കിച്ചുന്റെ സ്വന്തം, അവസാന ഭാഗം...

Valappottukal Page


രചന: ഗൗരിനന്ദ

ആഴ്ചകൾ പലതും കടന്ന് പോയി...പ്രത്യക്ഷത്തിൽ കിച്ചുവിന് മാറ്റങ്ങളൊന്നും ഇല്ലെങ്കിലും മനസ്സ് കൊണ്ട് അറിയുകയായിരുന്നു വേദൂനെ...അവന്റെ അവഗണന അവളെ എത്രമാത്രം ഉലച്ചിട്ടുണ്ടെന്ന് അവളിലെ ഭാവങ്ങളിൽ നിന്നും മനസിലാക്കാമായിരുന്നു....ആകെ ഒതുങ്ങിക്കൂടിയുള്ള പ്രകൃതം...ഒന്നിനും ഒരു ഉഷാറില്ല...അവളിലെ മാറ്റം സുഭദ്ര കണ്ടറിയുകയായിരുന്നു...എന്നേലും ഇങ്ങനെ നടക്കുമെന്ന് മനസിലാക്കിയിട്ടാകാം ദേവൻ എല്ലാം കണ്ട് നിസ്സഹായനായി നിൽക്കുവാണ്...

"കിച്ചൂ...ഒന്നവിടെ നിന്നെ...എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാനുണ്ട്..."

അവരുടെ വാക്കുകളിൽ ഗൗരവം തളംകെട്ടി നിന്നിരുന്നു...

"അമ്മ പറഞ്ഞോളൂ...."

"ഞാനെന്താ കിച്ചു പറയേണ്ടത്...കാണുന്നില്ലേ നീ,,,എന്നുമുതലാ ഞങ്ങളുടെ മോൻ ഇത്രയും ക്രൂരനാവാൻ തുടങ്ങിയത്...അവളുരുകി തീരുവാ...അവളെ ഇത്രയായിട്ടും നിനക്ക് മനസിലായില്ലങ്കിൽ ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലാതെ അതിനെ ഉപേക്ഷിച്ചെക്ക്...എനിക്ക് വയ്യാ അതിന്റെ കണ്ണീർ കാണാൻ..."

"അമ്മേ.......!! "

"അലറണ്ട കിച്ചു...ഇന്ന് നിന്റെ കൂടെയില്ലാത്ത കീർത്തിക്കല്ല,,,വേദിതയ്ക്കാണ് നീ തണലാകേണ്ടത്...എന്റെ മോൻ ഏതായാലും ഒരു കാര്യത്തിൽ പേടിക്കണ്ട...അവള് നിന്നെ ശപിക്കില്ല...കാരണം അവള് നിന്നെ അത്രയേറെ സ്നേഹിക്കുന്നുണ്ട് മോനെ..."

ഒന്നും മിണ്ടാതെ കിച്ചു അമ്മപോകുന്നത് നോക്കി നിന്നു...അവന്റെ മനസ്സിലും ഒരു കടലിളകി മറിയുന്നുണ്ടായിരുന്നു...ബെഡിലേക്ക് ഇരുന്ന് ഓരോന്നും ചിന്തിച്ചു കൂട്ടുവാരുന്നു കിച്ചു...എന്തോ ഒന്ന് വേദിതയിലേക്ക് തന്നെ ആകർഷിക്കുന്നുണ്ട്...താലികെട്ടിയ സ്വന്തം പെണ്ണിനെ തന്നെ വേദനിപ്പിക്കുന്നവൻ ആണാണെന്ന് പറഞ്ഞു നടക്കുന്നതിൽ എന്താണ് കാര്യം..??അവന് സ്വയം പുച്ഛം തോന്നി...മനസ്സിലൂടെ ചിന്തകൾ ഇടതടവില്ലാതെ കടന്ന് പോകുമ്പോഴാണ് ബെഡ് ലാമ്പിന്റെ അടുത്തിരുന്ന ചെറിയൊരു നോട്ട് കണ്ടത്...എടുക്കാൻ മനസ്സ് പറയും പോലെ കൈകൾ പ്രവർത്തിച്ചു...വെറുതെ ഓരോ പേജുകൾ മറിച്ചോണ്ട് ഇരിക്കുമ്പോഴാണ് അവന്റെ കണ്ണ് ഒരു പേജിൽ ഉടക്കിയത്...തന്റെയും വേദിതയുടെയും പേരിൽ FLAMES നോക്കിയിരിക്കുന്നു...മാര്യേജ് ആണ്,,അവൻ അതിലൂടെ വിരലുകൾ പായിച്ചു...നിഷ്കളങ്കമായി പൊട്ടിച്ചിരിക്കുന്ന അവളുടെ മുഖം മനസ്സിലോർത്തതും ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ കിച്ചു ബെഡിലേക്ക് ചാഞ്ഞു....

ഉച്ചകഴിഞ്ഞതിൽ പിന്നെ വേദിതയെ കണ്ടില്ലല്ലോന്ന് ഓർത്തു കൊണ്ട് കിച്ചു രാത്രിയിലെ ഭക്ഷണം കഴിക്കാനായി ടേബിളിൽ സ്ഥാനം ഉറപ്പിച്ചു...അവന്റെ കണ്ണുകൾ നാലുപാടും സഞ്ചരിക്കുന്നത് സുഭദ്രയും ദേവനും കണ്ടെങ്കിലും മൈൻഡ് ചെയ്യാൻ പോയില്ല...ചോദിക്കണോ വേണ്ടയോന്നുള്ള സംശയം ഉള്ളിലിട്ട് കറക്കി അവസാനം ചോദിക്കാമെന്നുള്ള തീരുമാനത്തിൽ എത്തിയ കിച്ചു പതിയെ ഇരുവരെയും നോക്കി...

"അമ്മേ....അവളെവിടെ...?? "

അവന്റെ ചോദ്യം കേട്ട് സുഭദ്ര ദേവനെ ഒന്ന് നോക്കിയതിനു ശേഷം ഭക്ഷണം കഴിപ്പ് തുടർന്നു...

"അമ്മേ...അവളെവിടെന്ന്...?? "

"ഏതവള്...?? "

അമ്മ തിരിച്ചു ചോദിച്ചതും കിച്ചു എന്തുപറയണമെന്നറിയാതെ ഒന്നുഴറിയെന്കിലും പുറമെ കാണിച്ചില്ല...

"എന്റെ,,,എന്റെ ഭാര്യ...വേദിത..."

"ഓഹോ,,,അപ്പൊ ആ വിചാരം ഒക്കെ എന്റെ പൊന്നുമോന് ഉണ്ടായിരുന്നല്ലേ...ഏതായാലും ഇനി പറഞ്ഞിട്ട് കാര്യമില്ല...അവള് പോയി..."

"പോകേ...?? എങ്ങോട്ട്...?? "

"അതൊക്കെ എന്തിനാ നീ അന്വേഷിക്കുന്നെ...അവൾ നിന്റെ ആരുമല്ലല്ലോ...അതുകൊണ്ട് ഞാനാ പറഞ്ഞെ അവള്ടെ വീട്ടിലേക്ക് പൊക്കോളാൻ...എന്തിനാ വെറുതെ ഇവിടെ കടിച്ചു തൂങ്ങുന്നേ..."

അമ്മയുടെ മറുപടി കേട്ടതും കിച്ചുവിന്റെ മുഖത്ത് ദേഷ്യത്തോടൊപ്പം ഒരുതരം നിരാശയും സ്ഥാനം പിടിച്ചിരുന്നു....

"അമ്മ ആരോട് ചോദിച്ചിട്ടാ അവളെ ഇവിടെ നിന്നും പറഞ്ഞു വിട്ടേ...എന്നോട് ഒരു വാക്കെങ്കിലും ചോദിച്ചോ..."

"നിനക്ക് അവള്ടെ കാര്യത്തിൽ ഇത്രയും ശ്രദ്ധ ഉണ്ടാരുന്നോ കിച്ചു..."

"അമ്മയെന്താ കൊച്ചുകുട്ടികളെ പോലെ ചോദിക്കുന്നെ...അവളെന്റെ ഭാര്യയല്ലേ...ഞാൻ താലികെട്ടിയ പെണ്ണ്...എന്റെ അനുവാദം ഇല്ലാതെ അവളെ ഇവിടുന്ന് പറഞ്ഞ് വിട്ടത് ശരിയായില്ല...എന്നോടൊന്നു ചോദിക്കാമായിരുന്നില്ലേ...അവളെ ഒന്ന് വിളിക്കയെങ്കിലും ചെയ്തോ...വീട്ടിൽ എത്തിയൊന്നെങ്കിലും അറിയോ..."

അവൻ പൊട്ടിത്തെറിച്ചു കൊണ്ടിരുന്നു...അതിനനുസരിച്ചു മുഖവും വലിഞ്ഞു മുറുകുന്നുണ്ട്...അച്ഛനും അമ്മയും ചിരിച്ചു കൊണ്ട് കണ്ണ് പായിക്കുന്നിടത്തേക്ക് നോക്കിയതും കിച്ചുവും അവിടേക്ക് നോട്ടം പായിച്ചു...കയ്യിൽ ഒരു ജഗ്ഗ് വെള്ളവുമായി അടുക്കള വാതിലിൽ തന്നെ അതിശയത്തോടെ നോക്കി  നിൽക്കുന്ന വേദുവിനെ കണ്ടതും ഏതോ ഒരു ലോകത്തെന്ന പോലെ കിച്ചു കാറ്റുപോലെ അവള്ടെ അടുത്തേക്ക് പാഞ്ഞു ചെന്നു...അവന്റെ മുഖവും വരവും കണ്ടതും അവളൊരു വിറയാലെ അവനെ തന്നെ ഉറ്റുനോക്കി...

"എവിടെപ്പോയി കിടക്കുവാരുന്നടി ഇതുവരെ...?? "

ഇരുതോളിലും അമർത്തിയുള്ള അവന്റെ ചോദ്യം കേട്ട് വേദു വിക്കി വിക്കി പറയാൻ തുടങ്ങി...

"ഞാ...ഞാൻ കിടക്കുവാരുന്നു കിച്ചുവേട്ടാ...തലവേദന,,തലവേദനയായിട്ട്...കിച്ചുവേട്ടൻ എന്തിനാ ഇത്രയും ടെൻഷൻ അടിച്ചേ...?? "

അവള്ടെ അവസാനത്തെ ആ ചോദ്യത്തിൽ തലയ്ക്കൊരാടി കിട്ടിയ പോലെ കിച്ചു നിന്നുപോയി...തോളിലുള്ള അവന്റെ പിടി താനേ അയഞ്ഞു...അവൾക്ക് മുഖം കൊടുക്കാതെ നേരെ മുറിയിലേക്ക് കേറി പോരുമ്പോഴും തന്നെ നോക്കി ചിരിക്കുന്ന അച്ഛനെയും അമ്മയെയും അവൻ കണ്ടിരുന്നു...തലയ്ക്കൊരു കൊട്ട്  കൊടുത്തുകൊണ്ട് ബാൽകണിയിൽ വന്നിരിക്കുമ്പോ എന്തുകൊണ്ടോ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു...

___________________________________

ക്ഷേത്രത്തിൽ ഉത്സവസമയം ആയത്കൊണ്ട് തന്നെ വൈകുന്നേരം മാളിയേക്കൽ വീടിന് മുന്നിലൂടെ പ്രതിഷ്ഠ പോകും...ചിരാതിലെ ദീപപ്രഭയിൽ മാളിയേക്കൽ തറവാട് സ്വർണം പോലെ ജ്വലിച്ചു നിന്നു...ഗേറ്റിനു പുറത്ത് തൊഴുകൈകളോടെ അച്ഛനും അമ്മയും വേദുവും നിൽക്കുന്നുണ്ട്...ഫ്രണ്ട് ഡോറിലെ കട്ടിളപ്പടിയിൽ ചാരിക്കൊണ്ട് കിച്ചുവും അങ്ങോട്ടേക്ക് നോട്ടം പായിച്ചു...ദീപപ്രഭയിൽ വേദൂന്റെ മുഖം തിളങ്ങുന്ന പോലെ തോന്നിയവന്...പുറകെ വരുന്ന താളപ്പൊലിക്കൊപ്പം അച്ഛനും അമ്മയും കൂടിയതോടെ കത്തിച് വെച്ച നിലവിളക്ക് കെടുത്തി വേദു വീട്ടിലേക്ക് തിരികെ നടന്നു...പൂജാമുറിയിൽ വിളക്ക് വെച്ചിറങ്ങിയതും തന്നെ ചിരിയോടെ നോക്കി നെഞ്ചിൽ കൈ കെട്ടി നിൽക്കുന്ന കിച്ചൂനെയാണ് കണ്ടത്...

*"അത്രയ്ക്കിഷ്ടാണോ എന്നെ...."*

അവൻ ചോദിക്കേണ്ട താമസം അതുവരെ അടക്കി വെച്ച സങ്കടമത്രയും വിലക്ക് ലംഗിച് അണപൊട്ടിയോഴുകി...പൊട്ടിക്കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചായുമ്പോ കിച്ചുവിന്റെ കൈകളും അവളെ വലയം ചെയ്തിട്ടുണ്ടായിരുന്നു....ഏങ്ങി ഏങ്ങി കരയുന്ന അവളെ ആശ്വസിപ്പിക്കാനെന്നോണം അവന്റെ കൈകൾ തലയിൽ തലോടിക്കൊണ്ടിരുന്നു....കരച്ചിലോരുവിധം അടങ്ങിയതും അകന്ന് മാറാൻ നോക്കിയ വേദൂനെ കിച്ചു ഒന്നൂടി ചുറ്റി പ്പിടിച്ചു...തലതാഴ്ത്തി നിന്നിരുന്ന അവൾടെ താടിത്തുമ്പിൽ പിടിച്ചുയർത്തി ആ കണ്ണുകളിലേക്ക് ഏറെ നേരം നോക്കിനിന്നു...പ്രണയം തുളുമ്പുന്നുണ്ടായിരുന്നു അവന്റെയാ ചെമ്പൻ മിഴികളിൽ....

"കിച്ചുവേട്ടന് എന്റെ ഓർമകൾ തിരിച്ചു കിട്ടിയോ...?? "

"ഇല്ല...."

അവളുടെ കണ്ണുകളിലേക്ക് നോക്കി മറുപടി കൊടുത്താതും അവളതിശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി...

"അപ്പൊ...അപ്പൊ കിച്ചുവേട്ടന് എന്റെ സ്നേഹം എങ്ങനെയാ മനസിലായെ...?? "

അവന്റെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കിക്കൊണ്ട് ചോദിച്ച അവളെ അവൻ ഒരു പുഞ്ചിരിയോടെ ചേർത്ത് പിടിച്ചു.... 

"എന്റെ കണ്മുന്നിൽ തന്നെ ഞാൻ താലിച്ചാർത്തിയ പെണ്ണ് കിടന്ന് ഉരുകുന്നത് കണ്ട് നിൽക്കാൻ മാത്രം ക്രൂരൻ അല്ലെടി ഞാൻ....എനിക്ക് വേദനിച്ചാൽ നിനക്ക് വേദനിക്കും പോലെ നിനക്ക് വേദനിച്ചാൽ എനിക്കും ദേ ഇവടെ വേദനിക്കാൻ തുടങ്ങി...."

അവളുടെ കൈപിടിച്ച് തന്റെ നെഞ്ചിലേക്ക് ചേർത്ത് വെച്ചുകൊണ്ട് അവനൊരു കുസൃതി ചിരിയാലെ പറഞ്ഞു....അവന്റെയും തന്റെയും ഹൃദയമിടിപ്പ് പോലും ഈ നിമിഷം ഒരുപോലെ സഞ്ചരിക്കുന്നത് അവളൊരു കുളിര്മയാലേ ആസ്വദിച്ചു...പെട്ടന്ന് അവന്റെ കയ്യിൽ നിന്നും കുതറി മാറി എന്തോ ആലോചിച്ചെന്ന പോലെ നിന്നു....അവള്ടെ പെരുമാറ്റം കണ്ട് അവനെന്താണെന്നുള്ള അർത്ഥത്തിൽ പുരികം പൊക്കി... 

"ഇനി എന്നെ മറക്കുവോ...?? "

അവൾ ഒരു കുറുമ്പോടെ പുഞ്ചിരി കലർത്തി ചോദിച്ചു....

"മറക്കും....മറക്കാണ്ട് പിന്നെ...."

വീർത്ത് വന്ന അവളുടെ മുഖം കണ്ട് അവൻ ചിരി കടിച്ചമർത്തി... 

"ഇനി എന്നെ അവഗണിക്കുവോ...?? "

"അവഗണിക്കും...."

തക്കാളി പോലെ ചുവന്ന അവൾടെ  കവിളിൽ പിടിച്ചു വലിച്ചുകൊണ്ട് അവൻ പറഞ്ഞു തുടങ്ങി.... 

"മറക്കാതിരിക്കാൻ ഒരു മരുന്നുണ്ട്..."

"എന്ത് മരുന്ന്...."

"അതോ...അത് പറയാനുള്ളതല്ല...കാണിക്കാൻ ഉള്ളതാ..."

അതെന്താന്ന് ചോദിക്കും മുന്നേ അവനവളുടെ അധരങ്ങൾ കീഴടക്കിയിരുന്നു....അവന്റെ നെഞ്ചിൽ ചേർന്ന് ആകാശത്തിലേക്ക് നോക്കി കിടന്ന വേദൂന്റെ മിഴികൾ നിറഞ്ഞു...അവൻ നോക്കുമ്പോ ആകാശത്തേക്ക് നോക്കി കണ്ണുനിറയ്ക്കുന്ന അവളെയാണ് കണ്ടത്....

"എന്താടാ....??? "

അവളുടെ തലയിൽ തഴുകിക്കൊണ്ട് അവൻ ചോദിച്ചു.... 

"നോക്ക് കിച്ചുവേട്ടാ....അകലെ തിളങ്ങുന്ന രണ്ട് നക്ഷത്രം...അത്,,,അതെന്റെ അച്ഛനും അമ്മയുവാ...പതിവിലേറെ തിളക്കം ഇന്നവർക്കുണ്ട്....ഞാൻ സന്തോഷത്തോടെ ഇരിക്കുന്നത് അവർ കാണുന്നുണ്ടാവും ല്ലേ... "

അവൾ കണ്ണുനീര് തുടച് ചോദിച്ചതും അവൻ ഒന്ന് മൂളി കൊടുത്തു...അവളെ തന്നിലേക്ക് ഒന്നൂടി ചേർത്ത് പിടിക്കുമ്പോ അവൻ മനസ്സിൽ പറയുന്നുണ്ടായിരുന്നു....

*"നീയെന്ന പാതിയില്ലാതെ ഞാനൊരിക്കലും പൂർണ്ണമാവില്ല പെണ്ണേ....വരും ജന്മമുണ്ടെങ്കിൽ അന്നും ഇടനെഞ്ചു ചുവപ്പിച്ച പ്രണയമാകണം എനിക്ക് നീ....എന്റെ പെണ്ണാണ്....*കിച്ചൂന്റെ മാത്രം*... "*

ശുഭം...!!♥️

ഹായ് ഫ്രണ്ട്സ്,,,ആദ്യമായി എഴുതിയ കഥയാണ്😘, അതിന്റെ പോരായ്മകൾ ഉണ്ടാകാം... ഒറ്റപ്പാർട്ടിൽ തീരുന്ന ഒരു ഷോർട് സ്റ്റോറി ആയിട്ടാണ് എഴുതാൻ ഉദ്ദേശിച്ചിരുന്നത്...പക്ഷേ ലെങ്ത് കൂടുതൽ ആയത് കാരണം അതിന് പറ്റിയില്ല...ഒരുപക്ഷെ വലിച്ചു നീട്ടിയാൽ നിങ്ങൾക്കും ബോറായി തോന്നും...അതാട്ടോ നിർത്തിയേ...... ഇഷ്ടമായാൽ ലൈക് ചെയ്യണേ.... ഷെയർ ചെയ്യണേ....


രചന: ഗൗരി നന്ദ

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top