രചന: മഞ്ഞ് പെണ്ണ്
"മീനൂട്ടി....... " തോടിന്റെ ഓരത്ത് കൈതചെടികൾക്കിടയിൽ കയ്യും കോർത്ത് കിന്നാരം പറയുക ആയിരുന്നു അക്ഷവും മീനാക്ഷിയും....
ഉറക്കെയുള്ള മീനാക്ഷിയുടെ അച്ഛന്റെ വിളി കേട്ടതും ഞെട്ടി പിടഞ്ഞ് എണീറ്റ് കൊണ്ടവൾ അക്ഷവിന്(അച്ചു) ഒരു മുത്തം കയ്യിൽ പറത്തി വിട്ട് കൊണ്ട് കിലുങ്ങി ചിരിച്ച് കൊണ്ടവൾ ദാവണിയും പൊക്കി പാടവരമ്പിലൂടെ ഓടി. അവൾ പോവുന്നതും നോക്കി ചിരിച്ച് കൊണ്ട് അക്ഷവ് തോട്ടിലേക്ക് ഓരത്ത് കിടന്ന ചെറുകല്ലുകൾ എടുത്ത് എറിഞ്ഞു.
🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
പതിവ് പോലെ മീനുവിനെ കാണാത്തപ്പോൾ അവളുടെ വീട്ടിലേക്ക് പോയി നോക്കിയത് ആയിരുന്നു അച്ചു. മുന്നിൽ നിർത്തി ഇട്ടിരിക്കുന്ന വില പിടിച്ച കാറുകൾ കണ്ട് നെറ്റിചുളിച്ച് കൊണ്ട് അവൻ അങ്ങോട്ട് കയറിയതും കുറച്ച് ആളുകൾ വെളിയിലേക്ക് ഇറങ്ങിയതും ഒപ്പമായിരുന്നു. അവരെ യാത്രയാക്കാൻ എന്ന വണ്ണം മീനാക്ഷിയുടെ അച്ഛനും അമ്മയും വെളിയിൽ ഇറങ്ങി. അവർക്ക് പിറകെ തൂണിന് പിറകിൽ ഒളിച്ച് നിന്ന് കൊണ്ട് മീനുവും...
ഒന്നും മനസ്സിലാവാതെ അച്ചു നിന്നതും അവനെയും മറികടന്ന് കൊണ്ട് മുറ്റത്ത് നിർത്തിയിട്ട കാറുകൾ പോയിരുന്നു.അവർ പോയതും മീനുവിന്റെ അച്ഛന് ഒന്ന് ചിരിച്ചു കൊടുത്ത് കൊണ്ട് അവൻ മുന്നോട്ട് നടന്നു.
"ആഹാ ആരിത് അച്ചു മോനോ വാ അകത്തോട്ട് കയറു " തോളിൽ ഇട്ട മുണ്ട് എടുത്ത് കൊണ്ട് അയാൾ അച്ചുവിനോടായി പറഞ്ഞു. അവനും ഒന്ന് ചിരിച്ച് കൊണ്ട് കോലായിൽ കയറി ഇരുന്നു.
"എന്തായി മോന്റെ ജോലി ഒക്കെ വല്ലതും ശെരിയായോ "
"ഇല്ല ഏട്ടാ നോക്കുന്നുണ്ട് വേഗം തന്നെ ശെരിയാവും "
"ഹാ... മീനൂട്ടിയെ കാണാൻ വന്നതാ നല്ല കൂട്ടരാ ചെക്കൻ അങ്ങ് അമേരിക്കയിൽ ആണ് എഞ്ചിനീയർ ആണത്രേ നല്ല ശമ്പളവും ഉണ്ട്. മീനുവിന് ആണെങ്കിൽ തുടർന്ന് പഠിക്കാൻ നല്ല മോഹവും ഉണ്ട് അവർ പഠിപ്പിക്കേം ചെയ്യും അടുത്ത മാസം നല്ല മുഹൂർത്തം നോക്കി ഗുരുവായൂരിൽ വെച്ച് താലികെട്ട് നടത്തി പിറ്റേന്ന് ആളുകളെ വിളിച്ച് സദ്യ കൊടുക്കാം എന്നാ പറയുന്നേ "
എല്ലാം കേട്ടതും അച്ചുവിന് തലയിൽ എന്തോ മൂളക്കം പോലെയാണ് തോന്നിയത്.
"ഏട്ടാ ഞാൻ മീനുവിനെ കാണാൻ വന്നതാ കുറച്ച് സംസാരിക്കാൻ ഉണ്ട് " പതർച്ച പുറത്ത് കാണിക്കാതെ അവൻ പറഞ്ഞു.
"അവൾ അകത്തുണ്ട് പോയി നോക്കിക്കോളൂ " സമ്മതം കിട്ടിയതും അവൻ മീനുവിന്റെ റൂമിലേക്ക് ചെന്നു.കണ്ണാടിയിൽ നോക്കി കവിളിൽ കയ്യും വെച്ച് നാണത്തോടെ ചിരിക്കുന്ന മീനുവിനെ ഒന്ന് നോക്കി കൊണ്ട് അവൻ അവളെ വിളിച്ചു.
അവനെ കണ്ടതും അവൾ ഒന്ന് ഞെട്ടി ശേഷം വേഗം തന്നെ പോയി വാതിൽ അടച്ച് കൊളുത്തിട്ടു.
"മീനു... ഞാൻ എന്താ കേള്ക്കുന്നെ അടുത്ത മാസം നിന്റെ കല്യാണം ആണെന്നോ?? നീ പോയി അച്ഛനോടും അമ്മയോടും പറ നിനക്ക് എന്നെയാ ഇഷ്ടം എന്ന്... എനിക്ക് മറ്റന്നാൾ ഒരു ഇന്റർവ്യൂ ഉണ്ടെടി ജോലി കിട്ടിയാൽ നിന്നെയും കെട്ടി നമുക്ക് ബാംഗ്ലൂരിൽ പോയി സെറ്റിൽ ആവാം "
തിരിച്ച് ഒരു പുച്ഛച്ചിരി ആയിരുന്നു അവൾ നൽകിയത്. "നിങ്ങൾ എന്താ അച്ചേട്ടാ കരുതിയെ എനിക്ക് നിങ്ങളോട് ആത്മാർത്ഥ പ്രണയം ആണെന്നോ എന്നാൽ നിങ്ങൾക്ക് തെറ്റി വെറും ഒരു നേരം പോക്ക് !!! " കേട്ടതൊന്നും വിശ്വസിക്കാൻ ആവാതെ അവൻ തറഞ്ഞ് നിൽക്കുമ്പോൾ അവൾ പറഞ്ഞ് തുടങ്ങിയിരുന്നു.
" ഒരു ജോലിയും ഇല്ല കൂലിയും ഇല്ല ഇങ്ങനെ ഉള്ള നിങ്ങളെ കല്യാണം കഴിച്ചാൽ വീട്ടിൽ ഉള്ളവർക്ക് വെച്ച് വിളമ്പാൻ മാത്രമേ എനിക്ക് സമയം കാണു. ഇത് വല്യ പുള്ളിയാ അങ്ങ് അമേരിക്കയിൽ ആണ് ആള്. നിങ്ങളെ പോലെ ഒരാളെ കെട്ടി എന്റെ ജീവിതം നാശാക്കാൻ എനിക്ക് വയ്യ... നിങ്ങൾക്ക് പോവാം " പതിഞ്ഞ ശബ്ദത്തിൽ അത്രയും പറഞ്ഞ് അവൾ വാതിലിന്റെ കൊളുത്ത് മാറ്റി കൊണ്ട് അരികിലേക്ക് മാറി നിന്നു.
കണ്ണ് നിറച്ച് ദയനീയമായി അവളെ നോക്കിയതും ഒന്ന് പുച്ഛിച്ച് കൊണ്ടവൾ മുഖം തിരിച്ചു. കലങ്ങിയ കണ്ണുകളുമായി ആ പടി ഇറങ്ങുമ്പോഴും *ജോലിയും കൂലിയും ഇല്ലാത്തവനെ കെട്ടി എന്റെ ജീവിതം നാശാക്കാൻ വയ്യ *എന്ന വാക്കുകൾ ചെവിയിൽ മുഴങ്ങി കൊണ്ടിരുന്നു.
മീനാക്ഷിയുടെ കല്യാണത്തിന് അവൻ പോയിരുന്നു ഒരു ചിരിയോടെ തന്നെ അവൻ മംഗളം നേർന്നുകൊണ്ട് ഇറങ്ങുമ്പോഴും ഹൃദയം അലറി കരയുകയായിരുന്നു. അപ്പോഴും അതേ പുച്ഛച്ചിരി ആയിരുന്നു അവളുടെ ചുണ്ടിൽ.
_________________________________❤️
ഒരുതരം വാശിയോടെ ബാംഗ്ലൂരിൽ ജോലി ചെയ്ത് ഉയരങ്ങളിൽ എത്തുമ്പോഴും അച്ചുവിന് മീനാക്ഷിയെ മറക്കാൻ ആയിരുന്നില്ല. എന്നാൽ പ്രണയം എന്ന വികാരത്തിന് പകരം മറ്റെന്തോ പേരറിയിക്കാൻ കഴിയാത്ത വികാരം ആയിരുന്നു.
"അച്ചു നീ ഒന്നും പറയേണ്ട ഞങ്ങൾ എല്ലാം തീരുമാനിച്ചു. അപ്പച്ചിയുടെ മകൾ *ദേവനന്ദ*യുമായി ഞങ്ങൾ നിന്റെ കല്യാണം ഉറപ്പിച്ചു. മറിച്ച് എന്തെങ്കിലും പറയാൻ ആണ് ഭാവമെങ്കിൽ കോവിലിലെ കുളത്തിൽ എന്റെയും അച്ഛന്റെയും ശവം പൊങ്ങിയിരിക്കും " ജോലി കഴിഞ്ഞ് സോഫയിൽ മലർന്ന് കിടന്ന് ഒന്ന് റെസ്റ്റെടുക്കുമ്പോൾ ആണ് അച്ചുവിന് അമ്മ വിളിച്ചത്. അവൻ മറുപടി നൽകുന്നതിന് മുന്നേ അവർ കാൾ കട്ട് ചെയ്തിരുന്നു.
അവൻ ദേഷ്യം കൊണ്ട് അടിമുടി വിറക്കുക ആയിരുന്നു. നന്ദയെ കുറിച്ച് ആലോചിച്ചപ്പോൾ അവൻ ദേഷ്യം കൂടുകയേ ചെയ്തുള്ളു. മോഡേൺ വസ്ത്രങ്ങൾ മാത്രം ധരിച്ചു നടക്കുന്ന അവളെ കാണുന്നതേ അവന് കലി ആയിരുന്നു. അപ്പോഴും മനസ്സിൽ മീനാക്ഷിയുടെ നാടൻ രൂപം മാത്രമായിരുന്നു കണ്മുന്നിൽ തെളിഞ്ഞു വന്നത്.
"Shitt.... What d f*** ആാാാാാാാ * ഫ്ലാറ്റ് മുഴുവൻ കുലുങ്ങും വിധം അവൻ മുടിയിൽ കൈകൾ വലിച്ച് കൊണ്ട് അലറി.
_____________________________❤️
കഴുത്തിൽ ഒരു പാലക്കാ മാലയും മാങ്ങാ മാലയും കയ്യിൽ ഒരു ചെറിയ വളയും തൂവെള്ള പട്ടുസാരിയും എടുത്ത് കൊണ്ടവൾ അച്ചുവിന് അരികിൽ വന്നിരുന്നു. നന്ദയുടെ മുഖം വിളിച്ചോതുന്നുണ്ടായിരുന്നു ഒട്ടും താല്പര്യമില്ല അവൾക്ക് ഈ കല്യാണത്തോട് എന്ന്.
താലി കഴുത്തിൽ അണിയിക്കുമ്പോഴും അച്ചു അറിയാതെ പോലും അവളെ ഒന്ന് നോക്കിയിരുന്നില്ല തിരിച്ച് അവളും. കല്യാണം എല്ലാം കഴിഞ്ഞ് തിരക്ക് ഒഴിഞ്ഞ് അച്ചു റൂമിൽ കയറിയപ്പോൾ സോഫയിൽ കയറി കിടക്കുന്ന നന്ദയെ കണ്ടതും ദേഷ്യം കൊണ്ടവന് സമനില തെറ്റുന്നത് പോലെ തോന്നി.
ഓടിച്ചെന്ന് അവളെ പിടിച്ചെഴുന്നേല്പിച്ച് തുറിച്ച് നോക്കുമ്പോൾ നന്ദ അച്ചുവിന്റെ പിടിയിൽ നിന്നും കൈകൾ വേർപ്പെടുത്തി.
"എന്തിനാ എന്തിന് വേണ്ടിയാ ഈ കല്യാണത്തിന് സമ്മതിച്ചത്??? " അടിമുടി വിറച്ച് കൊണ്ടവന് അവളോടായി ചോദിച്ചു.
"സീ അക്ഷവ് എനിക്കും തീരെ താല്പര്യം ഇല്ല ഈ കല്യാണത്തോട് അച്ഛൻ ഒരു ഹാർട്ട് പേഷ്യന്റ് ആയത് കൊണ്ട് നിർബന്ധത്തിന് വഴങ്ങി മാത്രമാണ് ഞാൻ സമ്മതിച്ചത്. ഒരു one ഇയർ അത് കഴിഞ്ഞാൽ ഡിവോഴ്സ് പേപ്പറിൽ ഞാൻ സൈൻ ചെയ്ത് തന്നോളാം അത് വരെ പ്ലീസ് " അവൾ പറയുന്നത് കേട്ടതും അവളെ ഒന്ന് തുറിച്ച് നോക്കികൊണ്ട് അവൻ ബെഡിൽ പോയി കിടന്നു.
അവനെ ഒന്ന് നോക്കികൊണ്ട് നന്ദയും സോഫയിൽ ചെന്ന് കിടന്നു.
________________________________❤️
കല്യാണം കഴിഞ്ഞ് ഒരാഴ്ച്ച വിരുന്നും മറ്റും കഴിഞ്ഞ് അവർ ബാംഗ്ലൂരിലേക്ക് തിരിച്ചു. നന്ദ അവിടെയുള്ള കോളേജിൽ പിജിക്ക് ചേർന്നു,,,, അച്ചു ഓഫീസിലേക്കും പരസ്പരം കണ്ടാൽ പോലും മിണ്ടാതെ അവർ രണ്ട് പേരും രണ്ട് മുറിയിൽ കഴിഞ്ഞു കൂടി.....
