രചന: Aadi
ഞങ്ങൾ മൂന്നും സെറ്റിയിൽ ഇരുന്നു സംസാരിച്ചു...രോഹിണിയുടെ അച്ഛൻ ഇവിടില്ല...എവിടുക്കോ പോയത്രേ....
______________________
【രോഹിത്】
ഹോ കുരിപ്പിന്റെ ഫ്രണ്ട്‌സ് വന്നു തോനുന്നു...ഏതായാലും അവരെ ഒന്ന് കണ്ടു വരാം എന്നും കരുതി സ്റ്റയർ ഇറങ്ങുമ്പോഴാണ് അവിടെ സെറ്റിയിൽ ഇരുന്നു രോഹിണിയോട് ചിരിച്ചു സംസാരിക്കുന്ന നന്ദ യെ കണ്ടത്....ദൈവമേ അപ്പോ നന്ദ ആയിരുന്നോ ഇവളെ ഫ്രണ്‌ട്...ശേ ഞാനറിഞ്ഞില്ല.....അവർ ഒരേ സ്കൂളിൽ ആണെങ്കിലും ഓരേ ക്ലാസിൽ ആണെന്ന് കരുതിയില്ല......
നന്ദ എന്നെ കണ്ടാൽ എല്ലാ കാര്യങ്ങളും ഉറപ്പായും എന്റെ പെങ്ങളോട് പറയും അത് കൊണ്ട് വേഗം മുങ്ങുന്നതാണ് നല്ലത് എന്നും കരുതി ഞാൻ വേഗം മുറിയിലേക്ക് പോയി ഡ്രസ് change ചെയ്തു എന്റെ മുറിയിൽ ഫ്രെയിം ചെയ്തു വെച്ച ഫോട്ടോസ് ഫുൾ എടുത്തു ഒളിപ്പിച്ചു വച്ചു...രോഹിണിക് ഫോൺ ഇല്ലാത്തത് കൊണ്ട് എന്തായാലും അവൾ കെന്റെ ഫോട്ടോ കാണിച്ചു കൊടുക്കാൻ പറ്റില്ല...അമ്മടെ ഫോൺ പിന്നെ ശെരിയാക്കാനും കൊടുത്തിരിക്കാണ്....ഞാൻ പിന്നെ കൂടുതൽ ചിന്തിച്ചു നിൽക്കാതെ ബാൽക്കണി വഴി പുറത്തേക്കിറങ്ങി വേഗം സ്റ്റേഷനിലേക്ക് പോന്നു....
ഹാവൂ...രക്ഷപെട്ടു...എങ്ങാനും നന്ദ എന്നെ കണ്ടിരുന്നേൽ ഹോ ആലോചിക്കാൻ വയ്യ...എന്തായാലും നന്ദ രോഹിണിയുടെ ഫ്രണ്‌ട് ആയത് നന്നായി...രോഹിണി പറഞ്ഞിരുന്നു അവളെ ഫ്രണ്‌ട് നന്ദുന് എന്നോട് ചെറിയ ഇഷ്ടമുണ്ടെന്ന്... അപ്പോ ആ നന്ദു ഈ മുതൽ ആവുമല്ലോ....
ഇനി എത്രയും പെട്ടന്ന് അവളെ വീട്ടിൽ പോയി പെണ്ണ് ചോദിക്കണം.....
______________________
"എടിയെ...എവിടെ നിന്ടെ ഏട്ടൻ എനിക്ക് ഒന്ന് കാണണം...." ഞാൻ
"എന്റെ പോന്നു നന്ദു ആക്രാന്തം വേണ്ട...." വൈഗ
വൈഗ മെല്ലെ എന്റെ ചെവിയിൽ പറഞ്ഞു
"പോടി... ഞാൻ സ്നേഹിക്കുന്ന ആ മുതലിനെ എനിക്കൊന്നു കാണണ്ടേ പിന്നെ...."
ഞാനും തിരിച്ചു മെല്ലെ അവളോട് പറഞ്ഞു...രോഹിണി ഞങ്ങളെ സംശയത്തോടെ നോക്കുന്നുണ്ട്...ഞാൻ അവൾക്കൊന്നു ഇളിച്ചു കൊടുത്തു....
അപ്പോഴേക് 'അമ്മ നങ്ങൾക് ജ്യൂസുമായി വന്നു...പിന്നെ അതും കുടിച്ചു കൊണ്ട് നങ്ങൾ അമ്മയോടും കത്തി അടിച്ചിരുന്നു....കുറെ കഴിഞ്ഞപ്പോൾ ഞാൻ രോഹിണിയെ തോണ്ടി ഏട്ടൻ എവിടെ എന്നു ചുണ്ടനക്കി 'അമ്മ കേൾക്കാതെ ചോദിച്ചു...
"അമ്മേ...ഞാൻ ഇവർക് വീടൊക്കെ ഒന്ന് കാണിച്ചു കൊടുക്കട്ടെ ട്ടോ..."
എന്നും പറഞ്ഞു രോഹിണി എഴുന്നേറ്റപ്പോൾ പിന്നാലെ ഞാനും എഴുനേറ്റു....
ഞങ്ങൾ നേരെ മുകളിലേക്ക് കയറി....
"ഇതാണ് ഏട്ടന്റെ മുറി..."
എന്നും പറഞ്ഞു രോഹിണി ആ മുറിയിലേക്ക് ഏട്ട എന്നു വിളിച്ചു കയറി....
ഞാൻ ഒന്ന് കൂടെ മുടിയൊക്കെ ശെരിയാക്കി മുഖത്തൊരു അസ്സൽ ചിരിയും ഫിറ്റ് ചെയ്തു അവളെ പിന്നാലെ കയറി മുറിയിലേക്ക് നോക്കിയപ്പോൾ മുറി ശൂന്യം....
പ്യാവം ഞാൻ സസി ആയി....
"ഏട്ട...ഏട്ട...."
എന്നും വിളിച്ചു രോഹിണി അവിടെയൊക്കെ തിരയുന്നുണ്ട്....
"ഏട്ടനെ കാണാനില്ല....ഞാൻ ഏട്ടന്റെ ബൈക്ക് പുറത്തുണ്ടോ നോക്കട്ടെ..."
എന്നും പറഞ്ഞു രോഹിണി ജനലിലൂടെ പുറത്തേക്ക് നോക്കി....
"ഏട്ടന്റെ ബൈക് പുറത്തില്ല.... അപ്പോ ഏട്ടൻ എങ്ങോട്ടോ പോയിക്കുണ്.... ശേ...ഈ ഏട്ടനോട് ഞാൻ ഇന്നൊരു ദിവസം വീട്ടിൽ തന്നെ ഇരിക്കാൻ പറഞ്ഞതായിരുന്നു...."
രോഹിണി സങ്കടത്തോടെ പറഞ്ഞു....
"അത് കുഴപ്പമില്ലെടി....ഏട്ടനെയൊക്കെ പിന്നെ കാണാന്നെ...."
ഞാൻ അതും പറഞ്ഞു മുറിയുടെ പുറത്തേക്ക് നടന്നു....എനിക്ക് ചെറിയ സങ്കടമൊക്കെ ഉണ്ടായിരുന്നെങ്കിലും ഞാൻ അത് പുറത്തേക്ക് കാണിച്ചില്ല...
അങ്ങനെ കുറെ സമയം ഓരോന്ന് പറഞ്ഞു അവരവിടെ ഇരുന്നു....രോഹിണിയുടെ അമ്മക്ക് ഒക്കെ നന്ദുവിനെ നന്നായി ഇഷ്ടപ്പെട്ടു...പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ അവർ യാത്ര പറഞ്ഞു തിരികെ വീട്ടിലേക്ക് പോന്നു....
വഴിയരികിൽ ഇന്ന് അവളെ പൂവാലൻ ഉണ്ടായിരുന്നില്ല....
അതോണ്ട് തന്നെ എന്തോ ഒരു മിസ്സിങ് അവൾക് തോന്നി...പിന്നെ അത് കാര്യമാക്കാതെ വീട്ടിലേക്ക് കയറി....
___________________
ഇതേ സമയം രോഹിണിയുടെ വീട്ടിൽ.....
നന്ദുവോക്കെ പോയതിന്റെ പിന്നാലെ തന്നെ രോഹിത് വീട്ടിലേക്ക് വന്നു...അവനെ കണ്ടതും അമ്മയും രോഹിണിയും കൂടെ എങ്ങോട്ടാ പോയെ എന്നു ചോദിച്ചു....
അതിനവൻ ചിരിച്ചു കൊണ്ട് അകത്തേക്ക് കയറാൻ നിന്നതും അവർ രണ്ടു പേരും അവനെ തടഞ്ഞു വെച്ചു....ഇനി സത്യം പറയാതെ അകത്തു കയറാൻ പറ്റില്ല എന്ന് മനസിലായ രോഹിത്ത് എല്ലാ കാര്യങ്ങളും അവരോട് പറഞ്ഞു....
"ആഹാ...ചേട്ടനും അവളെ ഇഷ്ടമായിരുന്നോ...എന്ന ഇനി അധികം നീട്ടണ്ട അമ്മേ...നമുക്ക് പിടിച്ചു ഇവരെ കല്യാണം അങ് കഴിപ്പിച്ചേക്കാം..."
രോഹിണി അത് പറഞ്ഞപ്പോൾ അമ്മയും അതേ എന്നു പറഞ്ഞു...പിന്നെ അച്ഛൻ കൂടെ വന്നു അച്ഛനും സമ്മതിച്ചു....അങ്ങനെ രോഹിണിയുടെ 'അമ്മ നന്ദുവിന്റെ അമ്മക്ക് വിളിച്ചു അവളെ പെണ്ണ് കാണാൻ വരുന്ന വിവരം പറഞ്ഞു....
അവരാണ് വരുന്നത് എന്നു പറയണ്ട എന്നും പറഞ്ഞു....
__________________________
"നന്ദു....നന്ദു...."
മുറിയിൽ വെറുതെ ഇരുന്ന് ഓരോന്ന് ആലോജിക്കുമ്പോഴാണ് അച്ഛൻ വിളിച്ചത്...വേഗം അച്ഛന്ടെ അടുത്തേക്ക് പോയി....
"മോളെ നന്ദു നിനക്ക് നല്ലൊരു ആലോചന വന്നിട്ടുണ്ട്....നാളെ അവർ നിന്നെ പെണ്ണ് കാണാൻ വരും...മോൾക് സമ്മതമല്ലേ...."
അച്ഛനത് ചോദിച്ചപ്പോൾ അല്ല എന്ന് പറയാൻ കരുതിയെങ്കിലും അതേ എന്നാണ് എന്ടെ നാവിൽ നിന്ന് ഊർന്നു വന്നത്....
പിന്നെ എല്ലാരും നാളത്തെ പെണ്ണ് കാണാലിനുള്ള ഒരുക്കങ്ങളിലായിരുന്നു....എനിക്കൊന്നു തനിച്ചു ഇരിക്കാൻ തോന്നിയപ്പോൾ മുറിയിൽ വന്നു ജനലിലൂടെ പുറത്തേക്കും നോക്കി ഇരുന്നു....രോഹിണിയുടെ ഇതുവരെ കാണാത്ത ചേട്ടനെ കുറിച്ചു ആലോജിച്ചപോൾ നെഞ്ചോന്നു വിങ്ങി....
അവളെ ചേട്ടനോടുള്ള ഇഷ്ടം കണ്ണീരായി പുറത്തേക്ക് വന്നു....
പിന്നെ അച്ഛന്റെയും അമ്മയുടെയും മുഖം ഓർത്തപ്പോൾ കണ്ണീർ ഒക്കെ തുടച്ചു വന്നു ബെഡിൽ കിടന്നു......
_____________________
【പിറ്റേന്ന്】
ഇന്നാണ് പെണ്ണ് കാണൽ...രാവിലെ തന്നെ വൈഗ വന്നിട്ടുണ്ട്....രോഹിണിയോട് വരാൻ പറഞ്ഞപ്പോൾ അവൾക് വീട്ടുകാരെ കൂടെ എവിടുക്കോ പോവാൻ ഉണ്ടത്രേ....ഞാൻ നല്ലൊരു ടോപ്പ് എടുത്തിട്ട്....ഒരു കുഞ്ഞു പൊട്ടും ഇട്ടു....
അപ്പോഴേക് അമ്മ അവർ വന്നു എന്നും പറഞ്ഞു വിളിച്ചു....
ദൈവമേ എന്ടെ ആദ്യത്തെ പെണ്ണ് കാണലാണ് കുളമാക്കാരുതെ.... അയ്യോ മുള്ളനോക്കെ മുട്ടുന്ന പോലെ....അമ്മക്ക് പോയി കൊടുത്തൂടെ ഈ ട്രെ ഒക്കെ എന്നും മനസിൽ പറഞ്ഞു 'അമ്മ തന്ന ട്രെ വാങ്ങി അവിടെക് നടന്നു....
എല്ലാവരെയും പോലെ താഴേക് നോക്കി നടക്കാൻ ഒന്നും എന്നെ കൊണ്ട് വയ്യ.....
ഞാൻ തല ഉയർത്തി തന്നെ നടന്നു....അപ്പോഴാണ് അവിടെ ഇളിച്ചു ഇരിക്കുന്ന രോഹിണിയെ കണ്ടത്....ഇവളല്ലേ വരില്ല എന്നു പറഞ്ഞത്...ഓ സർപ്രൈസ് ആയി വരനായിരുന്നു ല്ലേ....
അല്ല ഇവളെന്ത അവിടെ പോയി ഇരിക്കുന്നെ....എന്നും ചിന്തിച്ചു നിക്കുമ്പോഴാണ് പുറത്തു നിന്ന് ഫോണും കയ്യിൽ പിടിച്ചു വരുന്ന പൂവാലനെ കണ്ടത്....
ഇവനെന്താ ഇവിടെ.....
"അമ്മേ....ഈ പൂവാലൻ എന്താ ഇവിടെ...."
ഞാൻ അവനെ ചൂണ്ടി ചോദിച്ചതും 'അമ്മ എന്നെ തുറുപ്പിച്ചു നോക്കാൻ തുടങ്ങി....എന്തിനാപ്പോ 'അമ്മ വെറുതെ എന്നെ ഇങ്ങനെ നോക്കുന്നത്...ഞാൻ എന്ടെ ഡൗട് ചോദിച്ചതല്ലേ......
"മോളെ....ഞങ്ങൾ നിന്നെ പെണ്ണ് കാണാൻ വന്നതാ...."
പെട്ടന്ന് രോഹിണിയുടെ 'അമ്മ എണീറ്റു നിന്ന് പറഞ്ഞതും ഞാൻ ഞെട്ടി കൊണ്ട് അവരെ നോക്കി.....അപ്പോഴാണ് ഞാൻ അവരെ ശ്രദ്ധിക്കുന്നത് തന്നെ....അപ്പോ ഇത് രോഹിണിയുടെ ഏട്ടൻ ആണോ....
ഞാൻ ആ പൂവാലനെ നോക്കിയപ്പോൾ എന്നെ തന്നെ നോക്കി ഇരിക്കുന്നുണ്ട്....എന്തോ എന്ടെ മനസിൽ സന്തോഷം വന്നു നിറയുന്നത് ഞാനും അറിയുന്നുണ്ടായിരുന്നു....
പിന്നെ വേഗം അവർക്കൊക്കെ ജ്യൂസ് കൊടുത്തു...പൂവാലന് എന്നോട് എന്തോ സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞത് കൊണ്ട് നങ്ങൾ രണ്ടു പേരും ടറസിലേക് വന്നു....
"നന്ദ......."
ആ വിളി കേട്ടപ്പോൾ ഞാൻ തിരിഞ്ഞു നോക്കി.....
"എനിക്കറിയാം നന്ദക് ഞങ്ങൾ വന്നത് ഒരു സർപ്രൈസ് ആണെന്ന്....അതുമല്ല ഞാനാണ് രോഹിണിയുടെ ഏട്ടൻ എന്നു താൻ കരുത്തിയില്ലല്ലേ...."
അതിന് ഞാനൊന്ന് പുഞ്ചിരിച്ചു കൊടുത്തു....
"നിയെന്താ നന്ദ ഒന്നും
സംസാരിക്കാതെ....നാണമാണോ..."
എന്നും ചോദിച്ചു കൊണ്ട് എന്റെ കൈ പിടിച്ചു വലിച്ചതും ഞാൻ നേരെ പൂവാലന്റെ നെഞ്ചിൽ തട്ടി നിന്നു.....എന്ടെ ഹൃദയം ഒക്കെ പെരുമ്പറ കോട്ടാൻ തുടങ്ങിയിരുന്നു.....
"നന്ദ.....i ലൗ u....."
പൂവാലൻ മെല്ലെ സോഫ്റ്റ് ആയി എന്ടെ ചെവിയുടെ അടുത്തു വന്നു പറഞ്ഞതും ഞാൻ നിന്ന് പുളഞ്ഞു....
"അതേയ്...റൊമാൻസ് ഒക്കെ വിവാഹം കഴിഞ്ഞു മതി...ഇപ്പോ എന്ടെ ഏട്ടനും ഭാവി ഏട്ടത്തി അമ്മയും താഴേക്ക് പോന്നട്ടെ...."
പെട്ടന്ന് രോഹിണിയുടെ ശബ്ദം കേട്ടപ്പോൾ ഞങ്ങൾ രണ്ടും വിട്ടു നിന്നു.....അവൾ വന്നു എന്റെ കയ്യും പിടിച്ചു ഹാളിലേക് നടന്നു....
"അപ്പോ മക്കൾക് ഇഷ്ടമായ സ്ഥിതിക്ക് കല്യാണം പെട്ടന്ന് നടത്താം ല്ലേ...." അച്ഛൻ
അത് കേട്ടപ്പോൾ തന്നെ എന്റെ കവിളുകൾ ചുവന്നു തുടുത്തു....
അങ്ങനെ ജാതകം ഒക്കെ വാങ്ങിച്ചു അവർ പോയി....അന്ന് രാത്രി തന്നെ ജാതകം ചേർച്ച ഉള്ളതാണെന്ന് പറഞ്ഞു എത്രയും പെട്ടന്ന് വിവാഹവും തീരുമാനിച്ചു....
~~~~~~~~ദിവസങ്ങൾ കടന്നു പോയി....~~~~~~~~
ഇന്ന് ഞാൻ എന്റെ പൂവാലന് സ്വന്തമാണ്..... വിളക്കും പിടിച്ചു വലതു കാൽ വെച്ചു ഈ വീട്ടിലേക് കയറുമ്പോൾ എന്റെ പൂവാലനെ എനിക്ക് തന്നതിൽ ഞാൻ ദൈവത്തോട് ഒത്തിരി നന്ദി പറഞ്ഞു..... ഇപ്പോ ഇത് വെറും പൂവാലൻ അല്ല *🥀നന്ദുവിന്റെ പൂവാലൻ🥀* ആണ്
ശുഭം...........
ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ, ഷെയർ ചെയ്യണേ...