ഹൃദയരാഗം, (അവസാന ഭാഗം)

Valappottukal Page



രചന: മഞ്ഞ് പെണ്ണ്

പതിവ് പോലെ ഓഫീസ് കഴിഞ്ഞ് വീട്ടിലേക്ക് അച്ചു വന്നപ്പോൾ നന്ദയെ കണ്ടില്ല. സന്ധ്യനേരം ഏതോ ഒരു പെണ്ണുമായി സംസാരിച്ച് കൊണ്ടാണ് അവൾ വീട്ടിലേക്ക് കയറി വന്നത്. ഉള്ളിലേക്ക് കയറിയതും മുന്നിൽ തന്നെ സോഫയിൽ തലക്ക് താങ്ങും കൊടുത്ത് ഇരിക്കുന്ന അച്ചുവിനെ കണ്ടതും ഒന്ന് നെറ്റി ചുളിച്ച് കൊണ്ടവൾ അവളുടെ റൂമിലേക്ക് കയറാൻ നിന്നപ്പോൾ ആണ് അച്ചു അവളെ വിളിച്ചത്. 


"നന്ദാ എവിടെ ആയിരുന്നു ഇത്രയും സമയം??? " താഴേക്ക് നോക്കി കൊണ്ടവൻ ഗൗരവത്തിൽ ചോദിച്ചു. 


"ഇന്ന് ഒരു ഫ്രണ്ടിന്റെ ബ്രൈടൽ ഷോ ആയിരുന്നു.. സൊ വൈറ്റ് പാർട്ടി ഹാളിൽ പാർട്ടി അറേഞ്ച് ചെയ്തിരുന്നു " 

"നേരം വൈകുമെങ്കിൽ വിളിച്ച് പറഞ്ഞൂടെ " മുഖം പൊക്കി കൊണ്ടവൻ ദേഷ്യത്തിൽ ചോദിച്ചു. 


"നമ്പർ ഇല്ല... " എങ്ങോട്ടോ നോക്കി കൊണ്ടവൾ പറഞ്ഞു. 


"Bloody bitch " ദേഷ്യത്തോടെ പറഞ്ഞ് കൊണ്ടവൻ ടീപോയി തട്ടിതെറുപ്പിച്ച് കൊണ്ട് വാതിൽ വലിച്ച് അടച്ച് കൊണ്ട് വെളിയിലേക്ക് പോയി. 


അവൻ പോവുന്നതും നോക്കി കൊണ്ടവൾ ഒന്ന് ചിരിച്ച് കൊണ്ട് വാതിൽ അടച്ച് ഫ്രഷ് ആവാൻ കയറി. 


_____________________________________❤️


അപ്പോൾ പോയ അച്ചു കയറി വന്നത് പാതിരാത്രിക്ക് ആയിരുന്നു. ടീവി കണ്ട് കൊണ്ടിരുന്ന നന്ദ ബെൽ അടിച്ചതും ഡോർ തുറന്ന് കൊടുത്തു. 


മുന്നിൽ കള്ളും കുടിച്ച് വെളിവ് ഇല്ലാതെ നിൽക്കുന്ന അച്ചുവിനെ കണ്ടതും അവൾ  ടീവി ഓഫ്‌ ചെയ്ത് കിടക്കാൻ റൂമിലേക്ക് കയറാൻ നിന്നു. 


"ഡീീ നന്ദേ " അവൻ വിളിച്ചതും എന്തെന്ന ഭാവത്തിൽ അവൾ തിരിഞ്ഞ് നോക്കി. 


പൊക്കിൾ ചുഴി കാണുന്ന ഒരു ടീഷർട്ടും ത്രീ ഫോർട്ത്ത് പാന്റും ആയിരുന്നു അവളുടെ വേഷം. അവളുടെ അരികിലേക്ക് വന്ന അവൻ അവളുടെ കണ്ണിലേക്ക് തന്നെ നോക്കിയിരുന്നു. ഒരു നിമിഷം അവന്റെ മുന്തിരി നിറമുള്ള ഗോളങ്ങളുടെ പ്രണയാർധമായ നോട്ടം കണ്ട് അവളും അതിൽ ലയിച്ചിരുന്നു. 


അച്ചുവിന്റെ കൈകൾ അവളുടെ അണിവയറിൽ നിന്നും സ്ഥാനം തെറ്റി സഞ്ചരിക്കുന്നത് അവൾ അറിഞ്ഞിരുന്നില്ല. ഏതോ നിമിഷത്തിൽ അവളുടെ മനസ്സും അച്ചുവിലേക്ക് അടുത്തിരുന്നു. 


പതിയെ അവളെ പൊക്കി കൊണ്ടവൻ സോഫയിൽ ഇരുത്തി. ഫ്രിഡ്ജിൽ നിന്നും മദ്യം എടുത്ത് ഒരു ഗ്ലാസ്സും എടുത്ത് കൊണ്ടവൻ അവൾക്ക് അരികിൽ വന്നിരുന്നു. ഏതോ സ്വപ്നത്തിൽ എന്ന പോൽ അവളും അവനിൽ ലയിചിരിക്കുക ആയിരുന്നു. 


പെട്ടന്ന് ആയിരുന്നു അച്ചു അവളുടെ വയറിൽ മുഖം പൂഴ്ത്തിയത്.അപ്പോഴാണ് നന്ദ സ്വബോധത്തിലേക്ക് തിരിച്ച് വന്നത് ഒന്ന് ഞെട്ടി കൊണ്ടവൾ അവനെ അടർത്തി മാറ്റാൻ നോക്കിയെങ്കിലും അവന്റെ കൈബലത്തിന് മുന്നിൽ അവൾ ഒന്നും അല്ലായിരുന്നു. 


വയറിൽ അവന്റെ അധരങ്ങൾ കുസൃതി കാണിക്കുമ്പോൾ ഒരു പിടയലോടെ അവൾ നിശ്ചലമായി നിന്നു. അവളെ എടുത്ത് റൂമിലേക്ക് ചെല്ലുമ്പോൾ പൂച്ചകുഞ്ഞിന്റെ അനുസരണയോടെ അവൾ അവനോട് ചേർന്ന് നിന്നു. ഒരുപക്ഷെ അവളും ആഗ്രഹിച്ചതാവാം !!!


തടസമായി നിന്ന വസ്ത്രങ്ങൾ ഓരോന്നും മാറ്റിക്കൊണ്ട് അവളിലെ പെണ്ണിനെ അവൻ അറിയുമ്പോൾ അവളുടെ ഉള്ളിലെ പ്രണയവും പതിന്മടങ്ങ്  ശോഭയോടെ തിളങ്ങി നിന്നു.... 


_______________________________❤️ 


രാവിലെ നേരത്തെ എണീറ്റത് നന്ദ ആയിരുന്നു. ഇന്നലെ നടന്ന അവരുടെ സ്വകാര്യ നിമിഷങ്ങൾ ഓർത്തതും നാണം കൊണ്ട് ചുവപ്പ് രാശി പടർന്നു അവളുടെ മുഖത്ത്. ഉറങ്ങുന്ന അച്ചുവിന് നെറ്റിയിൽ ഒരു മുത്തം നൽകി കൊണ്ട് അവൾ എണീറ്റ് ഫ്രഷ് ആയി വന്നപ്പോഴും അവൻ എണീറ്റിരുന്നില്ല. 


ഉറങ്ങുന്ന തന്റെ പ്രിയനേ അരുമയായി ഒന്ന് നോക്കി കൊണ്ട് കോഫി ടേബിളിൽ വെച്ച് കോളേജിലേക്ക് പുറപ്പെട്ടു. 


എന്നാൽ ഉറക്ക് ഉണർന്ന അച്ചുവിന് ഇന്നലെ നടന്ന എല്ലാം മനസ്സിലേക്ക് വന്നതും തെറ്റ് പറ്റിയത് പോലെ മുഖം കൈകളിൽ ഒളിപ്പിച്ചു. ടേബിളിൽ ഇരുന്ന കോഫി ശ്രദികുക കൂടി ചെയ്യാതെ അവൻ ഓഫീസിലേക്ക് പോയി. 


കോളേജ് കഴിഞ്ഞ് തിരിച്ച് വന്ന നന്ദ അച്ചുവിന് വേണ്ടി കാത്തിരുന്നു. അവൻ വന്നതും ചിരിച്ച് കൊണ്ടവൾ ബാഗ് വാങ്ങാൻ ചെന്നതും അവളെ ഒന്ന് നോക്കുക കൂടി ചെയ്യാതെ അവൻ റൂമിലേക്ക് കയറി. 


അത് അവളിൽ നിരാശ പടർത്തിയെങ്കിലും അവൾ ചായയും ആയി റൂമിലേക്ക് ചെന്നു. അവളെ കണ്ടതും ഏതോ അത്ഭുത ജീവിയെ നോക്കുന്നത് പോലെ നോക്കി കൊണ്ട് അവൻ ചായ വാങ്ങി ടേബിളിൽ വെച്ചു. 


കുളിച് അവൻ ഫ്രഷ് ആയി വന്നതും മേശയിൽ ഫുഡും ആയി അവനെ കാത്തിരിക്കുകയായിരുന്നു നന്ദ. ഇന്നലെ ഒന്നും  സംഭവിക്കാത്തത് പോലെ ഇരുന്ന് ഭക്ഷണം കഴിക്കുന്ന അച്ചുവിനെ കണ്ടതും അവളിൽ നിരാശ പടർന്നു. 



________________________________❤️


അങ്ങനെ ദിവസങ്ങൾ കടന്ന് പോവേ അച്ചു നന്ദയെ വല്ലാതെ മൈൻഡ് ചെയ്യാതെ പോയി കൊണ്ടിരുന്നു. 


"മോളെ... പഠനം ഒക്കെ എങ്ങനെ പോവുന്നു കുഴപ്പം ഒന്നും ഇല്ലല്ലോ?? "


"ഇല്ല അമ്മ ഒരു പ്രശ്നവും ഇല്ല അച്ഛൻ എവിടെ? " 


"അച്ഛൻ ശ്രീജ ആന്റിയുടെ വീട് വരെ പോയേക്കുവാ " 

"ഹാ എന്നാ ശെരി അമ്മാ ഞാൻ വിളിക്കാം " ഫോൺ കട്ട് ചെയ്ത് കൊണ്ടവൾ ബാത്‌റൂമിലേക്ക് ഒരു ഓട്ടം ആയിരുന്നു.ഓക്കാനിച്ച് ഛർദിച്ചു കൊണ്ടവൾ ചുമരിൽ ഊർന്ന് നിലത്തേക്ക് ഇരുന്നു. അച്ചു ഓഫീസിലേക്ക് പോയിരുന്നു. 


വല്ലാതെ അസ്വസ്ഥത തോന്നിയതും അവൾ റൂമിൽ കയറി ഒന്ന് കിടന്നു. അപ്പോഴാണ് അവൾക്ക് തന്റെ കുളിമുറ തെറ്റിയത് ഓർമ വരുന്നത്...  പതിയെ അവളുടെ കൈകൾ വയറിലേക്ക് ചലിച്ചു. കുറച്ച് കഴിഞ്ഞ് കൺഫോം ചെയ്യാം എന്ന് കരുതിയവൾ ക്ഷീണം കാരണം ഒന്ന് മയങ്ങി. 


വൈകിട്ട്  നന്ദ അടുത്തുള്ള മെഡിക്കൽ ഷോപ്പിലേക് ഇറങ്ങിയത് ആയിരുന്നു. ഓടിക്കൊണ്ട് സ്റ്റെപ്പിന് മുകളിൽ കയറുന്ന  കുട്ടികളിൽ ശ്രദ്ധ പതിച്ചതും മുന്നിൽ സ്റ്റെപ് ഉണ്ടെന്ന കാര്യം മറന്ന് കൊണ്ടവൾ കാലെടുത്ത് വെച്ചതും സ്റ്റെപ്പിലൂടെ ഉരുണ്ട് കൊണ്ടവൾ വീണു. ബോധം മറഞ്ഞ് വീഴുമ്പോഴും വയറിൽ അവളുടെ കൈ അമർന്നിരുന്നു.



__________________________________❤️


ഐ സി യുവിന് മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ് അച്ചു.ഈ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് നന്ദ അവന് പ്രാണൻ ആയി മാറിയിരുന്നു. ഇനിയും പ്രാണൻ നൽകി  സ്നേഹിച്ചാൽ അവൾ തന്നെ വിട്ട് പോവുമോ എന്ന ഭയം കൊണ്ടാണ് അവളോട് അടുപ്പം കാണിക്കാത്തത് ... 



"See Mr.Akshav she is now perfectly alright but.... sorry yaar....now uh want to see her uh will go...  " ഡോക്ടർ പറഞ്ഞത് ഒന്നും മനസ്സിലാവാതെ അവൻ നോക്കിയതും അയാൾ പോയിരുന്നു. 


ഏറിയ ടെന്ഷനോടെ ഉള്ളിലേക്ക് കയറിയതും കണ്ണും അടച്ച് കിടക്കുന്ന നന്ദയെ കണ്ടതും ചങ്കിൽ എന്തോ കൊളുത്തി വലിക്കുന്നത് പോലെ തോന്നിയവന് . അടുത്തേക്ക് ചെന്ന് ആ മുഖത്തേക്ക് നോക്കിയതും ആകെ വാടിയിട്ടുണ്ട് മുഖം. കണ്ണുകൾ അടച്ച് കിടക്കുക ആണെങ്കിലും കവിളിലൂടെ കണ്ണുനീർ ഒലിച്ച് ഇറങ്ങുന്നുണ്ട്. 


പതിയെ അച്ചു അവളുടെ കയ്യിൽ തൊട്ടതും മുന്നിൽ തന്റെ പാതിയെ കണ്ടതും പൊട്ടിക്കരഞ്ഞ് കൊണ്ടവൾ അവന്റെ നെഞ്ചോട് ചേർന്നു. 


ഒന്നും മനസ്സിലായില്ലെങ്കിലും ഒരു ആശ്വാസത്തിന് എന്നോണം അവനും അവളുടെ തലയിൽ തടവി കൊണ്ടിരുന്നു. 


"*അച്ചേട്ടാ നമ്മടെ.... നമ്മടെ കുഞ്ഞ് പോയി *" കരച്ചിലിന് ഇടയിൽ അവൾ പറയുന്നത് കേട്ടതും ഞെട്ടിവിറച്ച് കൊണ്ട് അവൻ നിന്നു. ഉത്തരം ഒന്നും കേൾക്കാതെ ആയപ്പോൾ മുഖം ഉയർത്തി നോക്കിയ നന്ദ കണ്ടത് കണ്ണിൽ നിന്നും കണ്ണീർ വാർത്ത് കൊണ്ട് മറ്റേതോ ലോകത്തെന്ന പോലെ നിൽക്കുന്ന അച്ചുവിനെ നന്ദ ഒന്ന് കുലുക്കി. 


"അച്ചേട്ടാ " അവൾ വിളിച്ചതും കെട്ടിപിടിച്ചു കൊണ്ട് അവളുടെ തോളിൽ മുഖം അമർത്തി അവൻ പൊട്ടിക്കരഞ്ഞു. 


_______________________________❤️


"Mr. Akshav,  she need total bed rest now... so take care her good... " കയ്യിലുള്ള ഫയൽ അവൻ നൽകി കൊണ്ട് ഡോക്ടർ പറഞ്ഞതും അത് വാങ്ങി കൊണ്ട് തല കുലുക്കി ഡോക്ടറിന് കൈ കൊടുത്ത് കൊണ്ട് നന്ദയുടെ റൂമിലേക്ക് ചെന്നു. 


മറ്റെങ്ങോ നോക്കി കൊണ്ട് ആലോചനയിൽ മുഴുകി ഇരിക്കുന്ന നന്ദയെ ഒന്ന് തട്ടി വിളിച്ച് കൊണ്ട് അവൻ വീട്ടിലേക്ക് തിരിച്ചു. ഒരുമാസം കമ്പനിയിൽ ലീവ് പറഞ്ഞ് കൊണ്ട് അച്ചു നന്ദയെ പരിചരിച്ചു. ഒന്ന് അനങ്ങാൻ പോലും സമ്മതിക്കാതെ വേണ്ടതെല്ലാം ചെയ്ത് കൊടുത്ത് കൊണ്ട് അവളെ അവൻ നോക്കി. അവൾ അറിയുക ആയിരുന്നു തന്റെ പാതിയെ !! ആ സ്നേഹത്തെ !! ഒരേ സമയം തന്റെ അമ്മയെ അവനിൽ അവൾ കണ്ടു. 


ദിവസം കൂടും തോറും അച്ചു പഴയ പോലെ ആയി തുടങ്ങി. നന്ദയോട് കൂടുതൽ അടുത്തു. അവന്റെ സ്നേഹം കൊണ്ടും പരിചരണം കൊണ്ടും അവൾ പഴയ പോലെ ആയി. ഇതിനിടയിൽ രണ്ട് പേരും കൂടുതൽ അടുത്തിരുന്നു മനസ്സ് കൊണ്ടും ശരീരം കൊണ്ടും..... 



______________________________❤️

After 4 months

"അച്ചേട്ടാ " കാറിപൊളിച്ചുള്ള നന്ദയുടെ ശബ്ദം കേട്ടതും മടിയിൽ ഇരുന്ന ലാപ്ടോപ് അവിടെ ഇട്ട് കൊണ്ടവന് ബാത്റൂമിലേക്ക് ഓടി.. 


"എന്താ... എന്താ നന്ദു?? " വെപ്രാളം കൊണ്ടുള്ള അവന്റെ ചോദ്യം കേട്ടതും അവൾ ഒന്ന് അടക്കി ചിരിച്ചു. 


"മനുഷ്യനെ പേടിപ്പിച്ചിട്ട് നിന്ന് കിണിക്കുന്നോ കുരിപ്പേ " നന്ദയും ചെവി പിടിച്ച് കൊണ്ടവന് കള്ളദേഷ്യം നടിച്ചു. 


"ആാാാാ.... ദേ അച്ചേട്ടാ വിട്ടേ ഇങ്ങനെ എന്നെ നോവിച്ചാ ഇവിടെ ഉള്ള ആൾക്ക് വേദനിക്കും കേട്ടോ " അവന്റെ കൈകൾ വയറിൽ വെച്ച് കൊണ്ടവൾ പറഞ്ഞതും അത്ഭുതം കൊണ്ടവന്റെ കണ്ണുകൾ മിഴിഞ്ഞിരുന്നു. 


എന്താ ചെയ്യേണ്ടേ എന്നറിയാതെ നിൽക്കുന്ന അവനെ കണ്ടതും അവൾ പൊട്ടിച്ചിരിച്ചു പോയി. അമ്മയ്ക്കും കുഞ്ഞിനും മുത്തങ്ങൾ കൊണ്ട് മൂടുമ്പോൾ അവനിലും ഒരു അച്ഛൻ പിറക്കുകയായിരുന്നു.... 



______________________________❤️
 


"തുള്ളിച്ചാടി എല്ലാ സ്ഥലത്തേക്കും ഓടി എത്തേണ്ട ഏതെങ്കിലും ഒരു സ്ഥലത്ത് ഒതുങ്ങി നിന്നോണം മനസ്സിലായോ 🤨" കണ്ണുരുട്ടി കൊണ്ട് അച്ചു ചോദിച്ചതും പാവം കൊച്ചിനെ പോലെ നന്ദ ഒന്ന് തലയാട്ടി. ഒന്ന് കനപ്പിച്ച് മൂളി കൊണ്ടവൻ അവളെ ഒരു ചെയറിൽ ഇരുത്തി പന്തലിലേക്ക് നടന്നു. അവൻ പോവുന്നതും നോക്കി കൊണ്ട് കൊഞ്ഞനം കുത്തി നന്ദ അവിടെ ഇരുന്നു. 

പെണ്ണിന് ഇപ്പോൾ ഏഴാം മാസം ആണ് ആദ്യത്തേത് അബോർഷൻ ആയത് കൊണ്ട് തന്നെ നന്നായി റസ്റ്റ്‌ എടുക്കാൻ ആണ് ഡോക്ടർ നിർദേശിച്ചത്. അവരുടെ കുടുംബത്തിലെ ഒരാളുടെ കല്യാണത്തിന് നാട്ടിലേക്ക് വന്നതാണ് ഇരുവരും. ആദ്യം വരുന്നില്ലെന്ന് കരുതിയെങ്കിലും നന്ദക്ക് നാടും വീടും അമ്മയെയും ഒക്കെ കാണാൻ കൊതി 
ആയത് കൊണ്ട് രണ്ടുപേരും കുറച്ച് ദിവസത്തിന് നാട്ടിലേക്ക് വന്നു കൂടെ തന്നെ കല്യാണത്തിനും.... 


ഫുഡ്‌ ഏരിയയിൽ ചെന്നപ്പോൾ ആണ് അച്ചു പരിജയം ഉള്ള ഒരു മുഖം കണ്ട് സൂക്ഷിച്ച് നോക്കിയത്. 

"മീനാക്ഷി !!!" അവളെ കണ്ടതും അറിയാതെ അവന്റെ നാവിൽ നിന്നും അവളുടെ പേര് വിളിച്ചു പോയിരുന്നു. അച്ചുവിനെ കണ്ടതും കുറ്റബോധത്താൽ ആ തല താഴ്ന്നിരുന്നു. 


ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഹാളിൽ വന്നിരിക്കുമ്പോൾ ആണ് തൊട്ടടുത്ത് ആരോ നിൽക്കുന്നത് പോലെ തോന്നി മീനാക്ഷി തല ഉയർത്തി നോക്കിയത്. നിറവയറും താങ്ങി പിടിച്ച് നിൽക്കുന്ന നന്ദയും അവളെ ചേർത്ത് പിടിച്ച് അച്ചുവും. അവരെ കണ്ടതും വീണ്ടും ആ തല താഴ്ന്നു. 


*താങ്ക്സ് * പുഞ്ചിരിച്ച് കൊണ്ട് നന്ദ അവളെ കെട്ടിപിടിച്ചു. മിഴിച്ച് നോക്കുന്ന മീനാക്ഷിയോട് അച്ചുവിനെ എനിക്ക് തന്നതിന് എന്നും പറഞ്ഞ് അവർ തിരിഞ്ഞു നടന്നു. പണം നോക്കി കുടിയും സ്ത്രീകളും ആയി അതിര് വിട്ട കളിയുമുള്ള തന്റെ ഭർത്താവിന്റെയും തന്നെ ആത്മാർത്ഥമായി സ്നേഹിച്ച അച്ചുവിന്റെയും മുഖം അവളുടെ ഉള്ളിലൂടെ മിന്നി മറഞ്ഞു. ഒരു തുള്ളി കണ്ണീർ കവിളിനെ നനച്ച് ഭൂമിയിലേക്ക് ഇറ്റുവീണു. 


____________________________________❤️


**താളം തെറ്റിയ എൻ ഹൃദയത്തിൽ കുളിരണിയിച്ച രാഗം ആണ് നീ !!! എൻ ഹൃദയരാഗം ❤️**

നന്ദയുടെ നെറ്റിയിലേക്ക് നെറ്റി മുട്ടിച്ച് കൊണ്ടവൻ അവളുടെ ഇളം കാപ്പി മിഴികളിലെ പ്രണയാർഥമായ നോട്ടം കണ്ട് മനസ്സിൽ മൊഴിഞ്ഞു. 

(അവസാനിച്ചു) 

കഥ ഇഷ്ട്ടായില്ലേ... അഭിപ്രായം പറയണേ, ലൈക്ക് ഷെയർ ചെയ്യണേ...

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top