ദേവാമൃതം 23

Valappottukal



അമ്മുവിനോട് ഞാനും ജോപ്പനും മാറി മാറി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.. അവൾ ഞങ്ങൾ പറയുന്നതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ല..
എത്ര താഴ്ന്ന് പറഞ്ഞിട്ടും അമ്മു എന്നെ എതിർത്തുക്കൊണ്ടേയിരുന്നു.. സഹിക്കെട്ട് അവൾക്ക് നേരെ ഞാൻ കൈയുയർത്തേണ്ടി വന്നു.. ജോപ്പൻ എന്നെ പിടിച്ചു മാറ്റി..
"നിനക്കെന്താ ഭ്രാന്തായോടാ ദേവാ??!!!! " 😡😡 അവൻ അലറി..
"കാര്യം പറഞ്ഞാൽ തലയിൽ കയറാത്ത ഈ മരക്കഴുതയെ പിന്നെ ഞാനെന്ത് ചെയ്യണമെന്നാണ്???!! " 😡
ഞാൻ വീണ്ടും അമ്മുവിന്റെ നേർക്കടുത്തതും ജോപ്പൻ എനിക്ക് നേരെ മുഷ്ടി ചുരുട്ടി..
"ചേട്ടായി വേണ്ട..!!!"  😰
അമ്മു അവന്റെ കൈയിൽ ചാടി പിടിച്ചു..
അവന്റെ ആ പ്രവർത്തിയിൽ ഞാൻ അമ്പരന്നു പോയി..
"ടാ..?? " ജോപ്പനെ ഞാൻ നോക്കി..
അവൻ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു..
"സോറി ടാ..."

അമ്മു എനിക്കരികിലേക്ക് വന്നു...
"ദേവേട്ടാ.. എല്ലാ ആഗ്രഹങ്ങളും എനിക്ക് സാധിച്ച് തരുമെന്ന് വാക്ക് തന്നിട്ടുള്ളതല്ലേ..?? എന്റെ ഈ ഒരു ആഗ്രഹം.. ചിലപ്പോൽ അത് എന്റെ അവസാനത്തേത് ആയിരിക്കാം.. അത് ഒന്ന് സാധിച്ചു തരുമോ??" 😔
"എന്താണ്??" ഞാൻ ചോദിച്ചു..
" എന്ത് ട്രീറ്റ്മെന്റ് വേണമെങ്കിലും ചെയ്തോ.. ദേവേട്ടൻ അത് എന്റെ വീട്ടിലും അറിയിച്ചോള്ളൂ.. പക്ഷേ... "
" പക്ഷേ?? "
" അത് എല്ലാം കഴിഞ്ഞിട്ടേ പാടുള്ളൂ.. ഒന്നുകിൽ ട്രീറ്റ്മെന്റിന്റെ അവസാനം.. അല്ലെങ്കിൽ എന്റെ... "
അമ്മുവിനെ പറയാൻ സമ്മതിക്കാതെ ഞാൻ അവളുടെ വായ്പൊത്തി..
ജോപ്പൻ അവളുടെ അടുത്തേക്ക് വന്നു..
" മോളേ അമ്മൂ.. നീ എന്നെ ചേട്ടായി എന്ന് വെറുതെ വിളിച്ചതാണെങ്കിലും ശരിക്കും എന്റെ കുഞ്ഞിപെങ്ങളായിട്ടാണ് ഞാൻ നിന്നെ കാണുന്നത്.. നിന്റെ അസുഖത്തിന്റെ കാര്യം നിന്റെ വീട്ടിലെ ആരും അറിയില്ല.. ദേവൻ അവരെ അറിയിക്കില്ല എന്ന് ഞാൻ മോൾക്ക് ഉറപ്പ് തരുന്നു.."
"പക്ഷേ എടാ..?? " 🙄 ഞാൻ ഇടയ്ക്ക് കയറിയതും ജോപ്പൻ എന്നെ തടഞ്ഞു..
" അമ്മുവിന്റെ ഡോക്ടറായിട്ടാണ് ഞാൻ സംസാരിക്കുന്നത് ദേവാ.. ട്രീറ്റ്മെന്റ് തുടങ്ങുന്നതിന് മുമ്പ് എല്ലാത്തരം മാനസികസമ്മർദ്ദത്തിൽ നിന്ന് രോഗി വിമുക്തയായിരിക്കണമെന്ന് ഉറപ്പ് വരുത്തേണ്ടത് ഒരു ഡോക്ടറുടെ കടമയാണ്.. മറിച്ചാണെങ്കിൽ എന്ത് സംഭവിക്കും എന്ന് നിനക്ക് ഞാൻ പറഞ്ഞ് തരേണ്ട കാര്യമില്ലല്ലോ?? " 🤨

ജോപ്പൻ അമ്മുവിനോടായി പറഞ്ഞു.." എന്ത് മാർഗ്ഗം കണ്ടിട്ടായാലും ഈ ട്രീറ്റ്മെന്റ് ആരേയുമറിയിക്കാതെ ഈ ചേട്ടായി നടത്തും മോളേ.. "
അതും പറഞ്ഞ് അവൻ അവിടെ നിന്ന് വേഗം നടന്നുപോയി.. ഞാൻ അമ്മുവിന്റെ മുഖത്തേക്ക് നോക്കി.. അവൾ എനിക്ക് മുഖം തരാതെ വാച്ചിലേക്ക് നോക്കി...
" വാ പോകാം... " വീട്ടിലേക്ക് പോകാനുള്ള സമയമായി എന്ന് ഞാൻ മനസ്സിലാക്കി..
അമ്മു മുമ്പോട്ടു നടന്നതും ഞാൻ അവളെ വിളിച്ചു നിർത്തി..
" മുഖം കഴുകിയിട്ട് വാ അമ്മൂ.. ആകെ മുഷിഞ്ഞു നീ.. ഇങ്ങനെ വീട്ടിൽ കയറി ചെന്നാൽ ഏടത്തി പേടിക്കും.."
അവളൊന്ന് മൂളിയിട്ട് ജോപ്പന്റെ റൂമിനകത്തേക്ക് കയറി..
ഞാൻ റെസ്റ്റ് എടുത്ത് കഴിഞ്ഞൂട്ടോ.. ഇനി ഞാൻ പറഞ്ഞ് തുടങ്ങാം.. 👻
എന്നെ മറന്നോ നിങ്ങൾ?? എങ്കിൽ ഇടി മേടിക്കും 👊
ഞാൻ അമ്മുവാണ്.. 😉
ചേട്ടായിയുടെ റൂമിൽ ചെന്ന് ഞാൻ മുഖം കഴുകി.. എന്റെ മുഖത്തെ പൊട്ട് പോയിരുന്നു.. ചുരിദാറിന്റെ കൈയിലെ ബോര്‍ഡറിൽ ഞാൻ രണ്ട് മൂന്ന് പൊട്ടുകൾ എക്സ്ട്രാ വയ്ക്കാറുണ്ട് എന്ന് പറഞ്ഞല്ലോ.. പൊട്ടില്ലെങ്കിൽ എന്നെ കണ്ടാൽ ആകെ ശോകമൂക ലുക്കായിരിക്കും.. വീട്ടിൽ അത് മതിയല്ലോ ചോദ്യപെരുമഴയ്ക്ക്.. ഇതാകുമ്പോൾ ഒരെണ്ണം പോയാൽ ചറപറാന്ന് അടുത്തത് വയ്ക്കാലോ.. എങ്ങനെയുണ്ട് എന്റെ ബുദ്ധി?? 😁
ഒരു പൊട്ടും കുത്തി പാറി പറന്ന മുടി കൈകൊണ്ട് ഒതുക്കി ഞാൻ പുറത്തേക്കിറങ്ങി...
ദേവേട്ടനോടൊപ്പം നടന്നപ്പോൾ ഞാനൊന്നും മിണ്ടിയില്ല...
"സോറി..." ദേവേട്ടൻ എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു..
എന്തിന് ഏതിന് എന്നൊന്നും ഞാൻ ചോദിക്കാനും പോയില്ല.. ദേവേട്ടൻ എന്നോട് ചോദിച്ചു..
"അല്ല പൊന്നൂ.. നിനക്ക് ഫോൺ ഇല്ലേ??" 🤔
"ഉണ്ടായിരുന്നു.. മനോജേ...അല്ല.. അയാൾടെ കാര്യം വന്നപ്പോൾ ഫോൺ ഞാൻ അച്ഛന് തിരികെ കൊടുത്തു.. അച്ഛന്റേത് ഒരു പഴയ മോഡൽ ഫോണായിരുന്നു.. ഇപ്പോ ഉപയോഗിക്കുന്നത് എന്റെയാണ്..." 😊
"അല്ല... അപ്പോൾ നിനക്ക് ഫേസ്ബുക്കും വാട്ട്സാപ്പൊന്നുമില്ലേ?? "🙄
" ഇല്ലല്ലോ... 🎶 സിംഗിൾ പസങ്കേ.. 🎶 " 👻
ദേവേട്ടൻ ചിരിച്ചു പോയി..
" ഇപ്പോ നീ സിങ്കിൾ അല്ലല്ലോ പൊന്നൂ..?? " 😂
ഞാൻ ദേവേട്ടനെ നോക്കി കണ്ണിറുക്കി 😉
" ദേവേട്ടാ.. ദേവേട്ടന് ദേഷ്യം വന്നാൽ തല്ലുമല്ലേ..?? " 🙄
ദേവേട്ടൻ നടത്തം നിർത്തി എന്നെ തിരിഞ്ഞ് നോക്കി..." എനിക്ക് പെട്ടെന്ന് ദേഷ്യം വരുമെടാ.. പിന്നെ ഒന്നും ആലോചിക്കില്ല.." 😔
" ഇനി ദേഷ്യം വരുമ്പോഴേ.... എന്നോട് പറഞ്ഞാൽ മതി..." 😉
"നിന്നോട് പറഞ്ഞിട്ട്..?? " 🤔
" എന്നോട് പറഞ്ഞിട്ട്... " ഞാൻ ഷാൾ വിരലിൽ ചുറ്റി തല താഴ്ത്തി നഖം കടിച്ചു..
"ബാക്കി പറഞ്ഞേ... നിന്നോട് പറഞ്ഞാൽ നീ എന്ത് ചെയ്യും?? "😘
" അത് പിന്നെ... " 🙈
" പറ പെണ്ണേ.. " 😘😍
" ഞാനോടി രക്ഷപ്പെടും.. " 👻
" ഓഹ്..ഇവള്...!!" 🙄
ഞങ്ങൾ ബൈക്കിന്റെ അടുത്തെത്തി.. പുള്ളി ബൈക്ക് തിരിക്കുന്ന സമയത്ത് ഞാൻ വെറുതേ അങ്ങോട്ടുമിങ്ങോട്ടും കണ്ണോടിച്ച് ആടിയാടി നിന്നു..

ഞങ്ങൾക്ക് നേരെ ഓപ്പോസിറ്റായി ഞാനൊരാളെ കണ്ടു.. കറുത്ത ജാക്കറ്റും കറുത്ത ഹെൽമറ്റും ധരിച്ചൊരു ആള്.. ഞാനങ്ങോട്ടേക്ക് നോക്കിയതും പുള്ളിക്കാരൻ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു.. കുറച്ച് ദൂരെയായതിനാൽ ആ ബൈക്കോ അതിന്റെ നമ്പരോ ശ്രദ്ധിക്കാൻ പറ്റിയില്ല... ഞാൻ പുള്ളി പോകുന്ന പോക്ക് നോക്കി നിന്നു..
"ആരേ നോക്കി നിൽക്കുകയാണ്.. വേഗം കേറ്.." ദേവേട്ടന്റെ ശബ്ദം കേട്ടാണ് ഞാൻ തിരിഞ്ഞ് നോക്കിയത്..
"ദേവേട്ടാ.. ഇന്നലെ നമ്മൾ റോഡിൽ ബൈക്ക് നിർത്തിയിട്ടില്ലേ.. അന്നേരം പാസ്സ് ചെയ്ത് പോയ ഒരാളെ പോലെ ദാ വേറൊരാള് ഇവിടെ നിൽപ്പുണ്ടായിരുന്നു.." 😐
"ഇന്നലെയോ?? ഞാൻ കണ്ടില്ലല്ലോ അമ്മൂ?? "🤔
" ഞാൻ പറഞ്ഞില്ലേ ദേവേട്ടാ ബാറ്റ്മാനേ പോലൊരാള് എന്ന്.." 😐
"നീ അങ്ങനെ പറയുന്നത് ഞാൻ കേട്ടിരുന്നു.. പക്ഷേ നോക്കാൻ പോയില്ല.. " 🙄
" അതേ ആൾ തന്നെയാ ഇവിടേയും വന്നേ എന്ന് തോന്നുന്നു.. കറുത്ത ഹെൽമറ്റും കറുത്ത ജാക്കറ്റും.. ബൈക്കിൽ സപീഡിൽ പോയാൽ ശരിക്കും ഒരു കടവാവലിനെ പോലെ തോന്നിക്കും" 😂
" അത് വേറെയാരെങ്കിലുമായിരിക്കും.. നീ കയറ്.. 6മണി ആകാറാകുന്നൂ.. "
" മ്മ്.. " ഞാൻ തലയാട്ടി..
ഉയ്യന്റപ്പാ..!! ഒരു വിധം ഞാൻ ദേവേട്ടന്റെ ബൈക്കിൽ കയറി.. ഈ ബൈക്കിന് നേരത്തെ ഇത്രയും പൊക്കമില്ലായിരുന്നല്ലോ..
പോകുന്ന വഴി മുഴുവനും എന്റെ ചിന്ത ബാറ്റ്മാനെ പറ്റിയായിരുന്നു.. ഏതാണ് ആ അലവലാതി.. ഈ മഴയില്ലാ നേരത്ത് റെയിൻകോട്ടുമിട്ട്..?? 🤔
" അമ്മൂ...??"
ദേവേട്ടൻ എന്നെ വിളിച്ചു..
ഞാൻ ചിന്തകളിൽ നിന്ന് ഉണർന്നു..
"എന്താ??"
"എന്താ മിണ്ടാതെ ഇരിക്കുന്നത്??" 😘
"ഒന്നൂല്ല ഏട്ടാ.. നിങ്ങൾ തമ്മിൽ അടിയാകുന്നത് കണ്ടപ്പോൾ ഞാൻ ശരിക്കും പേടിച്ചു.." 😐
"ആര്..?? ജോപ്പനുമായിട്ടോ?? നീ കണ്ടില്ലേ.. ഞങ്ങൾക്ക് അടിയിടാനും മിണ്ടാനും നിമിഷനേരം മതി.. അതൊന്നും കണ്ട് നീ പേടിക്കണ്ട.." 😘
" ചേട്ടായി എന്നെ പെങ്ങളായിട്ടാ കാണുന്നേ എന്ന് കേട്ടപ്പോൾ എനിക്ക് ഒത്തിരി സന്തോഷമായി ദേവേട്ടാ... " 😘
" പെങ്ങളായിട്ട് കാണുകയല്ലെടീ.. നീ അവന്റെ സ്വന്തം പെങ്ങളാണെന്നാ അവൻ പറയുന്നത്.. ഇന്നേവരെ അവൻ ഒരു പെൺകുട്ടിയേയും പെങ്ങളായി കണ്ടിട്ടില്ല.. സാധാരണ എല്ലാ പെൺകുട്ടികളും അവന്റെ സ്വഭാവം മനസ്സിലാക്കി അവനെ ആങ്ങളായാക്കാറാണ് പതിവ്.. " 😂😂😂
ഞാൻ ചിരിച്ചു..
ദേവേട്ടൻ ചിരി നിർത്തി.. ഒന്ന് രണ്ട് മിനിറ്റ് ഒന്നും മിണ്ടിയില്ല.. എന്നിട്ട് ചോദിച്ചു..
" പൊന്നൂ.. വീട്ടിലറിയിക്കാതെ എങ്ങനെ നമ്മൾ കീമോ തുടങ്ങും?? കീമോ ഒന്നോ രണ്ടോ സ്റ്റെപ്പേ വേണ്ടി വരുള്ളൂ.. കറക്റ്റായിട്ട് ജോപ്പൻ പറഞ്ഞോളും അതിനെ പറ്റി..  പക്ഷേ.. " 😔
"ദേവേട്ടാ.. വേണ്ട..." 😒 ഞാൻ ഇടയ്ക്ക് കയറി..
ദേവേട്ടൻ പിന്നെ ഒന്നും മിണ്ടിയില്ല.. എന്നെ വീടിന്റെ അടുത്ത് വരെ കൊണ്ടാക്കിയിട്ട് ദേവേട്ടൻ തിരികെ പോയി..
ഞാൻ കയറി വന്നതും അച്ഛൻ എന്റെ വഴി തടഞ്ഞു.. എനിക്ക് അല്പം പേടി തോന്നി..
അച്ഛൻ : മോളെന്താ താമസിച്ചത്???
ഞാൻ ശബ്ദം ഇടറാതെയിരിക്കുവാൻ ശ്രദ്ധിച്ചു... "അത് പിന്നെ അച്ഛാ... ഹോസ്പിറ്റലിൽ തിരക്കുണ്ടായിരുന്നു.." 🙄
അച്ഛൻ : മ്മ്... ഇനി ഹോസ്പിറ്റലിൽ പോകേണ്ട ആവശ്യമുണ്ടോ??
ഞാൻ : ഇ.. ഇല്ല.. ഇല്ലച്ഛാ..
അച്ഛൻ ഒന്ന മൂളിയിട്ട് പറഞ്ഞു.. "അഥവാ ഇനി പോകണമെങ്കിൽ അമ്മയേയോ ചേച്ചിയോയോ കൂടെ കൂട്ടിയാൽ മതി.. എന്നോട് പറഞ്ഞാൽ ഞാനും വരാം.. ദേവൻ നല്ലയാളാണ്.. പക്ഷേ മോൾ ഇങ്ങനെ അവന്റെ ബൈക്കിൽ കയറി വരുന്നത് നാട്ടുകാർക്ക് സംസാരിക്കാനുള്ള വിഷയമാകും.. ചേച്ചിയും രാജീവുമാണ് അങ്ങനെ പോകുന്നതെങ്കിൽ കുഴപ്പമില്ല.. കാരണം നാലാളറിഞ്ഞ് അവരുടെ നിശ്ചയം കഴിഞ്ഞതാണ്.. "
ഞാൻ തല താഴ്ത്തി.." ഇനി ഞാനങ്ങനെ പോകില്ലച്ഛാ.. " 😔
" വിഷമിപ്പിക്കാൻ പറഞ്ഞതല്ല.. എല്ലാവരും അങ്ങനെ നല്ലത് പറയുന്ന ആൾക്കാരല്ല മോളേ.. അച്ഛൻ പറഞ്ഞ് തന്നൂ എന്നേ ഉള്ളൂ.. അതൊന്നും ആലോചിച്ച് ഇരിക്കണ്ട.. പോയി വേഷം മാറ്റി പഠിക്കുകയോ മറ്റോ ചെയ്യ്... "
അച്ഛൻ മുറ്റത്തേക്കിറങ്ങി നടന്നു..
അച്ഛൻ ഒന്നും മനസ്സിൽവച്ച് പറഞ്ഞതല്ല എന്ന് എനിക്കറിയാമായിരുന്നു.. എങ്കിലും എന്തോ എന്റെ ഉള്ളിൽ പേടിയും വിഷമവും നിറഞ്ഞു..
അച്ചുവും രാധുവും പിണങ്ങിയത് ഞാൻ ആരോടും പറഞ്ഞില്ല.. എന്തിനാണ് അവർ പിണങ്ങിയതെന്ന് ചോദിച്ചാൽ ഞാനെന്ത് ഉത്തരം പറയും കൃഷ്ണാ.. 😔
അന്ന് പഠിക്കാനൊന്നും തോന്നിയില്ല.. കുളി കഴിഞ്ഞ് ഞാൻ എന്റെ സ്റ്റഡി ടേബിളിൽ തലചായ്ച്ച് കണ്ണനെ നോക്കി കിടന്നു..
പിന്നെ ചേച്ചിയുടെ പാദസരക്കിലുക്കം എന്റെ മുറിയെ ലക്ഷ്യമാക്കി വരികയാണ് എന്ന് മനസ്സിലായപ്പോൾ കൈയിൽ കിട്ടിയ ടെക്സ്റ്റ് എടുത്ത് ഞാൻ പേജുകൾ മറിച്ച് മറിച്ച് നോക്കിക്കൊണ്ടിരുന്നു..
ഞാൻ ഊഹിച്ചത് പോലെ അവൾ ഫോണുമായിട്ടാണ് വന്നത്.. അവൾ എനിക്ക് നേരെ നീട്ടി..
🤙
ഞാൻ : ഹലോ????
മറുതലയ്ക്കലിൽ നിന്ന് വന്ന 'ഹലോ' ദേവേട്ടന്റേതായിരുന്നില്ല.. രാജീവേട്ടനായിരുന്നു അത്.. 😒
രാജീവേട്ടൻ : ഹലോ അമ്മൂ..?? എന്താണ് പരിപാടി...??
ഞാൻ : പഠിക്കുകയായിരുന്നു രാജീവേട്ടാ..
രാജീവേട്ടൻ : എക്സ്സാമൊക്കെ കഴിഞ്ഞോ??
ഞാൻ : ഉവ്വ്.. നല്ല എളുപ്പമായിരുന്നു എല്ലാം.. നന്നായിട്ട് എഴുതിയിട്ടുണ്ട്.. 😇
സംഭാഷണം നീട്ടിക്കൊണ്ടു പോകാൻ താത്പര്യമില്ലാത്തത് കൊണ്ടാണ് ഞാൻ എല്ലാം ഒറ്റയടിക്ക് പറഞ്ഞത്..
ദേവേട്ടന്റെ ശബ്ദമൊന്നും അടുത്ത് നിന്ന് കേൾക്കാത്തത് കൊണ്ട് ഞാൻ ചോദിച്ചു "ദേവേട്ടൻ അവിടെ ഇല്ലേ??"
ചേച്ചി അവളുടെ വായ് പൊത്തിപ്പിടിക്കുന്നത് കണ്ട് ഞാൻ അവളെ കണ്ണുരുട്ടി നോക്കി.. 😡 അവൾ ഞാനൊന്നുമറിഞ്ഞിട്ടില്ലേ രാമനാരായണാ എന്ന ഭാവത്തിൽ മച്ചിലേക്ക് നോക്കി.. 🙄
രാജീവേട്ടൻ : അവൻ ഇവിടെ എവിടെയോ ഉണ്ടെന്ന് തോന്നുന്നു.. വിളിക്കണോ മോളേ?? അത്യാവശ്യമാണോ??
ആ 'അത്യാവശ്യത്തിന്' എന്തോ കുഴപ്പമുണ്ട്.. 🤔
ഓഹ്.. ഇനി ഇപ്പോ അറിയാൻ ആരും ബാക്കി ഇല്ലല്ലോ.. 😂 ദാറ്റ് കാര്യമേേേ മറന്തിട്ടേൻ..! 🙈
ഞാൻ ആരാ മോള്.. ഞാൻ ട്രാക്ക് മാറ്റി.. "ഒരു ഡൗട്ട് ചോദിക്കാനുണ്ടായിരുന്നു ചേട്ടാ.." 😇
ചേട്ടനൊന്ന് മൂളി.. അർത്ഥം വച്ച് മൂളിയതാണോ..??
തമ്പുരാനറിയാം.. 👻
രാജീവേട്ടൻ '' ഉണ്ണീ... ഇങ്ങോട്ട് വാടാ.. " എന്നൊക്കെ പറയുന്നത് ഫോണിൽ കൂടി ഞാൻ കേട്ടു..
ഉണ്ണിയോ?? 🙄
നിമിഷങ്ങള്‍ക്കകം ഒരു 'ഹലോ'  ഫോണിൽ വഴിഞ്ഞൊഴുകി.. ദേവേട്ടനായിരുന്നു...
അപ്പോ നീങ്ക താൻ ഉണ്ണിയാ?? 😂😂😂
ഞാൻ : ആഹ് ദേവേട്ടാ.. അമ്മുവാണ്..
ഞാൻ ചേച്ചിയെ പാളി നോക്കി.. അവൾ കൈകൾ കെട്ടി എന്നെ നോക്കി നിൽക്കുകയായിരുന്നു.. ഞാൻ നോക്കിയതും അവൾ കഴുത്ത് ചെറിഞ്ഞുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നോക്കിക്കൊണ്ട് നിന്നു...
ദേവേട്ടൻ : എന്താ അമ്മൂ..??
ദേവേട്ടന്റെ ശബ്ദത്തിന് ഒരു കിലോ വെയിറ്റ് കാണും..!! 😱 എന്താ ഒരു ഗരവം..
ഓഹ്.. ഇവിടെ ഈ ചേച്ചി പെണ്ണ് പോസ്റ്റ് പോലെ നിൽക്കുകയല്ലേ.. അതേപോലെ അവിടെ രാജീവേട്ടനും അവിടെ സെക്യൂരിറ്റി പണിക്ക് നിൽക്കുകയായിരിക്കും.. 😒
ഞാൻ : ദേവേട്ടാ.. ഹെമറ്റോജജിയിൽ ഒരു ഡൗട്ട്..
ദേവേട്ടൻ (ഇപ്പോ രണ്ട് കിലോ വെയിറ്റ് കാണും ശബ്ദത്തിന്..) : ചോദിക്ക്..
ഞാൻ : എന്താണ് ഈ സ്റ്റെം സെൽ ട്രാൻസപ്ലാന്റ്..?? 😉
എന്റെ ചോദ്യം കേട്ടതും ഫോണിൽ കൂടി കേട്ടിരുന്ന ദേവേട്ടന്റെ ശ്വാസത്തിന്റെ ശബ്ദം പെട്ടെന്ന് കേൾക്കാതെയായി.. ഞെട്ടിക്കാണും.. ചേച്ചി പെണ്ണ് ഏതോ ചൈന ഭാഷ കേട്ടെന്ന പോലെ കണ്ണ് മിഴിച്ച് കിളി പറന്ന് നിൽക്കുകയാണ്..
ദേവേട്ടൻ ഗൗരവം തുടർന്ന് പറഞ്ഞു : അത് അമ്മൂ.. രക്തത്തിലെ കോശങ്ങളെല്ലാം ഉത്ഭവിക്കുന്നത് സ്റ്റെം സെല്ലിൽ നിന്നാണ്.. നമ്മുടെ രക്തത്തിലെ സ്റ്റെം സെല്ലിന് എന്തെങ്കിലും തകരാറ് സംഭവിച്ചാൽ ആവശ്യമില്ലാത്ത കോശങ്ങളെല്ലാം നിയന്ത്രണമില്ലാതെ ഉണ്ടാക്കും.. അത് ശരീരത്തിന് കേടാണ്.. ആ അവസ്ഥയാണ്....
ദേവേട്ടന്റെ വാക്കുകൾ ഞാൻ പൂർത്തിയാക്കി.. "ലുക്കീമിയ.."
അത് കേട്ട് ചേച്ചി വീണ്ടും കണ്ണുമിഴിച്ചു..😲 ഞങ്ങളെന്തോ കോഡ് ഭാഷയിൽ സംസാരിക്കുകയാണ് എന്ന് വിചാരിച്ച് കാണും.. 😂
അവളെ ഒന്ന് കാണിക്കാൻ ഞാൻ കസേരയിൽ ചാരി ഒരു ചെറു മന്ദഹാസം (വേണമെങ്കിൽ ശൃംഗാരം എന്നും പറയാം 👻) മുഖത്ത് ഫിറ്റ് ചെയ്ത് ടേബിളിൽ ഒരു പെൻസിൽ കൊണ്ട് കുത്തിവര തുടങ്ങി..
മ്മ് മ്മ്.. അവളുടെ മുഖത്ത് പേടിയോ കുശുമ്പോ എന്തൊക്കെയോ കാണാൻ തുടങ്ങി.. എന്നെ കൊണ്ട് ഇങ്ങനെയൊക്കെ അല്ലേ പറ്റൂ.. 😁
ദേവേട്ടൻ തുടർന്ന് പറഞ്ഞു.. "മ്മ്.... അപ്പോ ലുക്കീമിയയ്ക്ക് കാരണമായ ആ സ്റ്റെം സെല്ലിനെ മാറ്റി പകരം നല്ലത് ഒരെണ്ണം ഫിറ്റ് ചെയ്യുന്നതാണ് സ്റ്റെം സെൽ ട്രാൻസപ്ലാന്റ്.."
"മ്മ്.." ഞാൻ മൂളി...
"ചേച്ചി അടുത്ത് ഉണ്ടോ??" ദേവേട്ടൻ ചോദിച്ചു..
"രാജീവേട്ടൻ എവിടെ??"
"ഞാൻ മാറി നിൽക്കുകയാണ്.. ചേച്ചി അടുത്തുണ്ടോ?? "
" ഉണ്ട്.. " ഞാൻ അവളെ നോക്കി..
അവൾ ഫോൺ തട്ടിപ്പറിച്ചു.." ദേവാ.. ഞാൻ പിന്നെ വിളിക്കാട്ടോ... "
ചേച്ചി ഫോൺ കട്ടാക്കി.. അവൾ ചാടി എന്റെ അടുത്ത് വന്നിരുന്നു.. നിലത്ത് മുട്ടുക്കുത്തിയാണ് ഇരിപ്പ്.. ഞാനിരുന്ന കസേരയുടെ കൈയിൽ പിടിച്ചുകൊണ്ട് അവൾ ചോദിച്ചു..
" നിങ്ങളെന്താ സംസാരിച്ചത്??" 😍
ഓഹ്.. അവൾക്ക് ആകാംക്ഷ.. 😂
"ഹാ.... " 😘 ഞാൻ ചെറുപുഞ്ചിരിയോടെ പിന്നോട്ട് ചാഞ്ഞിരുന്നു..
"അമ്മൂ.. പറ പ്ലീസ്.." 😘😘
അവൾ കൊഞ്ചി..
"നീ കേട്ടല്ലോ.. പിന്നെ എന്താണ്.." 🙈 ഞാൻ കൃതൃമ നാണം നടിച്ചു..
"അമ്മൂസേ... എനിക്ക് നിന്നോട് ഇനിയും മറച്ച് വയ്ക്കാൻ പറ്റില്ല.." 🙈
"എന്താണ്??" ഇവൾ എന്താണ് പറയാൻ പോകുന്നത് 🙄
"അച്ഛനും അമ്മയും എന്നോട് പ്രത്യേകം പറഞ്ഞതാണ് നിന്നെ ഇപ്പോ അറിയിക്കണ്ട എന്ന്.. പക്ഷേ ഇനി പറഞ്ഞില്ലെങ്കിൽ ഞാൻ ശ്വാസം മുട്ടി ചാകും.." 🙈
ഓഹ്.. എനിക്ക് മനസ്സിലായി.. 😁😁
ഞാൻ അത് പുറത്ത് കാണിക്കാതെ അവളെ ഉറ്റ് നോക്കി.." എന്താടീ ചേച്ചീ???" 😲
"അത് നിന്റേയും ദേവന്റേയും കല്യാണം വാക്കാൽ ഉറപ്പിച്ചു " 😘
" അയ്യോ....!!! എപ്പോ..?? " 😱😱😱
കിടക്കട്ടെ എന്റെ വക ഒരു ഞെട്ടൽ..! ഇല്ലെങ്കിൽ ഞാൻ ഞെട്ടുന്നില്ല എന്ന് കണ്ട് അവൾക്ക് സംശയം തോന്നാൻ പാടില്ലല്ലോ 😂🙈
"കുറച്ച് ദിവസായി.. എനിക്ക് ഇത്രയും വല്യ രഹസ്യം നിന്നോട് പറയാതിരിക്കാൻ വയ്യ അമ്മൂ... " 😘
പാവം ചേച്ചി.. 😔 എത്ര വലിയ രഹസ്യങ്ങളാണ് ഞാൻ ഇവളിൽ നിന്ന് മറച്ചുവയ്ക്കുന്നത്.. 😔😔
"അമ്മൂസേ.. നമ്മൾ ഒരു വീട്ടിലേക്കാണ് കല്യാണം കഴിഞ്ഞ് പോകുന്നത്.."😍😍 അവൾ എന്നെ കെട്ടിപ്പിടിച്ചു..
കെട്ടിപ്പിടിച്ചിരിക്കുന്നത് കൊണ്ട് അവൾ എന്റെ മുഖം കണ്ടില്ല..
ഞാൻ അങ്ങനെ തന്നെ ഇരുന്ന് ചോദിച്ചു.. "ചേച്ചീ.. അച്ചുവോ രാധുവോ ഇന്ന് വിളിക്കുകയോ മെസ്സേജ് ചെയ്യുകയോ ചെയ്തോ?? "🙄
" ഇല്ലല്ലോ മോളേ.. ഇന്ന് ഒന്നും വന്നില്ല.. " 😘
"മ്മ്.. ഞാൻ മൂളി..."
**********************
പിറ്റേന്ന് ഞാൻ കോളേജിലെത്തിയപ്പോൾ അച്ചുവും രാധുവും റീനുവിനെ പിടിച്ച് നടുക്കിരുത്തി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു..
ഞാൻ അവരുടെ അടുത്തേക്ക് വന്നപ്പോൾ റീനു എന്നെ കൈവീശി ഒന്ന് ചിരിച്ചു കാണിച്ചു.. അച്ചുവും രാധുവും എന്നെ ഒന്ന് നോക്കിയത് പോലുമില്ല.. അവർ സംസാരം നിർത്താതെ പരസ്പരം നോക്കിയിരുന്നു..
ഞാൻ അവർക്ക് പിന്നിൽ മരിയയുടെ ഒപ്പം പോയിരുന്നു..
അന്ന് ദേവേട്ടന്റെ ക്ലാസ്സ് ഉണ്ടായിരുന്നില്ല.. ഓരോ മിസ്സ്മാർ വന്ന് ഇന്റേണലിന്റെ പേപ്പർ തന്നു.. ജസറ്റ് പാസ്സായിക്കൊണ്ടിരുന്ന ഞാനും അച്ചുവും രാധുവും വേറെ മൂന്നാല് പഠിപ്പികളുമായിരുന്നു  ക്ലാസ്സിൽ നല്ല മാർക്ക് വാങ്ങിയത്..
അച്ചുവും രാധുവും മാർക്ക് കൂടിയിട്ടും വല്യ താത്പര്യമില്ലാത്തത് പോലെ പെട്ടെന്ന് തന്നെ മിസ്സിന് പേപ്പർ സൈൻ ചെയ്ത് കൊടുത്തു.. പഠിപ്പികളൊക്കെ അവർക്ക് എവിടെയാണ് മാർക്ക് നഷ്ടമായത് എന്നറിയാനുള്ള ഗവേഷണത്തിലായിരുന്നു.. ചിലർ കിട്ടിയ മാർക്കിൽ തൃപ്തിപ്പെട്ട് പേപ്പർ സൈൻ ചെയ്ത് തിരികെ കൊടുത്തു..
മരിയ എന്റെ പേപ്പറും അവളുടെ പേപ്പറും ഒത്തു നോക്കിക്കൊണ്ടിരുന്നു.. മരിയയ്ക്ക് എവിടെയോ മാർക്കിടാത്തത് കൊണ്ട് അവൾ മിസ്സിനെ അടുത്തേക്ക് വിളിപ്പിച്ചു.. പേപ്പർ പരിശോധിച്ച് മാർക്കിട്ട് കൊടുത്തതിന് ശേഷം മിസ്സ് എന്റെ നേരെ നോക്കി..
"അമൃതയ്ക്ക് പഠിക്കണമെന്ന് തോന്നിയാൽ അപ്പോൾ പഠിക്കുമല്ലേ..?? നല്ല മാർക്കാണ് കിട്ടിയിരിക്കുന്നത്.. ഇനിയും ഇതുപോലെ പോകുക.. ഉഴപ്പരുത്.. കേട്ടോ??" 🤨
ഞാൻ തലയാട്ടി കാണിച്ചു..
മിസ്സ് പോയതിന് ശേഷം HOD മാം ക്ലാസ്സിലേക്ക് കയറി വന്നു..
"സ്റ്റുഡന്‍സ്..! നിങ്ങളുടെ ക്ലിനിക്കൽ പോസ്റ്റിങ്ങ് പിരീഡ് അടുത്ത രണ്ട് മാസങ്ങളിലായി നടത്താൻ പോകുകയാണ്.. "
ഞങ്ങളെല്ലാവരും അമ്പരന്നു.. അതിന് ഇനിയും സമയമുണ്ടല്ലോ 🙄
ക്ലിനിക്കൽ പോസ്റ്റിങ്ങ് എന്ന് വച്ചാൽ എന്താണെന്ന് പറഞ്ഞുതരാം..അത് ഈ ട്രെയിനിങ് പോലെയാണ്.. എല്ലാവർഷവും രണ്ട് മാസം വീതം ഞങ്ങൾ ഏതെങ്കിലും ഹോസ്പിറ്റലിലെ ലാബുകളിൽ ട്രെയിനിയായി കയറണം.. ഹോസ്പിറ്റലിലെ ഒരു സ്റ്റാഫിനെ പോലെ ഞങ്ങൾക്ക് സിലബസിലുള്ളത്  എല്ലാം അവിടെ നിന്ന് ആ കാലയളവിൽ കണ്ട് പഠിക്കാം.. ഞങ്ങളുടെ കോളേജിൽ നിന്ന് ഇതുവരെ പോസ്റ്റിങ്ങിന് ടീച്ചേർസ് സഹായിച്ചിട്ടില്ല.. ഏത് ഹോസ്പിറ്റലിൽ ആരൊക്കെ പോകണം ആർക്കൊക്കെ ഹോസ്റ്റൽ സൗകര്യം വേണം ആർക്കൊക്കെ വീട്ടിൽ നിന്ന് പോയി വരാം എന്നൊക്കെ തീരുമാനിച്ചിരുന്നത് ഞങ്ങൾ കുട്ടികളാണ്.. കഷ്ടപ്പെട്ട് ഹോസ്പിറ്റൽ സംഘടിപ്പിച്ചു അതിന്റെ എല്ലാ പേപ്പേർസും കൊണ്ട് വന്നാൽ ടീച്ചേർസ് സൈൻ മാത്രം ചെയ്ത് തരും.. അത്രയ്ക്ക് സ്നേഹമുള്ളവരാണ് 😂
ഞങ്ങൾ ഇപ്പോൾ അമ്പരക്കാനുള്ള കാരണമെന്താണെന്നുവച്ചാൽ പോസ്റ്റിങ്ങ് അടുത്ത മാസം മുതൽ തുടങ്ങുമെന്നാണ് അമ്മച്ചി പറഞ്ഞത്.. ഈ മാസം തീരാൻ ഇനി ഒരു പത്ത് പന്ത്രണ്ട് ദിവസം മാത്രമേ ബാക്കിയുള്ളൂ.. ഞങ്ങൾക്ക് പഠിക്കേണ്ട സംവിധാനങ്ങളൊക്കെ ഉള്ള ഹോസ്പിറ്റലുകൾ കണ്ട് പിടിച്ച് അവിടത്തെ മേലധികാരികളെ പലകുറി കണ്ട് അനുവാദം വാങ്ങിച്ച് കുട്ടികളെ ഗ്രൂപ്പാക്കി തിരിക്കുകയൊക്കെ വേണം.. അതിന് മിനിമം ഒരു മാസം സമയം വേണം.. ഇതിപ്പോ എങ്ങനെ 😰
അപ്പോഴേക്കും മാം അടുത്ത ഡയലോഗ് പറഞ്ഞു.. "നിങ്ങളാരും ഹോസ്പിറ്റൽ കണ്ട് പിടിക്കാനും മറ്റും ബുദ്ധിമുട്ടണ്ട.. ഞാൻ തന്നെ എല്ലാം ശരിയാക്കിയിട്ടുണ്ട്.. ഹോസറ്റൽ വേണ്ടവർക്ക് ഹോസ്റ്റലും റെഡിയാക്കിയിട്ടുണ്ട്.. " 😇
"അമ്മച്ചിക്കെന്താ തലയ്ക്ക് ഇടി കിട്ടിയോ?? നല്ല കാര്യങ്ങളൊക്കെ ചെയ്യാൻ തുടങ്ങിയല്ലോ??" 😱 അച്ചായത്തി മരിയയാണ് അത് പറഞ്ഞത്..
മാം ഒരു പേപ്പർ കൈയിലെടുത്തു.." ഹോസ്പിറ്റലുകളുടെ പേരും സറ്റുഡൻസിന്റെ പേരും ഞാൻ വായിക്കാൻ പോകുകയാണ്..
"ശ്രീദേവി പി. എസ്സ്, അനഘ കെ, മരിയ പീറ്റർ... സെയിന്റ് മേരീസ് ഹോസ്പിറ്റൽ കോട്ടയം.. ശ്രീദേവിക്കും അനഘയ്ക്കും ഹോസ്റ്റൽ ഏർപ്പെടുത്തിയിട്ടുണ്ട്.. മരിയയ്ക്ക് വീട്ടിൽ നിന്ന് പോയി വരാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഹോസ്റ്റലിൽ ആക്കും.. "
മരിയ സന്തോഷം കൊണ്ട് പുളകിതയായി.. "അമ്മച്ചിക്ക് വിവരം വച്ചെടീ.. സ്വന്തം നാട്ടിൽ തന്നെ എന്നെ ആക്കിയല്ലോ.. ഞാൻ കരുതി എന്നെ വല്ല ഉഗാണ്ടയിലും വിടുമെന്ന്.." 😂
ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു..
ട്രീറ്റ്മെന്റ് ഉടനെ ഒന്നും നടക്കില്ലല്ലോ കണ്ണാ... 😔 ഞാൻ നെടുവീര്‍പ്പിട്ടു
"ലക്ഷ്മി ജി.പി, സാന്ദ്ര ജോർജ്ജ്, റീനു മാത്യൂ... ആർ. ഡി. കെ ഹോസ്പിറ്റൽ കോഴിക്കോട്.. മൂന്നാൾക്കും ഹോസ്റ്റൽ റെഡിയാണ്.. "
റീനു : തള്ളച്ചീനെ ഞാൻ..!! നിങ്ങളിൽ ഒരാളെയെങ്കിലും എന്റെ കൂടെ വിട്ടിരുന്നെങ്കിൽ.. 😡
അവൾ അച്ചുവിനേയും രാധുവിനേയും നോക്കി പറഞ്ഞു..
മാം ലിസ്റ്റ് തുടർന്നു വായിച്ചുക്കൊണ്ട് നിന്നു.. ഓരോത്തരുടേത് കഴിഞ്ഞ് അവസാനം എന്റെ പേരുണ്ടായിരുന്നു.. " ഫൈനലീ.. അർച്ചന കൃഷ്ണൻ, രാധിക വി. ജി & അമൃത എം. എസ്സ്... ഡിസ്ട്രിക്ട് ഹോസ്പിറ്റൽ എറണാകുളം.."
ഞാൻ ഞെട്ടിപ്പോയി..  അച്ചുവും രാധുവും എനിക്കൊപ്പമോ????!! എറണാകുളത്തോ??!!! 😱
റീനും മരിയും ഭാഗ്യവതികൾ എന്ന് പറഞ്ഞ് ഞങ്ങളെ നോക്കുന്നുണ്ട്.. അച്ചുവും രാധുവും എന്നെ തിരിഞ്ഞ് നോക്കിയത് പോലുമില്ല.. അവർ രണ്ട് പേരും ഒന്നിച്ചായതിന്റെ സന്തോഷം അവർക്കുണ്ടായിരുന്നു..
ട്രീറ്റ്മെന്റും നടക്കില്ല ഇവളുമാർ എന്നോട് മിണ്ടുകയുമില്ല..
എന്തിനാണ് കണ്ണാ.. നിനക്ക് എന്നെ കൊല്ലണമെങ്കിൽ ദാ ഈ നിമിഷം എന്നെ അങ്ങോട്ടേക്ക് വിളിച്ചോളൂ.. അല്ലാതെ എന്നെ ഇങ്ങനെ സങ്കടപ്പെടുത്തി കൊല്ലരുതേ.. 😔🙏
ലഞ്ച് ബ്രേക്കിനും വൈകിട്ട് ക്ലാസ്സ് കഴിഞ്ഞപ്പോഴും ദേവേട്ടനെ ഞാൻ അവിടെങ്ങും കണ്ടില്ല.. കോളേജ് ഗേറ്റിനരികിൽ ഞാൻ നിന്നപ്പോൾ അച്ചുവും രാധുവും എന്നെ കടന്ന് പോയി.. ദൂരെ നിന്നേ ചിരിച്ച് കളിച്ച് വന്നവർ എന്റെ മുമ്പിൽ എത്തിയപ്പോൾ മുഖം വീർപ്പിച്ചു.. എന്നെ കടന്ന് പോയതിന് ശേഷം അവർ വീണ്ടും സന്തോഷത്തോടെ നടന്നു പോയി..
എനിക്കത് സഹിക്കാനായില്ല കണ്ണാ... 😔
ദേവേട്ടനെ കണ്ടിരുന്നെങ്കിൽ പോസ്റ്റിങ്ങിന്റെ കാര്യം പറയാമായിരുന്നു..
ഞാൻ ബസ്സിൽ കയറി.. വീട്ടിലേക്ക് നടക്കാൻ ഞാനെന്റെ ഇടവഴി തിരഞ്ഞെടുത്തു..
കുറച്ച് ദൂരം നടന്നപ്പോൾ വഴിയരികിൽ ദേവേട്ടൻ ബൈക്ക് നിർത്തിയിട്ടിട്ട് ഇരിക്കുന്നതായി ഞാൻ കണ്ടു..
"ദേവേട്ടാ...!!" ഞാൻ ഓടി ദേവേട്ടന്റെ അടുത്തേക്ക് ചെന്നു..
ഞാൻ വിങ്ങി വിങ്ങി പോസ്റ്റിങ്ങിന്റെ കാര്യം ദേവേട്ടനെ അറിയിച്ചു.. ദേവേട്ടൻ എന്റെ ചെവിക്ക് പിടിച്ചു..
"എടീ പൊട്ടീ.. പോസ്റ്റിങ്ങ് കാര്യം ഡിപ്പാര്‍ട്ട്മെന്റിൽ പറഞ്ഞത് ഞാനാണ്.. നിങ്ങളെ പോസ്റ്റിങ്ങിന് അയച്ചാൽ പഠിപ്പിക്കുന്ന കാര്യത്തിൽ അത്രയും ഭാരമൊഴിയുമല്ലോ എന്നൊക്കെ കാച്ചിയതോണ്ട് HOD മാം അതിൽ വീണതാണ്.. നിനക്ക് ട്രീറ്റ്മെന്റ് വേഗം നടത്താമല്ലോ.." 😘
"പക്ഷേ ഏട്ടാ.. എനിക്ക് എറണാകുളത്താണ് കിട്ടിയത്.. "😔.
" ടീ മാക്കാച്ചീ.. ഇങ്ങോട്ട് നോക്ക്.. നിങ്ങടെ ആ HOD പോസ്റ്റിങ്ങിന് ഇന്നേവരെ നിങ്ങളെ എന്തെങ്കിലും സഹായിച്ചിട്ടുണ്ടോ?? വെറുതേ വന്ന് ശമ്പളം പറ്റുന്നൂ.. അത്ര തന്നെ.. അവർ നിങ്ങൾക്ക് ഹോസ്റ്റൽ വരെ കണ്ട് പിടിക്കും എന്ന് തോന്നുന്നുണ്ടോ.. അതിന് പിന്നിലെ ആ കറുത്ത കൈകൾ.. അത് ഈ എന്റേതാണ്...  നിനക്ക് വിക്ടോറിയയിൽ തന്നെയായിരിക്കും പോസ്റ്റിങ്ങ്.. " 😂😂👻
ദേവേട്ടൻ ഒരു പുരികം പൊക്കി എന്നെ നോക്കി മീശ പിരിച്ചു.." എല്ലാ ഏർപ്പാടുകളും ഞാൻ ചെയ്തു കഴിഞ്ഞു.. വീട്ടിൽ പറയണം എറണാകുളത്താണ് ഇത്തവണ പോസ്റ്റിങ്ങ് എന്ന്.. അച്ചുവും രാധുവും ഉള്ളത് കൊണ്ട് അവർ പേടിക്കില്ല.. നമ്മുക്ക് സമാധാനമായി ട്രീറ്റ്മെന്റും കഴിഞ്ഞ് വരാമന്നേ.. " 😘
"പക്ഷേ ഏട്ടാ.. അച്ചുവും രാധുവും... അവർ അറിയില്ലേ എല്ലാം... " 🙄
" അവരോട് പോകാൻ പറയ്.. എല്ലാം ഞാൻ മാനേജ് ചെയ്ത് തരും.. നീ ഒന്ന് നിന്ന് തന്നാൽ മാത്രം മതി.. ദേ നോക്ക്..! ഞാനും റോബിനും ഒത്തിരി കഷ്ടപ്പെട്ടാണ് ഇത്രയും കുട്ടികളുടെ ഹോസ്പിറ്റലും ഹോസ്റ്റലുകളുമെല്ലാം ഒറ്റയ്ക്ക് ശരിയാക്കിയത്.. അതും ഒറ്റ ദിവസം കൊണ്ട്..!! HOD അവരുടെ വലിയ തലവേദന മാറ്റി തന്നതിന് എന്നോട് തോളിൽ തട്ടി നന്ദി പറഞ്ഞു.. " 😇
" തോളിൽ തട്ടിയോ അവർ?? "🤨
" ഓഹ്..!! ഇത്രയും വലിയ കാര്യം പറഞ്ഞപ്പോൾ അവൾ അതിൽ മാത്രം കടിച്ച് തൂങ്ങി " 🙄
ദേവേട്ടൻ അത് പറഞ്ഞതും ഞാൻ മൂപ്പരുടെ മുഖം കുനിച്ചു കൊണ്ട് വന്ന് കാതിൽ കടിച്ചു പിടിച്ചു..
ടീ..!! വിടെടീ..!!" ദേവേട്ടൻ എന്നെ തളളി മാറ്റി ചെവി തടവി..
" ഇനി അവർ തൊടാൻ വന്നാൽ എന്റെ ഈ കടി ഓർത്ത് ഒഴിഞ്ഞ് മാറിക്കോണം അവരിൽ നിന്ന്.. കേട്ടോടോ കൊരങ്ങൻ സാറേ..??!! " 👿
" പോടീ കുശുമ്പി പാറൂ.... "😍
(തുടരും)
രചന: അനശ്വര ശശിധരൻ

To Top