ഓഡിറ്റോറിയത്തിൽ വേണുവിന്റെ ബെൻസ് കാർ വന്നു നിന്നു.. ഡ്രൈവറിങ് സീറ്റിൽ നിന്നും അവിനാഷ് പുറത്തേക്കിറങ്ങി.... കോ ഡ്രൈവർ സീറ്റിൽ നിന്നും വൈശുവും..... അവൾ കാറിന്റെ ബാക്ക്ഡോർ തുറന്നു പിടിച്ചു കൊണ്ടു എല്ലാവരേയും നോക്കി ചിരിച്ചു.... വൈക വലതു കാൽ വച്ചു ഇറങ്ങി എല്ലാവരെയും നോക്കി പുഞ്ചിരിച്ചു.... അവളുടെ പുറകെ തന്നെ ആനിയും കൂടി ഇറങ്ങി വന്നു..
വേണുവും ബാക്കിയുള്ളവരുമൊക്കെ അടുത്തടുത്ത കാറുകളിൽ വന്നിറങ്ങി... താലപ്പൊലിയുടെ അകമ്പടിയോടെ വൈക ഓഡിറ്റോറിയത്തിനകത്തേക്ക് കയറി...വൈകയേ ഓഡിടോറിയത്തിലെ റസ്റ്റ് റൂമിൽ ആക്കിയിട്ട് വേണുവും വീട്ടുകാരും വരനെ സ്വീകരിക്കാനായി പോയി.. ആനിയും വൈശുവും വൈകയുടെ കുറച്ചു ഫ്രണ്ട്സും കൂടി അവൾക്കു കൂട്ടിരുന്നു..
ആനി... ഇങ്ങോട്ടേക്ക് വന്നേ... എനിക്ക് എന്തോ പേടി ആകുന്നെടി....
എന്ത് പേടി.... ദേ പത്തര ആയിട്ടേയുള്ളു.... നീ ടെൻഷൻ ആകേണ്ട... പതിനൊന്നരയ്ക്കും പന്ത്രണ്ടുമണിക്കും ഇടയിൽ ആണ് മുഹൂർത്തം..
എന്നാലും..... എല്ലാരും വന്നോ.. മഹി വന്നിട്ട് ഒന്ന് വിളിച്ചത് പോലും ഇല്ലല്ലോ ചേച്ചി....
എന്റെ പൊന്നു മോളെ...... അവൻ സർപ്രൈസ് തരാനായിരിക്കും... അല്ലാതെ ഇപ്പോളത്തെ പിള്ളേർ അങ്ങനെ തന്നെ അല്ലെ...
വൈശു അവളെ സമാധാനിപ്പിച്ചു... ആനി പുറത്ത് പോയി അവൾക്ക് കുടിക്കാൻ വെള്ളം കൊണ്ടു കൊടുത്തു....
വൈശാലി പുറത്തേക്ക് ഇറങ്ങി എന്തായി കാര്യങ്ങൾ എന്ന് അന്വേഷിക്കാൻ ആയി.. അവൾ അഭിയുടെ അടുത്ത് പോയി..
അഭിയേട്ട... മഹിയുടെ വീട്ടുകാർ എത്തിയില്ലേ.... സമയം 11 ആകാറായല്ലോ.... അവര് വിളിച്ചായിരുന്നോ...
വന്നില്ല വൈശു.... വേണു അങ്കിൾ വിളിച്ചു നോക്കി... ബട്ട് കാൾ അറ്റൻഡ് ചെയുനില്ല.... അച്ഛനും കൂടി ട്രൈ ചെയുന്നുണ്ട്..
എനിക്ക് വല്ലാതെ പേടി ആകുന്നു ഏട്ടാ...
അവൾ അഭിയുടെ കൈകൾ മുറുകെ പിടിച്ചു.. അപ്പോഴേക്കും വേണുവും ബാക്കിയുള്ളവരുമൊക്കെ ടെൻഷൻ ആയി അങ്ങോട്ടേക്കും ഇങ്ങോട്ടേകും നടക്കാൻ തുടങ്ങി...
അല്ല വേണു.... ചെക്കൻ കൂട്ടർ വന്നില്ലേ.. ഇതിപ്പോൾ സമയം ഒരുപാട് ആയല്ലൊ...
ട്രാഫിക് എങ്ങാനും ഉണ്ടാകും കൃഷ്ണേട്ടാ.... വരും.. എത്താറായി...
വേണു മധുവിനെ നോക്കി, അയാൾ ഫോണിൽ തന്നെ ആണ്... സീത അവന്തികയുടെ അടുത്ത് ആണ്.. എല്ലാരുടെയും മുഖങ്ങളിൽ വേവലാതി പ്രത്യക്ഷപെട്ടു...
ഓഡിറ്റോറിയം ഗേറ്റ് കടന്നു ഒരു കാർ വന്നു വേണുവിന്റെ അടുത്തായി നിന്നു... സമാധാനത്തോടെ എല്ലാവരും ചെക്കനെ സ്വീകരിക്കാൻ ആയി ചെന്നു... കാറിന്റെ ഡ്രൈവർ സീറ്റിൽ നിന്നും പാർത്ഥനും മറുഭാഗത്തു നിന്നും പ്രിയയും പുറത്തേക്ക് ഇറങ്ങി...
ഹാ... നിങ്ങൾ വന്നോ... എന്താ ഇത്ര വൈകിയേ എന്നാലോചിക്കുവായിരുന്നു.....
ഒന്നും പറയാതെ പാർത്ഥനും പ്രിയയും തലകുനിച്ചു നിന്നു.... മധു അവരുടേ അടുത്തേക്ക് ചെന്നു അയാളുടെ കൈയിൽ പിടിച്ചു....
എന്താ പാർത്ഥൻ... അവരവിടെ......
മധു, വേണു.... ഒന്നിങ്ങോട്ട് വന്നേ... ഒരു കാര്യം പറയാൻ ഉണ്ട്....
അപ്പോഴേക്കും ആൾക്കാരൊക്കെ പിറുപിറുക്കാൻ തുടങ്ങിയിരുന്നു.... സീത തളർച്ചയുടെ അവന്തികയുടെ കൈയിൽ പിടിച്ചു.
വേണു... ഞാൻ പറയുന്നത് കേൾക്കണം.. തെറ്റാണ് എന്നറിയാം... എന്നാലും പറയാതിരിക്കാൻ ആകില്ല....
എന്താണെന്ന് വച്ചാൽ തെളിച്ചു പറ.....
മധുവിന് ദേഷ്യം വന്നു....
മധു... ഈ കല്യാണം നടക്കില്ല......
എന്താ...ചതിക്കാൻ നോക്കുന്നോ..
മധു ദേഷ്യം കൊണ്ടു പാർത്ഥന്റെ കോളറിൽ പിടിച്ചു. വേണു അപ്പോഴേക്കും കുഴഞ്ഞു വീഴാൻ തുടങ്ങി... സീത ഓടി വന്നു വേണുവിനെ താങ്ങി.. അപ്പോഴേക്കും കുറച്ചു ആൾക്കാരൊക്കെ അവരുടെ ചുറ്റും കൂടാൻ തുടങ്ങി...
ദേ പാർത്ഥൻ... വെറുതെ ഓരോന്ന് പറയാതെ തെളിച്ചു പറയെടോ...
ആൾക്കൂട്ടത്തിൽ നിന്നും ആരോ വിളിച്ചു പറഞ്ഞു..
അയാൾ വേണുവിന്റെ അടുത്ത് ചെന്നു ഇരുന്നു...
വേണുവിന്റെ കൈകൾ കൂട്ടിപിടിച്ചു കൊണ്ടു അയാളുടെ തല അതിലേക്ക് വച്ചു...
വേണു ക്ഷമിക്കണം..... മഹി ചതിച്ചു....... അവൻ വന്നില്ല.....
എന്തൊക്കെ ആണെടോ താൻ പറയുന്നത്... എനിക്ക്... എനിക്കൊന്നും മനസിലാകുന്നില്ല...
അപ്പോഴേക്കും പ്രിയ അവരുടെ അടുത്തേക്ക് വന്നു, സീതയുടെ അടുത്തായി ഇരുന്നു....
സീതേ.... അവരെല്ലാം ഒരാഴ്ച മുൻപ് എത്തിയത് ആണ്... നിങ്ങൾക്ക് അറിയാലോ... മഹി ഇന്നലെ ഉച്ചക്ക് എത്തും എന്നാണ് പറഞ്ഞിരുന്നേ.... വൈകുന്നേരം ആയിട്ടും കാണാഞ്ഞപ്പോൾ ട്രൈ ചെയുതു... എന്നിട്ടും അവനേ കിട്ടിയില്ല....
ഇന്നലെ രാത്രി 10 മണിയായപ്പോൾ അവന്റെ മൊബൈലിൽ നിന്നും ഏട്ടന് മെസേജ് വന്നു... അവന് കല്യാണത്തിനു താല്പര്യം ഇല്ലാ എന്നും... അവൻ ആൾറെഡി അവന്റെ കൂടെ പഠിച്ച കുട്ടിയുമായി റിലേഷൻ ആയിരുന്നു എന്നും, അവളെ രജിസ്റ്റർ മാര്യേജ് ചെയ്‌തെന്നും...
ഇന്ന് രാവിലെ മുതൽ എങ്ങനെ നിങ്ങളോടു പറയും എന്ന ടെൻഷൻ ആയിരുന്നു ഞങ്ങൾക്ക്... ഏട്ടനും മധുവിനും നിങ്ങളെ ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണം ആണ് ഞങ്ങൾ വന്നത്....
സീതയുടെ കൈകൾ പിടിച്ചു കൊണ്ടു പ്രിയ അവളെ നോക്കി.... സീത അവന്തികയെ പിടിച്ചു കരയാൻ തുടങ്ങി...
എന്റെ മോളോട് ഇനിയെന്ത് പറയും ഞാൻ.... അവൾ ഒരുപാട് ആഗ്രഹിച്ചതാണ്... ഞങ്ങളുടെ ആഗ്രഹം പറഞ്ഞപ്പോൾ എതിർക്കാതെ സമ്മതിച്ചു.... ഇനിയെന്റെ മോളെ എന്ത് ചെയ്യണം ഞാൻ......
ഏങ്ങി കരഞ്ഞു കൊണ്ടു സീത എഴുന്നേറ്റു വേണുവിന്റെ കോളറിൽ പിടിച്ചു....
പറയു വേണുവേട്ടാ.... നമ്മടെ മോളെ ഇനിയെന്ത് ചെയണം... അവളറിഞ്ഞാൽ സഹിക്കുവോ... എനിക്ക് വയ്യല്ലോ എന്റെ ദേവി......
സീത കുഴഞ്ഞു വീണു..... വേണു ആകെ തകർന്നു ഒന്നും പറയാനാകാതെ ഇരുന്നു.
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
ഇതൊന്നും അറിയാതെ റൂമിനകത്ത് ഇരിക്കുവാണ് വൈകയും ആനിയും...വൈകയ്ക്ക് ആകെ ടെൻഷൻ ആണ്.... സമയം ഇടക്കിടെ ആനിയോട് ചോദിക്കുന്നുമുണ്ട്...
ആനി... സമയം ഒരുപാട് ആയല്ലോ... വന്നില്ല അല്ലെ അവരൊന്നും.....
വന്നെന്നു തോന്നുന്നുണ്ട്.... ആളനക്കം കാണുന്നുണ്ട്... നീ ഇരിക്ക് ഞാൻ നോക്കട്ടെ....
ആനി ഫ്രണ്ട്സും ആയി പുറത്തേക്ക് പോയി.
വൈകാ ടെൻഷൻ അടിച്ചു കൈവിരൽ ഒക്കെ ഞൊട്ട വിട്ടു കൊണ്ടു ഇരുന്നു....
ആനി പുറത്തേക്ക് ഇറങ്ങിയപ്പോൾ ഓഡിറ്റോറിയം ഏകദേശം കാലി ആയിരുന്നു.... എന്താണ് സംഭവം എന്നവൾക്ക് മനസിലായില്ല... ആൾക്കാർ അടക്കി പിടിച്ചു ഓരോന്ന് പറയുന്നുണ്ട്... വർദ്ധിച്ച നെഞ്ഞിടിപ്പോടെ അവൾ ഓഡിറ്റോറിയത്തിനു പുറത്തേക്കു ഓടി..... ആൾക്കൂട്ടത്തിനിടയിൽ വേണുവിനെയും മധുവിനെയും ഒക്കെ കണ്ടപ്പോൾ അവൾക്കു പേടിയായി... ഓടികൊണ്ട് അവൾ സീതയുടെ അടുത്തേക്ക് ചെന്നു...
അയ്യോ.. ആന്റി.....
അവളെ കണ്ടപാടെ സീത ആനിയെ കെട്ടിപിടിച്ചു പതം പറഞ്ഞു കരയാൻ തുടങ്ങി..
എന്റെ മോളെ... പോയല്ലോടി..... എന്റെ വൈക മോള് എങ്ങനെ സഹിക്കും മോളെ.....
എല്ലാരും നമ്മളെ ചതിച്ചല്ലോ മോളെ.....
ആനിക്ക് ഒന്നും മനസിലായില്ല.. അവൾ അവന്തികയെ നോക്കി.. അവരാണെങ്കിൽ മധുവിന്റെ കൂടെ നിന്ന് പ്രിയയോടും പാർത്ഥനോടും സംസാരിച്ചു കൊണ്ട് നിൽക്കുകയാണ്.... വൈശു അപ്പോഴേക്കും വന്നു സീതയെ അവളിൽ നിന്നും മാറ്റി.... അഭി ആനിയെ എഴുനെല്പിച്ചു......
എന്താ.. ഏട്ടാ... കാര്യം പറയ്... മഹി വന്നില്ലേ.... മുഹൂർത്തം ആകാറായി......
മോള് വന്നേ... ഏട്ടൻ പറയട്ടെ.......
അവൻ അവളെ കൊണ്ടു ദൂരെ കുറച്ചു മാറി നിന്ന് കാര്യങ്ങൾ ഒക്കെ ഒരുവിധം അവതരിപ്പിച്ചു... ആനി അവനെ പിടിച്ചു കരയാൻ തുടങ്ങി.... സങ്കടം സഹിക്കാതെ അവൾ വിങ്ങി പൊട്ടി നിന്നു..
എന്റെ ഏട്ടാ.... അവളോട് എങ്ങനെ പറയും... എല്ലാരും കൂടി നിശ്ചയിച്ചപ്പോൾ കഷ്ടപ്പെട്ടാ അവള് മഹിയെ സ്നേഹിച്ചു തുടങ്ങിയെ... ഇനീപ്പോ എന്താ ചെയുക.... എനിക്ക് വയ്യ ഏട്ടാ അവളോട് പറയാൻ....
മോളെ... നിനക്കു മാത്രമേ അവളെ ആശ്വസിപ്പിക്കാൻ ആകു... നീ വേണം അവൾക്ക് ധൈര്യം കൊടുക്കാൻ....
എനിക്ക്... എനിക്ക് വയ്യാ ഏട്ടാ... എനിക്ക് ആകെ തളരുന്ന പോലെ ഉണ്ട്.......
ആനി... നീ റൂമിലേക്ക് ചെല്ല്..... വാ.....
അഭി അവളെയും കൊണ്ടു വൈക ഇരിക്കുന്ന റൂമിലേക്ക് നടന്നു...
മോളേ... നീ ചെല്ല്...... മ്മ്
ആനി മടിച്ചു മടിച്ചു റൂമിലേക്ക് കയറി.. വൈക കണ്ണാടിയിൽ നോക്കി ഇരിക്കുകയാണ്. അവളുടെ കണ്ണുകൾ കലങ്ങിയിട്ടുണ്ട്.... ആനി ഡോർ സൈഡിൽ തന്നെ മുഖം കുനിച്ചു നില്കുന്നത് വൈക കണ്ണാടിയിൽ കൂടി കണ്ടു.... അവളെ വൈക തലകൊണ്ട് മാടി വിളിച്ചു...
ആനി അവളുടെ ബാക്കിലായി പോയി നിന്നു അവളെ കെട്ടിപിടിച്ചു കരഞ്ഞു.....
മോളേ..... നീ... നീ... അറിഞ്ഞു അല്ലെ......
മ്മ്..... ഒരു ചേച്ചി വന്നു പറഞ്ഞു.....
എന്നെ ചതിച്ചു അല്ലെ ആനി..... എന്തിനു വേണ്ടിയാ മോളേ..... ഞാൻ... ഞാൻ.....
വൈക കീഴ്ചുണ്ട് കടിച്ചു കൊണ്ടു തല താഴ്ത്തി ഇരുന്നു...
അച്ഛൻ......
അങ്കിൾ പുറത്തുണ്ട്...... അവരോട് സംസാരിച്ചു കൊണ്ടു നിൽകുവാണ്.....
ഇനിയെന്ത് സംസാരിക്കാൻ..... എന്നെ സ്വീകരിക്കാൻ പറയാനോ....
വേണ്ട മോളേ...... മതി... എല്ലാം.... കല്യാണോം..... ഒരുങ്ങലും എല്ലാം.....
വൈക തിരിഞ്ഞു നിന്ന് ആനിയുടെ വയറിൽ മുഖം അമർത്തി കരയാൻ തുടങ്ങി... അവളെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ ആനി നിന്നു...
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
അതേ... ഇങ്ങനെ ഇരുന്നത് കൊണ്ട് വല്ല കാര്യവും ഉണ്ടോ.. കാര്യങ്ങൾ വന്നു പറഞ്ഞവരൊക്കെ പോയിട്ട് സമയം കുറച്ചു ആയല്ലൊ... വന്നവരിൽ പകുതി പേരും പോയിത്തുടങ്ങി.....
അത് തന്നെ.. ഇനി ആ കൊച്ചിനെ വീട്ടിൽ കൊണ്ടു പോകാൻ നോക്ക്....
ആൾക്കാരൊക്കെ പിറുപിറുക്കാൻ തുടങ്ങി.. മധു വേണുവിനെയും കൊണ്ടു അകത്തേക്ക് നടന്നു... ഓഡിറ്റോറിയത്തിനുള്ളിലെ ഒരു ഒഴിഞ്ഞ കോണിലായി ഇരുന്നു.. അവന്തികയും സീതയും മുത്തശ്ശിയും കുടുംബക്കാരും ഒക്കെ വന്നു അവരുടെ കൂടെ നിന്നു...
വേണു... ഇനിയെന്താ... മോളേം വിളിച്ചു പോകാം...
വേണുവിന്റെ സഹോദരൻ ആണ്... അയാൾ മധുവിനെ നോക്കി... മധു ഒന്നും പറയാനാകാതെ നിന്നു..വേണു മധുവിന്റെ കയ്യിൽ പിടിച്ചു..
എടാ മധു.... ഇനി ആരെങ്കിലും എന്റെ മോളേ കേട്ടുവോ... ഒരിക്കൽ മണ്ഡപം വരെ എത്തിയിട്ട് മുടങ്ങി എന്ന് പറഞ്ഞാൽ ആരാടാ പിന്നെ എന്റെ മോളേ.....
ഇപ്പോൾ ഇവിടെ വച്ചു നടക്കണം അവളുടെ കല്യാണം.... നീ പറയ് മധു...
ദേ വേണു... നീ എന്തൊക്കെ ആണ് പറയുന്നത്... ഇപ്പോൾ ആരു കെട്ടാന് ആണ്.... എവിടെ ചെക്കൻ...
ഓരോ ഭ്രാന്ത് പുലമ്പാതെ എഴുന്നേറ്റു വാ..
മുത്തശ്ശി അയാളെ ശാസിച്ചു.... വേണു അമ്മയുടെ അരികിൽ വന്നു അവരെ കെട്ടിപ്പിടിച്ചു...
അമ്മേ.... എന്റെ മോളുടെ ജീവിതം... ഇവിടെ നിന്നും സുമംഗലി ആകാതെ ഇറങ്ങിയാൽ എന്തായി തീരും...
എനിക്കറിയില്ല അമ്മേ..... ഞാൻ..... എന്താ പറയേണ്ടത്....
വൈകയുടെ വിവാഹം ഇന്ന് ഇവിടെ വച്ചു നടക്കണം... അതെന്റെ വാശിയാണ്.... അവര് നമ്മളെ ചതിച്ചില്ലേ അമ്മേ.....
മോനെ..... നമുക്ക് എത്രയും വേഗം തന്നെ നടത്താം... പക്ഷെ ഇന്ന് വേണ്ട മോനെ...... അവളുടെ അവസ്ഥ കൂടി നമ്മൾ മനസിലാക്കണ്ടേ...
അമ്മയ്ക്ക് അറിയാവുന്നതല്ലേ അവളെ..... ഒരുപക്ഷെ ഇനിയവൾ വേറൊരു കല്യാണത്തിനും സമ്മതിച്ചു തരില്ല... വാശിക്കാരി ആണല്ലോ...
ആ അമ്മക്ക് എന്തു പറയണം എന്നറിയില്ലായിരുന്നു.... ഒരച്ഛന്റെ മകളെ കുറിച്ച് ഉള്ള വിഷമം കണ്ടു എല്ലാവരുടെയും കണ്ണ് നിറഞ്ഞു.....
അപ്പോഴേക്കും വൈക ആനിയുടെ കൂടെ അങ്ങോട്ടേക്ക് വന്നു... അവളെ കണ്ടപ്പോൾ എല്ലാവർക്കും മനസിലായി ഒരുപാട് കരഞ്ഞെന്നു.. വൈക അച്ഛനെ കെട്ടിപിടിച്ചു...
അച്ഛാ... നമുക്ക് പോകാം...... മുഹൂർത്തം കഴിഞ്ഞല്ലോ... ഇനിയും ഇവിടെ എന്തിനാ നിൽക്കുന്നെ......
മോളേ.......
സീത വന്നു അവളെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി.. അവൾ അമ്മയെ ചേർത്ത് പിടിച്ചു....
അയ്യേ... എന്റെ അമ്മ കരയല്ലേ..... അവൻ പോട്ടെ അമ്മേ... അല്ലേലും വിവാഹം കഴിഞ്ഞു അവൻ എന്നെ ഇട്ടേച്ചു പോയിരുന്നെങ്കിൽ എന്തായേനെ... ഇതിപ്പോൾ ഒത്തിരി മോഹം തന്ന് അത് ഒരു നീർകുമിള പോലെ മഹി തന്നെ പൊട്ടിച്ചു കളഞ്ഞു... അത്രേ ഉള്ളു.....
എനിക്ക് സങ്കടം ഇല്ലാ അമ്മേ.. പക്ഷേ നിങ്ങളൊക്കെ ഇങ്ങനെ ചങ്ക് പൊട്ടി നില്കുന്നത് കാണുമ്പോൾ ഞാൻ തളർന്നു പോകുവാണ്...
വൈക ഊർന്നു നിലത്തേക്ക് ഇരുന്നു... വേണു അപമാനവും ദേഷ്യവും വാശിയും എല്ലാം ആയി അവളുടെ അരികിൽ ആയി നിന്നു... മധു അയാളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്... എന്നാൽ വിവാഹം നടത്തണം എന്ന വാശിയിൽ തന്നെ ആണ് അയാൾ....
അയാൾ എല്ലാവരെയും മാറി മാറി നോക്കി... പിന്നെ എഴുന്നേറ്റു ആൾകൂട്ടത്തിനിടയിലേക്ക് ചെന്നു....അവിടെ വേണുവിന്റേയും മധുവിന്റെയും ക്ലബ്‌മേറ്റ് ആയ അനന്തന്റെ അരികിൽ ആയി ചെന്നു... അയാളുടെ രണ്ടു കൈകളിൽ പിടിച്ചു കൊണ്ടു വേണു പറയാൻ തുടങ്ങി...
അനന്താ..... നിന്റെ മോൻ ആരോമലിനെ എനിക്ക് തന്നുടെ... എന്റെ മരുമകൻ ആയിട്ട്... ഈ അവസരത്തിൽ നിന്നോട് ഇതല്ലാതെ ഞാൻ വേറെന്ത് പറയാൻ ആണ്....
നിർവികാരനായി നിൽക്കുന്ന വേണു അയാളുടെ അടുത്ത് നിൽക്കുന്ന അനന്തന്റെ ഭാര്യയെ നോക്കി... അവരുടെ മുഖത്തു നല്ല തെളിച്ചം കണ്ടു വേണുവിനു ആശ്വാസം ആയി... തൊട്ടപ്പുറം നിൽക്കുന്ന ആരോമലിനെ വേണു ചേർത്ത് പിടിച്ചു..
പറയ് മോനെ.... എന്റെ മോളേ നീ സ്വീകരിക്കുമോ.... ഈ അങ്കിൾ മോന്റെ കാല് പിടിക്കാം....
അയ്യോ... എന്താ അങ്കിൾ ഇത്... ഞാൻ.... എനിക്ക്...
അവൻ വൈകയേ നോക്കി.... അവള് ആകെ ഷോക്ക് ആയി നിൽകുവാണ്.. അപ്പോഴാണ് പെയ്യാൻ വിതുമ്പി നിൽക്കുന്ന കാര്മേഘവുമായി ആനി അവനെ തന്നെ ഉറ്റു നോക്കികൊണ്ടു വൈഗയുടെ കൈയിൽ മുറുകെ പിടിച്ചു നില്കുന്നത് ആരോമൽ കണ്ടത്. നിസ്സഹായതയോടെ അവൾ അവനെയും വൈകയെയും മാറിമാറി നോക്കി.....
ആരോമൽ എന്ത് പറയണം എന്നറിയാതെ തറഞ്ഞു നിന്നു.... വേണു അവന്റെ തീരുമാനത്തിനായി കാത്തു നിന്നു... അനന്തൻ വന്നു വേണുവിന്റെ കൈകൾ ചേർത്ത് പിടിച്ചു...
വേണു... അമലുവിന് താല്പര്യം ഉണ്ടെങ്കിൽ ഇത് നടത്താൻ ഞങ്ങൾക്ക് സമ്മദം ആണ്.. അല്ലെ മായേ......
ഇടിത്തി പോലെ ആ വാക്കുകൾ വൈഗയുടെയും ആനിയുടെയും അമലിന്റെയും കാതുകളിൽ പതിച്ചു... ആനി കരഞ്ഞും കൊണ്ടു അകത്തേക്ക് ഓടി പോയി.... ആശ്വാസം നിറഞ്ഞ മുഖവും ആയി വേണു അനന്തനെ കെട്ടിപിടിച്ചു.....
തുടരും.....♦️
അഭിപ്രായങ്ങൾ അറിയിക്കണേ...
രചന: ചാരുവർണ്ണ
