അച്ചു ടോയ്‌ലെറ്റിൽ നിന്ന് ഇറങ്ങിയപ്പോൾ അന്തം വിട്ട് മുറിക്ക് പുറത്തേക്ക് നോക്കി നിൽക്കുന്ന എന്നെയാണ് കണ്ടത്.. അവൾ എന്റെ തോളിൽ കൈവെച്ചതും ഞാൻ ഒന്ന് ഞെട്ടി..
"അയ്യോ..!!" 😱
അച്ചു : ഹോ..!! എന്താ അമ്മൂ.. ഇത് ഞാനാണ്.. 😱
ഞാൻ : അച്ചൂസേ.. ഇപ്പോ ഇവിടെ ആരോ നിൽക്കുന്നുണ്ടായിരുന്നു.. 😰
അച്ചു : ഹോസ്പിറ്റൽ അല്ലേ ടീ.. ഒത്തിരി പേർ വന്ന് പോകുന്നതല്ലേ.. 🙄
ഞാൻ : അല്ല.. ആരോ എന്നെ തന്നെ നോക്കി നിൽക്കുകയായിരുന്നു.. 😲 ദാ ഞാനിവിടെ കണ്ണടച്ച് തൊഴുത് നിൽക്കുകയായിരുന്നു.. മുഖത്തെന്തോ വെട്ടം മിന്നയപ്പോൾ കണ്ണുതുറന്നു.. നോക്കിപ്പോൾ ആരോ ഇവിടെ നിന്ന് ഓടി പോയി.. 😰😰😰
അച്ചു : നിനക്ക് തോന്നിയതാകും അമ്മൂ.. 😘
ഞാൻ : അല്ല..!! അച്ചൂ...! എന്നെ ആരോ പിന്തുടരുന്നുണ്ട്..!! 😰
അച്ചു : നിന്നേയോ?? 😂 നിന്നെ ആര് പിന്തുടരാൻ?? 👻 അങ്ങനെ ആരെങ്കിലും വന്നാൽ ദേവേട്ടൻ ബാക്കി നോക്കിക്കേളും 😂..
അച്ചു കുടുകുടെ ചിരിച്ചു നിന്നു.. ഞാൻ അവളെ പിടിച്ചു കുലുക്കി.. "തമാശയല്ല അച്ചൂ..!! ഒരിക്കൽ ഞാനും ദേവേട്ടനും റോഡിൽ സംസാരിച്ചുകൊണ്ട് നിന്നെപ്പോൾ ഒരാൾ ഒന്ന് രണ്ട് വട്ടം ബൈക്കിൽ വന്ന് ഞങ്ങളെ പാസ്സ് ചെയ്ത് പോയി.. പിന്നെ ചേട്ടായിയെക്കണ്ട് ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയപ്പോൾ ഞങ്ങൾക്ക് എതിരെ.. അന്ന് ഞാൻ നോക്കിയതും അയാൾ ബൈക്കെടുത്ത് പോയി.. ഇപ്പോ ദാ ഇവിടേയും..!!! 😰😰😰😰
അച്ചുവിനും എന്തോ പന്തികേട് മണക്കുന്നുണ്ട്.. അവൾ എന്നെ ഒന്ന് നോക്കിയിട്ട് മുറിയുടെ പുറത്തേക്ക് ഇറങ്ങി.. അങ്ങോട്ടും ഇങ്ങോട്ടും രണ്ട് മൂന്ന് വട്ടം നടന്ന് നോക്കിയിട്ട് പറഞ്ഞു..
"ഇവിടെ കുറേ പേരുണ്ട് അമ്മൂ.. രോഗികളും അവർക്ക് കൂട്ട് വന്നവരും പിന്നെ സ്റ്റാഫുകളും.. ചിലപ്പോൾ നീ പ്രാർത്ഥിച്ചു നിൽക്കുന്നത് കണ്ട് നോക്കി നിന്നതാകും.. അത് അന്ന് കണ്ട ആള് തന്നെയായിരിക്കും എന്ന് എങ്ങനെ ഉറപ്പിക്കാനാകും??"
"ഞാൻ മൂന്ന് തവണ കണ്ടപ്പോഴും അയാളുടെ ഡ്രെസ്സിങ്ങ് ഒരേ പോലെയായിരുന്നു.. കറുത്ത ഡ്രസ്സാണ്.. അതിന് പുറമേ കറുത്ത ഓവർക്കോട്ട്.. ഈ റെയിൻകോട്ട് പോലെയിരിക്കും.. ബൈക്കിൽ സ്പീഡിൽ പോകുമ്പോൾ ഈ കോട്ട് പിന്നിലേക്ക് പാറി ശരിക്കും ഒരു വവ്വാലിനെ പോലെ തോന്നിക്കും.. ആ രൂപം കണ്ടാണ് ഞാൻ ആദ്യം അങ്ങനൊരാളെ ശ്രദ്ധിക്കുന്നത്.. ഇപ്പോൾ ഞാൻ മുഴുവനായി കണ്ടില്ല.. ആ കാലുകളും ഷൂസും..! പിന്നെ പിന്നെ.... "
ഞാൻ അയാൾ നടന്ന് പോയതായി കണ്ട ആ രംഗം വീണ്ടും വീണ്ടും ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു.. അച്ചു എന്നെ തന്നെ നോക്കി നിന്നു..
" ആഹ്..! കിട്ടി..! അച്ചൂ... കാലും ഷൂസും മാത്രമല്ല.. ആ ഓവർക്കോട്ടിന്റെ ചെറിയ ഭാഗവും ഞാൻ കണ്ടു..! ഇതയാൾ തന്നെയാകണം..!!! " 😰
അച്ചു : നീ ഇതൊന്നും ദേവേട്ടനോട് പറഞ്ഞിട്ടില്ലേ?? 🙄
ഞാൻ : പറഞ്ഞു.. പക്ഷേ ദേവേട്ടൻ അയാളെ കണ്ടിട്ടില്ല.. ദേവേട്ടൻ നോക്കും മുമ്പേ അയാൾ പോയിരിക്കും..!! 😰
അച്ചു : മ്മ്... നീ ഇപ്പൊ ടെൻഷൻ ആകേണ്ട.. ദേവേട്ടൻ വരട്ടെ.. നമുക്കു പറയാം.. രാധു പോയോ???
Loading...
ഞാൻ : മ്മ്.. കുറച്ച് നേരമായി..
അല്പം കഴിഞ്ഞപ്പോൾ ദേവേട്ടൻ ഫുഡ് മേടിച്ചുക്കൊണ്ട് വന്നു.. അച്ചു മാറിത്തരാൻ പോയതും ദേവേട്ടൻ അവളെ വിളിച്ചു നിർത്തി..
"അച്ചൂ.. ദാ.. ഇത് നിനക്കുള്ളതാണ്.." 😇 ഒരു പൊതി ദേവേട്ടൻ അച്ചുവിന് നേരെ നീട്ടി..
അവൾ അത് വാങ്ങി തുറന്ന് നോക്കി..
"ദോശയും സാമ്പാറും..!!" അച്ചു അറിയാതെ പറഞ്ഞുപോയി..
ദേവേട്ടൻ : നീയും രാധുവും ഒന്നും കഴിച്ച് കാണില്ല എന്ന് എനിക്ക് അറിയാമായിരുന്നു.. ഈ മരമാക്രിയെ ഓർത്ത് ഇരിക്കുകയായിരുന്നില്ലേ... കഴിച്ചതാണെന്ന് കള്ളം പറഞ്ഞതല്ലേ..?? 😉
അച്ചു : അത്.. ദേവേട്ടാ.. ഞാൻ... 😔
ദേവേട്ടൻ : ഡോക്ടറിനോടും വക്കീലിനോടും കള്ളം പറയരുതെന്നാണ്.. 😂
അച്ചു : സോറി.. 😔
ദേവേട്ടൻ : ഏയ്.. എന്തിന്.. നീ അത് കഴിക്ക്.. 😇
അച്ചു : ദേവേട്ടാ.. പക്ഷേ.. രാധു.. അവളും.. 😔
ദേവേട്ടൻ : അവളെ ഞാൻ കണ്ടിരുന്നു.. അവളെ ക്യാന്റീനിൽ കൊണ്ടുപോയി നിർബന്ധിച്ച് തീറ്റിച്ചിട്ടാ വിട്ടത്.. ഇനി നീ കഴിക്ക്... 😇
അച്ചു എന്നെ നോക്കി.. അവളുടെ കണ്ണ് ചെറുതായി നിറഞ്ഞിരുന്നു.. ആ കണ്ണുകൾ കൊണ്ട് അവൾ എന്നെ നോക്കി പുഞ്ചിരിച്ചു..
ആളുകളെ മനസ്സിലാക്കാൻ നല്ല കഴിവാണ് എന്റെ ചെക്കന്.. 😘 ഞാൻ നിങ്ങളേം കൊണ്ടേ പോകൂ ദേവേട്ടാ.. 👻
ഞാനും അച്ചുവും ദേവേട്ടനും ടേബിളിന് അരികിലിരുന്നു ഭക്ഷണപൊതി തുറന്നതും റൂമിലേക്ക് നഴ്സ് കയറി വന്നു.. എന്നേയും അച്ചുവിനേയും മാറി മാറി നോക്കി അവർ ചോദിച്ചു.. "ആരാണ് അമൃത??"
ഞാൻ കൈ പൊക്കി..
"ഇത് നിന്റെ പഴയ സ്കൂളല്ല അമ്മൂ.." 😂 ദേവേട്ടൻ കളിയാക്കി...
"ക്കീ ക്കീ ക്കീ..." 🤣🤣🤣
അതെവിടുന്നാണ്..?? 🙄🙄
ഓഹ്.. അച്ചുവാണ്.. 😒 കിണിക്കെടീ..!
ഞാൻ ഗാംഭീര്യത്തോടെ നഴ്സിനെ നോക്കി പറഞ്ഞു..
"മിസ്സ്...!!! ച്ഛെ..!! സിസ്റ്റർ..!!! ഞാനാണ് അമൃത.." 😇
ചെറുതായി ഒന്ന് പാളിയെങ്കിലും ഞാൻ വീണയിടത്ത് കിടന്ന് അത്യാവശ്യം ഉരുണ്ടു 😁
നഴ്സ് പറഞ്ഞു.. "അമൃത.. നാളെ കുറച്ച് ടെസ്റ്റുകൾ ഉണ്ട്.. എക്സറേ, ഇസിജി, സിടി സ്കാൻ ചെയ്യണം.. പിന്നെ കീമോയ്ക്ക് മുമ്പായി നാളെ വൈകിട്ട് രണ്ട് ഇൻജക്ഷൻ ഉണ്ട്.. എല്ലാത്തിനും മുമ്പ് ഈ സമ്മതപത്രം ഒന്ന് ഒപ്പിടണം..."
അവർ എന്റെ നേരെ ഒരു കടലാസ് നീട്ടി..
ഞാനത് വായിച്ചു തുടങ്ങി..
കീമോയ്ക്ക് മുന്നോടിയായി പല ടെസ്റ്റുകൾ ചെയ്യുന്നത് ശരീരത്തിന് കീമോ താങ്ങാനാകുമോ, എത്രത്തോളം കഴിയും, എത്ര ഡോസ് വേണം എന്നൊക്കെ നിശ്ചയിക്കാനാണ്.. കൂടാതെ രണ്ട് ഇഞ്ചക്ഷൻ തരുമ്പോൾ ശരീരത്തിന് പല അസ്വസ്ഥതകളും ഉണ്ടായേക്കാം.. തലവേദന, ശരീരവേദന, തലക്കറക്കം, ശർദ്ദിൽ അങ്ങനെ അങ്ങനെ.. കീമോയ്ക്ക് ശേഷം മുടി കൊഴിച്ചിൽ, ശരീരവേദന, വിശപ്പിലായ്മ, തലക്കറക്കം, ശർദ്ദിൽ, വയറിളക്കം അങ്ങനെ ഉണ്ടാകാനുള്ള സാധ്യതകൾ ഉണ്ട്.. ഇതെല്ലാം മനസ്സിലാക്കി ഞാൻ കീമോയ്ക്ക് സമ്മതമറിയിച്ച് പേപ്പറിൽ ഒപ്പിട്ട് കൊടുക്കണം.. അയിനാണ്.. 😏
Loading...
ഞാൻ ഇടംവലം നോക്കി.. അച്ചുവും ദേവേട്ടനും പേപ്പറിലുള്ളത് വായിച്ചുക്കാണണം.. അവർ ആ കടലാസിലേക്ക് തന്നെ നോക്കി ഇരിപ്പാണ്.. ഞാൻ ദേവേട്ടന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് പേനയെടുത്തു.. പുള്ളി ഒന്ന് പേടിച്ചൂട്ടോ.. ഞാൻ വേറെ എന്തോ ചെയ്യാൻ പോകുകയാണെന്ന് കരുതി പോക്കറ്റ് പൊത്തി പിടിക്കാൻ പോയതാണ്.. 😂
ഞാൻ പേപ്പറിലേക്ക് പേന മുട്ടിച്ചു..
എന്റെ കൈവിറയ്ക്കാൻ തുടങ്ങി... ഒരു തുള്ളി കണ്ണീർ ആ കടലാസ്സിൽ വീണു..! ദേവേട്ടൻ എന്റെ കൈയ്യിൽ നിന്ന് ആ പേന പിടിച്ച് വാങ്ങി..
എന്നിട്ട് ഞാൻ ഒപ്പിടേണ്ട കോളത്തിന് കീഴെ ബൈസ്റ്റാന്റർ ഒപ്പിടേണ്ട കോളത്തിൽ ഒപ്പിട്ടതിന് ശേഷം എന്തോ കുത്തിവരച്ചു..
ഞാൻ ദേവേട്ടന്റെ ആ കുത്തിവരയിലേക്ക് നോക്കി.. ബൈസ്റ്റാന്റർക്ക് രോഗിയുമായുള്ള ബന്ധം എന്ത് എന്ന കോളത്തിൽ മൂപ്പര് ഹസ്ബന്‍ഡ് എന്നെഴുതിവച്ചിരിക്കുന്നു..! ❤️
ഞാൻ ദേവേട്ടന്റെ കണ്ണുകളിലേക്ക് നോക്കി.. അവ എന്നെ നോക്കി ഒന്ന് ചിമ്മി തുറന്നു.. എനിക്ക് ഇനി മേലും കീഴും നോക്കണ്ട.. ദേവേട്ടന്റെ ആ കണ്ണുകളിലേക്ക് നോക്കി ഞാൻ എന്റെ ഒപ്പിടേണ്ട സ്ഥാനത്ത് ഒപ്പിട്ടു.. കടലാസ് നഴ്സിന് നേരെ നീട്ടിയപ്പോഴും ദേവേട്ടന്റെ മുഖത്ത് നിന്ന് ഞാൻ പുഞ്ചിരി മായാത്ത മുഖത്തോടെ നോക്കി കൊണ്ടിരുന്നു..
ദേവേട്ടന്റെ ആ കണ്ണുകളിലേക്ക് ഇനിയൊരു രണ്ട് സെക്കന്‍ഡിൽ കൂടുതൽ നോക്കാൻ എനിക്കായില്ല.. ആ നെഞ്ചിലേക്ക് വീണ് ഞാൻ പൊട്ടിക്കരഞ്ഞു പോയി..
അച്ചുവിന് ഒന്നും കണ്ട് നിൽക്കാനായില്ല.. അവൾ മുഖം കുനിച്ചുകൊണ്ട് പുറത്തേക്കിറങ്ങി പോയി..
**********************************
പിറ്റേന്ന് രാവിലെ....
ആരോ തട്ടി വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത്.. എനിക്കരികിൽ ചേട്ടായിയും രണ്ട് നഴ്സും രാധുവും പിന്നെ ദേവേട്ടനും ഉണ്ടായിരുന്നു.. അച്ചുവാണ് എനിക്ക് രാത്രി കൂട്ട് കിടന്നത്.. രാധു വന്നപ്പോൾ അവൾ പോയി..
ചേട്ടായി : രാത്രി നന്നായി ഉറങ്ങിയോ അമ്മൂ??? 😇
"മ്മ്..." 😇 ഞാൻ എഴുന്നേറ്റിരുന്ന് കണ്ണുതിരുമ്മി..
ചേട്ടായി : അതോ.. ചിലരെ പോലെ ഉറക്കമൊഴിഞ്ഞ് ഇരുന്നോ?? 😏
ചേട്ടായി ദേവേട്ടനെ നോക്കിയാണ് അങ്ങനെ ചോദിച്ചത്.. ഞാൻ അപ്പോഴാണ് ശ്രദ്ധിച്ചത്.. ദേവേട്ടൻ ഇതുവരെ വേഷം മാറ്റിയിട്ടില്ല.. ഇന്നലെ കണ്ട അതേ കോലത്തിലാണ്.. മുടിയൊക്കെ അല്പം ഉഴപ്പി.. ആ കണ്ണുകളിൽ ക്ഷീണം കാണുന്നുണ്ട്..
ഞാൻ : അപ്പോ ദേവേട്ടൻ ഇന്നലെ ഉറങ്ങിയില്ലേ..?? 😐
ദേവേട്ടൻ അതെ എന്ന അർത്ഥത്തിൽ തലയാട്ടിയ അതേ സമയത്ത് ചേട്ടായി പറഞ്ഞു.. "ഇല്ല.. അവൻ ഈ റൂമിന് ഫ്രന്റിലെ വെയിറ്റിങ്ങ് ഏരിയിൽ ഇരുന്ന് നേരം വെളുപ്പിച്ചു.. ഞാൻ പറഞ്ഞതാ.. ഞാൻ ഇവിടെ ഉള്ളപ്പോൾ എന്റെ പെങ്ങളൂട്ടിക്ക് ഒന്നും വരൂല്ല.. നീ വീട്ടിൽ പോയി കിടക്ക് എന്ന്.. അവന് അതൊന്നും പറ്റില്ല.. 😏
ഞാൻ ദേവേട്ടനെ നോക്കി കണ്ണ് മിഴിച്ചു.." എന്താ ദേവേട്ടാ ഇത്???" 🤨
ദേവേട്ടൻ ചെറുതായി ഒന്ന് പുഞ്ചിരിച്ചിട്ട് തല കുനിച്ച് നിന്നു..
ചേട്ടായി : അവന്റെ അമ്മ ഇന്നലെ അവനെ എത്ര വട്ടം ഫോണിൽ വിളിച്ചതാണെന്നോ?? ഇവൻ എടുത്തില്ല.. അവസാനം എന്നെ വിളിച്ചപ്പോൾ എന്റെ കൂടെ ഉണ്ട് എന്ന് കേട്ടപ്പോഴാണ് അമ്മൂ ആ പാവത്തിന് സമാധാനമായത്.. 😒
ഞാൻ ദേവേട്ടന് നേരെ നോക്കി.. 😡
ചേട്ടായി പറഞ്ഞു : അമ്മൂ.. ബ്രഷ് ചെയ്ത് ഒന്ന് ഫ്രഷായി വരൂ.. ഇന്ന് കുറച്ച് ടെസ്റ്റുകൾ നടത്താനുണ്ട്.. ഫുഡ് കഴിക്കണ്ട കേട്ടോ.. ലേറ്റാകരുതേ.. 😉
ഞാൻ : ശരി ചേട്ടായീ.. 😇
ഞാൻ ബ്രഷും പേസ്റ്റുമെടുത്ത് ടോയലറ്റിലേക്ക് നടന്നപ്പോൾ പുറകേ ദേവേട്ടനും നടന്നു.. ചേട്ടായി ഏട്ടനെ പിടിച്ച് നിർത്തി..
"എടാ മെനക്കെട്ടവനേ..!! നീയിത് എങ്ങോട്ടാ..?? " 😲😲😲
"ടാ.. അവൾ ഒറ്റയ്ക്ക്..." 😰 ദേവേട്ടൻ ഒരു കൊച്ചുക്കുട്ടിയെ പോലെ പരിഭ്രമിക്കുന്നത് ഞാൻ കണ്ടു..
രാധു അവരെ നോക്കിയിട്ട് എന്റെ പിന്നാലെ നടന്നു.. ദേവേട്ടന്റെ മുഖത്ത് ഒരു പത്ത് ശതമാനം ആശ്വാസം വന്നത് പോലെ..
ഞാൻ ഫ്രഷായി വന്നപ്പോഴേക്കും എനിക്കുള്ള മയിൽവാഹനം എത്തി.. വീൽചെയർ 😂
ഞാനതിൽ ഇരുന്നപ്പോൾ നഴ്സിന്റെ കൈയിൽ നിന്ന് വീൽചെയറിന്റെ ഹാൻഡിൽ ദേവേട്ടൻ കൈക്കലാക്കി.. ഓരോ ടെസ്റ്റിനും സ്കാനിനും പോകുമ്പോൾ ദേവേട്ടൻ എനിക്കൊപ്പം നിന്നു..
സിടി സ്കാൻ ചെയ്യുന്ന റൂമിൽലെ മെഷീനും ബാക്കി കിടുതാപ്പുകളും കണ്ട് ഞാൻ പേടിക്കാൻ തുടങ്ങി.. റേഡിയഷൻ റിസ്ക്കുള്ളത് കൊണ്ട് പേഷ്യന്റ് അല്ലാതെ മറ്റാരും ആ റൂമിൽ സ്കാനിങ്ങ് നടക്കുമ്പോൾ ഉണ്ടാകാൻ പാടില്ല.. ആ റാസൽഖൈമയിൽ ഒറ്റയ്ക്ക് പോകണല്ലോ എന്ന് കരുതി ഞാൻ മടിച്ചു നിന്നപ്പോൾ ചേട്ടായിയോട് പറഞ്ഞ് പ്രത്യേക പ്രോട്ടക്റ്റീവ് ഡ്രസ്സ് ധരിച്ച് ദേവേട്ടൻ എനിക്കൊപ്പം നിന്നു.. സിടി ചെയ്യുമ്പോഴെല്ലാം ദേവേട്ടൻ എന്റെ ഒപ്പം നിന്നിരുന്നു.. തല വെട്ടിച്ച് നോക്കാൻ ഒന്നും കഴിയാത്തത് കൊണ്ട് എന്തൊക്കെയോ എന്നോട് സംസാരിച്ചുക്കൊണ്ട് നിന്ന് ദേവേട്ടൻ എനിക്ക് ധൈര്യം തന്നു.. സിടി കഴിഞ്ഞപ്പോഴേക്കും ദേവേട്ടൻ എനിക്കരികിൽ ഓടിയെത്തി നെറ്റി മുട്ടിച്ചു.. അപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്.. ❤️
എല്ലാ ടെസ്റ്റും സ്കാനും കഴിഞ്ഞ് ഞാൻ തിരികെ റൂമിലേക്കെത്തി.. എനിക്കുള്ള ബ്രേക്ക്ഫാസ്റ്റ് മേടിക്കാൻ രാധു ക്യാന്റീനിലേക്ക് പോയി..
ഞാൻ എന്റെ കട്ടിലിൽ തലയണ ചാരി ഇരുന്നു.. ദേവേട്ടൻ എനിക്കരികിൽ നിന്നു.. ഞാൻ ദേവേട്ടനെ നോക്കി 'എന്തേ??' എന്ന് പുരികം പൊക്കി കാണിച്ചു ചോദിച്ചു..
'ഒന്നൂല്ല' എന്ന മീനിങ്ങിൽ പുള്ളി തലയാട്ടി..
'എന്നാൽ വാ..' എന്ന അർത്ഥത്തിൽ ഞാൻ കൈ വിടർത്തി ദേവേട്ടനെ നോക്കി..
ദേവേട്ടൻ കട്ടിലേക്ക് ഇരുന്നു.. ഞാൻ മെല്ലെ ദേവേട്ടന്റെ തല എന്റെ മടിയിലെടുത്ത് വച്ചു.. എന്നിട്ട് ആ മുടിയിലും നെറ്റിയിലും മെല്ലെ തലോടി..
"കുറച്ച് നേരം കിടന്നോളൂ ദേവേട്ടാ.. ഇന്നലെ ഒട്ടും ഉറങ്ങിയില്ലല്ലോ..." 😘
ദേവേട്ടൻ എന്നെ ക്ഷീണത്തോടെ നോക്കി.. 'ഉമ്മ' എന്ന് ചുണ്ടുകൾ കൊണ്ട് ആംഗ്യം കാണിച്ചു..
"ഊ..!! നല്ല വായ്നാറ്റം..!!" 😂 ഞാൻ കൈവീശീ..
ദേവേട്ടൻ കണ്ണ് ചിമ്മി.. "ഒരു പാട്ട് പാടുമോ പൊന്നൂ..?? " 😘
പാവം.. ആ ശബ്ദത്തിന് തന്നെ നല്ല തളർച്ചയുണ്ട്..
" പാടാല്ലോ.." 😘
ഞാൻ ഒരു കൈ കൊണ്ട് ദേവേട്ടന്റെ മുടിയും നെറ്റിയും തഴുകി മറുകൈ കൊണ്ട് പുറത്ത് മെല്ലെ തട്ടി തട്ടി കൊടുത്ത് പാടാൻ തുടങ്ങി..
🎶 ആരീരം രാരീരം രാരാരോ...
ആരീ രാരീരം രാരാരോ...
താമരക്കണ്ണനുറങ്ങേണം.... 🎶
ഞാൻ പാടുന്നതിന്റെ ഇടയ്ക്ക് എന്റെ കൈയ്യിനെ പിടിച്ച് ദേവേട്ടൻ ചുണ്ടോട് അടുപ്പിച്ച് കിടന്നു.. "എനിക്ക് അമ്മ പാടി തരാറുള്ള പാട്ടായിരുന്നു ഇത്.." 😘❤️
ദേവേട്ടൻ പെട്ടെന്ന് തന്നെ ഉറങ്ങി പോയി.. ഞാൻ ആ നെറ്റിയിൽ ഒരുമ്മ കൊടുത്തു 🙈 ആ മുടിയും നെറ്റിയും എത്ര തലോടിയിട്ടും എനിക്ക് മതിയികുന്നില്ലായിരുന്നു..
പെട്ടെന്ന് റൂമിന്റെ വാതിൽ മെല്ലെ തുറന്ന് വരുന്നത് പോലെ തോന്നി.. ഞാൻ അങ്ങോട്ടേക്ക് നോക്കി...
" ഈ സീൻ ഞാൻ പ്രതീക്ഷിച്ചതാ മോളേ..!!" 👻
രാധുവാണ്.. ഈ.. ചമ്മി ചമ്മി ചമ്മി..!! 🙈🙈
"അതുകൊണ്ട് തന്നെ ഞാൻ കഴിച്ചിട്ടാണ് വന്നത്.. രണ്ടാളുടേയും റൊമാൻസ് കഴിഞ്ഞെങ്കിൽ ദാ വന്ന് കഴിക്ക്.." 😂
"ശ്ശ്... പതുക്കെ പറ.. ദേവേട്ടൻ ഉണരും.." 🤫 ഞാൻ മെല്ലെ അവളോട് പറഞ്ഞു..
" എന്നാൽ ഞാൻ പോയിട്ട് പിന്നെ വരാം.." അവളും രഹസ്യം പോലെ പറഞ്ഞ് ഡോർ ചാരി പുറത്തേക്കിറങ്ങി..
Loading...
വാതിൽ മുഴുവനായി അടഞ്ഞിട്ടില്ലായിരുന്നു.. രാധു പുറത്തേക്കിറങ്ങിയതും ചേട്ടായി അവളുടെ മുമ്പിലെത്തിയത് ഞാൻ കണ്ടു.. അവളോട് കാര്യമായിട്ട് എന്തോ പുള്ളി പറയുന്നുണ്ട്.. ഒന്നും കേൾക്കാൻ കഴിയുന്നില്ല.. രാധുവിന്റെ മുഖത്ത് എന്തോ പരിഭ്രമം നിറഞ്ഞ് വരുന്നത് പോലെ തോന്നി എനിക്ക്..
കണ്ണാ... നീ എല്ലാം കളറാക്കണേ.. ഒരു മാതിരി ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആക്കരുതേ.. 🙄
ബ്ലാക്ക്...! 😳
അശ്ശോ..!! ബാറ്റ്മാനെ പറ്റി ദേവേട്ടനോട് പറഞ്ഞില്ലല്ലോ.. മറന്നു പോയി.. 😰
(തുടരും) നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ...
രചന: അനശ്വര ശശിധരൻ