പിറ്റേന്ന്...
ഞാൻ നേരത്തേ കോളേജിൽ ചെന്നു.. ദേവേട്ടനെ അവിടെങ്ങും കണ്ടില്ല... എന്നോട് പറയാതെ പോയോ??? എന്റെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു.. കോളേജിന്റെ വരാന്തകളിലും മറ്റും ഞാൻ ദേവേട്ടനെ അന്വേഷിച്ച് നടന്നു.. എങ്കിലും കണ്ടില്ല..
ഫസ്റ്റ് ബെൽ അടിച്ചപ്പോൾ സ്റ്റാഫ് റൂമിന് മുമ്പിൽ കൂടി ഒന്ന് പോയി നോക്കി..
ദേവേട്ടന്റെ കസേര ഒഴിഞ്ഞ് കിടക്കുന്നത് കണ്ട് ഞാൻ തകർന്നു പോയി.. ആ ദിവസം ഫസ്റ്റ് അവർ ദേവേട്ടൻ വന്നില്ല..
രാധിക മിസ്സ് വന്ന് ക്ലാസ്സെടുത്തു... എനിക്കൊന്നും ശ്രദ്ധിക്കാൻ പറ്റിയില്ല.. പോകാൻ നേരം മിസ്സ് എല്ലാവരിലും കണ്ണോടിച്ചു ചോദിച്ചു..
"അമൃത വന്നിട്ടില്ലേ??"
"മിസ്സ്..!" ഞാൻ എഴുന്നേറ്റ് നിന്നു..
"താൻ സ്റ്റാഫ് റൂമിലേക്ക് ചെല്ലൂ.. മൈക്രോയുടെ റീഡു ഉണ്ട്.."
എന്റെ നെഞ്ചിൽ പഞ്ചാരിമേളം കൊട്ടി.. ഞാൻ അച്ചുവിനെ തട്ടി മാറ്റി ഇറങ്ങിയതും അവൾ എന്റെ കൈയിൽ കടന്ന് പിടിച്ചു പറഞ്ഞു..
"എന്താടീ??പേപ്പറും പേനയും ഒന്നും വേണ്ടേ?? "
രാധു : ഞങ്ങൾക്കെല്ലാം മനസ്സിലാവുന്നുണ്ട്.. മോൾ പോയി എക്സാം എഴുതി വാ.. അത് കഴിഞ്ഞ് ഒന്ന് വിശദമായി സംസാരിക്കണം.. "
എന്റെ മുഖം നാണം കൊണ്ട് ചുവന്നു എന്ന് അവർ പറഞ്ഞു.. ആവോ.. ആർക്കറിയാം.. അച്ചുവിനും രാധുവിനും നേരെ കൈവീശി കാണിച്ച് ക്ലാസ്സിൽ നിന്ന് ഞാനോടി പോയി...
സ്റ്റാഫ് റൂമിന്റെ വാതിൽക്കൽ വന്നാണ് ഞാൻ ഓട്ടം അവസാനിപ്പിച്ചത്... കിതപ്പും ശ്വാസംമുട്ടലും ഞാൻ വക വയ്ച്ചില്ല.. കാരണം എന്റെ ജീവനും ശ്വാസവും എന്റെ മുമ്പിൽ തന്നെയുണ്ട്.. ദേവേട്ടൻ..!! എന്റെ ഇഷ്ടം ഞാൻ ദേവേട്ടനോട് ഇന്ന് തുറന്ന് പറയും..
വരുന്നത് വരട്ടെ.. ലുക്കീമിയയോട് പോയി പണി നോക്കാൻ പറ..
എന്തേ?? ദേവേട്ടനെ ഇത്തിരി നേരം കാണാണ്ടായപ്പോൾ ഞാനനുഭവിച്ച ടെൻഷൻ നിങ്ങൾക്കറിയില്ല.. അതുകൊണ്ട് കൂടെ കൂട്ടാമെന്ന് കരുതി.. ഞാൻ വേണ്ടാന്ന് വയ്ക്കുമ്പോൾ കണ്ണനായിട്ട് മൂപ്പരെ എന്റെ തലയിൽ കൊണ്ട് വയ്ക്കുകയല്ലേ.. അങ്ങനിപ്പോ എന്റെ തലേൽ കേറണ്ട.. ഞാൻ തന്നെ ആ ആറടിയുള്ള കൊന്നതെങ്ങിൽ വലിഞ്ഞ് കേറിക്കോള്ളാം എന്റെ കൃഷ്ണാ....
ആഗ്രഹിച്ചത് പോലെ ദേവേട്ടൻ ഒറ്റയ്ക്കാണ് സ്റ്റാഫ് റൂമിൽ.. ഞാൻ കള്ളചിരിയോടെ മൂപ്പരുടെ അടുത്തേക്ക് ചെന്നു..
"ഗുഡ് മോർണിംഗ് സർ..."
ചുമ്മാ ഇരിക്കട്ടേന്ന്..
ചുമ്മാ ഇരിക്കട്ടേന്ന്..
എന്റെ മുഖത്ത് നോക്കാതെ ഫോണിൽ തോണ്ടി കളിച്ചുകൊണ്ട് "സിറ്റ് ഡൗൺ.." എന്ന് പറഞ്ഞു..
ഓഹ്.. ഒരു ജാട.. ഈ ജാടയുടെ മുഖം മൂടി ഞാൻ ഇപ്പോ വലിച്ച് കീറും മോനേ...!!
എന്റെ മുഖത്തേക്ക് ഒന്ന് നോക്കാൻ വേണ്ടി ഞാൻ കസേര നിലത്ത് ഉരച്ചുക്കൊണ്ട് എന്റെ അടുത്തേക്ക് വലിച്ചിട്ടു.. കസേര വലിച്ചതിന്റെ ശബ്ദം അത്രയ്ക്ക് അങ്ങട് പിടിച്ചിട്ടില്ല എന്ന് തോന്നുന്നു.. എന്റെ മുഖത്തോട്ട് നോക്കിയിലെങ്കിലും ആ മോന്തായം ഇറിറ്റേറ്റാകുന്നത് ഞാൻ കണ്ടു..
ഞാൻ പുള്ളിയുടെ മുമ്പിലിരുന്നിട്ടും എന്നെ നോക്കണില്ല.. പക്ഷേ ഞാൻ നല്ല അന്തസ്സായി നോക്കണുണ്ട്..
പിന്നിലെ ജനലിലൂടെ വരുന്ന കാറ്റത്ത് ദേവേട്ടന്റെ മുടിയിലൂടെ തഴുകി പൊയ്ക്കോണ്ടിരുന്നു.. പൂച്ചക്കണ്ണൻ..!! എന്ത് വെളുത്തിട്ടാ.. ഈ കറുകറുത്ത കരടിരോമങ്ങൾക്ക് പിന്നിൽ വെളുവെളുത്ത കവിളുകൾ ഉണ്ടാകും.. ഒരഞ്ച് മിനിറ്റ് വെയിറ്റ് ചെയ്യടോ മാഷേ.. എല്ലാം ഒന്ന് പറഞ്ഞ് സെറ്റാക്കീട്ട് വേണം എനിക്ക് ഒരു തീപ്പെട്ടി ഉരച്ച് ആ താടി കത്തിക്കാൻ
ഹല്ല പിന്നെ.. ഇനി മുതൽ ഞാൻ മാത്രം വായ്നോക്കിയാൽ മതി.. ഹും..
ഹൂ...!! ദേവേട്ടന്റെ മുടി പറക്കുന്നത് കണ്ടിട്ട് സഹിക്കണില്ല.. അയ്യോ അമ്മൂ കണ്ട്രോൾ..!!!
പേപ്പറും പേനയും മുന്നിൽവച്ച് ഞാനൊന്ന് ഇരുത്തി ചുമച്ചു.. ദേവേട്ടൻ ഫോണിൽ നോക്കിക്കൊണ്ട് ടേബിളിൽ കൈവച്ചു..
അയ്യോ ആ കൈ എന്റെ കൈയ്യിൽ തട്ടിയേ..!!! സ്റ്റാഫ് റൂമായി പോയി.. അല്ലായിരുന്നെങ്കിൽ രണ്ട് മൈക്കിൾ ജാക്സൺ സ്റ്റെപ്പിട്ടേനെ..! ❤️
"സോറി.." ദേവേട്ടൻ പറഞ്ഞു..
"ഓഹ്.. നമ്മളൊക്കെ ഒരു ടീം ആകേണ്ടതല്ലേ മാഷേ.. എന്തിന് സോറി
ദേവേട്ടൻ ഗൗരവത്തോടെ ക്വസ്റ്റ്യൻ എഴുതിയെടുക്കാൻ പറഞ്ഞു..
ആയ്ക്കോട്ടേ എന്ന് കരുതി ഞാൻ ക്വസ്റ്റ്യൻ എഴുതി എടുത്തു..
ഉത്തരമെഴുതാൻ പേന പേപ്പറിൽ മുട്ടിച്ചതും ദേവേട്ടൻ എന്റെ കൈയ്യിൽ കയറി പിടിച്ചു...
ഉയ്യ്..
ഇപ്പോൾ വിചിത്ര ശബ്ദം ഉണ്ടാക്കിയത് ഞാനാണുട്ടോ.. പകർച്ചവ്യാധി
ഇപ്പോൾ വിചിത്ര ശബ്ദം ഉണ്ടാക്കിയത് ഞാനാണുട്ടോ.. പകർച്ചവ്യാധി
ദേവേട്ടൻ സംസാരിച്ച് തുടങ്ങി..
"അമ്മൂ... ഞാൻ നിന്നോട് ചെയ്തത് തെറ്റാണ്.. അനുവാദമില്ലാതെ ഒരു പെണ്ണിനെ.... ഐ ആം സോറി.. ഞാൻ എന്റെ ഭാഗം മാത്രമേ ചിന്തിച്ചുള്ളൂ.. നമ്മൾ ഇഷ്ടപ്പെടുന്നോർക്ക് നമ്മളെ ഇഷ്ടപ്പെടണമെന്നില്ലല്ലോ.. എനിവേയ്സ്.. ഞാനിനി നിന്നെ ശല്യം ചെയ്യില്ല.."
എന്റെ കൈയ്യിൽ നിന്ന് പേന പിടിച്ച് വാങ്ങിയിട്ട് ദേവേട്ടൻ പറഞ്ഞു..
"നിന്നെ ഞാൻ മനപ്പൂർവ്വം തോൽപ്പിച്ചതാണ് അമ്മൂ.. നിന്നെ എന്റെ മുമ്പിൽ ഒറ്റയ്ക്ക് ഒന്ന് കിട്ടാൻ മാത്രം.. എന്റെ മേൽ കൈവച്ച പെണ്ണിന്റെ അഹങ്കാരം ഒന്ന് തീർത്ത് കൊടുക്കണമെന്ന് മാത്രമായിരുന്നു ഉദ്ദേശം.. പക്ഷേ ഇന്നലെ വൈകിട്ട് നീ പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ ഞാൻ ചെയ്തത് തെറ്റാണെന്ന് എനിക്ക് ബോധ്യമായി.. ഒരു പെണ്ണിന് അവളുടെ മാനമാണ് ഏറ്റവും വിലപ്പെട്ട വസ്തു.. അത് നീ സംരക്ഷിക്കാൻ നോക്കി.. നീ ചെയ്തതാണ് ശരി.. നീയാണ് ശരി അമ്മൂ.. ഞാനല്ല..." ദേവേട്ടന്റെ ശബ്ദം ഇടറി.. അത് വീണ്ടെടുത്ത് ദേവട്ടൻ ഒന്ന് കൂടി പറഞ്ഞു" ഈ റീഡൂ നീ എഴുതിയില്ലെങ്കിലും ജയിക്കും.. ഇനിയും ഇതുപോലെ നന്നായി പഠിക്കണംട്ടോ.. ഉഴപ്പരുത്.. ഇനി നീ പൊയ്ക്കോളൂ... "
എന്റെ പേന ദേവേട്ടൻ എനിക്ക് നേരെ നീട്ടി... ഞാൻ നിറക്കണ്ണുകളോടെ നോക്കി..
"എന്തിനാ ദേവേട്ടൻ ഈ കോളേജ് വിട്ട് പോകണേ???" എനിക്ക് അല്പം ദേഷ്യം വരാതെയിരുന്നില്ല..
" അത്.. അത് പിന്നെ അമ്മാവൻ.. " ദേവേട്ടന്റെ വാക്കുകൾ മുറിഞ്ഞു..
" പച്ചക്കള്ളം..!! "
" അല്ല അമ്മൂ.."
"എന്റെ മുഖത്ത് നോക്കി പറയ് ദേവേട്ടാ.."
ദേവേട്ടൻ തല താഴ്ത്തി ഇരുന്നു..
ദേവേട്ടന്റെ കൈകളിൽ ഞാൻ മുറുക്കെ പിടിച്ചു കരഞ്ഞു..
"പോവല്ലേ ദേവേട്ടാ.."
"അമ്മൂ.. ഇത് സ്റ്റാഫ് റൂമാണ്.. പ്ലീസ്.." ദേവേട്ടൻ അടക്കം പറഞ്ഞു..
ഞാൻ കണ്ണുകൾ തുടച്ച് തല താഴ്ത്തി..
"ഇന്ന് ലാസ്റ്റ് രണ്ട് അവർ ഫ്രീയല്ലേ നിനക്ക്.. എന്റെ കൂടെ വരാമോ ഒരിടം വരെ??" ദേവേട്ടൻ അപേക്ഷിക്കും പോലെ ചോദിച്ചു..
"മ്മ്.." ഞാൻ തലയാട്ടി...
" എനിക്കും ദേവേട്ടനോട് ചിലത് പറയാനുണ്ട്.. "
" എനിക്കും ദേവേട്ടനോട് ചിലത് പറയാനുണ്ട്.. "
തിരികെ ഞാൻ ക്ലാസ്സിലെത്തിയതും അച്ചുവും രാധുവും ഞങ്ങളുടെ ബെഞ്ചിന്റെ രണ്ടറ്റത്തായി നീങ്ങി തന്നു.. എന്നോട് നടുക്ക് വന്ന് ഇരിക്കാൻ ആംഗ്യം കാണിച്ചു.. ഞാൻ അവരുടെ അടുത്ത് ചെന്ന് നിന്നു..
അച്ചു : വരണം വരണം മിസ്സ് കൃഷ്ണനുണ്ണീ..
അച്ചു പല്ല് കടിച്ച് പിടിച്ച് ഭീമൻ രഘുവിനെ പോലെ പറഞ്ഞു..
രാധു അവളെ തിരുത്തിക്കൊണ്ട് (അതായത് എനിക്കിട്ട് ഗോളടിച്ച്കൊണ്ട്) പറഞ്ഞു "മിസ്സ് കൃഷ്ണനുണ്ണി അല്ല.. മിസ്സിസ്സ് ദേവൻ.."
ഞാൻ പെട്ടെന്ന് ഞെട്ടിപ്പോയി.. വായ്പൊത്തിക്കൊണ്ട് അവളുമാരോട് പറഞ്ഞു "ശ്ശൊ ഒന്ന് പതുക്കെ പറ.. ആരെങ്കിലും കേട്ടാൽ???"
രാധു അച്ചുവിന്റെ തോളിൽ കൈയിട്ടു "ഞാൻ അപ്പോഴേ പറഞ്ഞില്ല അച്ചൂ.. അയാളും ഇവളും തമ്മിൽ എന്തൊക്കേയോ കെമിസ്ട്രി ഉണ്ടെന്ന്..?? കണ്ടില്ലേ.. ഒന്ന് നമ്പരിട്ടപ്പോഴേക്കും വലയിൽ വീണു.. "
അച്ചു എന്നെ ചൂഴ്ന്ന് നോക്കി " കെമിസ്ട്രി അല്ല രാധൂ.. ഇത് പ്യൂവർ ബയോളജി..!! അതായത് രമണാ..
അച്ചു പറഞ്ഞ് വരുന്നതിന്റെ ബാക്കി ഇരുവരും ഒന്നിച്ച് നീീീീട്ടി പറഞ്ഞു
" മൈക്രോോബയോളജീീീ...!!!! "
" ശ്ശൊ...!! പോ അവിടുന്ന്.. " ഞാൻ കണ്ണുപൊത്തി..
രാധേ : കണ്ടാ കണ്ടാ നാണം നാണം
അച്ചു മുഷ്ടി ചുരുട്ടി കാണിച്ചു.. " മോളേ ശോഭേ.. ഇങ്ങോട്ട് വാടീ.. ചേച്ചി ചോദിക്കട്ടെ.. "
"ഞാൻ വരൂല്ല..." ഞാൻ അനങ്ങിയില്ല..
അച്ചു എന്റെ കൈയിൽ പിടിച്ച് വലിച്ചു അവർക്കിടയിൽ ഇരുത്തി.. ഞാൻ ഓടി പോകാതെയിരിക്കാൻ രണ്ടും എന്റെ കൈയ്യിൽ ബലം പിടിച്ചു..
രാധു : അപ്പോ തുടങ്ങ്.. ചാപ്പ്റ്റർ ഒന്ന് മുതൽ കേൾക്കട്ടെ..
ഞാൻ : ഏത് ചാപ്പ്റ്റർ
രാധു എന്റെ കവിളത്ത് ഒരു കുത്ത് തന്നു.. "നിനക്ക് അറിയില്ലല്ലേടീ.. ദേവേട്ടനുമായിട്ട് ഈ ഇത് എപ്പോ തുടങ്ങി എന്ന് തുടങ്ങി എങ്ങനെ തുടങ്ങി എന്തിന് തുടങ്ങി.. ഐ വാൺഡ് കംപ്ലീറ്റ് ഡീറ്റേയിൽ ബിഫോർ ലാസ്റ്റ് ബെൽ..!"
രാധു ഒറ്റ ശ്വാസത്തിൽ പറഞ്ഞ് കിതച്ചു.. അച്ചു അവളോടായി പറഞ്ഞു..
"ഇല്ല രാധൂ.. ലാസ്റ്റ് ബെൽ വരെ ഒന്നും നോക്കണ്ട.. മോൾ ഇപ്പോ തന്നെ എല്ലാം പറയും.. ഇല്ലെങ്കിൽ...!! "
അച്ചു ഒരു റബ്ബർ ബാന്റ് എനിക്ക് നേരേ നീട്ടി പിടിച്ചു.. നമ്മുടെ ചങ്ക്സ് ഏകെ 47 എടുത്ത് മുന്നിൽ നിന്നാലും നമ്മുക്ക് അപാരധൈര്യമായിരിക്കും.. കാരണം വെടിവെയ്ക്കൂല്ല എന്ന് നൂറ് ശതമാനം ഉറപ്പാണല്ലോ.. പക്ഷേ അതേ ചങ്ക് തെണ്ടികൾ റബ്ബർ ബാന്റ് കൈയിലെടുത്താൽ...! എന്റേ സാറേ....!!!
അച്ചു എന്റെ കവിളത്ത് തട്ടി.. "സ്വപ്നം കണ്ടിരിക്കാതെ പറയടീ.. അല്ലെങ്കിൽ നീയിപ്പോ ഡിംങ്ങ്..!!!!" 郎
"ഞാൻ പറയാം..."
രാധു : അങ്ങനെ വഴിക്ക് വാ...
ചേച്ചിയുടെ പിറന്നാളിന് തലേന്ന് എന്നെ ദേവേട്ടൻ ബൈക്കിൽ കൊണ്ട് പോകാൻ വന്നത് പറഞ്ഞ് തുടങ്ങിയപ്പോഴേക്കും രാധു ഇടയ്ക്ക് കയറി..
"എന്നിട്ട് എന്തുണ്ടായി???? പറ പറ പറ "
ഞാൻ : അയ്യടാ.. എന്തൊരു ശുഷ്കാന്തി.. ഞാൻ ബാക്കി പറയട്ടെ വെയിറ്റ്...
രണ്ടും ചെവിയും കൂർപ്പിച്ച് എന്റെ വായും നോക്കി ഇരുന്നു.. എന്നെ വഴിയിലിറക്കി വിട്ട കാര്യം പറഞ്ഞപ്പോൾ അച്ചു അടുത്ത ഡയലോഗ് പൊട്ടിച്ചു..
"ആ പാട്ട വണ്ടീടെ കാറ്റ് ഊരി വിടണമായിരുന്നു..!! അപ്പോൾ ആയാളും അവിടെ പെട്ടുപോകുമായിരുന്നല്ലോ"
ഞാൻ : നിങ്ങളെന്നെ പറയാൻ സമ്മതിക്ക്..
രാധു : അച്ചോ.. നീ പറ മുത്തേ.. ഞങ്ങൾക്കേ.. കൗതുകം ലേശം കൂടുതലയോണ്ടാ..
എന്നെ ഉപദ്രവിക്കാൻ ആരൊക്കൊയോ വന്ന സീൻ കുറച്ച് വിവരിച്ച് തുടങ്ങിയപ്പോഴേക്കും രണ്ടും ശ്വാസം അടക്കി പിടിച്ച് നിന്നു.. ലാസ്റ്റ് ഞാൻ കണ്ണ് തുറന്നപ്പോൾ ഹോസ്പിറ്റലിലായിരുന്നു എന്നും ദേവേട്ടൻ ഡ്രിപ്പിട്ട കൈ തടവി തന്നതും ഞാൻ പറഞ്ഞു നെടുവീര്‍പ്പിട്ടു..
掠掠掠
掠掠掠
അച്ചു : എന്നിട്ട്
ഞാനൊന്നും മിണ്ടിയില്ല.. "ഹാ..." ഞാൻ ശ്വാസം വിട്ടു..
രാധു : പറയെടീ.. വെപ്രാളം വരുന്നു..
ഞാൻ വെള്ളം കുടിക്കാൻ വേണ്ടി കുപ്പിയെടുത്തതും രാധു അത് പിടിച്ച് വാങ്ങി..
"നീ ബാക്കി പറ അമ്മൂ..!!"
"എന്റെ രാധൂ.. ഞാനൊന്ന് വെള്ളം കുടിക്കട്ടേന്ന്.."
അച്ചു : എന്റെ പൊന്ന് രാധൂ.. അത് അങ്ങ് കൊടുക്ക്.. കുടിച്ച് പണ്ടാരടങ്ങട്ടെ..! ബാക്കി കഥ കേൾക്കാനുള്ളതാ..
ഞാൻ വെള്ളം കുടിക്കുന്നതും നോക്കി അവളുമാർ ഇരുന്നു..
അച്ചു : "ഓഹ്.. ശവം..! പച്ചവെള്ളം ആസ്വദിച്ചിരുന്ന് കുടിച്ച് ടൈം കളയുകയാണ്..
ഞാൻ വെള്ളം കുടിച്ച് തീർന്നതും രാധു കുപ്പി പിടിച്ച് വാങ്ങി.. അവൾ എന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ അടപ്പെടുത്ത് കുപ്പി അടച്ചു..
ഹോ.. ശുഷ്കാന്തി..! ശുഷ്കാന്തി..!!
പിന്നെ ബൈക്കിലിരുത്തി വീട്ടിൽ കൊണ്ടോയതും പിറ്റേന്ന് അമ്പലത്തിൽ ഒരേ നിറമുള്ള ഡ്രസ്സിട്ട കഥ പറഞ്ഞു.. പിന്നെ കോളേജിൽ വച്ച് ഇഷ്ടമാണെന്നത് വരെ പറഞ്ഞ് ഞാൻ നിർത്തി... ബാക്കി അറിയണ്ട
അവളുമാര് കൈയ്യടിച്ചു.. ഇന്തെന്താ നാടകമോ??
അച്ചു : അമ്മൂ.. എനിക്കൊരു ഡൗട്ട്..
ദൈവമേ..!! എന്താണാവോ ഇവൾടെ ഒടുക്കത്തെ ഡൗട്ട്..
ഞാൻ : എന്താ??
അച്ചു : പൊട്ടത്തരമെഴുതിയ ഞങ്ങളെ എല്ലാവരേയും ജയിപ്പച്ചിട്ട് നിന്നെ മാത്രം തോൽപ്പിച്ചതെന്തിനാ???
മൈ ഗോഡ്..!! പണി പാളി.. എന്ത് കാരണം പറയും.. അമ്മൂ തിങ്ക് ബിഗ്..
രാധു : അതിന് എന്താ ഇത്ര സംശയം.. പുള്ളിക്ക് ഒറ്റയ്ക്കിവളെ സ്റ്റാഫ് റൂമിൽവെച്ച് കിട്ടാനാകും..
ഹോ.. രക്ഷപ്പെട്ടൂ... രാധൂ... യൂ ആർ ഗ്രേറ്റ്..
ഞാൻ അതേ എന്നർത്ഥത്തിൽ തലകുലുക്കി
വെയിറ്റ്...! ഒരു പണി പാളിയ പോലെ തോന്നുന്നുണ്ടല്ലോ..?? ഒന്ന് റിവേർസ് ഗിയറെടുത്തേ...
അയ്യേ.. ഇവളിത് എന്ത് തേങ്ങയാ പറഞ്ഞേ?? എന്നിട്ട് ഞാനത് സമ്മതിച്ചും കൊടുത്തല്ലോ.. ഇപ്പോ വരും അടുത്ത ഡൗട്ട്..
അച്ചു : സ്റ്റാഫ് റൂമിൽ എന്തായിരുന്നു പരിപാടി
ഞാൻ പറഞ്ഞില്ലേ
ഞാൻ : പ്ഭ..!!!! പട്ടി തെണ്ടി ചെറ്റ..!!
അച്ചു : സോറി.. ഞങ്ങളോട് പറയാൻ പാടില്ലാത്ത കാര്യമായിരുന്നല്ലേ..
രാധു : സിവനേ..!! നീ അന്ത ലെവൽക്ക് പോയിട്ടെയാ???
ഞാൻ : രണ്ടിനും എന്റെ കൈയ്യിൽ നിന്ന് കിട്ടും അനാവശ്യം പറഞ്ഞാൽ
അച്ചു : പെണ്ണിന് ദേഷ്യം വരുമ്പോ ദേവേട്ടന് ദേഷ്യം വരുന്ന പോലെയുണ്ട്.. എന്നാ ഒരു ഒട്ട്രൊരുമൈ..!!
ഞാൻ കണ്ണുപൊത്തി
രാധു : ശരിയാ.. നിങ്ങൾ രണ്ട് എരുമകളും ഒരു പോലെയാണെന്ന്..
ഞാൻ : പോടീ.. ഓൾഡ് കോമഡി അടിക്കാതെ..!! ഞാനൊന്ന് വാഷ്റൂമിൽ പോയി സുന്ദരിയാകട്ടെ.. നിങ്ങൾ വരുന്നോ??
രാധു : ആരേ കാണിക്കാനാണ്??
ഞാൻ : എന്റെ ചെക്കനെ..! അല്ലാതെ ആരെ?? നെക്സ്റ്റ് രണ്ട് അവർ ഫ്രീ അല്ലേ.. ഞങ്ങളൊന്ന് കറങ്ങിയേച്ചും വരാം..
അച്ചു : എങ്ങോട്ടാ..
ഞാൻ : അതൊക്കെ തിരികെ വന്നിട്ട് പറയാം..
രാധു : അപ്പോഴേക്കും ടെൻഷൻ അടിച്ച് എനിക്ക് അറ്റാക്ക് വന്നിട്ടുണ്ടാകും
ഞാൻ അവരെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു... വാഷ്റൂമിലെ കണ്ണാടി നോക്കി മുടി ചീകി ഒതുക്കുമ്പോൾ അച്ചുവും രാധുവും എനിക്ക് പിന്നിൽ നിന്ന് നെടുവീർപ്പിട്ടത് ഞാൻ കണ്ടു.. മുഖം കഴുകിയിട്ട് അച്ചുവിന്റെ കൺമഷി എടുത്ത് നന്നായി കറുപ്പിച്ച് തന്നെ എഴുതി.. ഒരു വാലിട്ടാലോ?? 樂 വേണ്ട.. നമ്മൾ ചീപ്പാണെന്ന് ചിലപ്പോൾ തോന്നിയാലോ
മുടി പിന്നിയിടണോ? വിടർത്തിയിടണോ?? വിടർത്തിയിട്ടേക്കാം.. എങ്ങാനും പിന്നി തരാൻ തോന്നിയാലോ ശ്ശൊ കൊച്ചുകള്ളി...
എന്റെ മാസ്റ്റർ പീസ് കുഞ്ഞ് കറുത്ത പൊട്ട് തന്നെ നെറ്റിയിൽവച്ചു.. രണ്ട് മൂന്നെണ്ണം അഡീഷണലായി ചുരിദാറിന്റെ കൈയിന്റെ ബോർഡറിൽ വച്ചു.. രണ്ടും കറുപ്പായത് കൊണ്ട് പെട്ടെന്ന് കാണില്ല.. ശ്ശൊ പിന്നേം കൊച്ചുകള്ളി
ഞാൻ കണ്ണാടിയിൽ എന്നെ തന്നെ നോക്കി ചുന്ദരിയാണെന്ന് ഉറപ്പ് വരുത്തി.. എന്റെ കാതിലെ സ്റ്റഡ് കമ്മൽ തൊട്ട് നോക്കിയിട്ട് പറഞ്ഞു..
"ഇതിന് പകരം ജിമ്മിക്കിയായിരുന്നേൽ.."
"കഥകളി പോലെയിരുന്നേനെ..!!"
ആ കൗണ്ടർ അടിച്ചത് അച്ചുവാണ്..
ഹും..!! അഷൂയ..!! നിനക്ക് ഞാൻ വന്നിട്ട് തരാം ബ്ലഡി ഫൂൾ..!
വേഗം ഒരുങ്ങിയിറങ്ങി..
രാധുവിനോടായി ഞാൻ പറഞ്ഞു "ഞങ്ങൾക്ക് ഒരുപാട് സംസാരിക്കാൻ കാണും.. ചിലപ്പോൾ ലേറ്റ് ആകും.. അത് കൊണ്ട് അമ്മച്ചിയുടെ കണ്ണ് വെട്ടിച്ച് എന്റെ സൈൻ ഇട്ടേക്കണേ.. പ്ലീസ് ഡോൺട് മിസ്സ് അൺടർസ്റ്റാന്റ് മീ.. ബിഹീഹീഹീ.."
അവർക്ക് റ്റാറ്റാ കൊടുത്ത് കോംപൗണ്ടിലേക്കിറങ്ങി മെല്ലെ നടന്നു.. അവരിർ നിന്ന് മുഖം തിരിച്ചതും അടക്കിപ്പിടിച്ച ഭയവും സങ്കടവും പുറത്തേക്ക് വന്നു..
കോളേജ് ഗേറ്റ് ലക്ഷ്യമാക്കി നടന്നു.. ഇത് വരെ മുഖത്ത് തേച്ച ഛായം പൊഴിഞ്ഞ് വീഴാറായി കണ്ണാ... ഇനി കരയാൻ തുടങ്ങാൻ സമയമായി...
(തുടരും)
രചന: അനശ്വര ശശിധരൻ
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ...
(തുടരും)
രചന: അനശ്വര ശശിധരൻ
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ...
