പ്രണയാർദ്രം, അവസാന ഭാഗം

Valappottukal Page



രചന: SANDRA C.A.(Gulmohar)

"കോളേജിൽ വെച്ചാണ് ഞാൻ ആദ്യമായി അലനെ കാണുന്നത്...ആദ്യം നല്ല കൂട്ടുകാരായി....പതിയെ പതിയെ ആ സൗഹൃദം പ്രണയത്തിന് വഴി മാറി...

2 വർഷങ്ങൾ....

ഇണക്കങ്ങളും പിണക്കങ്ങളുമായി ഞങ്ങളുടെ പ്രണയം മുന്നോട്ട് പോയിക്കൊണ്ടിരുന്നു...

ഇടയ്ക്ക് എപ്പോഴോ വെച്ച് അവനിൽ മാറ്റങ്ങൾ ഉണ്ടാകുന്നത് ഞാൻ അറിഞ്ഞു...


വിളിച്ചാൽ എടുക്കാതെയായി,msg ന് മറുപടി ഇല്ലാതായി...എന്തിനെന്നു പോലും അറിയാതെ അവൻ എന്നിൽ നിന്നും അകന്നു പോയി..."



ഒരു പൊട്ടിക്കരച്ചിലോടു കൂടി അവളത് പറഞ്ഞു നിർത്തുമ്പോൾ സങ്കടം കൊണ്ട് എന്റെ കണ്ണും നിറഞ്ഞു..


പൊട്ടി കരയുന്ന അവളെ എങ്ങനെയാണ് ആശ്വസിപ്പിക്കേണ്ടതെന്ന് കൂടി എനിക്കറിയില്ലായിരുന്നു...


മനസ്സിൽ വല്ലാത്തൊരു ശൂന്യത നിറയുന്നത് ഞാൻ അറിഞ്ഞു..


അല്പ സമയത്തിന് ശേഷം അവൾ നോർമലായി..കണ്ണുനീർ തുടച്ചു എനിക്ക് നേരെ പൂഞ്ചിരി തൂകി...


"പെട്ടെന്നുളള ഭാവമാറ്റം കണ്ടു സാർ പേടിച്ചു പോയോ...?

അറിയാതെ പൊട്ടി പോയതാ സാർ...ഒത്തിരി ഇഷ്ടമായിരുന്നു എനിക്കവനെ....


സാറിനോട് വല്ലാത്തൊരു അടുപ്പം തോന്നി അതാ ഞാൻ സാറിനോട് എല്ലാം തുറന്ന് പറഞ്ഞത്...

"സാറിന് എന്നോടു ദേഷ്യായോ ...?"

ഇല്ലാ എന്നർത്ഥത്തിൽ ഞാൻ തലയാട്ടി...


"ഇപ്പോളും അയാളെ ഇഷ്ടാണോ വെെശൂവിന്...?"
"ഇപ്പോളും അയാളെ ഇഷ്ടാണോ വെെശൂവിന്...?"


"ആത്മാർത്ഥമായി സ്നേഹിക്കുന്ന ആർക്കും സ്നേഹിച്ചവരെ മറക്കാൻ പറ്റില്ല,അത് മരണത്തിന് തുല്യമാണ്...എനിക്കെന്റെ സ്നേഹത്തിൽ വിശ്വാസമുണ്ട്...അവൻ എന്നിലേക്ക് തന്നെ തിരിച്ചു വരും...."


കണ്ണുനീർ തുടച്ചു കൊണ്ടുളള അവളുടെ മറുപടിക്ക് നേരെ ഒന്നു പറയാനില്ലാത്തതിനാൽ ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു...




പിന്നീട് വഴിയിലുടനീളം വെെശൂ സംസാരിച്ചത് അലനെ പറ്റിയായിരുന്നു.. 


ഇടയ്ക്ക് ഫോണിൽ അവന്റെ ഫോട്ടോ കാണിച്ചപ്പോൾ ഉൾക്കിടിലത്തോടെ ഞാൻ തിരിച്ചറിഞ്ഞു...വെെശൂവിന്റെ അലൻ ഞാൻ അനിയനെ പോലെ കാണുന്ന എന്റെ പ്രിയ കൂട്ടുകാരനാണെന്ന്..


എന്തുക്കൊണ്ടോ അലനെ എനിക്ക് പരിചയമുളള കാര്യം ഞാൻ വെെശൂവിൽ നിന്നും മറച്ചുവെച്ചു..


വേദന ഒളിപ്പിച്ചു വെച്ച് അവളുടെ സംസാരത്തിനെല്ലാം ചിരിയോടെ മറുപടി കൊടുത്തു ഞാൻ...


സന്ധ്യ മയങ്ങിയപ്പോളാണ് ഞങ്ങൾ വെെശുവിന്റെ വീട്ടിലെത്തിയത്..


ഒത്തിരി നിർബന്ധിച്ചത് കൊണ്ടാണ് ഞാൻ വീട്ടിൽ കയറിയത്...


നല്ല സാമ്പത്തികമുളള ചുറ്റുപാടെണെന്ന് എനിക്ക് ഒറ്റ നോട്ടത്തിലെ മനസ്സിലായി..പക്ഷേ, വളരെ സാധരണ ജീവിതമാണ് അവർ നയിക്കുന്നത് എന്ന കാര്യം എന്നിൽ ബഹുമാനം ഉളവാക്കി...അച്ഛനും അമ്മയും അനിയത്തിയും എല്ലാവർക്കും സ്നേഹം മാത്രം..ഇതു പോലൊരു നല്ല കുടുംബത്തിൽ നിന്നും വന്നത് കൊണ്ടാണ് വെെശൂവും ഇങ്ങനെയായതെന്ന് എനിക്ക് മനസ്സിലായി...


ഞാൻ മേടിച്ചു കൊടുത്ത ഡയറി മിൽക്ക് അനിയത്തിക്ക് കൊടുത്തിട്ട് എന്റെ സാർ മേടിച്ചു തന്നാണെന്ന് പറഞ്ഞ അവളുടെ അഹങ്കാരം എന്നിൽ വീണ്ടും സ്നേഹം നിറച്ചു...


പക്ഷേ...


അത്താഴം കഴിക്കാൻ ഒത്തിരി നിർബന്ധിച്ചെങ്കിലും വീട്ടിൽ അമ്മ ഒറ്റയ്ക്കാണെന്ന് പറഞ്ഞു ഞാൻ വേഗം ഇറങ്ങി...


കാർ വളവ് തിരിയുന്നതു വരെ എന്നെ നോക്കി നിൽക്കുന്ന ഒരു കുടുംബത്തെ ഞാൻ ഫ്രണ്ട് മിററിലൂടെ കണ്ടു...



എന്നെ കാത്തിരിക്കുന്ന അമ്മയോട് തലവേദനയാണെന്ന് പറഞ്ഞു ഒന്നും കഴിക്കാതെ കേറി കിടന്നു...


എന്തുക്കൊണ്ടോ ആ രാത്രിയിൽ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല...


ഒരു ദിവസം കൊണ്ട് ഒരാൾക്ക് മറ്റൊരാളുടെ ഹൃദയത്തിൽ ഇത്രത്തോളം വേരൂറപ്പിക്കാൻ കഴിയുമോ.....?

അറിയില്ല..

പഠനകാലഘട്ടത്തിൽ ഒരുപാട് കണ്ണുകളിൽ എന്നോടുളള പ്രണയം കണ്ടെങ്കിലും ആരോടും അങ്ങനെയൊരു വികാരം എനിക്ക് തോന്നിയിട്ടില്ല,ഒരു പക്ഷേ അച്ഛൻ മരിച്ചതിന് ശേഷം മകനെ വളർത്താൻ കഷ്ടപ്പെടുന്ന ഒരമ്മയുടെ മുഖം മനസ്സിൽ ഉളളതു കൊണ്ടായിരിക്കാം..


അമ്മ കഴിഞ്ഞാൽ ഈ ലോകത്ത് ആകെയുളളത് ഒരു പിടി സൗഹൃദങ്ങൾ മാത്രമായിരുന്നു...


ഇന്നലെ വരെ...


ഇന്ന് തന്നിൽ നിറഞ്ഞു നിൽക്കുന്നത് വെെഷണവി മാത്രമാണ്..ഈ ചുരുങ്ങിയ സമയം കൊണ്ട് അവളെന്റെ ഹൃദയം കവർന്നിരിക്കുന്നു....


പക്ഷേ...വെെഷണവി..


എന്റെ വെെശൂ..അവൾ മറ്റൊരാളെ പ്രണയിക്കുന്നു...


ഒാർക്കുമ്പോൾ തന്നെ ഉളളം പിടയുന്നു...


അവളുടെ പ്രണയത്തിന്റെ തീവ്രത ആ കണ്ണുകളിൽ ഞാൻ കണ്ടതാണ്...


കൂടുതൽ ഒന്നും ഒാർക്കാനുളള ശക്തിയില്ലാതെ ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു...


ഉളളിലെ നൊമ്പരം ഉരുകിയൊലിച്ചു ഒരിറ്റു നീരായി കൺകോണിലൂടെ ഒലിച്ചിറങ്ങി....



       *************


3 വർഷങ്ങൾക്കിപ്പുറം വയനാട്ടിലെ ലക്കിടിയിൽ ഒരു വില്ലേജ് ഒാഫീസാറായി വർക്ക് ചെയ്യ്ത്,ജീവിതം വീണ്ടും സമാധാനപരമായി പോയ്ക്കൊണ്ടിരുന്നപ്പോളാണ് വീണ്ടും ഞാൻ ആ പേര് കേൾക്കുന്നത്...


വെെഷണവി വിശ്വനാഥ്...


New Appointment...

 
മനപൂർവ്വം ഒാഫീസിലേക്ക് ഒരാഴ്ച്ച പോകാതിരുന്നു...


പേടിയായിരുന്നു...


പണ്ടെങ്ങോ കുഴിച്ചു മൂടിയ പ്രണയം ആ പേരു കേട്ടപ്പോളെ പയ്യെ പയ്യെ നാമ്പിടുന്നത് ഞാൻ അറിഞ്ഞു...


അമ്മയുടെ നിർബന്ധം സഹിക്ക വയ്യാതെയാണ് തിങ്കളാഴ്ച്ച ഞാൻ ഒാഫീസിലേക്ക് ചെന്നത്...


ആരെയും നോക്കാതെ ക്യാബിനിൽ കയറി ഇരുന്നപ്പോൾ എന്റെ നെഞ്ചിടിപ്പ് വല്ലാതെ ഉയർന്നിരിക്കുന്നത് ഞാൻ അറിഞ്ഞു...


പ്യൂൺ കുമാരേട്ടൻ വന്ന് പെന്റീങ് വർക്ക് തന്നു,കൂടെ പുതിയ appointment ആയി വന്ന കുട്ടിയെ പറ്റിയും വാ തോരാതെ  സംസാരിച്ചു,എനിക്ക് അറിയില്ലേ എന്റെ വെെശൂവിനെ.. അവൾക്ക് നിമിഷങ്ങൾ മാത്രം മതി എല്ലാവരെയും കെെയ്യിലെടുക്കാൻ...


കുമാരേട്ടന്റെ വാക്കുകൾക്ക് ഒരു പുഞ്ചിരി മാത്രം പകരം നൽകി...


എന്റെ മുഖത്തെ ക്ഷീണത്തെ പറ്റി ആവലാതി പറഞ്ഞപ്പോൾ തലവേദനയാണെന്ന് മാത്രം പറഞ്ഞു.. നെറ്റിയിൽ കെെ വെച്ചു ചൂടുണ്ടെന്ന് സ്വയം പറഞ്ഞു പുറത്തേക്ക് പോകുമ്പോൾ എനിക്ക് മനസ്സിലായി അല്പ സമയത്തിനകം എന്റെ ടേബിളിൽ ഒരു ചൂടു ഇഞ്ചി ചായ കാണുമെന്ന്...ഒാഫീസിന്റെ അടുത്ത് തന്നെയാണ് കുമാരേട്ടനും ഭാര്യയും താമസിക്കുന്നത്..മക്കളില്ലാത്ത അവർക്ക് ഈ ഒാഫീസിലെ എല്ലാവരും മക്കളെ പോലെയാണ്...


മെല്ലെ കണ്ണുകളടച്ചു സീറ്റിലേക്ക് ചാരിയിരുന്നു...



"Shall I get in sir...??"


ആ ശബ്ദം കേട്ട് കണ്ണു തുറന്ന എന്റെ മുന്നിൽ അവൾ...


എന്റെ വെെശൂ...



നീലയിൽ കറുത്ത ബോഡറുളള കോട്ടേൺ സാരിയും കഴുത്തിൽ താലി മാലയും നെറ്റിയിൽ സിന്ദൂരവുമണിഞ്ഞ് അവൾ....


എനിക്ക് നേരെ ഒരു ഫയൽ നീട്ടി,എന്തൊക്കെയോ പറഞ്ഞതിന് ശേഷം അവൾ വാതിൽ തുറന്ന് പുറത്തേക്ക് പോയി...


അകന്നകന്നു പോയി....



"വെെശൂ......."


ഞെട്ടി കണ്ണു തുറക്കുമ്പോൾ അമ്പരപ്പോടെ കുമാരേട്ടൻ മുന്നിൽ...


ശ്ശെ...അതൊരു സ്വപ്നമായിരുന്നോ...?


സ്വയം ചോദിച്ചു....


കുറച്ച് നേരം കൊണ്ട് നോർമലായി..
കുമാരേട്ടനോട് ഒന്നുമില്ലെന്ന് പറഞ്ഞു കൊണ്ട് ചായ കുടിച്ചു.....


എന്തായാലും വെെശൂവിനെ നേരിടേണ്ടി വരും...സന്തോഷത്തോടെ തന്നെ വേണം അത്...മനസ്സിൽ പറഞ്ഞുറപ്പിച്ചു കൊണ്ട് ഞാൻ അവളെ..എന്റെ വെെശൂവിനെ കാത്തിരുന്നു...


എന്നെ നിരാശപ്പെടുത്തിക്കൊണ്ട് അന്ന് വെെശൂ ലീവായിരുന്നു...


പിറ്റേ ദിവസം പതിവിലും വിപരീതമായി ഒാഫീസിലേക്ക് പോകാൻ എന്നിൽ ഒരു ഉത്സാഹം നിറയുന്നത് ഞാൻ അറിഞ്ഞു..


വെെശൂവിനെ കാണണം.. ഒരുപാട് സംസാരിക്കണം..അലനെ പറ്റി ചോദിക്കണം.. അലനെയും കാണണം...എത്ര വർഷമായി അലനെ കണ്ടിട്ട് അവസാനമായി അവനെ കണ്ടത് വെെശൂവിനെ കണ്ടതിന്റെ പിറ്റേ ദിവസമായിരുന്നു...


വീട്ടുക്കാരുടെ എതിർപ്പിൽ അവൻ മറക്കാൻ ശ്രമിക്കുന്ന അവന്റെ പ്രണയത്തെ പറ്റി അവൻ പറഞ്ഞപ്പോൾ,വെെശൂവിന്റെ സ്നേഹത്തെ പറ്റി ഞാൻ വാചാലനായി,കുറ്റബോധത്താൽ അവന്റെ തലക്കുനിഞ്ഞപ്പോൾ ചേർത്തു പിടിച്ച് അവനെ ആശ്വസിപ്പിച്ച് തിരിച്ചു പോരുമ്പോൾ ഉളളാലെ ഞാൻ കരയുകയായിരുന്നു..


പിന്നീട് പോയി കണ്ടത് അലന്റെ വീട്ടുക്കാരെയായിരുന്നു,അവരും സമ്മതം മൂളിയപ്പോൾ എനിക്ക് ആശ്വാസമായി...


കോളേജിലെ ജോലി റിസെെൻ ചെയ്യത് ഇറങ്ങുമ്പോൾ അറിയാതെ പോലും വെെശൂവിന്റെ മുന്നിൽപ്പെടാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു,...


അമ്മയേയും കൂട്ടി വയനാട്ടിലേക്ക് പോകുന്ന അന്നാണ് യാദൃശ്ചികമായി വെെശൂവിന്റെ അച്ഛനെ വീണ്ടും കണ്ടത്, അച്ഛനോട് എല്ലാം പറഞ്ഞു തീരുമ്പോളേക്കും ആ  നെഞ്ചിലേക്ക് എന്നെ ചേർത്തു പിടിച്ചിരുന്നു..


പിന്നീട് ഒന്നും തിരക്കിയിട്ടില്ല..ആരെയും കാണാനും ശ്രമിച്ചിട്ടില്ല...എല്ലാത്തിൽ നിന്നും സ്വയം അകന്നു മാറി..ഇവിടൊരു കൊച്ചു വീടും ജോലിയും അത്യാവശ്യം കൃഷിയുമായി ജീവിച്ചു,എന്നെ നന്നായി അറിയാവുന്നതിനാൽ അമ്മ ഒരിക്കൽ പോലും മറ്റൊരു ജീവിതത്തെ പറ്റി പറഞ്ഞിട്ടില്ല...പക്ഷേ ആ മനസ്സിൽ ആ ഒരു ആഗ്രഹം മാത്രമെ ഉളളൂവെന്ന് എനിക്ക് നന്നായിട്ടറിയാം..അടുത്തു താമസിക്കുന്ന പെൺക്കുട്ടിയെ പറ്റി എപ്പോളും പറയുമെങ്കിലും ഒരിക്കൽ പോലും എന്നോട് ഒന്നും ആവിശ്യപ്പെട്ടിട്ടില്ല..!!! 

പാവം..!!


ഇന്നിതാ വർഷങ്ങൾക്ക് ശേഷം വീണ്ടും ഞാൻ വെെശൂവിനെ കാണാൻ പോകുന്നു...


വളരെ ത്രില്ലിലാണ് ഞാൻ വണ്ടിയൊടിച്ചത്,ഒാഫീസിലെത്തിയപ്പോൾ അകാരണമായ ഒരു ഭയം എന്നെ കീഴടക്കി...ആരെയും ശ്രദ്ധിക്കാതെ ക്യാബിനിൽ കേറി ഇരുന്നപ്പോൾ അപ്പോളത്തെ എന്റെ പ്രവൃത്തിയിൽ ഒരു ജാള്യത എനിക്ക് അനുഭവപ്പെട്ടു...


Attendance register എടുത്ത് പരിശോധിച്ചപ്പോൾ വെെഷണവി വിശ്വനാഥ് വന്നിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി...വല്ലാത്തൊരു ആകാംഷ എന്നിൽ നിറഞ്ഞു...


മുന്നിലിരിക്കുന്ന ഫയലുകൾ പരിശോധിക്കുമ്പോളും എന്റെ മനസ്സ് എന്റെ നിയന്ത്രണത്തിലല്ല എന്നു എനിക്ക് മനസ്സിലായി...


"May I come in sir...??


"Yes come in..."

എന്റെ പ്രതീക്ഷ എല്ലാം തെറ്റിച്ചു കൊണ്ട് അകത്തേക്ക് സുന്ദരിയായൊരു പെൺക്കുട്ടി കടന്നു വന്നു...


"സാർ, ഞാൻ വെെഷണവി വിശ്വനാഥ്...new appointment ആണ്...."


മനസ്സിനെ വല്ലാത്തൊരു നിരാശ ബാധിക്കുന്നത് ഞാൻ അറിഞ്ഞു.. എന്തൊക്കെ പറഞ്ഞൊപ്പിച്ചു ഞാൻ ആ കുട്ടിയെ പറഞ്ഞു വിട്ടു...


എവിടെയാണ് വെെശൂ നീ....?


എന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമാകുന്നത് ഞാൻ അറിഞ്ഞു, എങ്ങനോക്കെയോ വെെകുന്നേരം വരെ കഴിച്ചു കൂട്ടി...


വിട്ടീൽ വന്ന ഉടനെ അമ്മയോട് എല്ലാ കാര്യങ്ങളും പറഞ്ഞു,
എനിക്ക് അവളെ കാണണമെന്ന് പറഞ്ഞു വേദനിക്കുന്നത് കണ്ടിട്ടാവാം അമ്മ അമ്മയുടെ പഴയ ഫോണിൽ നിന്നും ആരേയൊക്കെയോ മാറി മാറി വിളിക്കുന്നത് ഞാൻ കണ്ടു...

ഈ 3 വർഷം കൊണ്ട് ഇടുക്കിയിലുളള എല്ലാ ബന്ധങ്ങളും ഞാൻ അവസാനിപ്പിച്ചിരുന്നു...


ഒാർക്കാൻ ഇപ്പോളത്തെ ഫോണിൽ ആകെയുളളത് അന്നെടുത്ത വെെശൂവിന്റെ ഫോട്ടോകൾ മാത്രമായിരുന്നു...!!


കുറച്ചു നേരം കഴിഞ്ഞു ഒരു തുണ്ടു കടലാസിൽ ഒരു നമ്പറുമായി അമ്മ വന്നു..

ആ കടലാസ് എന്റെ കെെയ്യിൽ തന്നിട്ട് അമ്മ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി...


വിറയ്ക്കുന്ന വിരലുകളൊടെയാണ് ഞാൻ ആ നമ്പർ ഡയൽ ചെയ്യ്തത്..


റിംഗ് ശബ്ദത്തേക്കാൾ ഉച്ചത്തിൽ ഞാൻ കേട്ടത് എന്റെ ഹൃദയമിടിപ്പിന്റെ ശബ്ദമായിരുന്നു...


"ഹലോ...

അപ്പുറത്ത് നിന്നും ഒരു പുരുഷ ശബ്ദം....


എന്താണ് പറയണ്ടേതെന്ന് ഒരു നിമിഷം ഞാൻ ആലോചിച്ചു...


പിന്നീട് വളരെ തളർന്ന സ്വരത്തിൽ പറഞ്ഞു...


" ഞാൻ സാം ആണ്....!!!!"


ഒരു നിമിഷത്തെ മൗനത്തിന് ശേഷം അപ്പുറത്തു നിന്നും മറുപടി പറഞ്ഞു..


"ഞാൻ വെെശൂവിന്റെ അച്ഛനാണ്..അവൾ ഇപ്പോൾ ഇവിടെ ഇല്ല,ഒരു കാര്യം ചെയ്യു നാളെ രാവിലെ higher secondary school ,ലക്കിടി ഇവിടെ പോയി ഒന്നു തിരക്കൂ...."


എന്റെ മറുപടിക്ക് കാക്കാതെ അപ്പുറം ഫോൺ ഡിസ്കണക്റ്റ് ചെയ്തത് ഞാൻ അറിഞ്ഞു...


എന്തൊക്കെയാണ് എനിക്ക് ചുറ്റും നടക്കുന്നതെന്ന് മനസ്സിലാകാതെ ഞാൻ അവിടെയിരുന്നു...



ഒരു വിധം നേരം വെളുപ്പിച്ചു ഞാൻ രാവിലെ തന്നെ സ്കൂളിലെത്തി...


പക്ഷേ, എന്താണ് ,എങ്ങനെയാണ് ചെയ്യേണ്ടത് എന്നറിയാതെ ഞാൻ കാറിനുളളിൽ തന്നെയിരുന്നു...അവസാനം വരുന്നിടത്തു വെച്ചു കാണാം എന്ന ഭാവത്തിൽ 10 മണിയോടടുത്ത് ഞാൻ ആ സ്കൂളിലേക്ക് ചെന്നു...


അതൊരു ചെറിയ ഒാടിട്ട, മുറ്റം നിറയെ മരങ്ങൾ ഉളള ഗൃഹാതുരത്വം തുളുമ്പുന്ന ഒരു വിദ്യാലയമായിരുന്നു..


മുന്നിൽ കണ്ടൊരു കുട്ടിയോട് ചോദിച്ചറിഞ്ഞു ഞാൻ സ്റ്റാഫ് റൂം ലക്ഷ്യമാക്കി നടന്നു...


സ്റ്റാഫ് റൂമിലേക്ക് നോക്കിയതും എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല..


ഇത്രയും നാൾ താൻ കാണാൻ കൊതിച്ച എന്റെ വെെശൂ...എന്റെ മുന്നിൽ...


നീലയിൽ കറുത്ത ബോർഡറുളള കോട്ടേൺ സാരിയുടുത്ത്.....!!

നീണ്ട മുടി മെടഞ്ഞിട്ട്,ഒരു ടീച്ചറിന്റെ എല്ലാ വിധ ഗൗരവ്വവുമണിഞ്ഞ്...!!


എന്നെ കണ്ടപ്പോൾ ആ കണ്ണുകളിൽ ഞാൻ പ്രതീക്ഷിച്ചിരുന്ന പോലെ സന്തോഷമോ കൗതുകമോ ഒന്നും വിരിഞ്ഞില്ല...


പകരം ആരാ..? എന്നുളള ഒരു ഭാവത്തിൽ എന്റെ അടുത്തേക്ക് നടന്നു വന്നു...


ഞാൻ അവളെ സൂക്ഷിച്ചു നോക്കി,നെറ്റിയിൽ കുങ്കുമമില്ല,കഴുത്തിൽ താലിയും...!!!



എന്റെ മുന്നിൽ നിൽക്കുന്ന ആ കണ്ണുകളിൽ വീണ്ടും തെളിഞ്ഞു നിന്നത് ആരാണെന്നുളള ചോദ്യമായിരുന്നു....!!!


ഒരു പക്ഷേ മറന്നിട്ടുണ്ടാവാം...

അല്ലെങ്കിലും ഒാർമ്മിക്കാനുളളത് എനിക്ക് മാത്രമാണല്ലോ...?



ഒന്നും മിണ്ടാതെ തിരിഞ്ഞു നടക്കുമ്പോൾ ഒരു പിൻവിളി പ്രതീക്ഷിച്ചിരുന്നുവോ...??


അറിയില്ല...



ഡോർ തുറന്ന് കാറിനുളളിൽ കയറിയപ്പോൾ വല്ലാത്തൊരു സങ്കടം എന്നെ പൊതിഞ്ഞു..
നെഞ്ചിലെ ഭാരം താങ്ങാനാകാത്ത പോലെ ഞാൻ സ്റ്റീയറിങിലേക്ക് തല ചായിച്ചു..


അവൾ..വെെശൂ... അവൾ എന്നെ മറന്നിരിക്കുന്നു..


ആ ചിന്ത പോലും എന്നെ വല്ലാതെ തളർത്തി...


ഡോർ തുറക്കുന്ന ശബ്ദം കേട്ടാണ് ഞാൻ തലയുയർത്തിയത്...


അതാ വെെശൂ എന്റെ അടുത്തിരിക്കുന്നു...!!!!


കാണുന്നത് സ്വപ്നമാണോ എന്ന് ഒരു നിമിഷം തോന്നിപ്പോയി...

പരസ്പരം മിണ്ടനാകാതെ നിമിഷങ്ങൾ കൊഴിഞ്ഞു പോയി...ഹൃദയത്തിൽ അത്രമേൽ ചേർന്നിരിക്കുന്നവർക്ക് പോലും തമ്മിൽ മിണ്ടനാകാത്ത ഒരു മാറ്റം കാലം ഉണ്ടാക്കുമോ...?

കുറച്ചു നേരം അവളെ തന്നെ നോക്കിയിരുന്ന ശേഷം ഞാൻ വണ്ടി മുന്നോട്ടെടുത്തു...


പണ്ട് ഇതു പോലൊരു യാത്രയാണല്ലോ വെെശുവിനെ എനിക്ക് തന്നതെന്ന് ഞാൻ അറിയാതെ ഒാർത്തു...


മൗനം ഞങ്ങളിൽ പെയ്യ്തിറങ്ങി...


അവൾ ഒന്നും മിണ്ടാതെ മുന്നോട്ട് നോക്കിയിരിക്കുകയാണ്...


ഞാൻ കാർ ഒാടിച്ചു എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ആളോഴിഞ്ഞ മെെതാനത്തിലേക്ക് കയറ്റി...


ഈ 3 വർഷങ്ങളിൽ എന്റെ ഏകാന്തത മുഴുവൻ ഇവിടെ ആയിരുന്നു ഞാൻ ചെലവഴിച്ചത്....


ഡോർ തുറന്നു ഞാൻ സ്ഥിരമിരിക്കാറുളള വാകമര ചുവട്ടിലേക്ക് നടന്നു...

അവിടെയുളള നെഞ്ചിൽ ഇരിക്കുമ്പോൾ വസന്തത്തിന്റെ ബാക്കിയെന്ന പോലെ വീണു കിടക്കുന്ന ഒരു ഗുൽമോഹർ പൂവിനെ മെല്ലെ കെെയ്യിലെടുത്തു....


അവളും പയ്യെ ഇറങ്ങി എന്റെ അടുത്തേക്ക് നടന്നു വരുന്നുണ്ടായിരുന്നു..


എന്റെ കുറച്ചടുത്തായി വന്നു നിന്ന് അവൾ ആ മരത്തിലേക്ക് നോക്കി എന്തോ കാര്യമായി ആലോചിക്കുന്നത് കണ്ടു ഞാൻ ചോദിച്ചു...


"നിനക്ക് എന്നെ മനസ്സിലായില്ലേ വെെശൂ...?"

അവൾ എന്നെ ഒന്നു തുറിച്ചു നോക്കിയതിന് ശേഷം വീണ്ടും മരത്തിലേക്ക് തന്നെ നോക്കി നിന്നു...


"സാർ ഈ പൂമരത്തെ പറ്റി ആരും കവിത ഒന്നും എഴുതി കാണില്ല അല്ലേ???"...

പാവം....!!!!"""


അവളുടെ പറച്ചിൽ കേട്ടു ഞാൻ അവളെ വിചിത്രമായി നോക്കി...

അതു കണ്ടിട്ടെന്ന പോലെ അവൾ പൊട്ടിച്ചിരിച്ചു...

പക്ഷേ അവളുടെ ആ ചിരി എന്നേ ദേഷ്യം പിടിപ്പിക്കുകയാണ് ചെയ്തത്...

ഇത്രയും നാൾ എന്റെ തൊട്ടടുത്തു ഉണ്ടായിട്ട്,എന്നെ കണ്ടിട്ട് പരിചയഭാവം പോലും കാണിക്കാതെ നിന്നിട്ട് ഇപ്പോൾ ചിരിക്കുന്നു...!!

ഞാൻ അവൾക്ക് മറുപടി കൊടുക്കാതെ വെറെ എങ്ങോട്ടോ ദൃഷ്ടിയൂന്നി...


പയ്യെ അവൾ എന്റെ അരികിലായ് വന്നിരുന്നത് ഞാൻ അറിഞ്ഞു...


"അന്ന് സാർ പോയിട്ട് എന്നെ ഒന്നു വിളിക്കുക പോലും ചെയ്യാഞ്ഞത് എന്താ....?"


അവൾക്ക് മറുപടി കൊടുക്കാതെ ഞാൻ അവളുടെ മിഴികളിലേക്ക് നോക്കിയിരുന്നു..കുറച്ചു നേരം എന്റെ കണ്ണുകളിലേക്ക് നോക്കിയതിന് ശേഷം അവൾ നിലത്തേക്ക് നോക്കി...വീണ്ടും പറഞ്ഞു തുടങ്ങി....



"അതിന് ശേഷം അലൻ വീണ്ടും വന്നു,വീട്ടുക്കാരുമായിട്ട്...ആദ്യം സന്തോഷം തോന്നിയെങ്കിലും എന്തോ ഒരു ശൂന്യത എനിക്ക് പിന്നീട് അനുഭവപ്പെട്ടു...ഈ കാര്യം സാറിനോട് പറയാൻ കോളേജിൽ വന്നപ്പോളാണ് ഞാൻ അറിയുന്നത് സാർ റിസെെൻ ചെയ്യ്തെന്ന്..വല്ലാത്ത വിഷമം തോന്നി..സാറിന്റെ നമ്പർ കിട്ടിയെങ്കിലും ആ നമ്പർ അപ്പോളേക്കും പ്രവർത്തനരഹിതമായിരുന്നു..


പിന്നീട് ഉളള എന്റെ ജീവിതത്തിൽ ഒരു വിരസത ബാധിക്കുന്നത് ഞാൻ അറിഞ്ഞു ...


ഇതിനിടയിൽ അലനും എന്നിൽ നിന്നും അകലുന്നത് ഞാൻ അറിഞ്ഞു, അധികം വെെകാതെ 
അലന് നല്ലൊരു ജോലി കിട്ടി അവൻ വിദേശത്തേക്ക് പോയി...എന്നെ വല്ലാതെ ഒഴിവാക്കുകയാണെന്ന് മനസ്സിലായ ഒരു ദിവസം ഞാൻ അവന്റെ അമ്മയെ വിളിച്ചു കാര്യം തിരക്കി,കൂടെ ജോലി ചെയ്യുന്ന ഒരു പെൺക്കുട്ടിയുമായി അവൻ അടുപ്പത്തിലാണെന്നും,എന്നെ ചതിക്കാൻ പറ്റില്ലെന്ന് വീട്ടുക്കാർ പറഞ്ഞതിനാൽ അവരുമായും ഇപ്പോൾ കോൺടാക്റ്റ് ഇല്ലെന്നു പറഞ്ഞപ്പോൾ എനിക്ക് വലിയ വിഷമം ഒന്നും തോന്നിയില്ല,ആ അമ്മയെ ആശ്വസിപ്പിക്കുമ്പോൾ അമ്മയാണ് പറഞ്ഞത് സാർ ആണ് അന്ന് എനിക്ക് വേണ്ടി അവരോട് സംസാരിച്ചതെന്ന്...



അപ്പോൾ എനിക്ക് സാറിനോട് എന്തോ വല്ലാത്ത ദേഷ്യമാണ് തോന്നിയത്...!!

അത് എന്തിനാണെന്ന് ഇപ്പോളും എനിക്കറിയില്ല....

പീജി കഴിഞ്ഞു അടുത്തുളള ഒരു institute ൽ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോളാണ് വീണ്ടുമൊരു ആലോചന എനിക്ക് വന്നത്,അന്നാണ് അച്ഛൻ സാറിനെ പറ്റി പറയുന്നത്,സാറിന് എന്നെ ഇഷ്ടമായിരുന്നെന്നും..!!
അലന് വേണ്ടി എന്റെ വീട്ടിൽ സംസാരിച്ചത് സാറാണെന്നും ഒക്കെ അപ്പോളാണ് ഞാൻ അറിയുന്നത്.."


അവൾ എന്റെ മുഖത്തേക്ക് നോക്കിയതും അവൾക്ക് മുഖം കൊടുക്കാതെ ഞാൻ മറ്റെങ്ങോട്ടോ നോക്കി...


"അന്ന് രാത്രിയിൽ ഞാൻ കുറെ കരഞ്ഞു...എന്തിനെന്ന് പോലും അറിയാതെ...



എനിക്ക് സാറിനോട് സ്നേഹമായിരുന്നോ എന്നു പലവട്ടം ചോദിച്ചു...


എന്റെ അച്ഛന്റെ കൂടെ അല്ലാതെ ഞാൻ ആദ്യമായി യാത്ര ചെയ്തത് അന്ന് സാറിന്റെ കൂടെയായിരുന്നു...


അന്ന് സാർ എനിക്ക് തന്ന കെയറിംങ്,സ്നേഹം എല്ലാമെന്നെ വല്ലാതെ സ്പർശിച്ചുവെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്...


അലനിൽ നിന്നും ഞാൻ ആഗ്രഹിച്ചതും അതു മാത്രമായിരുന്നു...!!!!


എനിക്ക് സാറിനെ ഒരിക്കൽ കൂടി ഒന്നു കാണണമെന്നു തോന്നി..


ഞാൻ അത് അച്ഛനോട് പറഞ്ഞപ്പോൾ അച്ഛനാണ് എങ്ങനെയോ അമ്മയുടെ നമ്പർ സംഘടിപ്പിച്ചത്...


അമ്മയിൽ നിന്നാണ് ഞാൻ, സാറിന് എന്നോടുളള സ്നേഹം തിരിച്ചറിഞ്ഞത്...ഇപ്പോളും എന്നെയോർത്തു മുന്നോട്ട് പോകുകയാണെന്ന് കേട്ടപ്പോൾ എനിക്ക് സഹിച്ചില്ല..."


അവളുടെ സംസാരത്തിനിടയിൽ കരച്ചിൽ ഇടകലരുന്നതറിഞ്ഞു ഞാൻ അവളെ നോക്കി...



മിഴികൾ പെയ്യുന്നത് കണ്ടു ഞാൻ അവളുടെ കെെയ്യിൽ പിടിച്ചു..


എന്റെ കെെയ്ക്ക് മീതേ അവളുടെ രണ്ട് കെെകൊണ്ടും പൊതിഞ്ഞു പിടിച്ചു കൊണ്ടു അവൾ വീണ്ടും തുടർന്നു...


"അമ്മയുടെ സഹായത്തൊടെയാണ് 6 മാസങ്ങൾക്ക് മുമ്പ് ഈ സ്കൂളിൽ ജോലി മേടിച്ചതും സാറിന്റെ വീടിനടുത്ത് താമസമാക്കിയതും..."


ഞെട്ടലോടെ ഞാൻ അവളെ നോക്കിയതും ഒരു കുസൃതിചിരിയോടെ എന്നെ തന്നെ നോക്കുന്ന അവളെയാണ് ഞാൻ കണ്ടത്...!!!


പിന്നെ ഒന്നും നോക്കിയില്ല...



ചേർത്തങ്ങു കെട്ടിപിടിച്ചു...!!


കുറച്ചു നിമിഷങ്ങൾക്ക് ശേഷമാണ് രണ്ട് പേരും കരയുകയാണെന്ന് മനസ്സിലായത്...



പെട്ടെന്നാണ് ഞങ്ങളെ നനയ്ക്കാനായി ഒരു പുതുമഴ മണ്ണിലേക്കിറങ്ങിയത്...


ഒാടിയൊളിക്കാൻ ശ്രമിച്ച അവളെ ചേർത്തു നിർത്തി മഴ നനയുമ്പോളും എന്റെ കാതിൽ കേട്ടത് അവളുടെ തന്നെ വാക്കുകളായിരുന്നു..


"ആത്മാർത്ഥമായി പ്രണയിച്ചാൽ,ആ സ്നേഹം സത്യമാണെങ്കിൽ അത് നമ്മൾക്ക് തന്നെ ലഭിക്കും...."


അതെ...ഒരിക്കലും ലഭിക്കില്ലെന്ന് കരുതിയ എന്റെ പ്രണയം എനിക്ക് കിട്ടിയിരിക്കുന്നു...


എന്റെ സ്നേഹം സത്യമായിരുന്നു...



വെെഷണവിയുടേതും...അതാണ് ഞങ്ങൾ ഒന്നിച്ചത്....



നനഞ്ഞു വിറച്ചു നിൽക്കുന്ന അവളെ എന്നിലേക്ക് ചേർത്തു നെറുകയിൽ ഒരു ഉമ്മ വെക്കുമ്പോളും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകയായിരുന്നു...

സന്തോഷം കൊണ്ട്..


പ്രണയത്തിന്റെ സന്തോഷം മുഴുവൻ ഒരു മഴയായി ഞങ്ങളിലേക്ക് പെയ്യ്തിറങ്ങി...മഴ പെയ്ത ചില്ലകളിൽ തളിർക്കാനൊരു മോഹം ബാക്കി വെച്ച്,വസന്തത്തിന്റെ ഒാർമകൾ എല്ലാം ഞങ്ങൾക്ക് നേരെ ചൊരിഞ്ഞ് ആ ഗുൽമോഹറും......!!

ഇഷ്ട്ടമായെങ്കിൽ ഒരു വരി... ഷെയർ ചെയ്ത് ലൈക്ക് ചെയ്യണേ...


കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top