വൈകാശി തിങ്കൾ, പാർട്ട്‌ 1

Valappottukal
വൈകാശി .... സ്റ്റാൻഡ് അപ്പ്‌........ നിന്നോട് ഒരു നൂറു തവണ പറഞ്ഞിട്ടില്ലേ ക്ലാസ്സിൽ സംസാരിക്കരുതെന്ന്...... താനൊക്കെ എന്തിനാ കെട്ടി ഒരുങ്ങി ഇങ്ങോട്ട് വരുന്നത്... പടിക്കുവേം ഇല്ല എന്നാലോ.... ബാക്കിയുള്ളവർക്ക് മുഴുവൻ ശല്യവും.........

ബ്ലാ... ബ്ലാ... ബ്ലാ.....

(ആ അയാൾ അങ്ങനെ പലതും പറയും... മൈൻഡ് ആകണ്ട... ഹ്മ്മ്...... ഈ...
അതേ ഞാൻ ആരാണ് എന്നല്ലേ... വൈകാശി......  വൈക എന്ന് വിളിച്ചോളൂട്ടോ നിങ്ങളൊക്കെ...... ബിഎസ്സി മാത്‍സ് സെക്കന്റ്‌ ഇയർ ആണ് ഞാൻ...... ഇയാളുടെ വഴക്ക് കേട്ടു നിങ്ങൾ വിചാരിക്കണ്ട ഞാൻ കോളേജിൽ ആണെന്ന്....... അല്ലേലും ഈ പരട്ട പാരലൽ കോളേജിൽ ആരെങ്കിലും പടിക്കുവോ..... ഞങ്ങൾ ഇവിടെ ട്യൂഷന് വരുന്നതാ.... ഈ കാലമാടൻ എപ്പോഴും ഇങ്ങനെ തന്നെ... ഒരു ച്യുയിങ്ങ്ഗം തിന്നതിന് ആണയാൾ ഇങ്ങനെ കിടന്നു അമറുന്നത്‌...... അറിയാതെ അത് ഊതിയപ്പോൾ ഒന്ന് പൊട്ടിപോയി... അതിനാണ്....

ബാക്കിയൊക്കെ വഴിയേ നിങ്ങൾക്ക് മനസിലാകും.... അപ്പോ ശരി..... )
Loading...

വൈകാശി...... നിന്ന് സ്വപ്നം കാണാതെ പറയ്.... ഞാൻ എന്താ പറഞ്ഞു കൊണ്ടിരുന്നേ......

സാർ... അത്.......

തല ചൊറിഞ്ഞു കൊണ്ടു വൈകാശി ചെരിഞ്ഞു അടുത്തിരിക്കുന്ന അവനിയെ നോക്കി... അവൾ വാ കൊണ്ടും മുഖം കൊണ്ടും എന്തൊക്കെയോ ഗോഷ്ടി കാണിക്കുന്നുണ്ട്....

വൈകാശി.... കം ആൻഡ് സ്റ്റാൻഡ് ഹിയർ.....

അയാൾ അവളെ ക്ലാസിന്റെ ഒരു മൂലയിൽ നിർത്തി.....

ഓരോന്ന് വന്നോളും..... അവളുടെ ഒരു ജീൻസും അലക്കാത്ത ഷർട്ടും...... നീയൊക്കെ പെണ്ണ് തന്നെ ആണോടി.... ച്യുയിങ്ങ്ഗം തിന്നു നടക്കുന്നു...

എല്ലാം കേട്ട് വൈകക്ക് ചൊറിഞ്ഞു കേറി...... ഇയാൾ കുറെയായി കളിക്കുന്നു...ഇങ്ങനെ വിട്ടാൽ ശരിയാകില്ല .......

അതേ..... നിരഞ്ജൻ സാറെ.........

ഒന്ന് ആക്കി അയാളെ വിളിച്ചുകൊണ്ട് വൈക അയാളുടെ അടുത്തേക്ക് ചെന്നു.....

ഇത് കോളേജ് ഒന്നും അല്ലല്ലോ...... പാരലൽ കോളേജ് അല്ലെ...... ഞങ്ങൾ ട്യൂഷൻ വരുന്നതാ... അല്ലാണ്ട് തന്റെ വായിലിരിക്കുന്നത് കേൾക്കാനല്ല....

അയാളുടെ ഒരു ഉപദേശം.... അതേ ഞാൻ കാശ് കൊടുത്തു പടിക്കുന്നതാ.... എനിക്ക് ഇഷ്ടം ഉള്ളത് ഞാൻ ചെയ്യും.... ഇനിയും ച്യുയിങ്ങ്ഗം തിന്നും... ചിലപ്പോൾ ഇവിടിരുന്നു പാട്ടും പാടും......

നിരഞ്ജന് അവളുടെ വാക്കുകൾ അതിര് വിട്ടതായി തോന്നി....

വൈകാശി... പ്ലീസ് സ്റ്റോപ്പ്‌...... ആൻഡ് ഗെറ്റ് ഔട്ട്‌.....

അവളോട് പുറത്തേക്ക് കൈ ചൂണ്ടി അയാൾ തിരിഞ്ഞു നിന്നു പഠിപ്പിക്കാൻ തുടങ്ങി....

അയ്യോ സാറെ...... ഞാൻ പോകില്ലാട്ടോ...... എനിക്ക് പഠിക്കണം....കൊടുക്കുന്ന കാശ് മുതലാക്കണ്ടേ......

അവൾ ഡോറിന്റെ സൈഡിൽ ചാരി നിന്നു..... നിരഞ്ജൻ തിരിഞ്ഞു നോക്കിയപ്പോൾ അവൾ അവിടെ പടിഞ്ഞിരുന്നു......

സ്റ്റാൻഡ് അപ്പ്‌......

അവൻ കൈക്ക് പിടിച്ചു അവളെ എഴുന്നേൽപ്പിച്ചു നിർത്തി.....

വൈകാശി... ഇതൊരു ക്ലാസ്സ്‌ ആണ്... പ്ലീസ്... നിനക്ക് പടിക്കേണ്ടെങ്കിൽ വേണ്ട... വെറുതെ ബാക്കിയുള്ളവർക്ക് ശല്യമാക്കരുത്......

വൈക ക്ലാസ്സിലേക്ക് നോക്കി.. എല്ലാവരും അവളെ തന്നെ നോക്കി ഇരിക്കുവാണ്... ഇറങ്ങി പോയാൽ നാണക്കേട് ആണ്...
അവൾ ഒന്നും മിണ്ടാതെ ച്യുയിങ്ങ്ഗം ചവച്ചു കൊണ്ടു അയാളെ നോക്കി.. ഒന്ന് ഇളിച്ചു കാണിച്ചു....

ടപ്പേ........

നിരഞ്ജന്റെ കൈ അവളുടെ കവിളിൽ ഒന്ന് തലോടി.....

വേച്ചു പോയ വൈക അയാളുടെ തന്നെ ഷർട്ടിൽ പിടിച്ചു ബാലൻസ് ചെയ്ത് നിന്നു.... ക്ലാസ് ആകെ സൈലന്റ് ആയി .....
എല്ലാവരും വൈകയെ തന്നെ നോക്കി.....ഇന്ന് എന്തെങ്കിലുമൊക്കെ  നടക്കും....

എന്താപ്പോ ഉണ്ടായേ.... ആരേലും പടക്കം പൊട്ടിച്ചോ... ഏ... ച്യുയിങ്ങ്ഗം.... ച്യുയിങ്ങ്ഗം എന്തിയെ.........

അയ്യോ..... സാർ....... എന്റെ ച്യുയിങ്ങ്ഗം........ അയ്യോ... അയ്യയോ....... ഞാൻ അത് വിഴുങ്ങിയേ..... ഞാൻ ചത്തു പോകുമേ......

ക്ലാസിൽ കൂട്ടചിരി ഉയർന്നു.....

സൈലെൻസ്.........

ആർത്തലച്ചു കരയാൻ തുടങ്ങിയ വൈകയേ കണ്ട് നിരഞ്ജൻ പോലും അന്താളിച്ചു നിന്നു..... ഇതെന്തിന്റെ കുഞ്ഞാണോ എന്തോ...

അവനി..... ദേ ഇവളെ വിളിച്ചോണ്ട് പോ.....

നിരഞ്ജൻ ചെയറിൽ വന്നിരുന്നു കൊണ്ട് അവനിയെ  നോക്കി.... അവനി വന്നു അവളെ വിളിച്ചോണ്ട് പോകാൻ നോക്കി... എവിടെ......

എനിക്ക് ഹോസ്പിറ്റലിൽ പോണം........ എനിക്കിപ്പോ ഹോസ്പിറ്റലിൽ പോണം...

അവിടെ പടിഞ്ഞിരുന്നു അവൾ കരയാൻ തുടങ്ങി.... എന്ത് ചെയണം എന്നറിയാതെ നിരഞ്ജൻ ആകെ വല്ലാതായി... അവളുടെ കയ്യിലിരിപ്പിന് ഒന്നു കൊടുത്തതാണ്... അവസാനം അത് കുരിശായല്ലോ ഈശ്വര......

അവൻ പഴ്സിൽ നിന്നും 500ന്റെ ഒരു നോട്ടെടുത്ത് അവനിയുടെ കയ്യിൽ കൊടുത്തു...

എവിടേക്കാന്ന് വച്ചാൽ ഒന്ന് കൊണ്ട് പോ ഈ സാധനത്തെ...

നിരഞ്ജൻ ദേഷ്യത്തോടെ അവളെ നോക്കി അലറി......

                        ♦️♦️♦️♦️♦️♦️

എന്റെ പൊന്നു വൈകാ.... നിനക്കിത് എന്തിന്റെ കെടാടി..... അങ്ങേരുടെ കൈയിലെ ചൂട് അറിഞ്ഞപ്പോൾ മോൾക്ക്‌ സമാധാനം ആയോ.....

നീ മിണ്ടാതിരുന്നോ ആനി.... അയാളുടെ ഒരു ജാഡ.... പാരലൽ കോളേജ് അല്ലെ... അല്ലാണ്ട് മഹാരാജാസിലെ സാർ ഒന്നുമല്ലലോ....

(പാരലൽ കോളേജിൽ ട്യൂഷൻ ആണ്..... ഈവനിംഗ് സ്പെഷ്യൽ ക്ലാസ്സ്‌ ആണ്...... നിരഞ്ജൻ നന്നായി ക്ലാസ് എടുക്കും.അതുകൊണ്ടു തന്നെ കുട്ടികൾ ഒരുപാട് വരുന്നുമുണ്ട് )

അവൾ കവിളിൽ ഒന്ന് തലോടി...

ഹാവൂ..... എന്തോന്നാടി... ഇരുമ്പ് ആണോ അയാളുടെ കൈ...... ഹൂൂൂ.....
Loading...

ഹീ... ഹീ... നിനക്ക് അങ്ങനെ തന്നെ വേണം.... ആ വേണുവങ്കിൾ തരേണ്ടതല്ലേ ഇയാള് തന്നെ..... ഇങ്ങനത്തെ ഒരാളെ തന്നെ നിനക്ക് വേണ്ടി നോക്കാൻ പറയണം...

അവളെ നോക്കി ഗോഷ്ടി കാണിച്ചു കൊണ്ട് അവനി പറഞ്ഞു....

ദേ... നിന്നെ ഉണ്ടല്ലോ.... വെടക്ക് പറയാതെ നടക്ക്.......

എങ്ങോട്ടേക്ക്.......

ഹോട്ട് ബർഗർ.........

നിനക്ക് ഹോസ്പിറ്റലിൽ പോണ്ടേ... അയാൾ അതിനല്ലേ അഞ്ഞുറു തന്നെ.....

ഒലക്ക... അത് ഞാനൊന്ന് അഭിനയിച്ചതല്ലേ.... ഏഈ.......

വൈക ച്യുയിങ്ങ്ഗം പുറത്തേക്ക് ഊതി പൊട്ടിച്ചു കാണിച്ചു...

എന്റെ പൊന്നോ നമിച്ചു....പ്രഭോ

എന്നാൽ വാടി... ഇന്നെന്റെ വക ട്രീറ്റ്‌......

കൊള്ളാലോ നീ.....

ആ പോട്ട്...... ആ നരിയുടെ വക......

അവനിയെ നോക്കി സൈറ്റ് അടിച്ചുകൊണ്ട് വൈക പറഞ്ഞു.....

നരിയോ......

ആ നരി..... അയാളുടെ ചീറൽ കണ്ടില്ലേ... അസൽ നരി തന്നെ.....

ഒരു കണക്കിന് നാറി എന്നാ വിളിക്കണ്ടേ.... ഒന്നുല്ലേലും നമ്മളുടെ സാർ അല്ലെ... അതുകൊണ്ട് ഒന്ന് മാറ്റിപിടിച്ചു.... എന്തേ....

ഉവ്വ ഉവ്വേ... നിനക്ക് അങ്ങനെ ഒക്കെയുണ്ടോ വൈകാ....

എന്നാൽ നിന്നോട് ഒരു സീക്രെട് പറയാം.... ആരോടും പറയരുത്......

എന്താ എന്നുള്ള രീതിയിൽ അവനി നോക്കി..... അപ്പോഴേക്കും അവർ സ്കൂട്ടി പാർക്ക്‌ ചെയ്തിടത്ത് എത്തിയിരുന്നു........
വൈക വണ്ടി ഓൺ ചെയ്ത് കയറി... അവനി ബാക്കിലും....
ഡീ... കാര്യം പറയ് നീ...

അവളുടെ ബാക്കിൽ തട്ടി അവനി.....

ഓ അതോ.... അതേ.... എന്റെ മനസിൽ ഞാൻ അയാളെ നാറി എന്നാ വിളിക്കുന്നെ........ പുറത്ത് വരുമ്പോൾ നരി..... എങ്ങനിണ്ട്.....

ഓ... അതാണോ... ഞാൻ വിചാരിച്ചു അയാളെ നിനക്കങ്ങു പിടിച്ചുന്ന്...

അയ്യടാ... അയാളെ... എനിക്ക്.....
ഒലക്കയാടി....... കണ്ടേച്ചാലും മതി..... അവന്റെ ഒരു അവിഞ്ഞ മോന്ത....... നിവിൻ പോളി എന്നാ അവന്റെ വിചാരം... ഹുഹു....

ഹോട്ട് ബര്ഗറിൽ പോയി... ബർഗർ ഒക്കെ കഴിച്ചു രണ്ടു പേരും വീട്ടിലേക്ക് പോയി...

അടുത്തടുത്ത രണ്ട് വില്ലകളിൽ ആണ് അവർ താമസിക്കുന്നത്.... രണ്ടു പേരും കട്ട ഫ്രണ്ട്‌സ്.... ഇവരുടെ ഗ്യാങിലെ മൂന്നാമൻ സിദ്ധു എന്ന സിദ്ധാർഥ്.....

വൈകയുടെ അച്ഛൻ വേണുഗോപാൽ.... സ്വന്തമായി ഒരു കൺസ്ട്രക്ഷൻ കമ്പനി നടത്തുന്നു... അമ്മ സീത ബാങ്കിൽ ജോലി ചെയുന്നു.... പിന്നെയുള്ളത് ഒരു ചേച്ചി ആണ്..... കല്യാണം കഴിഞ്ഞു ഭർത്താവിന്റെ കൂടെ.... കുട്ടികൾ ഒന്നും ആയിട്ടില്ല....

അവനിയുടെ അച്ഛൻ മധുപാൽ.....ഡോക്ടർ ആണ്... അമ്മ അവന്തിക.... ഹൌസ് വൈഫ്‌ ആണ്.... അവനിക്ക് ഒരു ചേട്ടൻ... പുള്ളികാരനും ഡോക്ടർ ആണ്.... അവിനാഷ്... ഭാര്യ വൈശാലി......എഞ്ചിനീയർ ആണ്...

അവനിയുടെ ചേട്ടന്റെ ഭാര്യ നമ്മുടെ നായികയുടെ സ്വന്തം ചേച്ചിയാണ്..... അവിനാഷ് അപ്പുറത്തെ വില്ലയിൽ നിന്നും കഷ്ടപ്പെട്ട് ചൂണ്ടയിട്ടു പിടിച്ച അവന്റെ സ്വന്തം വൈശു......

ആനിയേ ( അവനി) അവളുടെ വീടിന്റെ മുൻപിൽ ഇറക്കി വൈകാ വീട്ടിലേക്കു വണ്ടി വിട്ടു...

അമ്മോ.... അമ്മോയ്......

ചെരിപ്പ് ഊരി എറിഞ്ഞു കൊണ്ട് അവൾ അകത്തേക്ക് കയറി.....
ആ ചെരുപ്പ് കറക്ട് ആയി പോർച്ചിൽ കിടന്ന അവളുടെ സ്കൂട്ടിയിൽ തന്നെ വീണു...

നശിപ്പിച്ചു.....

തലയിൽ കൈ അടിച്ചു കൊണ്ട് പറഞ്ഞു അവൾ തിരിച്ചു പോർച്ചിൽ തന്നെ വന്നു......

അല്ലേലും എനിക്ക് നല്ല രാശിയാ ഇന്ന്....

എന്നതാടി..... പിറുപിറുക്കുന്നെ....

ഓ ഒന്നുല്ല മാതാവേ... അടിയൻ അകത്തോട്ടു വന്നോട്ടെ...

സീതയെ ഇളിച്ചു കാണിച്ചു അവൾ അകത്തേക്കു നടന്നു...

നീയവിടെ നിന്നെ.....

പെട്ടു...... ഈൗ.....

♦️തുടരും...... ♦️

രചന : ചാരുവർണ്ണ

അടുത്ത ഭാഗം രാത്രി 10.00 നു, നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ....

To Top