രചന: Ullas OS
"ഏടത്തി ആദ്യം നാവ് അടക്കിക്കെ, ഇത്രയും സ്വർണം നമ്മൾ എവിടെ നിന്ന് ഉണ്ടാക്കും "
"നിന്നെ ഇവൻ കെട്ടിച്ചു വിടട്ടെ, ബാക്കി കാര്യങ്ങൾ ഒക്കെ അച്ഛൻ നോക്കിയില്ലേ, ഇനി നിന്റെ കാര്യം ഇവൻ നടത്തട്ടെ.. "
അച്ഛന്റെ ഉദ്ദേശം അതാണ് എന്ന് എനിക്ക് മനസിലായി, പക്ഷെ അത് ആ വായിൽ നിന്ന് ഒന്ന് വീണു കേൾക്കാൻ എനിക്ക് പറ്റിയില്ല.. "
സേതു പുച്ഛഭാവത്തിൽ പെങ്ങളെ നോക്കി.
."കുടുംബത്തിൽ പെൺകുട്ടികൾ ഉണ്ടെങ്കിൽ അവരെ കെട്ടിച്ചു അയക്കേണ്ട ഉത്തരവാദിത്തം ഉണ്ട് അച്ഛനും അമ്മയ്ക്കും.. ഇതു അച്ഛന് വയ്യാണ്ടായി, പിന്നെ ഇവൻ അല്ലെ ഒള്ളു.. "
"അല്ലാലോ.... വല്യേട്ടൻ ഇല്ലേ,, ഏട്ടനും എന്റെമേൽ അവകാശം ഇല്ലേ... എന്നിട്ട് എല്ലാം കൂടി.. "
കാർത്തു വിട്ടുകൊടുക്കാൻ ഭാവം ഇല്ലായിരുന്നു.
"വല്യേട്ടന് പറ്റുമോടി, അന്നന്നത്തെ അന്നം എങ്ങനെ ഉണ്ടാക്കും എന്ന് ഓർത്തു ആണ് അവർ ജീവിക്കുന്നത്... "
"ഏടത്തി വെറുതെ പക്ഷം പറയാൻ നിൽക്കേണ്ട "
"ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല,, അച്ഛൻ ഇത്രയും കാര്യങ്ങൾ ഒക്കെ നടത്തി വിട്ടു,എന്നെ പറഞ്ഞത്തിലും സ്ത്രീധനം കൊടുത്തു ഇറക്കി വിട്ടു, ഇനി നിന്റെ കാര്യം കൂടി ബാക്കി ഒള്ളു, അതു ഇവൻ നടത്തും, അത്രയും ഒള്ളു "
അതു പറഞ്ഞു കൊണ്ട് ഗീത പിന്തിരിഞ്ഞു.
"ഗീതേച്ചി.. ഒന്ന് ഇങ്ങോട്ട് വന്നേ.. "
സേതു അല്പം ഉറക്കെ ആണ് വിളിച്ചത്.
ഗീത ഒന്ന് ഞെട്ടി.
ഇതുവരെ അവളുടെ നേർക്ക് ഒച്ച പൊന്തിയിട്ടില്ലാത്ത ചെക്കൻ.
"ഗീതേച്ചി പറഞ്ഞല്ലോ, കാര്യങ്ങൾ ഒക്കെ അന്തസ് ആയിട്ട് അച്ഛൻ നടത്തി എന്ന്,,,,,, എന്ത് കാര്യങ്ങൾ ആണ്.. ഒന്ന് പറഞ്ഞെ.. "
"നീ എന്താടാ കണക്ക് പറയുക ആണോ... "
ഗോപാലകൃഷ്ണൻ നായരും ഭവാനി അമ്മയും ഒക്കെ അവിടേക്ക് വന്നു...
"ഞാൻ ഇതുവരെ എന്തിന്റെ എങ്കിലും കണക്ക് പറഞ്ഞോ ഇവിടെ... ഇല്ലലോ.. പിന്നെ ചേച്ചി ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഞാൻ കൂടി കുറച്ച് കണക്ക് പറയാം..... "
അവൻ എല്ലാവരെയും ഒന്ന് നോക്കി.
"ഈ 60സെന്റ് പുരയിടവും വീടും കൂടി അച്ഛൻ പണയപ്പെടുത്തി.. എന്തിനാ ചേച്ചിയെ കെട്ടിച്ചു വിടാൻ അല്ലെ... കല്യാണം മംഗളം ആയി നടന്നു..രണ്ട് മാസം അച്ഛൻ ലോൺ അടയ്ക്കുകയും ചെയ്തു.. അത് കഴിഞ്ഞു ആണ് എനിക്ക് ജോലി കിട്ടി ഞാൻ ഗൾഫ്il പോകുന്നത്.. കഴിഞ്ഞു.. അതോടെ അച്ഛന്റ്റെ ആ ബാധ്യത തീർന്ന്...എന്റെ ശമ്പളം കൊണ്ട് ഞാൻ തീർത്ത ആദ്യ കടം അത് ഈ purayidathinte ആധാരം എടുക്കുക ആയിരുന്നു. അത് കഴിഞ്ഞു ചേച്ചിടെ വീട് പണിയാൻ ഉള്ള തത്രപ്പാടിൽ ആയിരുന്നു ഞാൻ....എല്ലാ വെള്ളിയാഴ്ചയും ചേച്ചിടെ പരാതി കേൾക്കാൻ മാത്രം എനിക്ക് സമയം ഉണ്ടായിരുന്നുള്ളു.. എങ്ങനെ എങ്കിലും കൂടപ്പിറപ്പിനു ഒരു ആശ്വാസം ആകട്ടെ എന്ന് കരുതി ഞാൻ അതു നിർവഹിച്ചു.. പാൽ കാച്ചിന് പോകുന്നതിന്റെ തലേ ദിവസം വൈകിട്ട് അച്ഛന് ഒരു പൂതി, ഒരു ഡൈനിങ്ങ് ടേബിൾ കൂടി കൊടുക്കണം, അതും തേക്കിന്റെ, ഞാൻ ടീവി യും ഫ്രിഡ്‌ജും മേടിച്ചു വെച്ചേക്കുക ആണ് എന്ന് ഓർത്തോണം, പോരാത്തതിന് ഒരാഴ്ചക്ക് ഉള്ളിൽ എന്റെ കല്യാണം ആണ്,, എന്നാലും അച്ഛന്റെ ആഗ്രഹം അല്ലെ എന്ന് കരുതി ഞാൻ ഡൈനിങ്ങ് ടേബിൾ കൂടി മേടിച്ചു.
അടുത്ത് ദിവസം ഗീതേച്ചീടെ വീട്ടിൽ എത്തിയപ്പോൾ ആ ഡൈനിങ്ങ് ടേബിൾ ഗോപേട്ടന്റെ സമ്മാനo ആയി... എങ്ങനെ ഉണ്ട്... അതും ഞാൻ ക്ഷമിച്ചു.
കൂടപ്പിറപ്പിനു നിവർത്തി ഇല്ലലോ.. പോട്ടെ.. ഞാൻ ആശ്വസിച്ചു.
പക്ഷെ.. അച്ഛന്റെ ബുദ്ധി അപാരം ആണല്ലോ എന്ന് ഞാൻ ഓർത്തു.
സേതു എല്ലാവരെയും ഒരു പുച്ഛഭാവത്തിൽ നോക്കി.
ഭവാനിയമ്മയും കർത്തുവും ഒക്കെ അന്താളിച്ചു നിൽക്കുക ആണ്.
ഗീത പോലും ഞെട്ടി.
എല്ലാവർക്കും ഇതു പുതിയ അറിവ് ആയിരുന്നു.
"ഇനി ബാക്കി കൂടി കേട്ടോ..
കല്യാണം കഴിഞ്ഞു ഞാൻ ഗൾഫിൽ ചെല്ലും മുൻപ് അച്ഛന്റ്റെ അടുത്ത വിളി വന്നു
ഗോപേട്ടനെ കൂടി ഒന്ന് കരകയറ്റണം എന്ന്..
എന്റെ കടം തീർന്നു വരുന്നതേ ഒള്ളു എന്ന് ഓർത്തോണം.
ഒടുവിൽ ഞാൻ വീണ്ടും loan എടുത്തു, ഏട്ടന് കട ഇട്ടു കൊടുത്തു.
അപ്പോൾ അച്ഛൻ എന്നോട് പറഞ്ഞ ഒരു വാചകം ഉണ്ട്.
ഇനി വീട്ടാവശ്യത്തിന് ഉള്ള സാധനം എല്ലാം നമ്മൾക്ക് അവന്റെ കടയിൽ നിന്ന് എടുക്കാം എന്നു.
.ഇനി ചിലവ് കാശ് എന്നും പറഞ്ഞു മാസാമാസം 15000രൂപ അയക്കേണ്ട എന്ന്. അതു കൂടി ലോൺ അടച്ചോളാൻ
"എന്നിട്ടോ....... ഒരു മാസം കഴിഞ്ഞു അച്ഛൻ വിളിച്ചു പറഞ്ഞു, കട നഷ്ടത്തിൽ ആണ്, നമ്മൾക്ക് കൂടി സാധനങ്ങൾ പെറുക്കി എടുക്കാൻ ഇല്ല എന്ന് പോലും.
അന്ന് മുതൽ കഴിഞ്ഞ മാസം വരെ 15000വെച്ച് മാസം തോറും ഞാൻ അയക്കും.
എന്റെ ശമ്പളം എത്ര ആണെന്നോ, എങ്ങനെ ഇതു ഉണ്ടക്കാന്നു എന്നോ,എനിക്ക് അതിനു തക്ക ജോലി ഉണ്ടെന്നോ എന്തെങ്കിലും നിങ്ങൾ ആരെങ്കിലും ചോദിച്ചിട്ടുണ്ടോ.
7ആം തീയതി എന്നൊരു തീയതി എല്ലാ മാസവും ഉണ്ടെങ്കിൽ അച്ഛൻ ബാങ്കിലേക്ക് ഓടും.
"ഗീതേച്ചിക്ക് എത്ര തവണ കാശ് ഞാൻ ഇട്ടു തന്നു.. ഇല്ലേ...?
അവനെ കിതച്ചു.
ഗീതയുടെ മുഖം വാടി.
ഭവാനിയമ്മ മാത്രം കണ്ണുനീർ ഒപ്പി.
"അമ്മ വിഷമിക്കണ്ട.. ഇതൊന്നും പറയണം എന്ന് ഓർത്തത് പോലും അല്ല.. പക്ഷെ... പക്ഷെ.. ഗീതേച്ചി.. ഇങ്ങനെ ഓരോ കാര്യങ്ങൾ പറഞ്ഞത് കൊണ്ട് ആണ് അമ്മേ..... "
അവൻ മുറിയിൽ നിന്ന് ഇറങ്ങി.
വേണി അവനെ ദിനമായി ഒന്ന് നോക്കി.
**********
കുളത്തിൽ പോയി നന്നായി നീന്തി തുടിച്ചു ഒന്ന് മുങ്ങി കുളിച്ചു വന്നപ്പോൾ ഒരു പ്രവാസിക്ക് കിട്ടുന്ന ഒരു സുഖം..
സേതു അതുവരെ അനുഭവിച്ച മാനസിക പിരിമുറുക്കത്തിന് ഒരു അയവ് വന്നത് പോലെ അവനു തോന്നി.
ഗോപാലകൃഷ്ണൻ നായരുടെയും ഗീതയുടെയും മുഖം അല്പം വാടി ആണ് ഇരിക്കുന്നത്.
മകൻ ഇത്രയും പെട്ടന്ന് ഇങ്ങനെ പറയും എന്ന് അയാൾ ഓർത്തില്ല.
അതും എല്ലാവരുടെയും മുന്നിൽ വെച്ച്.
"സേതുവേട്ടാ.. അത്താഴം കാലം ആയി ട്ടോ... "കാർത്തു ആണ് അവനെ വന്നു വിളിച്ചത്.
സേതു ഊണുമുറിയിലേക്ക് വന്നു.
നോക്കിയപ്പോൾ വേണി ഒഴികെ എല്ലാവരും ഇരുന്ന് കഴിഞ്ഞു.
ഇതാണ് ഇവിടെ പതിവ് എന്ന് അവനു ഏറെ കുറേ മനസിലായി.
ഇരിക്കാനായി വന്ന സേതു വേഗം അവിടെ നിന്ന് പിന്തിരിഞ്ഞു.
"നീ കഴിക്കുന്നിലെ മോനെ... "
"ഇല്ല അമ്മേ.. നിങ്ങൾ ഇരുന്നോളു... "
അവൻ ഉച്ചക്ക് നടന്ന സംഭവത്തോടെ ആകെ പിണങ്ങി എന്ന് എല്ലാവർക്കും തോന്നി.
"ഭക്ഷണത്തോട് ആരും ദേഷ്യം കാണിക്കണ്ട... ഗീതേ, കാർത്തു വന്നു കഴിക്കൂ... "
അച്ചൻ കല്പിച്ചു..
എല്ലാവരും കഴിക്കുന്നത് വരെ സേതു വെറുതെ വാർത്ത കണ്ടു ഇരുന്നു.
ഓരോരുത്തരായി കൈ കഴുകി.
അച്ഛൻ ചാരു കസേരയിൽ വന്നു കിടന്നു.
ബാക്കി ഉള്ളവർ ടീവി യുടെ മുന്നിലും.
വേണി മാത്രm വിഷമതയോടെ അവനെ നോക്കി.
അവനു ഇഷ്ടപെട്ട കുടം പുളി ഇട്ടു പറ്റിച്ച വരാൽ കറിയും കാരിവറുത്തതും പച്ചമോരും ഏത്തക്കായ മെഴുക്കുവരട്ടിയും ഒക്കെ ആയിരുന്നു വിഭവങ്ങൾ. ഒക്കെ ഉണ്ടാക്കി അവൾ വെച്ചിരുന്നു.
പക്ഷെ അവനെ വിളിക്കാൻ ഒരു ഭയം.
കാരണം മറ്റുള്ളവരുടെ കൂടെ ഇരിക്കാതെ..
തന്റെ ഒപ്പം.
"വേണി...... "
"എന്തോ.. എന്താ സേതുവേട്ട.. "
"വാടോ.. അത്താഴം കഴിക്കാം.. "
അവന്റെ അല്പം ഉച്ചത്തിൽ ഉള്ള വാചകം അവിടെ എല്ലാവരും കേട്ട്.
"മാമന് ചോറ് വേണ്ട എന്ന് പറഞ്ഞിട്ടോ.... "കിങ്ങിണി അവനെ നോക്കി
"മോൾടെ അമ്മായി തനിച്ചു ഇരുന്നു ചോറ് കഴിക്കണ്ടേ മോളേ, അതുകൊണ്ട് മാമൻ അപ്പോൾ കഴിക്കാഞ്ഞത് കെട്ടോ.. മാമന് വിശക്കുന്നു... മോള് കഴിക്കുന്നോ മാമന്റെ കൂടെ "
"യ്യോ.. എനിക്കു വേണ്ട... വയർ പൊട്ടാറായി.. "
അവൾ ഗീതയുടെ അടുത്തേക്ക് പോയി
വേണി ആഹാരo എടുത്തു മേശമേൽ വെച്ച്.
"വാടോ.. ഇരിക്ക്.. "
"വേണ്ട etta..ഞാൻ പിന്നീട്.. "
"വേണി.. ഇവിടെ ഇരുന്നു ഊണ് കഴിക്ക്... "
അങ്ങനെ അവളും നിറഞ്ഞ മനസോടെ അവന്റെ ഒപ്പം ഇരുന്നു.
"വേഗം കഴിയ്ക്ക്.. കുറച്ച് തിരക്ക് ഉള്ളത് ആണ്... "
അവൻ അവളോട് മെല്ലെ മന്ത്രിച്ചു.
നാണത്താൽ അവളുടെ മുഖം ചുവന്നു.