ദേവാമൃതം, ഭാഗം: 11

Valappottukal
പശ്ചാത്താപം എന്നിൽ നിറഞ്ഞു കവിഞ്ഞിട്ടും ആ മുഖത്തേക്ക് നോക്കാൻ ഞാൻ ധൈര്യപ്പെട്ടില്ല... അവിടെന്ന് ഓടിപ്പോകാനാണ് കണ്ണൻ വിധിച്ചത്...
കൃഷ്ണാ... എന്തിന് നീയിത് എന്നെ കൊണ്ട് ചെയ്യിച്ചൂ...????? 
ക്ലാസ്സിൽ എത്തി ഞാൻ എന്റെ സീറ്റിലെ ഡെസ്കിൽ തലവെച്ച് കിടന്നു.. കുറേ കഴിഞ്ഞ് രാധുവും അച്ചുവും കൂടി എന്നെ തട്ടിയുണർത്തി..
ഞാനുറങ്ങി പോയോ??
അച്ചു : "എന്താ മോളേ.. ദേവേട്ടന്റെ ക്ലാസ്സായത് കൊണ്ട് നേരത്തെ വന്നോ??"
രാധു : അതോ ഇന്നലെ ഇവിടെ കിടന്നാണോ ഉറങ്ങിയേ..
രണ്ടാളും എന്നെ കളിയാക്കി ചിരിച്ചു.. അവരോട് ഒന്നും പറയണ്ട എന്ന് കരുതി ഞാൻ കണ്ണ് തിരുമ്മി അവരെ നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്തു.. ഇടം വലം അവളുമാർ ഓരോന്ന് ചർച്ച ചെയ്ത് കൊണ്ടിരിക്കുമ്പോൾ ഞാനെല്ലാം കേൾക്കുന്ന ഭാവത്തിൽ ഇരുന്നു കൊടുത്തു..
ദേവേട്ടൻ ക്ലാസ്സിലേക്ക് കയറി വന്നത് കൊടുങ്കാറ്റ് വരുന്നത് പോലെയാണ്.. പെട്ടെന്ന് കുട്ടികളാരും മൂപ്പരെ കണ്ടില്ല.. അതുകൊണ്ട് എഴുന്നേറ്റ് നിന്നില്ല.. എല്ലാവരും അന്താരാഷ്ട്ര ചർച്ചകളിലായിരുന്നു..
പുള്ളി ഡെസ്കിൽ രണ്ട് മൂന്ന് വട്ടം ഉച്ചത്തിൽ കൊട്ടിയപ്പോൾ ക്ലാസ്സ് നിശബ്ദമായി...!
"എന്താ ഇനി ടീച്ചേർസിനെ ബഹുമാനിക്കാൻ പ്രത്യേകം പറയണോ???" 
എല്ലാവരും ചാടി എഴുന്നേറ്റ് ഗുഡ്ഡ്മോർണ്ണിംഗ് സാർ എന്ന് നീട്ടി പറഞ്ഞു..
"ഇങ്ങനെ പാട്ട് പാട് ഇത് നഴ്സറിയല്ല.. നൗ സിറ്റ് ഡൗൺ..!!!" 
ദേവേട്ടന്റെ കലിപ്പ് ക്ലാസ്സിലെ മൂപ്പരുടെ ഫാൻസിന് നല്ല പോലെ കൊണ്ടു.. അവരൊക്കെ വിഷമത്തിലായിരുന്നു..
" ദേവേട്ടൻ ആകെ മൂഡോഫ് ആണല്ലോ??" രാധു പറഞ്ഞു..
ഞാൻ തിരിഞ്ഞ് ചുറ്റും നോക്കി.. എല്ലാ വായ്നോക്കികളും മരണവീട്ടിൽ വന്ന് ഇരിക്കുന്നത് പോലെയുണ്ട്..
ആഹാ.. ട്രെയിൻ പോകുമോ ഇത് പോലെ??? എന്തൊക്കേയോ വാരി വലിച്ച് പഠിപ്പിച്ചു.. എന്നിട്ട് അവസാനമൊരു ഡയലോഗും..
"നാളെ ഇതിന്റെ നോട്ടെഴുതി 9മണിക്ക് തന്നെ എന്റെ ടേബിളിൽ വയ്ക്കണം.. ദെൻ ഇന്ന് പഠിപ്പിച്ചത് നാളെ ടെസറ്റിടും.. സാധാ ക്ലാസ്സ് ടെസ്റ്റാണെന്ന് കരുതി ആരും പഠിക്കാതെ വരണ്ട.. ഇങ്ങനെ രണ്ട് മൂന്ന് ടെസ്റ്റുകളിട്ട് ആ മാർക്ക് നിങ്ങളുടെ ഇന്റേണൽ മാർക്കായി കണക്കാക്കും.. ഇന്റേണൽ പ്രത്യേകമായി ഇടാനൊന്നും സമയമില്ല.. ആർക്കെങ്കിലും എതിർപ്പ് ഉണ്ടോ??? "
ഇങ്ങനെ ചോദിച്ചാൽ ആരേലും വായ് തുറക്കുമോ മനുഷ്യാ  ഒരുമാതിരി തീവ്രവാദികൾ തോക്കിന്റെ മുമ്പിൽ നിർത്തിയിട്ട് ചിരിക്കാൻ പറയും പോലെ..
ദേവേട്ടൻ എന്നെ ഒന്ന് നോക്കുന്നത് പോലുമില്ല..
ക്ലാസ്സ് കഴിഞ്ഞ് ഞാൻ ദേവേട്ടന്റെ പിന്നാലെ പോയി...
" ദേവേ... അല്ല.. സാറേ...."
എന്ത് സ്പീഡിലാണ് പോകുന്നത്..  ഹോ.. എനിക്ക് ഇനി ഓടാൻ വയ്യ.. ശ്വാസം മുട്ടുന്നു.. ഹാ ഇതിന്റെ മറുപടി നാളത്തെ ടെസ്റ്റിന് പഠിച്ച് കാണിച്ച് കൊടുക്കാം.. ഹല്ല പിന്നെ..!!! എന്നോടാ കളി.. 
വൈകിട്ട് വീട്ടിലെത്തിയിട്ട് കുളിക്കുന്നതിന് മുമ്പേ തന്നെ മൈക്രോബയോളജി ടെക്സ്റ്റ് കൈയിൽ എടുത്തു.. ഇന്ന് എന്താ പഠിപ്പിച്ചേ എന്ന് പോലും അറിയില്ല.. ചാപ്റ്ററിന്റെ പേര് ബോർഡിൽ കുത്തിവരച്ചത് കൊണ്ട് മാത്രം ഏതാണ് പഠിപ്പിച്ചത് എന്നറിയാമായിരുന്നു.. ബോർഡിലെ കൈയ്യക്ഷരം കണ്ടാൽ ഡോക്ടർമാർ തോറ്റ് പോകും.. എക്സാം ഉണ്ടെന്ന് പറഞ്ഞിട്ട് പോയത് കൊണ്ട് മാത്രം ആ വൃത്തികെട്ട കൈയ്യക്ഷരത്തിൽ നിന്ന് സംഭവം എന്താണെന്ന് വായിച്ചെടുക്കാൻ മെനക്കെട്ടു...
ഹാ.. ഇനി പഠിക്കട്ടെ... എന്തായാലും ആ ടോപ്പിക്ക് ഫുൾ പഠിച്ചേക്കാം.. ഏത് വരെ പഠിപ്പിച്ചു എന്ന് ഒരെത്തും പിടിയുമില്ല..
ഷാറാണ് അത്രേ ഷാറ്..  നാളെയാകട്ടെ.. എന്റെ നല്ല മാർക്ക് കാണുമ്പോൾ എന്തെങ്കിലുമൊക്കെ സംസാരിക്കാൻ വരുമല്ലോ.. അപ്പോൾ ഞാൻ പറയും എന്നോടുള്ള ദേഷ്യം ബാക്കി പിള്ളേരോട് കാണിക്കരുതെന്ന്.. 
വന്നിട്ട് വേഷം പോലും മാറാതെയിരുന്ന് പഠിക്കുന്ന എന്നെ കണ്ട് അമ്മ അടുത്തേക്ക് വന്നു..
"എന്താ അമ്മൂ...?? പരീക്ഷ ഉണ്ടോ..??"
"ആഹ്.. സംസാരിച്ച് കളയാൻ നേരമില്ല.. കുറേ ഉണ്ട്.." ഞാൻ ബുക്കിൽ നിന്ന് മുഖമെടുത്തില്ല..
ഇടയ്ക്കൊന്ന് പോയി അഞ്ച് മിനിറ്റുകൊണ്ട് കുളിയും തേവാരവും കഴിഞ്ഞ് വന്ന് വീണ്ടും പഠിക്കാനിരുന്നു..
കോട്ടുവായ് ഇടുമ്പോൾ നമ്മടെ കലണ്ടർ കണ്ണനെ കണ്ട് ഞാനൊന്ന് ഇളിച്ചു പറഞ്ഞു..
" തനിക്ക് ഞാൻ വെച്ചിട്ടുണ്ടൈടോ..?? "
വീണ്ടും ബുക്കിലേക്ക് നോക്കീട്ട് എന്തോ ഓർത്തിട്ടെന്ന പോലെ കണ്ണനെ വീണ്ടും നോക്കി ഞാൻ തൊഴുത് പറഞ്ഞു..
"എന്റെ പൊന്നോ.. ഞാനൊന്നും പറഞ്ഞിട്ടില്ലേ.. ഇനി അതിന് നാളെ പാര വെയ്ക്കല്ലേ.."
ചോറുണ്ണാൻ കൂടി ഞാൻ എഴുന്നേൽക്കാത്തത് കൊണ്ട് അമ്മ വന്ന് എനിക്ക് ചോറ് വാരി തന്നു.. ചേച്ചി പെണ്ണിന് എന്റെ ഇരുപ്പ് കണ്ട് സങ്കടമായി.. ഇങ്ങനെ ഇരുന്നാൽ തലവേദന വീണ്ടും വരുമെന്ന് പറഞ്ഞ് എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.. ഞാഫ അനങ്ങിയില്ല..
രാത്രി പതിനെന്നോടെ ബുക്ക് അടച്ച് വെച്ച് ഞാൻ കിടന്നു.. കണ്ണനെ നോക്കി പ്ലീസ് പണി തരല്ലേ എന്ന് കൊഞ്ചി..
പിറ്റേന്ന് കോളേജിൽ....
ഫസ്റ്റ് അവർ തന്നെ ദേവേട്ടന്റെ ക്ലാസ്സാണ്.. നോട്ടെഴുതി പഠിച്ചതുകൊണ്ട് ഞാൻ ആദ്യമേ എന്റെ നോട്ട് ബുക്ക് പുള്ളിയുടെ ടേബിളിൽ കൊണ്ട് വച്ചു.. കുറേ പേർക്ക് നോട്ടെഴുതാൻ പറ്റിയില്ല.. കുറേ പേർക്കാണെങ്കിൽ പഠിക്കാനും.. എനിക്ക് പിന്നെ ഒരു തരം വാശി ആയിരുന്നല്ലോ.. അതുകൊണ്ട് രണ്ടും നടന്നു..
ദേവേട്ടൻ കലിപ്പിച്ച് വന്ന് ക്വസ്റ്റ്യൻ എഴുതി ബോർഡിലിട്ടു.. 15മാർക്കിന്റെ എസ്സേയാണ്.. ഭാഗ്യം പഠിച്ച ചോദ്യം തന്നെയാണ്.. താങ്ക്യൂ കണ്ണാ.. 
എക്സാമിന് അഡീഷണൽ ഷീറ്റ്സ് വാങ്ങി ഞാൻ എഴുതി തകർക്കുമ്പോൾ അച്ചുവിന്റേയും രാധുവിന്റേയും അടക്കം ക്ലാസ്സിലെ എല്ലാ തരുണീമണികളുടേയും മുഖം കടന്നൽ കുത്തിയത് പോലെയിരുന്നു..
അഡീഷണൽ ഷീറ്റ് പിന്നേയും പിന്നേയും ചോദിക്കുന്നത് കണ്ട് ദേവേട്ടന്റെ കണ്ണ് തള്ളുന്നത് ഞാൻ കണ്ടില്ലെന്ന് നടിച്ചു.. അതും ശ്രദ്ധിച്ചിരുന്നാൽ ഒന്നും എഴുതാൻ പറ്റില്ല..
അഡീഷണൽ ഷീറ്റ് അല്ലേടോ.. തന്റെ കിഡ്നിയൊന്നും അല്ലല്ലോ ഞാൻ ചോദിച്ചത്.. ഹും 
സമയം കഴിഞ്ഞ് ദേവേട്ടൻ എല്ലാവരുടേയും പേപ്പർ പിടിച്ച് വാങ്ങിച്ചുകൊണ്ട് പോയി.. എന്റെ മാത്രം വാങ്ങിയില്ല..
ഡോ ഡോ.. താനെന്താ മൂങ്ങയാണോ പകല് കണ്ണ് കാണെതെയിരിക്കാൻ.. 
ഞാൻ എഴുന്നേറ്റ് ചെന്ന് അങ്ങേര് അടുക്കി കൊണ്ടിരിക്കുന്ന പേപ്പേർസ്സിന്റെ മുകളിൽ കൊണ്ട് വച്ചിട്ട് സ്ലോ മോഷനിൽ നടന്നു.. ശ്ശൊ.. ബാക്കിൽ ഒരു ബോംബൊക്കെ ഇടണമായിരുന്നു.. ഒരു മാസ്സ് ബാക്ക്ഗ്രൗണ്ട് മൂസിക്ക് കൂടിയുണ്ടെങ്കിൽ പൊളിച്ചേനെ.... 
ബെല്ലടിച്ചതിന് ശേഷം ദേവേട്ടൻ പോയപ്പോൾ രാധുവും അച്ചുവും കൂടി എന്നെ പൊതിഞ്ഞു കുടഞ്ഞു..
രാധു : നീയും നിന്റെ ദേവേട്ടനും കൂടിയുള്ള ഒത്തുകളി ആണല്ലേടീ... 
അച്ചു : ക്വസ്റ്റൻ നേരത്തേ കിട്ടി കാണുമല്ലോ.. എന്തൊക്കെയായിരുന്നു.. എഴുതുന്നു.. എഴുന്നേൽക്കുന്നു.. ഷീറ്റ് വാങ്ങിക്കുന്നൂ... ഞങ്ങടെ ജീവിതം വെച്ച് വേണമായിരുന്നോടീ നിങ്ങൾക്ക് കളിക്കാൻ.. 廊
ഇവളുമാരോട് ഇപ്പൊ എന്ത് പറയാൻ..  രണ്ടും പിണങ്ങിയിരുന്നു..
ദേവേട്ടൻ വൈകിട്ടത്തെ അവറിൽ പേപ്പർ കറക്റ്റ് ചെയ്ത് തരുമെന്ന് പറഞ്ഞിരുന്നു.. പല സുന്ദരിമണികൾക്കും 'ദേവേട്ടന്' അവരോടുള്ള ഇംപ്രഷൻ പോകുമല്ലോ എന്ന ടെൻഷനായിരുന്നൂ.. അല്ലാതെ പരീക്ഷയ്ക്ക് പൊട്ടുമോ എന്നല്ല..
പരീക്ഷയ്ക്ക് പൊട്ടിയാൽ മണ്ടൻ പരീക്ഷയ്ക്ക്...അതായത് റീഡൂ എക്സാമിന് ദേവേട്ടനെ വീണ്ടും കാണമല്ലോ എന്ന് ആഗ്രഹിക്കുന്നവർ വേറെ.. ഇവളുമാരൊക്കെ എന്തിന്റെ കുഞ്ഞാണാവോ 
ലാസ്റ്റ് അവർ ദേവേട്ടൻ വന്നു.. പേപ്പർകെട്ട് ടേബിളിൽ എടുത്തുവച്ച് കൈകെട്ടി എല്ലാവരേയും നോക്കി നിന്നു.. എന്നിട്ട് പറഞ്ഞു..
"നിങ്ങളിൽ നിന്ന് ഞാനിതൊരിക്കലും പ്രതീക്ഷിച്ചില്ല കുട്ടികളേ..."
അയ്യടാ.. കുട്ടികളോ.. പോത്ത് പോലെ വളർന്ന ഞങ്ങളോ.. താനെപ്പഴാടോ കിളവനായത്.. ക്രാ ത്ഫൂ.. 
"ഞാനിന്നലെ എന്തോ ദേഷ്യത്തിലായിരുന്നു.. പഠിപ്പിച്ചത് നിങ്ങൾക്ക് മനസ്സിലായിട്ട് കൂടി ഇല്ലെന്നാണ് ഞാൻ കരുതിയത്.. പക്ഷേ നിങ്ങളെന്നെ ഞെട്ടിച്ചു.. നല്ല മാർക്കാണ് എല്ലാവർക്കും.." മൂപ്പർ ഉത്തരക്കടലാസ് കെട്ട് കൈയിലെടുത്തതും എല്ലാവരുടേയും നെഞ്ചിടിച്ചു.. ഞാൻ നെഞ്ചും വിരിച്ചിരുന്നു..
ഓരോ പേരെടുത്ത് അവരോർക്ക് ഉത്തര കടലാസ് കൊടുത്തു.. എല്ലാവരോടും വെരി ഗുഡ് എന്നൊക്കെ പറയുന്നുണ്ട്..
എന്തൊക്കേയോ കാട്ടി കൂട്ടിവച്ച അച്ചുവിനും രാധുവിനും പാസ്സ് മാർക്ക്..! ഹോ ദേവേട്ടൻ ഇത്ര വിശാലമനസ്ക്കനാണെങ്കിൽ എനിക്ക് ഫുൾ മാർക്കായിരിക്കുമല്ലോ... " 
അവസാനത്തെ ഊഴം എന്റേതായിരുന്നു..
" അമൃത... " എന്റെ പേര് വിളിച്ചതും ഞാൻ എഴുന്നേറ്റു..
പുള്ളി കൈയും കെട്ടി നോക്കി നിന്നു കുറച്ച് നേരം..
വേഗം അഭിനന്ദിക്കടോ.. 
" അമൃത.. കുറേ അഡീഷണൽ ഷീറ്റ് വാരിക്കൂട്ടിയത് കൊണ്ട് ഒന്നുമായില്ല.. കറക്റ്റ് ആൻസർ എഴുതണം.. ഞാനെങ്ങനെ മാർക്ക് തരും.. പോയിന്റസൊന്നുമില്ല.. സോ റീഡൂ എഴുതാൻ റെഡിയായിക്കോ.. നാളെ സ്റ്റാഫ് റൂമിൽ വച്ച്.. ഓക്കേ.."
ഇപ്പോ ബോംബ് എറിഞ്ഞ് ബാക്ക് ഗ്രൗണ്ട് മ്യൂസിക്കിട്ട് സ്ലോ മോഷനിൽ പോകുന്നത് ദേവേട്ടനാണ്.. എന്റെ നെഞ്ചത്ത് തന്നെ ബോംബെറിഞ്ഞിട്ടാണ് പോകുന്നത്..
യൂ ടൂ കണ്ണാ.... 
അച്ചുവും രാധുവും ഊറിചിരിച്ചു.. എഴുന്നേറ്റ് നിൽക്കുന്നത് കൊണ്ട് ക്ലാസ്സിലെ സകല ശൃംഗാരികളും എന്നെ കളിയാക്കി ചിരിക്കുന്നത് എനിക്ക് കാണാമായിരുന്നു.. ഇടയ്ക്ക് എവിടുന്നെക്കേയോ 'അഡീഷണൽ ഷീറ്റ്' 'അഡീഷണൽ ഷീറ്റ്' എന്ന് ആരോ വിളിച്ച് പറയുന്നുണ്ട്.. കളിയാക്കുന്നതായിരിക്കുമോ... 
ഏയ്.. അല്ലായിരിക്കും.. അല്ലേ?? 
എന്റെ പേപ്പർ സാർ... അല്ല.. ദേവൻ ഷാർ കൊണ്ട് പോയോണ്ട് ആർക്കും ചെക്ക് ചെയ്യാൻ പറ്റിയില്ല..
രണ്ടും കല്പിച്ച് ഞാൻ യൂണിഫോം ചുരിദാറിന്റെ ത്രീ-ഫോർത്ത് കൈയ്യിന്റെ അറ്റം മടക്കാൻ നോക്കിയിട്ട് ചീറ്റിപോയ ഭാവം പുറത്ത് കാണിക്കാതെ കൈയിലെ വാച്ച് ഒന്നുടെ മുറുക്കി കെട്ടി കലിപ്പിൽ ക്ലാസ്സിൽ നിന്ന് ഇറങ്ങി..
മനസ്സിൽ രജനീകാന്തിന്റേയും വിജയ് അണ്ണന്റേയും മാസ്സ് ബിജിഎം കേട്ടുകൊണ്ട് സ്റ്റാഫ്റൂമിലേക്കുള്ള ഇടവഴി കയറി..
കണ്ണ് ചുവക്കണ് പല്ല് കടിക്കണ്
മുഷ്ടി ചുരുട്ടണ് ആകെ വിയർക്കണ്
ശ്ശൊ ഒരു കൂളിംഗ് ഗ്ലാസ്സ് കൂടി വേണായിരുന്നു..!!
ഞാൻ സ്റ്റാഫ് റൂമിന്റെ വാതിൽക്കൽ എത്തി.. ദേവേട്ടൻ മാത്രമുണ്ട് അവിടെ..
"ഡോ..!!!!"  ഞാൻ അലറി..
പെട്ടെന്ന് അലമാരയുടെ സൈഡിൽ നിന്നും ബുക്ക് ഷെൽഫിന്റെ പിന്നിൽ നിന്നും മറ്റ് മിസ്സ്മാരും സാറുമാരും തല നീട്ടി നോക്കി..
ദൈവമേ..!! ഇവരൊക്കെ ഇവിടെ ഉണ്ടായിരുന്നോ.. 
HOD മാം എന്റെ അടുത്തേക്ക് വന്നു..
"അമൃത..!! ബിഹേവ് യുവർസെൽഫ്..!! ആരോട് സംസാരിക്കാനാണ് ഇങ്ങോട്ട് വന്നത്???" 
ഇത് എവിടെ ഒളിച്ചിരിക്കുകയായിരുന്നു കൊച്ച് കള്ളി?? ഞാൻ കണ്ടില്ലല്ലോ?? 
"അത് മാം.. ഞാൻ എന്തോ ആലോചിച്ച് വന്നപ്പോൾ..." 
"തനിക്ക് തോന്നുന്നതൊക്കെ വിളിച്ച് പറയാനുള്ള സ്ഥലമല്ല ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് റൂം...!! "
പിന്നെ അമ്മച്ചി എന്തൊക്കേയോ ഇംഗ്ലീഷിൽ കാച്ചിക്കുറുക്കി തുടങ്ങി..
ഞാൻ എല്ലാത്തിനും ഇളിച്ചുകൊണ്ട് നിന്ന് യാ യാ എന്ന് തലയാട്ടി.. അല്ലാതിപ്പോൾ എന്ത് ചെയ്യാനാണ്.. 
അപ്പോഴേക്കും ദേവേട്ടൻ ഞങ്ങൾക്കിടയിലേക്ക് കടന്ന് വന്നു..
" എന്താ മാം പ്രശ്നം??? "
ഓഹ് വന്നോ.. ഇതിന്റെ കൂടി കുറവേ ഉണ്ടായിരുന്നുള്ളൂ.. 
"സീ ദേവൻ സർ.. അമൃത വഷളായി വരികയാണ്.. ഈ കുട്ടി ഇങ്ങനൊന്നും ആയിരുന്നില്ല.. പഠിപ്പ് കണക്കാണ്.. ഇപ്പോൾ ഡിപ്പാര്‍ട്ട്മെന്റിൽ കയറി വന്ന് ബഹളം വയ്ക്കാനും മുതിർന്നിരിക്കുന്നു.."
ഞാനല്ലോ നിങ്ങളല്ലേ അമ്മച്ചീ ഇപ്പോഴും ബഹളം വയ്ക്കുന്നത് 
"ഇതിനൊക്കെ സസ്പെൻഷനാണ് മരുന്ന്.. പക്ഷേ മാം.. പെൺകുട്ടിയല്ലേ.. തത്ക്കാലം വിട്ടേക്കൂ..  എന്തെങ്കിലും അബദ്ധം പറ്റിയതാകും.. "
"ഹമ്മ്....ദേവൻ പറഞ്ഞത് കൊണ്ട് മാത്രം.... " അമ്മച്ചി എന്നെ തറപ്പിച്ചു നോക്കിയിട്ട് പോയി..
അയ്യോടാ.. ദേവൻ പറഞ്ഞത് കൊണ്ട് മാത്രം വെറുതേ വിട്ടോ.. നിങ്ങൾടെ ഇളക്കം എനിക്ക് മനസ്സിലാവണില്ല എന്ന് വിചാരിക്കണ്ട.. 
ദേവേട്ടൻ പൊയ്ക്കോളാൻ ആംഗ്യം കാണിച്ചു.. ഞാൻ തിരിഞ്ഞ് നടന്നു.. ശ്ശെ.. ഇപ്പോ ക്ലാസ്സിൽ ചെന്നാൽ അവളുമാരുടെ ചോദ്യങ്ങൾക്കൊക്കെ ഉത്തരം കൊടുക്കേണ്ടി വരും.. സോ ഒന്ന് കറങ്ങി വരാമെന്ന് കരുതി.. അപ്പോഴേക്കും അവരോട് കള്ളം പറയാനുള്ള ഐഡിയ കിട്ടുമല്ലോ.. ഏത്?? 
ഞാൻ ക്ലാസ്സിലേക്ക് പോകാതെ എതിർദിശയിലേക്ക് പോകുന്നത് കണ്ട് ദേവേട്ടൻ പിന്നാലെ വന്നു..
"ഒന്ന് നിന്നേടീ അവിടെ.." ദേവേട്ടൻ പിന്നിൽ നിന്ന് വിളിച്ചു..
ഞാൻ തിരിഞ്ഞ് നോക്കി.. ദേവേട്ടൻ എനിക്കരികിൽ വന്നു..
"ഞാനില്ലായിരുന്നെങ്കിൽ കാണായിരുന്നു.. മോള് സസ്പെൻഷനും വാങ്ങി വീട്ടിലുരുന്നേനെ..!!"
ഞാൻ ചുണ്ട് കോട്ടി കാണിച്ചു..
"അഹങ്കാരത്തിന് ഒരു കുറവുമില്ല അല്ലേ??? "  ദേവേട്ടൻ ചൂടായി.. "നീയെന്തിനാ ഇപ്പോ സ്റ്റാഫ് റൂമിലേക്ക് വന്നത്??"
"എന്തിനാ എന്നെ എക്സാമിന് തോൽപ്പിച്ചത്?? പറയ്.. ഞാനെല്ലാം എഴുതിയതല്ലേ..?? എല്ലാവരേയും ജയിപ്പിച്ച് വിട്ടിട്ട് എന്നെ മാത്രം തോൽപ്പിച്ചുവോ??"
ദേവേട്ടൻ ചിരിക്കുകയാണ് ചെയ്തത്.. എനിക്കത് കണ്ട് കലി കയറി..
"നിങ്ങൾ ചിരിക്ക്..!! ഞാൻ നിങ്ങളെ തല്ലിയതാണോ കുറ്റം??? അതിനാണോ ഇങ്ങനെ??? എന്താ??? നിങ്ങള്‍ക്ക് തോന്നിയതൊക്കെ ചെയ്യാനാണോ ഞാൻ???!!!! " 
എന്റെ ചോദ്യം അല്പം കടുത്ത് പോയെന്ന് തോന്നുന്നു.. ദേവേട്ടന്റെ ചിരി മാഞ്ഞു.. ആ കണ്ണുകളിൽ നനവ് പടരുകയാണോ???
ദേവേട്ടൻ പെട്ടെന്ന് മുഖം തിരിച്ച് നടന്ന് പോയി... ഞാൻ ആകെ വല്ലാതെയായി.. ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു ആണിന്റെ കണ്ണുകൾ നിറയുന്നത് കാണുന്നത്.. അവരുടെ മനസ്സിന് പെൺകുട്ടികളേക്കാൾ അല്പം കൂടി ഉറപ്പുണ്ടെന്നേയുള്ളൂ.. അല്ലാതെ പാറക്കല്ലൊന്നുമല്ല എന്ന് എനിക്ക് ബോധ്യമായി.. ദേവേട്ടന്റെ പിന്നാലെ പോയി ഒന്ന് കെട്ടിപ്പിടിച്ചു സോറി പറയണമെന്നുണ്ട്.. പക്ഷേ ഞാനങ്ങനെ ചെയ്താൽ ദേവേട്ടന്റെ ഇഷ്ടം ഞാൻ സ്വീകരിച്ചു എന്ന് ദേവേട്ടന് തോന്നിപോകും...
ഒന്നും വേണ്ട അമ്മൂ.. എല്ലാവരുടേയും വെറുപ്പ് സമ്പാദിച്ച് ഈ ഭൂമി വിട്ട് പോകാനായിരിക്കും വിധി.. നിന്നിടത്ത് നിന്ന് അറിയാതെ ഞാൻ വിതുമ്പി പോയി..
അപ്പോഴേക്കും ലാസ്റ്റ് ബെൽ അടിച്ചു... ഞാൻ പതിയെ സ്റ്റാഫ് റൂമിനടുത്തുള്ള സ്റ്റോർ റൂമിലേക്ക് കയറി ഒളിച്ച് നിന്നു.. എന്റെ ക്ലാസ്സിലെ എല്ലാവരും കൂടും കുടുക്കയുമായിട്ട് ഇറങ്ങി വരുന്നുണ്ടായിരുന്നു.. അവരെല്ലാം പോയിട്ട് ക്ലാസ്സിലേക്ക് പോകാമെന്ന് കരുതി..
പണി പാളി..! അച്ചുവും രാധുവും എന്റെ ബാഗും കൈയിൽ പിടിച്ച് ക്ലാസ്സിന്റെ ഫ്രണ്ടിൽ എന്നെ കാത്ത് നിൽക്കുകയാണ്.. അവരോട് എന്ത് പറയും കണ്ണാ... 
പെട്ടെന്ന് കർച്ഛീഫെടുത്ത് മുഖം തുടച്ച് ഞാൻ അവർക്ക് നേരെ നടന്നു...
അച്ചു : എവിടെ പോയതാണ് നീ???
ഞാൻ : ദേവേട്ടനെ കാണാൻ..
അച്ചു : എന്നിട്ട് കണ്ടോ???
ഞാൻ : ഇല്ല... പുള്ളി പുറത്തേക്കെവിടെയോ പോയി.. ഞാൻ വെയിറ്റ് ചെയ്യുകയായിരുന്നു.. ഇത്രേം നേരമായിട്ടും വന്നില്ല..
ശ്ശൊ എന്നെ സമ്മതിക്കണം.. സ്പോട്ടിൽ കള്ളം പറയാൻ പഠിച്ചുവല്ലോ.. എന്റെ കള്ള കണ്ണാ... തേങ്ക്സ് 
രാധു : കലിപ്പിച്ച് ഇറങ്ങിപോകുന്നത് കണ്ടപ്പോൾ ഞാൻ കരുതി നീ ഇന്ന് വിപ്ലവം സൃഷ്ടിക്കുമെന്ന്.. 
ഞാൻ അവളുമാരെ നോക്കി ഇളിച്ചു  മറുപടി പറയാൻ തുടങ്ങിയാൽ അവസാനം എന്റെ വായിൽ നിന്ന് തന്നെ എല്ലാ സത്യങ്ങളും വീഴും.. അത് കൊണ്ട് പണ്ട് വിവരമുള്ളവർ പറഞ്ഞത് പോലെ മൗനം വിദ്വാനു ഭൂഷണം എന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ച് അവരോടൊപ്പം ഞാൻ നടന്നു..
വീട്ടിലേക്ക് പോകാൻ ഞാനെന്റെ ഇടവഴി തന്നെ തിരഞ്ഞെടുത്തു.. മനസ്സിലെ ഭാരം ദൂരേക്ക് വലിച്ചെറിയുമ്പോഴും ദേവേട്ടന്റെ കണ്ണുകൾ നിറഞ്ഞ് വന്ന രംഗം മാത്രം ബൂമറാങ്ങ് പോലെ എന്നിലേക്ക് തിരികെ എത്തിക്കൊണ്ടിരുന്നു..
വീട്ടിലെത്തിയിട്ടും എന്റെ മനസ്സ് ശാന്തമായില്ല.. കുളി കഴിഞ്ഞ് വേഷം മാറ്റി കിടന്നു... എന്റെ കിടപ്പ് കണ്ട് ചേച്ചി അവിടേക്ക് വന്നു..
"വയ്യേ അമ്മൂസേ???" 
ഇതാണ് ഈ വീട്ടിലെ പ്രശ്നം.. ഒറ്റയ്ക്ക് ഇരിക്കാനേ കഴിയില്ല.. മുഖം വാടിയാൽ നൂറ് ചോദ്യങ്ങൾ വേറെ..
"ഉറക്കം വരുന്നു ചേച്ചീ.. ഇന്നലെ വൈകിയാണ് ഉറങ്ങിയത്.. ഇന്ന് വെളുപ്പിനെ എഴുന്നേൽക്കുകയും ചെയ്തു..." ഞാൻ അവളോട് കള്ളം പറഞ്ഞു..
"മോളോട് ചേച്ചി ഒരു കാര്യം ചോദിക്കട്ടെ??"
ഈശ്വരാ.. ഇവളെന്താണ് ചോദിക്കാൻ പോകുന്നത്.. 
"ദേവൻ മോൾടെ കോളേജിൽ ലക്ചററായി ജോയിൻ ചെയ്തുവോ?? "
" ഉവ്വ്... "
" എന്നിട്ട് നീ എന്നോടെന്താ പറയാത്തത്..?? "
" ചേച്ചീ.. നിനക്ക് അറിയാമെന്നാണ് ഞാൻ കരുതിയത്..."
ഞാൻ കട്ടിലിൽ നിന്നെഴുന്നേറ്റ് അവളുടെ കൈകളിൽ പിടിച്ചു..
"രാജീവേട്ടൻ പറഞ്ഞിരുന്നു ആദ്യമേ.. അന്ന് എനിക്ക് നിന്നോട് പറയാൻ പറ്റിയില്ല.. പക്ഷേ ദിവസങ്ങൾ ഇത്ര കഴിഞ്ഞിട്ടും നീ അവൻ നിന്റെ സാറാണ് എന്ന് എന്നോട് പറഞ്ഞില്ലല്ലോ..?? " 
" ചേച്ചീ.. ഓരോ തിരക്കിൽ വിട്ട് പോയതാണ്.. സോറി..." 
"അയ്യേ അമ്മൂ.. നീ എന്തിനാണ് വിഷമിക്കുന്നത്.. സാധാരണ നീ കോളേജിൽ വന്നയുടനെ എല്ലാ വിശേഷങ്ങളും എന്നോട് പറയാറുണ്ടല്ലോ.. കുറേ നാളായില്ലേ നീ അങ്ങനൊക്കെ ചെയ്തിട്ട്?? ഇപ്പോ ദേവന്റെ കാര്യം കൂടി നീ പറയുന്നില്ല എന്ന് കണ്ടപ്പോൾ ചേച്ചി ചോദിച്ചൂന്നേ ഉള്ളൂ... "
" ചേച്ചീ.. ഞാൻ എല്ലാത്തിൽ നിന്നും വിട്ട് നിൽക്കുന്നത് മനപ്പൂർവ്വമാണ്.. മറ്റന്നാൾ ചേച്ചിയുടെ നിശ്ചയമല്ലേ.. അത് കഴിഞ്ഞാൽ പിന്നെ കല്യാണമിങ്ങെത്തും.. നിന്നോട് പഴയ പോലെ അടുത്താൽ നിന്നെ പിരിയേണ്ട ആ ദിവസം വരുമ്പോൾ ഞാൻ ചങ്ക് പൊട്ടി ചാകും.. അതാ.. ശീലങ്ങളൊക്കെ മാറ്റുന്നത്.. " 
ചേച്ചി എന്നെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു... ഞാനും കരഞ്ഞുപോയി.. ശരീരം ചേച്ചിയൊടൊപ്പമാണെങ്കിലും മനസ്സ് ദേവേട്ടനിലേക്ക് പോയി...
ചേച്ചിയോട് മാത്രല്ല.. ദേവേട്ടനോടും അടുക്കാത്തത് ഒരിക്കൽ പിരിയണമല്ലോ എന്ന് ഓർത്തിട്ടാണ്.. മനോജേട്ടൻ പോയതിൽ പിന്നെ ജീവിക്കണമെന്ന് തോന്നിയിട്ടില്ല.. ആത്മഹത്യ ചെയ്യാൻ പേടിയാണ്.. അതുകൊണ്ടാണ് ക്യാൻസറിന് മരുന്നുകളെടുക്കാത്തതും.. ചേച്ചി പടിയിറങ്ങുന്ന നാൾ വരെ മാത്രം മതി എന്റെ ആയുസ്സ്.. അതിന് മുമ്പേ എന്നെ അങ്ങ് വിളിക്കല്ലേ കണ്ണാ... 
ചേച്ചിയിൽ നിന്ന് ഞാൻ അടർന്ന് മാറി.. ഞാൻ കണ്ണുകൾ തുടച്ചു.. ചേച്ചി ഏങ്ങലടക്കാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു..
"എനിക്ക് ഇവിടെന്ന് പോവണ്ട അമ്മൂ..." ചേച്ചി വീണ്ടും കരഞ്ഞു..
"ദേ നല്ല അടിവച്ച് തരൂട്ടോ.. മര്യാദയ്ക്ക് എന്റെ ഏട്ടനൊപ്പം ഹാപ്പിയായി പൊയ്ക്കോണം.. എല്ലാ ശനിയാഴ്ചയും നീ ഇവിടെ വന്ന് നിൽക്കണം.. അല്ലെങ്കിൽ ഞാൻ കയറി വരുമേ.." ഞാൻ അവളെ ഇക്കിളിയിട്ടു..
അവൾ ഒഴിഞ്ഞുമാറി.. അവളും കണ്ണുകളും തുടച്ച് ചിരിച്ചു..
"മോളേ.. ദേവൻ ഇനി നിന്റെ കോളേജിൽ പഠിപ്പിക്കണില്ല എന്നാ പറയണേ.. "
എന്റെ ഉള്ളിലൊരു കൊള്ളിയാൻ മിന്നി..!  അത് ചേച്ചിക്ക് മനസ്സിലാകാതെ ഇരിക്കാൻ ഞാൻ ചിരിച്ചു..
" അതെന്താ ചേച്ചീ.. ഞങ്ങൾ അത്ര തല്ലിപ്പൊളി പിള്ളേരാണെന്ന് മൂപ്പരറിഞ്ഞോ??? ഹീ ഹീ ഹീ.." 
"അതൊന്നുമല്ല.. രാജീവേട്ടന്റെ അമ്മാവൻ പറഞ്ഞൂന്ന് പെണ്ണിന്റെ അനിയത്തി പഠിക്കുന്നയിടത്ത് തന്നെ ജോലിക്ക് നിന്നാൽ നാട്ടുകാരോരോന്ന് പറയുമെന്ന്..."
"എന്ന് ചേച്ചിയോട് രാജീവേട്ടൻ പറഞ്ഞോ??? " 
" ഹേയ് അല്ല... കുറച്ച് മുമ്പേ ദേവനെ ഞാൻ അങ്ങോട്ട് വിളിച്ചിട്ടുണ്ടായിരുന്നു.. അപ്പോൾ പറഞ്ഞതാണ്.. "  
"എന്തിന് വിളിച്ചു?? " 
ചേച്ചി എന്റെ ചെവി പിടിച്ച് തിരിച്ചുകൊണ്ട് പറഞ്ഞു..
" എന്റെ കുറുമ്പി വല്ലതും പഠിക്കണുണ്ടോ എന്ന് അറിയാൻ.. " 
" അപർണ്ണേ..??!! " അടുക്കളയിൽ നിന്ന് അമ്മ വിളിച്ചു..
" ദാ വരണൂ... " ചേച്ചി ഉറക്കെ വിളിച്ചു പറഞ്ഞു..
എന്നിട്ട് എന്റെ തലയിൽ തലോടി.." മോള് ഉറങ്ങിക്കോട്ടൊ.. സന്ധ്യക്ക് മുമ്പേ ഞാൻ വന്ന് വിളിച്ചോളാം.. " 
അവൾ മുറി വിട്ട് പോയതും ഞാൻ കതക് കുറ്റിയിട്ടു..
"കണ്ണാ.. നീ എന്ത് ദ്രോഹമാണ് ചെയ്യുന്നത്.. എന്തിനാണ് എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നത്.. ദേവേട്ടൻ എന്നിൽ നിന്ന് അകന്ന് മാറുകയാണ്.. എനിക്കത് സഹിക്കാനാകുന്നില്ല... "
ഞാൻ കൃഷ്ണന്റെ ചിത്രത്തിന് അരികിലേക്ക് നടന്നു..
"കണ്ണാ.. ദേവേട്ടനിൽ നിന്ന് ഞാനായിട്ട് അകന്ന് മാറിയിരുന്നെങ്കിൽ എനിക്ക് ഇത്രയും വിഷമം വരില്ലായിരുന്നു.. ഇതിപ്പൊ.. ഇത്ര വേഗം... ദേവേട്ടനായിട്ട് പോകുകയാണെന്ന്... വേണ്ടായിരുന്നു കണ്ണാ...! ഞാൻ മറക്കാൻ ശ്രമിക്കും മുമ്പേ ഒരു മുറിപ്പാട് അവശേഷിപ്പിച്ച് ദേവേട്ടൻ എന്നിൽ നിന്ന് അകന്നാൽ...??? വേണ്ട കണ്ണാ... എനിക്ക് മരിക്കുമ്പോൾ സന്തോഷത്തോടെ മരിച്ചാൽ മതി.. നഷ്ടങ്ങളൊന്നും കൂട്ടിയിടണ്ട... " ഞാൻ കട്ടിലിലേക്ക് വീണ് കിടന്ന് കരഞ്ഞു...
(തുടരും) നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ....
രചന: അനശ്വര ശശിധരൻ
To Top