രചന :-അനു അനാമിക
ആദ്യഭാഗങ്ങൾക്ക് Happy Wedding Part No മുകളിൽ Search ചെയ്യുക.
"അത് അവൻ തന്നെ ആണോടാ "??.... 😡സാം ചോദിച്ചു.
"അതേ ഇച്ചായ അത് അവൻ തന്നെയാ "... 😡
"എങ്കിൽ പൊക്കെടാ അവനെ ".... സാം പറഞ്ഞു.സൈമൺ പാർക്കിംഗ് ഏരിയയിലേക്ക് വരുന്ന ജെറിക്കിനെ കണ്ട് അവൻ പോകുന്ന വഴിയുടെ ഏതിർ വശത്ത് കൂടെ വന്നു. സാം ജെറിക്കിന്റെ പിന്നാലെ സ്പീഡിൽ നടന്നു. ജെറിക്ക് വന്ന് പോക്കറ്റിൽ കൈ ഇട്ടു കാറിന്റെ കീ എടുത്തതും.
"ഡാ....".... എന്ന് സൈമൺ അലറി വിളിച്ചു.അലർച്ച കേട്ട ഭാഗത്തേക്ക് ജെറിക്ക് അമ്പരന്നു നോക്കി.
"സൈമൺ സാറ് "... ജെറിക് പേടിയോടെ പറഞ്ഞു.
"അപ്പോ നിനക്ക് അറിയാം അല്ലെടാ ചെറ്റേ "... 😡സൈമൺ അരിശത്തോടെ വന്ന് അവനിന്റെ കരണം നോക്കി ഒരെണ്ണം കൊടുത്തൂ. എന്നിട്ട് അവന്റെ ഷർട്ടിൽ കുത്തി പിടിച്ചു കാറിന്റെ മേലേക്ക് അമർത്തി പിടിച്ചു. സാമും അവിടേക്ക് നടന്നെത്തി. സൈമൺ അരിശം തീരാതെ വീണ്ടും വീണ്ടും അവന്റെ കരണം അടിച്ച് പുകച്ചു.
"സാർ... സാർ പ്ലീസ്... എന്നെ... എന്നെ ഒന്നും ചെയ്യല്ലേ സാർ ".... ജെറിക് കരഞ്ഞു കൊണ്ട് പറഞ്ഞു.
"പ്ഫ നിർത്തെടാ.... നാറി. ഒരു പെങ്കൊച്ചിന്റെ ജീവിതം നശിപ്പിക്കാൻ വന്നിട്ട്!! ഞങ്ങളെ എല്ലാം നാണം കെടുത്തിയിട്ട്... നിന്നെ ഒന്നും ചെയ്യരുത് എന്നോ??".... സാം ദേഷ്യത്തിൽ പറഞ്ഞു.
"സിവാൻ പോയത് നിന്റെ ഭാഗ്യം. ഇല്ലാരുന്നേൽ അവൻ നിന്നെ കൊന്നേനെ ".... സൈമൺ പറഞ്ഞു.
"സാം അച്ചായാ... ഞാൻ ഒന്നും മനഃപൂർവം ചെയ്തത് അല്ല. എന്നെ കൊണ്ട്... എന്നെ കൊണ്ട് അവര് ചെയ്യിപ്പിച്ചതാ ".... ജെറിക് പറഞ്ഞു.
"ആര് "?? 😡🤨... സാം ചോദിച്ചു.
"മേക്കലാത്തെ സണ്ണിയും ടോമിയും വർക്കിയും കൂടെ "....
"ഹ....അത് ഞങ്ങൾക്ക് നേരത്തെ പിടി കിട്ടിയെടാ. എന്തിനാ അവന്മാർ ഇതു നിന്നെ മുന്നിൽ നിർത്തി ചെയ്യിപ്പിച്ചേ?? അതാ ഞങ്ങൾക്ക് അറിയേണ്ടത്!!അത് പറയാതെ നീ നേരെ ചൊവ്വേ നിന്റെ കുടുംബത്തിൽ കേറില്ല...".... 😡സാം പറഞ്ഞു.
"അ.... അത്.... അച്ചായാ...മേക്കലാത്തെ ടോമിക്ക് ആ കൊച്ചിനെ ഇഷ്ടാരുന്നു. കുറേ നാളായിട്ട് ടോമി ആ കൊച്ചിന്റെ പിന്നാലെ ആയിരുന്നു. മഠത്തിലെ മദർ അമ്മ പിടിച്ച് ഒരിക്കൽ ഒരെണ്ണം കൊടുത്ത് കഴിഞ്ഞപ്പോ ഒന്ന് ഒതുങ്ങിയതാ. അപ്പോഴാ സണ്ണി നാട്ടിൽ വന്നതും ആ കൊച്ചിനെ ടോമിക്ക് വേണ്ടി പോയി പെണ്ണ് ചോദിച്ചതും. കള്ളും കഞ്ചാവും പെണ്ണും ആയി നടക്കുന്നവന് ആ കൊച്ചിനെ കൊടുക്കില്ലന്ന് മദർ അമ്മയും എല്ലാവരും കട്ടായം പറഞ്ഞു. ടോമിയുടെ ശല്യം കൂടി വന്നപ്പോ മദർ അമ്മ ആ കൊച്ചിനെ കെട്ടിച്ച് വിടാൻ തീരുമാനിച്ചു. അങ്ങനെയാ നിങ്ങടെ അടുത്ത് ആ കൊച്ചിന്റെ ആലോചന വന്നത്... പിന്നെ ഉണ്ടായത് "..... ജെറിക് ചില കാര്യങ്ങൾ പറഞ്ഞു തുടങ്ങി.
Flashback...
"ഇച്ചായ.... ഇച്ചായ "... ഒരു ദിവസം രാവിലെ പുറത്ത് പോയി വന്ന വർക്കി അലറി വിളിച്ചു കൊണ്ട് ആണ് വീട്ടിലേക്ക് കയറി വന്നത്.
"എന്നതാടാ?? എന്നാത്തിനാ നീ ഇങ്ങനെ കിടന്ന് അലറുന്നെ"??.. സണ്ണി ചോദിച്ചു.
"നിങ്ങൾ അറിഞ്ഞോ ആ മദർ അമ്മ സെലിനെ കെട്ടിച്ച് വിടാൻ പോകുവാണെന്ന് ".... വർക്കി പറഞ്ഞു.
"സെലിനെയോ "?? 😳... ടോമി കുടിച്ച് കൊണ്ടിരുന്ന ബിയർ മേശയിലേക്ക് വെച്ച് ഞെട്ടലോടെ ചോദിച്ചു.
"അതേന്ന്... കുരീക്കാട്ടുകാർ എല്ലാ കൊല്ലവും നടത്താറുള്ള സമൂഹ വിവാഹം ഇല്ലേ അതിൽ സെലിന്റെ പേരും കൊടുത്തിട്ടുണ്ടെന്ന്. "....വർക്കി പറഞ്ഞു.
"നീ ഇതെങ്ങനെ അറിഞ്ഞു "??... സണ്ണി ഗൗരവത്തോടെ ചോദിച്ചു.
"അവിടെ ജോലി ചെയ്യുന്ന എന്റെ ഒരു ഫ്രണ്ട് പറഞ്ഞതാ...."...
"മ്മ്.... അപ്പോ മദർ അമ്മ കാര്യങ്ങൾ speed up ആക്കുവാണല്ലേ??".... സണ്ണി ഗൗരവത്തോടെ ചോദിച്ചു.
"ഇച്ചായ.... ഈ കല്യാണം നടക്കാൻ പാടില്ല. ഞാൻ ഇതിന് സമ്മതിക്കില്ല. എനിക്ക് സെലിനെ വേണം. ഞാൻ ഒത്തിരി മോഹിച്ച മുതല അവൾ...".... ടോമി വന്യതയോടെ പറഞ്ഞു.
"ഹ്മ്മ്....നേരെ ചൊവ്വേ നമ്മള് പോയി ചോദിച്ചതല്ലേ?? തന്നില്ലല്ലോ ഇനീപ്പോ വളഞ്ഞ വഴി തന്നെ നോക്കണം. ".... സണ്ണി പറഞ്ഞു.
"എന്താ ഇച്ചായന്റെ പ്ലാൻ??"... വർക്കി ചോദിച്ചു.
"ഹ്മ്മ്.... പറയാം.നീ ആദ്യം ആ കീഴില്ലത്തെ ജെറിക്കിനെ ഒന്ന് തപ്പി എടുക്ക്. അവനെ വെച്ച് നമുക്ക് ഒരു കളി കളിക്കാൻ ഉണ്ട്...."... സണ്ണി പറഞ്ഞു.
"എന്ത് കളി "??....
"ഒരു കണ്ണ് പൊത്തി കളി....!!"....
സണ്ണി പറഞ്ഞത് കേട്ട് ടോമിയും വർക്കിയും ഒന്ന് ചിരിച്ചു.
രണ്ട് ദിവസത്തിന് ശേഷം
വർക്കിയും ടോമിയും കൂടെ സണ്ണി പറഞ്ഞ പോലെ തന്നെ ജെറിക്കിനെ മേക്കലാത്ത് കൊണ്ട് വന്നു.
"സണ്ണിച്ചായ "... ജെറിക് വിളിച്ചു.
"ആഹ്.. ജെറിക് ഇരിക്കെടാ "...
"വേണ്ട ഇച്ചായ ഞാൻ ഇവിടെ നിന്നോളാം!!"...
"മ്മ്... നിന്റെ പെങ്ങടെ ഓപ്പറേഷന് പൈസ ആയാരുന്നോ "??
"ഇല്ല ഇച്ചായ. അന്വേഷിക്കുന്നുണ്ട് "....
"എന്നത്തേക്കാ ഓപ്പറേഷൻ "??
"പൈസ കെട്ടി വെച്ചാൽ പിറ്റേന്ന് തന്നെ നടത്താൻ പറ്റും. അത് ഉണ്ടാക്കാൻ ഉള്ള ഓട്ടത്തിൽ ആരുന്നു ഞാൻ....!!"..... 🤧
"മ്മ്.... കഴിഞ്ഞ ആഴ്ച നീ വന്ന് ചോദിച്ചപ്പോ എന്റെ കൈയിൽ പൈസ ഇല്ലാരുന്നു. ഇപ്പോ കുറച്ച് പൈസ വന്നിട്ടുണ്ട്. അത് ഞാൻ നിനക്ക് തരാം. കൊച്ചിന്റെ ഓപ്പറേഷൻ നടക്കട്ടെ ".... സണ്ണി പറഞ്ഞു.
"സത്യാണോ?? സണ്ണിച്ചായ....??"... ജെറിക് ഞെട്ടലോടെ ചോദിച്ചു.
"ഹ ഇങ്ങനെ ഉള്ള കാര്യങ്ങൾ ആരേലും കള്ളം പറയുവോട ഉവ്വേ??....!!".... സണ്ണി ചോദിച്ചു.
"കേട്ടിട്ട് വിശ്വസിക്കാൻ പറ്റിയില്ല ഇച്ചായാ അതാ ഞാൻ....!!🥺 ഇച്ചായ വളരെ ഉപകാരം പൈസ ഉണ്ടാക്കാൻ രണ്ടാഴ്ചയായി ഞാൻ നെട്ടോട്ടം ഓടുവാരുന്നു. ഇച്ചായൻ തരാന്ന് പറഞ്ഞല്ലോ ഇച്ചായനെ കർത്താവ് അനുഗ്രഹിക്കും ".... ജെറിക് പറഞ്ഞു. 🤧
"അനുഗ്രഹം. അതൊക്കെ അവിടെ നിക്കട്ടെ. നിന്നെ കൊണ്ട് ഞങ്ങൾക്കൊരു ആവശ്യം ഉണ്ട്... അത് നീ ഞങ്ങൾക്ക് അങ്ങ് ചെയ്തു തന്നാൽ നിന്റെ പെങ്ങടെ ഓപ്പറേഷനുള്ള 10ലക്ഷം രൂപ അത് ഞങ്ങൾ തന്നേക്കാം ".....സണ്ണി പറഞ്ഞു.
"ഞാൻ... ഞാൻ... എന്താ ചെയ്തു തരണ്ടേ "??
"വളരെ സിംപിൾ ഒരു കല്യാണം കഴിക്കണം "....
"ക... ക... കല്യാണമോ "??😳ജെറിക് ഞെട്ടി...
"മ്മ്....അതേ കല്യാണം തന്നെ....!! നമ്മടെ മഠത്തിൽ ഒരു പെങ്കൊച്ചുണ്ട് സെലിൻ...നിനക്ക് അറിയുവാരിക്കും!!ആ കൊച്ചിനെയാ നീ കെട്ടേണ്ടത് "...
"അയ്യോ എനിക്ക് അതിനെ അറിയാം.ആ കൊച്ചിനെ ഞാനോ "??... 😳
"നീ പേടിക്കണ്ട.... ഇതു നീ വിചാരിക്കും പോലെ ഉള്ള കല്യാണം അല്ല. കുരീക്കാട്ടുകാർ ഇപ്രാവശ്യം നടത്താൻ പോകുന്ന സമൂഹ വിവാഹത്തിൽ അവളുടെ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആ കൂട്ടത്തിൽ നീയും പേര് രജിസ്റ്റർ ചെയ്യണം. നിങ്ങളെ തമ്മിൽ ജോഡി ആക്കുന്ന കാര്യം ഞങ്ങടെ ആളുകൾ ചെയ്തോളും. പക്ഷെ വിവാഹ ദിവസം രാവിലെ നീ അവിടെ എത്തരുത് "....
"അയ്യോ അപ്പോ കല്യാണം മുടങ്ങില്ലേ "??
"മുടങ്ങും. അതാണല്ലോ ഞങ്ങൾക്കും വേണ്ടത്. കല്യാണം മുടങ്ങി നിൽക്കുന്ന സെലിനെ കെട്ടാൻ ആരും തയ്യാറാവില്ല....!!അപ്പോ ദാ ഇവൻ ഞങ്ങടെ അനിയൻ ടോമി ഒരു ദൈവ ദൂതനെ പോലെ വന്ന് അവളെ അങ്ങ് കെട്ടും. ഇവന് വല്യ ഇഷ്ടാ ആ കൊച്ചിനെ. നേരെ ചെന്ന് പെണ്ണ് ചോദിച്ചിട്ട് ആ മദർ അമ്മ സമ്മതിച്ചില്ല. അപ്പോ പിന്നെ ഞങ്ങള് വളഞ്ഞ വഴി നോക്കി."....
"അയ്യോ സണ്ണിച്ചായ ഇങ്ങനെ ചെയ്താൽ.... ആ കൊച്ച് അതിന്റെ ജീവിതം ".....
"അതൊന്നും ഓർത്ത് നീ വിഷമിക്കണ്ട. അവളെ ഞാൻ നോക്കിക്കോളാം... ഞാൻ അല്ലേ അവളെ കെട്ടുന്നേ!!"..... ടോമി പറഞ്ഞു.
"പക്ഷെ ഇതു.... ഞാൻ... എങ്ങനെയാ ഒരു പെങ്കൊച്ചിനെ??എനിക്കും ഉള്ളതല്ലേ ഒരു അനിയത്തികൊച്ച്!! ഇത് ചതിയല്ലേ ഇച്ചായ??".... 🤧
"ഓഹോ ആ അനിയത്തി കൊച്ചിന്റെ ജീവനാണോ അതോ സെലിന്റെ കല്യാണം ആണോ നിനക്ക് വലുത്?? നിന്റെ പെങ്ങള് ഓപ്പറേഷൻ നടക്കാതെ വിളറി വെളുത്ത് വെള്ളതുണി പുതച്ച് കിടക്കുന്നത് കാണാൻ നിനക്ക് താല്പര്യം ഉണ്ടോ "??.... സണ്ണി ചോദിച്ചു.
"സണ്ണിച്ചായ.. ".... 🤧ജെറിക് വേദനയോടെ വിളിച്ചു.
"നീ അല്ലെങ്കിൽ വേറെ ഒരുത്തൻ ഞങ്ങൾക്ക് അത്രേ ഉള്ളു....!!".... സണ്ണി പറഞ്ഞു.
"നിനക്ക് തീരുമാനിക്കാം ഞങ്ങള് പറയുന്ന കേട്ട് 10ലക്ഷം രൂപ കെട്ടി വെച്ച് ആ കൊച്ചിന്റെ ഓപ്പറേഷൻ നടത്തണോ അതോ....??".... വർക്കി മുഴുവനാക്കിയില്ല.
"എനിക്ക്... എനിക്ക് സമ്മതമാണ്. ഞാൻ... ഞാൻ ചെയ്തോളാം "... 🤧ജെറിക് പറഞ്ഞു.
"മ്മ്.... Good. ടാ വർക്കി നീ ഇവനെ വീട്ടിൽ കൊണ്ട് ആക്കിയേക്ക്.ബാക്കിയുള്ള കാര്യങ്ങൾ ഞങ്ങൾ നിന്നെ അറിയിക്കാം "... സണ്ണി പറഞ്ഞു.
"ശരി ഇച്ചായ ".... വർക്കി പറഞ്ഞു.അത്രയും പറഞ്ഞ് വർക്കിയെയും കൂട്ടി ജെറിക്കിനെ അവർ പറഞ്ഞു വിട്ടു.
"അപ്പോ പന്ത് നമ്മടെ കോർട്ടിൽ വന്നല്ലേ ഇച്ചായ "??.... ടോമി ചോദിച്ചു.
"മ്മ്... സെലിനെ നിനക്ക് കെട്ടുകയും ചെയ്യാം. കുരീക്കാട്ടുകാരെ ഒന്ന് നാറ്റിച്ചു വിടാനും പറ്റും. കാലാ കാലങ്ങളായി അവന്മാർ നടത്തുന്ന ഈ സമൂഹ വിവാഹം അവന്മാർ ആഗ്രഹിക്കും പോലെ ഇപ്രാവശ്യം നടക്കാൻ പാടില്ല.".... സണ്ണി പറഞ്ഞു. അത് കേട്ട് ടോമി ചിരിച്ചു.
*******************************
"എന്റെ.... ന്റെ പെങ്ങടെ ഓപ്പറേഷന് വേറെ ഒരു വഴിയും ഇല്ലാണ്ട് വന്നൊണ്ട സാം അച്ചായാ ഞാൻ.....!! ആ നേരത്ത് ഉള്ളിൽ തെളിഞ്ഞു വന്നത് എന്റെ അനിയത്തി കൊച്ചിന്റെ മുഖം ആയിപോയി...."!!... ജെറിക് പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞത് കേട്ട് സാമും സൈമനും ഒന്നും മിണ്ടിയില്ല.
"ആ കൊച്ചിനോട് ചെയ്ത തെറ്റിന് ഒരു ദൈവവും എനിക്ക് മാപ്പ് തരില്ലെന്ന് അറിയാം അച്ചായാ.... പക്ഷെ.... പക്ഷെ എന്റെ അവസ്ഥ ആതായി പോയൊണ്ട അച്ചായാ "..... 🤧
"സൈമ.... അവനെ വിട് "... സാം പറഞ്ഞു. സൈമൺ അവനെ വിട്ടു.
"നിന്റെ പെങ്ങൾക്കിപ്പോ എങ്ങനെ ഉണ്ട് "??... സാം ചോദിച്ചു.
"ആ കൊച്ചിനോട് ചെയ്ത തെറ്റിന്റെ ആക്കം കൊണ്ടാണെന്നു തോന്നുന്നു അച്ചായാ അവൾക്ക് ഇനിം ഒരു ഓപ്പറേഷൻ വേണമെന്നാ ഡോക്ടർ പറയണേ.... ഇവിടെ എയർപോർട്ടീലെ ഡ്രൈവേഴ്സ് അസോസിയേഷൻ എനിക്ക് കുറച്ച് പൈസ പിരിച്ചു തരാമെന്ന് പറഞ്ഞു അച്ചായാ അത് വാങ്ങാൻ വന്നതാ ഞാൻ ഇവിടെ. ".....ജെറിക് പറഞ്ഞു.
"മ്മ്..... നടന്നത് നടന്നു. സംഭവിച്ചതൊക്കെ ഒട്ടും വിചാരിക്കാത്തത് തന്നെയാ. പക്ഷെ അങ്ങനെയൊക്കെ നടന്നത് കൊണ്ട് കുറേ നാളായിട്ടുള്ള ഞങളുടെ സങ്കടത്തിനു ഒരു അറുതി വന്നു. സിവാൻ സെലിൻ മോളെ കെട്ടി "..... സാം പറഞ്ഞു.
"ആ കൊച്ചിന് നല്ലതേ വരൂ അച്ചായാ. ഞാൻ എല്ലാം അറിഞ്ഞാരുന്നു "..... ജെറിക് പറഞ്ഞു.
"മ്മ്...നിന്റെ പെങ്ങളെയും കൊണ്ട് നീ ഇനി അലയണ്ട. കുരീക്കാട്ടിൽ ഹോസ്പിറ്റലിൽ നിന്റെ പെങ്ങളുടെ ഓപ്പറേഷൻ ഞങ്ങൾ നടത്തി തന്നോളാം. പൈസക്ക് വേണ്ടിയും നീ ഇനി ഓടേണ്ട.... പക്ഷെ ഒരു കാര്യം!!സിവാൻ തിരികെ വരുമ്പോ എല്ലാം നീ അവനോട് തുറന്ന് പറയണം "...... സാം പറഞ്ഞു.
"പറയാം സാം അച്ചായാ... എവിടെ വേണേലും ഞാൻ എല്ലാം വന്ന് പറയാം....!!എന്റെ പെങ്ങളെ രക്ഷിച്ചാൽ മതി "..... 🤧
"മ്മ്... സൈമ ".... സാം വിളിച്ചു.
"എന്നാ ഇച്ചായ "??
"ഇവന്റെ കൂടെ നീ ഹോസ്പിറ്റലിൽ പോകണം. എന്നിട്ട് വേണ്ടതൊക്കെ ചെയ്തിട്ട് വേണം വരാൻ "....
"ശരി ഇച്ചായ ഞാൻ ചെയ്തോളാം. ഇച്ചായ മേക്കലാത്തുകാരെ എന്നതാ ചെയ്യണ്ടേ "??😡
"അത് സിവാൻ വന്നിട്ട് നമുക്ക് തീരുമാനിക്കാം "..... സാം പറഞ്ഞു.
ഇതേ സമയം മേക്കലാത്ത് വീട്ടിൽ...
രാവിലെയെന്നോ രാത്രിയെന്നോ ഉച്ചയെന്നോ ഭേദമില്ലാതെ കള്ള് കുടിച്ച് കുപ്പി പെറുക്കി തള്ളുവാണ് ടോമി. മദ്യപാനത്തിന്റെ കൂടുതൽ കൊണ്ട് തന്നെ ചേന ചെത്തിയ പോലെയാണ് അവന്റെ മുഖം ഇരിക്കുന്നത്. കണ്ണുകളൊക്കെ ചുവന്നു വീർത്തിട്ടുണ്ട്. ആ കാഴ്ച കണ്ട് കൊണ്ടാണ് സണ്ണി അവിടെ നിന്ന സാന്ദ്രക്ക് അടുത്തേക്ക് വന്നത്.
"ഓഹ് ഇവൻ രാവിലെ തുടങ്ങിയോ "??.... സണ്ണി സാന്ദ്രയോട് ചോദിച്ചു.
"മ്മ്... ഇപ്പോ ഇതാണല്ലോ അവന്റെ രീതി. അല്ല ഇത്രക്ക് അങ്ങ് കുടിച്ച് തള്ളാൻ ഇതിനുമാത്രം എന്നതാണാവോ ആ പെണ്ണിന് ഉള്ളത്??എനിക്ക് കണ്ടിട്ട് ഒന്നും തോന്നിയില്ല.!!".... സാന്ദ്ര പുച്ഛത്തോടെ ചോദിച്ചു.
"നിനക്കില്ലാത്ത പല ഗുണവും ആ പെണ്ണിന് ഉണ്ട്. കാര്യം, എന്റെ അനിയൻ ആയോണ്ട് പറയുവല്ല.ആ കൊച്ച് ഇവനെ കെട്ടാഞ്ഞത് നന്നായി. ഇല്ലാരുന്നേൽ അതിന്റെ ജീവിതം തേഞ്ഞു പോയേനെ. നിന്റെയൊക്കെ ഇടയിലേക്കല്ലേ അതിനെ ഇവൻ കെട്ടി കൊണ്ട് വരേണ്ടി വരിക!!".... സണ്ണി പറഞ്ഞത് കേട്ട് സാന്ദ്രക്ക് ദേഷ്യം വന്നു.അവൾ ടോമിയുടെ അടുത്തേക്ക് പോയി...
"ഡാ ടോമിച്ചാ നിനക്കിത് എന്നാത്തിന്റെ കേടാ?? നേരം വെളുക്കും മുന്നേ തുടങ്ങിയോ??"... സാന്ദ്ര ദേഷ്യത്തിൽ ചോദിച്ചു.
"ചേട്ടത്തി... ചേട്ടത്തിയുടെ പണി നോക്കി പൊ... വെറുതെ എന്നെ നന്നാക്കാൻ നിക്കണ്ട. എനിക്ക് അത് ഇഷ്ടമല്ല."..... ടോമി പറഞ്ഞു.
"അവള് ചോദിച്ചതിലും കാര്യം ഇല്ലെടാ?? നേരം വെളുക്കും മുന്നേ അങ്ങ് കുടിച്ച് തള്ളാനും മാത്രം ഇവിടെ എന്നാ നിന്റെ അപ്പൻ ചത്തോ "?? 😡... സണ്ണി ചോദിച്ചു.
"ഇച്ചായ ഞാൻ ആകെ പെരുത്തു നിക്കുവാ.... എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കല്ല് "... ടോമി പറഞ്ഞു.😡
"ഡാ ടോമി നിനക്ക് അവളെ വേണോ "??... സാന്ദ്ര ചോദിച്ചപ്പോൾ ടോമി അവളെ ഒന്ന് നോക്കി.
"അത് പട്ടിക്കുഞ്ഞോ പൂച്ചക്കുഞ്ഞോ അല്ല....!!നിന്റെ ചോദ്യം കേട്ടാൽ സെലിൻ നിന്റെ എളിയിൽ ഇരിക്കുന്ന പോലെ ഉണ്ടല്ലോ!!"... സണ്ണി പറഞ്ഞു.
"അവൾ എന്റെ എളിയിൽ അല്ല ഇവന്റെ എളിയിൽ ഇരിക്കും. ബുദ്ധിപരമായി നീങ്ങിയാൽ ".... സാന്ദ്ര പറഞ്ഞു.
"എന്നതാ നീ ഈ ഉദ്ദേശിക്കുന്നെ "??... സണ്ണി സംശയത്തോടെ ചോദിച്ചു.
"ഇച്ചായ.... വളരെ unexpected ആയിട്ടാണല്ലോ സെലിന്റെ കല്യാണം നടന്നത് അതും സിവാന്റെ കൂടെ. എന്നായാലും ആ ഒരു ചുരുങ്ങിയ സമയത്തിനുള്ളിൽ സെലിന്റെയും സിവാന്റെയും കല്യാണം രജിസ്റ്റർ ചെയ്തിട്ടുണ്ടാവില്ല. കാരണം സെലിനെ കെട്ടാൻ ഇരുന്നത് വേറെ ഒരുത്തൻ അല്ലേ?? അവന്റെ പ്രൂഫും കാര്യങ്ങളുമാരിക്കും അവിടെ ഉണ്ടാരുന്നിരിക്കാ.... സിവാന്റെ അല്ല... "...
സാന്ദ്ര പറഞ്ഞത് കേട്ട് സണ്ണിയും ടോമിയും ഒന്ന് നോക്കി.
"മിന്ന് കെട്ടി എന്നുള്ള ബന്ധം മാത്രേ അപ്പോ നടന്നിട്ടുള്ളു. Legal procedures നടക്കാത്ത കൊണ്ട് സെലിൻ legally സിവാന്റെ ഭാര്യ അല്ല ഇപ്പോഴും. സൊ ഞാൻ പറഞ്ഞു വന്നത് മനസ്സിലായോ നിങ്ങൾക്ക്??".....സാന്ദ്ര ചോദിച്ചു.
"അതായത് നിയമപരമായി സെലിന്റെയും സിവാന്റെയും കല്യാണം രജിസ്റ്റർ ചെയ്തിട്ടില്ല എന്നല്ലേ??".... സണ്ണി ചോദിച്ചത് കേട്ടതും ടോമിയുടെ മുഖം തെളിഞ്ഞു.
"അപ്പോ പന്ത് ഇപ്പോഴും നമ്മടെ കോർട്ടിൽ തന്നെ ആണ്.".... ടോമി പറഞ്ഞത് കേട്ട് സണ്ണി ചിരിച്ചു കൊണ്ട് ഒരു പെഗ്ഗ് എടുത്ത് കുടിച്ചു.
"അപ്പോ സെലിൻ തോമസ് ഈ ടോമിക്ക് തന്നെ!!ഒരു മിന്നല്ലേ അതങ്ങു പൊട്ടിച്ചാൽ തീരാവുന്ന കാര്യല്ലേ ഉള്ളു!!"... ടോമി നിഗൂഢമായി പറഞ്ഞത് കേട്ട് സാന്ദ്ര സന്തോഷത്തോടെ നിന്നു.
"ഇനി അവളുടെ കാര്യം ടോമി നോക്കിക്കോളും. ഞാൻ കളി കണ്ടോണ്ട് നിന്നാ മതി!! സിവാനെ നീ വേറെ പെണ്ണ് കെട്ടി സുഖിച്ചു ജീവിക്കാമെന്ന് സ്വപ്നത്തിൽ പോലും കരുതണ്ട. സാന്ദ്ര അതിന് സമ്മതിക്കില്ല....!!".... സാന്ദ്ര നിഗൂഢമായി മനസ്സിൽ പറഞ്ഞു.
ഇതേ സമയം കുരീക്കാട്ടിൽ.....
"മ്മ്.... പിന്നെ പറയെടി മോളെ നിന്റെ കാര്യങ്ങൾ?? ഇതെപ്പോ ആരുന്നു നിങ്ങടെ കല്യാണം "??.... സെലിൻ റീനയോട് ചോദിച്ചു.
"ഓഹ് അതൊന്നും പറയണ്ട.... സാമൂവൽ അച്ചായന്റെ ആലോചന ചേച്ചിക്ക് വന്നപ്പോ മുതല് സൈമൺ അച്ചായന്റെ റൂട്ട് ക്ലിയർ ആയി കിട്ടി. അവരുടെ കെട്ടൂടെ കഴിഞ്ഞപ്പോ അങ്ങേർക്ക് ലൈസെൻസ് ആയി. ഞാൻ ഡിഗ്രി ഫൈനൽ ഇയർ ആയപോഴേക്കും ഇങ്ങേര് പെണ്ണും ആലോചിച്ച് വീട്ടിലേക്ക് വന്നു. പഠിത്തം കഴിഞ്ഞേ കെട്ടൂ എന്ന് ഞാൻ പച്ചമലയാളത്തിൽ പറഞ്ഞതാ അങ്ങേരോട്...!! അപ്പോ പറയുവാ കല്യാണം കഴിഞ്ഞു പഠിച്ചോളാൻ. ഇപ്പോ ദാ കെട്ട് കഴിഞ്ഞ് ഒരെണ്ണം വയറ്റിലും ആയി.ഇനി ഞാൻ ഇത് കഴിഞ്ഞിട്ട് വേണ്ടേ ഇരുന്ന് പഠിക്കാൻ.... അതും കൊച്ചിനൊരു രണ്ട് വയസ്സേലും ആവണ്ടേ?? ഇതിനെ ഇട്ടേച്ചു പോകാൻ പറ്റുവോ??''.... റീന പറഞ്ഞു...
"ആഹ് പോട്ടെടി. ഒന്നുല്ലേലും നീ സ്നേഹിച്ച ആളെ തന്നെ നിനക്ക് കിട്ടിയില്ലേ?? പിന്നെ പടുത്തം. പ്രസവം കഴിഞ്ഞു പിറ്റേ ദിവസം മുതല് നീ വേണേൽ പഠിക്കാൻ പൊക്കോ.ഞാൻ ഇവിടെ ഉണ്ടേൽ നിന്റെ കൊച്ചിനെ ഞാൻ നോക്കിക്കോളാടി എന്റെ കൊച്ചായിട്ട്.".....
"അതെന്നാടി അങ്ങനെ ഒരു പറച്ചില്?? നീ ഇവിടുന്ന് എന്നാ പോകാൻ പോകുവാണോ "??
"എന്താന്ന് അറിയില്ലെടി റീനു ഞാൻ ഇവിടുന്ന് വൈകാതെ തന്നെ പോകേണ്ടി വരുമെന്നൊക്കെ ഒരു തോന്നൽ....!!"....
"എന്നാടി?? ഇച്ചായൻ മോശമായിട്ട് വല്ലോം നിന്നോട് "?? 😳
"അയ്യോ അതൊന്നുമില്ല....!!ഇച്ചായൻ പാവാ!!പക്ഷെ എനിക്ക് എന്തോ അങ്ങനെയൊക്കെ ഒരു തോന്നൽ വരുന്നു "....
"മണ്ണാങ്കട്ട....!!പണ്ട് ഇങ്ങനെ ഒന്നുമല്ലാരുന്നല്ലോ സിവാച്ചൻ എന്റെയാ ഞാൻ അങ്ങേരെ കെട്ടും വളക്കും എന്തൊക്കെയാരുന്നു. എന്നിട്ട് അങ്ങേർക്ക് ആ സാന്ദ്രയും ആയിട്ട് കണക്ഷൻ ഉണ്ടെന്ന് അറിഞ്ഞു ഒരാഴ്ച ക്ലാസ്സിൽ പോലും വരാതെ ഇരുന്ന് മോങ്ങിയവളല്ലേ നീ?? ആ നിനക്ക് നീ സ്നേഹിച്ച ആളെ തന്നെ കർത്താവ് കൊണ്ട് തന്നിട്ടുണ്ടെലെ അത് നിന്റെ സ്നേഹത്തിൽ സത്യം ഉണ്ടാരുന്ന കൊണ്ട് തന്നെയാ "....
"എടി ഇച്ചായൻ.... ഇച്ചായൻ എന്നെ കെട്ടിയത് അത് അങ്ങനെ ഒരു സാഹചര്യം ആയി പോയൊണ്ടല്ലേ അല്ലാണ്ട്...!!"
"ശരിയാ സമ്മതിച്ചു. ഇങ്ങനെയൊക്കെ ഉണ്ടായി എന്ന് കരുതി ഇച്ചായൻ നിന്നെ വല്ലോം പറയാനോ ചോദിക്കാനോ വന്നോ??"...
"ഹ്മ്മ്... മ്മ്... ഇല്ല "....
"പിന്നെ.....കല്യാണമേ വേണ്ടന്ന് വെച്ച് ഒറ്റക്കാലിൽ ഇച്ചായൻ നിന്നിരുന്നതാ. ആ ഇച്ചായന് ചിലപ്പോ കുറച്ച് സമയം എടുക്കും നിന്നെ accept ചെയ്യാൻ. എന്ന് കരുതി ഇച്ചായൻ നിന്നെ ഉപേക്ഷിക്കുവാനൊന്നും പോണില്ല. അതേ കുരീക്കാട്ടിലെ ജോൺ പീറ്ററുടെ ചോരയാ. കെട്ടിയ പെണ്ണിനെ പൊന്ന് പോലെ തന്നെ നോക്കും....!!".....
"ആഹ്.... നിന്നോട് ഞാൻ ചോദിക്കണം ചോദിക്കണം എന്നോർത്ത് ഇരുന്നതാ. ഇച്ചായൻ എന്താ കല്യാണം വേണ്ടന്ന് തീരുമാനിച്ചേ??ആ സാന്ദ്രയുമായി എങ്ങനെയാ പിരിഞ്ഞെ "??
"ഓഹ്.....അതൊക്കെ വല്യ കഥയാടി....!!ചിലപ്പോ നിന്റെ കണ്ണീര് കാരണം ആയിരിക്കും കർത്താവ് ആ കല്യാണം അവിടെ വെച്ച് മുടക്കിയത്. "....
"കല്യാണം മുടങ്ങിയെന്നോ?? അപ്പോ കല്യാണം വരെ എത്തിയിരുന്നോ??"....
"മ്മ്.... എന്റെയും സൈമൺ ഇച്ചായന്റെയും കല്യാണം കഴിഞ്ഞ് അഞ്ചുമാസം കഴിഞ്ഞപ്പോൾ ആയിരുന്നു സിവാച്ചൻ സൈമൺ ഇച്ചായൻ വഴി സാന്ദ്രയുടെ കാര്യം ഇവിടെ അറിയിച്ചത്. ഇവിടെ ആർക്കും ഒരു പ്രശ്നവും ഇല്ലാതെ ഇരുന്നത് കൊണ്ട് കാര്യങ്ങളൊക്കെ അതിന്റെ മുറ പോലെ നടന്നു. പെണ്ണ് കാണലും വിരുന്നും എല്ലാം നടത്തി. ചില ബിസിനസ്സ് മീറ്റുകൾ വന്നത് കൊണ്ട് മനസമ്മതം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞാ കല്യാണം നടത്താൻ തീരുമാനിച്ചത്. മനസമ്മതം കഴിഞ്ഞ സമയത്താ പ്രതീക്ഷിക്കാതെ KK ഗ്രൂപ്പിന്റെ എല്ലാ കമ്പനിയിലും കുറേ loss വന്നത്. അത് മേക്കലാത്തുകാർ എന്തോ പണി തന്നതാണെന്നും പറയുന്നുണ്ട്. ഇപ്പോഴും അതിന്റെ reason അറിഞ്ഞൂടാ. Enquiry ഇപ്പോഴും നടന്നോണ്ടിരിക്കുവാ. അങ്ങനെ loss സംഭവിച്ചിട്ടും കല്യാണം നടത്താനുള്ള പ്ലാനിൽ തന്നെ ആരുന്നു എല്ലാവരും. വിദേശത്ത് നിന്ന് കസിൻ പിള്ളേരും അമ്മാച്ചന്മാരും പപ്പമാരും അമ്മച്ചിമാരും അങ്ങനെ എല്ലാവരും കൂടെ ഒരു ഉത്സവ പ്രതീതി ആരുന്നു ഇവിടെ. അപ്പോഴാ ഞങ്ങൾ എല്ലാം ഒരു കാര്യം അറിയുന്നേ.!!"....
"എന്ത് "??.... സെലിൻ ചോദിച്ചു.....
💞💍💞💍💞💍💞💍💞💍💞
തുടരും...