എന്റെ വാശിയുടെ ഫലമായി അച്ഛൻ വിവാഹത്തിന് സമ്മതം മൂളിയതിൽ പിന്നെയാണ് ആ ചുണ്ടിൽ ചിരി വിടർന്നത്...

Valappottukal


രചന: Shahina Shahi


അന്നേ ഞാനിത് വേണ്ടാന്ന് പറഞ്ഞത് അപ്പൊ അവളുടെ ഒരു വാശി...  വർഷങ്ങളോളം പ്രേമിച്ചിട്ട് ഇപ്പൊ എന്തായി...


അച്ഛന്റെ ശകാര വാക്കുകളെ എതിർക്കാൻ അവൾക്ക് ശക്തിയില്ലരുന്നു.


കല്യാണത്തിന് ഇനി നാൽ ദിവസം തികച്ചില്ല,ഊമയായിട്ടെന്താ അവന് ഏതെങ്കിലും പെണ്ണിനേയും കൊണ്ട് ഒളിച്ചോടിയതു തന്നെയാവും...

അമ്മ കൂടി മനുവിനെക്കുറിച്ച് അങ്ങനെ പറഞ്ഞപ്പോൾ അവളാകെ തളർന്നു.


ഒരിക്കലും മനുന് എന്നെ ഉപേക്ഷിച്ചു പോവാനാകില്ല...ഉപേക്ഷിക്കാൻ ആണേൽ പിന്നെ എന്തിനായിരുന്നു എന്നെ ഇത്രയേറെ സ്നേഹിച്ചത്...അവളുടെ ഉള്ളുരുകി.


അവൾ വീണ്ടും ഫോണിലെ മെസ്സേജ് റീഡായിട്ടുണ്ടോ എന്ന് ഏറെ പ്രതീക്ഷയോടെ നോക്കി... മുഖം മങ്ങി.


പണ്ടേ അവർ അങ്ങനെയായിരുന്നു... അക്ഷരങ്ങളിലൂടെ പ്രണയിച്ചവർ... നിശബ്ദതയിലൂടെ സംവദിച്ചവർ...

കുഞ്ഞിലെ കൂടെ നടന്നവർ...


അവന് അവളെ ജീവനായിരുന്നു...അവൾക്ക് അവനെയും...


ദൈവം ഊമയായി പരീക്ഷിച്ചപ്പോൾ  കുഞ്ഞു നാൾ തൊട്ടേ അവന്റെ നാവായി അവൾ കൂടെയുണ്ടായിരുന്നു.


നാവു പൊട്ടെനെന്നു പരിഹസിച്ച് കൂട്ടുകാർ കളിക്കാൻ കൂട്ടാതെ മാറ്റി നിർത്തിയപ്പോൾ കൂടെ ചെന്നിരുന്നന്ന് ആദ്യമായി കല്ല് കളിച്ച ദിവസം അവൾ ഓർത്തു...

പിന്നീട് എന്നും ഒന്നിച്ചായിരുന്നു...


അഞ്ചാം ക്ലാസിലേക്ക് ജയിച്ചിട്ടും ഒരു കൊല്ലം കൂടി ഇരുന്ന് നമുക്ക് ഇനി ഒരേ ക്ലാസ്സിൽ പഠിച്ചാൽ മതി എന്ന് പറഞ്ഞവൻ...


മഴയുള്ള ആ ദിവസം കിഴക്കേ പാട വരമ്പിലൂടെ നടന്നു വരുമ്പോൾ ഉടുപ്പിൽ ചളി വാരി എറിഞ്ഞ ദീപകിനെ അടിച്ച്  വീഴ്‌ത്തി കരഞ്ഞു കൊണ്ടിരിക്കുന്ന 6 വയസ്സുകാരിയുടെ കണ്ണ് തുടച്ച് ആംഗ്യങ്ങൾ കൊണ്ട് അശ്വസിപ്പിച്ചവൻ... അവന് എങ്ങനെ എന്നെ ഉപേക്ഷിക്കാ... 


അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി...


ഈ ഊമ ചെക്കനെയാണോ നീ പ്രേമിക്കാൻ കണ്ടത് എന്ന് കൂട്ടുകാരികൾ ചോദിക്കുന്നത് കേട്ട് നിനക്ക് എന്റെ കൂടെ നടക്കുന്നതിൽ നാണം ഉണ്ടോ എന്നവൻ ചോദിച്ചിരുന്നു... അന്നാ കണ്ണിൽ നനവ് പടർന്നിരുന്നത് കണ്ടിട്ടായിരുന്നു ആ കയ്യിൽ മുറുകെ പിടിച്ചത്....


ഫോണ് വാങ്ങിയതിൽ പിന്നെയാണ് പ്രണയം അക്ഷരങ്ങളിലേക്ക് വഴിമാറിയത്... അതിൽ പിന്നെയാണ് പ്രണയം തീവ്രമായത്...സങ്കടങ്ങളും സന്തോഷങ്ങളിലും പങ്കു ചേർന്നത്... കയിക്കാതെ കിടക്കുന്നതിന് വയക്കടിച്ചു തുടങ്ങിയത്...


ഇടക്കപ്പോഴും ചാലിയാർ തീരത്ത് ആ പാറ കല്ലിൽ സങ്കമിക്കാറുണ്ടായിരുന്നു...ആംഗ്യങ്ങളിലൂടെ ഏറെ നേരം സംവാദിക്കാറുണ്ടായിരുന്നു... സന്ധ്യ മയങ്ങും വരെ കണ്ണോട് കണ്ണ് നോക്കിയങ്ങനെ ഇരിക്കാറുണ്ടായിരുന്നു...


നാളെ പെണ്ണ് കാണാൻ വരുന്നുണ്ട്, വീട്ടിൽ വന്ന് ചോദിച്ചോ എന്ന മെസ്സേജിന് നീണ്ട നേരത്തെ മൗനമായിരുന്നു മറുപടി.


നേരിൽ കണ്ടത് ചോദിച്ചപ്പോൾ 

"ഞാനെങ്ങനെ ചോദിക്കാനാ, അല്ലേലും നമ്മൾ തമ്മിൽ ചേരില്ല ടീ "എന്നാന്ഗ്യം കാട്ടി തിരിഞ്ഞു നടക്കുമ്പോഴും ആ കണ്ണിൽ നനവ് പൊടിയുന്നുണ്ടായിരുന്നു.


ഏറെ കാലത്തെ എന്റെ വാശിയുടെ ഫലമായി അച്ഛൻ വിവാഹത്തിന് സമ്മതം മൂളിയതിൽ പിന്നെയാണ് ആ ചുണ്ടിൽ ചിരി വിടർന്നത്.


ഈ ഊമ ചെക്കനാണോ നിന്നെ കെട്ടാൻ പോകുന്നത്...


ഇന്നലെ ഒരു കല്യാണ വീട്ടിൽ നിന്ന് ബന്തുക്കളിൽ നിന്നാരോ അത് ചോദിക്കുമ്പോൾ ആ മുഖം വാടുന്നത് 

കാണാമായിരുന്നു.


നമ്മൾ തമ്മിൽ ശരിയവില്ലെടി,ഈ വിവാഹം വേണ്ട... പോവാണ്...

ഇന്നലത്തെ അവസാനത്തെ മെസ്സേജവൾ ഒരിക്കൽ കൂടി വായിച്ചു.


ഹായ് 

അവൾ മെസ്സേജ് കുറിച്ചിട്ടു... ഏറെ നാൾ പിന്നിട്ടിട്ടും ആ മെസ്സേജ് നോക്കാതെ അങ്ങനെ കിടന്നപ്പോൾ പലരും അവനു വേണ്ടി കാത്തിരിക്കുന്ന അവളെ പലരും പരിഹസിച്ചു, വീട്ടുകാർ ദേഷ്യപ്പെട്ടു...


എങ്കിലും അവൾ കാത്തിരുന്നു...

വരും  അവൾക്ക് ഉറപ്പുണ്ടായിരുന്നു, എത്ര കത്തിരിക്കാനുള്ള മനസ്സുമുണ്ടായിരുന്നു.


ഏറെ നാളുകൾക്ക് ശേഷം അവനാദ്യമവൻ വന്ന് കയറിയത് അവളുടെ പടിക്കലായിരുന്നു.പൂമുഖത്ത് ഉണ്ടായിരുന്നവൾ എന്നെ ഇട്ടിട്ട് എവിടെ പോയിരുന്നെ എന്നും ചോദിച്ച് ഓടിച്ചെന്നവനെ വാരി പുണരുമ്പോൾ നിന്ന് കരയാനെ അവനായിരുന്നൊള്ളു...


കുറച്ച് കഴിയുമ്പോൾ നീ എന്നെ മറക്കുമെന്ന് കരുതി...നിനക്ക് നല്ല ഒരു ബന്ധം കിട്ടുമെന്ന് കരുതി...

ചുണ്ട് ചലിപ്പിച്ച് ചിരിക്കാൻ ശ്രമിച്ച് ആംഗ്യം കൊണ്ടായാൾ പറഞ്ഞൊപ്പിക്കുമ്പോൾ ആ കണ്ണ് നിറയുന്നുണ്ടായിരുന്നു.


നിറഞ്ഞ കണ്ണോടെ അവൾ അവനെയും കെട്ടിപ്പുണർന്നു...


പിന്നെ നിശബ്ദതയുടെ ലോകത്തിരുന്നു അവർ വീണ്ടും പ്രണയിച്ചു തുടങ്ങി... ആർക്കും മുറിച്ചു കളയാൻ കഴിയാത്ത വിതം അങ്ങനെ അങ്ങനെ... വായിച്ച കൂട്ടുകാർ ലൈക്ക് ഷെയർ ചെയ്യണേ...

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top