നന്ദുവിന്റെ പൂവാലൻ, ഭാഗം: 2

Valappottukal Page



രചന: Aadi

അങ്ങനെ ആ പീരിയഡ് തള്ളി മറിച്ചും കത്തി അടിച്ചും ഇരുന്നു....

അടുത്ത പീരിയഡ് അൽ കലിപ്പത്തി ആയിഷ ടീച്ചറെ ആയിരുന്നു....അതുണ്ടെന്നെ ഞങ്ങൾ 3 ന്നും ഡീസന്റ് ആയി ഇരുന്നു....

ആയിഷ ടീച്ചറെ പീരിയഡ് കഴിഞ്ഞതും ഞങ്ങൾ വീണ്ടും ഞങ്ങളെ പണി തുടർന്നു....

അങ്ങനെ ലഞ്ച് ബ്രേക്കിന് നേരെ ക്യാന്റീനിലേക്ക് പോയി....ഇന്നത്തെ ചിലവ് ഫുൾ രോഹിണിടെ ആയിരുന്നു....

ഓസി...ഓസി😝

അപ്പോ രോഹിണിടെ പൈസക്ക് നല്ല അടിപൊളി ബിരിയാണിയും തട്ടി രോഹിണിക്ക് സ്കൂൾ കാണണമെന്ന് പറഞ്ഞത് കൊണ്ട് അവളെയും കൂട്ടി സ്കൂൾ ചുറ്റി കറങൽ തുടങ്ങി....

അപ്പോഴാണ് ഞങ്ങളെ ജൂനിർസ് അതിലൂടെ പോയത്.....

"എടികളെ ആ ജൂനിർസിനെ ഒന്ന് റാഗ്ഗ് ചെയ്താലോ...." ഞാൻ

"എന്റെ പൊന്ന് നന്ദു നി വഴികൂടെ പോകുന്ന പണി ഒന്നും ഞങ്ങൾക്ക് വാങ്ങി തരല്ലേ...." വൈഗ

"നി പൊടി...ഞാൻ എന്തായാലും അവരെ റാഗ്ഗ് ചെയ്യാൻ പോവ...."

"എന്ന നി റാഗ്ഗ് ചെയ്ത് വാ...നങ്ങളിവിടെ നിക്കാം...."

"ആയിക്കോട്ടെ...പേടി തൊണ്ടികളെ...."

ഇതും പറഞ്ഞു കൊണ്ട് ഞാനവിടെ നിൽക്കുന്ന കുറച്ചു ചെക്കന്മാരെ അടുത്തേക്ക് ചെന്നു....

"ഹാലോ...."

ഞാനവരെ അടുത്തു പോയി പറഞ്ഞതും അവരെന്നെ മൈൻഡ് ആക്കാതെ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു....

ആഹാ അത്രക്കായോ....സീനിയർ ആയ എന്നെ മൈൻഡ് ആക്കുന്നില്ലന്നോ....നിങ്ങൾക്ക് ഞാൻ കാണിച്ചു തരമേട....
ഞാൻ എന്റെ യൂണിഫോമിന്റെ കൈ കയറ്റി....,കയ്യ് കയാട്ടനൊന്നുമില്ല just ആക്ഷൻ😝

"ഡെയ്...."

ഞാൻ കുറച്ചു ഉച്ചത്തിൽ ഓരേ വിളിച്ചതും അവരെന്നെ നോക്കി....

ഭാഗ്യം അവരെന്നെ നോക്കിയത്...അല്ലേൽ ഞാൻ ശശി സോമനായീന്നു....

ഞാൻ മറ്റേ രണ്ട് സാദനങ്ങളെ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ ഞാനിവിടെ ചെയ്യുന്നത് സൂക്ഷ്മമായി നിരീക്ഷിക്കുന്ന തിരക്കിലാണ്...

ഇതെന്നെ അവസരം....ഇവരെ മുമ്പിൽ ഒന്ന് ഷൈൻ ചെയ്യാൻ.....

ദൈവമേ കാതോളണെ.....

"എന്താ...." 

അതിലൊരുത്തൻ  പെട്ടന്ന് എന്നോട് ചോദിച്ചു....
ഇവൻകൊന്നു എന്നെ ബഹുമാനിച്ചൂടെ....

"കുന്ദം...." ഞാൻ

"അതിവിടെ ഇല്ല...." മറ്റൊരുത്തൻ

"ആണോ...ശ്യോ.... ഞാൻ കേട്ടത് ഇവിടെ ഉണ്ടെന്ന...."

"അത് നിന്റെ ചെവിടെ കുഴപ്പമാ ..." വേറൊരുത്താൻ

"നിന്ടെന്നോ... മര്യാദക്ക് ചേച്ചിന്ന് വിളിക്കട..."

"എന്റെ പട്ടി വിളിക്കും...."'

"പട്ടിയെ കൊണ്ടൊക്കെ നമുക്ക് പിന്നെ വിളിപ്പിക്ക....തൽക്കാലം മോൻ വിളിക്...."

"ഇല്ല...."

"ആഹാ നി അത്രക്കായോ എന്നും പറഞ്ഞു അവന്റെ മൂടിനിട്ട് ഒന്നങ് കൊടുത്തു അല്ല പിന്നെ......

അപ്പോ അവനെന്നെ കലിപ്പിൽ നോക്ക....

ഓന്റെ ആ നോട്ടം കണ്ടതും കമ്മട്ടിപ്പാടം മുവിലെ ഡയലോഗ് ആണ് എനിക്ക് ഓർമ വന്നത്....കുറെ ആയി ആ ഡയലോഗ് ആരോടെലും പറയണം എന്ന് കരുതുന്നു.....

ഇപ്പോ എന്തായാലും അതിനൊരു അവസരം കിട്ടീക്കാണ്.... മിസ് ആകണ്ട....


അങ്ങനെ എന്നെ തന്നെ മനസ്സിൽ ദ്യനിച്ചു ഞാൻ ഡയലോഗ് പറയാൻ വേണ്ടി മുഖത്തു കുറച്ചു കലിപ്പ് ഫിറ്റ് ചെയ്തു അവനെ നോക്കി.....

"നിനക്ക് അടിക്കണ....നിനക്ക് അടിക്കണന്ന്...."

അവനെ നോക്കി ചോദിച്ചും അവനൊരു അലർച്ച ആയിരുന്നു....

"എനിക്ക് അടിക്കണം......"

ശേ ഇവനെന്താ ഇങ്ങനെ....ഇവൻകൊന്നു പേടിച്ചൂടെ..... ഇങ്ങനെയും ഉണ്ടോ പിള്ളേര്..... ഹ്മ്മ....ന്തായാലും നിന്നെ ഞാൻ അടിപ്പിച്ചേരാടാ.........

"എന്ന അടിക്കട എന്നെയൊന്ന് അടിച്ചു നോക്കട......."

ഇതും പറന്നു അവന്റെ നെഞ്ചിൽ തള്ളി തള്ളി ബാക്കിലേക്ക് കൊടുന്നു....

അവൻ ഇപ്പോഴും എന്നെ കലിപ്പിൽ നോക്കാണ്.... പെട്ടന്നാണ് avanende കാലിൽ ഒരൊറ്റ ചവിട്ട് തന്നത്.....

ഹാവൂ....സ്വർഗം കണ്ടു.....

ഞാൻ കാലും പിടിച്ചു കൊണ്ട് അവിടെ നിന്ന് തുള്ളി......

അപ്പോ avanende നേരെ സ്ലോ മോഷനിൽ വന്നു എന്നിട്ട് പറഞ്ഞു....

"ഇനി മേലാൽ നിന്നെ ഈ ഭാഗത്തു കണ്ട് പോവരുത്...."

ആഹാ ഇവനാര....ഇതിപ്പോ ഞാനാണോ...ഇവനാണോ സീനിയർ....ശേ ആകെ ശശി ആയി....

ബേക്കിലേക്ക് വെറുതെ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ രണ്ടും അവിടെ ചിരിo കടിച്ചു പിടിച്ചു നിക്കാണ്....ശേ ആദ്യം തന്നെ വൈഗ പറയുന്നത് കേട്ടാൽ മതിയായിരുന്നു....

എന്തായാലും തോറ്റു പിൻ മാറാൻ ഈ നന്ദുവിനെ കിട്ടില്ല.....

ഞാൻ കാലിലുള്ള പിടുത്തം വിട്ടിട്ടു അവന്റെ അടുത്തേക്ക് ചെന്നു....

എന്റെ വരവ് കണ്ടിട്ട് അവൻ എന്നെ തന്നെ നോക്കുന്നുണ്ട്....

"പൊന്ന് മോനെ പ്ളീസ് ഞാൻ വെറുതെ ഇവിടെ നിന്നോട് ഒന്ന് ഏതമിടാൻ പറയും നി അതൊന്ന് ചെയ്യണം....ചേച്ചീടെ അഭിമാന പ്രശ്നമാണ് ഇത്........

നല്ല മോനല്ലേ.... ഞാൻ നിനക്ക് ലോലിപോപ് വാങ്ങി തരാം....പ്ളീസ്...."

ആവുന്നൊടുത്തോളം നിഷ്‌കു ആയി അവനെ മനസ്സിൽ പ്രാകി കൊന്ന് കൊണ്ട് ഞാൻ ചോദിച്ചു.......

അപ്പോ അവൻ ഒന്ന് എന്നെ നോക്കി സമ്മതിച്ചു.....

ഹാവൂ....സമതാനായി.... ഇനി ഞാൻ കാണിച്ചു തരാം.....

ഞാൻ ബാക്കിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ രണ്ടും ആകാംഷയോടെ ഞാൻ എന്താ ചെയ്യാൻ പോകുന്നേ എന്ന് നോക്കി നിൽക്കുന്നുണ്ട്.....


©©©©©©©©

【വൈഗ & രോഹിണി】


"ഡി.... അവളെന്താവും ചെയ്യാൻ പോകുന്നേ...." 

വൈഗ നഖം കടിച്ചു കൊണ്ട് ആകാംഷയോടെ നന്ദുവിനെ നോക്കി കൊണ്ട് രോഹിണിയോട് ചോദിച്ചു....

"എനിക്കെങ്ങനെ അറിയാന....നമുക്ക് കണ്ടറിയാം അവളെന്താ ചെയ്യുന്നേ എന്ന്...."

ഇതും പറഞ്ഞു കൊണ്ട് രണ്ടു പേരും നന്ദുവിനെ തന്നെ ഫോക്കസ് ചെയ്തു കൊണ്ട് നിന്നു....

©©©©©©©©©

ഇതേ സമയം നന്ദുവിന്റെ പൂവാലൻ.....

ശേ ഇനിയും അവളെ സ്കൂൾ വിടാൻ ടൈം ഉണ്ടല്ലോ....എന്താപ്പോ ടൈം പോകാൻ ചെയ്യ.....അവളെ കാണാൻ തോന്നീട്ടു വയ്യ....

അവളെ സ്കൂളിലേക്ക് പോയാലോ....

ഏയ് വേണ്ട....അവിടെ പോയി ഇനി അവളെ ആരന്ന പറയ....

ഭാവി കെട്ട്യോൻ ആണെന്ന് പറയണം...【 മനസ്സ്】

ഞാൻ അങ്ങനെ പറഞ്ഞാൽ അവൾ അപ്പോ തന്നെ സീൻ ആക്കും....എനിക്കുറപ്പാണ്....

എന്ന മോൻ ഇവിടെ അവളെ സ്കൂൾ വിടുവോളം വൈറ്റ് ചെയ്യ്.....【 മനസ്സ്】

ഹ്മ്മ....അതല്ലാതെ ഇപ്പോ വേറെ നിവർത്തി ഇല്ലല്ലോ.....

ഇതും സ്വയം പറഞ്ഞു കൊണ്ട് അവൻ അവളെ ഫേസ് ബുക് പ്രൊഫൈലും നോക്കി ഇരുന്നു.....


©©©©©©©©©

"അപ്പോ മോനെ ഞാൻ ആക്ഷൻ തുടങ്ങണെ.... റെഡി 1 2 3 start..... നല്ലവണ്ണം അഭിനയിക്കണേ....ലോലിപോപ്...ലോലിപോപ് മറക്കണ്ട...."

ഇതും പറഞ്ഞു ഞാൻ അവനെ നോക്കിയപ്പോൾ അവൻ ആ എന്നു തലയാട്ടി....

ശോ എന്തു നല്ല അനുസരണ ഉള്ള കുട്ടി ഇവനെയാണോ ഞാൻവെറുതെ നേരത്തെ മനസ്സിൽ പ്രാകി കൊന്നത്.....

ഇതും മനസ്സിൽ പറഞ്ഞു അവൻകൊന്നു ചിരിച്ചു കൊടുത്തു അവൾ ആക്ഷൻ സ്റ്റാർട്ട് ചെയ്തു.....

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top