ഉച്ചകഴിഞ്ഞു പറമ്പിലേക്കിറങ്ങിയതായിരുന്ന കിച്ചുവും വേദുവും...അടയ്ക്കാ മരത്തിലെ കിളിക്കൂട് നോക്കുവായിരുന്നു കിച്ചു...വേദു പതിയെ ആ കുളത്തിനടുത്തേക് നീങ്ങി...കിച്ചുന്റെ ശ്രദ്ധ ഇവിടെയൊന്നുമല്ലന്ന് മനസിലാക്കിയ വേദു പടവുകൾ ഇറങ്ങി വെള്ളത്തിൽ കാല് നനച്ചു...തണുത്ത വെള്ളം മേലാകെ ഒരു കുളിർ നിറച്ചതും വേദു പെട്ടന്ന് തന്നെ കാൽ വലിച്ചു...
താഴത്തെ പടവിനടുത്തായി നിൽക്കുന്ന വിടർന്ന താമരപ്പൂ കണ്ടതും വേദൂന്റെയുള്ളിലെ കുട്ടിത്തം തലപൊക്കി...കൗതുകം നിറഞ്ഞ വിടർന്ന കണ്ണാലെ അവൾ ആവേശത്തോടെ വെള്ളം നിറഞ്ഞു നിൽക്കുന്ന അടുത്ത പടവിലേക്ക് കാൽ വെച്ചതും *കിച്ചുവേട്ടാ.......*ന്നുള്ള അലർച്ചയോടെ നേരെ കുളത്തിലേക്ക് വീണു...വേദൂന്റെ അലർച്ച കേട്ട് പാഞ്ഞു വന്ന കിച്ചു കാണുന്നത് ജീവന് വേണ്ടി പിടയുന്ന അവന്റെ വേദൂട്ടിനെയാണ്...
നീന്താൻ അറിയില്ലാത്തത് കൊണ്ടും കുളത്തിൽ നല്ല ആഴമുള്ളത് കൊണ്ടും വേദു മുങ്ങിത്താഴാൻ തുടങ്ങിയിരുന്നു...അവള്ടെ അവസ്ഥ കണ്ട് പകച്ചു നിന്ന കിച്ചൂന്റെ തലച്ചോറിലൂടെ രക്തപ്രവാഹം പതിന്മടങ്ങു വേഗത്തിൽ കുതിച്ചു...ശരീരമാകെ കറണ്ട് പ്രവഹിക്കും പോലെ....
ഒച്ച കേട്ട് പുറത്തേകോടി വന്ന അച്ഛനും അമ്മയും കാണുന്നത് *"കീർത്തി....."*
ന്നുള്ള അലർച്ചയോടെ കുളത്തിലേക്ക് ചാടുന്ന കിച്ചുവിനെയാണ്...
വെള്ളത്തിൽ നിന്ന് അവളെ വാരിയെടുത്ത് കരയിൽ കിടത്തി എണീക്കുമ്പോഴേക്കും അമ്മ ഓടി വന്ന് അവളുടെ തല മടിയിലെടുത്ത് പിടിച്ചു തട്ടിവിളിക്കാൻ തുടങ്ങി...ഈ സമയം തലയ്ക്കൊരാടിയേറ്റത് പോലെ വേദന കൊണ്ട് വെട്ടിപ്പൊളർക്കുവാരുന്നു കിച്ചുന്റെ തല...ഒരലർച്ചയോടെ കാഴ്ച മങ്ങി തളർന്നു വീണപ്പോഴേക്കും അവന്റെ തല ഒരു കല്ലിൽ ചെന്ന് ഇടിച്ചിരുന്നു...
_____________________________
"ഡോക്ടർ,,,കിച്ചൂന്...?? "
"സീ,,,നൗ ഹി ഈസ് പെർഫെക്റ്റ്ലി ഓക്കേ...തലയിൽ ചെറിയൊരു മുറിവുണ്ട്..കിച്ചൂന്റെ ഓർമശക്തിയുടെ കാര്യത്തിൽ എനിക്കൊന്നും പറയാൻ പറ്റില്ല,,,അയാൾക്ക് ബോധം വരുന്നത് വരെ വെയിറ്റ് ചെയ്യണം...ഒരുപക്ഷെ കിച്ചൂന് പഴയതെല്ലാം ഓർമ്മവരുവായിരിക്കും...അല്ലെങ്കിൽ ഇപ്പോഴത്തെ പോലെ തന്നെയാവും...സോ പ്രാർത്ഥിക്കുക,,,"
അത്രയും പറഞ് ഡോക്ടർ പോയി...വേദു ഇതെല്ലാം കേട്ട് അടുത്തുള്ള ചെയറിലേക്ക് തളർന്നിരുന്നു...
"ഞാൻ കാരണമല്ലേ കിച്ചുവേട്ടന്...?? "
നിറഞ്ഞ കണ്ണാലെ അമ്മയുടെ മാറിലേക്ക് ചാഞ്ഞുകൊണ്ട് വേദു ചോദിച്ചു...
"ഏയ്,,,ഒരിക്കലുമില്ല...എന്റെ കുട്ടി വിഷമിക്കരുത്...കിച്ചൂന് ഒന്നും വരില്ല..."
അൽപ നേരത്തിന് ശേഷം കിച്ചൂന്റെ അലർച്ച കേട്ടു,,,പെട്ടന്ന് തന്നെ ഒരു നേഴ്‌സ് പുറത്തേക്ക് പോകുകയും ഡോക്ടറിനെയും കൂട്ടിക്കൊണ്ട് തിരികെ ICU വിലേക്ക് പോകുകയും ചെയ്തു...പ്രാർത്ഥനയോടെ മൂവരും ഇരുന്നു...അര മണിക്കൂറിനുള്ളിൽ ഡോക്ടർ ഇറങ്ങി വന്നു...
"നിവേദിന് ബോധം വന്നിട്ടുണ്ട്,,,അധികം സ്‌ട്രെയിൻ ചെയ്യിപ്പിക്കരുത്...രണ്ടുപേർക്ക് ചെന്ന് കാണാം...അതിന് മുൻപ് മിസ്റ്റർ ദേവൻ ഒന്ന് വരൂ...."
സുഭദ്രയേയും വേദൂനെയും ഒന്നുനോക്കിക്കൊണ്ട് ദേവൻ ഡോക്ടറിന്റെ അടുത്തേക്ക് ചെന്നു...
"ആക്സിഡന്റ് വരെയുള്ള എല്ലാ കാര്യങ്ങളും നിവേദിന്റെ മനസ്സിൽ പകൽ പോലെ കിടക്കുന്നുണ്ട്...പേടിക്കാനൊന്നുമില്ല...നിവേദ് ഇപ്പൊ നിങ്ങളുടെ ആ പഴയ നിവേദാണ്...പക്ഷേ ഈ രണ്ട് മാസത്തിനിടയിൽ നടന്ന ഒരു കാര്യവും അവന്റെ മെമ്മറിയിലില്ല...എന്തിനേറെ,,,വേദിത യെന്ന അധ്യായം പോലും നിവേദ് മറന്നിരിക്കുന്നു...."
അത്രയും പറഞ്ഞു നടന്നു നീങ്ങുന്ന ഡോക്ടറിനെ ദേവൻ ഞെട്ടലോടെ നോക്കി നിന്നു...വേദൂനോട് എന്ത് പറയണമെന്നറിയാതെ ആകെ വിഷമിച്ചു നിൽക്കുവാരുന്നു ദേവൻ...തന്റെ പാതിയെ കാണാൻ ഒരുപാട് ആഗ്രഹമുണ്ടായിരുന്നിട്ടും അച്ഛനെയും അമ്മയെയും മുഖത്തൊരു ചിരി വരുത്തി അവന്റെയരുകിലേക്ക് പറഞ്ഞയച്ചു...
࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈
റൂമിലേക്ക് കയറിയ ദേവനും സുഭദ്രയും കാണുന്നത് നിറഞ്ഞ കണ്ണുകൾ തുടയ്ക്കുന്ന കിച്ചുവിനെയാണ്...അവരെ കണ്ടതും നിസ്സഹായമായി നോക്കാനെ അവനായുള്ളു....
"എന്റെ കീർത്തി,,,,,,അവളെന്നെ തനിച്ചാക്കി പോയല്ലേ...???"
അവന്റെയാ ചോദ്യത്തിലൂടെ തന്നെ വേദിത അവന്റെ ഓർമ്മപുസ്തകത്തിലെ ഇല്ലെന്നത് അവരെ വേദനിപ്പിച്ചു....
"കിച്ചൂ,,,,തളർന്നിടത്ത് നിന്ന് തിരിച്ചു വന്നവനാ നീ...കഴിഞ്ഞതൊക്കെ എന്റെ മോൻ മറക്കണം...ഇന്ന് നിനക്കൊരു ജീവിതമുണ്ട്..."
"ജീവിതമോ....?? എന്ത് ജീവിതം...?? എന്റെ ജീവനും ജീവിതവുമെല്ലാം എന്നെ വിട്ട് പോയില്ലേ...?? "
സുഭദ്ര വേദനെക്കുറിച് പറയാനാഞ്ഞതും ദേവൻ അവരെ വിലക്കി...
"വിട് ദേവേട്ടാ,,,,എനിക്കിത് പറയണം.. പുറത്തിരുന്ന് ഉരുകുവാ എന്റെ മോള്...ഇവന് വേണ്ടി ജീവിതം പോലും മാറ്റിവെച്ച അതിനെ അറിഞ്ഞോണ്ട് ചതിക്കാൻ ഞാൻ സമ്മതിക്കില്ല ദേവേട്ടാ..."
"അമ്മ എന്തൊക്കെയാ ഈ പറയുന്നേ...??എനിക്കൊന്നും മനസിലാകുന്നില്ല..."
"നിനക്കൊരു ഭാര്യയുണ്ട് കിച്ചു...വേദിത,,,,വേദിത നിവേദ്...രണ്ട് മാസങ്ങൾക്ക് മുൻപ് നീ താലിചാർത്തിയ പെണ്ണ്...ഒരു രീതിയിലല്ലെങ്കിൽ മറ്റൊരു രീതിയിൽ, അവൾ കാരണമാ നിനക്ക് പഴയ ഓർമകൾ തിരിച്ചു കിട്ടിയത്...നിനക്ക് ഓർമയില്ലാതിരുന്ന സമയത്തു നീ അവളെ ഒരുപാട് സ്നേഹിച്ചിരുന്നു...അവള് ജീവിക്കുന്നത് പോലും നിനക്ക് വേണ്ടിയാ മോനെ...."
"നോ,,,ഇല്ല...എനിക്കെന്റെ കീർത്തിയെ അല്ലാതെ മറ്റാരെയും ആ സ്ഥാനത്ത് കാണാൻ പറ്റില്ല...നിങ്ങള്ക്കെങ്ങനെ തോന്നി എന്നോടിത് ചെയ്യാൻ...??അല്ലേലും എന്റെയാ അവസ്ഥയിൽ ഏത് പെണ്ണാ ഇങ്ങനെയൊരു കല്യാണത്തിന് സമ്മതിക്കുന്നെ...??ഓഹ്,,,സ്വത്തും പണവും കണ്ട് വീണുപോയതായിരിക്കും..."
"കിച്ചൂ,,,മതി നിർത്ത്...അവളെ നീയാ കൂട്ടത്തിൽ പെടുത്തരുത്...കീർത്തി നമ്മളെ വിട്ട് പോയി,,,ആ സത്യം നീ മനസിലാക്കണം...ഇന്ന് നിനക്കൊരു ഭാര്യയുണ്ട്,,,അവളെ നീ വേദനിപ്പിക്കരുത് കിച്ചൂ..."
"നിങ്ങളെല്ലാം കൂടി ഇപ്പൊ എന്നെയല്ലേ വേദനിപ്പിക്കുന്നെ,,,എനിക്ക് കുറച്ച് സമാധാനം വേണം അമ്മേ..."
കിച്ചൂന്റെ മറുപടി കേട്ടതും കൂടുതലൊന്നും പറയാതെ അവർ പുറത്തേക്കിറങ്ങി...അവർ പറഞ്ഞതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ലായിരുന്നു കിച്ചൂന്...കീർത്തിടെ സ്ഥാനത്ത് മറ്റൊരു പെണ്ണ്,,അതും ഇന്നവൾ തന്റെ ഭാര്യ....വേദിതയുമായുള്ള നഷ്ടപ്പെട്ട ഓർമകൾ തിരിച്ചു പിടിക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം...കണ്ണുകൾക്ക് കുറുകെ കൈ വെച്ചവൻ ബെഡിലേക്ക് കിടന്നു...ഇതേ സമയം വേദൂനോട് എന്ത് പറയണമെന്നറിയാതെ ഇരിക്കുകയായിരുന്നു ദേവനും സുഭദ്രയും...പറയാതെയിരുന്നാൽ അതിനേക്കാൾ വലിയ ആഖാതമായിരിക്കും കാത്തിരിക്കുന്നതെന്ന് മനസിലാക്കി സുഭദ്ര വേദൂനോട് കാര്യങ്ങൾ തുറന്നു പറഞ്ഞു...പ്രതീക്ഷിച്ച പോലെ ഒരു പൊട്ടിക്കരച്ചിലോ ഒന്നും അവളുടെ ഭാഗത്ത് നിന്നുണ്ടായില്ല...ആകെ ഒരു മരവിച്ച അവസ്ഥയിലായിരുന്നു അവൾ...
"ഞാൻ,,,ഞാനൊന്ന് പോയി കണ്ടോട്ടെ കിച്ചുവേട്ടനെ,,,,എന്റെ ഒരു സമാധാനത്തിനാ..."
"ഹ്മ്മ്,....മോള് പോയി കണ്ടോ..."
പതിയെ എഴുന്നേറ്റ് കിച്ചുവിന്റെ അടുത്തേക്ക് ചെന്നു...കണ്ണിനു മുകളിൽ കൈ വെച്ച് കിടക്കുന്ന അവനെ വിളിച്ചുണർത്താൻ തോന്നിയില്ല....ഒരുപാട് നേരം ആ മുഖത്തേക്ക് നോക്കി നിന്നു...ഒന്ന് പൊട്ടിക്കരയാൻ തോന്നിയെങ്കിലും പിടിച്ചു നിന്നു....കണ്ണുനീർ അനുസരയില്ലാതെ കവിളിലൂടെ ചാലിട്ടോഴുകി...കയ്യിലേക്ക് നനവ് പടർന്നപ്പോഴാണ് കിച്ചു മയക്കം വിട്ടേഴുന്നേറ്റത്...എഴുന്നേറ്റ് നോക്കിയപ്പോൾ കാണുന്നത് കണ്ണ് നിറച്ചു തന്നെ നോക്കി ബെഡിനടുത്തായി നിൽക്കുന്ന ഒരു പെൺകുട്ടിയെയാണ്...അവൻ ബെഡിൽ നിന്നും എഴുന്നേൽക്കാൻ തുടങ്ങിയതും അവൾ അവനെ തടഞ്ഞു...
"വേണ്ടാ,,,എണീക്കണ്ട...കിച്ചുവേട്ടൻ കിടന്നോളു..."
"എനിക്ക് തന്നെ മനസിലായില്ല...??? "
അവന്റെയാ ചോദ്യം കൂരമ്പുകൾ പോലെ ഹൃദയത്തിൽ വന്നു തറച്ചു...
"ഞാൻ,,,,ഞാൻ വേദിത..."
അപ്പോഴാണവൻ അവളുടെ നെറ്റിയിലെ സിന്ദൂരവും കഴുത്തിലെ താലിയും കാണുന്നത്...
"വേദിത,,,,തന്നോടെന്ത് പറയണമെന്നെനിക്കറിയില്ല...താനെങ്കിലും എന്നെ മനസിലാക്കണം...ഞാൻ നേരത്തെ ഒരു പെൺകുട്ടിയെ സ്നേഹിച്ചിരുന്നു...അവളെയല്ലാതെ മറ്റാരെയും സ്നേഹിക്കാൻ എനിക്ക് കഴിയില്ല...ഞാൻ തന്നെ വിവാഹം കഴിച്ചൂന്ന് പറയുന്ന സമയത്തെ ഓർമകൾ പോലും എന്റെയുള്ളിലില്ല..."
കുറച്ച് നേരം എന്തോ ആലോചിച്ച ശേഷം മുഖത്തൊരു ചിരി വരുത്തിക്കൊണ്ടവൾ പറഞ്ഞു....
"കിച്ചുവേട്ടൻ വിഷമിക്കണ്ട,,,ഞാൻ... ഞാനൊരിക്കലും കിച്ചുവേട്ടന്റെ ജീവിതത്തിൽ ഒരു ശല്യമായി വരില്ല...ഇത് വേദൂട്ടിടെ,,,അല്ല വേദിതയുടെ ഉറപ്പാ...."
അത്രയും പറഞ്ഞ് ഇറങ്ങിപ്പോകുന്ന വേദൂനെ കിച്ചു അതിശയത്തോടെ നോക്കി ഇരുന്നു...പുറത്തേക്കിറങ്ങിയ വേദു തളർച്ചയോടെ ചെയറിലിരുന്നു...വേദൂട്ടിന്നല്ലാതെ മറ്റൊന്നും കിച്ചുവേട്ടൻ വിളിച്ചിട്ടില്ല...ഇന്നിപ്പോ ഞാൻ അദ്ദേഹത്തിനു വേദിതയാണ്....എന്റെ ഓർമകളൊന്നും ആ മനസിലില്ല...ആഗ്രഹിച്ച് പോകുവാ കിച്ചുവേട്ടന് ഓർമകൾ തിരിച്ചു കിട്ടണ്ടാരുന്നു...ആ മനസ്സിലിപ്പോ കീർത്തി മാത്രമേ ഒള്ളൂ...
അന്ന് വൈകുന്നേരം തന്നെ ഡിസ്ചാർജായി വീട്ടിലേക്ക് പോയി...കിച്ചു നേരെ പോയത് അവന്റെ റൂമിലേക്കാണ്...രണ്ടൂസം മുൻപ് സഹായിയായ ചേച്ചിയെക്കൊണ്ട് അവന്റെ റൂം വൃത്തിയാക്കിച്ചിരുന്നു...അവന് കൊടുത്ത വാക്ക് പോലെ തന്നെ വേദൂ അവന്റെ പുറകെ ചെന്ന് ശല്യപ്പെടുത്താൻ തയാറായില്ല...ഇതുവരെ കിച്ചുവുമായി നല്ല നിമിഷങ്ങൾ പങ്കിട്ട ആ മുറിയിലേക്ക് കേറി...ബാത്‌റൂമിൽ കേറി ടാപ്പ് തുറന്ന് ആവോളം കരഞ്ഞു തീർത്തു...ഉള്ളിലെ വിഷമവും ഭാരവും അല്പം കുറഞ്ഞതും ബെഡിലേക്ക് വീണ് ഓരോന്നാലോചിച്ചു കൊണ്ടിരുന്നു...ആദ്യരാത്രിയിൽ തന്റെ മടിയിൽ കിടന്നുറങ്ങുന്ന കിച്ചുവേട്ടൻ,,,വേദൂട്ടിയോടൊപ്പം കളിച്ചു ചിരിച്ചു നടക്കുന്ന കിച്ചുവേട്ടൻ,,,തന്നെ ഓടിവന്ന് കെട്ടിപ്പുണർന്ന കിച്ചുവേട്ടൻ...കിച്ചുവുമായുള്ള നല്ല നിമിഷങ്ങൾ ഓർത്തു മിഴിയടച്ച വേദൂന് കൂട്ടായി മഴയും ചാറാൻ തുടങ്ങിയിരുന്നു....
࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈
*"കിച്ചുവേട്ടൻ എന്നെ മറക്കുവോ...?? മറന്നാൽ വേദൂട്ടി പിന്നെ ജീവനോടെ കാണൂല്ല....
വേദൂട്ടിക്ക് ഞാനില്ലേ....??വേദൂട്ടിനെ ഞാൻ ആർക്കും കൊടുക്കൂല്ല... "*
സ്വപ്നത്തിൽ നിന്ന് ഞെട്ടിയുണർന്ന കിച്ചു ആകെ വിയർത്തിരുന്നു....എന്തായിത്,,,എന്റെ സ്വപ്നം പോലും വേദിത കീഴടക്കിയിരിക്കുന്നു...എന്താ ഞാൻ കണ്ട സ്വപ്നത്തിന്റെ അർത്ഥം....?? പ്രണയിച്ചവളെ മറക്കാനും കഴിയുന്നില്ല,,,താലികെട്ടിയവളെ ഉപേക്ഷിക്കാനും കഴിയുന്നില്ല....കീർത്തി എന്റെ ജീവിതത്തിലെ ഒരിക്കലും തിരിച്ചു വരാത്ത അധ്യായമാണ്...ഞാൻ ശ്രമിക്കാം വേദിത,,,,നിന്നെ എന്റെ ഭാര്യയായി കാണുവാനും സ്നേഹിക്കാനും,,,,പക്ഷേ എനിക്ക് സമയം വേണം...നിന്റെ ഓർമകൾ എന്നിലേക്ക് തിരിച്ചുവരാത്തത്ര നാൾ ഞാനെങ്ങനെ മനസിലാക്കും നിന്റെ സ്നേഹം...ഓരോന്നാലോചിച് കിച്ചു പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു....
രാവിലെ എഴുന്നേറ്റ കിച്ചു തീർത്തും ആരോഗ്യവാനായിരുന്നു....ബെഡ് കോഫി കുടിച്ചു കൊണ്ട് ബാൽകണിയിൽ നിൽക്കുവാരുന്ന കിച്ചു അകലെ നിന്ന് നടന്നു വരുന്ന വേദൂനെ കണ്ടു....അവളുടെ കയ്യിലെ ഇലച്ചീന്ത് കണ്ടതും രാവിലെ ക്ഷേത്രത്തിൽ പോയതാണെന്ന് അവന് മനസിലായി...സത്യം പറഞ്ഞാൽ അപ്പോഴാണ് കിച്ചു അവളെയൊന്ന് ശരിക്കും കാണുന്നത് പോലും....പച്ചക്കളർ ബ്ലൗസും അതേ കരയുള്ള ഒരു സെറ്റുമാണ് വേഷം...അരയോളമുള്ള നീണ്ട മുടി കുളിപ്പിന്നൽ കെട്ടി നിവർത്തി ഇട്ടിരിക്കുന്നു...നെറ്റിയിൽ കുഞ്ഞ് കറുത്ത പൊട്ടും ചന്ദനവും സീമന്തരേഖ ചുവപ്പിച് സിന്ദൂരവും....കഴുത്തിൽ താലി മാത്രം...പ്രത്യേകിച്ച് ചമയങ്ങൾ ഒന്നുവില്ലെങ്കിൽ പോലും അവൾ വളരെയധികം സുന്ദരിയായിരുന്നു...
ബാൽകണിയിൽ നിന്ന് തന്നെ നോക്കുന്ന കിച്ചൂനെ വേദു കണ്ടിരുന്നു...എന്നാൽ അവന്റെ മുന്നിൽ ചെല്ലാൻ എന്തുകൊണ്ടോ അവൾക്കായില്ല...'ഒന്ന് മനസിലാക്കിക്കൂടെ കിച്ചുവേട്ടാ എന്നെ...'സ്വയം പറഞ്ഞുകൊണ്ടവൾ അകത്തേക്ക് കയറി... വീട്ടിലിരിക്കാൻ മനസ്സ് വരാത്തത് കൊണ്ട് തന്നെ അച്ഛന്റെയും അമ്മയുടെയും എതിർപ്പ് അവഗണിച്ചു കാറിന്റെ കീയുമെടുത്ത് പുറത്തേക്ക് പോയി...രാത്രി വളരെ വൈകിയായിരുന്നു തിരിച്ചു വന്നത്...കാറിന്റെ ഒച്ച കേട്ട് ടേബിളിൽ തലവെച്ചു കിടക്കുകയായിരുന്ന വേദു എഴുന്നേറ്റു ചെന്ന് കതക് തുറന്നു...പ്രതീക്ഷിക്കാതെ അവളെ കണ്ടത് അവനെ ഒന്ന് ഞെട്ടിച്ചെങ്കിലും അത് പുറമെ കാണിക്കാതെ അകത്തേക്ക് കേറി....
"അച്ഛനും അമ്മയും....??? "
"നേരിത്രായില്ലേ...അവര് കിടന്നു..."
"ഉം....."
"കിച്ചുവേട്ടൻ കഴിച്ചായിരുന്നോ...??ഇല്ലെങ്കിൽ എടുക്കട്ടെ..."
"വേണ്ട,,,വിശപ്പില്ല...."
അതും പറഞ്ഞവൻ മുറിയിലേക്ക് പോയി...കിച്ചു ഒന്നും കഴിക്കാത്തത് കൊണ്ട് തന്നെ വേദുവും ഒന്നും കഴിക്കാതെ മുറിയിലേക്ക് നടന്നു....ഏറെനേരം കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാത്തത്തിനാൽ വേദു ജനൽ തുറന്നിട്ട് പുറത്തേക്ക് നോക്കി നിന്നു...അകലെ തിളങ്ങുന്ന രണ്ട് നക്ഷത്രങ്ങൾ അച്ഛനും അമ്മയുമാണെന്ന് തോന്നിയവൾക്ക്...പതിയെ തിരിഞ്ഞു കിച്ചൂന്റെ റൂമിന് മുന്നിൽ ചെന്നു.... ചാരിയിട്ടിട്ടെ ഉണ്ടായിരുന്നുള്ളു...ഡോർ തുറന്ന് നോക്കിയതും ശാന്തമായി ഉറങ്ങുന്ന കിച്ചൂനെയാണ് കണ്ടത്...എന്തിനോ അവളുടെ കണ്ണുകൾ ഈറനണിഞ്ഞു....
"എന്തിനാ കിച്ചുവേട്ടാ എന്നെ ഇങ്ങനെ വിഷമിപ്പിക്കുന്നെ....ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടവളല്ലേ ഞാൻ...നിങ്ങളെ ദൈവം എനിക്കായി തന്നപ്പോ എന്ത് സന്തോഷിച്ചൂന്ന് അറിയോ ഞാൻ...വീണ്ടും അനാഥയാക്കിയില്ലേ എന്നെ...
പറഞ്ഞതല്ലേ എന്നോട്,,,ഒരിക്കലും തനിച്ചാക്കില്ലന്ന്...എന്നിട്ട്,,,എന്നിട്ടിപ്പോ..പറ്റണില്ല കിച്ചുവേട്ടാ എനിക്ക്...ഹൃദയം നീറുവാ...എനിക്കെന്നും എന്റെ കിച്ചുവേട്ടന്റെ വേദൂട്ടി ആയിരുന്നാ മതി...എന്നെ വേണ്ടാന്ന് പറയല്ലേ കിച്ചുവേട്ടാ,,,എനിക്കാരുവില്ല..."
കിച്ചൂന്റെ ബെഡിൽ തലവെച്ചു നിലത്തിരുന്ന് തന്റെ വിഷമങ്ങൾ പറഞ്ഞു തീർക്കുവായിരുന്നു വേദു...തെല്ലൊരാശ്വാസം കിട്ടിയതും അവൻ ഉണർന്നിട്ടില്ലെന്ന് ഉറപ്പ് വരുത്തി നിറഞ്ഞു നിന്ന കണ്ണുകൾ തുടച് പുറത്തേക്കിറങ്ങി...ഇതേ സമയം വേദൂന്റെ ഓരോ വാക്കുകളും കേട്ട് നീറുകയായിരുന്നു കിച്ചു...അവളെ ഒന്ന് ചേർത്ത് പിടിക്കാൻ ഉള്ളം തുടിച്ചെങ്കിലും ആരോ തടയും പോലെ,,,ഒരുപക്ഷെ കീർത്തിയുടെ ഓർമകൾ തന്നെയാവാം...മനസ്സിൽ ചില തീരുമാനങ്ങൾ എടുത്ത് കിച്ചു പതിയെ നിദ്രയെ പുൽകി...