വിലക്കപ്പെട്ട പ്രണയം Season 2, ഭാഗം 39 വായിക്കൂ...

Valappottukal


രചന: ലക്ഷ്മിശ്രീനു


ബദ്രി ദേഷ്യത്തിൽ അവളുടെ കൈയും പിടിച്ചു വരുന്നത് കണ്ടു നന്ദു സംശയത്തിൽ ഒന്ന് നോക്കി....... അവൻ അവളെ വലിച്ചു മുറിയിലേക്ക് കൊണ്ട് പോയി വന്നവർ ഒക്കെ ഓരോ തിരക്കിൽ ആയത് കൊണ്ട് ആരും അത് ശ്രദ്ധിച്ചില്ല....... അപ്പോഴാണ് നന്ദു രഞ്ജു പുറത്ത് ബെഞ്ചിൽ ഇരിക്കുന്നത് കണ്ടത്.



അവൾ എല്ലാവരെയും ഒന്ന് നോക്കിയിട്ട് നൈസ് ആയിട്ട് അവന്റെ അടുത്തേക്ക് നടന്നു......


ടോ...... അവന്റെ അടുത്ത് പോയി നന്ദു ശബ്ദം ഉണ്ടാക്കി... അവൻ ഞെട്ടി തിരിഞ്ഞു നോക്കി നന്ദുനെ കണ്ടു അവൻ ചാടി എണീറ്റു....



നീ എന്താ ഇവിടെ......അവൻ അശ്ചര്യത്തോടെ ചോദിച്ചു.



ആഹാ ഇപ്പൊ ഞാൻ വന്നത് ആയോ പ്രശ്നം.... നിങ്ങൾക്ക് അല്ലെ എന്നെ വേണ്ടാത്തത് വിളിച്ച ഫോൺ എടുക്കില്ല എന്ന എങ്ങനെ എങ്കിലും ഒന്ന് കാണാൻ വരോ അതും ഇല്ല......അവൾ പരിഭവത്തിൽ പറഞ്ഞു.




ഞാൻ നിന്നേ പോലെ ഫോണും പിടിച്ചു ഇവിടെ വെറുതെ ഇരിക്കുവല്ല നന്ദു..... പിന്നെ എന്തിനാ ഇത്ര അത്യാവശ്യം നാളെ കഴിഞ്ഞാൽ മറ്റന്നാൾ നമ്മുടെ വിവാഹം തന്നെ അല്ലെ......അവൻ ഗൗരവത്തിൽ പറഞ്ഞു.നന്ദു അവനെ നോക്കി.



സോറി രഞ്ജുയേട്ടാ...ഞാൻ..... ഞാൻ വന്നത് നേത്രയേച്ചിയും ബദ്രിയേട്ടനും തമ്മിൽ എന്തോ പ്രശ്നം ഉണ്ടെന്ന് തോന്നുന്നു അത് ഒന്ന്.........അവൾ പറഞ്ഞു പൂർത്തിയാക്കും മുന്നേ അവൻ ദേഷ്യത്തിൽ ചാടി എണീറ്റു.



നിർത്തേടി..... ബാക്കി ഉള്ളവർ അല്ലെങ്കിൽ തന്നെ ഒരു നൂറുകൂട്ടം ടെൻഷൻ ഉണ്ട്..... അവർ എന്താ കുഞ്ഞുപിള്ളേർ ആണോ..... അവർ ഭാര്യയും ഭർത്താവും ആകുമ്പോൾ പ്രശ്നം ഒക്കെ ഉണ്ടാകും ചുമ്മാ അത് നോക്കി നടക്കാതെ നീ നിന്റെ കാര്യം നോക്ക്...... ശല്യം......! അവൻ അമർഷത്തിൽ പറഞ്ഞു.



നന്ദു ഞെട്ടലോടെ അവനെ നോക്കി ഇത്രയും ദേഷ്യത്തിൽ ഇത് ആദ്യമായി ആണ്.....



ഞാൻ..... ഞാൻ ശല്യം ആണോ...അവൾ കണ്ണും നിറച്ചു അവനോട് ചോദിച്ചു.അവൻ തലയിൽ കൈ വച്ചു....



എന്റെ നന്ദു ഞാൻ ടെൻഷൻ കൊണ്ട് പറഞ്ഞു പോയതാ സോറി......അവൻ കൂടുതൽ ഒന്നും പറയാതെ അവിടെ നിന്ന് പോയി..... നന്ദു കണ്ണുകൾ അമർത്തി തുടച്ചുതിരിച്ചു പോയി....



അകത്തേക്ക് കയറാൻ തുടങ്ങിയതും ദച്ചു പാറുസിനെ എടുത്തു പുറത്തേക്ക് വന്നത് ഒരുമിച്ച് ആയിരുന്നു...


അല്ല കല്യാണപെണ്ണ് എന്താ ഇങ്ങനെ കയറി വരുന്നേ.....നിറഞ്ഞ കണ്ണുമായി കയറി വരുന്നവളെ കണ്ടു സംശയത്തിൽ ചോദിച്ചു.നന്ദു അവനെ നോക്കി ചിരിച്ചു.



ചെറിയ തലവേദന.....വായിൽ വന്ന ഒരു നുണപറഞ്ഞു അവൾ മുറിയിലേക്ക് പോയി.അവൻ അവൾ പോയ വഴിയേ ഒന്ന് നോക്കി പാറുസിനെ നോക്കി ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി.

💫💫💫💫💫💫💫💫💫💫💫💫💫💫💫


ബദ്രി അവളെ സൂക്ഷിച്ചു നോക്കി ഒന്നും മിണ്ടാതെ തലകുനിച്ചു നിൽപ്പ് ആണ്....


എന്താ നേത്ര നിനക്ക് ഒന്നും പറയാൻ ഇല്ലെ.......!അവൻ അവളെ നോക്കി പുച്ഛത്തിൽ ചോദിച്ചു.



കണ്ണേട്ടാ...... ഞാൻ.... അവർ പ്രായത്തിൽ ഒരുപാട് മുതിർന്ന ആള് അല്ലെ പിന്നെ അവർ പറഞ്ഞത് ആലുനോട്‌ ഉള്ള സ്നേഹം കൊണ്ട് ആകും.......! അവനെ നോക്കാതെ പറഞ്ഞു.



ആണോ അങ്ങനെ എങ്കിൽ പിന്നെ എന്തിനാ  കണ്ണ് നിറച്ചു പിടിച്ചു നിന്നത്.... അത് അവർ പറഞ്ഞ സന്തോഷത്തോടെ ഉള്ള വാക്കുകൾ കേട്ടിട്ട് ആയിരിക്കും അല്ലെ......നേത്രക്ക് അതിന് മറുപടി ഇല്ലായിരുന്നു.



നീ ആരോടാ ഈ നുണ പറയുന്നത്...... എനിക്ക് ഇങ്ങനെ ഒതുങ്ങികൂടുന്ന നേത്രയേ അല്ല വേണ്ടത്..... ഞാൻ കണ്ടതും അറിഞ്ഞതും തന്റേടി ആയ നേത്രയേ ആണ്.........  അവർ നിന്റെ ആരുമല്ല അവരുടെ വാക്ക് കേട്ട് മിണ്ടാതെ നിൽക്കാൻ.....വേറെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞ കിടന്നു തുള്ളാൻ നൂറു നാവ് ആണല്ലോ......അവൻ ദേഷ്യം കടിച്ചു പിടിച്ചണ് സംസാരിക്കുന്നത്.




സോറി...... പെട്ടന്ന് അവർ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ.... ഇനി ഇങ്ങനെ ഉണ്ടാകില്ല......



ഉണ്ടാകില്ല എന്നല്ല ഇനി അവളെ കാണാൻ എങ്ങാനും പോയാൽ പറഞ്ഞത് ഓർമ്മ ഉണ്ടല്ലോ.... കാല് തല്ലിഒടിക്കും ഞാൻ......ബദ്രി അവളെ കൂടുതൽ ഒന്നും പറഞ്ഞില്ല.....അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.



ഗുഡ് ഗേൾ.... എപ്പോഴും ഇങ്ങനെ നിറഞ്ഞ ചിരിയോടെ ഇരിക്കണം....അവളുടെ കവിളിൽ തട്ടി പറഞ്ഞു കൊണ്ട് അവൻ പുറത്തേക്ക് പോയി....



നേത്രയുടെ ചുണ്ടിലും ആ പുഞ്ചിരി തെളിഞ്ഞു..... അവൾ അതെ ചിരിയോടെ പുറത്തേക്ക് ഇറങ്ങി അപ്പോഴേക്കും പാറുസ് ഉറങ്ങാൻ ആയി ബഹളം തുടങ്ങിയിരുന്നു ദച്ചു അവളെ അടക്കാൻ ശ്രമിക്കുന്നുണ്ട്..... ബദ്രി പുറത്തേക്കും പോയിരുന്നു.....




ഇങ്ങ് താ ദച്ചു മോൾക്ക് ഉറക്കം വരുന്നുണ്ട്.....നേത്ര ചിരിയോടെ കുഞ്ഞിപെണ്ണിനെ വാങ്ങി.


അല്ല എല്ലാവരും എവിടെ പോയി ആരെയും കണ്ടില്ലലോ ഇവിടെ....നേത്ര ചുറ്റും നോക്കി കൊണ്ട് പറഞ്ഞു.



എല്ലാവരും അപ്പുറത്ത് പോയി നന്ദു തലവേദന ആണെന്ന് പറഞ്ഞു കിടന്നു... ഞാൻ കുഞ്ഞിപെണ്ണ് കരഞ്ഞത് കൊണ്ട് ഇങ്ങോട്ട് വന്നത് ആണ്.... ഇവിടെ വന്നപ്പോൾ നിങ്ങൾ മുറിയിൽ ആയിരുന്നു അതാ പിന്നെ ശല്യം ചെയ്യണ്ട എന്ന് കരുതിയെ.......അവൻ ചിരിയോടെ പറഞ്ഞു.



ദേവ എവിടെ....അവൾ കുഞ്ഞിനെ ഉറക്കുന്നതിനു ഇടയിൽ ചോദിച്ചു.



അവനും എന്റെ ഒപ്പം ഇവിടെ ഉണ്ടായിരുന്നു ബദ്രി പോയപ്പോൾ അവനെ കൂടെ കൊണ്ട് പോയി.....


ആണോ....ശരി ദച്ചു ഞാൻ മോളെ ഉറക്കട്ടെ.....


അവൻ തലയാട്ടി പുറത്തേക്ക് പോയി....



പാറുനെ ഉറക്കി കിടത്തിയിട്ട് നേത്ര നന്ദുന്റെ മുറിയിലേക്ക് പോയി.... അവിടെ നന്ദുകിടക്കുവാണ് ഉറങ്ങിയിട്ടില്ല എന്തോ ആലോചനയിൽ ആണ്......



എന്താ കല്യാണപെണ്ണ് കാര്യമായ ആലോചനയിൽ....നേത്രയുടെ ശബ്ദം കേട്ട് അവൾ എണീറ്റു.



ഒന്നുല്ല ഏട്ടത്തി വെറുതെ.....പാറു മോള് എവിടെ....


മോളെ ദ ഇപ്പൊ ഉറക്കി  കിടത്തിയെ ഉള്ളു.... നിനക്ക് ഒട്ടും വയ്യെടാ മുഖം ഒക്കെ വല്ലാതെ...... തലവേദന കുറവില്ലെങ്കിൽ നമുക്ക് രഞ്ജുന്റെ കൈയിൽ നിന്ന് മെഡിസിൻ വാങ്ങാം........ അവളുടെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു.



ഇല്ല ഏട്ടത്തി കുഴപ്പമില്ല......അല്ല ഏട്ടത്തി എങ്ങനെ അറിഞ്ഞു തലവേദനയുടെ കാര്യം....



ദച്ചു പറഞ്ഞു പാറുനെ കൊണ്ട് വന്നപ്പോൾ....



ഏട്ടത്തിയോട് ചോദിക്കാൻ ഇരുന്നത് ആണ്.... ഈ ദച്ചുഏട്ടന്റെ ഫാമിലി ഒക്കെ.... നേത്ര കൂടുതൽ എന്തെങ്കിലും ചോദിക്കും എന്ന് കരുതി ആണ് അങ്ങനെ ചോദിച്ചത്....



അത് ഒരു കഥ ആണ് മോളെ.... ആൾക്ക് അമ്മ മാത്രമേ ഉള്ളു ഇപ്പൊ....

നന്ദു കാര്യം മനസ്സിലാകാതെ നോക്കി. നേത്ര ദച്ചുനെ കുറിച്ച് പറയാൻ തുടങ്ങി...


എല്ലാം കേട്ട് കഴിഞ്ഞു നന്ദുന്റെ കണ്ണുകൾ നിറഞ്ഞു.....


ആ ചേട്ടനെ കണ്ടാൽ ഇത്രയും സങ്കടം ഒക്കെ ഉള്ള ആള് ആണെന്ന് തോന്നുന്നില്ല ഏട്ടത്തി.....


നേത്ര ഒന്ന് ചിരിച്ചു.



അത് അങ്ങനെ ആണ് മോളെ ഒരാളെ കണ്ട ഉടനെ അയാളുടെ ഉള്ളിൽ എന്താ എന്ന് അറിയാൻ കഴിയില്ല.....പിന്നെ രണ്ടുപേരും ആ സംസാരം നിർത്തി മറ്റു കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി.

💫💫💫💫💫💫💫💫💫💫💫💫💫💫💫



നിനക്ക് എന്താ ജാനകി പ്രശ്നം ആ കൊച്ച് ഇവിടെ വന്നത് മോളെ കാണാൻ അല്ലെ പിന്നെ നിനക്ക് എന്താ......അവരോട് ചൂട് ആയി അയാൾ.



എനിക്ക് ആ കൊച്ച് വന്നപ്പോൾ പെട്ടന്ന് ആലു മോളുടെ അവസ്ഥയും ബദ്രി അന്ന് പറഞ്ഞത് ഒക്കെ ഓർമ്മ വന്നു.....



ഇപ്പൊ സന്തോഷം ആയല്ലോ.... ഇനി ആ കൊച്ച് പോലും ഇങ്ങോട്ട് തിരിഞ്ഞു നോക്കില്ല......



അല്ലെങ്കിൽ തന്നെ ഇനി എന്തിനാ നോക്കുന്നെ എല്ലാം തട്ടി എടുത്തില്ലേ.....



ജാനകി വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കാൻ നോക്ക്.....ആ കൊച്ച് തട്ടി എടുത്തത് ആണോ....



അല്ല എന്ന് ഉറപ്പിച്ചു പറയാൻ പറ്റോ.... അവനോട് എല്ലാവരും കൂടെ ഒന്ന് പറഞ്ഞു വരുമ്പോൾ ശരി ആകും ആയിരുന്നു കുഞ്ഞിനെ ഓർത്ത് എങ്കിലും......



നിർത്ത് ജാനകിയമ്മേ.......... എന്റെ ഭാഗത്ത്‌ ഉണ്ടായ തെറ്റുകൾ എനിക്ക് അറിയാം അത് തിരുത്താൻ ആകില്ല എന്നും എനിക്ക് അറിയാം അതുകൊണ്ട് തന്നെ ആണ് വല്യ പ്രതീക്ഷ ഒന്നും ഇല്ലാതെ ഇങ്ങോട്ട് വന്നതും...... നേത്ര എനിക്ക് നല്ലത് മാത്രമേ ചെയ്തുള്ളു.... അവൾ കാരണം എന്റെ കുഞ്ഞിനെ ഒന്ന് കാണാനും ഈ കൈയിൽ എടുക്കാനും കഴിഞ്ഞു...... അവൾ ആയി എന്റെ ജീവിതം തട്ടി എടുത്തില്ല അതിന് ആയിരുന്നു എങ്കിൽ അവൾക്ക് എന്നെ ഇങ്ങോട്ട് വിളിക്കേണ്ട ആവശ്യം ഇല്ലായിരുന്നു....... അതുകൊണ്ട് ഇനി ജാനകിയമ്മ അവളെ കുറിച്ച് മോശം ആയി ഒരു വാക്ക് മിണ്ടരുത്......! കുറച്ചു ദേഷ്യത്തിൽ പറഞ്ഞു തുടങ്ങിഒടുവിൽ അത് കുറച്ചു കടുപ്പിച്ചു തന്നെ പറഞ്ഞു അവസാനിപ്പിച്ചു....... അത് ഇഷ്ടമാകത്ത പോലെ ജാനകിയമ്മ കയറി പോയി.



മോളോട് ഉള്ള സ്നേഹകൂടുതൽ കൊണ്ട് ആണ് ഇങ്ങനെ ഒക്കെ......


അറിയാം.... എന്നോട് ഉള്ള സ്നേഹം കാണിക്കാൻ എന്റെ നന്മ ആഗ്രഹിക്കുന്നവരെ വേദനിപ്പിക്കുക അല്ല വേണ്ടത്.....

ആലു അകത്തേക്ക് കയറി പോയി......


ആ രാത്രിയും അങ്ങനെ അങ്ങ് കഴിഞ്ഞു പോയി...

💫💫💫💫💫💫💫💫💫💫💫💫💫💫💫


ഇന്ന് ആണ് ഹൽദി.......



എല്ലാവരും മഞ്ഞമയത്തിൽ തന്നെ മുങ്ങിയിട്ടുണ്ട്....ബദ്രിയുടെ വീടിന് മുന്നിൽ തന്നെ അതിന് വേണ്ടത് ഒക്കെ ഒരുക്കിയിരുന്നു....!



അലങ്കരിച്ച മണ്ഡപത്തിലേക്ക് അവളെയും ചേർത്ത് പിടിച്ചു ബദ്രി നടന്നു.... അവളെ കൊണ്ട് ഇരുത്തിയിട്ട് ചടങ്ങുകൾ തുടങ്ങി.... ആദ്യം ബദ്രി തന്നെ ആയിരുന്നു മഞ്ഞൾ ചാർത്തിയത് അടുത്ത് നേത്ര പിന്നെ ഓരോരുത്തർ ആയി മഞ്ഞൾ തൊട്ട് കൊടുത്തു....... ചടങ്ങു നടക്കുന്നതിനിടയിൽ രഞ്ജുനെയും അങ്ങോട്ട്‌ കൊണ്ട് വന്നു ആദിയും അഗ്നിയും കൂടെ...... രണ്ടുപേരെയും ഒരുമിച്ച് ഇരുത്തി ആയിരുന്നു ബാക്കി ചടങ്ങുകൾ ഒക്കെ....!



ചടങ്ങ് ഒക്കെ കഴിഞ്ഞപ്പോൾ രണ്ടുപേരെയും ഒരുമിച്ച് ഇരുത്തി മഞ്ഞവെള്ളത്തിൽ കുളിപ്പിച്ച് വിട്ടു അതിൽ നമ്മുടെ പാറു മോളും കൂടി ആള് വെള്ളത്തിൽ കളിക്കാൻ മിടുക്കി ആണല്ലോ.......


അങ്ങനെ ചടങ്ങ് ഒക്കെ കഴിഞ്ഞു രണ്ടുകൂട്ടരും രണ്ടുവീട്ടിലേക്ക് പോയി.... ബദ്രിക്ക് കിടന്നിട്ട് ഉറക്കം വരാതെ അവൻ എണീറ്റ് പുറത്തേക്ക് പോകുന്നത് നേത്ര കണ്ടു അവന്റെ പുറകെ പോകാൻ തുടങ്ങിയപ്പോൾ പാറു മോള് ചെറുത് ആയി ചിണുങ്ങി..... പിന്നെ നേത്ര അവളെ തട്ടി ഉറക്കാൻ ആയി അവിടെ തന്ന കിടന്നു......



ബദ്രി പുറത്ത് ഇറങ്ങുമ്പോൾ ദച്ചു ഫോണിൽ നോക്കി ഇരിപ്പുണ്ട്.....



ആഹാ താൻ ഉറങ്ങിയില്ലേ....ദച്ചുനെ കണ്ടു ചിരിയോടെ ചോദിച്ചു അവന്റെ അടുത്തേക്ക് ഇരുന്നു.



ഏയ്യ് ഉറക്കം വന്നില്ല പിന്നെ ഫോണും എടുത്തു ഇങ്ങോട്ട് വന്നിരുന്നു...... അല്ല ബദ്രി എന്താ ഉറങ്ങാത്തെ.....



കിടന്നിട്ട് ഉറക്കം വന്നില്ല.... അവളെ നാളെ മറ്റൊരാൾക്ക് കൈ പിടിച്ചു കൊടുക്കുവല്ലേ.... എന്തോ ഒരു ടെൻഷൻ പോലെ..... ബദ്രി നെഞ്ചിൽ തടവി കൊണ്ട് പറഞ്ഞു.



അത് എന്താ ഡോ..... ദൂരേക്ക് ഒന്നും അല്ലല്ലോ കണ്മുന്നിൽ തന്നെ ഇല്ലെ തന്റെ അനിയത്തി പിന്നെ അങ്കിളിന്റെ മോൻ കൂടെ അല്ലെ......



അതൊക്കെ ആണ് എങ്കിലും നാളെ മുതൽ എന്നെക്കാൾ അവളിൽ അവകാശമുള്ള ഒരാൾ വരുവല്ലേ..... എനിക്ക് സത്യം പറഞ്ഞ അവളുടെ ഒപ്പം അവളുടെ ഏട്ടനായി നിന്ന് അവളുടെ സന്തോഷവും സങ്കടവും ഒന്നും അറിയാൻ പറ്റിയിട്ടില്ല അതൊക്കെ അറിഞ്ഞത് തുടങ്ങിയത് തന്നെ കുറച്ചു നാൾ മുന്നേ ആണ്... അതൊക്കെ പെട്ടന്ന് എനിക്ക് നഷ്ടം ആകില്ലേ എന്നൊരു തോന്നൽ........



ആഹാ ബെസ്റ്റ് അപ്പൊ ഏട്ടന്റെ കടമകൾ ചെയ്തു തീർക്കാൻ പറ്റാത്ത സങ്കടം കൊണ്ട് ഉള്ള പ്രശ്നം ആണ്....ദച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു...

ബദ്രി വെറുതെ ഒന്ന് ചിരിച്ചു അപ്പോഴേക്കും അടുത്ത ആളും അവിടെ എത്തിയിരുന്നു....


നന്ദു കണ്ണും നിറച്ചു കൊണ്ട് വന്നു അവന്റെ നെഞ്ചിൽ ചാരി....



ആഹാ ബെസ്റ്റ് നിങ്ങൾ എല്ലാം കൂടെ ഉറങ്ങാതെ ഇവിടെ എന്താ പരിപാടി...നേത്ര അങ്ങോട്ട്‌ വന്നു.



ഇവിടെ ആങ്ങളയും പെങ്ങളും കൂടെ കരച്ചിലും ബഹളവും ആണ്.... ഞാൻ അത് നോക്കി ഇരിക്കുന്നു.....ദച്ചു ചിരിയോടെ പറഞ്ഞു.നേത്ര അവരെ നോക്കി അവരുടെ അടുത്തേക്ക് വന്നിരുന്നു......ആ രാത്രി ആർക്കും ഉറക്കമില്ലായിരുന്നു......




                                                 തുടരും.....

To Top