രചന: ലക്ഷ്മിശ്രീനു
ഓർഡർ ചെയ്ത ഫുഡ് വന്നത് ആയിരുന്നു അത് മേടിക്കാൻ ആയി കുട്ടിസ് രണ്ടും കൂടെ ബഹളം ആണ്.....
നേത്രയേ കണ്ടപ്പോൾ രണ്ടും ഒന്ന് അടങ്ങി.....
പിന്നെ എല്ലാവരും വന്നു ഫുഡ് കഴിക്കാൻ തുടങ്ങി.കഴിക്കുന്നതിനിടയിൽ ആണ് ബദ്രി നാളെ മുതൽ അപ്പുറത്തേക്ക് മാറുന്ന കാര്യം പറഞ്ഞത് ആർക്കും അതിൽ ഒരു അഭിപ്രായവ്യത്യാസവും ഇല്ലായിരുന്നു....
ദിവസങ്ങൾ വേഗത്തിൽ കടന്നു പോയി.... ഇനി കല്യാണത്തിന് രണ്ടുദിവസം മാത്രം നന്ദുനെ നേത്ര അവരുടെ കൂടെ കൊണ്ട് നിർത്തിയേക്കുവാ ഇനി തീപ്പെട്ടിയും പെട്രോളും കുറച്ചു മാറി നിൽക്കട്ടെ എന്ന് ആണ് അവരുടെ ഒക്കെ തീരുമാനം.ആദ്യ രണ്ടു ദിവസം നന്ദു വല്യ കുഴപ്പം ഇല്ലായിരുന്നു അത് കഴിഞ്ഞപ്പോൾ പെണ്ണ് രഞ്ജുനെ കാണാൻ ഉള്ള പരിപാടി ഒക്കെ നോക്കാൻ തുടങ്ങി അത് ബദ്രിയും നേത്രയും കൂടെ പൊളിച്ചു കൊടുത്തു...
നാട്ടിൽ നിന്ന് ഇന്ന് അഗ്നിയും ആദിയും വന്നിട്ടുണ്ട് പിള്ളേർ രണ്ടും അവരുടെ കൂടെ ബഹളം ആണ്...... ഒരു വല്യ ഹാൾ തന്നെ ബുക്ക് ചെയ്തിട്ടുണ്ട് ബദ്രി.....
ഫ്രണ്ട്സ് സ്റ്റാഫ്സ് പാർട്ട്‌നേഴ്‌സ് പിന്നെ കുറച്ചു ബന്ധുക്കൾ എല്ലാവരെയും അവൻ വിളിച്ചിട്ടുണ്ട്......
നേത്ര.....ഞാൻ ഒന്ന് പുറത്ത് പോയി വരട്ടെ..... എന്തെങ്കിലും ഉണ്ടെങ്കിൽ ഫോണിൽ വിളിച്ച മതി കേട്ടോ.......കിച്ചണിൽ എന്തോ ജോലിയിൽ നിൽക്കുന്ന നേത്രയോട് വന്നു പറഞ്ഞു ബദ്രി പുറത്തേക്ക് ഇറങ്ങി.....നേത്ര അവന്റെ പിന്നാലെ പുറത്തേക്ക് വന്നു.
അവൻ പോകാൻ ഇറങ്ങിയപ്പോൾ തന്നെ ബാക്കി നാലും പുറകിൽ കയറി.....
ഒറ്റക്ക് പോവാ എന്ന് പറഞ്ഞിട്ട്....അവൾ ആദിയും അഗ്നിയും ദേവയും ഒക്കെ പോകുന്നത് കണ്ടു പരിഭവത്തിൽ ചോദിച്ചു...
ഞാൻ ഒറ്റക്ക് തന്നെ ഡോ പോകാൻ തുടങ്ങിയത് അപ്പോഴേക്കും ഇവർ എല്ലാം കൂടെ വരുവാണെന്ന് പറഞ്ഞു ബഹളം ആയി വേണേൽ താനും കൂടെ പോന്നോ......ബദ്രി ചിരിയോടെ പറഞ്ഞു.
ഞാൻ എങ്ങും വരുന്നില്ല..... ദേ ആദിയേട്ട അപ്പുയേട്ടാ ഇവർക്ക് രണ്ടുപേർക്കും തണുത്ത ഒന്നും വാങ്ങി കൊടുക്കരുത്.......രണ്ടുപേരോടുമായ് പറഞ്ഞു...
ശരി തമ്പുരാട്ടി......ആദി കളിയാക്കലോടെ പറഞ്ഞു... അവൾ അവനെ പുച്ഛിച്ചു കൊണ്ട് ബദ്രിയെ നോക്കി ബദ്രി കണ്ണ്ചിമ്മി കാണിച്ചുകൊണ്ട് വണ്ടി എടുത്തു പോയി...നേത്ര അവരുടെ പോക്ക് കണ്ടു ചിരിയോടെ തിരിഞ്ഞതും അവിടെ അവരെ നോക്കി നിന്ന ആലുനേ ആണ് കണ്ടത്..........
ആലുന്റെ മുഖത്ത് ഒരു ചിരി ഉണ്ട് നേത്രയും അവളെ നോക്കി ചിരിച്ചു......
💫💫💫💫💫💫💫💫💫💫💫💫💫💫💫
മോളെ..... പുറത്തേക്ക് നോക്കി നിൽക്കുന്ന ആലുനേ ജാനകിയമ്മ വിളിച്ചു.
എന്തിനാ മോളെ ഇനിയും ഇവിടെ ഇങ്ങനെ നിൽക്കുന്നെ നമുക്ക് നാട്ടിലേക്ക് പൊയ്ക്കൂടേ....... അവർ അവളെ നോക്കി അലിവോടെ ചോദിച്ചു.
വേണ്ട..... ഇനി ഉള്ള കാലം ഇവിടെ തന്നെ നിൽക്കാം ഞാൻ കാരണം നശിച്ചു പോയ ജീവിതം ഇപ്പൊ ബദ്രി സന്തോഷത്തോടെ നേത്രക്ക് ഒപ്പം ജീവിച്ചു തീർക്കുവ അത് എനിക്ക് കാണണം........
എന്തിനാ മോളെ.... ഇങ്ങനെ സ്വയം വേദനിച്ചു കൊണ്ട്.....
ഇല്ല വേദന ഇല്ല ഇപ്പൊ സന്തോഷം മാത്രമേ ഉള്ളു..... മോളെ എന്നും കാണാം അവളുടെ കളിയും ചിരിയും സന്തോഷവും ഒക്കെ കാണാം എനിക്ക്..... അത് മതി.... ഞാൻ ആയി തട്ടി തെറിപ്പിച്ച നല്ലൊരു ജീവിതം അല്ലെ അതുകൊണ്ട് വേദന ഒന്നുല്ല ജാനകിയമ്മേ....... അവൾ ചിരിയോടെ പറഞ്ഞു.
ജാനകിയമ്മ കൂടുതൽ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി പോയി.....
ആലു വീണ്ടും അങ്ങോട്ട് തന്നെ നോക്കി നിന്നു പിന്നെ പതിയെ അകത്തേക്ക് കയറി.....
ജാനകിയമ്മേ......ആലു ഹാളിൽ ഇരുന്നു വിളിച്ചു.....അടുക്കളയിൽ ആയിരുന്ന ജാനകിയമ്മ വേഗം വന്നു.
എന്താ മോളെ.... എന്തെങ്കിലും വേണോ...
കല്യാണത്തിന് വിളിച്ചത് അല്ലെ....പോകുമ്പോൾ എന്താ വാങ്ങിക്കേണ്ടത്...
മോള് പോകാൻ തീരുമാനിച്ചോ..... അതിന്റെ ആവശ്യം ഉണ്ടോ മോളെ വെറുതെ......
പോണം.... വിളിച്ച സ്ഥിതിക്ക് പോണം...അവൾ ഉറപ്പിച്ചു പറഞ്ഞു.
ഞാൻ പുറത്ത് പോയിട്ട് വരുമ്പോൾ എന്തെങ്കിലും പ്രെസന്റെഷൻ വാങ്ങി വരാം മോളെ....
അങ്കിൾ ഗോൾഡ് ആയിട്ട് എന്തെങ്കിലും മതി..
ശരി മോൾടെ ഇഷ്ടം പോലെ ആകട്ടെ.....അങ്കിൾ ഫോണും എടുത്തു പുറത്തേക്ക് ഇറങ്ങി...
💫💫💫💫💫💫💫💫💫💫💫💫💫💫💫
അളിയൻ ഭാര്യക്ക് ബര്ത്ഡേ സർപ്രൈസ് കൊടുക്കുന്നതിനു ഞങ്ങളെ എന്തിനാ കൂട്ടിയത്.....ആദി ഷോപ്പിലേക്ക് കയറുന്നതിനിടയിൽ ചോദിച്ചു.നേത്രയുടെ ബര്ത്ഡേയും നന്ദുന്റെ കല്യാണവും രണ്ടും ഒരെ ദിവസം ആണേ... അതുകൊണ്ട് അന്ന് നേത്രക്ക് ഒരു സർപ്രൈസ് കൊടുക്കണം എന്ന് ആണ് ബദ്രിയുടെ ആഗ്രഹം....
എനിക്ക് അവളുടെ ഇഷ്ടങ്ങൾ പൂർണമായി അറിയില്ല അത് നിങ്ങൾക്ക് നല്ല വശം ഉണ്ടല്ലോ പിന്നെ ഇവർക്ക് രണ്ടുപേർക്കും ഉള്ള ഡ്രസ്സ് കൂടെ എടുക്കണം......അവൻ ചിരിയോടെ പറഞ്ഞു.
മ്മ് മ്മ്.... നടക്കട്ടെ....
അല്ല രഞ്ജു രാവിലെ പോയത് ആണല്ലോ വിളിച്ചു നോക്കിയിട്ട് ഫോൺ പോലും എടുക്കുന്നില്ല.....അഗ്നി സംശയത്തിൽ ചോദിച്ചു.
അവനെ എനിക്ക് ഒന്ന് കാണാൻ കൂടെ കിട്ടുന്നില്ല എന്തോ ഒരു ടെൻഷൻ അവന് രണ്ടുമൂന്നു ദിവസം ആയിട്ട് ഉണ്ട്......ബദ്രി പറഞ്ഞു....
എല്ലാവരും കൂടെ ഷോപ്പിൽ കയറിആദ്യം കുട്ടിസിന് വേണ്ട ഡ്രസ്സ് എടുത്തു.നേത്രക്ക് ഇഷ്ടപെട്ട കളർ സാരിയും എടുത്തു എല്ലാവരും അവിടുന്ന് ഇറങ്ങി പിന്നെ നേരെ പോയത് ഒരു മാളിലേക്ക് ആയിരുന്നു.....
എല്ലാം കഴിഞ്ഞു തിരിച്ചു വീട്ടിൽ പോകാൻ നിൽക്കുമ്പോ ആണ് ദച്ചു വിളിക്കുന്നത് ആള് റെയിൽവേ സ്റ്റേഷനിൽ എത്തി എന്ന്........ അന്ന് പെങ്ങടെ കല്യാണത്തിന് വിളിക്കാൻ ബദ്രി മറന്നില്ല.....പിന്നെ അവനെയും കൂട്ടി വീട്ടിൽ എത്തുമ്പോൾ ഒരു നേരമായിരുന്നു.......
ബദ്രി അവിടെ എത്തുമ്പോൾ നേത്ര ഇല്ല ബാക്കി അടുത്ത ഒന്ന് രണ്ടു ബന്ധുക്കൾ ഒക്കെ വീട്ടിൽ ഉണ്ട് നന്ദുവും ഉണ്ട്.....!ബദ്രി ചുറ്റും തിരഞ്ഞു എങ്കിലും അവളെ കണ്ടില്ല.... നേരെ ആന്റിയുടെ വീട്ടിൽ പോയി അവിടെയും ആളുകൾ ഒക്കെ ഉണ്ട് നാളെ ഹൽധി വച്ചിട്ടുണ്ട് അപ്പൊ അതിന്റെ ഒരു അവിടെ നടക്കുന്നുണ്ട് ഹൽധി ഫങ്ക്ഷൻ വീട്ടിൽ വച്ചു ആയത് കൊണ്ട് സ്റ്റേജിൽ അലങ്കാരപണികൾ നടക്കുന്നുണ്ട്......
ആന്റി നേത്ര എവിടെ.....
മോള് നേരത്തെ അപ്പുറത്തെ വീട്ടിലേക്ക് പോകുന്നത് കണ്ടു പിന്നെ കണ്ടില്ല....ആന്റി ആലുന്റെ വീട് ചൂണ്ടി കാട്ടി പറഞ്ഞു.
ബദ്രി ഒന്ന് സംശയിച്ചു നിന്നു പിന്നെ അങ്ങോട്ട് പോകാൻ തുടങ്ങുമ്പോൾ ആണ് രഞ്ജു ആരോടോ ഫോണിൽ സംസാരിച്ചു നില്കുന്നത് കണ്ടത്......
ഡാ.....ബദ്രി പുറകിൽ പോയി നിന്ന് ഉറക്കെ ശബ്ദം ഉണ്ടാക്കി.രഞ്ജു വേഗം കാൾ കട്ട് ആക്കി ബദ്രിക്ക് നേരെ തിരിഞ്ഞു...
എന്താ ഡാ.....
നീ ആ ഹോസ്പിറ്റലിൽ പെറ്റ് കിടക്കുവാണോ കല്യാണത്തിന് ഇനി ആകെ ഉള്ളത് രണ്ടു ദിവസം ബന്ധുക്കൾ ഒക്കെ വന്നു തുടങ്ങി എന്നിട്ടും ചെക്കന് ലീവ് ഇല്ല...
എല്ലാ ജോലിയും പോലെഅല്ലോ ബദ്രി ഈ ഡോക്ടർ പണി... കുറച്ചു ആത്മാർത്ഥ കൂടുതൽ വേണം ഓരോ ജീവനും ഞങ്ങടെ കൈയിൽ ആണല്ലോ......
രഞ്ജു ചിരിയോടെ പറഞ്ഞു..... ബദ്രി ഒന്നമർത്തി മൂളി.... പിന്നെ കുറച്ചു സമയം കല്യാണത്തിന്റെ കാര്യം ഒക്കെ പറഞ്ഞു നിന്നു..... പിന്നെ നേരെ ബദ്രി നേത്രയേ വിളിക്കാൻ പോയി.....
💫💫💫💫💫💫💫💫💫💫💫💫💫💫💫
ഇപ്പൊ കാല് നല്ല വേദന ഉണ്ടോ.....നേത്ര ആലുന്റെ കാലിലേക്ക് നോക്കി ചോദിച്ചു.
കാലിലെ വേദനയെക്കാൾ വേദന അതിന്റെ മനസ്സിൽ ഉണ്ട്.....ജാനകിയമ്മ കുറച്ചു ദേഷ്യത്തിൽ നേത്രയേ നോക്കി പറഞ്ഞു.
അത്രയും സമയം ചിരിയോടെ നിന്ന നേത്രയുടെ മുഖത്തെ ചിരി മാഞ്ഞു.അവൾ ആലുനേ നോക്കി.
ജാനകിയമ്മേ.....ആലു ശാസനയോടെ വിളിച്ചു.
ഞാൻ ഒന്നും മിണ്ടുന്നില്ല..... അല്ലെങ്കിൽ തന്നെ ഭാര്യയും ഭർത്താവും ആകുമ്പോൾ പലപ്രശ്നങ്ങളും ഉണ്ടാകും അത് ഒക്കെ അവർ ഒന്ന് അടുത്ത് സംസാരിച്ചാൽ തീരാവുന്നതേ ഉള്ളു അല്ലെങ്കിൽ കുറച്ചു സമയം എടുക്കും എന്ന് വച്ചു അപ്പോഴേക്കും ആ ജീവിതം കൈക്കൽ ആക്കുക അല്ല വേണ്ടത് കുടുംബത്തിൽ പിറന്നപെൺകുട്ടികൾ........അവർ അരിശത്തിൽ നേത്രയേ നോക്കി പറഞ്ഞു.....
ജാനകിയമ്മേ നിർത്ത്......ആലുദേഷ്യത്തിൽ പറഞ്ഞു.
ഓഹ് ഞാൻ ഒന്നും മിണ്ടുന്നില്ല......അവർ അകത്തേക്ക് കയറി പോയി..
ഞാൻ ഇറങ്ങുവാ......നേത്ര വേഗം എണീറ്റ് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി..
നേത്ര.... ജാനകിയമ്മ പറഞ്ഞത് ഒന്നും മനസ്സിൽ വയ്ക്കണ്ട എന്നോട് ഉള്ള സ്നേഹകൂടുതൽ കൊണ്ട് പറഞ്ഞു പോകുന്നത് ആണ്.....നേത്ര ഒന്ന് ചിരിക്കുക മാത്രം ചെയ്തു.....
നിന്നോട് ഉള്ള സ്നേഹകൂടുതൽ കൊണ്ട് ആയിരിക്കും പറയുന്നത് എന്ന് വച്ചു വായിൽ തോന്നുന്ന ഓരോന്ന് പറഞ്ഞു ബദ്രിനാഥിന്റെ ഭാര്യയുടെ മെക്കട്ട് കേറിയാൽ ജാനകിയമ്മയും സ്നേഹപുത്രിയും വിവരം അറിയും........ബദ്രിയുടെ ശബ്ദം അവിടെ മുഴങ്ങി കേട്ടു...നേത്രയും ആലുവും ഞെട്ടി വാതിൽനിൽക്കുന്ന ബദ്രിയെ നോക്കി.
അപ്പോഴേക്കും ജാനകിയമ്മ പുറത്തേക്ക് ഇറങ്ങി വന്നു....ബദ്രി അവരുടെ അടുത്തേക്ക് പാഞ്ഞു...
ദേ ഈ ഇരിക്കുന്നവളെ പോലെ വലിഞ്ഞു കയറി എന്റെ ജീവിതത്തിൽ വന്നു ഒരു കൊച്ചിനെ പെറ്റ് എറിഞ്ഞു പോയിട്ട് തിരിച്ചു വരുമ്പോൾ സ്വീകരിക്കാനും നാളെ ഏവനെങ്കിലും എന്തെങ്കിലും പറഞ്ഞു എന്ന് പറഞ്ഞു ഇറങ്ങി പോകാനും നിൽക്കുന്നവൾ നേത്ര..... അതുകൊണ്ട് അവളുടെ ജീവിതം തട്ടിഎടുത്ത മാതിരി ഉള്ള സംസാരവും കൊണ്ട് ഇനി എന്റെ പെണ്ണിന്റെ കണ്ണ് നിറയ്ക്കാൻ വന്നാൽ..... ദേ പ്രായത്തിൽ മൂത്തത് ആണെന്ന് ഞാൻ നോക്കില്ല അടിച്ചു അണപ്പല്ല് തെറിപ്പിക്കും.......
നേത്ര ആകെ തറഞ്ഞു നിൽക്കുവായിരുന്നു ആലുവും അങ്ങനെ തന്നെ ആയിരുന്നു.ബദ്രി നേരെ നേത്രയുടെ അടുത്തേക്ക് പോയി....
നിന്റെ നാവ് ഇറങ്ങി പോയോടി ആരെങ്കിലും എന്തെങ്കിലും പറഞ്ഞ തിരിച്ചു മറുപടി പറയാൻ..... ബാക്കി ഉള്ളവരോട് ഒക്കെ സംസാരിക്കാൻ നല്ല നാക്ക് ആണല്ലോ......ബദ്രിയുടെ ദേഷ്യം കണ്ടു നേത്ര ഒന്ന് ഞെട്ടി.
ഇനി എന്നോട് ചോദിക്കാതെ ഇവളെ കാണാനോ വിളിക്കാനോ ശ്രമിച്ചാൽ.... നീ കാണാത്ത എന്റെ മറ്റൊരു മുഖം നീ കാണും പറഞ്ഞേക്കാം.... വാ ഡി......ദേഷ്യത്തിൽ പറഞ്ഞു അവളുടെ കൈയിൽ പിടിച്ചു പുറത്തേക്ക് ഇറങ്ങി. അപ്പോഴാണ് അങ്കിൾ കയറി വന്നത്.
അഹ് രണ്ടുപേരും വന്നിട്ട് ഒരുപാട് സമയം ആയോ.....ചിരിയോടെ ചോദിച്ചു.
ഇല്ല കുറച്ചു മുന്നേ വന്നതേ ഉള്ളു വന്നത് നല്ല സമയം ആയത് കൊണ്ട് കേൾക്കേണ്ടത് കേട്ടു....... പിന്നെ ഭാര്യയോട് പറഞ്ഞേക്ക്..... ആ ഇരിക്കുന്നവൾ ഇപ്പൊ അനുഭവിക്കുന്നത് സ്വയം വരുത്തി വച്ചത് ആണ് അല്ലാതെ ആരും അടിച്ച് ഏൽപ്പിച്ചത് അല്ല എന്ന്......ബദ്രി ദേഷ്യത്തിലും പുച്ഛത്തിലും പറഞ്ഞു അവളെ പിടിച്ചു വലിച്ചു അവിടെ നിന്നും ഇറങ്ങി..... അയാൾ അവർ പോയ വഴിയേ ഒന്നും മനസ്സിലാകാതെ നിന്നു.....
തുടരും......