നീയുമായിട്ടുള്ള വിവാഹത്തിന് ഒന്ന് രണ്ട് ആഴ്ച മുൻപ് വരെ അവൾ ഇവിടെ ഉണ്ടായിരുന്നു...

Valappottukal

 


രചന: Indu Rejith


തനിക്ക് സമ്മതമാണെങ്കിൽ അവളേക്കൂടി ഞാൻ ഇവിടേക്ക് കൊണ്ട് വരാം....എനിക്ക് അതേ പറയാനുള്ളു...

നാട്ടിൻ പുറത്തുകാരിയായ തനിക്ക് ഇതൊക്കെ  ഉൾകൊള്ളാൻ ചിലപ്പോൾ ബുദ്ധിമുട്ട് ഉണ്ടായേക്കാം....


നമ്മുടെ വിവാഹത്തിന് മുൻപ് അവൾ ഇവിടെ ആയിരുന്നല്ലോ എന്റെയൊപ്പം.... ആ ലൈഫ് അവൾ മിസ്സ്‌ ചെയ്യുന്നുണ്ടാവും...


റൂമിന്റെ വാതിലടച്ച്  സുധി പുറത്തേക്ക് പോകുമ്പോഴേക്കും മുന്നിൽ നടക്കുന്നതൊന്നും രേഖയ്ക്കു വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല....


ട്രീസയെ പറ്റി പലരും പറഞ്ഞത് ശരിയാണെന്ന് സമ്മതിക്കേണ്ട ആള് തന്നെ സമ്മതിച്ചിരിക്കുന്നു...


എന്നിട്ടെന്തിനായിരുന്നു ഒന്നുമറിയാത്ത ഈ പാവത്തിന്റെ ജീവിതം നശിപ്പിച്ചത്...


അയാളുടെ കുഞ്ഞിനെ വയറ്റിൽ ചുമക്കുന്ന എന്നോട് തന്നെ വേണമായിരുന്നോ ഇത്‌....


ഒരു ലഹരിയും സുധി ഇത്‌ വരെ ഉപയോഗിക്കുന്നത് താൻ കണ്ടിട്ടില്ല...


പെണ്ണ് ആണല്ലോ ചില ആണുങ്ങൾക്ക് ഹരം...

സുധിയും അങ്ങനെ ഒരാളെന്ന് അറിയാൻ ഞാൻ ഏറെ വൈകിയിരുന്നു...


അച്ഛനും അമ്മയുമില്ലാതെ വളർന്ന സുധിയെ ബന്ധത്തിന്റെ പേരിൽ ആരെക്കോയോ വളർത്തി വലുതാക്കി ബാംഗ്ലൂരിൽ തരക്കേടില്ലാത്ത ഒരു കമ്പനിയിൽ ജോലിയും തരപ്പെടുത്തി....


സ്ത്രീധനം ഒന്നും വേണ്ടാത്ത ഒരു പയ്യൻ ഉണ്ടെന്ന് വഴിയേ പോയ ഏതോ ബ്രോക്കർ പറഞ്ഞപ്പോൾ  അയാളെ വീട്ടിൽ കേറ്റി സൽക്കരിച്ചു...

.ഒന്നും നോക്കാതെ സുധിയുമായി എന്റെ കല്യാണവും  ഉറപ്പിച്ചു...


കൂട്ടുകാരികളും നാട്ടിലെ ചില ചേട്ടത്തിമാരും എന്നോട് അന്നേ പറഞ്ഞിരുന്നു....

പൊന്നും പണവും വേണ്ടെന്നു പറഞ്ഞെങ്കിൽ മറ്റെന്തെങ്കിലും അവന് ഒളിക്കാൻ കാണുമെന്ന്...


കല്യാണ കടം കേറി 

ഉള്ള ഭൂമിയിൽ നിന്ന് അച്ഛനും അമ്മയും പടിയിറങ്ങുന്നത് കാണാൻ വയ്യാത്തത് കൊണ്ട് ചിലവില്ലാ കല്യാണത്തിന് ഞാനും നിന്നു കൊടുത്തു....


കല്യാണത്തിന്റെ ആദ്യ നാളുകൾ മുതൽ   സുധി എന്നോട് വല്ലാത്ത അടുപ്പം കാണിച്ചിരുന്നു...

ചില ഭർത്താക്കന്മാർ അങ്ങനെ ആണല്ലോ കള്ളത്തരം ഒളിപ്പിക്കാൻ ഭാര്യയോട് വല്ലാത്ത അടുപ്പം കാണിക്കും....അതൊക്കെ പിന്നീട് ആണ് ഞാൻ മനസ്സിലാക്കിയത്....


കെട്ട്യോൻ എങ്ങനെ ഉണ്ടെന്ന ചിലരുടെ മുന വെച്ച ചോദ്യത്തിന് ആള് പാവമാണെന്നു ഞാൻ ഒറ്റ വാക്കിൽ മറുപടി നൽകിയിരുന്നു....


പിന്നീട് സുധിയോടൊപ്പം ബാംഗ്ലൂരിലേക്ക് എത്തിയപ്പോഴാണ് ഞങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റാൻ തുടങ്ങിയത്....


സുധിയുടെ ഫോണിൽ പല പെൺകുട്ടികളോടൊപ്പം സുധി നിക്കുന്ന ഫോട്ടോ പലപ്പോഴും എന്റെ കണ്ണിൽ പെട്ടിരുന്നു....


ഇവരൊക്കെ ആരാ സുധി എന്ന ചോദ്യത്തിന് ഇതൊക്കെ എന്റെ ഫ്രണ്ട്‌സ് ആണ്...

 എന്താടോ എന്നേ സംശയം ആണോ എന്നായിരുന്നു തിരിച്ചുള്ള ചോദ്യം...


പിന്നീട് ഒരിക്കൽ സുധിയോടൊപ്പം എന്നേ കണ്ട സുധിയുടെ ഒരു പരിചയകാരന്റെ ചോദ്യം എന്നേ വല്ലാതെ പിടിച്ചുലച്ചു....


മറ്റേ കക്ഷിയെ നീ വിട്ടോടാ എന്ന അയാളുടെ ചോദ്യത്തിന്....


 കൂടെ ഇല്ലെന്നേ ഉള്ളു എന്നായിരുന്നു സുധിയുടെ മറുപടി...


സുധി ആരെയെങ്കിലും പ്രേമിച്ചിരുന്നോ എന്ന് പലതവണ ഞാൻ ചോദിച്ചെങ്കിലും...

നിന്നോട് ഇതൊക്കെ ആര് പറഞ്ഞു എന്ന്‌ ചോദിച്ച് കണ്ണുമുഴപ്പിക്കും...


പിന്നെ ഞാൻ മിണ്ടാറില്ല...


അയല്പക്കത്തെ റൂമിൽ താമസിക്കുന്നവരോടൊക്കെ സുധിയുടെ മുൻകാല ജീവിതത്തെ പറ്റിഞാൻ പലപ്പോഴും അന്യോഷിച്ചു...


പലർക്കും നല്ലത് മാത്രേ പറയാനുള്ളായിരുന്നു...


അവന് ആകെ ഉള്ള ഒരു കുഴപ്പം ട്രീസയോടുള്ള അടുപ്പമായിരുന്നു...ഒന്ന് രണ്ട് പേരുടെ മറുപടി ഇങ്ങനെ ആയിരുന്നു...


 കൂടുതലൊന്നും പറയാൻ അവർക്കും അറിയില്ലായിരുന്നു....


കുറച്ചു ദിവസം മുൻപ് അപ്പുറത്തെ റൂമിലെ ഒരു അമ്മുമ്മ ആണ് അവളെ പറ്റി കൂടുതൽ എന്നോട് പറഞ്ഞത്....


അവളെ പറ്റി ഇത്‌ വരെ പറഞ്ഞില്ലേ അവൻ....

  അവന്റെ ജീവൻ ആയിരുന്നു അവൾ .....

സുധിക്ക് ട്രീസ ട്രീസയ്ക്ക് സുധി അതായിരുന്നു അവൻ പറയാറ്...


നീയുമായിട്ടുള്ള വിവാഹത്തിന് ഒന്ന് രണ്ട് ആഴ്ച മുൻപ് വരെ അവൾ ഇവിടെ ഉണ്ടായിരുന്നു...

അവനോട് ആരും കൂടുതൽ അടുക്കുന്നത് അവൾ ഇഷ്ടപ്പെരുന്നില്ല...


അവൻ അവളുടേത് മാത്രം ആയിരുന്നെന്ന്‌ അവൾക്ക് തോന്നിയിട്ടുണ്ടാവണം.

..ഒരുമിച്ചല്ലേ താമസം അങ്ങ് കെട്ടിക്കൂടെ എന്ന് തമാശയായിട്ട്  അവനോട് പലപ്പോഴും ഞാൻ  പറഞ്ഞിട്ടുണ്ട് മോളേ....


അപ്പോഴൊക്കെ ഹേയ്....സമയമായില്ല മുത്തശ്ശി എന്ന് പറഞ്ഞ് പൊട്ടിച്ചിരിച്ച്.... അവളെ ചേർത്തുപിടിച്ച്  തുരുതുരാ ഉമ്മ വെയ്ക്കുമായി സുധി.


..ഒന്ന് രണ്ട് ദിവസത്തിന് മുൻപ് ഞാൻ അന്യോഷിച്ചപ്പോ അവൻ പോയി കാണാറുണ്ടെന്നും  പറഞ്ഞു.....

മോള് പലരോടും അന്യോഷിക്കുന്നത് ഞാൻ കണ്ടിരുന്നു.....

അത്‌ സുധിയോട് ഞാൻ  പറയുകയും ചെയ്തു....

അപ്പോൾ അവനാ എന്നോട് പറഞ്ഞത് എല്ലാം തുറന്ന് പറഞ്ഞേക്കാൻ..


ഇതെല്ലാം കേട്ടതോടെ എന്റെ സമനില നഷ്ടപ്പെടുന്നതായി എനിക്ക് തോന്നിയിരുന്നു....


നിറവയറിനു മേൽ കൈകൾപൊത്തി  നമുക്ക് ആരൂല്ലടാ വാവകുട്ടാ എന്ന് പറഞ്ഞ് എങ്ങലടിക്കാൻ മാത്രമാണ് എനിക്ക് കഴിഞ്ഞിരുന്നത്....


പക്ഷേ സുധിയോട് ഒന്നും ചോദിക്കാൻ എനിക്ക് ധൈര്യമില്ലായിരുന്നു....


കഴിഞ്ഞ ദിവസം  പുറത്തേക്ക് പോയി വന്ന് ഷർട്ട്‌ ഊരി മാറ്റുമ്പോൾ സുധിയുടെ ശരീരത്തിൽ പലയിടത്തും നഖം കൊണ്ട് വരഞ്ഞ പാടുകൾ ഞാൻ കണ്ടിരുന്നു...


വല്ലാത്ത ക്ഷീണം ഉണ്ട് രേഖേ...

.

ഉണ്ടാവും...

എന്നേ ഇങ്ങനെ ചതിക്കാൻ നിങ്ങൾക്ക് എങ്ങനെ സാധിക്കുന്നു...

.

എന്ത് ചതി....

എന്നേ ഓർക്കേണ്ട നമ്മുടെ കുഞ്ഞ്... അതിനെയെങ്കിലും...


തനിക്ക് എന്ത് പറ്റിയെടോ....


ട്രീസയുടെ വിരലുകൾ  നിറയെ നീളമുള്ള നഖങ്ങൾ ആണോ സുധി....അല്ലെന്ന് കള്ളം പറയണ്ട......പുറമൊക്കെ  വല്ലാതെ മുറിഞ്ഞിരിക്കുന്നു......


താനെന്തൊക്കെയാ ഈ പറയണേ...


ട്രീസ അവളെ പറ്റി ആരാ തന്നോട് പറഞ്ഞത്....


നിങ്ങളുടെ ബന്ധം അറിയാത്തവർ ആരൂല്ലല്ലോ...


തന്നോട് ഞാൻ പറഞ്ഞിട്ടില്ലല്ലോ.... ഞാനും അവളും തമ്മിലുള്ള അറ്റാച്ച്മെന്റ് തനിക്ക് ഇഷ്ടമാവില്ലെന്നു കരുതി നമ്മുടെ കല്യാണത്തിന് കുറച്ചു ദിവസം മുൻപാണ് ഞാൻ അവളെ ഇവിടുന്നു മാറ്റിയത്....


തനിക്കറിയോ കുറേ പെൺകുട്ടികളുടെ ഫോട്ടോയുടെ ഇടയിൽ നിന്നും അവളെ കൊണ്ട്  ഞാൻ സെലക്ട്‌ ചെയ്യിച്ച പെൺകുട്ടിയായിരുന്നു താൻ....


അവളുടെ ഇഷ്ടം പോലെ തന്നെ.. തന്നെ ഞാൻ  സ്വന്തമാക്കി പക്ഷേ അത്‌ കാണാൻ അവളെ ഞാൻ ഇവിടെ നിർത്തിയില്ല എന്ന് മാത്രം...


ഞാൻ ഒന്നും എതിർക്കില്ല ഇങ്ങ് കൊണ്ട് വന്നു കൂടെ താമസിപ്പിക്ക് സുധി ഞാൻ ഒഴിവായേക്കാം....


സുധി മറുപടിയൊന്നും പറഞ്ഞിരുന്നില്ല...


ഇന്നലെ രാത്രി അവസാനിച്ചത് ഇങ്ങനെയാണ് രാവിലെ ജോലിക്ക് പോകാൻ ഇറങ്ങിയപ്പോൾ അവളെ കൂട്ടികൊണ്ട് വരാമെന്നു പറഞ്ഞതോടെ എന്റെ നെഞ്ച് പിടയ്ക്കുകയായിരുന്നു...


ഇന്ന് വൈകിട്ടോടെ സുധിയോടൊപ്പമുള്ള  എന്റെ ജീവിതം ചിലപ്പോൾ  എന്നുന്നേക്കുമായി അവസാനിച്ചേക്കാം അപ്പോ ഞങ്ങളുടെ കുഞ്ഞ്....


രേഖേ....


കതക് തുറന്ന് അവളുടെയും സുധിയുടെയും മുഖത്തേക്ക് നോക്കാൻ എനിക്ക് ധൈര്യമില്ല ഈശ്വരാ...


കതക് തുറക്കെടോ അവളും ഉണ്ട്....


സർവ്വദൈവങ്ങളെയും വിളിച്ച് വാതിൽ തുറന്നപ്പോൾ കൈയിൽ ഒരു പ്ലാസ്റ്റിക് കവറ് മാത്രമാണ് ഉണ്ടായിരുന്നത്....


കവറിൽ നിന്നും അതി സുന്ദരിയായ ഒരു പൂച്ച കുട്ട്യേ സുധി പുറത്തെടുത്തു...


ഇതാണ് താൻ പറഞ്ഞ എന്റെ കാമുകി ട്രീസ....

ആ പൂച്ചകുട്ടി എന്നേ നോക്കി മുരളുന്നുണ്ടായിരുന്നു...


ഇവൾക്ക് എന്നോടൊപ്പം വേറെ ആരും ഉണ്ടാവുന്നത് ഇഷ്ടമല്ല അതല്ലെങ്കിൽ നല്ല അടുപ്പം ഉണ്ടാവണം....

ഇത്തിരി കുറുമ്പ് ഉണ്ടെങ്കിലും മിടുക്കി ആണുട്ടോ...

ഒറ്റയ്ക്കുള്ള ജീവിതത്തിൽ കൂട്ടിന് എന്നോ കേറി വന്നതാണ് ഇവിടേക്ക്...

എന്റെ അച്ഛനും അമ്മയും സ്വന്തക്കാരുമെല്ലാം ഇവളാ...


പിന്നെ തന്റെ സംശയരോഗം മാറ്റാൻ ഞാൻ ഇവളുടെ പേര്  ഞാൻ കരു ആക്കിയെന്നുള്ളത് സത്യമാണ്....അതിന് ആ മുത്തശ്ശി എന്നേ ഹെല്പ് ചെയ്തു എന്ന് മാത്രം....


ഒരു പെണ്ണിന്റെ പേര് കേൾക്കുമ്പോഴേ ഭർത്താവിനെ സംശയിക്കുന്നത് നല്ലതല്ലാട്ടോ....

എന്റെ ഫോണിലെ ഫ്രണ്ട്സിന്റെ ഫോട്ടോ കണ്ടപ്പോൾ തൊട്ട് തനിക്ക് എന്നോടുള്ള ചിന്താഗതി മാറുന്നത് ഞാൻ അറിഞ്ഞിരുന്നു.....


ഇല്ലെന്ന് പറഞ്ഞാലും ചിലർ വിശ്വസിക്കില്ല..


തന്തേം തള്ളേം ഇല്ലാതെ വളർന്നവനെ പറ്റിയാകുമ്പോ വിശ്വാസവും വർധിക്കും അല്ലേടോ....


ട്രീസ മറ്റു പെറ്റുകളെ പോലെ അല്ലെടോ എന്റെ കാര്യത്തിൽ ആളിന് ഇത്തിരി പിടി വാശി ഉണ്ട്....


അവൾക്ക് അൽപ്പമെങ്കിലും അടുപ്പമുള്ള എന്റെ ഒരു ഫ്രണ്ടിന്റെ കൂടെ ആയിരുന്നു അവൾ ഇത്‌ വരെ...


പെട്ടന്നു തന്നെ കണ്ടാൽ ആള് വയലന്റ് ആവും അതാ നിങ്ങളെ ഒന്ന് പരിചയപ്പെടുത്തിട്ട്... അവളേം നമ്മടെയൊപ്പം കൂട്ടാനായിരുന്നു പ്ലാൻ....


അവളും എന്നേ പോലെ ആരുമില്ലാത്തവൾ അല്ലേ...ഉപേക്ഷിക്കാൻ മനസ്സ് വരുന്നില്ല...


സമയം കിട്ടുമ്പോഴേക്കോ പോയി ഒന്ന് കൊഞ്ചിക്കും അതിന്റെ പാടുകളാ ശരീരത്തിൽ... അത്‌ താൻ ശ്രെദ്ധിക്കുന്നു എന്ന് കണ്ടപ്പോൾ തന്നെ നേരെ ആക്കാൻ വേറെ വഴിയില്ലെന്ന് എനിക്ക് ഉറപ്പായി....


ട്രീസയുടെ എൻട്രിക് ഉള്ള സമയം ഏതാണ്ട് ആയെന്നും  ഞാൻ കണക്കുകൂട്ടി....

സത്യം അറിയുന്നതിന് മുൻപ് തന്നെ ഒന്ന് പറ്റിക്കാനാ ഞാൻ രാവിലെ അങ്ങനെയൊകെ പറഞ്ഞത്....


അതിനു വാവയോടും തന്നോടും സോറി പറയുവാ...


പ്രെഗ്നന്റ് ആയ തന്റെ അടുത്ത് ഇവളെ നിർത്തിട്ടു പോവാനുള്ള ധൈര്യം എനിക്ക് ഇല്ലാന്ന് കൂട്ടിക്കോ....അതാ ഇത്‌ വരെ കൊണ്ട് വന്ന് കാണിക്കാഞ്ഞേ...


എന്റെ പെണ്ണിനേം കുഞ്ഞിനേം ആരും നോവിക്കുന്നത് ഇഷ്ടമല്ല എന്റെ ഈ ട്രീസ കുഞ്ഞ് പോലും....

ഈ മിണ്ടാപ്രാണിയെ ഇത്രയേറെ സ്നേഹിക്കുന്ന എനിക്ക് ആകെയുള്ള പെണ്ണിനേം കുഞ്ഞിനേം പറ്റിക്കാൻ അറിയില്ലടോ...


ഇനിയും വിശ്വാസമില്ലെങ്കിൽ എനിക്ക് ഒന്നും പറയാനില്ല...


ആരൊക്കെയോ പറഞ്ഞതിനൊക്കെ ആവശ്യമില്ലാത്ത അർത്ഥം കണ്ടെത്തി ഞാൻ വേദനിപ്പിച്ചത് ഈ പാവത്തിനെ ആയിരുന്നോ....

എന്നോട് ക്ഷമിക്കുമോ സുധി...


തന്നോടുള്ള ഇഷ്ടകൂടുതൽ  കൊണ്ട് പറ്റി പോയതാ....


അത് എനിക്ക് അറിയാടോ അതല്ലെ ഞാൻ..


ട്രീസമോള് ഉള്ളപ്പോ റൊമാൻസ് പറ്റില്ല സൊ ഇവളെ ഞാനൊന്ന് കൊണ്ടാക്കിട്ട് വന്നിട്ട് സംസാരിക്കാം എന്താ പോരെ...


വാവേ അച്ഛൻ പാവാട്ടോ....


 എന്റെ കുഞ്ഞിനേം നീ പറഞ്ഞു തിരിച്ചാരുന്നല്ലേ.... അഹങ്കാരി...


നഷ്ടപ്പെടുമെന്ന് കണ്ട ജീവിതം തിരികെ തന്ന ഈശ്വരനോടും ട്രീസയോടും  എനിക്ക് വല്ലാത്ത  അടുപ്പം തോന്നിയിരുന്നു ആ നിമിഷം....


തൊട്ടതിനും പിടിച്ചതിനും ഉള്ള സംശയം അങ്ങ് കളഞ്ഞാൽ... ചേർത്തു പിടിക്കാൻ കൊതിച്ച നിമിഷങ്ങളൊന്നും നഷ്ടമാവില്ല....ശുഭം ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കുറിക്കണേ...

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top