ഇഷ്ടങ്ങളെ നഷ്ടമായ ഒരാൾക്ക് തന്റെ എല്ലാ സ്വപ്നങ്ങളെയും അതെ അളവിൽ തിരിച്ചു കിട്ടിയാൽ

Valappottukal
ഒരു കല്ല്യാണ വീട്ടിൽ വെച്ചാണ് ഈ സംഭവം നടക്കുന്നത്....,

അന്നെനിക്കു എട്ടു വയസ്സു പ്രായം....,

എല്ലാവരും കല്ല്യാണസദ്യയെല്ലാം കഴിച്ച് പായസവും കുടിച്ച് വിശ്രമിക്കുന്ന നേരം..,

എന്നേക്കാൾ രണ്ടോ മൂന്നോ വയസ്സുമാത്രം കൂടുതലുള്ള ഒരാൺക്കുട്ടി എന്നെ തന്നെ നോക്കുന്നു....,

സംഗതി ഞാനും അവനും ചെറിയ കുട്ടികൾ ആണെങ്കിലും അവന്റെ നോട്ടം എനിക്കത്ര പിടിച്ചില്ല....,

അവന്റെ കൂടെയുള്ളവർ അവിടെ കൂട്ടംകൂടിയിരുന്ന് തമാശകൾ പറയുന്നുണ്ട്....,

ഞാനാണെങ്കിൽ കല്ല്യാണത്തിനു വരുന്ന വഴി സ്ലൈഡ് വാങ്ങാൻ കടയിൽ കയറിയ അമ്മയോട് കരഞ്ഞു വാശിപ്പിടിച്ച് വാങ്ങിയ കുപ്പിപ്പച്ച കളർ കുപ്പിവളയിൽ നിന്നും രണ്ടു വള കൈയ്യിൽ നിന്ന് ഊരിയെടുത്ത് അതിന്റെ ചന്തം ആസ്വദിക്കുന്ന തിരക്കിലും....,

എന്നാലും ചിലപ്പോഴൊന്നും എന്റെ മനസ്സതിൽ ഉറച്ചു നിന്നില്ല ഇടക്കെ ഞാനവനെ നോക്കുമ്പോഴെല്ലാം അവനെന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു....,

സത്യത്തിൽ ഞാനന്ന് ഒരു കൊച്ചു ഐശ്വര്യറായ് തന്നെയായിരുന്നു അതു കൊണ്ടു തന്നെ അവനെന്നെ നോക്കുന്നതിൽ അത്ര വലിയ കുഴപ്പമൊന്നും പിന്നെ തോന്നിയില്ല....,

പക്ഷെ
പെട്ടന്നായിരുന്നു അവിടെയുണ്ടായിരുന്ന അവന്റെ ആന്റി അവനോട് ആ ചോദ്യം ചോദിച്ചത്....,

വിക്കിക്ക്...,
വലുതാവുമ്പോൾ എങ്ങിനത്തെ പെണ്ണിനെയാ കല്ല്യാണം കഴിക്കേണ്ടതെന്ന്....???

അതു കേട്ടതും എന്നെ ചൂണ്ടി കാട്ടി ആ കുട്ടി അലവലാതി പറയാ...,

"
എനിക്ക് ആ പെണ്ണിനെ കല്ല്യാണം കഴിച്ചാ മതിയെന്ന്.....,

അതു കേട്ടതും..,,

ശൊാാാ..........,

ഞാനങ്ങ് ചൂളി പോയി...,

അതിന്റെ ഷോക്കിൽ കൈയ്യിലുണ്ടായിരുന്ന രണ്ടു വളയും നിലത്തു വീണു പൊട്ടിയതും ഒന്നിച്ചായിരുന്നു....,

അവന്റെ കൂടെയുള്ളവരെല്ലാം അവനെയും എന്നെയും നോക്കി ചിരിക്കാൻ തുടങ്ങി...,

അവരു ചിരിച്ചതിനും അവനങ്ങനെ പറഞ്ഞതിനും എന്റെ വള പൊട്ടിയതിനും എല്ലാം കൂടി എനിക്കവനെ തല്ലിക്കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു....,

.എന്നാലും അവനങ്ങനെ പറയാൻ പാടുണ്ടോ...?
ഞാനൊരു കൊച്ചു കുട്ടിയാണെങ്കിലും ഞാനൊരു പെണ്ണല്ലെ...?

ആ ദുഷ്ടനങ്ങനെ പറയാൻ പാടുണ്ടോ....?

പിന്നെ ഞാനവിടെ നിന്നില്ല വേഗം അമ്മേടെ അടുത്തേക്ക് ഒാടിപോയി....,

എന്നെ കണ്ടതും അമ്മ പോകാൻ തിരക്കുക്കൂട്ടി ഞങ്ങൾ പോകുമ്പോഴും അവനെന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു....,

അങ്ങിനെ അതവസാനിച്ചു.....!

പിന്നീട് ഒരിക്കൽ പോലും അവനെ ഒന്നു കണ്ടിട്ടു കൂടിയില്ല..,

എന്റെ ജീവിതത്തിലെ ആദ്യത്തേയും അവസാനത്തേയും പ്രണയ ഒാർമ്മകൾ അതാണ്....,

കാരണം...,

ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് എന്റെ പപ്പയുടെ ബിസിനസ്സ് തകർന്നു പോയതും ഞങ്ങൾ കടകെണിയിൽ അകപ്പെട്ടതും....,

തുടർന്ന് സ്വന്തം വീട് വിൽക്കുകയും താമസ്സം വാടകവീട്ടിലുമായി....,

അതൊടെ സ്ക്കൂൾ പ്രായത്തിൽ തന്നെ യഥാർത്ഥ ജീവിതം അത്ര സുഖകരമല്ലാന്നും

ജീവിതസുഖങ്ങൾ അവസാനിക്കാൻ നിമിഷങ്ങൾ മതിയെന്നും മനസ്സിലായി....,

പിന്നെ എങ്ങിനെയെങ്കിലും പഠിച്ച് ഒരു ജോലി നേടിയെടുക്കുക എന്നതുമാത്രമായി മനസ്സുമൊതുങ്ങി....,

ഡിഗ്രിക്കു പഠിക്കുമ്പോൾ കല്ല്യാണാലോചനകൾ കൊണ്ട് തല്ലായിരുന്നു...,

വീട്ടിലെ സ്ഥിതി അറിയാവുന്നതു കൊണ്ട് ഞാനൊന്നിനും പിടി കൊടുത്തില്ല....,

പ്രണയപനിയുമായി കുറെ പേർ വന്നിട്ടുണ്ട്.....,

ആത്മാർത്ഥ പ്രണയത്തിന്റെ പാനപാത്രവുമായി വേറെയും ചിലർ...,

TV ൽ സിനിമയിലെ പ്രണയ രംഗങ്ങൾ പലതും കാണുമ്പോൾ അങ്ങിനെ ഒരാൾ എന്നെയും സ്നേഹിക്കാൻ ഉണ്ടായിരുന്നെങ്കിൽ എന്നൊക്കെ എനിക്കും തോന്നാറുണ്ട്....,

പക്ഷെ ആ സമയം എവിടെ നിന്നെങ്കിലും അനിയത്തിമാരുടെ

ചേച്ചിയേ......."

എന്നുള്ള ഒരു വിളി വരും ആ വിളി കാതിലെത്തുന്നതിന്റെ അടുത്ത നിമിഷം സകല പ്രണയ സങ്കൽപ്പങ്ങളും ആറി തണുത്തു പോവും.....,

ജോലി കിട്ടിയിട്ടെ കല്ല്യാണം കഴിക്കു എന്ന വാശിയിൽ നിൽക്കുമ്പോഴാണ് ഒഴിയാബാധ പോലെ ഒരു കല്ല്യാണ ആലോചന വന്നത്..,,

അതങ്ങിനെയാണല്ലൊ നമ്മുടെ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് കർത്താവീശോമിശിഹയാണല്ലൊ.....,

എതോ വലിയ ബിസിനസ് കുടുംബത്തിലുള്ളതാണത്രേ പയ്യൻ...,

പയ്യന്റെ അമ്മ എന്നെ പള്ളിയിൽ വെച്ചു കണ്ടിഷ്ടപ്പെട്ടതാണത്രെ.....,

കൂടാതെ പപ്പയുടെ പൂട്ടി കിടക്കുന്ന ബിസിനസ്സ് പുനരാരംഭിക്കാനുള്ള
സഹായവും കൂടി ചെയ്യാമെന്നവർ ഏറ്റതോടെ എന്റെ കാര്യം പരുങ്ങലിലായി...,

ചില കാര്യങ്ങൾ അങ്ങിനെയാണ് എത്ര മാറ്റി നിർത്തിയാലും നമ്മുടെ ഉറച്ച തീരുമാനങ്ങൾക്കു മുകളിൽ കയറി നിന്നു അവ നമ്മളെ നോക്കി  കൊഞ്ഞനം കുത്തും...,,

കുഞ്ഞനിയത്തിമാർക്കു കൂടി ഒരു ഭാവിയുണ്ടാവുമെന്ന് മമ്മി പറഞ്ഞപ്പോൾ

സമ്മതിക്കുകയല്ലാതെ മറ്റു വഴിയില്ലായിരുന്നു....,

അങ്ങിനെ അവരെന്നെ പെണ്ണു കാണാൻ വന്നു...,

പെണ്ണു കാണൽ ചടങ്ങിനു പക്ഷേ പെണ്ണിനു വലിയ റോളൊന്നും ഉണ്ടായിരുന്നില്ല...,

അമ്മക്കു ഇഷ്ടമുള്ള പെണ്ണിനെ മകനു വേണ്ടി വിലയിട്ടു വാങ്ങുന്ന ചടങ്ങല്ലെ...,
അതിൽ പെണ്ണിനെന്തു റോൾ....?

പക്ഷെ എന്നെ ആശ്ചര്യപ്പെടുത്തിയത് അവന്റെ അമ്മേടെ നോട്ടവും ഇടപ്പെടലുമായിരുന്നു.,.,

അവരെന്റെ അടുത്തു വന്ന് അതു വരെയും കാണാത്ത പോലെ എന്നെ തൊട്ടും തലോടിയും അടിമുടി വീക്ഷിച്ചു...,
പിന്നെ എന്നെ നോക്കി പുഞ്ചിരിച്ചു.,..,

ഇതിനൊക്കെയിടയിലും മറ്റൊരു കാര്യമോർത്ത് എന്റെ മനസ്സു വല്ലാതെ സങ്കടപ്പെടുന്നുണ്ടായിരുന്നു...,

അത്..,,

അമ്മയുടെ ഇഷ്ടങ്ങൾക്കു വേണ്ടി സ്വന്തം ഇഷ്ടങ്ങളെ മറക്കുന്ന അയാൾ

ഇനി ഭാവിയിലും അമ്മ പറയുന്നതു മാത്രം കേൾക്കാൻ തയ്യാറായാൽ...???

ഇതെല്ലാം ആലോജിച്ചു നിൽക്കുമ്പോഴാണ് കല്ല്യാണച്ചെക്കൻ അങ്ങോട്ടു കയറി വന്നത്....,

അവനെ അടുത്തു കണ്ടപ്പോൾ എനിക്കാദ്യം തോന്നിയത്...,

എന്നെക്കാൾ എത്രയോ നല്ല പഠിപ്പും പണവും ജോലിയും സമ്പത്തും ഒക്കെയുള്ള നല്ല സുന്ദരി പെണ്ണിനെ കിട്ടുമായിരുന്നിട്ടും

അമ്മയുടെ ഇഷ്ടത്തിനു വേണ്ടി....

ചുമ്മാ.....,
ഇവന് ഇനി വട്ടുണ്ടോ.,..?

ആളെ കാണാനാണേൽ ബൈക്കിന്റെ ഒക്കെ പരസ്യത്തിൽ കാണുന്ന മോഡലിനെ പോലുണ്ട്....,

അതോടെ കല്ല്യാണത്തിന്റെ കാര്യത്തിലും ഒരു
തീരുമാനമായി...,

പിന്നെ അവനുമായി സംസാരിക്കാൻ തുടങ്ങിയതോടെ അവനെ കാണാനുള്ള ഭംഗിയെക്കാൾ എത്രയോ ഇരട്ടി സൗന്ദര്യം

അവന്റെ ആത്മാർത്ഥമായ സമീപനത്തിലും സംസാരത്തിലും വാക്കുകളിലും ഉണ്ടെന്നു മനസ്സിലായതോടെ

അവനെ ഇഷ്ടപ്പെടാതിരിക്കാനാവില്ലെന്ന് എനിക്കും മനസ്സിലായി.,..,

കൂടെ അപ്പോൾ ഭയവും കൂടുകയായിരുന്നു...,

അവന് അവന്റെ അമ്മയോടുള്ള സ്നേഹം മനസ്സിലാക്കിയപ്പോൾ

അവർക്കിടയിലെ ശത്രുവായി ഞാൻ മാറിയെക്കുമോ എന്ന ഭയം....,

അതെന്നെ പിൻതുടർന്നു കൊണ്ടെയിരുന്നു....,

കല്ല്യാണത്തിന്റെ അന്ന് സ്വന്തം മകളെക്കാൾ സ്നേഹത്തോടെയും വാൽസല്യത്തോടെയുമാണ് അവരുടെ അമ്മ എന്റെ കൂടെ നിന്നത്....,

എന്നാൽ എന്നെ കൂടുതൽ ഭയപ്പെടുത്താനെ അതുപകരിച്ചുള്ളൂ....,

അവസാനം
ഭയപ്പാടോടെ ഞാൻ മണിയറയിലെക്ക് ആനയിക്കപ്പെട്ടു...,

എന്നെ കണ്ടതും അവൻ എഴുന്നേറ്റ് എന്റെരുകിലെക്കു വന്നു എന്നിട്ട് എന്റെ കൈയ്യിൽ നിന്ന് പാൽ ഗ്ലാസ്സ് വാങ്ങി മേശപ്പുറത്തു വെച്ചു...,

പിന്നെ ചിരിച്ചു കൊണ്ട് എന്നോട് ചോദിച്ചു

" എന്റെ അമ്മയെ എവിടെയെങ്കിലും കണ്ടതായി ഒാർമ്മിക്കുന്നുണ്ടോയെന്ന്...? "

അതു കേട്ടതും എന്റെ ഉള്ളം വീണ്ടും പിടച്ചു..,
എന്റെ നെഞ്ചിലൂടെ ഒരു മിന്നൽ കടന്നു പോയി...,
എന്റെ മനസ്സു ഒന്നാകെ ആടിയുലഞ്ഞു..,

ഈശ്വരാ...,
മണിയറയിലും അമ്മയോ....?

തുടർന്ന് എന്റെ മറുപടിക്കു കാത്തു നിന്നിരുന്ന അവനോട്

ഇല്ലെന്നർത്ഥത്തിൽ തലയാട്ടി....,

അപ്പോൾ അവൻ പറഞ്ഞു...,

നിന്നെ നിന്റെ വീട്ടിൽ വന്നു പെണ്ണു കാണും മുന്നേ എന്റെ അമ്മ നിന്നെ കണ്ടിട്ടു പോലുമില്ലാന്ന്....."

അതുകേട്ടതും നേരിയ അതിശയത്തോടെ ഞാനവനെ നോക്കിയതും അവൻ പറഞ്ഞു...,

അമ്മ എല്ലാം എന്റെ ഇഷ്ടത്തിനു വേണ്ടി സമ്മതിക്കുകയായിരുന്നു....,

ശരിക്കും ഞാനാ നിന്നെ കണ്ടിഷ്ടപ്പെട്ടത്...,

എനിക്കു നിന്നെ ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ അമ്മക്കു പോലും അത്ഭുതമായി....,

നാണം പേറി അമ്മ എന്നെ കണ്ടിട്ടേയില്ല...,

ഞാനിതു പറഞ്ഞപ്പോൾ അമ്മയെന്നെ കളിയാക്കി കൊല്ലാറാക്കി...,

അമ്മ തന്നെയാണ് നിന്നെ പള്ളിയിൽ വെച്ചു കണ്ടതായി പറയാൻ പറഞ്ഞത്..,

സത്യത്തിൽ ഞാനാണ് നിന്നെ കണ്ടിഷ്ടപ്പെട്ടതെന്നു സാരം....,

അവനതു പറഞ്ഞു തീർന്നതും...,

പെണ്ണു കാണലിന്റെ അന്ന് അവന്റെ അമ്മ എന്നെ ആദ്യമായി കണ്ടപ്പോലെ നോക്കി നിന്നതിന്റെ അർത്ഥം അപ്പോ എനിക്കു വളരെ വ്യക്തമായി  ബോധ്യപ്പെട്ടു...,

എല്ലാം കേട്ട് ഒന്നും മനസ്സിലാവാതെ നിൽക്കുന്ന എന്നെ നോക്കി അവൻ ചോദിച്ചു...,

ഒന്നും മനസ്സിലായില്ലാല്ലെ....??

ഇല്ലെന്നർത്ഥത്തിൽ ഞാൻ തലയാട്ടിയപ്പോൾ...,

അവൻ മേശപുറത്തു വെച്ചിരുന്ന ഗിഫ്റ്റ് പെയ്പ്പറിൽ പൊതിഞ്ഞ ഒരു ചെറിയ ബോക്ക്സ് എടുത്ത് എന്റെ കൈയ്യിൽ തന്ന് അതു തുറന്നു നോക്കാൻ എന്നോടാവശ്യപ്പെട്ടു...,

അവനെയും പൊതിയേയും ഞാനൊന്ന് മാറി മാറി നോക്കി....,

എന്നിട്ട് വളരെ സാവധാനം ഞാനാ പൊതിയഴിച്ചു....,

ഒരു ചെറുപുഞ്ചിരിയോടെ ഞാനതഴിക്കുന്നതും നോക്കി അവനും...,

പൊതി തുറന്നു അതിലെക്കു  നോക്കിയതും...,

കുറച്ചു വളപ്പൊട്ടുകൾ...!

അതെ സമയം തന്നെ  അവനെന്നോട് ചോദിച്ചു...,

ഒാർമ്മയുണ്ടോ എന്നെ....?

ചെറുപ്പത്തിൽ
ഒരു കല്ല്യാണ വീട്ടിൽ വെച്ച്
നിന്നെ ചൂണ്ടി കാണിച്ച്

എനിക്ക് ആ പെണ്ണിനെ കല്ല്യാണം കഴിച്ചാൽ മതിയെന്നു പറഞ്ഞൊരാളെ.....?

അന്നു ഞാനതു പറഞ്ഞപ്പോൾ നിന്റെ കൈയ്യിനു വീണുടഞ്ഞ വളയുടെ കഷ്ണങ്ങളാണിത്....,

അതു കേട്ടതും
ഒറ്റ നിമിഷം

ഞാൻ സ്തംഭിച്ചു പോയി...,

ഈശോയെ ഞാൻ ഇത്രമാത്രം ഭാഗ്യവതിയാണോ...?

ഞാനിതിന് അർഹതയുള്ളവളണോ...?

എന്റെ ഹൃദയം ദൈവസ്നേഹം കൊണ്ടു നിറഞ്ഞു....!

ഒറ്റപ്പെടലിന്റെ തീരാവേദനയിലും ആരുടെയോ മനസ്സിൽ ഞാൻ ഒളിഞ്ഞിരിപ്പുണ്ട്..."

എന്നൊക്കെയുള്ള FB പോസ്റ്റുകൾ വായിക്കുമ്പോൾ എനിക്കു തോന്നാറുണ്ട് ഇതു ശുദ്ധ വിഢ്ഢിത്തം അല്ലെയെന്ന്...?

എന്നാൽ ഇന്ന് അതും സത്യമായിരിക്കുന്നു..,,

എന്റെ എല്ലാ കുറവുകളോടെയും എന്നെ ഏറ്റെടുക്കാൻ എന്നെ ഏറ്റവും സ്നേഹിക്കുന്ന ആൾ തന്നെ വന്നു  ചേർന്നിരിക്കുന്നു...,

ഇതാണ് ഭൂമിയിലെ സ്വർഗ്ഗം....!

സ്നേഹത്തിന്റെ ആകാശം നമ്മുക്കായ് ചിറകു വിടർത്തിയ പോലെ.....,

പൊട്ടിയ വളപ്പൊട്ടുകൾ എന്റെ നെറ്റിയിലെ സിന്ദൂരത്തിലും ഹൃദയത്തിലും അലിഞ്ഞു ചേർന്നിരിക്കുന്നു....,

അതിന്നേക്കാളുപരി

ഒരു കടലോള്ളം ആഴത്തിലേക്ക് തന്റെ ഇഷ്ടങ്ങളെ നഷ്ടമായ ഒരാൾക്ക് തന്റെ എല്ലാ സ്വപ്നങ്ങളെയും അതെ അളവിൽ തിരിച്ചു കിട്ടിയാൽ എന്തായിരിക്കും അവരുടെ മനസ്സിന്റെ ആനന്ദം....,

അതുപോലെ..,

സന്തോഷം കണ്ണീരായി എന്നിൽ നിറഞ്ഞൊഴുകി..,

എന്നെ അവർ അത്രയെറെ സ്നേഹിക്കുന്നുണ്ടെന്നറിഞ്ഞ് ഞാനാ നിമിഷം തൊഴുകൈയോടെ അവർക്കു മുന്നിൽ മുട്ടു കുത്തി...,

അതു കണ്ടതും അവരെന്നെ പിടിച്ചെഴുന്നേൽപ്പിച്ച് അവരുടെ നെഞ്ചോടു ചേർത്തു പിടിച്ചു....,

തന്റെ അമ്മയോട് എളുപ്പം ഒട്ടി ചേരുന്ന ഒരു പിഞ്ചുകുഞ്ഞിനേപ്പോൾ എന്നെന്നെക്കുമായി ഞാനവരോട് ഒട്ടിചേർന്നു...!!!

രചന: Vineesh T Umakanthan
ഇഷ്ടമായെങ്കിൽ ലൈക്ക് ഷെയർ ചെയ്യൂ... വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ... കഥകൾ എപ്പോഴും വായിക്കൂ....
To Top