കലിപ്പൻ & കലിപ്പത്തി, ഭാഗം : 34

Valappottukal
കലിപ്പൻ & കലിപ്പത്തി, ഭാഗം : 34

കുളിച്ചു ഇറങ്ങിയപ്പോഴേക്കു, അപ്പു അവളെ കഴിക്കാൻ വിളിക്കാൻ വന്നു.

"അപ്പു... ഇവിടെ മുറിവ് ഡ്രസ്സ് ചെയ്യാൻ എന്തെങ്കിലും ഉണ്ടോ?"

"ഹ്മ്മ്മ്... ഏട്ടന്റെ റൂമിൽ കാണും. ഞാൻ ചോദിക്കട്ടെ..." അവൾ സ്റ്റേർസ്ന്റെ അടുത്തു പോയി, സിദ്ധാർഥിനെ വിളിച്ചു. രണ്ടു മിനുട്ടിനുള്ളിൽ അവൻ അവിടെ ഹാജർ.

"എന്തോന്നാടി കിടന്നു വിളിച്ചു കൂവുന്നേ?" വന്ന ഉടനെ ആ പാവം കൊച്ചിനെ കടിച്ചു കീറാൻ തുടങ്ങിയിട്ടുണ്ട്.

"ഏട്ടാ... ഏട്ടന്റെ ഫസ്റ്റ് എയ്ഡ് കിറ്റ് ഒന്ന് തന്നെ... ചേച്ചിക്ക് മുറിവ് ഡ്രസ്സ് ചെയ്യാനാ."

"പിന്നെ! അവൾക്കു മുറിവ് ഡ്രസ്സ് ചെയ്യണെങ്കിൽ അവൾക്കു വാങ്ങിക്കായിരുന്നില്ലേ!!! വരുന്ന വഴി അവൾടെ
വായിലെന്താ അമ്പഴങ്ങ ആയിരുന്നോ?"

'അമ്പഴങ്ങ അല്ലെടോ, തേങ്ങാ! ഇങ്ങനെ ഉണ്ടോ ജാഡ! പറയുന്നത് കേട്ടാൽ തോന്നും, അങ്ങേര്ഡ് സ്വത്തിന്റെ പകുതി ആണ് ചോദിച്ചേ എന്ന്!' മിക്കി അവനെ നോക്കി കലിപ്പിക്കുന്നുണ്ട്.

"ഈ ഏട്ടൻ! ഏട്ടനെന്തിനാ ഇത്ര ജാഡ! ഞാൻ താഴെ പോയി നോക്കട്ടെ ചേച്ചി. അവിടെ കാണും!" സിദ്ധാർത്ഥിനെ നോക്ക് ചുണ്ടു കോട്ടി കാണിച്ചിട്ട്, അപ്പു താഴേക്കു പോയി.

മിക്കിയെ ഒന്ന് കൂടെ നോക്കിയിട്ടു, സിദ്ധാർഥും.

'പട്ടി...ചെറ്റ!!!' അവൻ പോയ directionഇൽ നോക്കി, അവളുട മനസ്സിൽ തോന്നിയ രണ്ടു ചീത്ത വിളിച്ചിട്ടു, അവൾ കണ്ണാടിയിൽ നോക്കി, മുടി തുവർത്താൻ തുടങ്ങി.

"ടീ... ഇവിടെ വന്നിരിക്ക്..."

മിക്കി ചെറുതായി ഒന്ന് ഞെട്ടി തിരിഞ്ഞു.

നോക്കുമ്പോ, ബെഡിൽ ഫസ്റ്റ് എയ്ഡ് ബോക്സിൽ നിന്ന്, എന്തൊക്കെയോ നോക്കികൊണ്ട്, കലിപ്പൻ ഇരിക്കുന്നു.

'ഇതെപ്പോ വന്നു!!!' മിക്കി അറിഞ്ഞത് പോലും ഇല്ല.

അവൾ അവിടെ തന്നെ കണ്ണും മിഴിച്ചു നിൽക്കുന്നത് കണ്ടപ്പോ, അവൻ അവന്റെ സ്ഥായി കലിപ്പിൽ വീണ്ടും ചോദിച്ചു, "നിനക്ക് ഇപ്പൊ ചെവിയും കേൾക്കില്ലേ ?"

പിന്നെ സമയം കളഞ്ഞില്ല. അവൾ ഓടി വന്നു ബെഡിൽ ഇരുന്നു. അവൻ ഡ്രസിങ് ടേബിളിനു അടുത്തുള്ള സ്റ്റൂൾ വലിച്ചിട്ടു, അവിടെ ബോക്സ് തുറന്നു വച്ചു.അവൻ അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു.

"ഞാൻ ചെയ്തോളാം." അവൻ ആന്റിസെപ്റ്റിക് wipe എടുക്കുമ്പോ അവൾ പറഞ്ഞു.

അതിനു ഉത്തരം ആയി, അവന്റെ ഒരേ ഒരു നോട്ടം മാത്രേ ഉണ്ടായിരുന്നുള്ളു. പിന്നെ അവള് മിണ്ടിയില്ല.

അവൻ വളരെ പതുക്കെ അവളുടെ മുറിവ് ഡ്രസ്സ് ചെയ്യാൻ തുടങ്ങി.

അവൻ മുറിവിൽ തുടച്ചപ്പോ, അവൾക്കു വേദനിച്ചിട്ടു, അവൾ തല പുറകിലേക്ക് ആക്കി. അവൻ അവളുടെ പുറം കഴുത്തിലൂടെ പിടിച്ചു, തല അവൾക്കു അനക്കാൻ ആകാത്ത രീതിയിൽ വച്ചു.

ഇടയ്ക്കിടെ അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കുമ്പോൾ, ഒന്നുകിൽ മിക്കിയോ, അല്ലെങ്കിൽ സിദ്ധാർഥോ നോട്ടം മാറ്റും.

അവൾക്കു വേദനിക്കുമ്പോ, ബെഡിൽ അമുക്കി പിടിക്കും. അപ്പൊ അവൻ, ഇവരുടെ സ്ഥിരം പരിപാടി ചെയ്യും. ... ഈ ഊതികൊടുക്കലേ!

"നിനക്ക് നോക്കി നടന്നൂടെ, മേഘ്ന???" അവൻ മെല്ലെ ചോദിച്ചു.

ആ മേഘ്ന വിളി അവൾക്കിഷ്ടായില്ല എന്ന് അവളുടെ മുഖത്തു നോക്കിയാൽ അറിയാമായിരുന്നു.

"ഞാൻ നോക്കി നടക്കഞ്ഞിട്ടൊന്നും അല്ല. ആ ഓട്ടോ ചേട്ടൻ റോങ്ങ് സൈഡ് വന്നതാ..."

"റോങ്ങ് സൈഡ് വരുന്നത്, നോക്കിയാൽ കാണില്ലേ? നോക്കാഞ്ഞത് കൊണ്ടല്ലേ, അത് കാണാഞ്ഞേ?"

അതിപ്പോ. .. ജബാ. .. ഇല്ല. .. ഒന്നും പറയാനില്ല.

ഒന്നും മിണ്ടാതെ ഇരിക്കുന്ന മിക്കിയുടെ മുഖത്തേക്ക്, അവൻ ഒന്ന് നോക്കി. അവൾ അവനെ നോക്കി ചുണ്ടു കോട്ടി. അവൻ ചിരിച്ചു.

ഇങ്ങനെ കളികളൊക്കെ ആയി, നെറ്റിയിലേയും, കൈയ്യിലേയും മുറിവ് ഡ്രസ്സ് ചെയ്തു കഴിഞ്ഞു. അടുത്തത് കാലിൽ.

"കാലിലെവിടാ?" അവൻ അടുത്ത wipe ന്റെ പാക്കറ്റ് എടുത്തു.

"അത് ഞാൻ ഡ്രസ്സ് ചെയ്തോളാം."

അത് പിന്നെ അങ്ങനെ അല്ലെ... സംഭവം knee length സ്കർട്ടും ഷോർട്സും ഒക്കെ ഇടും എങ്കിലും, ഈ പാന്റ് പൊക്കി കാൽമുട്ട് കാണിക്കുക എന്ന് പറയുന്നത്, പൊതുവെ ഇച്ചിരി ചമ്മൽ ഉള്ള ഏർപ്പാടാണല്ലോ!

അവൻ വീണ്ടും മുന്നേ കൊടുത്ത ലുക്ക് തന്നെ കൊടുത്തു.

"പ്ളീസ്... ഇത് ഞാൻ തന്നെ ഡ്രസ്സ് ചെയ്തോളാം."

"മര്യാദയ്ക്ക് മുറിവ് കാണിക്കേടി!"

"കാലില്... മുട്ടിലാ..."

"അതിനെന്താ?"

"അത്... അത്... "

"കാണിക്കടി!" അവൻ കണ്ണുരുട്ടി.

അവൾ, ഒന്ന് ചിണുങ്ങിയിട്ടു, ബെഡിലേക്കു കയറി ഇരുന്നു, കാലു മടക്കി ഉയർത്തി വച്ച്, ഇട്ടിരുന്ന palazzo പാന്റ്സ് പതിയെ കാൽ മുട്ട് വരെ പൊക്കി വച്ചു.

അവൻ അവളെ ഒന്ന് നോക്കിയിട്ടു, ആ മുറി ക്ലീൻ ചെയ്തു, ഡ്രസ്സ് ചെയ്തു, പാന്റ്സും വലിച്ചു താഴ്ത്തി ഇട്ടു കൊടുത്തു.

അയ്യേ! മിക്കി ചമ്മിപ്പോയി! വെറുതെ scene ഉണ്ടാക്കി.

അവൻ യൂസ് ചെയ്ത കോട്ടണും wipesഉം ഒക്കെ എടുത്തു വേസ്റ്റ് ബാസ്കറ്റിൽ ഇട്ടു.

മിക്കി അവനെ നോക്കിക്കൊണ്ടു, ബെഡിൽ നിന്ന് എഴുന്നേറ്റു, കണ്ണാടിയിൽ നെറ്റിയിലെ മുറിവ് നോക്കി നിന്നു. കണ്ണാടിയിൽ അവൻ പുറകിൽ വന്നു നിന്നതു കണ്ടപ്പോ, അവൾ തിരിഞ്ഞു അവനെ നോക്കി.

അവൻ അടുത്തേക്ക് വന്നു, അവൾക്കു ഇരു വശവും ആയി, ഡ്രസിങ് ടേബിളിൽ കൈ വച്ചു.

ഉള്ളിലെ പേടി മറച്ചു വച്ച്, അവൾ അവനോടു എന്താ എന്ന് പുരികം ഉയർത്തി ചോദിച്ചു.

"സോറി പറ..."

"ഞാൻ എന്തിനാ സോറി പറയണെ? എന്നെ അങ്ങനെ ഒക്കെ പറഞ്ഞിട്ടല്ലേ, ഞാൻ വഴക്കിട്ടേ? അപ്പൊ എന്നോടല്ലേ സോറി പറയണ്ടേ?" അവൾ സൈഡിൽ വച്ചിരുന്ന അവന്റെ കൈകൾ, പതിയെ തള്ളി മാറ്റാൻ നോക്കുന്നുണ്ട്! എന്തിനാണോ! ഒരു കാര്യം ഇല്ലെന്നേ!

"അപ്പൊ അവന്മാരോടൊക്കെ പറഞ്ഞതോ?"

"അവര് അതിനു എന്നോടൊന്നും പറഞ്ഞില്ലല്ലോ! മിണ്ടാതെ നിന്നതല്ലേ ഉള്ളു. എന്നോട് പറഞ്ഞ ആളോടാ എനിക്ക് ദേഷ്യം."

"എന്തിനാ അങ്ങനെ ഒക്കെ പറഞ്ഞെ എന്ന് പറഞ്ഞതല്ലേ?"

"എന്നാലും അങ്ങനെ ഒക്കെ പറഞ്ഞില്ലേ?" അവൾ കണ്ണുകൾ താഴ്ത്തി.

അവൻ അവളുടെ മുഖത്തോടു അവന്റെ മുഖം അടുപ്പിച്ചു.
"വിഷമായോ?" അവൻ മെല്ലെ ചോദിച്ചു... ഇപ്പൊ ദേഷ്യമോ ഗൗരവമോ ഒന്നും ഇല്ല... ലോച് കുട്ടിയോട് എന്ന പോലെ ആണ് ചോദിക്കുന്നത്.

അവൾ അതെ എന്ന് തല അനക്കി.

അവൻ അവളുടെ താടി പിടിച്ചു, അവളുടെ മുഖം മെല്ലെ ഉയർത്തി.

"പറ... സങ്കടായോ?" അവൻ അവളുടെ കണ്ണുകളിലേക്കു മിഴി നട്ടു.

"മ്മ്മ്..." അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു. അതവൻ കാണാതിരിക്കാൻ അവൾ കണ്ണ് അടച്ചു. പക്ഷെ ഒരു കുഞ്ഞു കണ്ണുനീർതുള്ളി, കണ്പോളകൾക്കിടയിലൂടെ പുറത്തു ചാടി, അവന്റ കയ്യിലേക്ക് വീണു.

"പാറു..." അവൻ ഞെട്ടി അവളെ വിളിച്ചു.

"ഡാ ഡാ... എന്താടാ ഇവിടെ!!!" അതിനേക്കാൾ വലിയ ഞെട്ടൽ സൈഡിൽ നിന്ന്.

യാരത്!!!!

അവർ ഞെട്ടി രണ്ടു വഴിക്കു മാറി. മിക്കി ചരിഞ്ഞു മുഖം തുടച്ചിട്ട്, വാതിൽക്കലേക്കു നോക്കി.

റിഷബ് ആണ്... ഞെട്ടി നിൽക്കുന്നു.

അവരൊന്നും മിണ്ടിയില്ല.

"എന്തോന്നായിരുന്നു ഇവിടെ രണ്ടും കൂടെ പരിപാടിന്നു?" അവൻ പുറത്തേക്കു നോക്കി ആരും ഇല്ലെന്നു ഉറപ്പ് വരുത്തി, അകത്തേക്ക് കയറി, അവർക്കു രണ്ടു പേർക്കും കേൾക്കാൻ പാകത്തിന് ചോദിച്ചു.

"അത്... ഞാൻ... മുറിവ്... വേറെ... നീ വിചാരിക്കുന്ന പോലെ..." സിദ്ധാർഥ് കിടന്നു പരുങ്ങി...

അവനെ ആദ്യമായാണ് മിക്കി അങ്ങനെ കാണുന്നത്. അവള് സിറ്റുവേഷൻ മറന്നു, അവന്റെ ഭാവം ആസ്വദിക്കാൻ തുടങ്ങി.

"മയി മയി!!! കുറച്ചായി നിന്റെ ഒക്കെ ഉരുണ്ടു കളി തുടങ്ങിയിട്ട്. രണ്ടും താഴത്തോട്ടു വന്നേ! എത്ര നേരായി രണ്ടിനേം നോക്കി ഇരിക്കാൻ തുടങ്ങിയിട്ട്. വന്നേ!"

"ആഹ്! ധാ വരുന്നു. നീ ചെല്ല്... ഞാൻ അവൾക്കു നെറ്റിയിലെ പ്ലാസ്റ്റർ ഒന്ന് ശെരിയാക്കി കൊടുത്തിട്ടു, താഴേക്കു വരാം." സിദ്ധാർഥ് അവനു മുഖം കൊടുക്കാതെ പറഞ്ഞു.

"നീ ശരിയാക്കിയ അത്ര ഒക്കെ മതി. പെങ്ങൾ ഇങ്ങു വന്നേ! എനിക്കീ ആഭാസന്റെ കൂടെ നിന്നെ നിർത്തിയിട്ടു പോവാൻ ഒരു വിശ്വാസവും ഇല്ല. ഒന്നാമത്തെ പ്രായപൂർത്തി ആവാത്ത കൊച്ചാ!!!" റിഷബ് അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട്, റൂമിനു പുറത്തേക്കിറങ്ങി.

"എനിക്ക് മറ്റന്നാൾ പ്രായപൂർത്തിയാവും" അവൾ പോവുന്ന വഴി, തിരിഞ്ഞു, പല്ലു കടിച്ചു നിൽക്കുന്ന സിദ്ധാർത്ഥിന്റെ ഒന്ന് നോക്കി, റിഷബിനോട് കാര്യമായി പറഞ്ഞു.

"ആണോ! എന്നാലും മോള് അവന്റെ അടുത്തൊട്ടൊന്നും പോവെണ്ടട്ടോ! ആ ചേട്ടായി ഇച്ചീച്ചി ചേട്ടായി ആണ്! നമുക്കിനി കൂട്ട് വേണ്ട." അവൻ അവളെ കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു.

"ഓക്കേ, done!" അവൾ തല കുലുക്കി സമ്മതിച്ചതും, പുറകിൽ നിന്ന് ഒരു "ഡീ" വിളി വന്നു!

'അയ്യോ കാലൻ പുറകിൽ ഉണ്ടായിരുന്നോ???'

അവൾ തിരിഞ്ഞു അവനെ നോക്കി ഇളിച്ചു കാണിച്ചു!

"നീയെങ്ങോട്ടാ ഈ നെഞ്ചും തള്ളി! എന്റെ പെങ്ങടെ അടുത്ത് നിന്ന് ഒരു അഞ്ചടി വിട്ടു നിന്നോണം. കേട്ടല്ലോ??" റിഷബ്, അവനെ ഭീഷണി പെടുത്തി.

"ഇല്ലെങ്കിൽ നീ എന്ത് ചെയ്യും?" സിദ്ധാർഥ് രണ്ടും കല്പിച്ചാണെന്നു തോന്നുന്നു. ഷിർട്ടിന്റെ സ്ലീവ് ഒക്കെ തെറുത്തു കയറ്റി, അവന്റെ നേരെ ചെല്ലുന്നു.

"അളിയാ... നീ അപ്പോഴെത്തെക്കു അങ്ങ് സീരിയസ് ആയാ!! ഞാൻ ഒരു തമാശ പറഞ്ഞതല്ലേ! ഇതാണ് നിന്റെ ഒരു കുഴപ്പോം. എന്തെങ്കിലും പറഞ്ഞാ, അപ്പൊ കയറി അങ്ങ് സീരിയസ് ആയി കളയും. അടി!" പക്ഷെ ആ അടിക്കു സിദ്ധാർത്ഥിന്റെ ദേഹത്തു വരെ എത്താനുള്ള യോഗം ഉണ്ടായില്ല. അവന്റെ നോട്ടം കണ്ടപ്പോതന്നെ, ഋഷഭിന്റെ കൈ വന്ന വഴിക്കു തന്നെ തിരിച്ചു പോയി.

"വേഗം വാ... ആന്റി കുറെ നേരായി വിളിക്കുന്നു കഴിക്കാൻ... വാ വാ! നമുക്ക് മാമുണ്ണണ്ടേ??? മോൾക്ക് വിശക്കുന്നില്ലേ?" റിഷബ് മിക്കിയെ കൊഞ്ചിച്ചു, കയ്യും പിടിച്ചു താഴേക്ക് പോയി. അവൾ ഉണ്ടെന്നു തലയാട്ടി, അവന്റെ ചാടി ചാടി സ്റ്റേർസ് ഇറങ്ങി.

ഇതൊക്കെ കണ്ടു, ചിരിച്ചു കൊണ്ട് പുറകെ സിദ്ധാർഥും.

അവർ ചെല്ലുമ്പോ, താഴെ എല്ലാവരും കഴിക്കാൻ ഇരുന്നായിരുന്നു.

മിക്കിയെ കണ്ടതും, അപ്പു ഓടി വന്നു അവളെ പിടിച്ചു, അപ്പുവിന്റെ അടുത്തുള്ള സീറ്റിൽ ഇരുത്തി. അവളുടെ മറു വശത്തു ശ്രീദേവിയും, മുന്നിൽ സിദ്ധാർഥും ഇരുന്നു.

മുന്നേ കണ്ട വലിയമ്മ എല്ലാവര്ക്കും വിളമ്പി കൊടുക്കുന്നുണ്ട്. മിക്കിയെ കാണുമ്പോ കാണുമ്പോ, ആയമ്മ ഭയങ്കര സന്തോഷം വന്നതു പോലെ പുഞ്ചിരിച്ചു കാണിക്കും. മിക്കി തിരിച്ചും ചിരിക്കാൻ മറന്നില്ല.

അതിന്റെ സ്നേഹം കൊണ്ടാണോ എന്നറിയില്ല, നിർബന്ധിച്ചു ഒരു അപ്പം കൂടെ അവളുടെ പ്ലേറ്റിലേക്കു വച്ചു.

"ശരിക്കു കഴിക്കു മോളെ! എന്നാലല്ലേ നല്ലോണം വലുതാവാൻ പറ്റു... ഇപ്പോഴും കുഞ്ഞു കുട്ടിയെ പോലെ ഉണ്ട്. കോളേജിൽ പഠിക്കുവാണെന്നു പറയ്യേ ഇല്ല!"

"അയ്യോ ഞാൻ ശരിക്കും കോളേജിലാ..." മിക്കി വളരെ കാര്യം ആയി പറഞ്ഞു.

അത് കേട്ടതും അവന്മാരൊക്കെ കിടന്നു ചിരി തുടങ്ങി.

"ഇങ്ങനെ ഒരു പൊട്ടിക്കാളി!" ജഗത് അവളെ കളിയാക്കി.

"പോയെ, ജഗ്ഗുവേട്ടാ..." അവൾ കെറുവിച്ചു.

"ഡാ... കൊച്ചിനെ കളിയാക്കാതെടാ!" ശങ്കർ അവരെ ഒക്കെ നോക്കി കണ്ണുരുട്ടി.

"ഓ... ഇപ്പൊ ഇവിടെ, ആർക്കും നമ്മളെ വേണ്ടാ... ആന്റി ആ മട്ടൺ stew ഞങ്ങൾക്കും കൂടെ കുറച്ചു താ... മൊത്തം അവൾക്കു തന്നെ കൊടുക്കാതെ"

"അതേടാ! എനിക്ക് നിങ്ങളെ ഒന്നും വേണ്ട... എനിക്കെന്റെ മോളെ മതി." ശ്രീദേവി മിക്കിയുടെ മുടിയിൽ തഴുകിക്കൊണ്ടു പറഞ്ഞു.

മിക്കി ജഗത്തിനെ നോക്കി ചിരിച്ചു കാണിച്ചു.

"അയ്യടാ! അവളുടെ ചിരി നോക്കിയേ! പട്ടിക്ക് എല്ലും കഷ്ണം കിട്ടിയത് പോലെ! എന്റെ പൊന്നു ആന്റി! ഇതിനെ ഒക്കെ എടുത്തു തലേല് വയ്ക്കല്ലേ... ഒരു ഗാപ് കിട്ടിയാൽ തൂമ്പാ കേറ്റുന്ന ഇനമാണ്! സൂക്ഷിച്ചാ ആന്റി ദുഃഖിക്കണ്ട!" ജഗത് അവന്റെ ഭാഗം ചെയ്തു -> അവർക്കു മുന്നറിയിപ്പ് കൊടുത്തു.

പക്ഷെ ആന്റിക്കു അനുഭവിച്ചു തന്നെ അറിയണം എന്ന് ഒരേ വാശി... അവനെ പോടാ എന്ന് വിളിച്ചു, മിക്കിയെ ഊട്ടാൻ തുടങ്ങി. അവള് അത് മാക്സിമം എന്ജോയ് ചെയ്തു നല്ലോണം തട്ടുന്നുണ്ട്.

"ആന്റി ഫുഡ് ഒരു രക്ഷ ഇല്ല! സൂപ്പർ!" അപ്പത്തിന്റെ ഒരു കഷ്ണം, stewഇൽ മുക്കി വായിലേക്ക് കുത്തിക്കയറ്റി കൊണ്ടു അവൾ പറഞ്ഞു.

"stew ഉണ്ടാക്കിയത് ലക്ഷ്മി ചേച്ചി ആണ്..." ടേബിളിന്റെ അടുത്ത് ചിരിച്ചു കൊണ്ട് നിൽക്കുന്ന വല്യമ്മയെ ചൂണ്ടികാട്ടി ആന്റി പറഞ്ഞു.

"ലക്ഷ്മി ആന്റി, അടിപൊളി ആയിട്ടുണ്ട്ട്ടോ... എന്റെ മീരമ്മയ്ക്കു ഇതിന്റെ റെസിപ്പി പറഞ്ഞു കൊടുക്കണേ! മീരമ്മയ്ക്കു കുക്കിംഗ് നല്ല ഇഷ്ടാണ്..." അതും പറഞ്ഞു, അടുത്ത പീസ് അപ്പം വായിലേക്ക് വച്ചു.

"മോളും എന്നെ ലക്ഷ്മിയമ്മേ ന്നു വിളിച്ചാൽ മതി. കണ്ണൻമോൻ വിളിക്കുന്നത് പോലെ..."

മിക്കി വായില് വച്ച അപ്പം, "കണ്ണൻ മോൻ" എന്നുള്ള പദപ്രയോഗം കേട്ടതും, വായിൽനിന്നു താഴേക്കു പോവേണ്ടതിനു പകരം, നേരെ മേലേക്കാണ് പോയത്.

അവൾ ചുമക്കാൻ തുടങ്ങി. അതോടെ അവിടെ ആകെ ബഹളം ആയി. ലക്ഷ്മിയമ്മ വെള്ളം എടുത്തു കൊടുക്കുന്നതു, ശ്രീദേവി വേറെ ഒരു ഗ്ലാസിൽ വെള്ളം കൊടുക്കുന്നു... ശങ്കർ ഗ്ലാസിൽ വെള്ളം ഒഴിക്കുന്നു, അപ്പു തലയിൽ തട്ടിക്കൊടുക്കുന്നു.... ഫുൾ ലഹള!

ഈ ചുമക്കുന്നതിനിടയ്ക്കും മിക്കി സിദ്ധാർത്ഥിനെ നോക്കുന്നുണ്ട്... അവനു ഫുൾ കോൺസെൻട്രേഷൻ ഫുഡിലാണ്. അവൻ തല ഉയർത്തി നോക്കിയില്ലെങ്കിലും, അവൻ ചിരിക്കുന്നത് അവൾ കണ്ടു.

ചുമ ഒക്കെ ഒന്ന് അടങ്ങി, മുന്നത്തെ ആ ബഹളം കെട്ടടങ്ങിയപ്പോ, അവൾ സാവധാനം ശ്രീദേവിയോട് ചോദിച്ചു,"ആരാ ആന്റി കണ്ണൻ?"

"അത്, സിദ്ധുവിനെ വീട്ടിൽ കണ്ണൻ എന്നാ മോളെ വിളിക്കുന്നേ!"

മിക്കി വായും പൊളിച്ചു സിദ്ധാർത്ഥിനെ നോക്കി. അവൻ ചിരി കടിച്ചു പിടിച്ചിരിപ്പുണ്ട്.

'എന്നാലും ഇതെങ്ങനെ! അന്ന്, വെറുതെ വായിൽ വന്ന ഒരു പേര് വിളിച്ചതാണ്, കണ്ണേട്ടാ ന്നു... ഇതൊരു അഡാർ coincidence ആയിപ്പോയി.'

മിക്കി ഇങ്ങനെ ആലോചിച്ചു വണ്ടർ അടിക്കുമ്പോഴാണ്, അപ്പുവിന്റെ ഡയലോഗ്,

"ചേച്ചിക്ക് ഏട്ടന്റെ വിളിപ്പേര് പോലും അറിയില്ലേ? അപ്പൊ ഈ ഏട്ടൻ എന്താ ചേച്ചിയോട് സംസാരിക്കാറ്? ഓ... ചേച്ചിയാണല്ലോ അല്ലെ വായാടി!!" അവൾ ചിരിച്ചു.

മിക്കി അപ്പു പറയുന്നത് പൊട്ടൻ ആട്ടം കാണുന്നത് പോലെ കണ്ടു, ആദ്യം അവളെയും, പിന്നെ തിരിഞ്ഞു സിദ്ധാർഥിനെയും നോക്കി. അവൻ അപ്പുവിനെ നോക്കിപ്പേടിക്കുന്നതിൽ ബിസി ആയിരുന്നു.

ശ്രീദേവിയുടെ സംസാരം കേട്ടപ്പോഴാണ്, അവൾക്കു റിലേ വച്ചതു,

"കുറച്ചൂടെ കഴിക്കു മോളെ..." അവർ ഒരപ്പം കൂടെ അവളുടെ പ്ലേറ്റിലേക്കു വച്ച് കൊടുക്കാൻ പോയി,

"അയ്യോ എന്റെ ആന്റി, ഇനി തരല്ലേ! ഇനിയും കഴിച്ചാൽ എന്റെ വയറു പൊട്ടിപ്പോകും!"

"ആന്റി എന്തിനാണ് പിന്നേം പിന്നേം അവളെ നിർബന്ധിക്കുന്നത്?? ആ അപ്പം ഇങ്ങു തന്നെ, ഞാൻ കഴിച്ചോളാം. റിഷബ് അവന്റെ പ്ലേറ്റ് അവർക്കു നേരെ നീട്ടി.

അവർ ചിരിച്ചു കൊണ്ട്, കയ്യിലിരുന്ന അപ്പം അവനു വച്ച് കൊടുത്തു.

ഭക്ഷണം കഴിച്ചു കഴിഞ്ഞു, അപ്പു അവളെയും വിളിച്ചു കൊണ്ട് ഡൈനിങ്ങ് റൂമിനു അടുത്തുള്ള വരാന്തയിൽ വന്നിരുന്നു, രണ്ടും കൂടെ കത്തിയടി തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ, ശങ്കറും അവരുടെ കൂടെ കൂടി. വൈകാതെ തന്നെ, എല്ലാവരും അവിടെ എത്തി.

സംസാരിക്കുന്നതിനിടെ അപ്പുവിന് ഒരേ നിർബന്ധം, മിക്കിയുടെ പാട്ടു കേൾക്കണം എന്ന്.

ശ്രീദേവിയും ശങ്കറും കൂടെ നിര്ബന്ധിച്ചതോടെ, അവൾ ഓക്കേ പറഞ്ഞു.

"കണ്ണനും പാട്. .. മോള് കണ്ണന്റെ അടുത്തേക്കിരിക്ക്... ഡാ ജഗ്ഗു... പോയി റൂമിൽ നിന്ന് ഗിറ്റാർ എടുത്തിട്ട് വാ... fluteഉം എടുത്തോ... അപ്പു, നിന്റെ പിയാനോയും എടുത്തോ... ഫുൾ സ്റ്റൈലിൽ തന്നെ ആക്കിക്കളയാം." ശങ്കർ പറഞ്ഞു.

'അടുത്തിരിക്കണോ?' മിക്കിക്കു എന്തോ ഒരു ചമ്മൽ.

"ചെല്ല് മോളെ... " ശ്രീദേവിയും പറഞ്ഞു.

അവൾ അല്പം മടിച്ചു എഴുന്നേറ്റു സിദ്ധാർത്ഥിന്റെ അടുത്തേക്ക് ചെന്നിരുന്നു. അരമതിലിൽ ഇരുന്നു, ഒരു തൂണിലേക്ക് ചാരി ഇരിക്കുകയാണ് അവൻ. ഒരു കാലു മടക്കി, ആ കാല്മുട്ടിലെക്കു കയ്യും വച്ചിട്ടുണ്ട്.

അവൾ അവനെ ഒന്ന് നോക്കിയിട്ടു, അവന്റെ മുൻപിൽ ഇരുന്നു.

മുന്നിൽ ഇരിക്കുന്നവരൊക്കെ അവരെ തന്നെ ആണ് നോക്കിക്കൊണ്ടിരുന്നു.... അവൾക്കു ആകെ ചമ്മൽ ആയി, വെറുതെ ഫോണിൽ നോക്കിക്കൊണ്ടിരുന്നു. സിദ്ധാർഥ് പെട്ടന്ന് മുന്നോട്ടാഞ്ഞു, അവളുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി. അത് തിരിച്ചു വാങ്ങാനായി പോലും, അവന്റെ നേരെ നോക്കാൻ അവൾക്കു വല്ലാത്ത ചമ്മൽ തോന്നി. അവൾ തല ചരിച്ചു പുറത്തേക്കു നോക്കി ഇരുന്നു. രണ്ടു മിനിറ്റ് കഴിഞ്ഞപ്പോ, അവൻ, അവൾക്കു ഫോൺ നീട്ടി. അവൾ, മുഖത്തു നോക്കാതെ ഫോൺ വാങ്ങി. ഫോണിൽ, അവർക്കു പാടാൻ ഉള്ള പാട്ടിന്റെ ലിറിക്‌സ് എടുത്തു വച്ചിരുന്നു.

അപ്പോഴേക്ക് ജഗത് ഗിറ്റാറും ഫ്ലൂട്ടും ആയി വന്നിരുന്നു. അപ്പുവും വന്നു, എല്ലാം സെറ്റ് ചെയ്തു വച്ചു. സിദ്ധാർഥ് എല്ലാവരോടും ആയി, "അച്ഛന്റേം അമ്മടെയും favorite" എന്ന് പറഞ്ഞു.

ശങ്കറും റിഷബും ഫോൺ എടുത്തു വീഡിയോ എടുക്കാൻ തുടങ്ങി. ലക്ഷ്മിയമ്മയും, അപ്പോഴേക്ക് വന്നു, ശ്രീദേവിയോടൊപ്പം ഇരുന്നു.

ജഗത് ഗിത്താര് വായിച്ചു തുടങ്ങി... പ്രവീൺ fluteഉം... പിന്നാലെ അപ്പു പിയാനോയും.

അനുരാഗവിലോചനനായി അതിലേറെ മോഹിതനായി
പടിമേലെ നിൽക്കും ചന്ദ്രനോ തിടുക്കം

പതിനേഴിൻ പൌർണ്ണമികാണും അഴകെല്ലാമുള്ളൊരു പൂവിനു
അറിയാതിന്നെന്തേയെന്തേ ഇതളനക്കം... പുതുമിനുക്കം;;; ചെറുമയക്കം

അനുരാഗവിലോചനനായി... അതിലേറെ മോഹിതനായി
പടിമേലെ നിൽക്കും ചന്ദ്രനോ തിടുക്കം

പല നാളായി താഴെ ഇറങ്ങാൻ ഒരു തിടുക്കം...

എല്ലാവരും പാട്ടിൽ ലയിച്ചു ഇരിക്കുകയാണ്... സിദ്ധാർഥ് പാടുന്നതൊക്കെ അവളെ നോക്കി ആണെന്ന് മിക്കിക്കു മനസ്സിലായി. .. അവളുടെ കവിളിൽ നിന്നു ചോര തൊട്ടെടുക്കാം. ആകെ ചുവന്നു തുടുത്തിരിക്കുകയാണ്.... അവർ മാത്രം ആയൊരു ലോകത്താണ് അവരെന്ന് അവൾക്കു തോന്നി... ആ ലോകത്തിരുന്നു, ഇടയ്ക്കിടെ അവനു നേരെ നാണം നിറഞ്ഞ നോട്ടം എറിഞ്ഞു കൊണ്ട്... അവൾ അവനു വേണ്ടി പാടി....

കളിയും ചിരിയും നിറയും കനവിൽ ഇലനീരോഴുകി കുളിരിൽ‍
തണലും വെയിലും പുണരും തൊടിയിൽ മിഴികൾ പായുന്നു കൊതിയില്‍
കാണനുള്ളിലുള്ള ഭയമോ കാണാനേറെയുള്ള രസമോ
ഒന്നായ് വന്നിരുന്നു വെറുതെ പടവിൽ....
കാത്തിരിപ്പോ വിങ്ങലല്ലേ?കാലമിന്നോ മൗനമല്ലേ ?
മൗനം തീരില്ലേ ???

അനുരാഗവിലോചനനായി അതിലേറെ മോഹിതനായി
പടിമേലെ നിൽക്കും ചന്ദ്രനോ തിടുക്കം

പല നാളായി താഴെ ഇറങ്ങാൻ ഒരു തിടുക്കം...

ലിറിക്സിൽ പല ഭാഗങ്ങളും അവർക്കു വേണ്ടി എഴുതിയിട്ടുള്ളത് പോലെ... പാട്ടിൽ നല്ലോണം ലയിച്ചാണ് അവൾ പാടുന്നത്... അവനും അങ്ങനെ തന്നെ എന്ന്, കേട്ടപ്പോൾ അവൾക്കു മനസ്സിലായി. .. ഹ്യൂമിങ് പാടുന്നതിനു ഇടയ്ക്കു അവന്റെ മുഖത്തേക്ക് നോക്കിയ മിക്കിക്കു, അവന്റെ നോട്ടം അവളുടെ ഹൃദയത്തിലേക്ക് ഇറങ്ങി ചെല്ലുന്നതു പോലെ തോന്നി... അവന്റെ നോട്ടം നേരിടാൻ ആവാതെ, ഒരു ചെറു പുഞ്ചിരിയോടെ, അവൾക്കു വീണ്ടും കണ്ണുകൾ താഴ്ത്തേണ്ടി വന്നു...

പുഴയും മഴയും തഴുകും സിരയിൽ... പുളകം പതിവായി നിറയേ
മനസിൻ നടയിൽ വിരിയാനിനിയും... മറന്നോ നീ നീലമലരേ
നാണം പൂത്തു പൂത്തു കൊഴിയേ... ഈണം കേട്ടു കേട്ടു കഴിയേ
രാവോ യാത്രപോയ് തനിയേ അകലേ ....
രാക്കടമ്പിൻ ഗന്ധമോടേ... രാക്കിനാവിൻ ചന്തമോടേ
വീണ്ടും ചേരില്ലേ ???

അനുരാഗവിലോചനനായി അതിലേറെ മോഹിതനായി
പടിമേലെ നിൽക്കും ചന്ദ്രനോ തിടുക്കം

പല നാളായി താഴെ ഇറങ്ങാൻ ഒരു തിടുക്കം.

പാട്ടു പാടി കഴിഞ്ഞും കുറെ നേരം ആരും ഒന്നും മിണ്ടിയില്ല. മിക്കി ഫോണിൽ തന്നെ നോക്കി ഇരുന്നു.

പെട്ടന്ന് അപ്പു അവളെ കെട്ടിപ്പിടിച്ചപ്പോഴാണ്, അവൾ സിദ്ധുവിന്റെയും അവളുടെയും ലോകത്തു നിന്ന്, എല്ലാവരും ഉള്ള ലോകത്തേക്ക് തിരിച്ചു എത്തിയത്.

"ചേച്ചി... ചേച്ചി സൂപ്പറാ!" മിക്കിയുടെ കവിളിൽ അമർത്തി ചുംബിച്ചു കൊണ്ട് അപ്പു പറഞ്ഞു.

എല്ലാവരും എഴുന്നേറ്റു.

ശങ്കറും ശ്രീദേവിയും മിക്കിക്കു അടുത്തേക്ക് വന്നു. സിദ്ധാർഥും അപ്പുവും അവളുടെ അപ്പുറവും ഇപ്പുറവും ഉണ്ട്.

ശങ്കർ വന്നു, അവളുടെ മുടിയിൽ തഴുകിക്കൊണ്ടു പറഞ്ഞു,"മോൾക്കറിയ്യോ? എന്റെയും, ധാ ഇവളുടെയും ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ് ഇത്. പക്ഷെ, ഇന്ന് വരെ, ഞങ്ങൾ ഈ പാട്ടു ഇത്ര ആസ്വദിച്ചു കേട്ടിട്ടില്ല. ഇറ്റ് വാസ് ജസ്റ്റ് awesome, മോളു!"

ശ്രീദേവിയും അവളുടെ കൈ എടുത്തു പിടിച്ചു," സത്യം മോളെ... എനിക്ക് നല്ല ഇഷ്ടായി. .." സിദ്ധുവിനെയും അവളെയും മാറി മാറി നോക്കിക്കൊണ്ടു, അവർ പറഞ്ഞു.

സിദ്ധാർത്ഥിനെ ഒന്ന് പാളി നോക്കിയാ മിക്കി, അവളെ തന്നെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്ന സിദ്ധാർത്ഥിനെ കണ്ടു.

കുറച്ചു നേരം കൂടെ സംസാരിച്ചിരുന്നതിനു ശേഷം, റിഷബും ജഗത്തും പ്രവീണും, പോവാൻ ഇറങ്ങി. നിക്കാൻ കുറെ നിർബന്ധിച്ചെങ്കിലും, അവർ പിറ്റേന്ന് വരാം എന്ന് പറഞ്ഞു ഇറങ്ങി. സിദ്ധാർഥും ഋഷഭിന്റെ വീട് വരെ പോയിട്ട് വരാം എന്ന് പറഞ്ഞു, അവരുടെ കൂടെ പോയി.

############################

(തുടരും.....) ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ...

രചന: സെഹ്‌നസീബ്

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top