കലിപ്പൻ & കലിപ്പത്തി, ഭാഗം : 38

Valappottukal

'എന്നാ പിന്നെ പറയുവല്ലേ, സിദ്ധു???'

'പറയാം... പറഞ്ഞേക്കാം... അല്ലെ, മുന്മുൻ?'

'അതേന്നെ! എന്തായാലും എല്ലാം ഹാപ്പി എൻഡിങ് ആയ സ്ഥിതിക്ക്, അതും കൂടെ പറഞ്ഞാൽ ഒരു പൂർണ്ണത ആവും അല്ലോ! ഒന്നും വച്ച് താമസിപ്പിക്കെണ്ട! ഞാൻ തന്നെ പറഞ്ഞു കൊടുക്കാം എന്നാൽ... നീ ഇവിടെ ഇരുന്നു റൊമാൻസിക്കോ... ഞാൻ നിങ്ങളെ റൊമാൻസിക്കാൻ വിടുന്നില്ല എന്ന് പൊതുവെ ഒരു കംപ്ലൈന്റ്റ് ഉണ്ട് ഇവിടെ! അതും അങ്ങ് മാറ്റിയേക്കാം...'

'ശരി എന്നാൽ... പക്ഷെ സ്ഥിരം സ്വഭാവം കാണിച്ചു, അതിനിടയ്ക്ക് എനിക്കിട്ടു പണി ഉണ്ടാക്കാൻ നിന്നാൽ, എന്റെ സ്വഭാവം അറിയാല്ലോ!!! ഭിത്തിയിൽ പിന്നെ മാല ഇട്ടു വയ്ക്കാനെ കൊള്ളുവോള്ളു, മുൻമുനിനെ!'

'ഹേയ് ഞാൻ അങ്ങനെ ചെയ്യുവോ, സിദ്ധു???'

'എന്റെ അറിവിൽ, അമ്മാതിരി പരിപാടി ചെയ്യുന്ന ഒരേഒരാളെ ഉള്ളു... അത് ഇങ്ങളാണ്.'

ഹ്മ്മ്. .. ഏറ്റില്ല! ഹാ പോട്ടെ. .. ഇതിലൊന്നും പതറുന്നവൾ അല്ല ഈ മുന്മുൻ. ..

എന്നാലും റിസ്ക് എടുക്കുന്നില്ല. ഉള്ളത് ഉള്ളത് പോലെ അങ്ങ് പറഞ്ഞേക്കാം... ചെക്കൻ ലേശം പിശകാണ്. ലവളെ പോലെ പറ്റിക്കാൻ പറ്റില്ല.

അപ്പൊ പിന്നെ കഥയിലേക്ക് കടക്കാം....

****************************************************************************************************************************

സിദ്ധുവിന്റെ കഥ തുടങ്ങണം എങ്കിൽ... ലേശം പുറകിലേക്ക് പോണം. .. കുറച്ചു വർഷങ്ങൾ പുറകിലേക്ക്. ..

ഹലോ ഹലോ. ... പുറകിലേക്ക് എന്ന് പറഞ്ഞ ഉടനെ, നിങ്ങൾ എന്തിനാ ഓം ശാന്തി ഓശാനയിലെ കാമെറാമാനിനെ പോലെ, യുഗങ്ങൾ പുറകോട്ടു പോവുന്നത്. ഇതെന്തിപ്പിതു, പുനർജൻമോ??? ഈ കഥ ആ ലൈൻ ഒന്നും അല്ല... കുറച്ചു മുന്നോട്ടു വാ....

ദേ പിന്നേം....

ഇവനെ പെറ്റിട്ട ടൈം അല്ല... പിന്നേം മുന്നോട്ടു. .. കൃത്യമായി പറഞ്ഞാൽ, സിദ്ധുവും റിഷബും ജഗത്തും കോഴിക്കോട് വിട്ടു, കൊച്ചിയിലെ ഈ കോളേജിൽ ജോയിൻ ചെയ്തിട്ട് ഒരാഴ്‌ച കഴിഞ്ഞുള്ള ആദ്യത്തെ വീക്കെൻഡിലേക്കു...

ആ ഒക്കെ! ടൈമിന്റെ കാര്യം സെറ്റ് ആയി... ഇനി കാര്യത്തിലേക്കു വരാം.

ആ മാളിൽ കിടന്നു കറങ്ങുന്ന സിദ്ധാർത്ഥിനെ കണ്ടില്ലേ? അവന്റെ മുഖത്തെ ആ പ്രസരിപ്പില്ലായ്മ്മ എന്താണെന്നാവും അല്ലെ നിങ്ങൾ ആലോചിക്കുന്നേ? കാര്യം ഉണ്ട്...

ഒരു താൽപ്പര്യവും ഇല്ലാതെ ആണ് ചെറുക്കൻ കൊച്ചിക്കു വന്നത്... അവനു നാട്ടിൽ തന്നെ പഠിക്കാൻ ആയിരുന്നു താൽപ്പര്യം. പക്ഷെ ഈ കോളേജ്ന്റെ ബോർഡ് ഓഫ് ഡിറക്ടര്സിൽ ഒരാള് ശങ്കറിന്റെ ഉറ്റ ചങ്ങായി ആണ്. പിന്നെ നല്ല കോളേജും ആണല്ലോ. .. അങ്ങനെ ശങ്കർ നിർബന്ധിച്ചു ചേർത്തതാണ് ഈ കോളേജിൽ.

അതിന്റെ കലിപ്പ് ആണ് ഇപ്പോഴും ചെക്കന്റെ മുഖത്തുള്ളത്. ഹോസ്റ്റലിൽ ഇരുന്നു ബോർ അടിച്ചിട്ട്, കറങ്ങാൻ ഇറങ്ങിയതാണ് മൂന്നു പേരും. എത്തിപ്പെട്ടത് ഒരു മാളിൽ ആണ്.

ഫുഡ് കോർട്ടിൽ ഫുഡിന് ഓർഡർ കൊടുക്കാൻ ആയി റിഷബും ജഗത്തും പോയപ്പോ, വെറുതെ ഫോണിൽ കുത്തിക്കൊണ്ടിരിക്കുകയാണ് ഹീറോ!

അപ്പോഴാണ് അവൻ ആ ശബ്‍ദം ശ്രദ്ധിച്ചത്. ..

"അമ്മാ... വെറുതെ എന്റെ അടുത്ത് തല്ലിനു വരണ്ട... ഞാൻ ആ ഡ്രസ്സ് ഇടില്ല... ഇടില്ല... ഇടില്ല!"

ആ സൗണ്ട് ആണ് അവനെ അട്ട്രാക്റ്റ് ചെയ്തത്... തല ഉയർത്താതെ അവൻ വീണ്ടും ആ സംസാരം ശ്രദ്ധിച്ചു...

"മിയ... നല്ല ഡ്രസ്സ് ആണ് അത്... നിനക്ക് നന്നായി ചേരും... ഞാൻ അച്ഛനെയും ഡിസൈൻ കാണിച്ചതാണ്... നല്ല വെറൈറ്റി ആണ്, പാറൂന് അത് നല്ലോണം ചേരും എന്നൊക്കെയാ അച്ഛ പറഞ്ഞെ..."

അവര് മാക്സിമം കണ്വിന്സ് ചെയ്യിക്കാൻ നോക്കുവാണ്‌... സോപ്പിന്റെയും സമാധാനത്തിന്റെയും പാതയിൽ ആണ്.

അവന്റെ മനസ്സിൽ പക്ഷെ കയറി ഉടക്കിയത് ആ പേരാണ്... "പാറു!!!" അവൻ മനസ്സിൽ ആ പേര് ഉരുവിട്ടു. ആ പേരിനോടു വല്ലാത്തൊരു ഇഷ്ടം തോന്നി അവനു .

"അത്ര ഇഷ്ടമായെങ്കിൽ 'അമ്മ ഇട്ടോണ്ട് പോ ആ രാജാപ്പാട്ടു ഉടുപ്പ്... അല്ലെങ്കിൽ അച്ചയ്ക്കു കൊടുക്ക്. അച്ഛ ഇടട്ടെ... നല്ല വെറൈറ്റി ആയിരിക്കും. പൊളിക്കും! ഹിഹി"

അവസാനത്തെ ആ കുസൃതി ചിരി കൂടെ ആയപ്പോ, അവനു ആ മുഖം കണ്ടേ പറ്റുള്ളൂ എന്ന് തോന്നി.

അവൻ പതിയെ തല ചരിച്ചു നോക്കി. ഏകദേശം സൈഡിൽ ആയിട്ടാണ് അവർ ഇരിക്കുന്നത്. ..മുഖം കാണാൻ വയ്യ... അവളുടെ അമ്മയുടെ തല, അവളുടെ മുഖം മറച്ചു വച്ചിരിക്കുന്നു. എത്തി വലിഞ്ഞു നോക്കിയാൽ ബോർ ആവും. .. അവൻ വീണ്ടും ഫോണിലേക്കു തന്നെ നോട്ടം പായിച്ചു. ഇടയ്ക്കിടെ തല പൊക്കി നോക്കുന്നുണ്ട്...

"മിയ.. എന്റെ കയ്യിന്നു വാങ്ങിക്കും നീ! എന്റെ കുഞ്ഞേ, ഒരു കല്യാണത്തിനല്ലേ നമ്മൾ പോവുന്നത്... അന്ന് നീ പിന്നെ നിന്റെ ഏതെങ്കിലും കുട്ടിയുടുപ്പും ഇട്ടൊണ്ടാണോ പോവുന്നെ!"

"എന്തിട്ടാലും ഇതിടില്ല! എന്തോരം വർക്ക് ആണ് അമ്മ അതില്... ഭയങ്കര ബോർ ആയിരിക്കും... ടോപ്പിലും സ്കിർട്ടിലും... yuck!!! ഏതെങ്കിലും ഒരെണ്ണം സിമ്പിൾ ആക്കിക്കൂടായിരുന്നോ?"

"ഓക്കേ... ടോപ് വേറെ ആക്കിയാൽ നീ ഇടുവോ?"

അവിടെന്നു റേസ്പോൻസ് ഒന്നും ഇല്ല...

മൗനം സമ്മതം ആണോ! അവൾ അതിടുവോ??? അവനു ആകാംഷ ആയി... അതിനേക്കാൾ കൂടുതൽ അവളുടെ മുഖം കാണാൻ ആയിരുന്നു അവനു വെമ്പൽ. ..

"പറ മിയാ... അങ്ങനെ ആണെങ്കിൽ നമുക്ക് കലിസ്റ്റാ യിൽ കയറി, വേറെ ഒരു ടോപ് നോക്കാം... നിനക്കിഷ്ടപ്പെടുന്നത്. സമ്മതിച്ചോ?"

"ഹ്മ്മ്മ്... ഓക്കേ... പക്ഷെ അത് മാത്രം പോരാ..."

"പിന്നെ?"

അവനും ആകാംഷാഭരിതൻ ആയി, വീണ്ടും തലപൊക്കി.

"എനിക്ക് ഒരു ഐസ്ക്രീം ഉം വേണം..."

അതിനു മറുപടി ആയി, മുന്നിലിരിക്കുന്ന സ്ത്രീ ചിരിച്ചപ്പോൾ, അവരുടെ തല ഒരല്പം മാറി. അവളുടെ അഴിഞ്ഞു കിടക്കുന്ന ചുരുണ്ട കറുത്ത മുടിയും, ഒരു കൊച്ചു സ്റ്റഡ് ഇട്ട ചെവിയും കണ്ടു...

"'അമ്മ... എന്റെ ഫേവറിറ്റ് one... കേട്ടോ..."

"ഡെത്ത് ബൈ ചോക്ലേറ്റ് അല്ലെ?" എന്നും പറഞ്ഞു അവർ എഴുന്നേറ്റു...

അവർ നീങ്ങിയതും സിദ്ധാർഥ് കുറച്ചു നേരമായി കാണാൻ കൊതിച്ച ആ മുഖം അവൻ കണ്ടു....

ഫുൾ സ്ലോ മോഷൻ ആയിരുന്നു പിന്നെ അവനു...

അമ്മയെ നോക്കി ഒരു കള്ള ചിരിയും ചിരിച്ചുകൊണ്ട്, കണ്ണിറുക്കി കാണിക്കുന്ന മുഖം, അവന്റെ ഹൃദയത്തിലേക്ക് പതിയുന്നത് അവൻ അറിഞ്ഞു... അവളുടെ ആ ഒറ്റ നുണക്കുഴിയോട്, ഇതുവരെ ഒന്നിനോടും തോന്നാത്ത ഒരു ഇഷ്ടം അവനു തോന്നി...

അമ്മ പോവുന്ന വഴിയേ നോക്കി ചിരിച്ചു, അവൾ വേറെ ഒന്നിലും ശ്രദ്ധിക്കാതെ ഫോണിലേക്കായി പിന്നെ ഫുൾ ശ്രദ്ധ... അവൻ കണ്ണുപോലും ചിമ്മാൻ മറന്നു, അവളെ തന്നെ നോക്കി ഇരുന്നു.

ചുറ്റും നടക്കുന്നതൊന്നും അവൻ അറിഞ്ഞില്ല. ഫോണിൽ നോക്കി ഇരിക്കുന്ന അവളുടെ മുഖത്തു മിന്നി മറയുന്ന ഭാവങ്ങൾ ആസ്വദിക്കുകയായിരുന്നു അവൻ. അവളുടെ കണ്ണുകൾ ഒരായിരം കഥകൾ പറയുന്നതു പോലെ...

ഫുഡും ആയി വന്നിരുന്ന ജഗത്തും റിഷബും കുലുക്കി വിളിച്ചപ്പോഴാണ്, അവനു ബോധം വച്ചതു...

"ടാ! ഒരു മയത്തിൽ ഒക്കെ നോക്ക്. .. ആ കൊച്ചു ചോര വാർന്നു ചാവും." റിഷബ് അവനെ കളിയാക്കി.

"പോടാ..." സിദ്ധാർത്ഥിന് ഒന്നും ഒരു പ്രശ്നം അല്ല... അവളുടെ മുഖവും ഭാവങ്ങളും സംസാരവും ഒക്കെ മനസ്സിലേക്ക് രജിസ്റ്റർ ചെയ്യുന്നതിന്റെ തിരക്കിൽ ആണ് അവൻ .

എങ്ങാനും ഏതെങ്കിലും ഭാവം വിട്ടു പോയാലോ എന്നുള്ള പേടിയിൽ, അവൻ ഫോൺ എടുത്തു, കാൾ ചെയ്യുന്നത് പോലെ പിടിച്ചു അവളുടെ വീഡിയോ എടുത്തു.

അപ്പോഴേക്ക് അവളുടെ അമ്മ അവൾക്കു മുന്നിലേക്ക്, ഒരു വലിയ ഗ്ലാസ്സ്ഇൽ നിറയെ ഐസ്ക്രീം കൊണ്ട് വന്നു വച്ചു.

അത് കണ്ടതും അവളുടെ കണ്ണുകൾ വിടരുന്നതും, അവളുടെ ചുണ്ടിൽ വീണ്ടും ചിരിയും ഒപ്പം കവിളിൽ നുണക്കുഴി തെളിയുന്നതും അവൻ കൗതുകത്തോടെ നോക്കി കണ്ടു.

അവൻ ഫുഡ് പോലും കഴിക്കാതെ, അവൾ ആ ഐസ് ക്രീം ആസ്വദിച്ചു കഴിക്കുന്നത് നോക്കി ഇരുന്നു...

റിഷബും ജഗത്തും അവനെ കളിയാക്കുന്നതും ഒന്നും അവൻ അറിയുന്നുണ്ടായിരുന്നില്ല.

റിഷബ് മൂന്നാലു തവണ വീണ്ടും അവനെ പിടിച്ചു കുലുക്കിയപ്പോഴാണ് അവൻ അറിയുന്നത്.

"എടാ നീ എന്താടാ ഒരു മാതിരി... പെണ്ണുങ്ങളെ കാണാത്തതു പോലെ!"

സിദ്ധുവിന്റെ ചിരി ആയിരുന്നു അവന്റെ മറുപടി.

"എന്തോന്നെടേയ് ഇത്! ലവ് അറ്റ് ഫസ്റ്റ് sight ആ??" ജഗത്ത് തിരിഞ്ഞു അവളെ ഒന്ന് നോക്കിയിട്ടു ചിരിച്ചു.

"എന്താണെന്ന് അറിയാൻ വയ്യളിയാ! പക്ഷെ എന്തോ ഉണ്ട്..." അത് പറയുമ്പോഴും സിദ്ധാർത്ഥിന്റെ കണ്ണും ശ്രദ്ധയും അവളുടെ മേലെ തന്നെ ആയിരുന്നു...

കുറച്ചു സമയം കഴിഞ്ഞപ്പോൾ, അവളുടെ കൂടെ ഉള്ള സ്ത്രീയ്ക്ക് ഒരു കാൾ വന്നു. സംസാരം കഴിഞ്ഞു അവർ അവളോട് പറഞ്ഞു,"മിയാ... അച്ഛ ഇപ്പൊ വരും... നീ വേഗം കഴിച്ചേ! ടോപ് നമുക്ക് പിന്നെ എപ്പോഴെങ്കിലും വന്നു വാങ്ങാം. ടൈം ഉണ്ടല്ലോ!"

"ധാ കഴിഞ്ഞമ്മാ!" അവൾ ഗ്ലാസിൽ മെൽറ്റായി വെള്ളംപോലെ കിടന്നിരുന്ന കുറച്ചു ഐസ്ക്രീം കൂടെ ഉണ്ടായിരുന്നത് വായിലേക്ക് കമിഴ്ത്തി.

"എന്താ ഇത് മോളെ! മുഖത്തൊക്കെ ഇരിക്കുന്നു, തുടചേ!" അവർ ഒരു tissue അവൾക്കു നീട്ടി.

അവൾ അത് വാങ്ങാതെ, നാക്കു കൊണ്ട്, ചുണ്ടിനു ചുറ്റും ഉണ്ടായിരുന്ന ചോക്ലേറ്റ് മുഴുവൻ നക്കി എടുത്തു.

"ഇപ്പൊ പോയില്ലേ?" എന്തോ വലിയ കാര്യം ചെയ്തത് പോലെ, അവൾ അവളുടെ അമ്മയോട് ചോദിച്ചു.

അവർ ഒന്നും മിണ്ടാതെ, അവളുടെ തലയിൽ പതിയെ തട്ടിക്കൊണ്ടു എഴുന്നേറ്റു. കൂടെ അവളും...

അപ്പോഴാണ് അവൻ അവളെ മുഴുവനും ആയി കണ്ടത്... ഐവറി കളർ ക്രോപ് ടോപ്പും, ഒരു ഡാർക്ക് ബ്ലൂ ഡെനിമിന്റെ knee ലെങ്ത് സ്കർട്ടും ആണ് വേഷം... കാലിൽ വൈറ്റ് sneakers.

കൊച്ചു കുട്ടിയെ പോലെ അമ്മയുടെ കയ്യും തൂങ്ങി, എന്തൊക്കെയോ പറഞ്ഞു ചിരിച്ചു കൊണ്ട് പോവുന്ന അവളെയും നോക്കി അവൻ ഇരുന്നു.

അവർ കണ്ണിൽ നിന്ന് മറഞ്ഞപ്പോഴാണ്, അവനു ബോധം വച്ചതു!

"ഓ ഷിറ്റ്!" അവൻ അതും പറഞ്ഞു അവർ പോയ വഴിയേ ഓടി!

ഫുഡ് തീരാഞ്ഞതിനാൽ, ജഗത്തിനോട് അവിടെ ഇരിക്കാൻ കണ്ണ് കാണിച്ചിട്ട്, റിഷബും അവന്റെ പുറകെ വിട്ടു.

സിദ്ധാർഥ് പുറത്തിറങ്ങിയിട്ടു ചുറ്റും നോക്കി. അവരെ എവിടെയും കണ്ടില്ല. അപ്പോഴേക്ക് റിഷബും അങ്ങോട്ടേക്ക് ഓടി എത്തി.

"എന്തായെടാ? കണ്ടില്ലേ!!!"

"ഇല്ല... എന്നാലും ഇത്ര പെട്ടന്ന് അവർ എവിടെ പോയി!" അവൻ ഹാൻഡ് റൈലിങ്ങിൽ പിടിച്ചു താഴേക്കു നോക്കി.

"ഡാ... ദേ അവിടെ!!!" ഗ്രൗണ്ട് ഫ്ലോറിലെ ലിഫ്റ്റിൽ നിന്ന് ഇറങ്ങി വരുന്ന അവളെയും അമ്മയെയും ചൂണ്ടിക്കാട്ടി, റിഷബ് പറഞ്ഞു.

സിദ്ധാർഥ് അവരെ കണ്ടതും, താഴേക്കു ഓടി. പുറകെ തന്നെ റിഷബും...

രണ്ടു ഫ്ലോർ ഫുൾ ഓടി അവർ താഴെ എത്തിയപ്പോഴേക്കു, അവൾ വീണ്ടും മിസ്സ് ആയിട്ടുണ്ടായിരുന്നു. ആ ഫ്ലോർ ഫുൾ തിരഞ്ഞെങ്കിലും, അവർ കണ്ടു പിടിക്കാൻ ആയില്ല.

സിദ്ധാർഥ് ആകെ തളർന്നു, അവിടെ ഉള്ള ഒരു ബെഞ്ചിലേക്ക്, തലയ്ക്കു കൈ കൊടുത്തു ഇരുന്നു.

"നീ ഡെസ്പ് അടിക്കാതെ അളിയാ! " റിഷാബ് അവന്റെ അടുത്തിരുന്നു, അവന്റെ തോളിൽ കൈ വച്ച് ആശ്വസിപ്പിച്ചു.

പക്ഷെ സിദ്ധാർഥ് ആകെ ഒരു വല്ലാത്ത അവസ്ഥയിൽ ആയിരുന്നു.

അവൻ ഫോൺ എടുത്തു, അവളുടെ വീഡിയോ നോക്കി.

"ഇനി ഇവളെ ഞാൻ എന്നെങ്കിലും കാണുവോടാ???" അവൻ ഫോണിലേക്കു തന്നെ നോക്കി, റിഷബിനോട് ചോദിച്ചു.

"നിനക്ക് പറഞ്ഞിട്ടുള്ളതാണെങ്കിൽ അവൾ തന്നെ നിന്റെ അടുത്ത് തന്നെ വരും! എന്നായാലും! നീ നോക്കിക്കോ..."

ഒരു ഉറപ്പു പോലെ റിഷബ് പറഞ്ഞു.

മനസ്സിന് ഒരു സ്വസ്ഥത തോന്നാതെ, അവൻ അവളുടെ ഫോട്ടോയും നോക്കി അവിടെ ഇരുന്നു.

************************************************************************************************************************************

പിന്നീട് പലപ്പോഴും അവൻ പോകുന്ന സ്ഥലങ്ങളിലും, ആ ഒറ്റ നുണക്കുഴിക്കായി അവന്റ കണ്ണുകൾ പാഞ്ഞു. പക്ഷെ ഒരിക്കൽ പോലും അവനു അവളെ വീണ്ടും കാണാൻ ആയില്ല.

ഇതിനിടയിൽ അവന്റെ കോളേജ് ലൈഫും അതിന്റെ വഴിക്കു നടന്നു.

സിദ്ധാർഥ്നു കോളേജിലെ കലിപ്പനായ ഹീറോ എന്ന പേര് സമ്പാധിക്കാൻ അധികം സമയം ഒന്നും വേണ്ടി വന്നില്ല.

ഹോസ്റ്റലിൽ വച്ചു, അശ്ലീലകരമായ രീതിയിൽ റാഗ് ചെയ്യാൻ നോക്കിയ സീനിയറിനു ഇട്ടു പൊട്ടിച്ചായിരുന്നു തുടക്കം. പിന്നീട് സിദ്ധാർത്ഥിന്റെ കയ്യുടെ ചൂടറിഞ്ഞത്, ഫുട്ബോൾ ഗ്രൗണ്ടിൽ വച്ച്, ചൊറിയാൻ വന്ന ഫസ്റ്റ് ഇയർ cs കാരായിരുന്നു. അന്ന് രാത്രി തന്നെ, അത് ചോദിക്കാൻ ചെന്ന മറ്റൊരു cs കാരനായ ചെറുക്കനും ഫ്രണ്ട്സിനും കിട്ടി അവന്റെ കയ്യിൽ നിന്ന് ആവശ്യത്തിന്...

അവരെ നിങ്ങൾ അറിയും... നമ്മുടെ നിരഞ്ജനും, നന്ദുവും... കാർത്തിക് അന്നത്തെ കാലത്തു അല്പം പേടി ഒക്കെ ഉള്ള കൂട്ടത്തിൽ ആയിരുന്നു. അവനു ചോദിക്കാനും അറിയാനും ഒന്നും വലിയ താല്പര്യമില്ലായിരുന്നു. അത് കൊണ്ട് തന്നെ, അവനു അന്ന് സ്റ്റിച്ചിടേണ്ട ആവശ്യമോ, കൈ തിരുമേലിന്റെയോ ആവശ്യം ഇല്ലായിരുന്നു.

പതിയെ പതിയെ, നാട്ടുകാരുടെ ഇടയിലേക്ക് അടിയും ഇടിയും ഒക്കെ ആയി അവരിറങ്ങി. ചിലതു കാരണങ്ങളോടെയും, ചിലതു ഒരു നേരംപോക്കിനും.

ചിലതൊക്കെ പോലീസ് കേസ് ആവാതെ, ശങ്കറിന്റെ പിടി പാട് കൊണ്ട് ഊരിപ്പോന്നു. പക്ഷെ കോളേജിൽ നിന്ന് ഇടയ്ക്കിടെ വഴിപാടു പോലെ, സസ്പെന്ഷന് അവർ വാങ്ങിക്കൊണ്ടിരുന്നു.

ഇതൊക്കെ ഉണ്ടെങ്കിലും, അക്കാഡമിക്സിലെ അവന്റെ ബ്രില്ലിയൻസും, മാന്യത ഉള്ള പെരുമാറ്റവും ടീച്ചേർസിന്റെ ഇടയിൽ അവനു നല്ല പേര് വാങ്ങിക്കൊടുത്തിരുന്നു... കോളേജിൽ പെണ്പിള്ളേരുടെ ഇടയിൽ പോപ്പുലർ ആവാൻ അവന്റെ ലുക്‌സും, ബോഡിയും, പിന്നെ പാട്ടും ധാരാളം ആയിരുന്നു.

അങ്ങനെ പുറകെ കൂടിയ ഒരു ഒന്നൊന്നര കുരിശാണ് ശരണ്യ!

പ്രവീണിന്റെ കസിൻ ആയതു കൊണ്ടാണ് അവളെ പരിചയപ്പെടാൻ നിന്നതു തന്നെ. ആദ്യം ഉള്ള അവളുടെ മട്ടും ഭാവവും അഹങ്കാരവും കണ്ടപ്പോ തന്നെ, അവളുടെ പേരിനു താഴെ ചുവന്ന മഷി കൊണ്ട് മാർക്ക് ചെയ്തു വച്ചതാണ് അവന്മാരെലാം.

ഈ ഭാവിയിൽ കൈക്കു പണി ഉണ്ടാക്കാൻ ചാൻസ് ഉള്ള ആളുകൾക്കുള്ള ഇൻഡിക്കേറ്റർ ആണ് ഈ ചുവന്ന വര.

പക്ഷെ അവളു ചുവന്ന വരയും പൊക്കി പിടിച്ചു, സിദ്ധാർത്ഥിന്റെ നെഞ്ചത്തേക്ക് കയറും എന്ന് അവനോ, അവന്റെ കൂട്ടുകാരോ, എന്തിനു... പാവം ആ പ്രവീണും അറിഞ്ഞില്ല.

പ്രവീൺ ആയിരുന്നു ആകെ പെട്ട് പോയത്... അവളെ നിലയ്ക്ക് നിർത്താൻ നോക്കിയാൽ, അവളും അവളുടെ അമ്മയും കൂടെ അവനു പണി കൊടുക്കും. സിദ്ധാർത്ഥിന്റെ അവസ്ഥ കാണുമ്പോൾ അവനു ഒടുക്കത്തെ സങ്കടവും.

പ്രവീണിന്റെ അച്ഛൻ കുഞ്ഞിലേ മരിച്ചതാണ്. ആകെ അമ്മ മാത്രമേ അവനു ഉള്ളു. നാട്ടിലുള്ള ഒരു പള്ളിയിലെ അച്ചൻ സ്പോൺസർ ചെയ്തിട്ടാണ്, അവൻ പന്ത്രണ്ടു വരെ പഠിച്ചത്. എഞ്ചിനീയറിംഗ് എൻട്രൻസിന് നല്ല റാങ്ക് വാങ്ങിയപ്പോൾ, അവന്റെ അമ്മാവൻ അവനെ പഠിപ്പിക്കാം എന്ന് ഏറ്റു. അങ്ങനെ ആണ് അവൻ ഇവിടെ അഡ്മിഷൻ എടുക്കുന്നത്. അവൻ ഉണ്ടല്ലോ എന്നും പറഞ്ഞു, അടുത്ത വര്ഷം ശരണ്യയെയും അവിടെ കൊണ്ട് വന്നു ചേർത്തു. അത് ഇങ്ങനെ ഒരു കുരിശായി.

പ്രവീണിന് ഒരു പ്രശ്നം ഉണ്ടാവരുത് എന്ന് കരുതി മാത്രം, സിദ്ധാർഥ് അവളുടെ കോപ്രായങ്ങൾ പലതിനും react ചെയ്യാതെ വെറുതെ വിട്ടു. പല തവണ അവൻ മര്യാദയുടെ ഭാഷയിൽ അവൾക്കു വാണിംഗ് കൊടുത്തു കൊണ്ടിരുന്നു. ചിലപ്പോൾ അല്പം കലിപ്പോടെയും. പക്ഷെ, പ്രവീണിനോടുള്ള അവന്റെ സോഫ്റ്റ് കോർണർ അവൾ നല്ലോണം മുതലെടുത്തു മുന്നേറിക്കൊണ്ടിരുന്നു.

csഉം മെക്കും ആയുള്ള fight ഇതിനൊക്കെ ഇടയിൽ മുറയ്ക്ക് നടക്കുന്നുണ്ട്. അവരിങ്ങോട്ടും, ഇവർ അങ്ങോട്ടും പണികൾ അതാത് ഇടവേളകളിൽ കൊടുത്തു കൊണ്ടേ പോന്നു.

ഇങ്ങനെ ചെറിയ ചെറിയ പ്രേശ്നങ്ങളും, വലിയ വലിയ കളികളും ബഹളങ്ങളും ആയി അവരുടെ കോളേജിലെ രണ്ടു വര്ഷം കടന്നു പോയി.

ഈ രണ്ടു വര്ഷത്തിനിടയ്ക്കു എന്നും സിദ്ധാർഥ് ആ വീഡിയോ എടുത്തു നോക്കും. അവളുടെ ചിരിയും നോക്കി ഇരിക്കും. അവളുടെ സംസാരം കേൾക്കും... അവന്റെ പാറുവിനെ കാണാനായി അവന്റെ ഹൃദയവും കണ്ണുകളും ഒരേ പോലെ തുടിച്ചു കൊണ്ടിരുന്നു...

ഇത് ഇരിപ്പു സ്ഥിരം ആയതു കൊണ്ട്, അവന്റെ അടുത്ത ഫ്രണ്ട്സിനൊക്കെ അവന്റെ പാറുവിനെ കുറിച്ച് ഇപ്പൊ അറിയാം.

************************************************************************************************************************************

ഫിഫ്ത് സെമെസ്റ്ററിലെ ട്രിപ്പും ivയും കൂടെ ഒരുമിച്ചാണ് പ്ലാൻ ചെയ്തിരുന്നത്. 8 ദിവസത്തെ ട്രിപ്പ്. ആ ട്രിപ്പിന്റെ അവസാന ദിവസ്സം ഇടാൻ വച്ചിരുന്ന ടീഷർട്ട് ആണ്, നമ്മുടെ നിരഞ്ജനും പിള്ളേരും കൂടെ മാറ്റി, മറ്റേ ഊള ടീഷർട്ട് വച്ചതു. സില്ലി ബോയ്സ്!

അങ്ങനെ അടിപൊളി ആയി പോയ ട്രിപ്പിന്റെ അവസാനം കൊണ്ട് വന്നു കലം ഉടച്ചതിന്റെ കലിപ്പിൽ ആണ് പിള്ളേര് ട്രിപ്പ് കഴിഞ്ഞു തിരിച്ചെത്തിയത്.

വൈകുന്നേരം കോളേജിൽ എത്തിയതും, അവർ സ്പോർട്സ് റൂമിൽ നിന്ന് എടുത്ത ക്രിക്കറ്റ് ബാറ്റും, ഹോക്കി സ്റ്റിക്‌സും ഒക്കെ ആയി നേരെ വച്ച് പിടിച്ചു. .. ഫുട്ബോൾ ഗ്രൗഡിലേക്കു!

കയ്യിലുള്ള ഐറ്റംസും മേൽപ്പറഞ്ഞ ഗ്രൗണ്ടും ആയി ഒരു ബന്ധവും ഇല്ലല്ലോ എന്നാണോ നിങ്ങൾ ആലോചിക്കുന്നേ ?

അതിനു അവര് ഫുട്ബോൾ ഗ്രൗണ്ടിൽ കുട്ടീം കോലും കളിക്കാൻ പോയതല്ല! അവന്മാര് അവിടെ ഉണ്ടായിരുന്നു.

നിരഞ്ജനും ഫ്രണ്ട്സും. അവരെ ഒന്ന് നല്ലോണം കാണാൻ ആയി പോയതാണ്!

നേരെ ചെന്നു... അവന്മാരെ ഒക്കെ എടുത്തിട്ട് പഞ്ഞിക്കിട്ടു, ഫുട്ട്ബോൾ ഗ്രൗണ്ട് ഒരു യുദ്ധ ഭൂമി ആക്കി.

ഇപ്പൊ എന്താ ഒരു relaxation!

പക്ഷെ, അതിനു അവർക്കു പിറ്റേന്ന് തന്നെ അടിച്ചു കിട്ടി... സസ്പെൻഷ്യൻ!!! രണ്ടാഴ്ചത്തേക്ക്!

കുറച്ചു നാളു മുന്നേ ഒരെണ്ണം കിട്ടി ബോധിചിരുന്നതിനാൽ, വീണ്ടും ഒരെണ്ണം കൂടെ വാങ്ങി വീട്ടിലേക്കു ചെന്നാൽ ഡാർക്ക് scene ആവുമെന്ന് അറിയാവുന്നതു കൊണ്ട്, അവർ സ്വന്തം വീട്ടിലേക്കു പോവാതെ, ഇപ്പൊ വാടകയ്ക്ക് താമസിക്കുന്ന, ചെകുത്താൻ കോട്ട എന്ന് വെറുതെ ഒരു ഓമനപ്പേരിട്ട് വിളിക്കുന്ന വീട്ടിൽ തന്നെ കൂടി.

വൈകുന്നേരം ബോർ അടിച്ചിരുന്നപ്പോൾ, ക്ലാസ്സിലെ ഒരു പയ്യൻ പറഞ്ഞത് അനുസരിച്ചാണ്, അവർ അങ്ങോട്ട് പോയത്... ഒരു പബ്ലിക് ഗ്രൗണ്ട്ലേക്ക്... അവരുടെ വീട്ടിൽ നിന്ന് ഒരു അരമണിക്കൂർ ദൂരം. പക്ഷെ വേറെ പണി ഒന്നും ഇല്ലാത്തതു കൊണ്ട്, അവർ അവിടെ പോവാൻ തുടങ്ങി.

അവിടെ ആയി പിന്നെ എല്ലാ വൈകുന്നേരങ്ങളും.

അങ്ങനെ ഒരു ദിവസ്സം ആണ്, വൈകുന്നേരം കളിക്കുന്നതിനിടെ, റിഷബ് തച്ചിനിരുന്നു വായിനോക്കുന്നതു സിദ്ധു കണ്ടത്.

"ആരെയാടാ നീ ഈ നോക്കുന്നേ?" അവൻ നോക്കുന്ന സൈഡിലേക്ക് ഒന്ന് നോക്കി, സിദ്ധാർഥ് അവന്റെ അടുത്തിരുന്നു, ഷൂ lace കെട്ടി.

"ഒരു ചരക്കു! കുറെ നേരം ആയി ഇങ്ങോട്ടു നോക്കുന്നു... ആ ട്യൂഷൻ സെന്ററിലെ ആണെന്ന് തോന്നുന്നു... ഇത് വരെ അതിനെ കണ്ടിട്ടില്ല... എന്തായാലും കൊള്ളാം! പക്ഷെ, കൊച്ചു കുട്ടി! സ്കൂൾ യൂണിഫോമിൽ ആണ്."

നമ്മുടെ തങ്കുവിനെ ആണ് ആ വർണിച്ചതു! മനസ്സിലായി കാണാനുമല്ലോല്ലോല്ലേ ???

ഋഷി പറയുന്നത് കേട്ട്, ഒന്ന് കൂടെ തിരിഞ്ഞു അങ്ങോട്ട് നോക്കിയ സിദ്ദുവിന് അവന്റ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല. അവൻ കണ്ണ് ചിമ്മിയും തിരുമിയും ഒക്കെ നോക്കി.

അതെ!!! ഇത് അവള് തന്നെ. .. രണ്ടു വർഷമായി അവൾ എല്ലായിടത്തും തിരഞ്ഞു കൊണ്ടിരുന്ന അവന്റെ ഒറ്റ നുണക്കുഴിക്കാരി...

ഋഷി പറഞ്ഞ പെണ്ണിന്റെ അടുത്ത് നിന്ന്, സൈക്കിളും പിടിച്ചു, കൂടെ ഉള്ള ആരോടോ സംസാരിക്കുകയാണ്. സ്കൂൾ യൂണിഫോമിൽ അവൾ പിന്നെയും വളരെ ക്യൂട്ട് ആയതു പോലെ അവനു തോന്നി. കണ്ണെഴുതിയിരിക്കുന്നതു കാരണം, അവളുടെ കണ്ണുകൾ ഒന്ന് കൂടെ വലുതായതു പോലെ... പറയത്തക്ക ഒരു മാറ്റവും ഇല്ല... കയ്യിൽ ഒരു spriteന്റെ ബോട്ടിൽ ഒക്കെ പിടിച്ചു, കൂട്ടുകാരും ആയി കത്തി വച്ച് നിൽക്കുന്നു...

ഋഷിയുടെ തോളിൽ അവന്റെ പിടി മുറിക്കിയപ്പോഴാണ്, ഋഷി സിദ്ധുവിനെ നോക്കുന്നത്. ..

"ഹോ! എന്റെ കയ്യിന്നു നീ പറിച്ചെടുക്കുവോ? എന്താടാ അലവലാതി?" അവന്റെ കൈ വിടുവിക്കാൻ ശ്രമിച്ചു കൊണ്ട്, പറഞ്ഞു.

"എടാ... അവള്..."

"ആര്" ഋഷി അവന്റെ മുഖ ഭാവം കണ്ടു, ഒന്നും മനസ്സിലാവാതെ അവനെ നോക്കി.

"പാറു..."

ഇത്തവണ ഋഷിയും ഞെട്ടി... സിദ്ദു നോക്കുന്ന ഭാഗത്തേക്ക് അവനും, അതെ ഞെട്ടലോടെ നോക്കി... അവനും കണ്ടു...

"ഡാ!!!!" ഋഷി സന്തോഷം കൊണ്ട് സിദ്ധുവിനെ കെട്ടിപ്പിടിച്ചു... "ജഗ്ഗു... അവീ..." കളിച്ചതുകൊണ്ട് നിൽക്കുകയായിരുന്ന ജഗത്തിനെയും അവിനാശിനെയും ഋഷി ഉറക്കെ വിളിച്ചു.

അവന്റെ വിളിയും ഭാവവും ഒക്കെ കണ്ടു, അവർ വേഗം തന്നെ കളി നിർത്തി, അവരുടെ അടുത്തേക്ക് ഓടി വന്നു.

അവർ അടുത്തെത്തിയതും, ഋഷി പറഞ്ഞു, "ദേണ്ടടാ. .. ഇവന്റെ പാറു!!!" അവൾക്കു നേരെ ചൂണ്ടിക്കൊണ്ട് ഋഷി പറഞ്ഞു.

അവരും നോക്കി...

"ആ ദേണ്ടെ!!!" ജഗ്ഗുവും കണ്ടു...

"ആ ചുരുണ്ട മുടി അല്ലേ???" അവിനാഷിനു ഫോട്ടോയിൽ കണ്ടുള്ള പരിചയമേ ഉള്ളു.

"അതന്നെ!" ഋഷിയും ജഗ്ഗുവും ഒരുമിച്ചു പറഞ്ഞു.

സിദ്ധാർത്തിപ്പോഴും വേറെ ഒരു ലോകത്താണ്. രണ്ടു വർഷമായി ഊണിലും ഉറക്കത്തിലും ഒക്കെ കാണാൻ കൊതിച്ച മുഖം ആണ്, ഇപ്പൊ മുന്നിൽ നിൽക്കുന്നത്... അവനു നിന്ന ഇടത്തു നിന്നും അനങ്ങാൻ പോലും ആവുന്നുണ്ടായിരുന്നില്ല.

"അവളപ്പോ ഇവിടെ തന്നെ ഉണ്ടളിയാ! ദേ ആ കാണുന്ന ട്യൂഷൻ സെന്ററിലാവും!" ജഗ്ഗു പറഞ്ഞു.

"ഞാൻ അപ്പോഴേ പറഞ്ഞില്ലേ... നിനക്കുള്ളവൾ ആണെങ്കിൽ അവൾ നിന്റെ അടുത്തെത്തും എന്ന്! നീ ഉറപ്പിച്ചോ മോനെ! ഇവൾ നിനക്കുള്ളവൾ തന്നെ!" ഋഷി ഉറപ്പിച്ചു പറഞ്ഞു.

സിദ്ധാർഥ് അവനെ നോക്കി. ആള് ഫുൾ ഹാപ്പി ആണ്!

"എന്നാലും ഋഷി! അവള് ഇവിടെ എന്റെ മുന്നിൽ നിൽക്കുന്നുന്നു എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ലെടാ!" അവന്റെ അമ്പരപ്പ് മുഴുവൻ വാക്കുകളിലും ഉണ്ടായിരുന്നു.

ഋഷി അവന്റെ കയ്യിൽ നല്ലോണം ഒന്ന് പിച്ചി.

"ഡാ പന്നി! " വേദന എടുത്തതിന്റെ ഷോക്കിൽ അവൻ റിഷിയെ തല്ലാൻ കൈ പൊക്കി.

"മകനെ നീ അടങ്ങു! ഇപ്പൊ നിനക്ക് വിശ്വാസം ആയോ, സ്വപ്നം അല്ലെന്നു???"

സിദ്ധു ചിരിച്ചു കൊണ്ട് അടിക്കാൻ പൊക്കിയ കൈ, ഋഷിയുടെ തോളിലൂടെ ഇട്ടു, കഴുത്തിന് കുറുകെ പിടിച്ചു അമുക്കി.

"അളിയാ... നിന്റെ സന്തോഷം എനിക്ക് മനസ്സിലാവുന്നുണ്ട്... എന്നാലും... ഒരു മയത്തി പിടി! അവളെ കണ്ട സന്തോഷത്തി... എന്നെ ബലി കൊടുക്കാതെ!" ഋഷി പറഞ്ഞൊപ്പിച്ചു.

അപ്പോഴേക്ക് അവൾ കൂട്ടുകാർക്കു ഒപ്പം ട്യൂഷൻ സെന്ററിലേക്ക് കയറി പോയി.

സിദ്ധു പിന്നെ ഫുൾ ഫോമിൽ ആയിരുന്നു. കളിക്കാനൊക്കെ ഭയങ്കര എനർജി. മനസ്സ് ഫുൾ സന്തോഷം കൂടിയിട്ട് , അവനു നിക്കാനും ഇരിക്കാനും ഒന്നും വയ്യാത്ത അവസ്ഥ! രണ്ടു വര്ഷം ആയി കാണാതെ ആയപ്പോ, ഇനി ഒരിക്കലും കാണാൻ ആവില്ല എന്ന് കരുതി, മനസ്സിനെ പഠിപ്പിച്ചതാണ്... ആ അവൾ ആണ് ഇന്ന് മുൻപിൽ വന്നത്.

സന്ധ്യ ആയപ്പോൾ, അവളും ഫ്രണ്ട്സും ട്യൂഷൻ കഴിഞ്ഞു പുറത്തു വന്നു... സിദ്ധാർഥ് കളിക്കുന്നത് നിർത്തി സൈഡിലേക്ക് മാറി. കൂടെ ഋഷിയും ജഗ്ഗുവും, അവിനാശും...

"അളിയാ... ഇവള് വെറും തറ ആണെന്നാണ് തോന്നുന്നത്... എത്തി വലിഞ്ഞൊക്കെയാ വായി നോക്കുന്നെ! അവളുടെ ഫ്രണ്ട്സ് അവളെക്കാളും മുറ്റാണ്... നോക്കുന്നത് കണ്ടിട്ട് എനിക്ക് തന്നെ നാണം ആവുന്നു... ഒരു മയം ഇല്ലാത്ത നോട്ടം." ഋഷി അവന്റെ അഭിപ്രായം പറഞ്ഞു.

സിദ്ധാർഥ് നോക്കുമ്പോ, അവളുടെ ഫ്രണ്ട് അവനെ നോക്കി, അവളോട് എന്തൊക്കെയോ പറയുന്നുണ്ട്. .. പക്ഷെ അവള് മാത്രം എങ്ങോട്ടൊക്കെയോ നോക്കുന്നു... അവനു ചിരി വന്നു.

പിന്നെ അധികം സമയം കഴിയുന്നതിനു മുന്നേ, അവർ സൈക്കിളും എടുത്തു പോയി.

"എന്നാലും എന്റെ സിദ്ധു... നിനക്ക് ഈ മൊട്ടേന്നു വിരിയാത്തതിനെ മാത്രേ പ്രേമിക്കാൻ കിട്ടിയുള്ളോ? കോളേജിൽ പെണ്പിള്ളേര്ക്ക് പഞ്ഞം ആയിട്ടാണോ, നീ ഈ സ്കൂളിലെ പിള്ളേരെ നോക്കുന്നെ!" അവിനാഷാണ്...

"അതു നീ പറയരുത്... അവളിപ്പോ പഠിക്കുന്നത് 11തിലോ 12ത്തിലോ ആവും... അതായത് പ്രായം ഒരു 16-17... ഇവന് പ്രായം ഇപ്പൊ 20, കുറച്ചു നാളിൽ 21 ആവും. അപ്പൊ age ഡിഫറെൻസ് കൂടി പോയാൽ 5 വർഷം... അത് കറക്റ്റ് ഡിഫറെൻസ് അല്ലെ! നീ തളരരുത് സിദ്ധു! നീ അവളെ തന്നെ പ്രേമിക്കണം."

ഋഷി ഫുൾ സപ്പോർട്ട് ആണ്...

സിദ്ധാർഥ് ഒക്കെ കേട്ട്, ചിരിച്ചു കൊണ്ട് ബൈക്കിലേക്കു ചാരി കിടന്നു.

അന്ന് വൈകുന്നേരം വീട്ടിൽ വച്ച്, അവളെ കണ്ടതിന്റെ സന്തോഷത്തിൽ കൊടുത്ത ട്രീറ്റിനും, എത്ര കുടിച്ചിട്ടും അവനു കിക്ക്‌ ആയില്ല. .. അതിനെക്കാൾ വലിയ ലഹരി ആയിരുന്നു അവന്റെ മനസ്സിൽ...

പിന്നീടുള്ള ദിവസങ്ങളിലും അവളെ കാണാനായി തന്നെ അവൻ അവിടെ പോയി. പലപ്പോഴും അവൾ ഗ്രൗണ്ടിലേക്ക് നോക്കുന്നത് അവൻ കണ്ടിരുന്നു... പക്ഷെ ഒരിക്കലും അവളുടെ കണ്ണുകൾ അവന്റെ നേർക്ക് വന്നിരുന്നില്ല...

ഹോസ്റ്റലിൽ ഉള്ള ഒരു ഫ്രണ്ട് വഴി കാർത്തിക്കിന്റെ schedule തപ്പിച്ചപ്പോ, ആ ശനിയാഴ്ച രാവിലെ തൊട്ടു ക്ലാസ് ഉണ്ടാവും എന്ന് വിവരം ലഭിച്ചു.

രാവിലെ തന്നെ അവിടെ പോയി ഇരുന്നിട്ട് കാര്യം ഇല്ല എന്ന് അറിയാവുന്നതു കൊണ്ട്, ഉച്ച ആയപ്പോഴാണ് അവർ ചെന്നത്. പ്രവീണ് പാർട്ട് ടൈം വർക്ക് ചെയ്യുന്നത് കൊണ്ട് അവനില്ല. അവിനാഷും തലേന്നത്തെ ഹാങ്ങോവറിൽ വന്നില്ല.

ക്ലാസ് ഇല്ലാതിരുന്നതു കാരണം, ഹോസ്റ്റലിൽ ഉള്ള വേറെയും കുറച്ചു പിള്ളേര് അവരുടെ കൂടെ കൂടി. ആകെ റിഷിക്കും, ജഗ്ഗുവിനും, പ്രവീണിനും, അവിനാഷിനും മാത്രമേ, സിദ്ധാർത്ഥിന്റെ പാറുവിനെ കുറിച്ച് അറിയൂ... ബാക്കി ഉള്ളവർ വന്നിരിക്കുന്നത് കളിക്കാൻ ആണ്.

ആ പൊരി വെയിലത്ത് കുറെ നേരം കളിച്ചു... സമയം കുറെ ആയിട്ടും അവരെ കാണാൻ ഇല്ല. .. ട്യൂഷൻ സെന്ററിന്റെ മുന്നിലൂടെ ജഗ്ഗുവും ഋഷിയും ഒന്ന് കറങ്ങി നോക്കിയപ്പോ, അവരുടെ സൈക്കിൾ അതിന്റെ പാർക്കിങ്ങിൽ കണ്ടു.

അപ്പൊ എന്തായാലും അകത്തുണ്ട്... സിദ്ധാർഥ് അവളെ കാണാതെ വരില്ല എന്ന് അറിയാവുന്നതു കൊണ്ട്, അവർ ഗ്രൗഡിൽ തന്നെ കളിച്ചും കത്തിവച്ചും ഇരുന്നു.

മണി മൂന്നാവറായിട്ടും അവളെ കാണാഞ്ഞിട്ട് സിദ്ദുവിന് ക്ഷമ നശിച്ചു തുടങ്ങി. അപ്പോഴാണ്, കോളേജിന്റെ ഗ്രൂപ്പിൽ ആരോ, ഇവരുടെ ട്രിപ്പ് കുളമായതിനെ കുറിച്ച് പറഞ്ഞു ട്രോളിയത്!

അതും അവളെ കാണാത്തതിൽ ഉള്ള അസ്വസ്ഥതയും ഒക്കെ കൂടെ ആയപ്പോ സിദ്ധാർത്ഥിന് നല്ല ദേഷ്യം വന്നു.

അങ്ങനെ കലിപ്പിൽ ഇരുന്ന അവനെയും പിടിച്ചു ഒരിടത്തു കൊണ്ടിരുത്തി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ്, എന്തോ സിദ്ധാർത്ഥിനെ തോളിൽ മാന്തിയത്.

തോളിൽ പിടിച്ചു തിരിഞ്ഞു നോക്കിയ സിദ്ധാർഥും ഋഷിയും കുറച്ചു സെക്കന്റ് ഞെട്ടി നിന്നു.

അവന്റെ പാറു, ധാ അവന്റെ മുന്നിൽ കയ്യിലെ നഖവും നോക്കി നിൽക്കുന്നു...
ഇന്നൊരു ഭാഗം കൂടി വായിക്കാൻ ആഗ്രഹിക്കുന്നവർ കമന്റ് ചെയ്യാമോ...
###########################
തുടരും
(തുടരും.....) ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ...

രചന: സെഹ്‌നസീബ്

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top