Happy Wedding തുടർക്കഥ Part 10 വായിക്കൂ...

Valappottukal


രചന :-അനു അനാമിക

ആദ്യഭാഗങ്ങൾക്ക് Happy Wedding Part No മുകളിൽ Search ചെയ്യുക.

അമ്മാച്ചന്മാരും പപ്പമാരും അമ്മച്ചിമാരും അങ്ങനെ എല്ലാവരും കൂടെ ഒരു ഉത്സവ പ്രതീതി ആരുന്നു ഇവിടെ. അപ്പോഴാ ഞങ്ങൾ എല്ലാം ഒരു കാര്യം അറിയുന്നേ.!!"....

"എന്ത് "??.... സെലിൻ ചോദിച്ചു.....

Flashback

കല്യാണ തലേന്ന്......

കുരീക്കാട്ടിൽ തറവാട്ടിലെ ഇളമുറ തമ്പുരാന്റെ കല്യാണം കേമമാക്കാൻ ആ നാട് മുഴുവൻ അന്ന് ആ മുറ്റത്ത്‌ അണിനിരന്നിരുന്നു. പാട്ടും മേളവും ആയി അവർ സിവാന്റെ കല്യാണം ആഘോഷമാക്കി കൊണ്ടിരുന്നു. വരുന്നവർ വരുന്നവരുടെ വയറും മനസ്സും നിറക്കാൻ ഉള്ള ഓട്ടപാച്ചിൽ പന്തലിൽ ഉയർന്നു കേൾക്കാമായിരുന്നു. ചന്തം ചാർത്തലിന്റെ ആർപ്പ് വിളിയും കൈ കൊട്ടി വിളിയുമെല്ലാം കൂടെ അവിടെ ഒരു ഉത്സവ പ്രതീതി തന്നെ ആയിരുന്നു.


സ്റ്റേജിൽ ഏഴു തിരിയിട്ട വിളക്ക് വെച്ച് പീഡത്തിൽ കസവു മുണ്ടും ജുബ്ബയും ഇട്ട് ചന്തം ചാർത്തലിന് ചിരിയോടെ നിന്ന് കൊടുത്തു സിവാൻ. അവിടെ മേളം മുറുകുമ്പോൾ പന്തലിൽ കേമമായി സദ്യ ഒഴുകി കൊണ്ടിരുന്നു.

"എടാ ജാക്കി എവിടെ പോയി കിടക്കുവാ ദാ ആ ബീഫ് ഇങ്ങു എടുത്തോണ്ട് വന്നേ ".....വല്യപപ്പാ പറഞ്ഞു.

"ആഹ് വരുന്നു വരുന്നേ ".... ജാക്കി പറഞ്ഞു.

"എടി റോസി മോളെ പാപ്പയുടെ ഷർട്ട്‌ ഒന്ന് എടുത്ത് തേച്ച് വെച്ചേക്കണേടി. നാളെ ഒന്ന് ചെത്താൻ ഉള്ളതാ ".... അമ്മാച്ചൻ പറഞ്ഞു.

"Ok അപ്പാ set ".... റോസിമോള് പറഞ്ഞു.

"എടാ സാം കൊച്ചേ എയർപോർട്ടിലേക്ക് വണ്ടി വിട്ടോ?? അവന്മാര് ഇനി ആരേലും വരാൻ ഉണ്ടോ??".... ഇളേപ്പൻ ചോദിച്ചു.


"അതൊക്കെ സൈമൺ set ചെയ്തിട്ടുണ്ട്...ഇനി വരാനുള്ളോർക്ക് എല്ലാം നമ്മടെ ഹോട്ടലിൽ താമസിക്കാൻ സൗകര്യം റെഡി ആക്കിട്ടുണ്ട്. ".... സാം വിളിച്ച് പറഞ്ഞു.

"ഇച്ചായ... സിവാൻ എവിടെ "??.... സാമൂവൽ ചോദിച്ചു.

"അവൻ ചന്തം ചാർത്തൽ കഴിഞ്ഞ് റെബേക്കയുടെ കൂടെ നിൽപ്പുണ്ടാരുന്നല്ലോ!!"... സാം പറഞ്ഞു.

"ആഹ് ശരി... ശരി "....സാമൂവൽ സിവാനെ അന്വേഷിച്ചു പോയി.
"ചേട്ടായി... ഇങ്ങോട്ടൊന്ന് തിരിഞ്ഞേ... ദേ ഒരു ഫോട്ടോ കൂടെ... "..... പിള്ളേര് set സിവാന്റെ പല പോസിലുള്ള ഫോട്ടോ എടുക്കുവാരുന്നു.

"ചേട്ടത്തി ഈ ഫോൺ സിവാന്റെ കൈയിൽ ഒന്ന് കൊണ്ട് കൊടുത്തേ.... സാന്ദ്ര കുറേ നേരമായി വിളിക്കുന്നു ".... സാമൂവൽ ഫോൺ ഏയ്‌റയുടെ കൈയിൽ കൊണ്ട് കൊടുത്തൂ.

"ആഹ്... സിവാനെ... ഡാ കൊച്ചേ ".....ഏയ്‌റ വിളിച്ചു.


"എന്നാ ചേട്ടത്തി "??

"ദേ സാന്ദ്ര വിളിക്കുന്നു. കുറേ നേരായെന്ന് തോന്നണു "....

"ആഹ് ചേട്ടത്തി "....

"ഹ... ഹലോ... എന്നാടി "??...സിവാൻ ഫോണും കൊണ്ട് ശബ്ദം കുറഞ്ഞ ഭാഗത്തേക്ക്‌ മാറി നിന്നു.

(@phone )

"ഹലോ സിവാനെ അവിടെ എങ്ങനെ ആളും ബഹളവുമൊക്കെ തുടങ്ങിയോ "??

"പിന്നെ ഇവിടെ എല്ലാരും എത്തിയിട്ടുണ്ട്. മൊത്തത്തിൽ അങ്ങ് കളർ ആക്കിയേക്കുവാ. എല്ലാവരും കൂടെ..!!. അവിടെ എന്നായി??"....

"മ്മ്....ഇവിടെയും അതുപോലെയൊക്കെ തന്നെ ആരുന്നു. പക്ഷെ ഞാൻ കല്യാണം വേണ്ടന്ന് പറഞ്ഞ കൊണ്ട് എല്ലാരും ആകെ വിഷമിച്ചിരിക്കാ "....സാന്ദ്ര അഹങ്കാരത്തോടെ പറഞ്ഞു...

"എന്നാന്ന് "?? 😳... അവൻ ഒന്ന് ഞെട്ടി.
"സിവാന് മനസിലായില്ലേ?? എനിക്ക് നിന്നെ കെട്ടാൻ മനസ്സില്ലെന്ന് ഞാൻ പറഞ്ഞത് കൊണ്ട് ഇവിടെ ഇപ്പോ ഒരു മരണ വീടിന്റെ അവസ്ഥയാ. മൊത്തത്തിൽ ഒരു മൂകത!!"....

"എടി... നീയെന്ന കളിക്കുവാണോ?? എന്തുവാ പെണ്ണെ ഇങ്ങനെ "??.... അവൻ അൽപ്പം പേടിയോടെ തന്നെ ചോദിച്ചു.

"സിവാൻ i am serious... I don't want to marry you."....


"What...?? What you mean "?? 😳

"മുങ്ങാറായ KK ഗ്രൂപ്പിന്റെ തോണി തുഴയാൻ ഈ സാന്ദ്രക്ക് താല്പര്യം ഇല്ല. അതുകൊണ്ട് ഈ കല്യാണം ഇവിടെ വെച്ച് ഡ്രോപ്പ് ചെയ്യുവാ!!എനിക്ക് കടത്തിലേക്ക് പോകുന്ന കുരീക്കാട്ടിൽ തറവാട്ടിലേക്ക് കെട്ടി വരാൻ യാതൊരു താല്പര്യവുമില്ല....!!അതുകൊണ്ട് പൊന്നു മോൻ എന്നെ കെട്ടാൻ ഉള്ള വെള്ളം അങ്ങ് വാങ്ങി വെച്ചേക്ക് "....

"യു ബ്ലഡി .... #%&*"....അവന് ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല.

"ഏയ് സിവാൻ cool down...!! Accept ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടാവും എന്നറിയാം. പക്ഷെ ഇതാണ് സത്യം. എനിക്ക് നിന്നെ കൊണ്ടുള്ള എല്ലാ ആവശ്യവും തീർന്നു. ഇനി നിന്നെ പോലെ ഒരുത്തന്റെ ആവശ്യം സാന്ദ്രക്ക് ഇല്ല. അപ്പോ good bye mister സിവാൻ ജോൺ കുരീക്കാട്ടിൽ...."....അത്രയും പറഞ്ഞ് അവൾ call cut ചെയ്തു.

സിവാൻ ആകെ തകർന്നു പോയി. അവന്റെ കണ്ണുകളിൽ കണ്ണീർ ഉരുണ്ടു കൂടി കൊണ്ടിരുന്നു. ഇച്ചായന്മാരുടെയും ചേട്ടത്തിമാരുടെയും എല്ലാവരുടെയും സന്തോഷം നിറഞ്ഞ മുഖം അവനെ വേദനിപ്പിച്ചു കൊണ്ടേയിരുന്നു.

"സി... സിവാനെ....എന്നാടാ?? എന്നടാ പറ്റിയെ ??.നീ എന്നാ മാറി നിക്കണേ?? ഇങ്ങ് വന്നേ!!"...... സാം അവനെ വന്ന് വിളിച്ചു. പെട്ടെന്ന് സിവാൻ സാമിനെ കെട്ടിപിടിച്ചു കൊണ്ടവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി.


"എന്നതാടാ മോനെ?? എന്നാത്തിനാ നീ കരയണേ??"... സാം ആദിയോടെ ചോദിച്ചു.

"ഇച്ചായ.... ഇച്ചായ.... അവൾ എന്നെ "....സിവാൻ എല്ലാം ഇച്ചായനോട് പറഞ്ഞു. അധികം വൈകാതെ കുരീക്കാട്ടിലെ കല്യാണം മുടങ്ങിയത് നാട്ടിൽ കാട്ടു തീ പോലെ പടർന്നു.

"മാതാവേ നാളെ കെട്ടിന് ആള്ക്കാര് വരുമ്പോ നമ്മള് എന്നാ പറയും...??ഈ പെങ്കൊച്ച് എന്താ ഇങ്ങനെ ഒരു പണി കാണിച്ചേ??"....വല്യ മമ്മി ആദിയോടെ ചോദിച്ചു.അത്രയും നേരം സന്തോഷം മാത്രം നിറഞ്ഞു നിന്ന ആ വീട് ഒരു മരണവീടിനു തുല്യമായി. വിവരം അറിഞ്ഞു നൂറായിരം വിളികൾ എത്തി തുടങ്ങി. ഭക്ഷണം കഴിക്കാൻ ഇരുന്നവർ പോലും വേദനയോടെ കഴിക്കാതെ എണീറ്റ് പോകുന്നത് കണ്ട് എല്ലാവരുടെയും നെഞ്ചോന്ന് വിങ്ങി. ഏയ്‌റയും റബേക്കയും റീനയും എന്ത് ചെയ്യുമെന്ന് അറിയാതെ കണ്ണീർ പൊഴിച്ചു കൊണ്ടിരുന്നു.പെട്ടെന്ന് ആണ്.

"സിവാനെ.... വണ്ടിയെടുക്കെടാ. അവളോട് നേരിട്ട് ഒന്ന് ചോദിക്കണം ഇതിനെക്കുറിച്ച്...!!എന്റെ ചെറുക്കനെ ഈ അവസാന നിമിഷം കറി വേപ്പില ആക്കി കളഞ്ഞതിന്റെ കാര്യം എനിക്ക് അറിഞ്ഞേ തീരൂ....!!".... സാം അരിശത്തോടെ പറഞ്ഞു.

"ഇച്ചായ വേണ്ട പ്രശ്നത്തിന് ഒന്നും പോകണ്ട ".... റെബേക്കാ പറഞ്ഞു.
"ഞങ്ങൾ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കില്ലെടി...!! കാര്യം ഞങ്ങൾക്ക് അറിയണം. ഈ അവസാന നിമിഷം അവൾ ഇങ്ങനെ ഞങ്ങടെ ചെറുക്കനെ തേക്കാനുള്ള കാര്യം ഞങ്ങൾക്ക് അറിയണം "..... സാമൂവൽ പറഞ്ഞു.

"സൈമൺ വന്നാൽ അങ്ങോട്ട് പറഞ്ഞു വിട്ടേക്കണം. ജാക്കി ,ബെന്നി, ഫെലിക്സേ "....സാം എല്ലാവരെയും വിളിച്ചു.
"ഇച്ചായ ഞാനും വരുന്നു "... ഏയ്‌റ പറഞ്ഞു 😡

"എന്നിട്ട് "??... സെലിൻ ചോദിച്ചു.
"അവരവിടെ എത്തുമ്പോഴേക്കും സൈമൺ ഇച്ചായനും വിവരം അറിഞ്ഞു അങ്ങോട്ട് വന്നു. അവളെ കാണണം എന്ന് പറഞ്ഞു സിവാച്ചൻ ബഹളം വെച്ചിട്ടും അവര് കാണിച്ചില്ല. അവസാനം അവളുടെ അപ്പന്റെ തലക്ക് വല്യ പപ്പയും സാം ഇച്ചായനും കൂടെ കത്തി വെക്കുമെന്ന് മനസിലായപ്പോ അവൾ ആ നാശം പിടിച്ചവൾ ഇറങ്ങി വന്നു..."....


"സിവാനെ... വിട് എന്റെ അപ്പനെ....വിടാൻ!! ഞാൻ പറഞ്ഞതല്ലേ എനിക്ക് നിന്നെ കെട്ടാൻ മേലെന്ന് പിന്നെ എന്തിനാ ഇങ്ങനെ തെരുവ് പട്ടിയെ പോലെ വന്ന് കടിപിടി കൂടുന്നെ "??.... സാന്ദ്ര ചോദിച്ചു.

"തെരുവ് പട്ടിയോ?? ഇപ്പോ ഞാൻ നിനക്ക് അങ്ങനെ ആയല്ലെടി?? ഇന്നലെ വരെ നിന്റെ വായിന്നു വന്ന വിളി ഇതല്ലാരുന്നല്ലോ!! ഇച്ചായൻ ഇല്ലാണ്ട് പറ്റില്ലാന്ന് പറഞ്ഞ് ഇന്നലെ കൂടെ കരഞ്ഞ നീയാണോ ഇന്ന്....!!"....സിവാൻ അരിശത്തോടെ അവളുടെ കൈ പിടിച്ച് തിരിച്ചു.

"അതൊക്കെ അപ്പോഴത്തെ കാര്യം അല്ലേ?? ഇപ്പോ എനിക്ക് ഇതാ തോന്നണേ!!"....

"എടി പെണ്ണ് ആയാൽ അൽപ്പം എങ്കിലും അന്തസ്സ് വേണം. നീയൊന്നും പെണ്ണല്ല പെണ്ണിന്റെ വർഗ്ഗത്തിൽ പോലും നിന്നെ കൂട്ടാൻ പറ്റില്ല. അത്രക്ക് നാണം കെട്ട ഏതോ വർഗ്ഗത്തിൽ പെട്ടതാ നീ ".... 😡സിവാൻ പറഞ്ഞു.

"നാണമില്ലാത്തത് ഇപ്പോ എനിക്കല്ല നിനക്കാ....!! വേണ്ടന്ന് പറഞ്ഞിട്ടും കടിച്ചു തൂങ്ങാൻ വന്നേക്കുന്നു. സംസ്കാരം ഇല്ലാത്ത വർഗം ".... സാന്ദ്ര അത് പറഞ്ഞ് തീർന്നതും ഏയ്‌റ അവളുടെ കരണം പുകച് ഒന്ന് കൊടുത്തൂ. ആ അടിയുടെ ശക്തിയിൽ സാന്ദ്ര ഒന്ന് വേച്ചു പോയി.

"നിർത്തിക്കോണം ചൂലേ!! നിനക്ക് ഞങ്ങടെ ചെറുക്കനെ വേണ്ടെങ്കിൽ അവന് ഇന്നലെയെ നിന്നെ വേണ്ടടി മൂദേവി ....!!ഞങ്ങടെ സിവാന്റെ പൈസ കൊണ്ട് തിന്നു കൊഴുത്തു നീ ഈ ഉണ്ടാക്കിയ ഈ തടി മെഴുകു പോലെ ഉരുകി തീരാൻ ഉള്ളതാ. ഞാൻ ഇവന്റെ പെറ്റമ്മയൊന്നും അല്ല എങ്കിലും അമ്മയുടെ സ്ഥാനാ അത് കൊണ്ട് പറയുവാ. കാൽ ചുവട്ടിലെ മണ്ണ് പോലും നഷ്ടം ആവുന്നൊരു കാലം നിനക്ക് ഉണ്ടാവും. അന്ന് നീ കണ്ണ് നിറച്ചു നിൽക്കുന്നത് കാണാൻ ഇവനും ഉണ്ടാകും. ഊരി കളഞ്ഞിട്ട് വാടാ അവളുടെ ആ മോതിരം. ഇവൾ അല്ലെങ്കിൽ ഇവളുടെ അപ്പുറത്തവൾ വരും. ഈ വിഷ ജന്തുവിനെ ചത്താലും ഞാൻ എന്റെ സിവാന്റെ തലയിൽ കെട്ടി വെക്കൂല്ലാ....!!"... ഏയ്‌റ പറഞ്ഞ്. സിവാൻ സാന്ദ്ര എന്ന് എഴുതിയ മോതിരം  ഊരി അവളുടെ മുഖത്തേക്ക് എറിഞ്ഞു കളഞ്ഞു. ഏയ്‌റ സാന്ദ്രയുടെ കൈയിൽ നിന്ന് സിവാന്റെ മോതിരവും വാങ്ങി.


"എന്റെ ചെറുക്കനെ പറ്റിച്ചു ഉണ്ടാക്കിയ പൈസ മുഴുവൻ നാളെ രാത്രി 12മണിക്ക് മുന്നേ കുരീക്കാട്ടിൽ എത്തിയിരിക്കണം. ഇല്ലെങ്കിൽ സാമൂവൽ ഇങ്ങോട്ട് ഒരു വരവ് വരും!!".... സാമൂവൽ പറഞ്ഞു.സാന്ദ്ര അത് കേട്ട് ഒന്ന് ഞെട്ടി.

"വാടാ പിള്ളേരെ!!"..... സാം പറഞ്ഞു.

"പോയി ചത്തൂടെ ടി നിനക്ക് ??".... സൈമൺഅതും ചോദിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി.😡

"കുരീക്കാട്ടിലെ കല്യാണം മുടങ്ങിയത് കാട്ടുത്തീ പോലെ നാട്ടിൽ പടർന്നിരുന്നു . അതുപോലെ പിറ്റേന്ന് രാവിലെ മറ്റൊരു വാർത്ത കൂടെ പടർന്നു."... റീന പറഞ്ഞു...

"എന്ത് വാർത്താ "??.... സെലിൻ ചോദിച്ചു.

"മേക്കലാത്തെ സണ്ണി സാന്ദ്രയേ മിന്നു കെട്ടി എന്നുള്ള വാർത്ത ".....

"What "?? 😳

"മ്മ് സിവാന്റെ കല്യാണം ഉറപ്പിച്ച സമയത്ത് തന്നെയാ സണ്ണിയുടെ കല്യാണവും ഉറപ്പിച്ചേ. പക്ഷെ പെണ്ണ് ആരാണെന്ന് ആർക്കും അറിയില്ലാരുന്നു. സണ്ണിയുടെ കല്യാണ ദിവസം തന്നെ ആരുന്നു സിവാന്റെ കല്യാണ ദിവസവും. സണ്ണിയുടെ കഴിഞ്ഞ് സിവാന്റെ നടത്താം എന്ന രീതിക്ക് ആരുന്നു time schedule ചെയ്തത്. പക്ഷെ സണ്ണിയുടെ പെണ്ണ് സാന്ദ്ര ആണെന്ന് ആരും കരുതിയില്ല. വിവരം അറിഞ്ഞ ഇച്ചായന്മാരും അപ്പന്മാരും സിവാചനും ഞങ്ങളും മേക്കലാത്തേക്ക് ചെന്നു. വലിയൊരു അടിയും വാക്ക് തർക്കവും അവിടെ ഉണ്ടായി. അത് കയ്യാം കളിയിലും എത്തിയിരുന്നു.അന്നത്തോടെ സിവാച്ചൻ ഒരു ശപഥം എടുത്തു ഇനിയൊരു വിവാഹം വേണ്ടെന്ന്. ഞങ്ങളൊക്കെ ആദ്യം അത് കാര്യം ആക്കിയില്ല. അന്നത്തെ ആ അടിയിൽ സിവാച്ചന്റെ കാലിനു പരിക്ക് ഉണ്ടായിരുന്നു. ഇവിടെ നിന്നാൽ വീണ്ടും സിവാച്ചൻ പ്രശ്നം ഉണ്ടാക്കാൻ പോയാലോ എന്നോർത്ത് ചേട്ടത്തിയും ഇച്ചായന്മാരും എല്ലാരും കൂടെ സിവാച്ഛനെ ഓസ്ട്രേലിയക്ക് പറഞ്ഞ് വിട്ടു.".....


"എന്നിട്ട് "??

"എന്നിട്ട് എന്താ കല്യാണം വേണ്ടന്ന് പറഞ്ഞ് ഒറ്റക്കാലിൽ നിന്ന ഞങ്ങടെ സിവാച്ചൻ ഞങ്ങൾക്കൊരു വേദനയാരുന്നു. പക്ഷെ ഇച്ചായൻ നിന്നെ കെട്ടി എന്നറിഞ്ഞ നിമിഷം നിങ്ങളെ ഒന്നിച്ചു കണ്ട നിമിഷം ഞങളുടെ ആ വലിയൊരു നോവിന് അവസാനം ഉണ്ടായി.!!".... റീന പറഞ്ഞത് കേട്ട് സെലിൻ ചിരിച്ചു.

"നീ കുറച്ച് സമയം കൊടുക്കെടി ഇച്ചായന്. ഇച്ചായൻ സ്നേഹിക്കാൻ തുടങ്ങും നിന്നെ.പാതി വഴിയിൽ ഒന്നും കളയില്ല. എനിക്ക് ഉറപ്പാ "....

"മ്മ്..."... സെലിൻ ഒന്ന് ചിരിയോടെ മൂളി.

ഇതേ സമയം തിരികെ ഓസ്ട്രേലിയക്ക് ഉള്ള യാത്രയിൽ ആയിരുന്നു സിവാൻ. ഫ്ലൈറ്റിൽ ആണെങ്കിലും ആളുടെ മനസ്സ് ഇപ്പോഴും കുരീക്കാട്ടിൽ തന്നെയാ.

"മ്മ്... സെലിനോട്‌ നേരെ ഒരു യാത്ര പോലും പറയാൻ പറ്റിയില്ല. എന്തിന് ഒന്ന് ശരിക്ക് കണ്ടെന്നു പോലും പറയാൻ പറ്റില്ല. ഇന്നലെ കുറച്ച് നേരം സംസാരിച്ചപ്പോഴാ ശരിക്കും പറഞ്ഞാൽ sound പോലും ക്ലിയർ ആയിട്ട് കേട്ടത്. അതിന്റെ ഇടയില് പിള്ളേര് വന്ന് ആളെ കൊണ്ട് പോകുകയും ചെയ്തു....!!".... സെലിനെ അടുത്ത് കിട്ടാത്തതിന്റെ കുശുമ്പ് സിവാന് തോന്നാതെ ഇരുന്നില്ല.


"എന്നാലും, ഈ സെലിന്റെ കൈയിൽ എന്ത് മാന്ത്രിക വിദ്യായാണോ ഉള്ളത്?? എല്ലാവർക്കും ആളെ പെട്ടെന്ന് അങ്ങ് ഇഷ്ടായി. ഇനി ഞാൻ അറിയാതെ എല്ലാവരും കൂടെ നേരത്തെ കണ്ട് പിടിച്ച് വെച്ചിരുന്നതാണോ ആളെ?? ഏയ്... അങ്ങനെ ആവില്ല. അങ്ങനെ ആണേൽ അത്രേം സീൻ വരില്ലല്ലോ!!ഹ എന്തായാലും ഫ്ലാറ്റിൽ എത്തിയിട്ട് ആളെ ഒന്ന് വിളിക്കണം. ഉറങ്ങുവാരിക്കും അപ്പോഴേക്കും. എന്നാലും ഒന്ന് വിളിച്ചേക്കാം ചെന്നിട്ട്!!ഇനി call നോക്കി ഇരുന്നാലോ?? ശേ ഞാൻ എന്നാ ഇങ്ങനെയൊക്കെ ആലോചിക്കണേ?? സിവാനെ ഒരു ഹസ്ബൻഡ് മോഡ് ഓൺ ആയോടാ??".... അവൻ സ്വയം ഓർത്തു ചിരിച്ചു. അവന്റെ ഓർമയിൽ അവളെ മിന്ന് കെട്ടിയതും അവൾ സമ്മതം പറഞ്ഞതും അവൾക്ക് ഒപ്പമുണ്ടായിരുന്ന ഓരോ നിമിഷവും ഓർമയിൽ തെളിഞ്ഞു വന്നു.ഒരു നനുത്ത പുഞ്ചിരിയോടെയും കുസൃതിയുടെയും അവൻ കണ്ണടച്ച് ചാഞ്ഞിരുന്ന് അവളെ സ്വപ്നം കണ്ട് കൊണ്ടിരുന്നു....

"ഇച്ചായ... സിവാൻ അവിടെ എത്തിയോ "??....രാത്രി ഭക്ഷണം കഴിക്കുന്നതിന് ഇടയിൽ ഏയ്‌റ ചോദിച്ചു.


"ഇല്ലടി.... എത്തിയാൽ അവൻ വിളിച്ചോളും.ഇനീപ്പോ night വിളിച്ചില്ലേലും രാവിലെ വിളിച്ചോളും "....സാം പറഞ്ഞു.

"ഹ... പണ്ടത്തെ പോലെയല്ല ഇപ്പോ നോക്കി ഇരിക്കാനൊക്കെ ഒരാളുണ്ട്. അത് ഓർമ വേണമെന്ന് പറഞ്ഞേക്ക് ചെറുക്കനോട് !!"... ഏയ്‌റ പറഞ്ഞത് കേട്ടപ്പോ സെലിൻ നാണം കൊണ്ട് മുഖം താഴ്ത്തി.

"മ്മ്.... സെലിൻ മോളെ??".... സാമൂവൽ വിളിച്ചു.

"എന്നാ അച്ചാച്ച"??... സെലിൻ ചോദിച്ചു.
"മോളുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റൊക്കെ കൈയിൽ ഉണ്ടോ?? അൽഫോൻസയിൽ പഠിച്ച??"...

"ഇല്ല അച്ചാച്ച.... അന്ന് ആ തിരക്കിന്റെയൊന്നും ഇടയിൽ വാങ്ങാൻ പറ്റിയില്ല "..... സെലിൻ പറഞ്ഞു.

"എന്തിനാ ഇച്ചായ TC യൊക്കെ "??... റെബേക്ക ചോദിച്ചു.

"മോളെ പഠിപ്പിക്കണ്ടേ നമുക്ക്??".... സാം ചോദിച്ചത് കേട്ട് എല്ലാവരും അത്ഭുദത്തോടെ ചിരിച്ചു.


"വേണം വേണം കൊച്ചിനെ പഠിപ്പിക്കണം at least degree എങ്കിലും complete ആക്കട്ടെ!!".... ഏയ്‌റ പറഞ്ഞു.

"സെലിൻ മോൾക്ക് ഇഷ്ടല്ലേ തുടർന്ന് പഠിക്കാൻ "....??....സൈമൺ ചോദിച്ചു.

"മ്മ്..... അ....അതേ ആചാച്ചാ.... 🤧"....
സെലിൻ കരഞ്ഞു കൊണ്ട് പറഞ്ഞു.

"ഓഹ് ഈ പെണ്ണിനെ കൊണ്ട് ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും നീ കരയാതെടി പെണ്ണെ... ഒന്നുല്ലേലും ഇവിടുത്തെ വീര ശൂര പരാക്രമിയുടെ കെട്ടിയോളാ നീ "... റീന പറഞ്ഞത് കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.

"TC കിട്ടുവോന്നു നമുക്ക് നോക്കാം. ഇനി കിട്ടിയില്ലേൽ നമ്മടെ കോളേജിൽ കൊച്ചിനെ ചേർക്കാം....കൊച്ച് റാണിയെ വിളിച്ച് പറയാം. അവൾ എല്ലാം set ആക്കിക്കോളും "......സാമൂവൽ പറഞ്ഞു.

"മ്മ്... അങ്ങനെ മതി ".... ഏയ്‌റ പറഞ്ഞു.

"ഇളെമ്മേ ഇങ്ങു വന്നേ...."... അച്ചു വന്ന് സെലിനെ വിളിച്ചോണ്ട് പോയി.

"ഹ പുതിയ ഇളേമ്മ വന്നൊണ്ട് ഇവന്മാർക്ക് ഇപ്പോ അമ്മച്ചിയേം വേണ്ട മമ്മിമാരെയും വേണ്ട ".... റീന പറഞ്ഞു.

"ഹ വല്ല വീട്ടിൽ നിന്നും വന്ന കൊച്ചല്ലേ ഇത്?? ഇതിന് കമ്പനി കൊടുക്കേണ്ടത് ഞങ്ങൾ പിള്ളേരല്ലേ??".... റിച്ചു പറഞ്ഞത് കേട്ട് എല്ലാവരും കണ്ണ് തള്ളി.

"കൊച്ചപ്പയോട് ഞങ്ങൾ പറഞ്ഞതാ ഇളേമ്മയെ നോക്കിക്കൊള്ളാം എന്ന്. അപ്പോ നോക്കണ്ടേ "??... അച്ചു ചോദിച്ചു.
"പിന്നെ നോക്കണം നോക്കണം കൊണ്ട് പൊക്കോ!!".... റബേക്ക പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു.


Morning @10.11am @ Sydney,Australia.

"അവിടിപ്പോ സമയം 4.30കഴിഞ്ഞ് കാണും. സെലിൻ ഉറങ്ങുവാരിക്കുവോ?? വിളിക്കണോ?? ഇനി ഉറങ്ങുവാണേൽ... ഉറക്കം പോയാലോ?? അതോ ഇനീപ്പോ call നോക്കി ഇരിക്കുവാരിക്കുവോ?? ഒന്ന് വിളിച്ചു നോക്കാം. സിവാൻ ഒന്നര മണിക്കൂർ ആയി ഫോണും കൈയിൽ പിടിച്ച് കൊണ്ട് ആലോചിച്ച് ഇരിക്കുവാണ്.

"ഹ്മ്മ് എന്നായാലും ഒന്ന് വിളിക്കാം. Call എടുത്തില്ലേൽ പിന്നെ വിളിക്കണ്ട "..... സിവാൻ ഓരോന്നൊക്കെ ആലോചിച്ചു call വിളിച്ചു.

***India @ 4.41am***

ഫോൺ ബെൽ അടിച്ചതിന്റെ ആദ്യത്തെ ബെല്ലിൽ തന്നെ സെലിൻ call എടുത്തു.

"ഹലോ ഇച്ചായ ".... സെലിന്റെ ശബ്ദം കേട്ടതും അവനൊന്നു ഞെട്ടി.

"ഇതെന്നാ എന്റെ call നോക്കി ഇരിക്കുവാരുന്നോ??"...

"അ... അത്... ഇച്ചായൻ വിളിച്ചാലോ എന്നോർത്ത് ഞാൻ... ഈ ഫോൺ സൈലന്റ് ആയി ഇരിക്കുവാ. ലോക്ക് ഉള്ളോണ്ട് എനിക്ക് മാറ്റി ഇടാനും പറ്റിയില്ല... അതാ ഞാൻ പിന്നെ!!"....

"ആഹ് ലോക്ക് ഞാൻ പറഞ്ഞു തന്നില്ലല്ലേ!! ആ വെപ്രാളത്തിന്റെ ഇടയിൽ മറന്ന് പോയി. ലോക്ക് കോഫി ബ്ലാക്ക് എന്ന... "!!

"കോഫീ ബ്ലാക്കോ ?? ബണ്ണും കാപ്പിയുമെന്ന് കേട്ടിട്ടുണ്ട്. ഇതെന്നാ സാധനം "....??... സെലിൻ ചോദിച്ചു.


"ആഹ്... അതോ ഞാൻ എന്റെ ലൈഫിൽ എന്തേലും തെറ്റ് ചെയ്താൽ ഉടൻ sorry ചോദിക്കുന്ന കൂട്ടത്തിലാ പക്ഷെ ഒരാളോട് sorry ചോദിക്കാൻ ഞാൻ കുറേ വൈകി. ഞാൻ കാരണം പഞ്ചാര കഴിച്ച് ഹോസ്പിറ്റലിൽ ആയൊരു കൊച്ച് ഉണ്ടല്ലോ അതിനെ ഒന്ന് ഓർക്കാലോ എന്ന് കരുതി ഞാൻ പാസ്സ്‌വേർഡ്‌ മാറ്റി ഇട്ടതാ....".... സിവാൻ വളരെ സോഫ്റ്റ്‌ ആയി പറയുന്ന കേട്ട് സെലിന് നാണം വന്നു.

"അപ്പോ ബ്ലാക്കോ??"....

"മ്മ്.... അത്.... ആ കഴുത്തിൽ ഒരു കറുത്ത അടയാളം ഉണ്ടല്ലോ!! ഞാൻ ആദ്യമായി രുചിച്ചു നോക്കിയ അടയാളം. നീ വന്നപ്പോ മുതൽ അതിലോട്ട് എന്റെ കണ്ണ് പോകാൻ തുടങ്ങിയതാ. അത് എപ്പോഴും ഓർക്കാൻ വേണ്ടി അതൂടെ ചേർത്ത് അങ്ങ് പാസ്സ്‌വേർഡ്‌ ഇട്ടു....!!".... സിവാൻ മൃദുവായി പറഞ്ഞത് കേട്ട് അവളുടെ കണ്ണുകളിൽ നാണം വിരിഞ്ഞു.

"ഈ ഇച്ചായൻ!!"... അവൾ മനസ്സിലോർത്തു.

"മ്മ്.. സെലിൻ food കഴിച്ചാരുന്നോ "??

"ആഹ് ഇച്ചായ... കഴിച്ച്. ഇച്ചായനോ "??

"ആഹ് ഞാൻ ഫ്ലാറ്റിൽ വന്ന് ഒന്ന് ഫ്രഷ് ആയി ഫുഡും കഴിച്ചു. ഇനീപ്പോ ഉച്ച കഴിഞ്ഞാ meeting അതിന് പോണം. ഇവിടിപ്പോ 10മണി കഴിഞ്ഞേ ഉള്ളു...
ഇവിടെ ഒരു ദിവസം നേരത്തെ ആവും അവിടെത്തെക്കാൾ മുന്നേ "....

"ഓഹ് time gap ഒന്നും അറിയില്ലാരുന്നു എനിക്ക് "...


"മ്മ് സാരമില്ല ഇനി പതുക്കെ പഠിച്ചോളും...."....

"മ്മ്... "....

"പിന്നെ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുവോ "??

"എന്നാ ഇച്ചായ "??

"എന്റെ call കാത്തിരിക്കുവാരുന്നോ ശരിക്കും??"....

"അ... ആഹ് അത് "....

"പറയെടോ.... ഞാൻ ഒന്ന് കേൾക്കട്ടെ!!"....

"മ്മ്.... വിളിച്ചാലോന്ന് ഓർത്ത് നോക്കി ഇരിക്കുവാരുന്നു "...

"അപ്പോ ഇതുവരെ ഉറങ്ങിയില്ലേ "?? 😳

"മ്മച്... ഇല്ല. ഒന്ന് രണ്ട് വട്ടം ഉറക്കം തൂങ്ങി വീണു പക്ഷെ പോയി മുഖം കഴുകി വന്നിരുന്നു..."....

"Best.... ദാ ഇനീപ്പോ ഇപ്പോ നേരം വെളുക്കും. സെലിൻ കുറച്ച് നേരം കിടന്ന് ഉറങ്ങു കേട്ടോ... ഞാൻ വൈകുന്നേരം വിളിച്ചോളാം "....

"മ്മ്.... ശരി ഇച്ചായ "....


"ദേ ഫോൺ കൈയിൽ വെച്ചോണം. എന്തേലും ആവശ്യം ഉണ്ടേൽ ഇച്ചായന്മാരോടൊ ചേട്ടത്തിമാരോടോ പറയണം..."...

"മ്മ് ശരി... എങ്കിൽ കിടന്നോ... ഞാൻ വൈകിട്ട് വിളിക്കാട്ടോ "...

"ശരി ഇച്ചായ ".... അവൾ ചിരിയോടെ call cut ചെയ്തു.

"എന്നാലും ഇത്രേം നേരം എന്റെ call ന് വേണ്ടി നോക്കി ഇരുന്നല്ലോ ആ പാവം....!!വിളിച്ചത് നന്നായി ഇല്ലാരുന്നേൽ ഇനിം നോക്കി ഇരുന്നേനെ ....!! മ്മ് എത്രേം വേഗം meeting തീർത്തിട്ട് പോണം...".... അവൻ മനസ്സിൽ ഓർത്തു.

@മേക്കലാത്ത്


ഒരു ഓഡി കാർ രാവിലെ തന്നെ മേക്കലാത്തേക്ക് വരുന്നത് കണ്ട് സാന്ദ്ര ഞെട്ടി.

"കർത്താവേ തീർന്ന്....!!".... അവൾ തലയിൽ കൈ വെച്ച് പോയി.

ആരായിരിക്കും സാന്ദ്ര ഇത്രക്ക് അങ്ങ് ഞെട്ടി തരിച്ചു നിക്കാൻ കാരണ ഭൂതൻ ആയത്?? ഇപ്പോ ഓഡി കാറിൽ വന്ന ആ ആളെ എല്ലാരും ഒന്ന് നോക്കി വെച്ചോ 😁നമുക്ക് ആവശ്യം വരും...
തുടരും

രചന :-അനു അനാമിക

To Top