രാത്രി ആയപ്പോൾ മെഹ്രുവിന്റെ ഫോണിലേക്കു ഹാഷിമിന്റെ നമ്പറിൽ നിന്ന് കാൾ വന്നു. അവൾ കുളിക്കുകയായിരുന്നത് കൊണ്ട് കൊച്ചു കാൾ എടുത്തു.
"ഹാഷിം ചേട്ടായി... ഹന്നയാണ്. മെഹ്രു കുളിക്കുവാ!"
"ആ ഹന്നാ... റയാൻ ആണ്. താൻ ഫ്രീ ആണോ?"
"അതേല്ലോ. എന്നതാ ചേട്ടായി?"
"എടോ ഒരു ഫേവർ ചോദിക്കാൻ വിളിച്ചതാ ഞാൻ."
"ചേട്ടായി പറഞ്ഞോ. ഞങ്ങളെ കൊണ്ട് പറ്റുന്നതാണെങ്കിൽ ഉറപ്പായും ചെയ്തിരിക്കും."
"താങ്ക്സ് ഡോ! അതെന്താണെന്നു വച്ചാ... നാളെ നിങ്ങൾ വരുമ്പോ ഹോസ്റ്റലിൽ നിന്ന് ഒരാളെ കൂടെ കൂട്ടാവോ?"
"പിന്നെന്താ? ആരാ ആള്?"
"അത് സെക്കന്റ് ഇയർ ലെ അന്ന ജോൺ."
"ഒരു കാര്യം ചെയ്യൂ ചേട്ടായി. ചേച്ചിടെ നമ്പർ തായോ. ഞങ്ങൾ കോർഡിനേറ്റ് ചെയ്തോലാം."
"ഞാനിതു വരെ അവളോട് പറഞ്ഞില്ലെടോ. നിങ്ങളോട് സംസാരിച്ചിട്ട് പറയാമെന്നു വച്ചു."
"ഇതൊക്കെ ചോതിക്കേണോ ചേട്ടായി. ചേച്ചിയെ പൊക്കിക്കൊണ്ട് വരുന്ന കാര്യം ഞങ്ങൾ ഏറ്റു.
"പിന്നെ കോളേജിൽ ആർക്കും ഞങ്ങളുടെ കാര്യം അറിയില്ല. സൊ ഞങ്ങളുടെ കൂടെ ആണ് ട്രിപ്പ് വരുന്നെന്നു ആരോടും പറയേണ്ടട്ടോ."
"ഇല്ല... പറയത്തില്ല. പക്ഷെ നാളെ നിങ്ങളുടെ ഫുൾ ലവ് സ്റ്റോറി ഞങ്ങൾക്ക് പറഞ്ഞു തരണം. ഏറ്റോ?"
"അതേറ്റു! അപ്പൊ ഞാൻ അവളോട് സംസാരിച്ചിട്ട് നിങ്ങളെ വിളിക്കാൻ പറയാം."
"ഓക്കേ, ചേട്ടായി!"
"താങ്ക് യു സൊ much, ഹന്നാ!"
"താങ്ക് യു ഒക്കെ കയ്യിൽ വചോ! സ്റ്റോറി മറക്കാതിരുന്നാൽ മതി."
"ഹാഹാ! ഉറപ്പായും പറയാം."
"അപ്പൊ നാളെ പാക്കലാം. ബൈ"
"ബൈ, ഡിയർ!"
കുറച്ചു കഴിഞ്ഞപ്പോൾ അന്ന വിളിച്ചു, പിറ്റേന്ന് ഇറങ്ങുന്നതിനു 15 മിനിറ്റ് മുന്നേ വിളിക്കാമെന്നും ഹോസ്റ്റലിന്റെ കാർ പാർക്കിങ്ങിൽ മീറ്റ് ചെയ്യാമെന്നും ഉറപ്പിച്ചു അവർ ഫോൺ വച്ച്.
പിറ്റേന്ന് രാവിലെ തന്നെ അവർ റെഡി ആയി, തലേന്ന് പ്ലാൻ ചെയ്തിരുന്നത് പോലെ 06:30 ആയപ്പോ തന്നെ അന്നയെയും പിക്ക് ചെയ്തു ഹോസ്റ്റലിൽ നിന്ന് ഇറങ്ങി. അന്നയും ആയി ആദ്യം ആയി കാണുകയാണെങ്കിലും അവർ പെട്ടന്ന് തന്നെ നല്ല കൂട്ടായി.
സിറ്റിയിലെ ഒരു restaurant നു മുൻപിൽ ഇഷാനും കൂട്ടരും അവർക്കു വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു. പാർക്ക് ചെയ്തു കാറിൽ നിന്ന് ഇറങ്ങി വരുന്ന കൊചുവിൽ നിന്ന് കണ്ണുകൾ എടുക്കാനാവാതെ ഇഷാൻ നോക്കി നിന്നു. വൈറ്റ് ആൻഡ് ലൈറ്റ് ബ്ലൂ സ്‌ട്രൈപ്‌സ് ഉള്ള jumpsuitum, അതിനു മാച്ച് ആവുന്ന ഡാർക്ക് ബ്ലൂ ഡെനിം ജാക്കറ്റ് ആയിരുന്നു വേഷം. അരയിൽ ഒരു flourascent പിങ്ക് ബെൽറ്റ് ഇട്ടിട്ടുണ്ട്. മുടി hairബംപ് വച്ച് പോണി tail കെട്ടിയിരിക്കുന്നു. ബ്ലൂവിൽ പിങ്ക് ബേസ് ഉള്ള sneakers. മൊത്തത്തിൽ ഒരു ബാർബിയെ പോലെ തോന്നിച്ചു. അവളും നോക്കി കാണുകയായിരുന്നു അവനെ. വൈറ്റ് ഷർട്ട് ആൻഡ് ബ്ലൂ ജീൻസ്. ഷർട്ട് ന്റെ സ്ലീവ്‌ലെസ് പകുതി മടക്കി കയറ്റി വച്ചിരിക്കുന്നു. nike de ഒരു ബ്ലാക്ക് ഷൂസ്, ബ്ലാക്ക് shades ഷർട്ടിൽ തൂക്കി ഇട്ടിരിക്കുന്നു. അവന്റെ അലസമായി നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടികളിൽ അവൾക്കു വിരലോടിക്കാൻ കൊതി തോന്നി. പെട്ടന്ന് വരുണിന്റെ ഒച്ച ആണ് അവരെ സ്വപ്നലോകത്തു നിന്ന് പുറത്തെത്തിച്ചത്.
"ഗുഡ് മോർണിംഗ്, പ്രെറ്റി ലേഡീസ്!" അവൻ അവരെ വിഷ് ചെയ്തു.
"ഗുഡ് മോർണിംഗ് , handsome വരുൺ ചേട്ടായി!" അമ്മു തിരിച്ചു വിഷ് ചെയ്തു.
"താങ്ക് യു,താങ്ക് യു! നമുക്ക് ധാ ഈ ഹോട്ടലിൽ നിന്ന് ലൈറ്റ് ആയി എന്തേലും കഴിച്ചിട്ട് സ്റ്റാർട്ട് ചെയ്താലോ?"
"വളരെ നല്ല ഐഡിയ! എനിക്ക് നല്ല വിശപ്പുണ്ട്!" മെഹ്രു ചാടിക്കയറി പറഞ്ഞു.
"നിനക്കതെപ്പോഴാ ഇല്ലാത്തെ?" പൊന്നു കളിയാക്കി.
ഹോട്ടലിലേക്ക് കയറാൻ പോവുമ്പോഴാണ് കൊച്ചു പേഴ്സ് എടുത്തില്ലെന്നു ഓർത്തത്. അവൾ പെട്ടന്ന് തിരിച്ചു നടക്കാൻ തുടങ്ങിയപ്പോ ഇഷാൻ ചോദിച്ചു, "എന്ത് പറ്റി ?"
"പേഴ്സ് എടുത്തില്ല. വണ്ടിയിലാണ്" അവൾ പറഞ്ഞു.
"അത് സാരമില്ല. എന്റെ കയ്യിലുണ്ട്."
"ഹേയ് അത് വേണ്ട ചേട്ടായി. ഞാൻ പോയി എടുത്തിട്ട് വരാം."
"ഹ! ഇയാളെക്കൊണ്ട്! ഈ ഹോട്ടൽ ഒന്നും തന്റെ പേരിൽ എഴുതി വാങ്ങുന്നില്ലല്ലോ. ഇച്ചിരി ഭക്ഷണം അല്ലെ കഴിക്കുന്നുള്ളു. അതിനു കൊടുക്കാനുള്ളതൊക്കെ എന്റെ കയ്യിൽ ഉണ്ട്. താൻ നടക്ക് !" അവൻ അവളുടെ കൈ പിടിച്ചു ബാക്കി ഉള്ളവരുടെ അടുത്തേക്ക് നടന്നു.
ഇഷാൻ കൊച്ചുവിന്റെ കയ്യും പിടിച്ചു നടന്നു വരുന്നത് കണ്ടു വരുൺ അടുത്തിരുന്ന അമന്റെ കയ്യിൽ തട്ടി കാണിച്ചു കൊടുത്തു. അനിരുദ്ധ് ഉം ആ വരവ് കണ്ടു ഇഷാനിനെ നോക്കി ആക്കി ചിരിച്ചു. അവരുടെ നോട്ടം കണ്ടപ്പോ ഇഷാൻ പെട്ടന്ന് കൈ വിട്ടു. അവർ രണ്ടു പേരും ബാക്കിയുള്ളവരുടെ കൂടെ ചെയർil വന്നിരുന്നു.
മെഹ്രു : എനിക്ക് ലൈറ്റ് ആയിട്ട് ഒരു മസാല ദോശയും വടയും ചായയും."
കൊച്ചു : എനിക്ക് ലൈറ്റ് ആയിട്ട് പൂരി മസാലയും ചായയും മതി"
അന്ന :"എല്ലാരും ലൈറ്റ് ആയിട്ട് കഴിക്കുന്ന സ്ഥിതിക്ക് എനിക്കും ലൈറ്റ് ആയിട്ട് ആയിട്ട്. ghee roastഉം വടയും pineapple ജ്യൂസും"
വരുൺ :"അതെ ഞാൻ ലൈറ്റ് ആയിട്ടെന്ന് പറഞ്ഞപ്പോ വല്ല വടയും ചായയും മാത്രം കഴിച്ചിട്ടിറങ്ങാം എnന്നാ വിചാരിച്ചത് . ഞങ്ങളുടെ നാട്ടിലെ ലൈറ്റും നിങ്ങളുടെ നാട്ടിലെ ലൈറ്റും വേറെ ആണെന്ന് തോന്നുന്നു. "
അമ്മു :"ഈ മെഹറുവും കൊച്ചുവും തീറ്റപ്രാന്തികൾ ആണ്. അന്ന ചേച്ചിയും ഇവരുടെ ടൈപ്പ് ആണെന്ന് അറിഞ്ഞില്ല! "
റയാൻ :"സാധാരണ ഗേൾ ഫ്രണ്ട്നെയും കൊണ്ട് പുറത്തു പോയാൽ ഡ്രെസ്സും ബാഗും ഷൂസും ഒക്കെ വാങ്ങി ആണ് കാശ് തീരുന്നതു. ഇവൾക്ക് ഫുഡ് വാങ്ങികൊടുത്താണ് എന്റെ പോക്കറ്റ് കാലി ആവുന്നത്. "
അന്ന റയാൻ നെ ഒന്ന് കൂർപ്പിച്ചു നോക്കി. അവൻ അവളെ കണ്ണടച്ചു കാണിച്ചു.
ഹാഷിം :"സന, എന്റെ ഉമ്മ നല്ല ഒന്നാന്തരം കുക്ക് ആണ് കേട്ടോ ?"
മെഹ്രു :"വളരെ നന്നായി. ഉമ്മിച്ചിനോട് ചോദിച്ചു നല്ലോണം പഠിച്ചു വcചോ, എനിക്ക് തിന്നാനെ അറിയൂ, ഉണ്ടാക്കാൻ അറിയില്ല "
ഹാഷിം :"സുബാഷ്! അപ്പൊ ആ കാര്യത്തിൽ ഒരു തീരുമാനം ആയി. "
ഇഷാൻ :"എന്ത് വേണമെങ്കിലും ഇപ്പൊ കഴിചോ. സ്റ്റാർട്ട് ചെയ്‌താൽ പിന്നെ 2 hours കഴിഞ്ഞേ നിർത്തതൊള്ളൂ."
കൊച്ചു :"അയ്യോ! അങ്ങനെ ആണോ? എന്ന 7-8 വട പാർസൽ എടുതേക്കാം. ജസ്റ് ഒരു സേഫ്റ്റിക്ക്."
അനിരുദ്ധ് ""നിന്റെ വയറ്റിൽ വല്ല അനാകോണ്ടയും ഉണ്ടോ? എന്നാ തീറ്റിയാടി ?"
കൊച്ചു :"കണ്ണു വയ്ക്കാതെ ചേട്ടായി. "
അങ്ങനെ ഫുഡടി ഒക്കെ കഴിഞ്ഞു അവർ സ്റ്റാർട്ട് ചെയ്തു.
റയാനും അന്നയും ഇഷാനും കൊച്ചുവും കൊച്ചുവിന്റെ കാറിലും, ഹാഷിമും മെഹറുവും അനിരുദ്ധ്ഉം പൊന്നുവും മാളുവും അമ്മുവും ഇഷാനിന്റെ കാറിലും,, അമനും വരുണും വരുണിന്റെ ബൈക്കിലും ആണ് വന്നത്.
കളിയും തമാശയും പാട്ടും ഒക്കെ ആയി അവർ ആവരടെ ലക്ഷ്യസ്ഥാനത്തെത്തി.
"ഇതെന്താ ഫുൾ കാടാണല്ലോ? വെള്ളവും വെള്ളച്ചാട്ടവും ഒക്കെ ഉണ്ടെന്നു പറഞ്ഞിട്ട് എന്ത്യേ?" കാറിൽ നിന്ന് ഇറങ്ങിക്കൊണ്ടു കൊച്ചു ചോദിച്ചു.
"അടങ്ങു സാത്താനെ! ഒരു 7 k.m അകത്തേക്ക് നടക്കണം. അപ്പൊ എത്തും."
"ഈശോയെ... 7 കിലോമീറ്ററോ?" കൊച്ചു നെഞ്ചിൽ കൈ വച്ച്.
"നല്ല scenic ഹൈക്ക് ആണെടോ. താൻ എന്ജോയ് ചെയ്യും." ഇഷാൻ അവളെ സമാധാനിപ്പിച്ചു.
ഇഷാൻ അവന്റെ കാറിൽ നിന്ന് അവന്റെ ക്യാമറ ബാഗ് എടുത്തിട്ട് വന്നു.
കൊച്ചുവും പൊന്നുവും അമ്മുവും കാറിൽ നിന്ന് ഒരു ബാക്ക്പാക്ക് എടുതിട്ടു , അതിൽ അത്യാവശ്യം വേണ്ട ഫസ്റ്റ് എയ്ഡ്സ്ഉം വെള്ളവും towelum മുന്നേ വാങ്ങിയ ഫുഡും ഒക്കെ ആയിരുന്നു.
പ്രകൃതിയുടെ ഭംഗി ആസ്വദിച്ചു കൊണ്ട് അവർ നടന്നു വെള്ളച്ചാട്ടത്തിനു അടുത്തെത്തി. അതിന്റെ ഭംഗി കണ്ടു കൊച്ചുവും കൂട്ടരും കുറച്ചു നേരം stuck ആയി നിന്നു. ഈ വെള്ളച്ചാട്ടത്തിനു അടുതെക്ക് കുറെ നടക്കാനുള്ളത് കാരണം ഈ ഭാഗത്തേക്ക് ആരും അധികം വരാറില്ല. കുറച്ചപ്പുറം മാറി റോഡിൽ നിന്ന് കാണാൻ പറ്റുന്ന രീതിയിൽ ഒരു വെള്ളച്ചാട്ടം ഉണ്ട്. അവിടേക്കാണ് മിക്കവാറും ആളുകൾ പോവുന്നത്. ഇന്നാണെങ്കിൽ ഇവര് മാത്രേ അവിടെ ഉണ്ടായിരുന്നുള്ളു.
"ഇവിടെ കുറെ കാണാൻ ഉണ്ട്. നമുക്കു റീലാക്സിഡ് ആയി എല്ലാം കാണാം. എന്തേ?" അനിരുദ്ധ് എല്ലാവരോടും ആയി ചോദിച്ചു. അവർ പെരുവിരൽ ഉയർത്തി കാണിച്ചു സമ്മതം അറിയിച്ചു.
കുറെ നേരം അവർ അവിടെ ഉള്ള പാറക്കെട്ടുകൾക്കു അടുത്ത് ഇരുന്നു സംസാരിച്ചു. ഈ ഒരു ട്രിപ്പ് കൊണ്ട് അവർ നല്ലോണം അടുത്ത്. പഴയ കഥകളും തമാശകളും ഒക്കെ പറഞ്ഞു അവർ രസിച്ചു. കൊച്ചുവിന്റെ ഒക്കെ പഴയ വീരസാഹസിക കഥകൾ കേട്ട് ഇഷാനും കൂട്ടരും ഞെട്ടി.
"സത്യം പറയാല്ലോ! ആദ്യത്തെ മട്ടും ഭാവവും കണ്ടപ്പോ ഞാൻ വിചാരിച്ചെ നീയൊക്കെ വെറും അയ്യോ പാവങ്ങൾ ആണെന്ന. പക്ഷെ മിനിഞ്ഞാന്നത്തെ സംഭവം! അന്ന് ഞാൻ ഉറപ്പിച്ചു നീയൊക്കെ ജഗജില്ലികൾ ആണെന്ന്!" അമൻ പറഞ്ഞു.
"ശെരിക്കും! വെള്ളമടിക്കുന്നതു പോട്ടെന്നു വയ്ക്കാം. പക്ഷെ അത് ഒപ്പിക്കാൻ വേണ്ടി നിങ്ങൾ മതില് ചാടി കാണിച്ച ഡെഡിക്കേഷൻ ഉണ്ടല്ലോ! hats ഓഫ്, മക്കളെ!" റയാൻ നമിച്ചു.
"ഏഹ്? നിങ്ങൾ മതില് ചാടിയോ? അതും വെള്ളം അടിക്കാൻ?" അന്ന ഞെട്ടി കണ്ണ് മിഴിച്ചു.
"വെള്ളം അടിക്കാൻ അല്ല. കുപ്പി വാങ്ങാൻ. വെള്ളമടി ഹോസ്റ്റലിന്റെ അകത്തു വച്ചായിരുന്നു." അനിരുദ്ധ് ചിരിച്ചു കൊണ്ട് പറഞ്ഞു.
"കർത്താവേ! ഇതൊക്ക എങ്ങനെ? എപ്പോ?" അന്നക്കു വിശ്വസിക്കാൻ വയ്യ.
"ഒരു ദുർബല നിമിഷത്തിൽ അങ്ങനെ ഒക്കെ സംഭവിച്ചു പോയി!" മാളു വളിച്ച ചിരിയോടെ പറഞ്ഞു.
"അല്ലാ...എന്തായിരുന്നു അന്നത്തെ സെലിബ്രേഷൻ എന്ന് പറഞ്ഞില്ലല്ലോ?" അമൻ ചോദിച്ചു.
അവർ തമ്മിൽ തമ്മിൽ നോക്കി. അവസാനം അമ്മു പറഞ്ഞു "അത് ഞങ്ങളുടെ മാളു കമ്മിറ്റഡ് ആയി. അതിന്റെയാ "
"ആഹാ! അടിപൊളി! congratulations, മാളു! അല്ല... ആരാ ഈ മാളു?" റയാൻ ചോദിച്ചു.
"ഹഹാ ... ഞാനാണ്. " മാളു പറഞ്ഞു.
"ഓഹോ. .. അപ്പൊ മിഥില മാളു. ബാക്കി ഉള്ളവരുടെ ഒക്കെ പേരെന്താ? " ഇഷാൻ കൊച്ചുവിന്റെ മുഖത്തു നോക്കി ചോദിച്ചു,
"ഞാൻ കൊച്ചു, ഐറിൻ പൊന്നു, മിലി അമ്മു, സന മെഹ്രു" അവൾ പറഞ്ഞു കൊടുത്തു.
"അടിപൊളി! എന്നാൽ പിന്നെ ഇനി ഞങ്ങളും ഈ പേരു വിളിക്കാം. ഈ പേരിനു ഒരു ഓമനത്തമൊക്കെ ഉണ്ട്." വരുൺ പറഞ്ഞു.
അവർ ചിരിച്ചു.
അങ്ങനെ പിന്നെ യും കുറച്ചു സമയം അവർ അവിടെ സംസാരമൊക്കെ ആയി സ്പെൻഡ് ചെയ്തു. പിന്നെ ഉച്ചയ്ക്കത്തെ ഫുഡ് കഴിഞ്ഞു, ഓരോരുത്തരായി അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പോയി. ആദ്യം പോയത് റയാനും അന്നയും ആണ്. അവർക്കു പുറകെ മെഹറുവും ഹാഷിമും പോയി. കുറച്ചു നേരം അവിടെ ഇരുന്നതിനു ശേഷം ഇഷാൻ ക്യാമറയും എടുത്തു നടന്നു. അൽപം കഴിഞ്ഞപ്പോ അനിരുദ്ധ് പൊന്നുവിനെയും വിളിച്ചു കൊണ്ട് നടന്നു.
അമനും കൊച്ചുവും അമ്മുവും വരുണും മാളുവും കുറെ നേരം കത്തിയടി തുടർന്നു. അവർ വരുണിന്റെ മുറപ്പെണ്ണിനെ കുറിചോക്കെ കേട്ടിരുന്നു. മാളുവിന്റെ ആളെ കുറിച്ച് വരുൺ ഒക്കെ പറയിപ്പിക്കാൻ മാക്സിമം ശ്രേമിച്ചെങ്കിലും അവർ ആളെ പറഞ്ഞില്ല. ഇഷാനെ കുറച്ചു നേരം ആയി കാണിതിരുന്നപ്പോ കൊച്ചു ചുറ്റും നോക്കി. അവൾ കണ്ടു, കുറച്ചു ദൂരെ എന്തിന്റെയൊക്കെയോ ഫോട്ടോസ് എടുക്കുന്ന ഇഷാനിനെ. അവൾ പതിയെ എഴുന്നേറ്റ് അവന്റെ അടുത്തേക്ക് നടന്നു.
*********
ഒരു Complicated ലൗ സ്റ്റോറി, പാർട്ട് 14
ജീൻസ് പകുതി മടക്കിവച്ചു വെള്ളത്തിൽ ഇറങ്ങി നിന്ന്, പാറയുടെ ഇടയിലൂടെ താഴേക്കു വീഴുന്ന വെള്ളത്തിന്റെ ഫോട്ടോ എടുക്കുകയായിരുന്നു ഇഷാൻ.
"ഈ ഇലയുടെയും വെള്ളത്തിന്റെയും മരത്തിന്റെയും ഒക്കെ ഫോട്ടോസ് മാത്രേ എടുക്കുള്ളോ? മനുഷ്യന്മാരുടെ ഒന്നും ഫോട്ടോ എടുക്കില്ല?"
ഇതുകേട്ട് അവൻ തിരിഞ്ഞു നോക്കി. പുറകിൽ അവനെ നോക്കി ചിരിച്ചു കൊണ്ട് കൊച്ചു നിൽക്കുന്നു.
ഒന്നും പറയാതെ അവൻ പെട്ടന്ന് അവളുടെ ഫോട്ടോ എടുത്തു. "ഹാപ്പി ആയോ? " അവൻ ചോദിച്ചു.
"അതെന്തു പരിപാടിയാ ? ഞാൻ പോസ് ചെയ്തത് പോലും ഇല്ല." അവൾ മുഖം കൂർപ്പിച്ചു.
"പോസ് ചെയ്തു എടുക്കുന്നതിനേക്കാൾ ഭംഗി നാച്ചുറൽ ആയി എടുക്കുന്ന ഫോട്ടോസിനാണ്."
"അങ്ങനെ ആണോ?"
"നീ ഇവിടെ വന്നു നിന്നെ." അവൻ വെളിച്ചമുള്ള ഒരിടത്തേക്ക് അവളെ നീക്കി നിർത്തി. "നീ പോസ് ചെയ്യൂ! ഞ ഫോട്ടോ എടുക്കാം"
അവൾ അവനു ഫോട്ടോ എടുക്കാനായി പോസ് ചെയ്തു കൊടുത്തു.
ഫോട്ടോ എടുത്തു കഴിഞ്ഞിട്ട് അവൻ പെട്ടന്ന് കാലു വച്ചു അവളുടെ ദേഹത്തേക്ക് കുറച്ചു വെള്ളം തെറിപ്പിച്ചു. വെള്ളം അപ്രതീക്ഷിതം ആയി വീണപ്പോ ഉള്ള അവളുടെ ഭാവമാറ്റങ്ങൾ എല്ലാ അവൻ കാമറ il പകർത്തി.
"എന്ത് പണിയ കാണിച്ചേ! എന്റെ ഡ്രസ്സ് നനഞ്ഞില്ലേ! പോ! മിണ്ടത്തില്ല."
"ഹഹാ! വഴക്കിടാതെടോ. താൻ വന്നു ഈ ഫോട്ടോസ് നോക്ക്." അവൻ അവളെ പിടിച്ചു അവന്റെ അരികത്തേക്കു നിർത്തി കാമറ കാണിച്ചു കൊടുത്തു.
അവൻ തുടർന്നു,"ധാ നോക്ക്... ഇത് തന്റെ പോസ് ചെയ്ത ഫോട്ടോ ആണ്." അവൻ ആദ്യം എടുത്ത ഫോട്ടോ കാണിച്ചു. "ഇനി ധാ ഇത്... ഇപ്പൊ എടുത്തത്. .. തന്റെ നാച്ചുറൽ ആയിട്ടുള്ള ഫോട്ടോ. സീ the ഡിഫറെൻസ്! ഈ സെക്കന്റ് ഫോട്ടോയിൽ താൻ കുറെ കൂടെ സുന്ദരി അല്ലെ?" അവൻ അവളെ നോക്കി ചോദിച്ചു. അവന്റെ പെട്ടന്നുള്ള ചോദ്യം കേട്ട് അവൾക്കു ചമ്മല് വന്നു. അത് മറയ്ക്കാൻ ആയി അവൾ പറഞ്ഞു,"എനിക്കീ ഫോട്ടോ നല്ലിഷ്ടായി! എനിക്ക് ഇത് അയച്ചു തരുവോ?"
"പിന്നെന്താ!" അവൻ സമ്മതിച്ചു.
"എന്ന ചേട്ടായി ഫോട്ടോ എടുത്തോ! ഞാൻ ശല്യം ചെയ്യുന്നില്ല."
അവൾ തിരിയാനാഞ്ഞപ്പോൾ അവൻ പെട്ടന്നവളുടെ കൈ പിടിച്ചു. "താൻ വരുന്നോ? നമുക്ക് കുറച്ചു നടക്കാം."
"പിന്നെന്താ!" എന്നും പറഞ്ഞു അവർ നടന്നു.
അവൾ എന്തൊക്കെയോ സംസാരിച്ചു കൊണ്ട് നടക്കുകയാണ്. അവൻ അതൊക്കെ ആസ്വദിച്ചു അവളുടെ കൂടെ നടന്നു. ജീവിതം മുഴുവനും ഇവളുടെ സംസാരവും കേട്ട് ഇവളെ ഇങ്ങനെ നോക്കി ഇരുന്നാലും അത് ഒരിക്കലും മടിക്കില്ലെന്ന് അവനു തോന്നി. കുറച്ചു നടന്നു കഴിഞ്ഞു അവർ ഒരു പാറക്കെട്ടിൽ ഇരുന്നു.
"ചേട്ടായിടെ വീട്ടിൽ ആരൊക്കെ ഉണ്ട്?"
"പപ്പ, 'അമ്മ, പിന്നെ ഒരു ചേട്ടനും."
"ചേട്ടൻ എന്ത് ചെയ്യുന്നു?"
"us il ആണ്. അവിടെ settled ആണ്."
"മാരീഡ് ആണോ?"
"എന്തെ നോക്കുന്നോ?"
"ചേട്ടായി നെ പോലെ ആണ് കാണാൻ എങ്കിൽ ഒരു കൈ നോക്കാം." അവൾ കണ്ണിറുക്കി കാണിച്ചു.
"എന്നെ പോലെ വേണെങ്കിൽ എന്നെ നോക്കിയാൽ പോരെ?"
അവൾ ഒന്നും മിണ്ടാതെ ദൂരേക്ക് നോക്കി ചിരിച്ചു.
"ചിരിക്കിന്നാ? i need an answer. എന്തിനാ എന്നെ നോക്കാതെ എന്നെ "പോലെത്തെ" ചേട്ടനെ നോക്കുന്നെ?" അവൻ അവളുടെ കാലിൽ പിടിച്ചു വലിക്കുന്നത് പോലെ കാണിച്ചു.
"എന്റമ്മോ ! ചുമ്മാ ചോദിച്ചതാ! ഞാൻ ചേട്ടനെയും നോക്കുന്നില്ല, അനിയനെയും നോക്കുന്നില്ല. പോരെ?" അവൾ അവനെ നോക്കി ചിരിച്ചു....
ചുമ്മാ ആശിപ്പിച്ചിട്ടു ഇപ്പൊ ബിരിയാണി ഇല്ലെന്നോ! അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ! നീ എന്നെ നോക്കും ന്നും പറഞ്ഞിട്ട് പോയാൽ മതി ഇന്ന്." അവൻ കാമറ ബാഗിലേക്കു വച്ചു, ആ ബാഗ് അവൻ ഇരുന്ന പാറപ്പുറത്തു വച്ചിട്ട് എഴുന്നേറ്റു. ഷർട്ട് ന്റെ സ്ലീവ്‌സ് തെറുത്തു കയറ്റിക്കൊണ്ടു അവളുടെ അടുത്തേക്ക് വന്നു. ഇതുകണ്ടതും അവൾ "ഇല്ല, നോക്കൂല്ല" എന്ന് പറഞ്ഞിട്ട് ഓടി. പുറകെ അവനും ഓടി. മരങ്ങൾക്കിടയിലൂടെ ഓടുന്ന അവളെ പിടിക്കാൻ അവൻ പുറകെ ഓടി! അവൾ ഓടി ഓടി ഓരോ മരത്തിന്റെ പുറകിൽ ആയി ഒളിച്ചും പാത്തും ഓടാൻ തുടങ്ങി. കുറച്ചു കഴിഞ്ഞു അവന്റെ ഒച്ച ഒന്നും കേൾക്കാതിരുന്നപ്പോ അവൾ പതിയെ ചരിഞ്ഞു മരത്തിന്റെ ഒരു സൈഡ് ലൂടെ നോക്കി. അവിടെ അവനെ കാണാഞ്ഞു ഇപ്പുറത്തേക്കു തിരിഞ്ഞതും തൊട്ടു മുന്നിൽ ഇഷാൻ. അവൾക്കു ഓടാൻ കഴിയുന്നതിനു മുന്നേ അവൾ അവളുടെ ഇരു വശത്തും ആയി മരത്തിലേക്ക് കൈകൾ ഉറപ്പിച്ചു. 2 പേരും നല്ലോണം കിതയ്ക്കുന്നുണ്ടായിരുന്നു
"പറയെടി! നിനക്കെന്താ എന്നെ നോക്കിയാൽ?"
"ഹീഹി! നോക്കില്ല. അത്ര തന്നെ!"
"പറ്റില്ല! നീ എന്നെ ലൈൻ അടിക്കേണം!"
അവൾ പൊട്ടിചിരിച്ചുകൊണ്ടു ചോദിച്ചു,"ലൈൻ ഓ? താൻ എന്നാ എട്ടാം ക്ലാസ്സിൽ ആണോ പടിക്കുന്നോ?"
"താൻ എന്നാ? ഇച്ഛയാ ന്നു വിളിക്കെടി"
"അയ്യടാ! ഒരു ഇച്ചായൻ"
"എന്നതാടി എനിക്കൊരു കുഴപ്പം? അന്ന് നീ തന്നെ അല്ലെ എന്നെ ഇച്ചായൻ ന്നെ വിളിക്കുള്ളു എന്ന് പറഞ്ഞത്?"
"ഏഹ്! ഞാനോ? എപ്പോ?" അവളുടെ കണ്ണ് മിഴിഞ്ഞു.
"ഉണ്ടക്കണ്ണിങ്ങനെ ഉരുട്ടാതെ! അതിപ്പോ പുറത്തോട്ടു വീഴും."
"ഞാൻ എപ്പോ പറഞ്ഞെന്നു പറ" അവൾ പെട്ടന്ന് അവന്റെ ഷർട്ട് il പിടിച്ചു.
അവൻ അവളുടെ മുഖത്തേക്കും അവന്റെ ഷിർട്ടിലെ അവളുടെ പിടിത്തത്തിലേക്കും മാറി മാറി നോക്കി. അവൾ കൈമാറ്റി .
"പറ! പ്ളീസ്... ഞാൻ എന്താ അന്ന് പറഞ്ഞെ."
"നീ ഒന്നും പറഞ്ഞില്ല, ഗംഗേ!" അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു. അവൾ മുഖം വീർപ്പിച്ചു.
"നീ അന്ന് എന്നോട് പറഞ്ഞു..."
"മ്മ്മ്? പറഞ്ഞു?"
"നിനക്കെന്നെകണ്ടാൽ ചേട്ടായി എന്ന് വിളിക്കാൻ തോന്നത്തില്ലന്നു... നീ തന്നെയാ എന്നെ ഇച്ഛയാ ന്നു വിളിച്ചേ!"
"സത്യം?"
"ആടി! ഞാൻ എന്തിനാ കള്ളം പറയണേ!"
"സോറി, ചേട്ടായി! ഞാൻ അന്ന് കള്ളിന്റെ പുറത്തു.... എന്തൊക്കെയോ! സോറി!" അവൾ മുഖം താഴ്ത്തി.
അവൻ പതിയെ അവളുടെ മുഖം പിടിച്ചുയർത്തി. എന്നിട്ടു പതുക്കെ പറഞ്ഞു "നീ അങ്ങനെ വിളിച്ചോടി. എനിക്ക് ..." അവൻ പറഞ്ഞു തീരുന്നതിനു മുൻപേ അവൾ അവന്റെ വാ പൊത്തി.
"shhh! മിണ്ടല്ലേ! അത് കേട്ടോ?" അവൾ ചെവികൂർപ്പിച്ചു, അവനും ശ്രദ്ധിച്ചു.
"ആരോ അടക്കി പിടിച്ചു സംസാരിക്കുന്നതല്ലേ?" അവൻ ചോദിച്ചു.
"അതെ അതെ! ധാ ആ സൈഡ് ന്നാണെന്നു തോന്നുന്നു."
"വാ നോക്കാം" അവൻ ഒച്ച വരുന്ന സൈഡിലേക്ക് നടന്നു.
അരുവിക്ക് അരികിൽ തിങ്ങി വളരുന്ന മരങ്ങൾക്കിടയിലേക്കു അവർ ചെന്നു. അവിടെത്തെ കാഴ്ച കണ്ടു അവർ രണ്ടും ഞെട്ടി. അവർ തമ്മിൽ തമ്മിൽ നോക്കി.
"അങ്ങനെ ആണല്ലേ!" കൊച്ചു പതുക്കെ പറഞ്ഞു....
"ഓഹോ! ഇപ്പൊ ശെരിയാക്കി തരാം." എന്ന് പറഞിട്ടു ഇഷാൻ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു ഒരു ഫോട്ടോ എടുത്തു. എന്നിട്ടു ഉറക്കെ വിളിച്ചു "ഡാ കള്ള തിരുമാലി !"
അത് കേട്ട് പൊന്നുവും അവളുടെ മടിയിൽ കിടക്കുകയായിരുന്നു അനുവും ചാടി എഴുന്നേറ്റു. മുന്നിൽ ഇഷാനെയും കൊച്ചുവിനെയും കണ്ട അവർ ചമ്മി തലതാഴ്ത്തി നിന്നു.
"ഇതൊക്കെ എപ്പോ?" കൊച്ചു താടിക്കു കൈയും കൊടുത്തു എളിയിൽ കൈ കുത്തികൊണ്ടു ചോദിച്ചു.
"ഒരു ദുർബല നിമിഷത്തിൽ പറ്റിപോയി! അളിയാ. .. പെങ്ങളെ. ..നാറ്റിക്കരുത്! പ്ളീസ്" അനിരുദ്ധ് കെഞ്ചുന്ന പോലെ പറഞ്ഞു.
"എന്നാലും എന്റെ അളിയാ ഒരു വാക്കു പറഞ്ഞില്ലല്ലോ! " ഇഷാൻ അവന്റെ അടുത്തേക്ക് ചെന്ന് തോളത്തു കൈ ഇട്ടു കൊണ്ട് ചോദിച്ചു.
"എല്ലാം സടപടെ സടപടെ ന്നായിരുന്നു! അല്ലെടി മോളേ ?" അനിരുദ്ധ് ചെരിഞ്ഞു പൊന്നുവിനോടായി ചോദിച്ചു.
"അതെ!" അവൾ ഇളിച്ചു കാണിച്ചു!
"അയ്യടാ! അവളുടെ ചിരി നോക്കിയേ!" കൊച്ചു അവളുടെ വയറ്റത്ത് പതുക്കെ ഇടിച്ചു കൊണ്ട് പറഞ്ഞു.
"ഡാ കാര്യമായി ഞങ്ങളെ കാണേണ്ട പോലെ കണ്ടില്ലെങ്കിൽ ഞാൻ ഇത് നാട്ടിൽ ദേ ഇത് പോസ്റ്റർ ഒട്ടിക്കും ." ഇഷാൻ ഫോണിലെ ഫോട്ടോ അവരെ കാണിച്ചു കൊണ്ട് പറഞ്ഞു.
"പശ ഞാൻ തേക്കും!" കൊച്ചു ഇഷാന്റെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് ഉറപ്പിച്ചു പറഞ്ഞു.
"പൊന്നളിയാ.. എന്ത് വീണെങ്കിലും ചെയ്യാം! നീ ആ ഫോട്ടോ ഒന്ന് ഡിലീറ്റ് ചെയ്യൂ." അനിരുദ്ധ് പറഞ്ഞു.
"ഡിലീറ്റ് ചെയ്യുന്നില്ല. ഇരിക്കട്ടെ. ഒരു സെക്യൂരിറ്റി ക്കു. പേടിക്കേണ്ട പാസ്സ്‌വേർഡ് പ്രൊട്ടക്ടഡ് ഫോൾഡർ il ഇട്ടു വച്ചേക്കാം.ആരും കാണില്ല?" ഇഷാൻ പറഞ്ഞു.
"ഏതു? മറ്റേ അന്നെടുത്ത ഫോട്ടോ സേഫ് ആയിട്ട് വച്ചിരിക്കുന്ന ആ ഫോൾഡറിലോ?" അനു വേറെ ആരും കാണാതെ കൊച്ചുവിനെ ചൂണ്ടി കാണിച്ചുകൊണ്ട് ഇഷനോട് പറഞ്ഞു.
"ഏതു ഫോട്ടോ?" പൊന്നു ചോദിച്ചു.
"ഹെയ്യ്! ഒന്നും ഇല്ല... ഇവന് വട്ടാണ്!" ഇഷാൻ അനുവിന്റെ കൈപിടിച്ച് അമുക്കി.
"അത് എന്തായാലും...! ദേ അനു ചേട്ടായി... എന്റെ കൊച്ചിനെ പൊന്നു പോലെ നോക്കിക്കോണം, കേട്ടല്ലോ?" കൊച്ചു പൊന്നുവിനെ കെട്ടിപ്പിടിച്ചുകൊണ്ടു പറഞ്ഞു.
"അത് ഞാൻ ഏറ്റു മോളെ!" അവൻ പൊന്നുവിനെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു.
അവൾ നാണിച്ചു ചിരിച്ചു.
"ഇതിനും മാത്രേം നാണം വരാൻ എന്താ ഇവിടെ സംഭവിച്ചേ? ഏഹ് പൊന്നു? " കൊച്ചു ഒരു വഷളൻ ചിരിയോടെ പൊന്നുവിനോട് ചോദിച്ചു.
"ഒന്ന് പോയെടി പോത്തേ!" എന്ന് പറഞ്ഞു പൊന്നു കൊച്ചുവിനെ തള്ളിയതും, അവൾ മറിഞ്ഞു ഇഷാന്റെ ദേഹത്തൊട്ടും, അവൻ ബാലൻസ് കിട്ടാതെ 2 ഉം കൂടെ സൈഡിലെ അരുവിയിലേക്കും അലച്ചും കെട്ടി വീണു.
2 പേരും ഉച്ചി തൊട്ടു ഉപ്പൂറ്റി വരെ നനഞ്ഞു.
"എന്റെ കുഞ്ഞേ! നീ ഇത്രയൊക്കെ കഴിച്ചിട്ടും ഇത്രേം ആരോഗ്യമേ ഉള്ളോ? " അനു കൊച്ചുവിനെ വെള്ളത്തിൽനിന്നു വലിച്ചു കയറ്റിക്കൊണ്ടു ചോദിച്ചു.
"അത് എനിക്ക് ആരോഗ്യം കുറഞ്ഞിട്ടല്ല. ദേ ഇവൾക്ക് ആരോഗ്യം കൂടിയിട്ടാ!" കൊച്ചു പൊന്നുവിനെ ചൂണ്ടി പറഞ്ഞു.
"എടാ സോറി! ഞാൻ വെറുതെ തള്ളിയതാ നിന്നെ.വീഴുമെന്ന് കരുതിയില്ല" പൊന്നുവിന്റെ കണ്ണ് നിറഞ്ഞു.
"എന്റെ പൊന്നെ! അതിനു ഇനി കണ്ണ് നിറയ്‌ക്കേണ്ട. വെള്ളം അല്ലെ ആയുള്ളൂ! അത് ഉണങ്ങിക്കോളും.സാരില്ലെന്നേ!" കൊച്ചു പൊന്നുവിനെ ആശ്വസിപ്പിച്ചു.
"ഇതെന്താ നിങ്ങള് കുളിച്ചോ?" അങ്ങോട്ടേക്ക് വന്ന അമൻ ചോദിച്ചു. അനു അപ്പൊ ഇഷാനെ വെള്ളത്തിൽ നിന്ന് കരയിലേക്ക് വലിച്ചു കയറ്റുകയായിരുന്നു.
"ഇവിടെ എന്ത് ആഴം ഉണ്ടെന്നു നോക്കിയതാ. നല്ല ആഴം ഉണ്ട്." കൊച്ചു പറഞ്ഞു.
"നിങ്ങൾ എല്ലാവരും പൊന്നോ? ഞങ്ങൾ അങ്ങോട്ട് വന്നേനെല്ലോ." അനു പറഞ്ഞു.
"പോവേണ്ട? സമയം 4 കഴിഞ്ഞു. ഇതുങ്ങളെ ഹോസ്റ്റലിൽ കയറ്റേണ്ട." റയാൻ പറഞ്ഞു.
"ഓ! 4 ആയോ? എന്ന വാ നടക്കു." ഇഷാൻ പറഞ്ഞു.
നനഞ്ഞതു കാരണം കൊച്ചു അവളുടെ ജാക്കറ്റ് ഊരി കയ്യിൽ പിടിച്ചു. എല്ലാവരും കാര് ലക്ഷ്യമാക്കി നടന്നു.
കാറിനു അടുത്ത് എത്തിയപ്പോ കൊച്ചു ചോദിച്ചു,"ഈ നനഞ്ഞ ഡ്രസ്സ് ഇട്ടിട്ടെങ്ങനെയാ കാറില് ഇരിക്കുന്നെ. "
"അത് നേരാണല്ലോ" ഇഷാൻ പറഞ്ഞു, "നീ വാ".
അവൻ അവളെയും കൂട്ടി വരുണിന്റെ അടുത്ത് വന്നു പറഞ്ഞു," ഡാ നിങ്ങൾ കാറിൽ കയറിക്കോ. ഞങ്ങൾ ബൈക്കിൽ വരാം"
ഇത് കേട്ടതും വരുൺ അവനെ ഒരു കള്ളനോട്ടം നോക്കി.
"നനഞ്ഞ ഡ്രസ്സ് ഇട്ടു ഇരുന്ന സീറ്റ് ചീത്തയാവും. അതാ."
"ശെരി ശെരി" എന്ന് പറഞ്ഞു ബൈക്കിന്റെ കീ ഇഷാന് കൊടുത്തിട്ടു കാര് ന്റെ കീ അവൻ വാങ്ങിയിട്ട് പോയി.
ഇഷാൻ ബൈക്കിൽ കയറി. എന്നിട്ടു കൊച്ചുവിനോട് പറഞ്ഞു," വാ കേറൂ".
അവൾ അനുസരണ ഉള്ള കുട്ടിയെ പോലെ വന്നു കയറി....
(തുടരും)
രചന: സെഹ്‌നസീബ്

Loading...