രചന: Aadi
ശോ എന്തു നല്ല അനുസരണ ഉള്ള കുട്ടി ഇവനെയാണോ ഞാൻവെറുതെ നേരത്തെ മനസ്സിൽ പ്രാകി കൊന്നത്.....
ഇതും മനസ്സിൽ പറഞ്ഞു അവൻകൊന്നു ചിരിച്ചു കൊടുത്തു അവൾ ആക്ഷൻ സ്റ്റാർട്ട് ചെയ്തു.....
"ടാ 20 വട്ടം ഏത്തമിടട...."
ഞാൻ കുറച്ചു ഉറക്കെ പറഞ്ഞു....എന്നാലല്ലേ മറ്റേ രണ്ടെണ്ണവും കേൾക്ക....ഞാനതു പറഞ്ഞു തീർന്നതും ഇവിടെ ഒരുത്തൻ എന്നെ തന്നെ കണ്ണുരുട്ടി നോക്കുന്നുണ്ട്.....
ഞാനവന്കോന്നു ഇളിച്ചു കൊടുത്തു പ്ളീസ് എന്നു പറഞ്ഞു....അപ്പോ അവൻ ഇല്ല പറഞ്ഞു...ഞാൻ വീണ്ടും പ്ളീസ് എന്നു പറഞ്ഞു അപ്പോഴും അവൻ ഇല്ല എന്നു പറഞ്ഞു....
ഇവനിപ്പോ എന്നെ നാണം കെടുത്തുമല്ലോ....
ഞാനവനോട് മെല്ലെ ലോലിപോപ്...ലോലിപോപ് എന്നു പറഞ്ഞു....
അപ്പോ അവൻ എത്തമിട്ടു....ഹാവൂ രക്ഷപെട്ടു....ശശി ആയില്ല....
രണ്ടാമതും ഞാൻ എത്തമിടാൻ പറഞ്ഞതും അവൻ ഉറക്കെ ഇല്ല എന്നു പറഞ്ഞു....ഇവനെ ഞാൻ.....ഇവനെന്നെ നാറ്റിക്കാൻ വേണ്ടി ഇറങ്ങിയതാണെന്നു തോനുന്നു....
ഞാൻ ദേഷ്യം വന്നിട്ട് അടുത്തു കിടക്കുന്ന ഒരു വടി എടുത്തു അവന്റെ മൂടിനിട്ട് ഒന്നങ് കൊടുത്തു....അല്ല പിന്നെ ക്ഷമക്കും ഒരു പരിധി ഇല്ലേ....അവനെന്താ ഞാൻ പറഞ്ഞത് അനുസരിച്ചാൽ.....
ഒന്നെങ്കിൽ ഞാൻ അവനോട് ലോലിപോപ് വാങ്ങി താരം എന്നു കള്ളം പറഞ്ഞ സീനിയറല്ലേ😝
ആ ഒരു ബഹുമാനമെങ്കിലും കാണിച്ചൂടെ....
പെട്ടന്ന് അവൻ മറ്റൊരു വടി എടുത്തു എന്റെ നേരെ വന്നു....
"ഡോണ്ടു... മോനെ...ഞാൻ നിനക്ക് ലോലിപോപ് വാങ്ങിച്ചു തരാമെന്നു പറഞ്ഞതല്ലേ...."
എന്നും പറഞ്ഞു കൊണ്ട് ഞാൻ പിന്നിലേക്ക് പോയി കൊണ്ടിരുന്നു....
"എനിക്ക് വേണ്ടടി നിന്റെ ലോലിപോപ്...അവൾ എന്ടെ മൂട്ടിലേക്ക് തച്ചിരിക്കുന്നു...."
എന്നും പറഞ്ഞു ഓടി കൊണ്ട് അവൻ എന്റെ അടുത്തേക്ക് വന്നു....ഞാൻ പിന്നെ ഒന്നും നോക്കീല....pt ഉഷയെയും മനസിൽ ദ്യനിച്ചു ഓരോട്ടമായിരുന്നു....
അവളെ പോക്ക് കണ്ടു മറ്റേ രണ്ടെണ്ണവും അവിടെ നിന്നു ചിരിക്കുന്നുണ്ട്....
ഞാൻ ഓടി നേരെ ക്ലാസ്സിലേക്കാണ് വന്നത്...വേഗം.അവിടെ ഒളിച്ചിരുന്നു...ആ കുട്ടി പിശാശ് എന്നെ കാണാത്തത് കൊണ്ടാണെന്ന് തോനുന്നു തിരികെ പോയി....
ശേ...ആകെ ചമ്മി...വേണ്ടിയിരുന്നില്ല ...
ഇതും കരുതി ഇരിക്കുമ്പോഴാണ് മറ്റേ രണ്ടെണ്ണവും വന്നത്....
"എടിയെ....ഇവിടെ ആരൊക്കെയോ....ഏതൊക്കെയോ കുട്ടികളെ റാഗ് ചെയ്യുമെന്നൊക്കെ പറഞ്ഞു പോയിരുന്നു...."
വൈഗ രോഹിണിയോട് പറയുന്ന പോലെ പറഞ്ഞു ഒളി കണ്ണാലെ നന്ദു വിനെ നോക്കി....
നന്ദു ആണേലോ ആകെ ചമ്മി ഇനി എന്ത് പറയും എന്നാലോചിച്ചു ആണ് ഇരിക്കുന്നെ....
"ഹാടി..ഞാനും കണ്ടിരുന്നു...." രോഹിണി
ശവങ്ങൾ...രണ്ടും എന്നെ ആകികൊണ്ടിരിക്കുവാണ്.....നന്ദു അവരെ നോക്കി പല്ല് കടിച്ചു....
"ഹ്മ്മ...കുറച്ചു കഴിഞ്ഞപ്പോ ഓരോന്ന് പായുന്നത് കണ്ടു...." വൈഗ
"ഹാ...ആ പാച്ചിൽ വല്ല സ്പോർട്സിനും എടുത്തിരുന്നേൽ വല്ലതും കിട്ടിയിരുന്നേനെ..." രോഹിണി
അത് ശരിയല്ലോ...ഇങ്ങനെ ഓടിയാൽ എനിക്ക് എന്തായാലും സ്പോർട്സിന് first കിട്ടും....ശ്യോ...അപ്പോ ഞാനും ഒരു കുഞ്ഞു pt ഉഷ ആവും....
ഹോ...എനിക്ക് ഇങ്ങനൊരു കഴിവ് ഉണ്ടന്ന് ഞാൻ പോലും ഇപ്പോഴാണല്ലോ അറിയുന്നെ....
എന്തായാലും ഇനി സ്പോർട്സിന് കൂടണം.....
"അതാ...നന്ദുവല്ലേ ആ ഇരിക്കുന്നെ...ഇവൾ എപ്പോഴാ ഇങ്ങോട്ട് വന്നേ....ഷോ..നമ്മൾ കണ്ടില്ല......"
വൈഗ വീണ്ടും തുടങ്ങി....നന്ദു പല്ല് കടിച്ചു കൊണ്ട് അവരെ അടുത്തേക്ക് പോയി...
"മതിയടി....വാരിയത്.... എനിക്ക് ഒരു അപത്തം പറ്റിയതല്ലേ...."
"ഹ്മ്മ....ഹ്മ്മ...."
രോഹിണിയും വൈഗയും അവളെ നോക്കി ആക്കി ചിരിച്ചു....
&&&&&&&&&&&&&&&
ശേ....ഈ സ്കൂൾ ഒന്ന് നേരത്തെ വിട്ടൂടെ....ഇതിപ്പോ സമയവും പോകുന്നില്ലല്ലോ....എങ്ങനെ അവളെയൊന്ന് കാണും....അവളെ കാണാൻ തോന്നി എനിക്കിപ്പോ പ്രാന്ത് ആവും....
ഇതും പറഞ്ഞു കൊണ്ട് അവൻ നന്ദുവിന്റെ ഫോട്ടോ എടുത്തു നോക്കി.....
ഇത് നമ്മുടെ നന്ദുവിന്റെ പൂവാലൻ ആണെ....
അല്ല ഫ്രണ്ട്‌സ് നമുക്കൊന്ന് പരിജയപ്പെട്ടലോ....
ഇനി എന്തായാലും ആ ചടങ്ങിലേക്ക് കടക്കാം....
"ഞാനാണ്...രോഹിത്...പോലീസ് ആണ്....ഹരിയുടെയും ദേവിയുടെയും മൂത്ത പുത്രൻ....എനിക്ക് ഒരനിയത്തി ഉണ്ട്...രോഹിണി....അവളിപ്പോൾ +2 പഠിക്കുന്നു...."
ഞങ്ങൾ ഇവിടേക്ക് സ്ഥലം മാറി വന്നവരാണ് ട്ടോ.......
ഇവിടെ വന്നപ്പോ തൊട്ട് എനിക്ക് ഒരു പെണ്ണിനെ നല്ല ഇഷ്ടായി...നന്ദ....എന്തോ അവളെ കണ്ടമാത്രയിൽ അവളെനിക്കുള്ളതാണെന്നു തോന്നി....
കുറച്ചായി അവളെ പിന്നാലെ നടക്കാൻ തുടങ്ങീട്ട്...പക്ഷെ കക്ഷി അമ്പിനും വില്ലിനും അടുക്കുന്നില്ല ന്നെ....
എന്ത് ചെയ്യാൻ......
ഞാൻ അവളെ ഫോട്ടോയും നോക്കി കുറച്ചു സമയം കൂടി അങ്ങനെ ഇരുന്നു....
&&&&&&&&&&&&&&
സ്കൂൾ വിട്ടതും ഞങ്ങൾ മൂന്നും ബസ് സ്റ്റോപ്പിന്ടെ അവിടെക് വന്നു....രോഹിണിക് വേറെ റൂട്ടിലുള്ള ബസിൽ ആണ് പോവേണ്ടത്.....അവളെ ബസ് ആയിരുന്നു ആദ്യം വന്നത്....
ഓൾ വേഗം ഞങ്ങളോട് യാത്ര പറഞ്ഞു പോയി....അത് കഴിഞ്ഞപ്പോ ഞങ്ങളെ ബസും വന്നു...ct കൊടുത്തു തിക്കി തിരക്കി നിന്നു.....
അങ്ങനെ ഞങ്ങൾക് ഇറങ്ങാനുള്ള സ്റ്റോപ് ആയി.....വേഗം ബസിൽ നിന്ന് ചാടി ഇറങ്ങി...അപ്പോഴാണ് ബസ് സ്റ്റോപ്പിൽ ഇളിച്ചു കൊണ്ട് നിൽക്കുന്ന പൂവാലനെ കണ്ടത്...അയ്യോഹ് എന്താ ഇളി...
ഞാൻ ഓനെ മൈൻഡ് ആകാതെ വൈഗനോട് സംസാരിച്ചു പോന്നു....
"ഹേയ്...നന്ദ....." പൂവാലൻ
ഞാനത് കേക്കാത്ത പോലെ നടന്നു....അപ്പോ തന്നെ അവൻ എന്റെ മുമ്പിൽ വന്നു നിന്നു...
"നന്ദ...പെണ്ണേ എനിക്ക് നിന്നെ അത്രത്തോളം ഇഷ്ടമായിട്ടല്ലേ ഞാൻ നിന്ടെ പിന്നാലെ ഇങ്ങനെ നടക്കുന്നെ...."
"തന്നോട് ഞാൻ എന്നെ ഇഷ്ടപ്പെടാൻ പറഞ്ഞില്ലല്ലോ...."
"നന്ദ നിയെന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നെ...."
"പിന്നെ ഞാൻ എങ്ങനെ സംസാരിക്കാന...."
"നന്ദ തനിക്ക് ഇഷ്ടമാണെങ്കിൽ ഞാൻ തന്ടെ വീട്ടിൽ വന്നു പെണ്ണ് ചോദിക്കും..."
"എനിക്ക് അതിന് ഇഷ്ടമില്ലല്ലോ...."
എന്നും പറഞ്ഞു വൈഗയെയും കൂട്ടി വേഗം വീട്ടിലേക്ക് നടന്നു...വീട്ടിലെത്തി ഫ്രഷ് ആയി ഫോണെടുത്തു വെറുതെ എല്ലാവരോടും ചാറ്റി കൊണ്ടിരുന്നു.....
അതൊക്കെ കഴിഞ്ഞു രാത്രി ഫുഡും തട്ടി വന്നു കിടന്നു.....
~~~~ദിവസങ്ങൾക്ക് ശേഷം~~~~
ഇന്ന് ഞാനും വൈകയും രോഹിണിയുടെ വീട്ടിലേക്ക് പോവാണ്.... ഇന്നെങ്കിലും അവളെ ആ പോലീസ് കാരൻ ചേട്ടനെ കാണണം.....ഇത്രയും ദിവസം അവളവളെ ചേട്ടനെ കുറിച്ചു പറഞ്ഞു പറഞ്ഞു എന്തോ ഇതു വരെ കാണാത്ത ആ പോലീസ് കാരനോട് എനിക്കൊരു ഇഷ്ടം മോട്ടിട്ടു.......
പിന്നെ നമ്മുടെ പൂവാല ശല്യത്തിന് ഒരു കുറവുമില്ല ട്ടോ....
"നന്ദു........"
താഴെ നിന്ന് വൈഗയുടെ ശബ്ദം കേട്ടതും ഞാൻ വേഗം താഴേക്കിറങ്ങി.....
~~~~~~~~~~~~~~~~~
【രോഹിണി】
ഇന്ന് വൈകയും നന്ദുവും വരുന്നത് കൊണ്ട് ആകെ മൊത്തം നല്ല ഉത്സാഹം തോനുന്നു....ഏട്ടൻ ഇന്ന് പോലീസ് സ്റ്റേഷനിലേക് പോവാൻ നിന്നപ്പോൾ ഞാൻ സമ്മതിച്ചില്ല....
നന്ദുവോക്കെ വന്നിട്ട് പോയാൽ മതിയെന്ന് ഞാൻ പറഞ്ഞു.....
അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ അവർ വന്നു..........
~~~~~~~~~~~~~~~
ഞങ്ങൾ രോഹിണിയുടെ വീട്ടിൽ എത്തി നേരെ പോയി കാളിങ് ബെൽ അടിച്ചു...അപ്പോ തന്നെ ഇളിച്ചു കൊണ്ട് രോഹിണി വന്നു ഡോർ തുറന്നു......ഞങ്ങളും ഓൾക്കൊന്നു ഇളിച്ചു കൊടുത്തു അകത്തേക്ക് കയറി...
"ആഹാ...മക്കളെ വാ...ഇരിക്കിം... 'അമ്മ പോയി വെള്ളാമെടുത്തു വരാം..."
എന്നും പറഞ്ഞു രോഹിണിയുടെ 'അമ്മ പോയി...ഞങ്ങൾ മൂന്നും സെറ്റിയിൽ ഇരുന്നു സംസാരിച്ചു...രോഹിണിയുടെ അച്ഛൻ ഇവിടില്ല...എവിടുക്കോ പോയി കത്രേ....