KSRTC
"അങ്ങോട്ട് നീങ്ങിയിരിക്ക് പെണ്ണേ മുട്ടിയിരിക്കാതെ
എന്തോരം സ്ഥലമുണ്ട് സീറ്റിൽ.."
"അതേ ചേട്ടാ ഇത് ട്രാൻസ്പോർട്ട് ബസാണ്.യാത്രചെയ്യുമ്പോൾ തട്ടിയും മുട്ടിയും എന്നിരിക്കും.സുഖസവാരി വേണമെങ്കിൽ ചേട്ടൻ സ്വന്തം വാഹനത്തിൽ യാത്ര ചെയ്യ്..."
"ഹും" എന്നു മൂളിക്കൊണ്ടവൾ എന്നോട് കുറച്ചുകൂടി ചേർന്നിരുന്നു.. "
"കൂടുതൽ മുട്ടിയാൽ എന്നാ പറ്റുമെന്ന് ഞാനൊന്ന് കാണട്ടെ..." അവൾ പിറുപിറുത്തു
"ഈശ്വരാ ഇത് വല്ലാത്ത കുരിശായല്ലോ.."
തിരുവനന്തപുരത്ത് ഒരു ജോലിക്കാര്യത്തിനു പോകാനിറങ്ങിയതാണ് ഞാൻ.കായംകുളത്ത് നിന്നും ഒരു ഫാസ്റ്റ് പാസഞ്ചറാണ് കിട്ടിയത്. സീറ്റുണ്ടെന്നു കരുതി എല്ലാവരും ഇറങ്ങുന്നതിനു മുമ്പേ ഞാൻ ചാടിക്കയറി.എന്റെ പ്രതീക്ഷകൾ അസ്ഥാനത്തായി.സ്ത്രീകളുടെ സീറ്റുകളെല്ലാം ഫുൾ. ജനറൽ സീറ്റിലും സ്ത്രീകളുടെ ആധിപത്യമാണ്.എന്റെ കണ്ണുകൾ ബസ് മുഴുവനായും അരിച്ചു പെറുക്കി...
ബസിന്റെ ഇടത് സൈഡിലെ രണ്ടു പേർ ഇരിക്കുന്ന സീറ്റിൽ ഒരു പെൺകുട്ടി ഇരിപ്പുണ്ട്.അവളാണങ്കിൽ പുറത്തെ കാഴ്ചകൾ കണ്ടു രസിച്ചിരിക്കുകയാണ്.ബസ് പ്രതീക്ഷിച്ച് സ്റ്റാൻഡിൽ കുറച്ചു നേരം നിന്നതിനാൽ കാലുകൾ നന്നായി കഴക്കുന്നുണ്ട്.ഇനിയും അമാന്തിച്ചാൽ ഉള്ള സീറ്റുകൂടി പോകും.തൽക്കാലം ഇതിൽ അഡ്ജസ്റ്റ് ചെയ്തിരുന്നാൽ നല്ലയേതെങ്കിലുമൊരു ഇരിപ്പിടം ലഭിച്ചാൽ അവിടെയിരിക്കാമെന്ന് കരുതി. അവളാണെങ്കിൽ വിസ്തരിച്ചുളള ഇരിപ്പുമാണ്.പിന്നെ മറ്റൊന്നും ചിന്തിക്കാതെ ചെറുതായൊന്നു ചുമച്ചു തൊണ്ട ശുദ്ധി വരുത്തി..
"എക്സ്ക്യൂസ് മീ...ഞാനും കൂടിയൊന്ന് ഇരുന്നോട്ടെ..."
എന്റെ ചോദ്യത്തിന്റെ ശൈലിയാകാം 'ഇതെന്തൊരു മനുഷ്യൻ'എന്ന ഭാവത്തിൽ അവളെന്നെയൊന്ന് സൂക്ഷിച്ചു നോക്കി...
"ചേട്ടനു ഇരുന്നുകൂടെ..ഞാൻ പിടിച്ചു തിന്നത്തൊന്നുമില്ല.."
അവളുടെ ഉറക്കെയുളള സംസാരകാരണം ബസിലിരുന്നവർ മുഴുവനും ഞങ്ങളെ ശ്രദ്ധിച്ചു.പിന്നെയൊന്നും ആലോചിക്കാതെ ഞാൻ അവിടെ കയറിയിരുന്നു...
അവളാണെങ്കിൽ ബസ് ബ്രേക്കിടുന്ന സമയം മുഴുവൻ എന്റെ മേലെയാണ്.അവളൊരു ബാഗ് ഇടത് സൈഡിൽ വെച്ചിട്ടുണ്ട്. ഈ സാധനത്തിനു അതൊന്ന് കയ്യിലെടുത്തു വെച്ചാൽ എനിക്ക് നന്നായി ഇരിക്കാം..ആ ശവം അത് ചെയ്യില്ല..
എനിക്കാണെങ്കിൽ ഈ പെണ്ണുങ്ങളെ മുട്ടിയിരിക്കുന്നത് ഒട്ടും ഇഷ്ടമല്ല.എന്റെ ശരീരം എനിക്ക് മാത്രം സ്വന്തം. കൂട്ടുകാരന്മാരെ പോലും തോളിൽ കയ്യിടാൻ ഞാൻ സമ്മതിക്കാറില്ല....
സ്റ്റോപ്പുകൾ പലതും ഓടിമറഞ്ഞെങ്കിലും എന്റെ പ്രതീക്ഷകളെ തകിടം മറിച്ച് ബസിൽ തിരക്കേറി വന്നു.എന്റെ ഇരിപ്പിന്റെ പകുതി സീറ്റിനു വെളിയിലാണ്.ആൾക്കാർ തിക്കി തിരക്കി കയറിയുന്നതിനു ഞാനൊരു തടസമായതോടെ ഒരാൾ ചൂടായി...
"തനിക്ക് കുറച്ചുകൂടി അങ്ങോട്ട് നീങ്ങിയിരുന്നാലെന്താ..."
അതോടെ പത്തിമടക്കി ഞാൻ അകത്തേക്ക് ചുരുണ്ടു.ഇപ്രാവശ്യം ഞാനാണ് അവളോട് കൂടുതൽ ചേർന്നിരുന്നത്.അതോടെ അവളുടെ ശരീരം എന്നോട് കൂടുതൽ ഒട്ടിയിരുന്നു...
ഞെരിപിരിയെടുത്ത് ഞാൻ ഇരിപ്പ് തുടർന്നു..
"അതേ ചേട്ടാ..നിങ്ങൾ വിവാഹം കഴിയുമ്പോൾ ഈ കണക്കിനു എന്തു ചെയ്യും.."
അവളെന്നെ കുഴപ്പത്തിലാക്കിയേ അടങ്ങൂ..
"ഞാൻ വിവാഹം കഴിച്ചില്ലെന്ന് ഇയാൾക്ക് എങ്ങനെ അറിയാം..."
"ചേട്ടന്റെയീ പരവേശം കണ്ടാലറിഞ്ഞു കൂടെ..."
അവളുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു...
"ഇത് കുറഞ്ഞ ഇനമൊന്നുമല്ല..കുറച്ചു കൂടിയതാണ്...". ഞാൻ മനസ്സിൽ വിചാരിച്ചു..
അവളുടെ ശരീരത്തിൽ നിന്നുയരുന്ന മാദകഗന്ധമെന്നെ വല്ലാത്തൊരു ഉന്മാദത്തിലെത്തിച്ചു.മുടിയിഴകളിൽ നിന്നും കാച്ചെണ്ണയുടെ സുഗന്ധം നാസികകളിൽ തുളച്ചു കയറുന്നു.അറിയാതെ ഞാൻ ആ കാർകൂന്തലിൽ മുഖം ളിപ്പിച്ചു പോകുമെന്ന് സത്യമായിട്ടും ഭയന്നു...
അമ്മയുടെ മരണശേഷം വീട്ടിൽ സ്ത്രീ സാന്നിധ്യം ഉണ്ടായിട്ടില്ല.കൂടപ്പിറപ്പുമില്ല.ഒരൊറ്റ മകൻ.ഞാനും അച്ഛനും മാത്രമായി വീട്ടിലൊരു ലോകം.കുറച്ചു കൂട്ടുകാർ അത്രമാത്രം...
" അല്ല ചേട്ടനിത് ഇവിടെങ്ങുമല്ലെ...."
അവളുടെ ശബ്ദം എന്നെ ചിന്തയിൽ നിന്നും ഉണർത്തി...
"ചേട്ടൻ എവിടേക്കാണ്..."
"ട്രിവാൻഡ്രം.. ഒരു ഇന്റർവ്യൂ ഉണ്ട്..."
"അടിപൊളി.. എനിക്കും ഉണ്ട് ഇന്നൊരു ഇന്റർവ്യൂ...."
പറഞ്ഞു വന്നപ്പോൾ രണ്ടു പേർക്കും അടുത്തടുത്താണ് ചെല്ലണ്ടത്.ആദ്യത്തെ അപരിചിത്വഭാവം എന്നിൽ നിന്നും മറഞ്ഞു.ഞങ്ങൾ പെട്ടെന്ന് തന്നെ നല്ല ഫ്രണ്ട്സായി.ഞാൻ പൊതുവേ അധികം ആരോടും അടുക്കാറില്ല.അടുത്താൽ കൂടുതൽ ഒട്ടും.അതാണ് പ്രകൃതം.
കൊല്ലത്ത് സ്റ്റാൻഡിൽ ബസ് കുറച്ചുനേരം നിർത്തിയിട്ടു...
"കാപ്പി കുടിക്കണ്ടവർക്ക് അതിനു സമയമുണ്ട്...."
കണ്ടക്ടർ ഉറക്കെ പറഞ്ഞു...
രാവിലെ ആറുമണിക്ക് ബസിൽ കയറിയതാണ് ഒരുചായപോലും കുടിച്ചിട്ടില്ല.നാളെ രാവിലെ പത്തുമണിക്കാണ് ഇന്റർവ്യൂ.ഒരു സുഹൃത്തിന്റെ വീട് അവിടെയുണ്ട്.ഇന്ന് അവന്റെ വീട്ടിൽ തങ്ങിയട്ട് അവിടെ നിന്ന് ഇന്റർവ്യൂനു പോകാനാണെന്റെ പ്ലാൻ...
"വാ കാപ്പി കുടിക്കാം..."
അവളെ വിളിച്ചിട്ടും വരാൻ കൂട്ടാക്കിയില്ല.കുറച്ചു നിർബന്ധിപ്പിച്ച് അവളെയും കൂട്ടി. ഞങ്ങൾ പുട്ടും കടലയും ചായയും കഴിച്ചു.ചിലർ ഞങ്ങളെ സൂക്ഷിച്ചു നോക്കുന്നുണ്ട്.ഒരുചേച്ചി ഞങ്ങളെ കുറച്ചു നേരം സൂക്ഷിച്ചു നോക്കി.. പിന്നെ വന്ന് ഞങ്ങളോട് പറഞ്ഞു...
"Made for each other.."
പെട്ടെന്ന് ഞങ്ങൾ വല്ലാതെയായി.പിന്നീട് ഒരക്ഷരം ശബ്ദിക്കാതെ കൈകഴുകി ഞങ്ങൾ ബസിൽ കയറി. അവൾ പൊടുന്നനെ നിശബ്ദയായത് എനിക്ക് വല്ലാതെ ഫീൽ ചെയ്തു. പക്ഷേ ഈ പ്രാവശ്യം ഞങ്ങൾ കൂടുതൽ ചേർന്നാണ് ഇരുന്നത്.അവൾ ഇടക്കെപ്പഴോ ഒന്നുമയങ്ങി.എന്റെ തോളിൽ തലചായ്ച്ചു..അറിയാതെ ഞാൻ അവളെ എന്റെ കരവലയങ്ങളിലൊതുക്കി ഞാനും ഉറങ്ങിപ്പോയി....
ഉറക്കം കഴിഞ്ഞാദ്യം അവളാണാദ്യം ഉണർന്നത്.പെട്ടെന്ന് എന്നെ തട്ടിവിളിച്ചു..
"മതി ഉറങ്ങിയത് തമ്പാനൂർ ആയി..."
ഞങ്ങൾ ഇറങ്ങാൻ തയ്യാറെടുത്തു. തമ്പാനൂർ സ്റ്റാൻഡിൽ ബസ് നിന്നപ്പോൾ ഞങ്ങൾ ഇറങ്ങി.അവളെ യാത്രയാക്കിയട്ട് ഞാൻ പോകാമെന്ന് കരുതി.എന്റെ മുമ്പിൽ വെച്ചവൾ ആരെയൊ ഫോൺ വിളിച്ചു...
"ചേട്ടാ...ഞാൻ നിൽക്കാമെന്ന് കരുതിയ വീട്ടിലുളളവർ ടൂറിലാണ്.മൂന്നു ദിവസം കഴിഞ്ഞെ വരുവെന്ന്.എന്തായാലും ഞാൻ തിരിച്ചു പോകുവാ.അല്ലാതൊന്നും ചെയ്യാനില്ല..
സങ്കടത്തോടെയാണു അവൾ പറഞ്ഞത്.
ഇവളെയും വിളിച്ചുകൊണ്ട് കൂട്ടുകാരന്റെ വീട്ടിൽ ചെല്ലാൻ പറ്റില്ല.ആ തെണ്ടി വല്ല അപവാദവും പറഞ്ഞുണ്ടാക്കും.ചിലപ്പോൾ അവന്റെ വീട്ടുകാർ പ്രശ്നമാക്കും.ഞാൻ ആലോചിച്ചിട്ട് എന്റെ മുമ്പിൽ ഒരുവഴിയെ തെളിഞ്ഞുള്ളൂ...
" നമുക്ക് ഇന്ന് ലോഡ്ജിൽ തങ്ങാം.രണ്ടു റൂമെടുത്താൽ മതി...."
" എന്റെ കൈവശം അത്രയും പണമൊന്നുമില്ല..."
"അതൊന്നും സാരമില്ല ഞാൻ കൊടുത്തോളാം..പിന്നീട് തിരിച്ച് തന്നാൽ മതി...."
ഒടുവിൽ മനസ്സില്ലാ മനസോടെയവൾ എന്റെ കൂടെവന്നു.ലോഡ്ജിൽ ചെന്നപ്പോൾ ആകെയൊരു റൂമേ ഒഴിവുള്ളൂ...
"ഒരു കാര്യം ചെയ്യൂ..താനിവിടെ കൂടിക്കോ..ഞാൻ കൂട്ടുകാരന്റെ വീട്ടിൽ പൊയ്ക്കോളാം..."
ഞാൻ വെച്ച നിർദ്ദേശം അവൾക്ക് സ്വീകാര്യമായില്ല...
"അതു ശരിയാകില്ല..തനിക്ക് സെല്ഫ് കോൺഫിഡൻസ് ഉണ്ടെങ്കിൽ നമുക്ക് ഒന്നിച്ചു കൂടാം..."
"ശരി എന്തെങ്കിലും ആകട്ടെ..."
അങ്ങനെ ഞങ്ങൾ ഒന്നിച്ചൊരു റൂമിൽ തങ്ങി.വൈകുന്നേരം ഞങ്ങൾ കോവളം ബീച്ചിലും പദ്മനാഭസ്വാമി ക്ഷേത്രത്തിലും പോയി.അവിടെവെച്ചാണ് അവൾ മനസ്സ് തുറന്നത്..
"ഞാൻ ഒരു സാധാരണ കുടുംബാംഗമാണ്.അച്ഛൻ മരിച്ചു അതോടെ അമ്മ രണ്ടാം വിവാഹം ചെയ്തു.ഇപ്പോഴത്തെ അമ്മയുടെ ഭർത്താവിനു തലതെറിച്ചൊരു മകനുണ്ട്.എനിക്ക് നേരെയാണ് ശ്രദ്ധ മുഴുവനും. ശരിക്കും അവനെ ഭയന്നാണ് ഞാൻ നാടുവിട്ടത്.ഇവിടെ വന്നാൽ പരിചയമുള്ള അവരുടെ വീട്ടിൽ നിന്ന് എന്തെങ്കിലും ജോലി ശരിയാക്കാമെന്ന് കരുതി. എനിക്കും ഇന്റർവ്യൂ ഉണ്ടെന്ന് ഞാൻ ചുമ്മാ പറഞ്ഞതാണ്.."
അവളത് പറയുമ്പോൾ ഉള്ളിലൊരുപാട് നിരാശയുണ്ടായിരുന്നു...
"വീണ്ടും അവിടേക്ക് തന്നെ തിരിച്ച് പോകുന്നതോർക്കാൻ കൂടിവയ്യ..."
അവൾ കണ്ണുനീർ പൊഴിച്ചു....ഒന്നും മിണ്ടാതെ ഞാനും നിന്നു..
രാത്രിയിൽ ഭക്ഷണം കഴിച്ചു കഴിഞ്ഞു ബെഡ്ഡിന്റെ ഇരുവശങ്ങളിലായി കിടക്കുമ്പോൾ നിശബ്ദമായ അവളുടെ തേങ്ങലുകൾ എന്റെ ഹൃദയത്തെ ചുട്ടുപൊള്ളിച്ചു..രാത്രിയിൽ എപ്പോഴോ ഞാനൊന്ന് മയങ്ങി...
രാവിലെ അവളാണ് എന്നെ വിളിച്ചു എഴുന്നേൽപ്പിച്ചത്.കരഞ്ഞു കലങ്ങിയട്ടുണ്ട് അവളുടെ മിഴികൾ. ഉറങ്ങിയട്ടില്ലെന്ന് മുഖം കണ്ടാലറിയാം...
"വേഗം ഒരുങ്ങ്..രാവിലെ തന്നെ ചെല്ലണം..."
അവളെ ഒറ്റക്കിരുത്താൻ വയ്യാഞ്ഞതിനാൽ ഇന്റർവ്യൂ സ്ഥലത്തേക്ക് അവളെയും കൊണ്ടുപോയി. ഇന്റർവ്യൂ വിജയകരമായിരുന്നു.പിന്നീട് വിവരം അറിയിക്കാമെന്നവർ പറഞ്ഞു. ..
വീട്ടിലെത്തുമ്പോൾ രാത്രിയായിരുന്നു..എന്റെ ബെല്ലടികേട്ട് അച്ഛൻ ഇറങ്ങി വന്നു.എന്റെ പിന്നിൽ നിൽക്കുന്നയാളെക്കണ്ട് അച്ഛനൊന്ന് ഞെട്ടി..ഞാൻ കാര്യങ്ങൾ മുഴുവനും അച്ഛനോട് പറഞ്ഞു..
ഞങ്ങൾ അകത്തു കയറുമ്പഴും അച്ഛന്റെ മനസ്സ് മറ്റെവിടെയൊ ആയിരുന്നു.
"എന്നാ പറ്റി അച്ഛാ..."
"ഈ കുട്ടിയുടെ മുഖം എനിക്ക് എവിടെയോ നല്ല പരിചയമുണ്ട്..അതാണ് ആലോചിക്കുന്നത്.."
"നീ ഹരിപ്പാട്ടുളള രമണിയുടെ മകളല്ലേ..."
"അതെ അച്ഛാ..."
ഞങ്ങൾ അത്ഭുതപ്പെട്ടു....
"എടാ ഇത് ആ കുട്ടിയാണ്.നിനക്കായിട്ട് ബ്രോക്കർ കൊണ്ടുവന്ന ആലോചനയിലെ പെൺകുട്ടിയാണിത്.ഞാൻ ഇവളുടെ ഫോട്ടോ കണ്ടിരുന്നു. ഇവളുടെ രണ്ടാനച്ഛന്റെ മകനു കല്യാണം നടത്താൻ താല്പര്യമില്ലെന്ന് അറിഞ്ഞതോടെ ആലോചന ഞാനങ്ങ് ഒഴിവാക്കിയതാണ്....
എന്ത് പറയണമെന്ന് അറിയാതെ ഞങ്ങൾ അങ്ങനെ ഇരുന്നു...
" അല്ലെങ്കിലും ചേരേണ്ടത് തമ്മിലേ ചേരൂ..ഇല്ലെങ്കിൽ വല്ല KSRTC യും പിടിച്ചു ദാ ഇതുപോലെയിങ്ങ് പോരും..നാളെ ക്ഷേത്രത്തിൽ വെച്ച് ചെറിയ മാലചാർത്ത്..അതുകഴിഞ്ഞു മറ്റൊരു ദിവസം നാടടച്ച് എല്ലാവരെയും വിളിച്ചു സദ്യയും കൊടുത്തു അടിപൊളി കല്യാണം... "
" അച്ഛാ അവരെന്തെങ്കിലും കുഴപ്പമുണ്ടാക്കോ..."
"പോകാൻ പറയെടാ അവന്മാരോട്..തല്ലാൻ വന്നാൽ നമ്മളും തല്ലും..അതല്ല രമ്യതയാണെങ്കിൽ അങ്ങനെ.. അല്ലെങ്കിൽ പിന്നെ നമ്മളെന്തിനാടാ ആണുങ്ങളാണെന്നും പറഞ്ഞു ജീവിക്കുന്നത്..."
അച്ഛന്റെ ചിരിയിൽ ഞങ്ങളും കൂടെച്ചേർന്നു.കൈവിട്ടെന്ന് കരുതിയ ജീവിതം തിരിച്ച് കിട്ടിയതിൽ അവളും ഹാപ്പി....
"ഇന്ന് രണ്ടും രണ്ടു മുറിയിൽ കിടന്നാൽ മതി..ലൈസൻസ് കിട്ടിയെന്ന് കരുതി ചിലപ്പോൾ അതിർവരമ്പ് ഭേദിച്ചാലൊ...
" ഹി ഹി..ഹി...."
ഗ്ലാസിൽ രണ്ടെണ്ണം പകർന്നു വായിലേക്ക് കമഴ്ത്തിയിട്ട് അച്ഛൻ കുടവയർ കുലുക്കി ചിരിച്ചു കൊണ്ടിരുന്നു.....
രചന: സുധീ മുട്ടം