രചന: Aadi
"ടീ നിന്റെ പൂവാലൻ ബസ് സ്റ്റോപ്പിന്ടെ അടുത്തുണ്ടല്ലോ...."
"ഹ്മ്മ....ശല്യം....."
ഇതും പറഞ്ഞു കൊണ്ട് അവൾ ബസ് സ്റ്റോപ്പിലേക്ക് നടന്നു.....
"ഹേയ്....നന്ദ i love u...."
"I hate u...."
അവളതു പറഞ്ഞു തീർന്നപ്പോഴേക്ക് ബസ് വന്നിരുന്നു.....വേഗം അവനെ നോക്കാതെ അതിൽ കയറി.....
©©©©©©©©©©
ഇതാണ് നമ്മുടെ നായിക *നന്ദന* എന്ന എല്ലാവരുടെയും നന്ദു.....പക്ഷെ ഒരാൾക്ക് മാത്രം ഇത് നന്ദ ആണ്....ആ ആൾ ആരാണെന്നു നിങ്ങൾക്ക് വഴിയേ മനസ്സിലാവും.....
വില്ലേജ് ഓഫീസർ രാഗവന്റെയും ലതയുടെയും മൂത്ത പുത്രി.....ഇപ്പോ +2 പഠിക്കുന്നു.....ഒരനിയനുണ്ട് നന്ദൻ.... അവനിപ്പോ 8th പഠിക്കുന്നു.....
"അതേയ് ആദി ഇത് എന്റെ കഥയാണ് ഇനി ബാക്കി ഞാൻ പറഞ്ഞോlaam...."
"ഒക്കെ....അപ്പോ ബാക്കി കഥ ഒക്കെ നന്ദു പറഞ്ഞു തന്നോളും....."
ഹാലോ ഫ്രണ്ട്‌സ് ഇത് ഞാനാണ് നിങ്ങളെ നന്ദു....എന്നെ ആദി നിങ്ങൾക്ക് പരിചയപ്പെടുത്തി തന്നില്ലേ....അപ്പോ ഇനി കഥയിലേക്ക് കടക്കാം ല്ലേ.....
ഹാ...നേരത്തെ എന്നോട് i love you പറഞ്ഞ സാധനം ആരാണെന്നു നിങ്ങളിപ്പോ ചിന്ദിക്കുന്നുണ്ടാവും ല്ലേ....അതാണ് എന്റെ പിന്നാലെ നടക്കുന്ന ഒരു *പൂവാലൻ*....പേരൊന്നും എനിക്കറിയില്ല....
അത് കൊണ്ട് തന്നെ ഞാനും എന്റെ ഫ്രണ്ട്സും അവൻക്ക് ഇട്ട പേരാണ് പൂവാലൻ.....+2 ക്ലാസ്സിലേക്ക് പോകാൻ തുടങ്ങിയ അന്ന് മുതൽ അവൻ എന്റെ പിന്നാലെ നടക്കൽ തുടങ്ങിയതാണ്.....
പക്ഷെ എനിക്കവനെ ഇഷ്ടമില്ലാത്തത് കൊണ്ട് ഞാൻ അവനെ മൈൻഡ് ആക്കറെ ഇല്ല....
"ടീ....നന്ദു സ്കൂൾ എത്തി...."
എന്റെ ഫ്രണ്ട് വൈഗ പറഞ്ഞതും ഞാൻ അവളെ കൂടെ ബസ്സിൽ നിന്നിറങ്ങി....
"ടീ ഇന്നത്തെ first പീരിയഡ് ആരെയ...."
"കുമ്പകർണന്റെ...." വൈഗ
"ഹാവൂ...രക്ഷപെട്ടു....അപ്പോ first പീരിയഡ് പോയി കിട്ടി...."
കുമ്പകർണൻ ഞങ്ങളെ സാർ ആണ് ട്ടോ....ഞങ്ങൾ സാരിനിട്ട പേരാണ് കുമ്പകർണൻ....സാർ ക്ലാസ്സിൽ വന്നാൽ അപ്പോ ഉറക്കം തൂങ്ങി കൊണ്ടായിരിക്കും....
കുറച്ചു ക്ലാസ് എടുത്ത് സാർ കിടന്നുറങ്ങും....
അതുണ്ടെന്നെ ഞങ്ങൾക്ക് ആ പീരിയഡ് ഫ്രീ പീരിയഡ് പോലെയാണ്.....
അങ്ങനെ ഞങ്ങൾ രണ്ടും നേരെ ക്ലാസ്സിലേക്ക് പോയി ബെഞ്ചിൽ ബാഗ് വെച്ചു....അപ്പോഴാണ് ഞങ്ങളെ സീറ്റിൽ ഒരാൾ ഇരിക്കുന്നത് കണ്ടത്..........
ഇതിപ്പോ ആരാ....ക്ലാസ് തുടങ്ങി 3 ദിവസമായല്ലോ.....ഇത് വരെ ഈ ക്ലാസ്സിൽ കണ്ടിട്ടുമില്ല....
ആരായാലും ഒന്ന് പരിജയപ്പെട്ടേക്കാം....കണ്ടിട്ട് ഒരു അയ്യോ പാവം ലുക്ക് ഒക്കെ ഉണ്ട്....
ഞാൻ നേരെ അവളെ അടുത്തേക്ക് ചെന്നു....എന്നെ കണ്ടതും അവളെന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു....
തിരിച്ചു ഞാനും ഒരസ്സൽ ചിരി സമ്മാനിച്ചു....
"ഹായ്...." ഞാൻ
"ഹായ്....." അവൾ
"എന്താ പേര്...." ഞാൻ
"രോഹിണി....നിങ്ങളെയോ..."
"നന്ദിനി....നമ്മുടെ രണ്ടും പേരുടെയും പേര് നല്ല മാച്ച് അല്ലെ😝പിന്നെ ഇത് വൈഗ...."
"ഹാ😁"
"അല്ല തന്നെ ഞാൻ ഇത് വരെ ക്ലാസ്സിൽ കണ്ടിട്ടില്ലല്ലോ....''
"ഞാൻ ഇന്നാണ് വരുന്നത്....എന്റെ ചേട്ടന് ഇവിടുത്തെ പോലീസ് സ്റ്റേഷനിൽ si ആയി ചാർജ് എടുത്തു....അത് കൊണ്ട് ഞങ്ങൾ ഫാമിലി ആയി ഇങ്ങോട്ട് പോന്നു.....എന്റെ +2 ഇങ്ങോട്ട് ട്രാൻസ്ഫർ ചെയ്യും ചെയ്തു...."
"ആഹാ നിനക്ക് ചേട്ടൻ ഒക്കെ ഉണ്ടോ....ചേട്ടൻ എങ്ങനെയാ ആൾ....സുന്ദരനാണോ....അല്ല നി എന്താ എന്നിട്ട് 2 ദിവസം സ്കൂളിലേക്ക് varann..."
രോഹിണി അവൾക്ക് ചേട്ടൻ ഉണ്ട് എന്ന് പറഞ്ഞതും എന്റെ ഉള്ളിൽ ഉറങ്ങി കിടന്നിരുന്ന കോഴി സട കുടഞ്ഞു പൂർവാധികം ശക്തിയോടെ എഴുനേറ്റു തല പൊക്കി നിന്നു😝
"അതെനിക്ക് പനി ആയിരുന്നു...പിന്നെ സുന്ദരനാണോ ചോദിച്ച...എന്റെ അത്ര ഒന്നുമില്ല🙈" രോഹിണി
"അയ്യ....അവളെയൊരു നാണം...നി പറ സുന്ദരനാണോ..."
"ഹാ അതേ...." രോഹിണി
"ശോ ഫോട്ടോ വല്ലതും ഉണ്ടോ...." വൈഗ
അവളതു ചോദിച്ചതും ഞാൻ അവളെയൊന്ന് ഇരുത്തി നോക്കി....
"മോളെ ഇതിനെ എനിക്ക് വേണം...നി അവിടെ നിന്റെ ഉള്ളിലുള്ള കോഴിയെ അടക്കി നിറുത്ത്...."
ഇതും പറഞ്ഞു ഞാൻ രോഹിണി ക്ക് നേരെ തിരിഞ്ഞു....
"നിന്റെ ചേട്ടന്റെ പേരെന്താ...."
"രോഹിത്ത്...."
"രോഹിത്ത് നന്ദിനി....നന്ദിനി രോഹിത്ത്....നല്ല മാച്ച് ഉണ്ടല്ലേ...."
"ഒരു മച്ചുമില്ല.... വൈഗ രോഹിത്ത് ഇതാണ് മാച്ച്....." വൈഗ
"അയ്യടി മനമേ....നി ഈ പോസ്റ്റിൽ നിന്ന് ലൈൻ വലിക്കാൻ നോക്കണ്ട....ഇത് എന്ടെ പ്രോപ്പർട്ടി ആണ്...."
"അയ്യോട... അത് നിയങ് തീരുമാനിച്ച മതിയോ...ഇവളെ ചേട്ടന് കൂടി നിന്നെ ഇഷ്ടപെടണ്ടേ...." വൈഗ
"എന്നെ ആർക്ക ഇഷ്ടപെടത്തെ....ഞാൻ മിസ് വോൾഡ് അല്ലെ🙈"
"അയ്യോഹ് ഒരു മിസ് വോൾഡ് വന്നുക്കുന്നു...
നി ഇന്ന് രാവിലെ പുട്ടാണോ തിന്ന്...." വൈഗ
"അതേ നിനക്കെങ്ങനെ മനസ്സിലായി🤔"
"നിന്റെ ഈ തള്ള് കേട്ടപ്പോൾ മനസ്സിലായി....അപ്പോ പുട്ടിന്റെ അഫ്റ്റർ എഫക്ട് ആണില്ലേ ഇന്നത്തെ തള്ള്...." വൈഗ
"പൊടി പിശാശ്ശേ...."
"അല്ല നിങ്ങൾ രണ്ടുമൊന്ന് ഈ തല്ല് നിരുത്തോ...." രോഹിണി..
രോഹിണി ഞങ്ങളെ രണ്ടു പേരുടെയും നടുവിൽ കയറി നിന്ന് ചോദിച്ചതും ഞങ്ങൾ രണ്ടാളും അവൾക്കൊന്നു ഇളിച്ചു കൊടുത്തു....
"സോറി....ഈ വൈഗ ആണ്....😁" ഞാൻ
"ഞാനോ....നിയല്ലെടി പിശാശ്ശേ...." വൈഗ
"ഞാനൊന്നുമല്ല....ഞാൻ നിഷ്‌കു ആണ്😌"
"അതെനിക്ക് മനസ്സിലായി...." രോഹിണി
"ഹാവൂ...നിനക്കേലും അത് മനസ്സിലായല്ലോ....സമാധാനമായി....😌"ഞാൻ
അങ്ങനെ ഞങ്ങൾ 3 പേരും പെട്ടന്ന് തന്നെ അടുത്തു....
രോഹിണി കാണുന്ന പോലെ ഒന്നുമല്ല നല്ല അസ്സൽ വായടി ആണ്....ഞാൻ മാത്രമാണ് അവരെ രണ്ട് പേരെയും അബെക്ഷിച്ചു നിഷ്‌കു😌
എന്തു ചെയ്യാൻ നിഷ്കളങ്കത ആണ് സാറേ എന്റെ മെയിൻ😎
"നിഷ്കളങ്കത അല്ല തള്ളാണ് നിന്ടെ മെയിൻ...." രോഹിണി
"അസൂയ അസൂയ😏" ഞാൻ
"അയ്യോ..അസൂയ പെടാൻ പറ്റിയ ഒരു സാധനം...." വൈഗ
"എന്താടി എനിക്കൊരു കുറവ്...." ഞാൻ
"കുറവല്ല നിനക്ക് കൂടുതലെ ഒള്ളു..." വൈഗ
"പൊടി...പൊടി...."
അവരെ രണ്ട് പേരെയും പുച്ഛിച്ചു കൊണ്ടിരിക്കുമ്പോഴാണ് കുമ്പകർണൻ സാർ ക്ലാസ്സിലേക്ക് വന്നത്....
ബെല്ലടിച്ചോ....ശേ ഞാനറിഞ്ഞില്ല....
സാർ വന്നതും തുടങ്ങിയില്ലേ ഉറങ്ങാൻ....
അതുണ്ടെന്നെ ഞങ്ങൾ മൂന്നും കത്തി അടിച്ചോണ്ടിരുന്നു.....