളോടൊപ്പം
വിവാഹിതരായവര് കുട്ടികളുമായും.നിറവയറുമായും.നിൽക്കുമ്പോൾ. അവൾ.ഏറെ.കൊതിച്ചെങ്കിലും.തങ്ങളുടെ.കടം.തീർക്കാൻ ഏട്ടന്.പോയതെന്ന.ചിന്തയില്‍ അവളതെല്ലാം.കരിച്ചുകളഞ്ഞു..

അമ്മക്കും.അവളെ.ഇഷ്ടമായിരുന്നു..
അവൾ
കുറച്ചു ദിവസം മാറിനിന്നാൽ.വീടുറങ്ങിയെന്ന.പല്ലവി.താൻ എത്ര.തവണ കേട്ടിരിക്കുന്നു..

ഒരുമാസം അവധിക്ക് വന്നപ്പോഴും..മനസിൽ.വല്ലാത്ത പേടിയായിരുന്നു...ഒരുമാസത്തിനകം
വിശേഷമായില്ലെങ്കിൽ.തനിക്കു ഇനി.അടുത്തകാലത്തു് ഒന്നും
ലീവ് കിട്ടില്ല.... അതു.മനസിലാക്കി.അമ്മ.അ ളെ.കഠിനമായ.ജോലികള്‍ നൽകാതെ.മാറ്റി നിർത്തി

നാട്ടില്‍ വന്നു കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു ..അവൾക്ക് ചോക്ലേറ്റ്.തിന്നാന്‍ കൊതി..
മറവിയില്.എം.എക്കാരനായ.ഞാന്‍ പലപ്പോഴും അത്.മറന്നു...
ഒരു.ദിവസം രാത്രി വന്നപ്പോള്‍ അവളൊരുന്നു.കൊച്ചു കുഞ്ഞുങ്ങളെ പോലെ ചോക്ലേറ്റിന്റെ.കവര്‍ നുണയുവാ..

"അയ്യേ
എന്താടീ.ഇത്.ആ.കവറ്.പോലും കളയില്ലേ.നീ?
ഇത്ര.ആർത്തിയാണോ.നിനക്കു?

"ഏട്ടൻ.മിണ്ടണ്ടാ
എത്ര.ദിവസമായി പറയുവാ...അച്ഛന്‍ കൊണ്ടു തന്നു.എനിക്കു"

ഞാന്‍ കുറ്റബോധത്തോടെ.അരികിലിരുന്നു

ഇന്നോളം.ഒന്നും
വേണമെന്നു പറയാത്ത.എന്റെ.പെണ്ണിന്റെ ചെറിയമോഹങ്ങൾ.സാധിക്കാത്ത എന്നോട്.എനിക്കു ദേഷ്യം തോന്നി..

ഒരു.ദിവസം രാവിലെ അവൾ.വിളിച്ചുണര്‍ത്തി
ആ.കണ്ണുകള്‍ നിറഞ്ഞും.ചുണ്ടുകള്‍ നിറഞ്ഞ ചിരിയുമായ്.എന്നോട്.മൊഴിഞ്ഞു.

"ജൂനിയര്‍ പ്രവീണ് വരാന്‍ തയ്യാറായിരിക്കുവാ...കൺഗ്രാജുലേഷൻ.മിഷ്ടർ പ്രവീൺ ".
കേട്ടപാതി.കേൾക്കാത്തപാതി.ഞാന്‍.അവളെ.നോക്കി.

രണ്ടു ചുവന്ന വരകള്‍ തെളിഞ്ഞ
ആ കാർഡ് അവളെന്നെ.കാണിച്ചു..
അവളുടെ നമ്രമുഖത്തെ ഞാന്‍ ചുണ്ടോട്ചേർത്തു...

"അമ്മാ.അമ്മാ...". ഓടിചെന്ന് ഞാന്‍ വിവരം പറഞ്ഞു..
പെങ്ങളും.കേട്ടറിഞ്ഞുനോടിയെത്തി.
പിറ്റേന്ന് തന്നെ ഹോസ്പിററലില്‍ പോയി.
രണ്ടാഴ്ചക്ക്.ശേഷം സ്കാനിങ്ങ് നടത്താമെന്ന്.പറഞ്ഞതിനാൽ.മടങ്ങി വന്നു.....

അവൾ ഇടക്കിടെ ക്ഷീണിതയായി കിടന്നു..
വെള്ളം പോലും.കുടിക്കാനാവാതെ.ഛർദിച്ചു തളർന്നു.
ഞാന്‍ മടിയില്‍ കിടത്തി അവളെ
നോക്കിയപ്പോൾ

"അച്ഛനെപോലെ
കുരുത്തക്കേടാണ്.വാവക്കും"
അവൾ
കൈപിടിച്ചു ഉദരത്തില്‍ വെച്ചു.
ഞാന്‍ അവളുടെ കണ്ണിൽ.അന്നോളം കാണാത്ത.നക്ഷത്രങ്ങള്‍ മിന്നിമായുന്നത്.നോക്കി നിന്നു....
@@@#####₹%%%%%%%%%&

"പ്രവീണേട്ടാ..."
പെട്ടെന്നു് അവൻ.സ്വബോധം വീണ്ടെടുത്തു.
റിപോട്ടിലേക്ക് വീണ്ടും കണ്ണോടിച്ചു.
ശരിയാണ്.. താന്‍ വന്ന.ദിവത്തേക്കാൾ.കുഞ്ഞിന് വളർച്ചയുണ്ട്..
അതെങ്ങനെ?

അവൾ.എന്നെ ചതിച്ചോ?
മനസ്.കലങ്ങി.മറിഞ്ഞു...
എന്നോടിത് ചെയ്യാനെങ്ങനെ.മനസുവന്നു.അവൾക്ക്???

'ഏട്ടാ... ഞാന്‍ അൽപം.കിടക്കട്ടെ..'
അവൾ പതിയെ മയങ്ങി.

മനസിൽ.വേദനയേറി തുടങ്ങി..
എഴുന്നേററു ചെന്നു അവൾ ചായ.ഇട്ടോണ്ടുവന്നു.

" എന്തോന്ന്.ചായയാണെടീ ഇത് തുഫ്.."
അവൾ.വേദനയോടെ അകത്തേക്കു പോയി.
പിന്നീട് ഞാന്‍.അവളെ.മനപൂർവം.പലതിനും ശാസിച്ചു.

"ടാ...ഗർഭിണി.വിഷമിച്ചാൽ.കുഞ്ഞിനാണ് ദോഷം....കൊച്ചിനെ.വെറുതെ.വിഷമിപ്പിക്കരുത്.
"അമ്മയാണ് അവളെ.വശളാക്കുന്നത്".,
എന്നു പറഞ്ഞു ഞാന്‍ ഇറങ്ങി പോയി..
കഴിച്ചിട്ട് പോടാ.എന്ന.പിൻവിളിക്കപ്പുറം
ജനാലയിലൂടെ നോക്കിയ.ആ.കണ്ണുകളെ  ഞാന്‍ വെറുപ്പോടെ.നോക്കി.

ഒരു ദിവസം പുറത്തു പോയി വന്നപ്പോള്‍ അവൾ ഇല്ല.വീട്ടില്‍.
" അമ്മാ...അവളെവിടെ?

"അവൾ.കിടക്കുന്നു.. നല്ല.ക്ഷീണം
ബിപി കുറഞ്ഞതാവാം.നീയൊന്ന്.ഹോസ്പിററലില്‍ കൊണ്ട് പോ..

' ആ ഇതൊക്കെ  ഗർഭിണികൾക്ക് പതിവാ..
അമ്മ.അടങ്ങിയിരി.എവിടേലും'"
ഞാന്‍ അകത്തു ചെന്നപ്പോള്‍ അവൾ.കണ്ണടച്ച് ചെരിഞ്ഞ് കിടക്കുകയാണ്.
ഞാന്‍ അവളെ വിളിച്ചുണര്‍ത്തി.
" വാ ഹോസ്പിററലില്‍ പോവാം"
അവൾ.വേണ്ടാ കുഴപ്പം ഇല്ല.എന്നൊക്കെ പറഞ്ഞെങ്കിലും.അവസാനം കൂടെ വന്നു

‌ എന്റെ.സുഹൃത്തായ ഗൈനക്കോളജിസ്റ്റിന്റെ.അടുത്താണ് അവളെ.കൊണ്ട്പോയിരുന്നത്..
‌അത്.ഇപ്പോള്‍ കൂടുതൽ.നന്നായി
‌അവളെ.അവർ.ട്രിപിടാനായ്.കൊണ്ടു പോയി
ഞാൻ ഡോക്ടറുടെ റൂമിലേക്ക് ചെന്നു

" ആ ആരിത് പ്രവിയോ?
ഇരിക്കൂ.
താനിവിടെ?

"അനുപമ.എന്റെ ഭാര്യയാണ്"
" ഈസ് ഇറ്റ്?.
" മ്.അതെ"
"എന്നിട്ടും താനിത്.വരെ അവളുടെ കൂടെ.ഒന്ന്.വന്നില്ലല്ലോ.?

" നിഷാ.....ഒരു.ഫ്രണ്ട് എന്ന നിലയില്‍ എനിക്കു കുറച്ചു സംസാരിക്കാനുണ്ട്

ഞാന്‍ നിഷയോട് എല്ലാം പറഞ്ഞു.
' ഞാന്‍ നാട്ടില്‍ വന്നു ഒരു
മാസമാവുന്നു.അപ്പോള്‍ അവളുടെ.വയറ്റിൽ.കിടക്കുന്ന.കൊച്ചിന് ഒന്നരമാസത്തെ.വളർ്ച്ച.എങ്ങനെ ശരിയാവും??
അവള്‍ എന്നെ.ചതിച്ചതാണ് നിഷാ..

"െമഡിക്കല്‍ എത്തിക്സിന്.നിരക്കാത്തതാണെന്നറിയാം
എന്നാലും
താനെന്റെ.ബെസ്റ്റി അല്ലാര്ന്നോ?
ആ കുഞ്ഞിനെ എങ്ങനേലും
ഇല്ലാതാക്കാൻ പറ്റുമോ?

എന്റെ ചോദ്യം കേട്ടതും
കരണത്ത് ഒരുകൈപതിഞ്ഞതും ഒന്നിച്ചായിരുന്നു.

കണ്ണുകള്‍ നിറഞ്ഞു പൊന്നീച്ചപാറി.
ഞാന്‍ മുഖമുയര്‍ത്തി അഗ്നിജ്വാലയോടെ  നിഷയുടെ കണ്ണുകൾ എന്നെ എരിച്ചുകൊണ്ടിരുന്നു.

"ഇപ്പോൾതന്നത്ഒരുനസുഹൃത്തിന്റെ വകശിക്ഷയായ്കണ്ടാമതി..
ഇനി
നിഷ പ്രസാദ് എന്ന ഡോക്ടറെന്ന നിലയില്‍ എനിക്കു പറയാന്‍ ഉള്ളത്

'ഗർഭത്തിന്റെ പ്രായം അളക്കുന്നത് അവസാനമായി മാസമുറ ഉണ്ടായതിന്റെ ആദ്യത്തെ ദിവസം തൊട്ടാണ്.
അതായത് ശരാശരി
28 ദിവസം പ്രായം വരുന്ന ഒരു ആർത്തവചക്രത്തിന്റെ മധ്യത്തിലാണ് 
അണ്ഡ വിസർജനം നടക്കുന്നതു്.
ഈ അണ്ഢം ഏകദേശം ഇരുപത്തിനാലു മണിക്കൂര്‍ ബീജത്തെ പ്രതീക്ഷിച്ചിരിക്കും..

" അല്ല അവൾക്ക്.പീരീഡ് ഡേറ്റ് അറിയാമോ നിനക്കു ?

"ഒന്നാം തീയ്യതി എല്ലാമാസവും. അവള്‍ പറഞ്ഞു കേട്ടിട്ടുണ്ട്.. എപ്പോഴും ആ ദിവസം വയറ് വേദനകൊണ്ടു് ചുരുണ്ടുകിടക്കുന്ന അവളെ ഞാന്‍ ഓർത്തെടുത്തു.

ഞാന്‍  പതിയെ പറഞ്ഞു

" നീ നാട്ടില്‍ വന്ന ഡേറ്റ്?
"പതിനാലാം തിയ്യതി' ഞാന്‍ മറുപടിനൽകി.

" അതായത് നിങ്ങള്‍ തമ്മില്‍ ശരീരികമായി ബന്ധപ്പെട്ടത് പതിനാലാം തിയ്യതിയാണെങ്കിൽ പോലും ആ ദിവസം ഗർഭധാരണത്തിന് സാധ്യതയുണ്ടു്.
എന്നാല്‍ ഭ്രൂണത്തിന്‍റെ വളർച്ച കണക്കാക്കുന്നതോ അവൾക്ക് മെൻസസായ ആദ്യ ദിനം അതായത് ഒന്നാം തിയ്യതി.

തെളിച്ച് പറഞ്ഞാൽ നീ വരുന്നതിന് രണ്ടാഴ്ച മുന്പ്..
സോ നിന്നെ പോലെ ഉള്ള ഇഡിയറ്റുകൾ പറയും
അവൾ വഴിതെറ്റിയെന്നും തന്റെ കുഞ്ഞല്ല എന്നും..

ഈ ആധുനിക കാലത്തു് ഇത്തരം മണ്ടന്മാര് ഉണ്ടെന്നത് അതിശയകരം തന്നെ അവള്‍ പുച്ഛത്തോടെ എന്നെ നോക്കി.

" അണ്ഡവിസർജനം.നടന്ന കൃത്യമായ തിയ്യതി അറിയാന്‍ ടെസ്ററുകളുണ്ട്..
അത് ചെലവേറിയതിനാലാണ് മെൻസസിന്റെ കാലയളവ് അടിസ്ഥാനമാക്കി  വളർച്ച നിർണയിക്കുന്നത്..

" സ്കാനിങ്ങില് കാണുന്നതിനേക്കാള്‍ പ്രായം കുറവായിരിക്കും യഥാര്‍ഥത്തിൽ കുഞ്ഞുങ്ങൾ"

"ഇനി പറ കൊല്ലണോ നിനക്കു നിന്റെ കുഞ്ഞിനെ???
എത്രയോ ദന്പതികള്‍ കുഞ്ഞിക്കാലുകാണാൻ കാത്തിരിക്കുന്നു..  കഷ്ടം തന്നെ.

 
ഞാന്‍  എല്ലാം കേട്ട് നിറഞ്ഞ കണ്ണുകള്‍ തുടച്ചു..
അപ്പോഴേക്കും അനു അടുത്തേക്ക് വന്നു

ഒന്നും പറയരുതു് എന്ന ഉറപ്പു നിഷ തന്നിരുന്നു.
ഞാന്‍ അനുവിനൊപ്പം വീട്ടിലേക്കു തിരിച്ചു
ഞാന്‍ അവളെ ചേർത്തുപിടിച്ചു മന്ത്രിച്ചു.
" ഏട്ടനോട് ക്ഷമിക്കെടാ അനുക്കുട്ടീ"
" എന്തിനാ ഏട്ടാ? ന്തേ.കണ്ണുനിറയ്ണേ?"
" ഹേയ് ...ഒന്നുല്ല.."
 '"ഒന്നുല്ലേ? ഉറപ്പാണോ?"
"മ്.. ഞാന്‍ ചിരിവരുത്തി
"എന്നാൽ എനിക്കു മസാലദോശ വാങ്ങിത്താ.. "
ഞാന്‍ ചെറുചിരിയോടെ അവൾ എനിക്കൊപ്പം പടികളിറങ്ങവെ അറിയാതെന്റെനാവുകൾ ചലിച്ചു
" അനൂ..പതിയെ സൂക്ഷിച്ച്.."

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ...
രചന: ആഷിന.ഷെഫീക്ക്

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top