തമാശയ്ക്ക് വേണ്ടി ആണെങ്കിലും അയാളുടെ മനസ്സിനെ പിടിച്ചുലക്കാൻ അങ്ങനെ ലച്ചുനോട്...

Valappottukal


രചന : വിജയ് സത്യ


സ്വപ്നങ്ങൾ പോലെ....

.

ഈശ്വര മുള്ളാൻ തോന്നുന്നു.. എന്താപ്പോ ഒരു വഴി...


       ലക്ഷ്മി എൽ കെ ജി കുട്ടിയെ  പോലെ തന്റെ ഇടതുകൈയുടെ ചെറിയ വിരൽ ഉയർത്തി ഏടത്തിയമ്മയെ കാണിച്ചു.


അതു കണ്ടു ഏട്ടത്തിയമ്മ പൊട്ടിച്ചിരിച്ചു പറഞ്ഞു 


 "ദേ അവിടെ ഒരു മറപുര ഉണ്ട് ലച്ചു.... അവിടെ പൊയ്ക്കോ... നാച്ചുറൽ കാറ്റും പ്രകാശവും കിട്ടും"


 "ആരേലും കാണുമോ? "


സൂര്യനും ചന്ദ്രനും ഒക്കെ ചിലപ്പോൾ കാണുമായിരിക്കും.. "


"ങേ... അതാരാ ഏടത്തി വല്ല തേങ്ങയിടുന്നവരും കെട്ടിടം പണിക്കാരും ആണോ?"


കാന്തിഏടത്തിയുടെ വീടിന് പുറത്തു നാട്ടിൻപുറ വീടുകളിൽ ഉണ്ടാകുന്നതുപോലെ ഉള്ള ആ മറപ്പുര പരിസരം ഒന്നു നോക്കി ലച്ചു ചോദിച്ചു.


"അവരൊന്നും അല്ല യഥാർത്ഥത്തിൽ ആകാശത്തിന് മുകളിലൂടെ കടന്നു പോകുന്നവർ."


ലക്ഷ്മി എണീറ്റ് അങ്ങോട്ട് നോക്കിയപ്പോൾ ആണ് അതു എത്രമാത്രം അസുരക്ഷിത സംഭവം ആണെന്ന് മനസ്സിലായത്...!


 "ഹമ്മേ അതിനകത്തോ?"


കാന്തി കണ്ണുകൊണ്ടു അതെയെന്ന് ആംഗ്യം കാണിച്ചു പുഞ്ചിരിച്ചു.


അപ്പോൾ ലക്ഷ്മി തന്റെ ഇറുകിയ വസ്ത്രങ്ങൾ ഇങ്ങനെ മാനേജ് ചെയ്യും എന്ന അർത്ഥം വരുന്ന വിധത്തിൽ കണ്ണുകൊണ്ട് കാന്തിയേട്ടത്തിയെ കാട്ടി കൊച്ചു കുഞ്ഞിനെ പോലെ ചുണ്ടു കോട്ടി പറഞ്ഞു.


 "എങ്ങനെയാ ഏട്ടത്തിയമ്മേ ഇതൊക്കെ ഇട്ടു.... അവിടെ...!

ഞാൻ കോളേജിൽനിന്നു നേരെ പോകുന്നതല്ലേ ഇങ്ങോട്ട്.."


 "ഇവിടെ ഇങ്ങനെയാ കുട്ടി അതിനകത്ത് ഇച്ചിരി സൗകര്യങ്ങളൊക്കെ ഉണ്ടന്നെ മോൾ ചെല്ല് "


അവൾ അവിടെ ചെന്നു

കുറേ ഓലകൾ കൊണ്ട് ഒരു ചതുരാകൃതി. ഈ ഓലകളിൽ ഒക്കെ ദ്വാരം ഉണ്ടല്ലോ.. മുകളിലാണെങ്കിൽ ആകാശവും കാണുന്നുണ്ട്.... പറഞ്ഞിട്ട് കാര്യമില്ല..ഏതായാലും മുട്ടി പോയില്ലേ..!


കോളേജ് വിട്ടു വരുന്ന വഴിയിൽ ലക്ഷ്മി തന്റെ കാന്തി ഏട്ടത്തിയമ്മയെ കാണാൻ അവരുടെ ആ കൊച്ചു വീട്ടിലെത്തിയതാണ്..


എങ്ങനെയെങ്കിലും കാന്തിയേട്ടത്തിയെ അനുനയിപ്പിച്ചു വീട്ടിൽ എത്തിക്കണം അതാണ് ഉദ്ദേശം...!


പ്രശാന്തേട്ടന്റെ മുടിഞ്ഞ കള്ളുകുടി കാരണം കഴിഞ്ഞ രണ്ടാഴ്ച തൊട്ടേ തുടങ്ങിയതാണ് രണ്ടുപേരും കീരിയും പാമ്പും പോലെ തൊട്ടതിനും പിടിച്ചതിനും കലഹിക്കാൻ..!


അപ്പോൾ തന്നെ  താൻ ഊഹിച്ചു..ഇത് 

ഇവിടംകൊണ്ടെ അവസാനിക്കുമെന്ന്..!


നാലു ദിവസമായി വഴക്ക് മൂത്തു ഏട്ടത്തി വീട്ടിൽ നിന്നും  ഇറങ്ങി പോയിട്ട്..!


വീട്ടിൽ അമ്മയ്ക്കാണെങ്കിൽ ഒരു സമാധാനവുമില്ല..


അമ്മയും കാന്തിയേട്ടത്തിയും നല്ല അടുത്ത മാതൃ പുത്രി വാത്സല്യം ആണ്


ലച്ചുവും കാന്തിയും ആണെങ്കിലോ നല്ല കൂട്ടുകാരികളെ പോലെ ആണ് ആ വീട്ടിൽ കഴിഞ്ഞിരുന്നത്...!


പ്രശാന്തേട്ടൻ കാന്തിയെട്ടത്തിയെ പ്രേമിച്ചു വിവാഹം കഴിച്ചതാണ്.


അതുകൊണ്ടുതന്നെ വളരെ പാവപ്പെട്ട ഒരു കുടുംബത്തിലെ എന്തിനേറെ പറയുന്നു തങ്ങളുടെ ജീവിതനിലവാരത്തെക്കാ ളും താഴ്ന്ന കുടുംബത്തിലെ ബന്ധം ആയിരുന്നു അതു.


കാന്തിയേട്ടത്തിയ്ക്ക് ഇച്ചിരി സൗന്ദര്യം കൂടുതലാണ്...

അതാണ് പ്ലസ് പോയിന്റ്..


താനാണ് ലക്ഷ്മി എങ്കിലും ഞങ്ങളുടെ വീടിന്റെ ശരിക്കും ലക്ഷ്മി അച്ഛനും അമ്മയ്ക്കും എനിക്കും പ്രസാന്തേട്ടനും കാന്തിയേട്ടത്തിയമ്മയാണ്...!


ആ ലക്ഷ്മിയാണ് വീട്ടിൽ നിന്നിറങ്ങി പോയിട്ടുള്ളത്..!


"എടത്തി എന്റെ കൂടെ പോര് അവിടെ അച്ഛനും അമ്മയും പ്രശാന്തേട്ടനും ആകെ വിഷമിച്ചിരിക്കുകയാണ്... "

ലച്ചു കാന്തി യുടെ ഇരുകൈകളിലും പിടിച്ചു കേണു പറഞ്ഞു..


 "ഇനി പ്രശാന്തു നേരെ ആകുമെന്ന് എനിക്കൊട്ടും വിശ്വാസമില്ല ലച്ചു... കള്ളു കുടിച്ച് അവന്റെ സ്വഭാവവും വ്യക്തിത്വവും അത്രയേറെ മാറിപ്പോയിരിക്കുന്നു.. "


"ഒരു മദ്യപാനിയെ ന്യായീകരിക്കാൻ ഉള്ള വാചകക്കസർത്തു ഒന്നും എന്റെ പക്കൽ ഇല്ല


 കാന്തി ഏടത്തി... ആകെ ഉള്ളത് സ്നേഹം മാത്രം..ഞങ്ങളുടെ ആ സ്നേഹത്തിനെ


 അല്പം പോലും വിലകൽപ്പിക്കുന്നുണ്ടെങ്കിൽ എന്റെ കൂടെ വരണം.. "


"മോളെ ലച്ചു അച്ഛന്റെ അമ്മയുടെയും മോളുടെയും സ്നേഹം ആസ്വദിച്ച് എനിക്ക്


 തീർന്നിട്ടില്ല.. ഒരു ഉപാധിയും ഇല്ലാതെ ഞാൻ വരുമായിരുന്നു അതിന്റെ പുറത്ത്..  പക്ഷേ


 പ്രശാന്ത് ഏട്ടൻ തന്റെ ഇപ്പോഴുള്ള സ്വഭാവത്തിൽ എത്രയും പെട്ടെന്ന് ഒരു മാറ്റം


 വരുത്തണം അതാണ് എന്റെ ഇറങ്ങിപ്പോക്കിന്റെ ഉദ്ദേശം.. അത്


 സാധിക്കാതെ ഞാൻ വരുകയില്ല...! ഒരുപക്ഷേ പ്രശാന്ത് ഏട്ടന്


അതിനു സാധിച്ചില്ലെങ്കിൽ ദാ ഇതു കണ്ടോ എന്റെ മുറച്ചെറുക്കൻ ഷൈജു ആണ്


 പ്രശാന്ത്  എന്നെ സ്നേഹിക്കുന്ന അവസരത്തിൽ പോലും ഇവൻ എന്നെ


 കൊതിച്ചു പിന്നാലെ നടന്നിട്ടുണ്ട്...!

അത് പ്രസാദ് ഏട്ടനും


 അറിയാവുന്നതാണ്...കണ്ടതാണ്..!

ചിലപ്പോഴൊക്കെ അവരുടെ വിരോധം


 കൈയ്യങ്കാളിയിൽ അവസാനിച്ചിട്ടുമൂണ്ട് അന്ന് അവൻ ആയിരുന്നു മദ്യപാനി..!


 അതുകൊണ്ടാണ് ഞാൻ കളിക്കൂട്ടുകാർ ആയിരുന്നിട്ടും ആ സ്നേഹം നിഷേധിച്ചത്....!


 പക്ഷേ ഇപ്പോൾ ഷൈജു ഒരു ജോലിയൊക്കെ സമ്പാദിച്ചു അവന്റെ ജീവിത


 നിലവാരം ഉയർത്തി ഒരു ദാമ്പത്യ ജീവിതത്തിന് വേണ്ടി ശ്രമിക്കുകയാണ്..


 ഞാനൊന്നും മൂളുകയെ വേണ്ടൂ അവൻ ഇപ്പോഴും എന്നെ കെട്ടും...."


ഇതും പറഞ്ഞ് കാന്തി ഷൈജുവിനെ ഇപ്പോഴത്തെ ഒരു ഫോട്ടോ അവൾക്കു കാണിച്ചു കൊടുത്തു...!


ലച്ചു കാന്തിയുടെ വീട്ടിൽ പോയി അവളെ കണ്ടു സംസാരിച്ചിട്ട് വരൂ എന്ന് അമ്മ പറയുന്നത് കേട്ട പ്രശാന്ത് കുപ്പിയിൽ ഉള്ള ബാക്കിയും കൂടി അടിച്ചു അവന്റെ റൂമിൽ കട്ടിലിൽ മലർന്നു കിടന്നു ആലോചിക്കുകയായിരുന്നു.


അപ്പോഴാണ് ലക്ഷ്മി കയറിവന്നത്..


 "അമ്മേ പ്രശാന്ത് ഏട്ടൻ കള്ളുകുടി എപ്പോഴെങ്കിലും നിർത്തുമെന്ന് അമ്മയ്ക്ക് ഉറപ്പുണ്ടോ?"


 "എന്താ മോളെ.. കാന്തിമോൾ എന്താ പറഞ്ഞതു.."


 "കാന്തി ഏടത്തി വേറെ കെട്ടാൻ പോകുന്നു"


  "ങേ ഈ നാല് ദിവസത്തിനുള്ളിലോ "


" അമ്മേ ഇന്നത്തെ കാലത്തു ഈ നാല് ദിവസം തന്നെ അധികം...! ഭർത്താവിന്റെ വീട്ടിൽ നിന്ന് തന്നെ നേരെ ഇറങ്ങി പോകുന്നു കാമുകന്റെ കൂടെ പലരും അപ്പോഴാ... അമ്മയ്ക്ക് കാന്തിഏടത്തിയുടെ സൗന്ദര്യത്തെക്കുറിച്ച് അറിയാലോ വിവാഹ കമ്പോളത്തിലും പ്രേമ കമ്പോളത്തിലും സൗന്ദര്യത്തിനാ മാർക്കറ്റ്... എപ്പോഴും..

ഏടത്തി പറഞ്ഞതുപോലെ ഒന്നു മൂളുകയെ വേണ്ടു... കൊത്തിയെടുത്തു കൊണ്ടുപോകാൻ  അവിടെ ആളുണ്ട്..!"


"എന്താടീ നീ ഈ പറയുന്നതു നിനക്ക് വട്ടായോ? "


അമ്മ അവളോട് ചോദിച്ചു.


 "വട്ടാകും അമ്മേ ഇവിടെ പലർക്കും വട്ടാകും

 അത് നടന്നാൽ"


 റൂമിൽ കിടന്ന പ്രശാന്തിന്റെ ഉള്ളിൽ ആയിരം വിസ്ഫോടനങ്ങൾ സൃഷ്ടിച്ചു കാന്തിയെ കണ്ടു കയറിവന്ന പെങ്ങൾ ലെച്ചുവിന്റെ വാക്കുകൾ..


കാന്തി വേറെ കെട്ടാൻ പോകുന്ന വിവരം അവനെ ഞെട്ടിച്ചു.


അവൻ വെപ്രാളത്തോടെ റൂമിൽ നിന്ന് പുറത്തിറങ്ങി.


അപ്പോഴാണ് പെങ്ങൾ രഹസ്യമായിഒരു ഫോട്ടോ അമ്മയെ കാണിക്കുന്നത് കണ്ടത്..


 "എന്താ ഇവന്റെ പേര്? ".


അമ്മ ചോദിച്ചു.


 "ഷൈജു എന്നാണ് മുറച്ചെറുക്കൻ ആണ്"


 പ്രശാന്തിൽ വീണ്ടും ഞെട്ടലിന് പരമ്പര...

അവൻ ഓടി വന്ന് അമ്മയുടെ കൈയിലുള്ള ഫോട്ടോ എടുത്തു നോക്കി..


 ഷൈജു....!


 തന്റെ കാലൻ

 പ്രശാന്ത് പല്ലു കടിച്ചു.


 "മോളെ സത്യമാണോ അവൾ നിന്നോട് അങ്ങനെ പറഞ്ഞോ ഈ ഫോട്ടോ അവൾ

തന്നതാണോ..?"


" പിന്നല്ലാണ്ട്... പ്രശാന്ത് ഏട്ടാ....ചേട്ടന്റെ ഇപ്പോഴുള്ള നടപടി ഒന്നും ശരിയല്ല.. ഈ


 പെങ്ങൾ ഉപദേശിക്കുകയാണെന്ന് കരുതരുത്.. ജീവിതം എന്ന് പറയുന്നത്


 വളരെ എളുപ്പം ഉടഞ്ഞു പോകുന്ന ഒരു സ്ഫടിക പാത്രം പോലെയാണ്..! നാളെ


 കാന്തി ഏടത്തി വേറൊരാളുടെ കൂടെ പോയാൽ സമൂഹത്തിന്റെ മുമ്പിൽ ചേട്ടന്റെ


 വില എന്താകുമെന്ന് ചിന്തിച്ചിട്ടുണ്ടോ?.. മദ്യം എന്നു പറയുന്നത്  ആത്മവിശ്വാസം


 ഇല്ലാത്തവർ ഉപയോഗിക്കുന്ന ഒരു രാസപദാർത്ഥമാണ്.. മദ്യം കുടിക്കാതെയും


 ആത്മവിശ്വാസം ഉണ്ടാക്കുന്നതാണ് ആണത്തം. ഏതു ലഹരി വസ്തുവും


 ഒടുവിലത് ഉപയോഗിക്കുന്നവരുടെ അധപതനം കണ്ടേ അടങ്ങു അതൊരു


 ശാശ്വത സത്യമാണ്..! കൈയ്യിൽ പണവും വിലയുള്ളപ്പോൾ ഏതു ലഹരിയുടെ മുന്തിയ


 ഐറ്റം സേവിക്കുന്ന ഇര ഒടുവിൽ സമ്പാദ്യം നശിക്കുമ്പോൾ അതിന്റെ താഴെത്തട്ടിലുള്ള


 വൃത്തികെട്ടവ സേവിച്ചു നശിക്കുന്നു..

ഒരുകാലത്ത് മുഴുക്കുടിയൻ ആയിരുന്നു


 ഷൈജു എന്ന മുറച്ചെറുക്കൻ ഇപ്പോൾ അയാൾ ഒരു ജോലിയൊക്കെ സമ്പാദിച്ചു


 തന്റെ ജീവിതം അർത്ഥ പൂർത്തി നേടാൻ വേണ്ടി ഒരവസരത്തിൽ ശ്രമിക്കുകയാണ്..


 എന്റെ ഏട്ടന്റെ മുഖ്യ പ്രതിയോഗിയാണ് അയാളെന്നു എനിക്കറിയാം.. കോർട്ടറിലും


 സെമിയിലും ജയിച്ചു ഫൈനലിൽ തോൽക്കുന്നവൻ വിജയിയാവില്ല..!


ഫൈനൽ ജയിച്ചു കാണിക്കണം.. അതായത് ആത്യന്തികമായി ജയിച്ചു കാണിക്കണം..


 അതാണ് യഥാർത്ഥ ജയം..അതു ജീവിതത്തിൽ ആയാലും കളിയിൽ


 ആയാലും "


സ്വന്തം കൊച്ചു പെങ്ങൾ തന്റെ മുമ്പിൽ ഒരു മഹാ ജ്ഞാനിയെ പോലെ സംസാരിക്കുന്നത് കണ്ടപ്പോൾ പ്രശാന്ത് നിന്നു ചൂളിപ്പോയി..


 അവനു ജീവിതത്തിൽ തന്റെ തെറ്റു മനസ്സിലാക്കാൻ പോന്നതായിരുന്നു ലച്ചുവിന്റെ വാക്കുകൾ..


 "മോളെ ലക്ഷ്മി എനിക്ക് വല്ലാതെ തെറ്റുപറ്റി പോയിരിക്കുന്നു.. എന്നോട് ക്ഷമിക്കൂ ഇന്ന് തൊട്ട് ഈ നിമിഷം തൊട്ടു ഞാൻ ഇനി മദ്യം കൈകൊണ്ട് തൊടില്ല ഇത് സത്യമാണ്.. "


 ചെയ്ത തെറ്റിൽ പശ്ചാത്തപിക്കുന്ന ഏട്ടനെ കണ്ടപ്പോൾ അവൾക്കു സന്തോഷമായി..!


 "എങ്കിൽ എന്റെ തല തൊട്ട് സത്യം ചെയ്യ് 

 ഇനി മുതൽ മദ്യം കുടിക്കുന്നത് അല്ല എന്ന്"


അവൾക്കറിയാം പ്രശാന്ത് ചേട്ടനു താൻ ജീവൻ ആണെന്ന്... തന്നെ തൊട്ട് കള്ളസത്യം ചെയ്യാറില്ല


 "സത്യമായിട്ടും ഞാൻ ഇനി കുടിക്കില്ല മോളെ.."


അവൻ ലച്ചൂവിന്റെ തലയിൽ കൈ വച്ചു സത്യം ചെയ്തു.


അതു കണ്ടപ്പോൾ അമ്മയ്ക്കും അങ്ങോട്ട് കയറി വന്ന അച്ഛനും സന്തോഷമായി..


"ഇനി ഏടത്തിയമ്മയെ കയറി വന്നോളൂ..

 അല്ല ഈ വീടിന്റെ ലക്ഷ്മി കേറി വന്നോളൂ.."


ലച്ചുവിന്റെ വാക്കുകേട്ട് അതുവരെ പുറത്ത് മറഞ്ഞിരിപ്പുണ്ടായിരുന്ന കാന്തി പുഞ്ചിരിച്ചുകൊണ്ട് വീടിനുള്ളിലേക്ക് കയറിവന്നു.....!


ഒരു നിമിഷമെങ്കിൽ ഒരു നിമിഷം താൻ വേറൊരാളുടെ പെണ്ണ് ആകും എന്ന് തോന്നിയപ്പോൾ ഞെട്ടിപ്പോയ പ്രശാന്തിനെ മനസ്സ് പാവം ആണെന്ന് അവൾക്കറിയാം..


തമാശയ്ക്ക് വേണ്ടി ആണെങ്കിലും അയാളുടെ മനസ്സിനെ പിടിച്ചുലക്കാൻ അങ്ങനെ ലച്ചുനോട് പറയേണ്ടി വന്നതിൽ കാന്തിക്കും വിഷമമുണ്ട്...!


സങ്കടപ്പെട്ട് നിൽക്കുന്ന പ്രശാന്തിനെ കെട്ടിപ്പിടിച്ച് അവൾ ആ ദുഃഖം ഇറക്കി..

To Top