സ്ത്രീ ഭാഗം 3

Valappottukal
സ്ത്രീ ഭാഗം 3

രചന: അശ്വതി രാവുണ്ണികുട്ടി

"അമ്മേ... " എന്നൊരു വിളി എവിടെ നിന്നോ കാതിൽ പതിച്ചപ്പോൾ കാലുകൾ നിശ്ചലമായി.. അടുത്തനിമിഷം തന്നെ അവൾ തിരിഞ്ഞുനോക്കി..

ഒരു കൊച്ചുപെൺകുട്ടി തനിക്ക് നേരെ ഓടിവരുന്നു.. ഉള്ളിലെവിടെയോ മാതൃഹൃദയം തുടിച്ചുവോ..???

കൈകൾ അറിയാതെ വയറിലേക്ക് നീങ്ങി.. ഇവിടെ രൂപം കൊണ്ട ജീവനുകൾക്ക് ലോകം കാണാനുള്ള ഭാഗ്യം ഒരിക്കലും ലഭിച്ചില്ല..

ഒരുപക്ഷേ ആ ഭാഗ്യം നൽകിയിരുന്നെങ്കിൽ അവരുടെ ബാക്കിയുള്ള ജീവിതം മുഴുവനും ഒരു ദുർഭാഗ്യമായി പോകുമായിരുന്നു..!!!

നോക്കിനിൽക്കെ ആ കുഞ്ഞ് അവളെ മറികടന്ന് പോയി..

തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു അമ്മയുടെ കരവലയത്തിലൊതുങ്ങി നിന്ന് കവിളിൽ ഉമ്മ നൽകുന്ന ആ കുരുന്നിനെ.. മകളുടെ സ്നേഹപൂർണ്ണമായ ആലിംഗനത്തിൽ സന്തുഷ്ടയായി നെറ്റിയിൽ ചുംബിക്കുന്ന ഒരമ്മയെ..!!

ആ ദൃശ്യം വീണ്ടും വീണ്ടും കാൺകെ തന്നിലുടലെടുക്കുന്ന ഭാവമേതെന്ന് അവൾക്ക് വേർതിരിക്കാനായില്ല.. അത് മാതൃവാത്സല്യമായിരുന്നോ അതോ ബാല്യത്തിൽ അമ്മയുടെ സ്നേഹം നഷ്ടപ്പെട്ട ഒരു കുഞ്ഞിന്റെ രോദനമായിരുന്നോ..??

മിഴികളിൽ ജലകണങ്ങൾ ഉടലെടുക്കുന്നതും ഓടിക്കളിക്കുന്നതും അവളറിഞ്ഞു.. കൂടുതൽ നേരം അങ്ങനെ നിന്നാൽ ഒതുക്കി നിർത്തിയിരിക്കുന്ന കണ്ണുനീർ തുള്ളികൾ തന്നിൽ നിന്നും പുറത്തേക്ക് വമിക്കുമെന്ന് ഭയന്ന് അവൾ വണ്ടിയിലേക്ക് ഓടിക്കയറി..

കുറച്ചു നേരത്തിന് ശേഷം ആ സ്ത്രീയും വന്നു.. വണ്ടി ഇത്തിരി ദൂരം പോയതിന് ശേഷം ആളൊഴിഞ്ഞ ഒരു പ്രദേശത്ത് എത്തിനിന്നു..

ഇത്തവണ അവർക്കും മുൻപേ അവൾ പുറത്തേക്കിറങ്ങി..

പ്രകൃതി അവിസ്മരണീയമായ കാഴ്ചകൾ ഒരുക്കിയിരിക്കുന്ന ഒരിടം..!! നീലത്തടാകവും അതിന് സമീപം നിൽക്കുന്ന പൂമരവും..!! കുനിഞ്ഞുകൊണ്ട് അതിന്റെ പൂക്കൾ കയ്യിലെടുത്തു.. അവയിലേക്ക് തന്നെ നോക്കിനിന്നു...

"ജാനകി.. ദേവദാസി എന്ന് കേട്ടിട്ടില്ലേ..??" അപ്രതീക്ഷിതമായാണ് ആ ചോദ്യം അവരിൽ നിന്നും വന്നത്..

"അഥർവ വേദകാലം മുതലേ നിലനിന്നിരുന്ന ഒരു ദുരാചാരം.. അതാണ് ദേവദാസി സമ്പ്രദായം.. " അങ്ങനെയായിരുന്നു അവളിൽ നിന്നും ആദ്യം വന്ന മറുപടി.. കൂടുതലെന്തെങ്കിലും പറയും മുൻപേ ആ സ്ത്രീ സംസാരിച്ചു തുടങ്ങിയിരുന്നു..

"ദേവദാസികളുടെ ഉൽപ്പത്തിയെ കുറിച്ച് പ്രചാരത്തിലുള്ള ഒരു കഥയുണ്ട്..

ജാനകി കേട്ടിട്ടുണ്ടോ എന്നറിയില്ല..

'ദേവാസുര യുദ്ധത്തില്‍ മരണപ്പെട്ട അസുരന്മാരുടെ ഭാര്യമാര്‍ കൂട്ടമായി ബലാല്‍സംഗം ചെയ്യപ്പെട്ടപ്പോൾ അവരെല്ലാം കൂടി ഇന്ദ്രനെ കണ്ട് സങ്കടമുണര്‍ത്തുകയും തങ്ങളെന്തു ചെയ്യണമെന്ന് ആരായുകയും ചെയ്തു..

രാജാക്കന്‍മാരുടെ അരമനകളിലോ ദേവാലയങ്ങളിലോ താമസിച്ച് വേശ്യാവൃത്തി നടത്തുവാന്‍ ഇന്ദ്രന്‍ അവരെ ഉപദേശിച്ചു.

സമ്മാനങ്ങളുമായി വരുന്നവരെ മാത്രമേ സ്വീകരിക്കേണ്ടതുള്ളൂവെന്നും.. ലഭിക്കുന്ന സമ്മാനങ്ങളില്‍ നിന്ന് കന്നുകാലി, ധാന്യങ്ങള്‍, സ്വര്‍ണം എന്നിവ ബ്രാഹ്മണര്‍ക്ക് നല്‍കണമെന്നും ഇന്ദ്രന്‍ അവരോട് പറഞ്ഞു..

ഞായറാഴ്ചതോറും സുഗന്ധതൈലങ്ങള്‍ പൂശി കുളിക്കുകയും അതിനുശേഷം വാസനദ്രവ്യങ്ങള്‍ ഉപയോഗിച്ച് ഒരുങ്ങുകയും ചെയ്ത് അവര്‍ കാമദേവനെ ആരാധിച്ചുകൊണ്ടിരുന്നു..

കാമദേവന്റെ ഓരോ അവയവങ്ങളും സ്പര്‍ശിച്ചുകൊണ്ടുള്ള ഈ ആരാധന പതിമൂന്നു മാസം തുടര്‍ന്നു..

പതിനാലാം മാസത്തില്‍ സുഗന്ധദ്രവ്യങ്ങളാലും പുഷ്പങ്ങളാലും ആഭരണങ്ങളാലും മനോഹരങ്ങളായ പരവതാനികളാലും  അലങ്കരിച്ചുകൊണ്ട് കാമദേവനുവേണ്ടി മെത്ത ഒരുക്കുകയും ശേഷം അവര്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുകയും ചെയ്തു ‘ഹേ വിഷ്ണു, കാമവും കേശവനുമായി ഞങ്ങളൊരു വ്യത്യാസവും കാണുന്നില്ല..അങ്ങ് കമലത്തെ ഉപേക്ഷിക്കാത്തതുപോലെ ഞങ്ങളെയും ഉപേക്ഷിക്കരുതേ.. ഞങ്ങളുടെ ശരീരം അങ്ങ് സ്വീകരിച്ചാലും..‘

വിഷ്ണു ഭഗവാന്‍ അവരില്‍ പ്രസാദിക്കുകയും കാമത്തിന്റെ സുവര്‍ണരൂപം ബ്രാഹ്മണര്‍ക്കു നല്‍കുകയും ചെയ്തു.

അന്നുമുതല്‍ ഞായറാഴ്ചകള്‍ തോറും ബ്രാഹ്മണര്‍ക്കുവേണ്ടി പട്ടുമെത്തയൊരുക്കി ദേവദാസികള്‍ കാത്തിരിക്കും.. അവര്‍ ദേവദാസികള്‍ക്ക് ഒരു സമ്മാനവും കൊടുക്കേണ്ടതില്ല.. കാമത്തിന്റെ സുവര്‍ണ രൂപം സ്ഥിതി ചെയ്യുന്ന ബ്രാഹ്മണര്‍ക്ക് ദേവദാസികള്‍ സമ്മാനങ്ങള്‍ നല്‍കണം. '

(കടപ്പാട്:ഗൂഗിൾ)

"നിർത്ത്..!!" അവളുടെ ശബ്ദം ഉയർന്നു..

"ദേവന്മാരുടെ ദാസികളായി അർപ്പിക്കപ്പെട്ടിരുന്നവർ ഭൂമിയിലെ അവരുടെ പ്രതിനിധികൾക്ക് വേണ്ടി സ്വയം കാഴ്ച്ചവെക്കേണ്ടി വന്നു..!!

അങ്ങനെ വേണമെന്ന് ഏത് ദൈവമാണ് പറയുക..??!!!

പറഞ്ഞാൽ പിന്നെയവരെ ദൈവം എന്ന് വിളിക്കാൻ കഴിയുമോ..??

സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി പാവം പെണ്ണുങ്ങളെ ഒരുക്കി നിർത്തി.. അതിന് ദൈവത്തിന്റെ പേരും കൂട്ടുപിടിച്ചു.. എന്നിട്ട് ഒരു ചരിത്രവും ഉണ്ടാക്കിവെച്ചിരിക്കുന്നു..

വേശ്യ എന്ന് കേൾക്കുമ്പോഴുള്ള അറപ്പ് ഒഴിവാക്കാനാകും ഇത്തിരി മനോഹാരിതയുള്ള ഒരു പേരും നൽകി.. ദേവദാസി..!!!" പുച്ഛത്തോടെ അവൾ പറഞ്ഞു നിർത്തിയപ്പോൾ ആ സ്‌ത്രീ അവളെ ഉറ്റുനോക്കി.. അവൾ തുടർന്നു..

"ആരോ തുടങ്ങിവെച്ച ആ ദുരാചാരത്തിന്റെ ബാക്കിപത്രമാവേണ്ടി വരുന്ന എത്രയെത്ര പെൺകൊടികൾ..!!

ദാരിദ്യം മൂലം മകളെ ദേവദാസിയാവാൻ നിർബന്ധിക്കേണ്ടി വരുന്ന എത്രയോ മാതാപിതാക്കൾ..!!

മാഘപൗർണമി ആഘോഷിക്കുന്ന പതിവുണ്ട് ഭാരതത്തിൽ പലയിടത്തും..

അന്ന് പല ദരിദ്ര പെൺകുട്ടികൾക്കും തങ്ങളുടെ ശരീരം സമർപ്പിക്കേണ്ടി വരുന്നു..

പലയിടത്തും നിരോധിച്ചിട്ട് പോലും ഇന്നും നിലനിൽക്കുന്നുണ്ട് ഈ ദേവദാസി സമ്പ്രദായം.. അത് കൈവിടാൻ തയ്യാറാവാതെ തുടരണമെന്ന് ശഠിക്കുന്ന ചില ദുഷ്ട ജന്മങ്ങളും ഈ ഭൂമിയിലുണ്ട്.."

അറപ്പും വെറുപ്പും അവളുടെ വാക്കുകളിൽ നിറഞ്ഞിരുന്നു.. ആശ്വാസത്തിനായി പൂമരച്ചുവട്ടിലിരുന്നു.. മരത്തിന്റെ തടിയിലേക്ക് തല ചാരിവെച്ചു..

"കര്‍ണാടകയിലെ ഉച്ചുംഗി മലയിലൊരു ദുര്‍ഗാക്ഷേത്രമുണ്ട്..

അപരിചിതർക്ക് അങ്ങോട്ടുള്ള യാത്ര എളുപ്പമല്ല.. കുറച്ചു കഠിനമാണ്..

മാഘപൗർണമിക്ക് ദരിദ്രരായ മാതാപിതാക്കള്‍ അവരുടെ പെണ്‍കുട്ടികളെയും കൂട്ടി അങ്ങോട്ട് ചെല്ലും..

ദേവദാസിയിലേക്കുള്ള ആ പെൺകുട്ടിയുടെ യാത്ര അവിടെ തുടങ്ങുകയാണ്.. ചടങ്ങുകൾ  നിരവധിയാണ്.. മാതാപിതാക്കളും ക്ഷേത്രക്കാരും പൂജാരിയും അതിന് സാക്ഷ്യം വഹിക്കും.. ദൈവത്തിന്റെ ദാസിയാവാൻ പോവുകയല്ലേ.. " അവളൊന്ന് ആഞ്ഞുതുപ്പി.. ഉള്ളിലെ പ്രതിഷേധം..!!!

"ഋതുമതികളായ പെണ്‍കുട്ടികളെ നഗ്നരായി ഇരുത്തിയാണ് പൂജ..

പുണ്യതീർത്ഥമെന്ന് പറയപ്പെടുന്ന ആനക്കുളത്തിൽ കുളിപ്പിച്ച്  ശ്രീകോവിലിലേക്ക് കൊണ്ടുവരും..

ദേവദാസിയാക്കി കഴിഞ്ഞാൽ പൂക്കളും വിവിധ വര്‍ണങ്ങളിലുള്ള പൊടികളും കൊണ്ട് ‘ഹുദാ ഹുദാ’ എന്നുറക്കെ വിളിച്ചുകൂവി ചില സ്ത്രീകള്‍ ക്ഷേത്രത്തിലേക്ക് ഓടിയെത്തും..

ദേവദാസികൾ തന്നെയാണ് ഇവരും എന്നതാണ് കഷ്ടം.. അവരുടെ ദുർവിധിയിലേക്ക് ഒരാളെക്കൂടി അവർ തന്നെ കൊണ്ടുവരുന്നു..!!

പഴവും പൂക്കളും കോപത്തോടെ തറയില്‍ ആഞ്ഞടിച്ചാണ് പ്രകടനങ്ങൾ.. അതുകഴിഞ്ഞാൽ പിന്നെയവർക്ക് അവിടെ സ്ഥാനമില്ല..

അന്നത്തോട് കൂടി ദേവദാസിയാക്കപ്പെട്ട ആ പെൺകുട്ടി പലരുടെയും അവകാശമായി മാറുന്നു.. ദാസി..!!

ഇതിൽ നിന്നും വ്യത്യസ്തമായ ആചാരങ്ങൾ ഉള്ളയിടങ്ങളും ഉണ്ട്..

കർണാടകത്തിലെ ബഗൽകോട്ട് എന്ന സ്ഥലത്തു ദേവദാസി സമൂഹത്തിൽ ഒരു പെൺകുട്ടി ജനിച്ചു വീഴുന്നത് യെല്ലമ്മയെന്ന ദേവിക്ക് വേണ്ടിയാണ്..

ആർത്തവം തുടങ്ങുന്നതോടെ അവളെ യെല്ലമ്മക്ക് സമർപ്പിക്കുന്നു.. പിന്നെ അവൾ യെല്ലമ്മയുടെ ദാസിയാണ്.. അത് സൂചിപ്പിക്കാൻ പ്രത്യേകം മുത്തുമാലകൾ ധരിക്കും..

ദേവതയുടെ പ്രീതിക്കായി അവൾ ആടും പാടും..

പക്ഷേ ഈ സമർപ്പണത്തിന് മുൻപ് മറ്റൊരു നീചമായ ആചാരമുണ്ട്.. എന്തെന്നാൽ അവൾ തന്റെ കന്യകാത്വം ഒരു പുരുഷന് മുന്നിൽ കാഴ്ച്ച വെച്ചിരിക്കണം..

അങ്ങനെയുള്ള പുരുഷനെ തിരഞ്ഞെടുക്കാൻ ഈ കന്യകയെ സുന്ദരിയായി ഒരുക്കി ലേലത്തിന് വെക്കും..

അന്നാദ്യമായി പണം കൊണ്ട് അവളുടെ മാനത്തിന് വില നിശ്ചയിക്കപ്പെടും.. കൂടുതൽ വില നൽകുന്നവനാണ് അവളിലെ കന്യകാത്വം ഇല്ലാതാക്കാൻ യോഗ്യനത്രേ..!!

ഈ പെൺകുട്ടികൾക്ക് ഒരു പ്രത്യേക പേരും നൽകിയിട്ടുണ്ട്.. ജോഗിനി..!!

എത്ര വിചിത്രവും ക്രൂരവുമാണ്.. പക്ഷേ അതൊന്നും ചോദ്യം ചെയ്യരുതല്ലോ.. ദൈവം കോപിച്ചാലോ... " ജാനകിയുടെ ശബ്ദം കൂടുതൽ കടുത്തുകൊണ്ടിരുന്നു..

"വേശ്യയെന്നോ ദേവദാസിയെന്നോ ജോഗിനിയെന്നോ ഒക്കെ മാറിമാറി വിളിച്ചാലും എല്ലാവരുടെയും വിധി ഒന്ന് തന്നെയാണ്..

ശരീരം കാഴ്‌ച്ചവെച്ച് യജമാനനെ സേവിച്ച് ജീവിക്കുക.. അത് മാത്രമായി തീരുന്നു അവളുടെ ജീവിതം..

ഈ വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും വർണശബളിമയിൽ അവളുടെ ജീവിതം നിറം മങ്ങിപോകുന്നത് ആരും വകവെക്കാറില്ല..

ഒടുക്കം എവിടെയോ പുഴുവരിച്ച് ഒരു തുള്ളി വെള്ളം പോലും കിട്ടാതെ ഒടുങ്ങിപ്പോകുന്നു ഓരോ ദേവദാസിയുടെയും വേശ്യയുടെയും ജീവിതം..!!" അവളുടെ ശബ്ദം ഇടറിപ്പോയി.. എങ്കിലും ഒരു തുള്ളി പോലും കണ്ണിൽ നിന്നും ചാടിയില്ല..

ഈ പറഞ്ഞതൊന്നും കേട്ടറിവോ വായനയോ ആയിരുന്നില്ല.. കണ്മുന്നിൽ കണ്ട കാഴ്ചകളായിരുന്നു അവളുടെ നാവിൽ നിന്നും വീണത്..

കുറച്ചുനേരം അവിടെ നിശബ്ദത നിറഞ്ഞു നിന്നു.. ആ സ്ത്രീ തന്നെ അതിനെ ലംഘിച്ചു..

"നിന്റെ കഥയെന്താണ് ജാനകി... " അവർ മടിച്ചുമടിച്ചു ചോദിച്ചു...

അവളും ആലോചിച്ചു.. ഈ പറഞ്ഞതിൽ നിന്നും വ്യത്യസ്മായി , കൂടുതലായി എന്താണ് തനിക്ക് പറയാനുള്ളത്...

കണ്ണൊന്നടച്ചിരുന്നപ്പോൾ മുൻപിൽ തെളിഞ്ഞുവന്നത് ഒരു ബോർഡായിരുന്നു.. അതിൽ ആലേഖനം ചെയ്തൊരു പേരും..

**കാമാത്തിപുര..!!**

ബ്രിട്ടീഷ് ഭരണകാലത്ത് പണിക്ക് വന്ന തെലുങ്കരെ കാമാത്തികളെന്ന് വിളിച്ചു.. അവരുടെ താമസസ്ഥലത്തിന് കാമാത്തിപുരയെന്ന പേരും വീണു..

വിദേശികൾ പലയിടത്തും നിന്നും സ്‌ത്രീകളെ ഇങ്ങോട്ട് കൊണ്ടുവന്നു.. സ്വാതന്ത്ര്യത്തിന് ശേഷം അവർ പോയെങ്കിലും അപ്പോഴേക്കും അവിടം ശരീരം വിൽക്കപ്പെടുന്ന ഒരു ചന്തയായി പരിണമിച്ചിരുന്നു..

മനുഷ്യന് വില നിശ്ചയിക്കുന്ന ഒരിടം..!! പ്രായഭാഷവർണഭേദമന്യേ ഒരുപാട് പെൺകൊടികൾ തിങ്ങിപ്പാർക്കുന്നയിടം..

പതിനാല് വലിയ തെരുവുകളുണ്ട് കാമാത്തിപുരയിൽ..

റോഡിനിരുവശവും ഏതുസമയത്തും സ്ത്രീകൾ നിറഞ്ഞിരിക്കും.. സുന്ദരികൾ..!! ആവശ്യത്തിലധികം മേയ്ക്കപ്പിട്ട് ഉള്ളതിൽ നല്ല വസ്ത്രവുമണിഞ്ഞ് പുരുഷന്മാരെ ആകർഷിക്കാൻ തയ്യാറായി നിൽക്കുന്നവർ.. ചെറിയ കുട്ടികൾ മുതൽ വലിയവർ വരെ..

ബാൽക്കണിയിലും വാതിൽപ്പടിയിലുമെല്ലാം നിന്ന് കൈകൾ കൊട്ടി ചിരിച്ചുകൊണ്ട് അവർ ആണുങ്ങളെ വിളിക്കും.. നിഷേധിക്കുമ്പോൾ മുഖം മങ്ങും.. കാരണം അവരുടെ ജീവിതമാർഗം അത് മാത്രമായിരുന്നു..

ചിലപ്പോൾ ഇടനിലക്കാർ വഴി വരുന്നവരായിരിക്കും അന്നത്തെ ഉപഭോക്താവ്..!!

ചെറിയ കുഞ്ഞുങ്ങൾക്ക് ആവശ്യക്കാരേറെയാണ്.. തങ്ങൾക്ക് എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാനുള്ള ബോധം പോലുമില്ലാത്ത പ്രായത്തിൽ അവർ പിച്ചിചീന്തപ്പെടുന്നു..

അത്തരം ഒരു ജീവിതം തന്നെയായിരുന്നു തന്റേതും.. അവൾ ഓർമകളിൽ തിരഞ്ഞു..

ഏകദേശം നാലോ അഞ്ചോ വയസ്സ് കാണും തനിക്കന്ന്.. അതിനുമുൻപുള്ളതൊന്നും വ്യക്തമല്ല.. ഇടക്കെന്തോ നിഴൽരൂപങ്ങൾ പോലെ മനസ്സിൽ തെളിയുമെന്ന് മാത്രം..

'മാ' എന്ന് താൻ സംബോധന ചെയ്തിരുന്ന ഒരു സ്‌ത്രീയുണ്ടായിരുന്നു അവിടെ.. പേരറിയില്ല.. അവർ ഒരു മലയാളിയായിരുന്നു.. അവരിൽ നിന്നുമാണ് താൻ ഭാഷ പഠിച്ചത്.. അക്ഷരങ്ങളറിഞ്ഞത്..

തന്നോട് അവർക്ക് സ്‌നേഹമുണ്ടായിരുന്നോ..?? അറിയില്ല..   സ്നേഹവും കാപട്യവുമൊന്നും തിരിച്ചറിയാനുള്ള പ്രായമോ സാമർഥ്യമോ തനിക്കുണ്ടായിരുന്നില്ല..

അവരും ഒരു വേശ്യയായിരുന്നു.. എങ്ങനെയോ അവിടെ എത്തിച്ചേർന്നു.. ഇടക്കെപ്പോഴോ ഏതോ ചിത്രങ്ങളിലേക്ക് നോക്കി അവർ കണ്ണീർ പൊഴിക്കുന്നത് കണ്ടിട്ടുണ്ട്.. ആ നിമിഷങ്ങളിലെല്ലാം അവർ തന്നെ വാരിപ്പുണരുകയും തുരുതുരെ ഉമ്മവെക്കുകയും ചെയ്യാറുണ്ട്..

ഒരിക്കൽ ആ വേശ്യാലയത്തിലെത്തിയ കിളവന്റെ ദൃഷ്ടി പതിഞ്ഞത് തന്നിലായിരുന്നു..

ആദ്യമായി തന്നെ രുചിക്കാൻ ഒരുമ്പെട്ട അയാൾക്ക് മുന്നിൽ താൻ കൂപ്പുകൈകളോടെ നിന്നു.. എന്നാൽ തന്റെ കണ്ണുനീർ പോലും അയാൾക്ക് ലഹരിയായിരുന്നു..

വസ്ത്രങ്ങളോരോന്നും ശരീരത്തിൽ നിന്നും അടർത്തി മാറ്റുമ്പോഴും തന്നിലേക്ക് പടർന്നു കയറുമ്പോഴും അയാൾ ആർത്തട്ടഹസിക്കുകയായിരുന്നു.. താൻ പൊട്ടിക്കരയുകയും ചെയ്തു..

പരാക്രമങ്ങൾക്കൊടുവിൽ തനിക്ക് മേലേക്ക് അയാൾ മയങ്ങി വീഴുമ്പോൾ വാടിയ ചേമ്പിൻ തണ്ട് കണക്കെയായിരുന്നു താൻ..

ഒന്നോ രണ്ടോ ദിവസമല്ല.. ആഴ്‌ച്ചകളോളം അയാളുടെ ക്രൂരത തുടർന്നു.. മരിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോയി.. പക്ഷേ ഇതൊന്നും സഹിക്കാൻ ത്രാണിയില്ലാതെ തന്റെ ശരീരം തളർന്ന് വീഴുക മാത്രമാണ് ചെയ്തത്.. ശ്വാസം അപ്പോഴും അവശേഷിച്ചിരുന്നു..

അന്നുതന്നെ പരിചരിച്ചത് മാ ആണ്..

അവരെ കെട്ടിപ്പിടിച്ചുകൊണ്ട് കരഞ്ഞുതീർത്ത എത്രയോ ദിനങ്ങൾ..!! സ്വയം ജീവനെടുക്കാൻ പോലും കഴിയാത്തത്ര നിസ്സഹായയായിരുന്നു താൻ..!!

പക്ഷേ ഇതിലുമധികം വേദനിപ്പിച്ചത് മായുടെ പെരുമാറ്റമായിരുന്നു.. വാക്കുകളായിരുന്നു..

അവർ തന്നോട് പറഞ്ഞത് സാന്ത്വനവാക്കുകളോ രക്ഷപ്പെടാനുള്ള മാർഗമോ അല്ല മറിച്ച് പുരുഷന്മാരെ ആകർഷിക്കാനുള്ള സൂത്രങ്ങളായിരുന്നു..

അന്നാദ്യമായി ആ സ്ത്രീയോട് വെറുപ്പ് തോന്നി.. മനുഷ്യത്വമില്ലാത്ത പിശാചാണ് അവരെന്നുറക്കെ പറഞ്ഞപ്പോൾ ദേഷ്യമല്ല ചിരിയാണ് അവരിൽ ഉത്ഭവിച്ചത്..

കാമാത്തിപുരയിൽ എത്തിയ ഓരോ സ്ത്രീയും അങ്ങനൊരു അവസ്ഥയിലേക്ക് എത്തിപ്പെടും.. നീയും ഇങ്ങനെ തന്നെയായി മാറുമെന്നും അന്നവർ തന്നോട് പറഞ്ഞു..

പോകെപ്പോകെ തനിക്കുമത് മനസ്സിലാകാൻ തുടങ്ങി.. പക്ഷേ തന്നിലെ മനുഷ്യത്വം ഇല്ലാതായോ..?? അറിയില്ല.. ഒന്നുമറിയില്ല..

ക്രൂരതകൾ വീണ്ടും ആവർത്തിക്കപ്പെട്ടു കൊണ്ടിരുന്നു..

ഒരു ദിവസം മായുടെ ഒപ്പമിരുന്ന് ഒരു മലയാളം സിനിമ കണ്ടു..

"സൂത്രധാരൻ.."  തനിക്ക് പ്രതീക്ഷകൾ തന്ന ചിത്രം..!!

അതിലെ ശിവാനിയായി താൻ സ്വയം സങ്കൽപ്പിച്ചു.. തന്നെ രക്ഷിക്കാൻ വരുന്ന രമേശനെ കാത്തിരുന്നു..

മായോട് ഇക്കാര്യം പറഞ്ഞപ്പോൾ അവർ കളിയാക്കുകയാണ് ചെയ്തത്..

സിനിമയല്ല ജീവിതമെന്ന് അവർ തന്നെ ഓർമപ്പെടുത്തി..

അത് സത്യമാണെന്ന് പിന്നീട് മനസ്സിലാവുകയും ചെയ്തു.. എങ്കിലും പകൽക്കിനാവുകൾ കണ്ടുകൊണ്ടേയിരുന്നു.. ഒരിക്കലും യാഥാർഥ്യമാവില്ലെന്ന തിരിച്ചറിവോടെ തന്നെ..!!!

താൻ തേടി പോവാതിരുന്നാലും തനിക്കടുത്തേക്ക് ആളുകൾ വരുമെന്ന് ബോധ്യമായപ്പോൾ.. ഇനിയൊരു രക്ഷപ്പെടൽ സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ പിടിവാശികൾ ഉപേക്ഷിച്ചു..

കരയാൻ മനപ്പൂർവ്വം മറന്നു..!!

വേദനകളെ അറിയാതെയായി..!!

കപടമായ പുഞ്ചിരി എടുത്തണിഞ്ഞു..!!

വശ്യമായ നോട്ടം സ്വായത്തമാക്കി..!!

ഉടുതുണി ഉരിയാൻ വരുന്നവന്റെ മുന്നിൽ സ്വയമേ അത് അഴിഞ്ഞുവീണു..!!

ജാനകി എന്ന വ്യക്തി ഇല്ലാതെയായി..!!!

താനുമൊരു വേശ്യയായി മാറി...!!!!!

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...

വിവരങ്ങൾക്കെല്ലാം കടപ്പാട് ഗൂഗിൾ ദൈവത്തോട്.. പിന്നെ മുമ്പ് വായിച്ചറിഞ്ഞിട്ടുള്ള ചില ലേഖനങ്ങളും സഹായിച്ചിട്ടുണ്ട്..

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top