വൈകാശി തിങ്കൾ, പാർട്ട്‌ 2

Valappottukal


നിന്റെ കവിളിൽ എന്താ... ആരാ നിന്നെ അടിച്ചേ....

അവളൊന്നു പരുങ്ങി....
അടിക്കാനോ.. ആരെ.. എന്നെയോ... പിന്നെ ഇത്തിരി പുളിക്കും.... ഹും....

മുഖം കൊട്ടി കൊണ്ട് അവൾ അകത്തേക്ക് കേറി...
ഡീ... പിന്നെ നിന്റെ മുഖത്തെന്താ..... സത്യം പറഞ്ഞോണം.. ഞാൻ ആനിയേ വിളിക്കും...

അയ്യോ വേണ്ടായേ... ഇത് ആ ട്യൂഷൻ........
അവളൊന്നു ആലോചിച്ചു....

ട്യൂഷൻ......

ആ അവിടെ ഒന്നു വീണു.... പടിയിൽ മുഖം കൊണ്ടു... അതാ.....

ഹാവു... അമ്മേ... നല്ല വേദന ഉണ്ട്..... അതേ... ഞാൻ പോയി കുളിക്കട്ടെ... അല്ലേൽ ചിലപ്പോൾ ഞാൻ തന്നെ ബോധം കെടും.....

വൈക അകത്തേക്ക് ഓടി...... അവളുടെ റൂമിൽ ചാടി കയറി..... എത്ര കച്ചറ ആണെങ്കിലും റൂം അവൾ അടുക്കി വെക്കും..... അതൊന്നും വലിച്ചു വാരിയിടുന്നത് അവൾക്കിഷ്ടമല്ല.... മൂളി പാട്ടും പാടി കുളിച്ചു വന്നു അവൾ മൊബൈൽ എടുത്തു വീഡിയോ കാൾ ചെയുതു... വേറെ ആരെയുമല്ല... സിദ്ധു എന്ന സിദ്ധാർഥിനെ...

ഡീ.... അസ്സിഗ്ന്മേന്റ്റ് എഴുതിയോ.....

ഇല്ലടാ.. നീയോ....

എവിടുന്ന്.... ആട്ടെ നിനക്ക് നല്ല സമ്മാനം കിട്ടി എന്ന് കേട്ടല്ലോ.. നോക്കട്ടെ....

ആഹാ.. ആ തെണ്ടി.. ഇന്ത്യ വിഷൻ ന്യൂസ്‌ അവതരിപ്പിച്ചു അല്ലെ... ബ്ലഡി ആനി.... 😠

വൈക കൈകൊണ്ട് അവളെ ഇടിക്കും പോലെ കാണിച്ചു കൊണ്ടു പറഞ്ഞു...

എന്റെ സിദ്ധു... ആ നരി എന്നെ അടിച്ചെട..... നോക്കിക്കേ... ഈ.. ഈ... 😔

അവൾ കള്ളക്കരച്ചിൽ തുടങ്ങി.....

എന്റെ പൊന്നു വൈകാ... നീ ഒന്ന് നിന്റെ അണകെട്ട് നിർത്ത്... ദേ ഇവിടൊക്കെ വെള്ളം കേറി...

അവന്റെ ഒരു ഊള കോമഡി..... ഹും... നീ പോയെ... പോ.. പോ...
Loading...

പിണങ്ങാതെടി.... അല്ല മോളെ... നിനക്ക് ഒന്ന് കിട്ടിയാൽ നീ സാധാരണ തിരിച്ചു കൊടുക്കുന്നതാണല്ലോ....

ആ... നീ ഇയാളെ കണ്ടിട്ടുണ്ടോ.... ഇല്ലല്ലേ.... ആ കണ്ടിരുന്നേൽ നീ ഈ കുനിഷ്ട് ചോദ്യം ചോദിക്കില്ലായിരുന്നു.....

അയാളെ തല്ലണെൽ ഞാൻ സ്റ്റൂൾ ഇട്ടു കേറണം... ഇനി അങ്ങനെ തല്ലാം എന്ന് വച്ചാലോ... ഞാൻ ആ സ്റ്റൂളിൽ നിന്നും ഇറങ്ങുമ്പോഴേക്കും അയാളെന്നെ പിടിക്കില്ലേ.... പൊട്ടാ..... നോട്ട് ദി പോയിന്റ്... 😋

ഹോ... അല്ലാതെ പേടി ആയിട്ടല്ല....

വച്ചിട്ട് പോടാ.....

വൈകാ ഫോൺ കട്ട്‌ ചെയ്ത് താഴേക്ക് ഇറങ്ങി ചെന്നു...
അമ്മേ... അച്ഛൻ വന്നില്ലേ....

എന്താണ് വൈക കുട്ടി... അച്ഛനെ തിരക്കുന്നേ..... ഏ...... നാളെ എത്ര വേണം.... എന്റെ മോൾക്ക്‌...

വേണു അവളുടെ കവിളിൽ പിടിച്ചു കൊണ്ടു ചോദിച്ചു...
ഊ... അച്ഛാ.... വിട്

എന്താടി മോളെ... എന്താ പറ്റിയെ... അച്ഛൻ നോക്കട്ടെ...

ആ നിങ്ങളുടെ പുന്നാര മോള് ഒന്നു വീണു....

ടേബിളിൽ കറി കൊണ്ടുവച്ചു പോകുന്നതിനിടയിൽ സീത വിളിച്ചു പറഞ്ഞു..... വേണു അവളെ നോക്കിയപ്പോൾ ശരിയാണെന്ന രീതിയിൽ അവൾ തലയാട്ടി...

എന്നിട്ട് നാലോണം ആയോ മോളെ.... ഹോസ്പിറ്റലിൽ പോണോ...

അയ്യോ... വേണ്ടച്ചാ.....

കൈകൂപ്പി കൊണ്ടു അവൾ ടേബിളിൽ ഇരുന്നു ഫുഡ്‌ കഴിക്കാൻ തുടങ്ങി...

വേണുവും സീതയും കൂടി ഇരുന്നു കഴിച്ചു... പതിവുപോലെ എല്ലാവരും ചേർന്ന് സിറ്റ് ഔട്ടിൽ ഇരുന്നു സംസാരിക്കാൻ തുടങ്ങി...

എടി മോളെ.....എങ്ങനെ പോകുന്നു നിന്റെ ക്ലാസ്സൊക്കെ.... ജയിക്കുവോ...

എന്റെ പൊന്നച്ഛ... നിങ്ങളോടു ഞാൻ പറഞ്ഞതല്ലേ.. എനിക്ക് മാത്‍സ് പറ്റില്ല എന്ന്.... എനിക്ക് വല്ല മലയാളമോ, ഹിന്ദിയോ മതിയാരുന്നു.....

അതിനല്ലേ നീ ട്യൂഷൻ പോകുന്നേ....

സീത ഇടയ്ക്കു കയറി പറഞ്ഞു...

എന്റെ അമ്മേ... ആ കാലമാടന്റെ ട്യൂഷന് പോയിട്ട് തന്നെ എനിക്ക് ഭ്രാന്ത് പിടിക്കുന്നുണ്ട്... ഞാൻ പോകില്ലാട്ടോ നാളെ മുതൽ.....

വൈക ബഹളം വയ്ക്കാൻ തുടങ്ങി....

ദേ.... നീ പോകും കേട്ടോ വൈക...വാശി വേണ്ട.... ആനി പോകുനുണ്ടല്ലോ... പിന്നെ നിനക്കെന്താ 😠

സീത അവളെ കലിപ്പോടെ നോക്കി...

ദേ അച്ഛാ... ഇതിനെ ഏങ്ങാനും കൊണ്ടു കളഞ്ഞു വാ... അല്ലേൽ ഞാൻ തന്നെ വല്ല പാഷാണം കലക്കി കൊടുക്കും... അമ്മയാണ് പോലും അമ്മ...... ഹും... 😠😬

നിങ്ങൾക്ക് ലൈൻ അടിക്കാൻ ഈ ചരക്കിനെ മാത്രേ കിട്ടിയുള്ളൂ... കഷ്ടം......

ഡീ...... നിന്നെ ഞാൻ..... 😲

സീത എഴുന്നേറ്റു വൈകയുടെ പുറകെ ഓടി.... ചിരിച്ചു കൊണ്ടു വേണു അവരുടെ പുറകെ പോയി.....

                    ♦️♦️♦️♦️♦️♦️♦️♦️

രാവിലേ നിർത്താതെയുള്ള ഹോൺ കേട്ടാണ് വൈശാലി വീടിന് പുറത്തേക്ക് വന്നത്.... അകത്തേക്ക് നോക്കി അവൾ  വിളിച്ചു കൂവി.....

ആനി.... ദേ വൈക വന്നു..... വേഗം വന്നോ... അല്ലേൽ ഈ കാളി അങ്ങോട്ടേക് വരുവേ...

പോടീ..... കാളി നിന്റെ കെട്ടിയോൻ... ആ പരട്ട സോഡാകുപ്പി ഡോക്ടർ...... 😎

ഹാ.. ആരിത്...... ഇന്നലെ കിട്ടിയ ഗിഫ്റ്റ് എവിടെ മോളെ....

അവരുടെ സംസാരം കേട്ടു പുറത്തേക്ക് വന്ന അവിനാഷ് വൈശുവിനെ നോക്കികൊണ്ട് വൈകയോട് ചോദിച്ചു...

ഓ ഇവിടെ ഉണ്ട്... എന്തേ വേണാ.....

അല്ല... എന്നോടല്ലേ അഭിയേട്ടൻ സംസാരിക്കുന്നേ... അതിനെന്തിനാ ചേച്ചിയുടെ മുഖത്തേക്ക് നോക്കുന്നെ... ഏ ഏ.......🤣

ഒരു ചമ്മിയ ചിരിയോടെ അവൻ വൈശുവിനെ നോക്കി.. അവളാണെങ്കിൽ കണ്ണുരുട്ടി കൊണ്ടു നില്പുണ്ട്...

കല്യാണം കഴിഞ്ഞു ഒരു വർഷം കഴിഞ്ഞല്ലോ... നാണമില്ലലോ റൊമാൻസ് കളിച്ചു നടക്കുന്നു.... നിങ്ങളൊരു ഡോക്ടര് അല്ലെ മനുഷ്യ..... ഛെ.....

കെട്ടിക്കാൻ പ്രായമായ രണ്ട് പെൺപിള്ളേർ ഇല്ലേ... അത് ഓർക്കണ്ടേ....

അതിനെ ഞാൻ എന്ത്‌ ചെയ്‌തേടി... എന്റെ ഭാര്യയെ നോക്കിയത് ഇത്ര വലിയ കുറ്റം ആണോ..... അല്ലേടി വൈശു..... 😍

അവിനാഷ് വൈശാലിയേ നോക്കി ... അവൾ ആണെങ്കിൽ ചിരി കടിച്ചു പിടിച്ചു നില്പുണ്ട്.

ആ.... നിങ്ങളുടെ കളികൾ ആരും കാണുന്നില്ലെന്ന് വിചാരിയ്ക്കണ്ട..... കഴിഞ്ഞ ദിവസം ഷോപ്പിംഗ് പോയപ്പോൾ എന്തായിരുന്നു... രണ്ടാളും കൂടി ട്രയൽ റൂമിൽ... അയ്യേ...

അയ്യേ... നീയെങ്ങനെ കണ്ടെടി... ഛെ... 🙄🤦

വൈശു അവിനാഷിനെ തള്ളി മാറ്റി അവളുടെ അടുത്തേക്ക് നീങ്ങി നിന്നു....

ഞാനെ.... അതിനടുത്ത റൂമിൽ ഉണ്ടായിരുന്നു..... ഞാൻ മാത്രമല്ല... ആനിയും...... എന്തേ....

അവിനാഷ് ആകെ നാണം കേട്ട് ഒരു ഇളിയോടെ വൈകയേ നോക്കി......

പറഞ്ഞിട്ട് കാര്യമില്ല...... മതിൽ ചാടി അപ്പുറം വന്നോണ്ടിരുന്ന ഡോക്ടർ അല്ലെ.....

എന്റെ പൊന്നു മോളെ.... നീ പോകാൻ നോക്ക്.....

ആനി... വേഗം വായോ...... ഇവളിന്ന് അല്ലേൽ തൊലി ഉരിഞ്ഞു കൊല്ലും....

അവിനാഷ് അവളെ തൊഴുതു കൊണ്ടു അകത്തേക്ക് നോക്കി വിളിച്ചു കൂവി.... വൈശു അപ്പോഴേക്കും മെല്ലെ സ്കൂട്ടായി......

പോകാം വൈകാ.... ഞാൻ റെഡി......

എന്റെ ആനി... ഈ ഒണക്ക ചുരിദാർ മാത്രേ ഉള്ളു നിനക്ക്...... എന്നെ പോലെ ജീൻസ് ഒക്കെ ഇട്ടുടെ....

ഒന്നു പോയെ നീ.... അവളുടെ അലകാത്ത ഒരു ജീൻസ്...... നാറുന്ന ഒരു ടോപ്പും....

അലക്കാത്ത...... വാട്ട് യൂ മീൻ......

മത്തി... അയല.... എന്താ മതിയോ

വൈക ആനിയെ കൂർപ്പിച്ചു നോക്കി...

ചളി അടിക്കാതെ വണ്ടിഎടുത്ത് പോകാൻ നോക്ക്..... അവിനാഷ് വീട്ടിലേക്കു കയറികൊണ്ട് അവരെ നോക്കി.

കോളേജിൽ എത്തുമ്പോഴേക്കും ഗേറ്റിൽ തന്നെ സിദ്ധു ഉണ്ടായിരുന്നു...

ആ അളിയാ.... രാവിലെ തന്നെ സീൻ പിടി ആണല്ലോ.....

അവന്റെ വയറ്റിൽ പതിയെ ഇടിച്ചു കൊണ്ടു വൈകാ മുന്നോട്ട്  നടന്നു..

ഫസ്റ്റ് അവർ തന്നെ മാത്‍സ് ആയിരുന്നു....ബാക്ക് ബെഞ്ചിൽ പോയി ഇരുന്നു...... എപ്പോഴും വൈക ആയിരുന്നു സൈഡിൽ ഇരിക്കുക..... പിന്നെ അവനി, അതുകഴിഞ്ഞു സാന്ദ്ര ആൻഡ് മേഘ..... അവര് രണ്ട് പേരും ഇവരുടെ ഫ്രണ്ട്സ് ആണ് എന്നാൽ അത്രക്കും ക്ലോസ് അല്ല......

ഡീ... ദേ കാലൻ വരുന്നുണ്ട്.. ആ ച്യുയിങ്ങ്ഗം കളയ് ....

ആനി അവളെ തോണ്ടി......

സകരിയ സാർ വന്ന് അറ്റന്റൻസ് എടുത്തു ക്ലാസ്സ്‌ സ്റ്റാർട്ട്‌ ചെയ്തു......

എന്റെ  പൊന്നു ആനി.... കുഴിയിലേക്ക് വീഴാനായി..... എന്നാലും ഇയാൾക്ക് വീട്ടിൽ ഇരുത്തം വരൂല.....

മിണ്ടാതിരിയേടി....... 😬

ആനി അവൾക്കിട്ട് ഒരു കുത്തു കൊടുത്തു.....

എന്റെ പൊന്നു മോളെ..... നീ ക്ലാസിൽ ഇരികുന്നില്ലെങ്കിൽ ലൈബ്രറിയിൽ പൊക്കോ......

അവളോട് പറഞ്ഞിട്ട് കാര്യം ഇല്ലാത്തത് കൊണ്ടു സകരിയ പറഞ്ഞു.... ഒന്നുമില്ലേലും രണ്ട് വർഷമാകാറായില്ലേ കാണാൻ തുടങ്ങിയിട്ട്......

അയാളെ നോക്കി ഒന്ന് ഇളിച്ചു കൊണ്ടു അവൾ എഴുന്നേറ്റു...

അയ്യോ സാറെ... സത്യമായും എനിക്ക് പഠിക്കണം... പ്ലീസ്...... 😋

അവളുടെ എളിമയോടെ ഉള്ള സംസാരം കണ്ടപ്പോൾ ഒന്നു തറപ്പിച്ചു നോക്കി ഇരുന്നോളാൻ പറഞ്ഞു....

വൈക ഇരുന്നു ആനിക്കിട്ട് ഒരു നുള്ള് വച്ചു കൊടുത്തു....

ക്ലാസ്സ്‌ കഴിഞ്ഞു അവര് പോയതും വൈക ചാടി എഴുന്നേറ്റു സിദ്ധുവിന്റെ കൂടെ ചെന്നിരുന്നു....

ഒന്ന് പതിയെ ഇരിക്കെടി..... ബെഞ്ച് ഒടിഞ്ഞു പൊകുല്ലോ........

അല്ല.... വൈകാശി അസ്സിഗ്ന്മെന്റ് എഴുതിയോ.....

ഇല്ലടാ മത്തായി........ നീയോ....

ദേ വൈകാശി... ഐ ആം നോട് മത്തായി.... മാത്യു.. ഓക്കേ

ഒന്ന് പോടാ ചേർക്കാ.....

അവനിട്ടു ഒരു തട്ട് കൊടുത്തു വൈക സിദ്ധുവിന്റെ നേരെ തിരിഞ്ഞു.....

ഉച്ചക്ക് എല്ലാവരും ചേർന്നു ക്യാന്റീനിൽ പോയി ഫുഡ്‌ കഴിച്ചു ലൈബ്രറിയിൽ പോയിരുന്നു...... അവർക്ക് പിന്നെ  ക്ലാസ്സ്‌ ഇല്ലായിരുന്നു... ലൈബ്രറി  അവറു ആയിരുന്നു...... സുഖമായി കിടന്നുറങ്ങി വൈകയും ആനിയും സിദ്ധുവിനോട് ബൈ പറഞ്ഞു പോയി.....

ഡീ.. നീ ട്യൂഷന് വരുന്നില്ലേ......

എന്റെ ആനി.. ഇന്നലത്തെ തല്ലിന്റെ വേദന ദേ ഇപ്പോഴും ഉണ്ട്..... അയാളെ കാണുമ്പോൾ എനിക്ക് കലി വരും ഡി..... ഞാൻ വരുന്നില്ല......

ആ... എന്നാൽ ഞാനും ഇല്ല....
Loading...

രണ്ടു പേരും കൂടെ ആടിപ്പാടി വണ്ടിയെടുത്തു പോയി......

             ♦️♦️♦️♦️♦️♦️♦️♦️♦️

പിറ്റേന്ന് കോളേജ് കഴിഞ്ഞു രണ്ട് പേരും ട്യൂഷൻ ക്ലാസ്സിൽ ചെന്നു..... പോകാതിരുന്നാൽ അച്ഛൻ പൊക്കും എന്ന് അറിയാമായിരുന്നു.... അതുകൊണ്ട് രണ്ടുപേരും നേരെ ചെന്നു....

അവിടെയും ബാക്ക് ബെഞ്ച് തന്നെയാണ് ഇരിപ്പിടം......

എന്റെ മോളെ എനിക്ക് പേടി ആകുന്നുണ്ട് ട്ടോ.....
ആനി വൈഗയുടെ കൈ മുറുകെ പിടിച്ചു.....

അല്ല... നിങ്ങൾ എന്താ ഇന്നലെ വരാതിരുന്നേ... സാർ അന്വേഷിച്ചു......

ആണോ..... സ്നേഹ...സത്യം......
കണക്കായി പോയി.......

വൈക ഒന്ന് പുച്ഛിച്ചു.....

ഗുഡ് ഈവെനിംഗ്......

ഗുഡ് ഈവനിംഗ് സാർ.........

അപ്പോഴാണ് അയാൾ തലയും താഴ്ത്തി ഇരിക്കുന്ന രണ്ടു പേരെയും കണ്ടത്.....

ബോത്ത്‌ ഓഫ് യു സ്റ്റാൻഡ് അപ്പ്‌........ 😠

ടു യൂ അവനി ആൻഡ് വൈകാശി......

ലുക്ക്‌ ഹിയർ.......ഇത് ചന്ത അല്ല തോന്നുമ്പോൾ വരാനും പോകാനും...... എന്തെങ്കിലും പടിക്കുവോ... അതില്ല.....

അവനിക്ക് നല്ല ബുദ്ധി ഉണ്ടല്ലോ..... എന്നിട്ടും ഈ കഴുതയുടെ കൂടെ കൂടി നശിപ്പിച്ചു.... കഷ്ടം.....

വൈക ദേഷ്യത്തോടെ നിരഞ്ജനെ മിഴിച്ചു നോക്കി...

നോക്കണ്ട... നിന്നെ തന്നെയാ..... ഇനിയിത് ആവർത്തിച്ചാൽ പിന്നെ ഇങ്ങോട്ടെക്ക് വരണ്ട... കേട്ടല്ലോ......

മ്മ്... സിറ്റ്......

രണ്ടു പേരെയും നോക്കി നിരഞ്ജൻ ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി.....

എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട് കേട്ടോ....... അയാളുടെ ജാഡ... വിചാരം ജില്ലാ കളക്ടർ എന്ന... ബ്ലഡി മൂരാച്ചി...

ഒന്ന് പതുക്കെ.... സ്സ്....

ആനി താഴ്ന്നു കൊണ്ടു അവളോട് ആംഗ്യം കാണിച്ചു...

വൈകാശി.... ക്ലാസ്സ്‌ കഴിഞ്ഞു എന്നെ വന്നു കാണണം.....

നിരഞ്ജൻ അവളെ നോക്കി പറഞ്ഞുകൊണ്ടു ക്ലാസ്സ്‌ നിർത്തി പുറത്തേക്ക് പോയി.....

ദേ.. അടുത്ത തല്ലിനാണോ ഭഗവാനെ......

കവിളിൽ കൈ പിടിച്ചു വൈക ഇരുന്നു.....

മെ ഐ  കമിങ് സർ....

ആ  വാ.. വാ.....

ചെയറിൽ അമർന്നിരുന്നു നിരഞ്ജൻ അവളെ വിളിച്ചു.... ഒന്നും മിണ്ടാതെ അവൾ അകത്തേക്ക് ചെന്നു....അയാളെ നോക്കി....

നാളെ മുതൽ ഉഴപ്പാൻ ആണെങ്കിൽ ഇങ്ങോട്ടെക്ക് വരണ്ട...... വേറെയും കുട്ടികൾ ഉണ്ട് ഇവിടെ... തന്നെ പോലെ ഒന്നിനെ ഞാൻ ആദ്യമായിട്ടാ കാണുന്നെ.....

വല്ലാത്ത ജന്മം തന്നെ....നീ എന്തിന്റെ കുഞ്ഞാടി....

നിങ്ങടെ അമ്മൂമ്മേടെ കുഞ്ഞ്..... 😬

അവൾ ആത്മഗതം പറഞ്ഞത് കുറച്ചു ഉച്ചത്തിൽ ആയിപ്പോയി...

എന്തോന്നാ... എന്തോന്നാ.... ദേ കാശി....

കാശിയോ..... 🙄

ആ കാശി തന്നെ..... വൈകാശി എന്നത് നല്ല അടക്കവും ഒതുക്കവും ഒക്കെയുള്ള പെൺകുട്ടികൾക്ക് ഇടേണ്ട പേര് ആണ്... അല്ലാതെ നിന്നപോലെ തെറിച്ചു നടക്കുന്നവർക്ക് ഇടേണ്ടതല്ല.....

അതുകൊണ്ട് കാശി..... നമ്മുട മറ്റേ കാശി... കാശിക്ക് പോണ കാശി..... അതാണ് നിനക്ക് ചേര്ന്നേ.......

ദേ... എന്റെ വീട്ടുകാർ ഇട്ട പേരിനെ പറഞ്ഞാൽ ഉണ്ടല്ലോ.......

പിന്നെ..... നിന്റെ ഈ വേഷം എന്തോന്നാടി....

ചുണ്ട് കൊട്ടികൊണ്ട് വൈക നിന്നു.......

എടി പൊടിന്നൊക്കെ താൻ തന്റെ വീട്ടിൽ പോയി വിളിക്ക്...... ഹും....

എന്തിനാ എന്നെ വിളിച്ചേ... അത് പറയ്... എനിക്ക് പോയിട്ട് വേറെ പണിയുണ്ട്... അല്ലാണ്ട് നിങ്ങളുടെ ഈ പാറ കോളേജിൽ തപസ്സിരിക്കാൻ അല്ല....

ഓഹോ.....പാറ കോളേജ് നിന്റെ.... എന്നെകൊണ്ട് കൂടുതൽ പറയിപ്പിക്കണ്ട... ഹ്മ്മ് പൊക്കോ.......

അവൾ ചാടി തുള്ളി ഇറങ്ങി പോയി...... നിരഞ്ജന് അത് കണ്ട് ചിരി വന്നു......

എന്റമ്മോ... ഇങ്ങനൊക്കെ ആൾക്കാർ ഉണ്ടോ......

തലയിൽ കൈ വച്ചു അവൻ  ഇരുന്നു.....

തുടരും ♦️

രചന : ചാരുവർണ്ണ

(ഇഷ്ടമായെങ്കിൽ അഭിപ്രായങ്ങൾ അറിയിക്കണേ, ലൈക്ക് ഷെയർ ചെയ്യണേ...)
To Top