മൗനാനുരാഗം, ഭാഗം 11
#മൗനാനുരാഗം_വളപ്പൊട്ടുകൾ
"ആ... ആരോ കുട്ടുകാർ അവിടെ വന്നു നിൽപ്പുണ്ട് എന്നു പറഞ്ഞു ആണ് അവൻ പോയത്... ബാക്കി ഒക്കെ നീ വന്നിട്ട് അവനോട് ചോദിക്ക് "
മുറിയിൽ നിന്നും ഇറങ്ങി വന്ന ലക്ഷ്മിയും അതു കേട്ടു....
"മോളേ... അവൻ എവിടെ പോയതാ..? "
"മരിച്ച വീട്ടിൽ പോകണം, പിന്നെ ടൗണിൽ വരെ പോകണം എന്നും പറഞ്ഞു അമ്മേ... "
അവൾക്കും ഒന്നും അറിയില്ലെന്ന് ശേഖരന് മനസിലായി...
"ഏട്ടത്തി... ... കാലത്തേ എഴുന്നേറ്റോ...? "
ഉണ്ണിമോൾ ഉറക്കച്ചടവോടെ എഴുനേറ്റ് വന്നു..
"ഇല്ലാ... ഞാൻ ഇപ്പോൾ എഴുനേറ്റതെ ഒള്ളു.. വീണ എവിടെ? "
"വീണേച്ചി, ദേ.... മുറ്റo അടിക്കുന്നു... "
ലക്ഷ്മി അടുക്കളയിലേക്ക് ചെന്നു..
ദോശയും ചമ്മന്തിയും ആണ് കാലത്തേ ഭക്ഷണം..
സുമിത്ര ആണെങ്കിൽ ദോശ ഒന്നൊന്നായി ചുട്ടു കൊണ്ട് ഇരിക്കുക ആണ്..
"അമ്മേ... നാളികേരം എവിടെ ആണ് ഇരിക്കുനത്...? "
"അതു ഫ്രിഡ്ജിൽ ഇരിപ്പുണ്ട്,,,,, മോൾക്ക് അതൊക്കെ വശം ഉണ്ടോ? ഇല്ലെങ്കിൽ ഉണ്ണിമോൾ അതു ചിരവിക്കൊള്ളും "
"സാരമില്ല അമ്മേ... ഞാനും വിട്ടിൽ ഇതൊക്കെ ചെയ്യന്നത് ആണ്... "
അവൾ നാളികേരം കുറേശെ ആയി ചിരവി...
അപ്പോളേക്കും ഉണ്ണിമോൾ വന്നു ചുവന്നുള്ളി എടുത്തു തൊലി കളഞ്ഞു, മൂന്ന്, നാല് വറ്റൽ മുളകും എടുത്തു ഒന്നു ചുടാക്കി... ഇവയെല്ലാം കൂടി ലക്ഷ്മി നന്നായി മിക്സിയിൽ അരച്ചെടുത്തു.
കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കടുകും കറിവേപ്പിലയും ഒക്കെ മൂപ്പിച്ചു അവൾ നല്ല അസ്സലായി ചമ്മന്തി ഉണ്ടാക്കി...
"അമ്മേ... എങ്ങനെ ഉണ്ടെന്നു നോക്കിക്കേ... ".. അവൾ ഒരു സ്പൂണിൽ കുറച്ചെടുത്തു അമ്മക്ക് നേരെ നീട്ടി...
"മോളേ.... ഉപ്പിട്ടില്ല...."
"അയ്യോ.... സോറി അമ്മേ... ഞാൻ അതു മറന്നു... "
"സാരമില്ല... ഞാൻ ഒഴിച്ചേക്കാം... അവർ ആവശ്യത്തിനുള്ള ഉപ്പു കൂടി ചേർത്തു..
അപ്പോളേക്കും വീണ മുറ്റം എല്ലാം അടിച്ചു വാരിയിട്ട് വന്നു...
"അമ്മേ.... ദേവിചേച്ചി പാലിന് വന്നു . "ഉണ്ണിമോൾ വിളിച്ചു പറഞ്ഞപ്പോളേക്കും സുമിത്ര അവർക്കുള്ള പാലും ആയിട്ട് പുറത്തേക്ക് വന്നു
"പുതിയ കുട്ടി ഇവിടെ ഇല്ലേ സുമിത്രച്ചേച്ചി?....
"ഉണ്ട്.... ഞാൻ വിളിക്കാം... "
"മോളേ.... ലക്ഷ്‌മി... ഇങ്ങോട്ട് ഒന്നു വന്നേ.... "
"മോളേ ഇത് നമ്മുടെ അടുത്ത വീട്ടിലെ ചേച്ചി ആണ്... പാൽ മേടിക്കാൻ വന്നതാണ് . "
മരുമകളെ സുമിത്ര അവർക്ക് പരിചയപ്പെടുത്തി കൊടുത്തു .
"ഞങ്ങൾ കല്യാണത്തിനുവന്നായിരുന്നു, അന്ന് ശരിക്കും കാണാൻ കഴിഞ്ഞില്ലാലോ, ഒരുപാട് ആളുകൾ ഇല്ലായിരുന്നോ.. "
ലക്ഷ്മി ചിരിച്ചു കൊണ്ട് നിന്നതേ ഒള്ളു...
കുറച്ചു കഴിഞ്ഞതും അവർ പോയി .
"ഏട്ടത്തിയെ കാണാൻ എന്തോരം ആളുകൾ ആണെന്നോ വന്നത്.. ഏട്ടത്തി ആണ് ഇവിടെ വി ഐ പി "
ഉണ്ണിമോൾ ചിരിച്ചു..
"ഏട്ടൻ എവിടെ? ഇത്രയും നേരം ആയിട്ടും എഴുന്നേറ്റില്ല അല്ലേ..? "
"ഏട്ടൻ ഇന്ന് ടൗണിൽ വരെ പോയി, പിന്നെ ഒരു മരിച്ചടക്കിനും ഒക്കെ പോയതാ... "....
എല്ലാവരും ഒരുമിച്ചു ഇരുന്നു ഭക്ഷണം ഒക്കെ കഴിച്ചു
കുറച്ചു കഴിഞ്ഞു ലക്ഷ്മി അവളുടെയും വൈശാഖന്റെയും ഡ്രസ്സ് എല്ലാം എടുത്തു നനച്ചിടുവാനായി പോയി..
വാഷിംഗ് മെഷീൻ ഉണ്ടായിരുന്നു എങ്കിൽ എന്ന് അവൾ ഓർത്തു..
ശേഖരൻ കാലത്തേ തന്നെ പാടത്തേക്ക് പോയിരുന്നു...
വിളവ് അടുക്കറായി വരിക ആണ്..
ഏത്ത വാഴകുല എല്ലാം വെട്ടാറായി... അല്ലെങ്കിലും ഓണം അല്ലേ വരുന്നത്... ആ വിപണി മുന്നിൽ കണ്ടുകൊണ്ട് ആണ് ശേഖരന്റെ വിളവെടുപ്പ്...
*******------*************----
എടാ... സത്യം പറഞ്ഞാൽ എനിക്ക് നല്ല ടെൻഷൻ ഉണ്ട്...ഇതു കിട്ടുമോടാ... വൈശാഖൻ വിഷ്ണുവിനോട് ചോദിച്ചു...
"എന്റെ അളിയാ... ഞാൻ ഓർക്കുന്നത് അതല്ല... നീ ഈ ജോലിക്ക് ഒക്കെ പോകുന്നത് അഭിമാനക്കുറവ് അല്ലേടാ... നിന്റെ വൈഫിന്റെ ഫാമിലിയെ വെച്ചുനോക്കുമ്പോൾ.. "
"ഓഹ്... എന്തോന്ന് അഭിമാനകുറവ്... ജോലി ഇല്ലാത്തത് ആണെടാ ശരിക്കും അഭിമാനക്കുറവ്... "
"അതല്ലടാ.... എന്നാലും നിന്റെ വൈഫ് ഒരു കാരണവശാലും ഇത് കിട്ടിയാലും അക്‌സെപ്റ്റ് ചെയ്യില്ല.. "
അതു നൂറു ശതമാനം ഉറപ്പാണെന്ന് അവനും അറിയാം... കാരണം അവൾ അശോകൻ മുതലാളിയുടെ മകൾ ആണ്...
"എടാ.. അച്ഛന് പ്രായം ആയി വരിക ആണ്...ഇനിയിം അച്ഛനോട് കാശ് ചോദിക്കാൻ ആകെ മടി ആണ് എന്റെയും അവളുടെയും ചിലവിനുള്ളത് എങ്കിലും എനിക്ക് കിട്ടിയാൽ മതി... "
.
"നടക്കും... നീ ടെൻഷൻ ആകേണ്ട..നിനക്കിപ്പോൾ നല്ല സമയം ആണെടാ... ., എടാ.. വൈഫ് ആളെങ്ങനെ... ഫ്രണ്ട്‌ലി ആണോ..? "
.
"അവൾ കുഴപ്പമില്ല.... പിന്നെ ഇനി അടുത്ത ആഴ്ച മുതൽ അവൾക്ക് കോളേജിൽ പോകണം... അപ്പോൾ വണ്ടിക്കൂലി, ചിലവ്... എല്ലാം ഇല്ലേ... എനിക്ക് കൈയിൽ കാശ് ഉണ്ടെങ്കിൽ
പിന്നെ സാരമില്ല... ഇത് അച്ഛന്റെ കയ്യിൽ നിന്ന് എങ്ങനെ ആണ് ഇനി മേടിക്കുന്നത് "
"നീ പറയുന്നതിൽ കാര്യം ഉണ്ട്.... ആഹ് എല്ലാം ശരിയാകും,,,, ഞാൻ അല്ലേടാ പറയുന്നത് ".......
അങ്ങനെ വിഷ്ണുവും വൈശാഖും കൂടി ടൗണിൽ എത്തി...
"പ്രീതി ടെക്സ്".... എന്നെഴുതിയ വലിയ ബോർഡുള്ള 7നില കെട്ടിടത്തിന്റെ മുൻപിൽ അവർ വന്നു ഇറങ്ങി.
ഇതേ ഷോപ്പിന്റെ മതിലകത്തെ ബ്രാഞ്ചിൽ ആണ് തങ്ങൾ വിവാഹഡ്രസ്സ് എടുക്കാൻ വന്നത് എന്നു അവൻ വിഷ്ണുനോട് പറഞ്ഞു.
"മ്... നീ വാ.... ഇന്റർവ്യൂ നടക്കുന്നത് എവിടെ ആണെന്ന് ചോദിച്ചറിയാo"
"എക്സ്ക്യൂസ് മി, ഇന്ന് ഇന്റർവ്യൂ നടക്കുന്നത് എവിടെ ആണ് "?...
റിസെപ്ഷനിസ്റ് പറഞ്ഞ വഴിയേ കൂടി അവർ രണ്ടാളും നടന്നു..
അവിടെ ചെന്നപ്പോൾ ഒരു 50പേരിൽ കൂടുതൽ ഉണ്ട്......
ഒറ്റ ഒഴിവിലേക്ക് ഇത്രയും പേരോ.... വിഷ്ണുവും വൈശാഖും അന്തം വിട്ടുപോയി...
നെക്സ്റ്റ് വൺ.... വൈശാഖ് ശേഖർ....
വിറയ്ക്കുന്ന കാലടികളോടെ അവൻ ക്യാബിനിലേക്ക് പോയി.....
6പേരുണ്ടായിരുന്നു ഇന്റർവ്യൂ നടത്താൻ...
അവർ ചോദിച്ച ചോദ്യങ്ങൾക്ക് വൈശാഖൻ ആൻസർ പറഞ്ഞു. ..
ശരി വിളിക്കാം.... എന്നു ചുണ്ടിൽ കടും ചുവപ്പ് ലിപ്സ്റ്റിക് ഇട്ട ഒരു മാഡം പറഞ്ഞു..
"എന്തായി.... വല്ലതും നടക്കുമോ "
"ആഹ്... പ്രതീക്ഷ ഒന്നും ഇല്ലടാ... വാ പോകാം... "വൈശാഖ് പതിയെ കൂട്ടുകാരനും ആയിട്ട് പുറത്തേക്ക് നടന്നു...
നീ വാ... വിശക്കുന്നില്ലേ... നമ്മൾക്ക് വല്ലതും കഴിക്കാം.. വൈശാഖ് പറഞ്ഞു..
"ഓഹ് അതൊന്നും വേണ്ട .. നമ്മൾ ഇപ്പോൾ തന്നെ വീടെത്തില്ലേ... "
"ഒന്നു പോടാ... രാവിലേ ഇറങ്ങിയത് അല്ലെ.... കാപ്പി പോലും കുടിയ്ക്കാതെ... "
വൈശാഖ് കൂട്ടുകാരനും ആയിട്ട് ഒരു ഹോട്ടലിൽ കഴിക്കാൻ കയറി..
"നിനക്കെന്താ വേണ്ടത്... ഊണ് മതിയോ, അതോ ബിരിയാണി ആണോ? "
"എനിക്ക് വെല്ലോ ചപ്പാത്തിയും വെജിറ്റബിൾ കറിയും മതി... "
പക്ഷേ വൈശാഖൻ ഒരു ബിരിയാണി ആണ് അവനു ഓർഡർ ചെയ്തത്...
അവൻ ആണെങ്കിൽ ഒരു ഊണും കഴിച്ചു..
എന്ത് മാത്രം ആൾക്കാർ ആണെടാ അവിടെ ഇന്റർവ്യൂനു വന്നത്... ഹോ ഞാൻ വിചാരിച്ചു അഞ്ചോ ആറോ പേര് വരുമെന്ന്.... വൈശാഖൻ നിരാശയോട് പറഞ്ഞു.
"ഇത്രേം വലിയ ഷോപ്പ് അല്ലേടാ... അതുകൊണ്ട് ആയിരിക്കും "..
രണ്ടുപേരും ഭക്ഷണം ഒക്കെ കഴിച്ചു വെളിയിലേക്ക് ഇറങ്ങി.
വൈശാഖൻ തന്റെ ഫോൺ എടുത്തു നോക്കി...
ലക്ഷ്മിയുടെ കാൾ ഒന്നും വന്നിട്ടില്ല.... ഉണ്ണിമോൾ ഒരു തവണ വിളിച്ചു, പിന്നെ അച്ഛനും..
അവൻ ഫോൺ പോക്കറ്റിലേക്ക് ഇട്ടു..
അപ്പോൾ ആണ് അതു വീണ്ടും റിങ് ചെയ്തത് .....
നോക്കിയപ്പോൾ അച്ഛൻ ആണ്..
"ഹലോ... ആഹ്.. അച്ഛാ...., മ് കഴിഞ്ഞു.. അറിയില്ല നടക്കുമോന്നു... അവർ വിളിക്കാം എന്നു പറഞ്ഞു.. ആഹ് ഓക്കേ അച്ഛാ... "
.
പാവം അച്ഛൻ..... അവന്റെ മനസ് പുകഞ്ഞു..
ഇത്രയും ഭാഗ്യദോഷിയായ മകന് ജന്മം നൽികിയതിൽ അച്ഛൻ ഖേദിക്കുന്നുണ്ടാവും.....
"എടാ.... വിഷ്ണു അവന്റെ കൈയിൽ പിടിച്ചു. "......
"മ്.... "..
"എടാ... നിനക്ക് ഇതിലും നല്ല ജോലി കിട്ടും,,,, ഇതൊക്ക വെറും ലോക്കൽ ജോലി... "
"ആഹ്... എന്തെങ്കിലും ആവട്ടെ... വാ പോകാം "
******************************
ലക്ഷ്മിമോൾക്ക് അടുക്കള കാണൽ ചടങ്ങിന് പോകുമ്പോൾ എന്താ കൊണ്ട് പോകുന്നത് എന്ന ചർച്ചയിൽ ആണ് അശോകനും ശ്യാമളയും....
അലമാര ഒരെണ്ണo തേക്കിന്റെ പണിയിപ്പിക്കുണ്ട്... അതു പോരാതെ എന്താണ് കൊടുക്കേണ്ടത്ത് എന്നാണ് ഇപ്പോളത്തെ കൺഫ്യൂഷൻ...
മകളോട് തന്നെ വിളിച്ചു ചോദിക്കാൻ ആണ് അവർ തീരുമാനിച്ചത്..
അവിടെ എ സി ഇല്ലാത്ത കാര്യം മകൾ പറഞ്ഞുവല്ലോ.... അപ്പോളാണ് ശ്യാമള ഓർത്തത്
ഒരു കാര്യം ചെയാം,,, അതു കൂടി മേടിക്കാം എന്നവർ തീരുമാനിച്ചു...
"മോൾക്ക് സന്തോഷക്കുറവ് വെല്ലോം ഉണ്ടോടി "
"ഒന്നുമില്ല,,,, പിന്നെ. വൈശാഖിന് ജോലി ഇല്ലാത്തതിന്റെ വിഷമമുണ്ടന്നു തോന്നുന്നു"
" ഞാൻ പറഞ്ഞതല്ലേ ടി,,, വൈശാഖിനോട് നമ്മുടെ ഷോപ്പ് നടത്തി കോളാൻ,,, പക്ഷെ അയാൾക്ക് സമ്മതം അല്ല... "
" രാജീവനെ പോലെയല്ല വൈശാഖൻ അഭിമാനം ഉള്ളവനാണ് അവൻ... "
" വരട്ടെ നമുക്ക് നോക്കാം എന്തെങ്കിലും ജോലി ശരിയായില്ലെങ്കിൽ ഒന്നുകൂടി വൈശാഖിനെ നിർബന്ധിക്കാo, നീ മോളുടെ കയ്യിൽ കാശ് കൊടുത്തു വിട്ടയിരുന്നോ, ഇനി തിങ്കളാഴ്ച മുതൽ അവൾക്ക് കോളേജിൽ പോകണ്ടേ, "
"മ്.... ഞാൻ കൊടുത്തു, ആദ്യം അവൾ മേടിക്കത്തില്ലായിരുന്നു, പിന്നെ ഞാൻ കുറെ നിർബന്ധിച്ചപ്പോൾ അവൾ മേടിച്ചു "
*******************************
"എന്റെ അനൂപേട്ടാ, ലക്ഷ്മി ആണെങ്കിൽ ഇത്രയും കാശ് ഉള്ള വീട്ടിലെ പെണ്ണ് അല്ലേ... എന്നിട്ട് ലോകതട്ടിപ്പായ ജാതകദോഷം എന്നു പറഞ്ഞു കൊണ്ട് അവളുടെ ലൈഫ് പോയില്ലേ... "..
അനൂപും പ്രിയയും കൂടി ഇടയ്ക്ക് കണ്ടുമുട്ടിയത് ആയിരുന്നു..
"നീ പോടീ മിണ്ടാതെ എന്റെ കൂട്ടുകാരൻ ഹൈ ഡിസ്റ്റിങ്ഷൻ മേടിച്ച് പാസായവനാണ്, അതും എം എസ് സി മാത്സ്,,, അവനെ നീ അത്രയ്ക്ക് കൊച്ചാക്കി ഒന്നും കാണണ്ട, അതുപോലെതന്നെ അവനെപ്പോലെ നല്ല സ്വഭാവം ഉള്ള ഒരു പയ്യൻ ഇനി അടുത്ത നാട്ടിൽ ഒന്നുമില്ല,,, " അനൂപ് കൂട്ടുകാരന് വേണ്ടി അവന്റെ കാമുകിയോട് വാദിച്ചു,
" നിങ്ങളുടെ കൂട്ടുകാരനെ പോലെ തന്നെ പഠിക്കുന്ന ഒരു പെൺകുട്ടിയാണ് ലക്ഷ്മി, തന്നെയുമല്ല അവൾക്ക് ഈ ബന്ധം ഒന്നും ആദ്യം താൽപര്യമുണ്ടായിരുന്നില്ല, വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി അവൾ സമ്മതിച്ചു എന്ന് മാത്രം"
" ആണെങ്കിൽ കണക്കായിപ്പോയി, നീ നിന്റെ പാട് നോക്കൂ... അനൂപ് അവളോട് ദേഷ്യപ്പെട്ടു, "
" അനൂപേട്ടൻ ചോദിച്ചപ്പോൾ ഞാൻ
ഇത്രയും പറഞ്ഞു എന്ന് മാത്രം അല്ലാതെ വേറെ ഒന്നും കാണേണ്ടഇതിൽ.... ശരി നമ്മൾക്ക് നമ്മുടെ കാര്യം നോക്കാം"
അവൾ അനൂപിനോട് പറഞ്ഞു ....
"അതേയ്... എനിക്ക് സമയം പോകുന്നു, നമ്മൾക്ക് പോകാം... അവൾ ദൃതി കൂട്ടി..
"ഇത്തിരി സമയം കൂടി കഴിയട്ടെ... നീ നിക്ക്.. "അവൻ പ്രിയയെ നോക്കി...
" ഓ പിന്നെ ഞാൻ പോകുന്നു... വീട്ടിൽ അന്വേഷിക്കും.. നിങ്ങളുടെ കൂട്ടുകാരന്റെ കാര്യം പറഞ്ഞുകൊണ്ട് വെറുതെ നമ്മുടെ സമയം പോയി"
" വീട്ടിൽ അറിയാവുന്ന കാര്യമല്ലേ..... എന്റെ കൂടെയാണെന്ന് നിന്റെ വീട്ടിൽ എല്ലാവർക്കും അറിയാം,,,, അതുകൊണ്ട് നീ കുറച്ചു കഴിഞ്ഞു പോയാൽ മതി,,, "
" അമ്മ പറഞ്ഞിട്ടുണ്ട് അനൂപേട്ടനു സ്വന്തമായി ജോലി കിട്ടിയതിനു ശേഷം മാത്രമേ നമ്മുടെ വിവാഹം നടത്തി തരു എന്ന്,... "
" അത് നിന്റെ അമ്മ പറയേണ്ട കാര്യമില്ല,,,,, ഞാൻ അങ്ങനെ മാത്രമേ നിന്നെ കല്യാണം കഴിക്കത്തൊള്ളൂ. "
" നിന്നെപ്പോലെയുള്ള സാധനത്തിനെ ഒക്കെ പോറ്റണം എങ്കിൽ കുറഞ്ഞത് മാസം 35000 രൂപ എങ്കിലും സ്ഥിരവരുമാനം വേണം.. "
"ആണോ... എങ്കിൽ കണക്കായി പോയി... "
.
കുറച്ച് സമയം കൂടി സംസാരിച്ച് നിന്ന ശേഷം അവർ രണ്ടാളും പിരിഞ്ഞുപോയി....
ലക്ഷ്മിക്കു ഈ ബന്ധത്തിന് ഇഷ്ടമില്ലായിരുന്നു എന്നകാര്യം വൈശാഖിന് ഒരുപക്ഷേ അറിയില്ലായിരിക്കും എന്ന അനൂപ് ഓർത്തു...
അവൻ ഒരു ജോലി കിട്ടി കഴിയുമ്പോൾ എല്ലാം ശരിയാകുമായിരിക്കും....
അനൂപ് വേഗത്തിൽ ബൈക്ക് ഓടിച്ചു പോയി ......
***************************---
"ഏട്ടത്തി.... മഴയ്ക്കു കാറും കോളും ഉണ്ട് വല്യേട്ടന്റെ ഡ്രസ്സ് എടുത്തായിരുന്നോ,,, "
ഉണ്ണിമോളും സുമിത്രയും കൂടി പൂവാലിയെയും മണിക്കുട്ടിയെയുo പാടത്തു നിന്നു അഴിച്ചുകൊണ്ട് വരികയാണ്...
"എല്ലാം എടുത്തിരുന്നു ഉണ്ണിമോളേ... മഴ പെയ്യുമെന്നു തോന്നുന്നു അല്ലേ "
ലക്ഷ്മി അവരുടെ അടുത്തേക്ക് ഇറങ്ങി വന്നു..
വെയിലത്ത് ഉണക്കാൻ ഇട്ടിരുന്ന മുളകുകൾ എല്ലാം വാരി കെട്ടുകയാണ് വീണ...
" ഞാനും കൂടി സഹായിക്കാം ലക്ഷ്മി അവളുടെ അടുത്തിരുന്നു, "
.
" അയ്യോ വേണ്ട ഏട്ടത്തി... ഏട്ടത്തിക്ക് തുമ്മൽ വരും "
" വല്യേട്ടൻ ഇതുവരെ വന്നില്ലല്ലോ... നല്ല മഴയും വരുന്നുണ്ട് വല്യേട്ടനെ ഒന്നു വിളിച്ചു നോക്കുമോ ഏട്ടത്തി..
വീണ പറഞ്ഞപ്പോൾ ലക്ഷ്മി വേഗം മുറിയിലേക്ക് കയറി പോയി...
ഫോൺ വിളിച്ചു നോക്കി എങ്കിലും അവൻ അതു അറ്റൻഡ് ചെയ്തില്ല...
" ഞാൻ വിളിച്ചിട്ട്,വൈശാഖേട്ടൻ ഫോൺ എടുത്തില്ലല്ലോ വീണേ "
" എങ്കിൽ ഏട്ടൻ ഇവിടെയെത്താറായിട്ടുണ്ടാരിക്കും, "
" മോളെ ലക്ഷ്മി മോള് പോയി കുളിച്ചോളു,,, നല്ല മഴയ്ക്ക് ആണെന്ന് തോന്നുന്നു,,, ഇടിയും മഴയും വരുന്നതിനുമുമ്പ് വേഗം പോയി കുളിക്ക്.. "
സുമിത്ര ആണെങ്കിൽ കഴുകി വെച്ചിരുന്ന പാത്രങ്ങൾ എല്ലാം എടുത്തു അകത്തേക്ക് വെയ്ക്കുക ആണ്...
ലക്ഷ്മി അവരുടെ മുറിയിലേക്ക് കുളിയ്ക്കാനായി കയറി പോയി..
മുറ്റത്തു ബൈക്ക് വന്നു നിൽക്കുന്ന ശബ്ദം കേട്ടു.
"ഏട്ടൻ വന്നെന്നു തോന്നുന്നു, ഉണ്ണിമോൾ വേഗം ഉമ്മറത്തേക്ക് ചെന്നു...
" ഏട്ടൻ ഇത് എവിടെ പോയതായിരുന്നു, ഏട്ടത്തി മുമ്പ് വിളിച്ചിട്ട് ഫോൺ എടുത്തില്ലല്ലോ,,,
"കൈനകരി എത്തിയപ്പോൾ തുടങ്ങിയ മഴയാണ്... ഒരു തരത്തിൽ ആണ് വന്നു പെട്ടത്... നീ നോക്ക് ഞാൻ ആകെ നനഞ്ഞു... "
"എടാ... നീ ശവദാഹത്തിനു പോയതല്ലേ... പോയി കുളിച്ചിട്ട് അകത്തേക്ക് കയറു... "
"ഓഹ്... ഉത്തരവ്.... "
അവൻ വേഗം കുളത്തിലേക്ക് പോയി...
ലക്ഷ്മിയെ പുറത്തേക്ക് ഒന്നും കണ്ടതേ ഇല്ലാലോ എന്നു അവൻ ഓർത്തു...
അവൾ അപ്പോൾ കുളിയ്ക്കാൻ കയറുക ആയിരുന്നു.
വൈശാഖൻ കുളി കഴിഞ്ഞു മുറിക്കകത്തേക്ക് വന്നപ്പോൾ ലക്ഷ്മിയുടെ പാട്ട് കേൾക്കാം...
നന്നായി ആണല്ലോ അവൾ പാടുന്നത്... അവൻ ബാത്റൂമിലെ വാതിൽക്കൽ പോയി അവളുടെ പാട്ടും കേട്ട് നിൽക്കുക ആണ്..
പെട്ടന്നാണ് അവൾ വാതിൽ തുറന്നത്...
ഒട്ടും പ്രതീക്ഷിക്കാതെ അവനെ കണ്ടതും അവൾ ഒന്നു പകച്ചു.
വൈശാഖൻ അവളെ നോക്കി...
മുടിയിൽ നിന്നും വെള്ളം ഇറ്റിറ്റു വീഴുന്നുണ്ട്... വെള്ളത്തുള്ളികൾ അവളുടെ നാസികയിലും, അധരത്തിലും ചുംബനം കൊടുക്കുക ആണെന്ന് അവനു തോന്നി..
ഓഹ്... ആഹ് വെള്ളത്തുള്ളി ആയാലും മതി ആയിരുന്നു...
അവൾ അവനെ തള്ളിമാറ്റിയിട്ടു പുറത്തേക്ക് ഇറങ്ങി.
പെട്ടന്ന് അവൻ അവളുടെ കൈയിൽ മുറുക്കെ പിടിച്ചു..
അവൾ കൈ വിടുവിക്കാൻ ശ്രെമിച്ചു എങ്കിലും അവൾക്ക് അതിനു സാധിച്ചില്ല...
"വിട്... എന്റെ കൈ വേദനിക്കുന്നു... "
അവൾ അതു പറയുമ്പോൾ അവന്റെ പിടിത്തം ഒന്നുകൂടി മുറുകി..
"ന്റെ കൈ വിടുന്നുണ്ടോ.... ഞാൻ ഒച്ച വെയ്ക്കും..."
"നീ ഒച്ച വെയ്ക്കു... നിന്റെ ഭർത്താവ് കൈയിൽ പിടിച്ചു എന്നു വിളിച്ചു പറ"
"കാണണോ... എന്നു പറഞ്ഞു കോണ്ട് അവൾ വിളിച്ചു കുവാൻ തുടങ്ങിയതും, അവൻ അവളുടെ വായ പൊത്തി പിടിച്ചു..
ഇപ്പോൾ അവൾക്ക് ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥയിൽ ആണ്..
അവന്റെ ബലിഷ്ഠമായ കരങ്ങൾ അവളെ വലിച്ചു മുറുക്കി..
"എന്താടി.. നീ വിളിച്ചു കൂവാത്തത്... അവൻ ചോദിച്ചു..
"ആണിന്റെ കരുത്തു എന്താണെന്നു നിന്നെ മനസിലാക്കി തരാൻ എനിക്ക് അറിയാൻ മേലാഞ്ഞിട്ടല്ല.... കാണണോടി നിനക്ക്... എങ്കിൽ ഇന്നേക്ക് പത്താം മാസം നിന്റെ ഒക്കത്തു എന്റെ കുഞ്ഞുവാവ ഇരിക്കും... അവൻ അവളുടെ കാതിൽ പതിയെ മന്ത്രിച്ചു..
അതു കൂടി കേട്ടതും സർവശക്തിയും ഉപയോഗിച്ച് അവൾ അവനിൽ നിന്നു കുതറി മാറുവാൻ ശ്രെമിച്ചു..
പുറത്തു ശക്തമായ മഴ പെയ്യാൻ തുടങ്ങി..
ഏട്ടത്തി..... ഉണ്ണിമോൾ ഉറക്കെ വിളിച്ചു.
പെട്ടന്ന് വൈശാഖന്റെ പിടിത്തം വിട്ടു..
ഏട്ടത്തി... അമ്മ വിളിക്കുന്നു... ഉണ്ണിമോൾ വിളിച്ചു പറഞ്ഞു എങ്കിലും ലക്ഷ്മി ഒന്നും മിണ്ടാതെ നിൽക്കുക ആണ്.
അവൾ വല്ലാതെ ഭയപ്പെട്ടു പോയി..
ഒന്നും വേണ്ടിയിരുന്നില്ല എന്നു വൈശാഖനും തോന്നി..
അവൻ ജനാലയിൽ കൂടി പുറത്തേക്ക് നോക്കി നിൽക്കുക ആണ്..
കോരി ചൊരിയുന്ന മഴ ആണ്..
നിറഞ്ഞു വന്ന കണ്ണുകൾ ഒപ്പി കൊണ്ട് ലക്ഷ്മി പുറത്തേക്ക് പോയി..
"എന്താ മോളേ മുഖം വല്ലാണ്ടിരിക്കുന്നത്... കണ്ണ് നിറഞ്ഞല്ലോ... എന്താ.. എന്താ പറ്റിയത്.. "
അമ്മ ചോദിക്കുന്നത് കേട്ടുകൊണ്ട് ആണ് വൈശാഖൻ അവിടേക്ക് വന്നത്.
"ഞാൻ ഇപ്പോൾ കുളിച്ചിട്ട് ഇറങ്ങിയതേ ഒള്ളു അമ്മേ... അതോണ്ട് ആണ് "..
സുമിത്ര ഉപ്പേരികപ്പ വറക്കുക ആണ്.. ലക്ഷ്മിക്ക് ഇഷ്ടം ആണെന്ന് അവർക്കറിയാം...
ചായയും കൂട്ടി എല്ലാവരും അതു കഴിച്ചു..
നല്ല ഇടിയും ഉണ്ട് കെട്ടോ.... നിങ്ങൾ മുറിയിലേക്ക് പൊയ്ക്കോ എന്നു സുമിത്ര പറഞ്ഞതും അവർ രണ്ടാളും കൂടി മുറിയിലേക്ക് പോയി..
വൈശാഖൻ വെറുതെ കട്ടിലിൽ കിടക്കുക ആണ്...
ലക്ഷ്മി മേശമേൽ തല വെച്ചു കൊണ്ട് കസേരയിൽ ഇരിക്കുക ആണ്..
എത്ര നിയന്ത്രിച്ചിട്ടും അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു...
വൈശാഖനിൽ നിന്നു ഇങ്ങനെ ഒരു മാറ്റം അവൾ ഒട്ടും പ്രതീക്ഷിച്ചില്ല...
എന്തിനാണ് താൻ ഇങ്ങനെ കരയുന്നത്, തന്റെ കഴുത്തിൽ താലി ചാർത്തിയ ആൾ അല്ലേ.... അവൾ സ്വയo ആശ്വസിച്ചു..
ലക്ഷ്മിയോട് ക്ഷമ പറയണം എന്നു ഉണ്ടായിരുന്നു അവനും...
പക്ഷെ... അതിന്റെ ആവശ്യം ഇല്ലാലോ... തന്റെ ഭാര്യ അല്ലേ അവൾ.. അവളെ ഒന്നു തൊട്ടെന്നു കരുതി ഒന്നും സംഭവിക്കാനും പോകുന്നില്ല....
******************************
വൈശാഖന്റെ ഫോൺ നിർത്താതെ ഇരമ്പുന്നുണ്ട്... അവൻ ആണെങ്കിൽ നല്ല ഉറക്കത്തിലും...
ലക്ഷ്മി അവനെ കുലുക്കി വിളിച്ചു.
ഫോൺ എടുത്തു വൈശാഖൻ കാതിലേക്ക് വെച്ചു..
ഹെലോ... വൈശാഖൻ അല്ലേ.. പ്രീതി ടെക്‌സിൽ നിന്നാണ് വിളിക്കുന്നത്.. താങ്കളെ ഈ സ്ഥാപനത്തിന്റെ അക്കൗണ്ടന്റായി നിയമിച്ചിരുന്നു.. മറുവശത്തു നിന്നും കേട്ട വാചകങ്ങൾ അവന്റെ കാതിനെ രോമാഞ്ചം കൊള്ളിച്ചു..
അവൻ ഓടി ചെന്നു ലക്ഷ്മിയെ വട്ടം പിടിച്ചു..
അവളുടെ നെറുകയിൽ ആഴത്തിൽ ചുംബിച്ചു..
അവൾക്ക് താൻ ശ്വാസം മുട്ടി മരിച്ചു പോകുമെന്ന് തോന്നി..
പക്ഷെ ഇക്കുറി അവൻ അവളെ വിട്ടില്ല....
വൈശാഖേട്ട... എന്താ ഇത്... വിട്... അവൾ കുതറി മാറാൻ ശ്രെമിച്ചു..
"നീ പറഞ്ഞില്ലേ... ഒരു ജോലി കിട്ടിയിട്ട് മതി, ഭാര്യയും കുഞ്ഞും എല്ലാം എന്നു..., ഇപ്പോൾ എനിക്ക് ജോലി ആയി, ഇനി ഭാര്യയും കുഞ്ഞും കൂടി വേണം...അവൻ പറയുകയും അവൾ അവനെ തള്ളി മാറ്റി..
.
ജോലിയോ... എന്ത് ജോലി...
നീ വാ.... ഞാൻ പറയാം...
അച്ഛാ... എന്നുറക്കെ വിളിച്ചു കൊണ്ട് അവൻ അവളെയും കൂട്ടി പുറത്തേക്ക് പോയി.
അച്ഛാ... ഇന്റർവ്യൂ പാസ്സ് ആയി.... അവൻ സംഭവിച്ച കാര്യങ്ങളെല്ലാം എല്ലാവരോടും പറഞ്ഞു...20000.രൂപ കിട്ടും എന്നു അവൻ പറഞ്ഞു...
നന്നായി മോനെ ഒരു ജോലി ആയല്ലോ... നിന്റെ കാര്യങ്ങൾ നടത്താനുള്ള കാശ് നിനക്ക് കിട്ടും... സുമിത്ര പറഞ്ഞു...
തന്റെ അച്ഛനും സഹോദരിമാർക്കും എല്ലാവർക്കും സന്തോഷമായി കാരണം വൈശാഖന് ഒരു ജോലി കിട്ടി എന്നറിഞ്ഞപ്പോൾ.....
പക്ഷേ... ലക്ഷ്മിയുടെ മുഖം മാത്രം പ്രകാശിചില്ല....
ഇതാണോ ഇത്ര വല്യ ജോലി.. അവൾക്ക് ആകെ ഒരു വല്ലായ്മ തോന്നി...
തന്റെ അച്ഛൻ ഇത് അറിയുമ്പോൾ ആകെ നാണക്കേട് ആകുമോ എന്നവൾ ഓർത്തു.
വൈശാഖൻ ഫോൺ എടുത്തു വിഷ്ണുവിനെ വിളിച്ചു..
"എടാ... അവർ ഇപ്പോളാ വിളിച്ചു പറഞ്ഞത്... അതെന്ന്... മ്... ഓക്കേ... എല്ലാവർക്കും സന്തോഷം ആയി.. ശരി... വിളിക്കാം.. "
ഫോൺ കട്ട് ചെയ്തിട്ട് അവൻ ഉണ്ണിമോൾടെ കൈയിൽ കൊടുത്തു..
അമ്മേ... ഒരു സ്ട്രോങ്ങ് ടീ എടുക്ക്... അവൻ സുമിത്രയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു കൊണ്ട് പറഞ്ഞു.
"ഈ ചെക്കന്റെ ഒരു കാര്യം...അവനൊരു കുഞ്ഞു ഉണ്ടാകാൻ ഉള്ള പ്രായം ആയി.. എന്നിട്ടും കുഞ്ഞുകളി മാറിയിട്ടില്ല "
"ഏട്ടത്തി... ഏട്ടത്തിടെ ഫോൺ റിങ് ചെയുന്നുണ്ട്... "
വീണ പറഞ്ഞപ്പോൾ അവൾ വേഗം റൂമിലേക്ക് പോയി.
"ഹലോ.. ആഹ് അച്ഛാ... ഞാൻ അപ്പുറത് ഉണ്ടായിരുന്നു "
"എന്തുണ്ട് മോളേ വിശേഷം.. എല്ലാവരും സുഖം ആയിട്ടിരിക്കുന്നോ "
"എല്ലാവർക്കും സുഖം.... അമ്മ എവിടെ "
"അമ്മ എന്റെ അടുത്തുണ്ട്,,,, വൈശാഖ് എന്നടുക്കുന്നു "
"വൈശാഖേട്ടൻ അപ്പുറത്തുണ്ട്, അച്ഛനുമായി സംസാരിച്ചുകൊണ്ട് ഇരിക്കുന്നു "
"മോളേ.. നീ അച്ഛന്റെ കൈയിൽ ഒന്നു കൊടുക്ക്... "
"എന്തിനാ അച്ഛാ... "
"അടുക്കള കാണൽ ചടങ്ങിനെ കുറച്ചു സംസാരിക്കാൻ ആണ് "
ഇപ്പോൾ ഫോൺ കൊടുത്താൽ ജോലി കിട്ടിയ കാര്യം അച്ഛൻ അറിയും... എന്ത് ചെയ്യും എന്നവൾ ഓർത്തു..
"ആരാ ലക്ഷ്മി... അച്ഛനാണോ..." റൂമിലേക്ക് കയറി വന്ന വൈശാഖൻ ചോദിച്ചു..
"മോളെ. നീ ആദ്യം അച്ഛന്റെ കൈയിൽ ഫോൺ കൊടുക്ക്, എന്നിട്ടാവാം വൈശാഖാനോട് സംസാരിക്കുന്നത്... "
ഒടുവിൽ അവൾ ശേഖരന്റെ കൈയിൽ ഫോൺ കൊടുത്തു
"ഹലോ... ആഹ് അശോകാ സുഖം ആണോ "...
L
"ഞങ്ങൾ സുഖമായിരിക്കുന്നു ചേട്ടാ "
ഞാൻ ഒരു കാര്യം പറയാൻ വിളിച്ചതാണ് കെട്ടോ, അശോകൻ മുഖവുര ഇല്ലാതെ കാര്യത്തിലേക്ക് കടന്നു..
"ഈ അടുക്കള കാണൽ എന്നൊരു ചടങ്ങ് ഇല്ലേ,,,, അതു കൂടി അങ്ങ് നടത്തിക്കളയാം എന്നു വിചാരിക്കുന്നു, ഈ വരുന്ന ഞായറാഴ്ച ഞങ്ങൾ ഇവിടെ നിന്നു വന്നാൽ അസൗകര്യം ഉണ്ടോ "
"എന്ത് അസൗകര്യം,,,, ഞങ്ങൾക്ക് സന്തോഷം ഒള്ളു,,,, എത്ര ആളുകൾ വരുമെന്ന് ഒന്ന് പറയണം, എല്ലാം കാലമാക്കേണ്ടേ... "
"അതൊക്കെ പറയാം.... അപ്പോൾ നമ്മൾക്ക് ഞായറാഴ്ച കാണാം അല്ലേ... "
."തീർച്ചയായും.... നിങ്ങൾ എല്ലാവരും കൂടി വരണം "
"വൈശാഖൻ എവിടെ.. അടുത്തുണ്ടോ?...
"അവൻ ഇന്റർവ്യൂനു പോയിട്ട് വന്നിട്ട് കുറച്ചു സമയം ആയതേ ഒള്ളു,,, ഒരു ചെറിയ ജോലി ആണെങ്കിലും ഇപ്പോൾ അവനു അതു വലുതാ "....
"ഉവ്വോ... എവിടെ ആണ് ജോലി... എന്നിട് മോളൊന്നും പറഞ്ഞില്ലാലോ "
"ഇപ്പോൾ ആണ് അറിഞ്ഞത്.... അതുകൊണ്ട് ആണ് കെട്ടോ "
ടൗണിൽ പ്രീതി ടെക്‌സിൽ അക്കൗണ്ടന്റ് ആയിട്ടാണ് ജോലി... ശേഖരൻ പറഞ്ഞു..
അശോകൻ ഒന്ന് ഞെട്ടി...
തുടരും... ലൈക്ക് കമന്റ് ചെയ്യണേ...
രചന: ഉല്ലാസ് ഒ എസ്
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....