ഒരു കള്ളനോട് പോലും ഇങ്ങനെ ചെയ്യരുത് ഒരിക്കലും നിന്നോട് ദൈവം ചോദിക്കും....

Valappottukal



"ഹരി ഏട്ടാ....."

"എന്താടി പെണ്ണെ...."
എനിക്ക് ഒരു ഉമ്മ തരുമോ.....

"നീ എന്താണ് കുട്ടികളെ പോലെ ശ്രീ....."

"ഹരി ഏട്ടൻ ഓഫീസിൽ പോയാൽ പിന്നെ ഞാൻ ഒറ്റക് അല്ലെ ഇവിടെ...."

"അതിനു...."

"അല്ല ഓഫീസിൽ പോകുബോൾ ഹരിയേട്ടൻ ഒരു ഉമ്മ തന്ന് പോകുബോൾ....."

"പോകുബോൾ....."

"കുന്തം അത് തന്നെ...."

"ഹഹഹ പറഞ്ഞു ഹരി ചിരിച്ചു..."

"ആഹാ അത്രക്ക് ആയോ പറഞ്ഞു ഹരിയെ പിടിച്ചു ചുണ്ടിൽ തന്നെ കൊടുത്തു ശ്രീ ഒരു കടി......"

"ഡി കുരുപ്പേ പറഞ്ഞു ശ്രീയെ തള്ളി ഹരി വേദന കൊണ്ട്...."

"ചിരിച്ചു കൊണ്ട് ശ്രീ അകത്തേക്ക് ഓടി....."

പിന്നാലെ ഹരിയും....

പുറകിൽ കൂടെ ചെന്ന് ശ്രീയെ ഹരി കെട്ടിപ്പിടിച്ചു...

"ഡി കാന്താരി രാവിലെ തന്നെ മൂഡ് ആക്കി എന്നെ വേദനിപ്പിച്ചു ഓടി കളിക്കുന്നോ ശ്രീകുട്ടി നീ...."

"ഏട്ടാ സമയം നോക്ക്..."

"ഈശോര 10}am ഇന്ന് എംഡി എന്നെ കൊന്നു കൊല വിളിക്കും നോക്കിക്കോ...."

ശ്രീ ചിരിച്ചു....

"നീ ചിരിച്ചോ പെണ്ണെ വരട്ടെ കാണിച്ചു തരാം ഞാൻ....."

"ഏട്ടാ ഒന്ന് നോകിയെ എന്റെ മുഖത്തോട്ട്...."

"എന്താണ് ശ്രീ നീ ബൈക്ക് കി കൊണ്ട് വന്നേ..."

"നോക്കട്ടെ....."

"ഹഹഹ ഇപ്പോൾ ഏട്ടനെ കാണാൻ നല്ല രസം ഉണ്ട് മോനെ ഈ കോലത്തിൽ തന്നെ ചെല്ല് ഓഫീസിൽ....."

"ഡി എന്താണ്...."

"ഒന്നും ഇല്ല ഏട്ടാ....."

"താ കി പോയി എന്റെ ചെക്കൻ ഓഫീസിൽ പോയി വേഗം വന്നേ...."

"ശരി പൊന്നു പറഞ്ഞു കവിളിൽ ഒരു ഉമ്മയും കൊടുത്തു ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു പോകുബോൾ അവന്റെ മനസ്സിൽ ഒരു കുറ്റബോധം ഉണ്ടായിരുന്നു.....

എല്ലാത്തിനും കാരണം അവൾ ആയിരുന്നു ഓഫീസിൽതന്റെ കൂടെ  ജോലി ചെയുന്ന റീജ മേടം.....

പാവം ആണ് എന്റെ ശ്രീകുട്ടി......

ആരും ഇല്ല അവൾക്കു.....

അച്ഛനും അമ്മയും ഏട്ടനും അനിയനും അനിയത്തി എല്ലാം ഞാൻ ആണ്.....

എന്നെ മാത്രം മനസ്സിൽ കരുതി ജീവിക്കുന്ന ഒരു പാവം പൊട്ടി പെണ്ണ്....

ന്യൂ യെർ ആഘോഷം ഓഫീസിൽ എല്ലാവർക്കും വേണ്ടി ഓഫീസ് എംഡി താജ് ഹോട്ടലിൽ ആണ് പാര്ട്ടി വെച്ചത്.....

മദ്യം ലഹരിയിൽ അറിയാതെ ചെയ്ത ഒരു തെറ്റ് റീജ മേടത്തിന്റെ കൂടെ അന്ന് ആ ഹോട്ടൽ ഉറങ്ങി....

ബോധം ഇല്ലാതെ എന്തൊക്കെ നടന്നു....

അവർക്ക് ഒന്ന് പറയാം ആയിരുന്നു പക്ഷെ റീജ മേടം ഒന്നും പറയാതെ എല്ലാത്തിനും നിന്ന് തന്നു....

ഭർത്താവ് പിരിഞ്ഞു കഴിയുന്ന അവർ അതിനു ഒരുപാട് ആഗ്രഹിക്കുന്നു തോന്നി അവരെ സ്വഭാവം കണ്ടപ്പോൾ....

പക്ഷെ ഇന്ന് അതിന്റെ പേരിൽ കുറ്റബോധം ഒരുപാട് ഉണ്ട് ശ്രീ അടുത്ത് വരുബോൾ കൂടെ കഴിയുബോൾ അങ്ങനെ മനസ്സിൽ ഒരു നീറ്റൽ ആണ്....

ജീവനെകാളും എന്നെ സ്നേഹിച്ചു ഞാൻ മാത്രം ആയി ഒരു ലോകം ആയി കാണുബോൾ മനസ് ഒന്ന് പിടക്കും......

അത് കഴിഞ്ഞു പിറ്റേന്ന് രാവിലെ നേരത്തെ എണിറ്റു അമ്പലത്തിൽ പോയി എല്ലാം മനമുരുകി ദേവിയെ മുന്നിൽ കരഞ്ഞു പ്രാർത്ഥന നടത്തി ആ ഇഷ്ടം ദേവിയുടെ നടയിൽ വെച്ച് സ്വയം സത്യം ചെയ്തു ഇനി എന്റെ ശ്രീ എന്റെ ഭാര്യയെ ഒരിക്കലും വഞ്ചിക്കില്ല പറഞ്ഞു.....

ഒരു വഴിപാട് കഴിച്ചു അവളെ പേരിൽ എന്റെ പേരിലും.....

ഓരോന്ന് ആലോചിച്ചു ഹരി ഓഫീസിൽ എത്തിയത് അറിഞ്ഞില്ല....

ഓഫീസ് ഡോർ തുറന്നു കൊടുത്തു സെകുരിറ്റി ഗുഡ് മോർണിംഗ് പറഞ്ഞു...

ഗുഡ് മോർണിംഗ്....

ഓഫീസിൽ ഉള്ളിൽ എത്തി ഹരി....

ഗുഡ് മോർണിംഗ് ഹരി....
പറഞ്ഞു രാമേട്ടൻ ഒന്ന് ചിരിച്ചു....

"ഗുഡ് മോർണിംഗ് രാമേട്ടാ......."

"എന്താണ് ഒരു പതിവ് ഇല്ലാത്ത ഒരു ചിരി രാമേട്ടന്...."

ഓഫീസിൽ ഓരോ ഫയൽ ചെയ്തോണ്ട് ഇരിക്കുബോൾ ആണ് സതീശൻ ഒരു ഫയൽ കൊണ്ട് അങ്ങോട്ട് വന്നത്....

"അല്ല സാറെ എന്താണ് പറ്റിയത്...."

"എന്ത്...."

"സാറെ അപ്പോൾ ഒന്നും മനസിലായില്ല...."

"എന്ത് സതീശാ"

സതീശൻ ഫോൺ എടുത്തു സെൽഫി ക്യാമറ ഓൺ ചെയ്തു സാറെ ഒന്ന് നോക്ക് നിങ്ങളെ മുഖം.....

അതിൽ നോക്കിയ ഹരി ആകെ നാണം കേട്ട് ശ്രീകുട്ടിയുടെ പല്ല് ചുണ്ടിൽ പതിഞ്ഞു ഒരു അടയാളം ആയിരിക്കുന്നു...

ഈശോര ഇന്ന് ഇനി ഇവിടെ നിന്നാൽ എംഡി അയാളെ റൂമിൽ ഫയൽ കൊണ്ട് വെക്കാൻ പോകേണ്ടി വരും....

അസിസ്റ്റന്റ് മനു ഏട്ടനോട് പറഞ്ഞു ഒരു ഹാവ് ലീവ് എടുത്തു മുങ്ങി ഹരി....

പോകുന്ന വഴിക്ക് ഹരി ശ്രീകുട്ടിക്ക് കുറച്ചു മുല്ലപ്പൂവ് വാങ്ങി.....

അതും പോക്കറ്റിൽ ഇട്ടു സസ്പെൻസ് ആകാം കരുതി.....

വീട്ടിൽ എത്താൻ നേരത്തു ബൈക്ക് ഓഫ് ചെയ്തു മേലെ തള്ളി കൊണ്ട് വീടിന്റെ പിന്നിൽ കൊണ്ട് വെച്ച്.....

എന്നിട്ട് മുന്നിൽ വന്ന് ഡോർ മുട്ടി.....

വിട്ടിൽ അകത്തു നിന്ന് ശ്രീ ചോദിച്ചു ആരാ ആരാ എന്നൊക്കെ...

ഹരി ഒന്നും മിണ്ടാതെ വാതിൽ മുട്ട് തുടങ്ങി....

വാതിൽ തുറന്നാൽ മുഖം മറച്ചു ചാടി വീഴുക അതാണ് ഹരിയുടെ പ്ലൻ....

രാവിലെ ചെയ്തു അതിനു ഒരു പകരം വീട്ടൽ അത്ര ഹരി കരുതിയുള്ളൂ....

അങ്ങനെ തുണി കൊണ്ട് മുഖം മറച്ചു ഹരി തയ്യാറായി നില്കുന്നു ഇപ്പോൾ തുറക്കും കരുതി.....

പെട്ടന്ന് ആണ് പുറകിൽ നിന്ന് തലക് ഒരു അടി കിട്ടിയത് ഹരിക്ക് ഒട്ടു ഹരി പ്രേതിക്ഷിച്ചില്ല ആ അടി....

അടിയുടെ വേദനയിൽ തല കറങ്ങി ഹരി വീണു...

ഒലക്ക അവിടെ ഇട്ടു ശ്രീ കുട്ടി നിലവിളിച്ചു ഓടി വരണേ....
ഓടി വരണേ.....

അപ്പോഴാണ് ശ്രീ അത് ശ്രെധിച്ചത് ഹരിയുടെ ബൈക്ക് നില്കുന്നു.....

"എന്റെ കൃഷ്ണ ചതിച്ചോ....."

വേഗം മുഖത്തെ തുണി മാറ്റി ശ്രീ...

"കൃഷ്ണ എന്റെ ഹരി ഏട്ടൻ ഏട്ടാ... ഏട്ടാ.... ഏട്ടാ... ശ്രീ കുറെ വിളിച്ചു ഒരു അനക്കവും ഇല്ല....

ശ്രീ ഓടി പോയി കുറച്ചു വെള്ളം എടുത്തു ഹരിയെ മുഖത്തു ഒഴിച്ചു....

ഹരി മെല്ലെ കണ്ണ് തുറന്നു...

ശ്രീയുടെ മടിയിൽ കിടക്കുന്നു ഞാൻ....

"ഏട്ടാ എന്ത് പണി ആണ് കാണിച്ചത് ഒരു വാക്ക് പറഞ്ഞൂടെ....."

ഒന്ന് ഒച്ച വെച്ചൂടെ നിങ്ങളെ സമ്മതിച്ചു ഞാൻ ഇത്ര അടി കിട്ടിയിട്ടും ഒന്ന് ഒച്ച വെച്ചത് പോലും ഇല്ല ഹരി ഏട്ടാ...  സമ്മതിച്ചു...

"ഡി ശ്രീ ശ്രീകുട്ടി...."

 ഒരു കള്ളനോട് പോലും ഇങ്ങനെ ചെയ്യരുത് ഒരിക്കലും നിന്നോട് ദൈവം ചോദിക്കും....
ഒച്ച വെക്കുക അല്ലെ സമയം പോലും തന്നില്ല..

ഭാര്യ ആണ് പോലും ഭാര്യ.......

ശുഭം....

സ്നേഹത്തോടെ...
ബദറു സ്റ്റോറി

 രചന: ബദറുദീൻ ഷാ.

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top