രചന: ലക്ഷ്മിശ്രീനു
കുഞ്ഞിന്റെ ചടങ്ങുകൾ ഒക്കെ കഴിഞ്ഞു ബദ്രിയും ആദിയും അഗ്നിയും ഉടനെ തന്നെ ഹോസ്പിറ്റലിലേക്ക് പോയി കാരണം ആമി ഉണരുമ്പോൾ അടുത്ത് അഗ്നി വേണമെന്ന് എല്ലാവർക്കും തോന്നി...... കാരണം അവളെ അശ്വസിപ്പിക്കാൻ അവനെ കൊണ്ടേ ആകുമായിരുന്നുള്ളു.......
രാത്രി ഏഴുമണികഴിഞ്ഞപ്പോൾ ആമിയെ റൂമിലേക്ക് മാറ്റി...... അപ്പോഴും അവൾക്ക് ബോധം തെളിഞ്ഞിരുന്നില്ല...... അഗ്നിയും ആദിയും ബദ്രിയും നേത്രയും ഗായുവും മാത്രം ഹോസ്പിറ്റലിൽ നിന്നു അമ്മാവമാരെ അവർ വീട്ടിൽ പറഞ്ഞു വിട്ടു നേരത്തെ......
അഗ്നി ഞങ്ങൾ പുറത്ത് ഉണ്ടാകും എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്ക്......എല്ലാവരും കൂടെ അവിടെ നിൽക്കുന്നത് ശരി അല്ല എന്ന് തോന്നി ബാക്കി ഉള്ളവർ പുറത്ത് ഇറങ്ങി........
അഗ്നി ആമിയുടെ അടുത്തേക്ക് ബെഡിൽ ഇരുന്നു അവളുടെ തലയിൽ തലോടി.....അവളുടെ വാടി തളർന്നമുഖം കണ്ടു അവന്റെ ഉള്ള് പിടഞ്ഞു.....
കുറച്ചു കഴിഞ്ഞു ആമി പതിയെ കണ്ണുകൾ ചിമ്മി ചിമ്മി തുറന്നു......അവളെ തന്നെ നോക്കി ഇരിക്കുന്ന അഗ്നിയെ ആണ്. അവന്റെ മുഖം കണ്ടു ആമിയുടെ കണ്ണ് നിറഞ്ഞു.....!
അവൻ അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു.....അപ്പോഴേക്കും അവളുടെ കണ്ണീർ തുള്ളികൾ പൊഴിഞ്ഞു തുടങ്ങി.
എന്താ ഡോ..... എന്തിന കരയുന്നെ.....!
ഞാൻ.... ഞാൻ കാരണം നമ്മുടെ കുഞ്ഞുങ്ങൾ.....അവൾ പൊട്ടികരയാൻ തുടങ്ങി.
ഏയ്യ്.... ആമി...... ഇങ്ങനെ കരയാതെ ഡോ..... ദൈവം നമ്മളെ പൂർണമായി കളഞ്ഞില്ല ഡോ..... ഒരാളെ ദൈവം കൊണ്ട് പോയി ഒരാളെ തന്നു.......അവൻ അവളെ അശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.
ആമി ചുറ്റും നോക്കി.....
ആള് കുറച്ചു നേരത്തെ വന്നത് അല്ലെ അപ്പൊ അതിന്റെ ചെറിയ പ്രശ്നം ഉണ്ട് അതുകൊണ്ട് ആള് ഇന്ക്യൂബറ്ററിൽ ആടോ..... രണ്ടുദിവസം കഴിഞ്ഞു കാണാം......! ആമിയുടെ കണ്ണ് നിറഞ്ഞു വന്നു വീണ്ടും. അഗ്നി അവളെ ചേർത്ത് പിടിച്ചു..... ഈ കാഴ്ച കണ്ടു ആണ് ബാക്കി ഉള്ളവർ കയറി വന്നത്...
💫💫💫💫💫💫💫💫💫💫💫💫💫💫💫
രാത്രി ആമി ഒന്ന് ok ആയി എന്ന് വീട്ടിൽ വിളിച്ചു പറഞ്ഞ ശേഷം എല്ലാവർക്കും ആശ്വാസം ആയി......
ദച്ചുവും അമ്മയും രണ്ടുദിവസം കഴിഞ്ഞേ നാട്ടിൽ പോകുന്നുള്ളൂ എന്ന് തീരുമാനിച്ചു......കുഞ്ഞിനെ കാണാതെ പോകാൻ അവർക്ക് മനസ്സ് വന്നില്ല.....!
നന്ദു ദച്ചുനോട് സംസാരിക്കാൻ കുറെ ശ്രമിച്ചു പക്ഷെ അവൻ അതിന് ഒരു അവസരം കൊടുത്തില്ല........ രാത്രി എല്ലാവരും ഉറങ്ങി കഴിഞ്ഞു നന്ദു ദച്ചുനെ കാണാൻ അവന്റെ മുറിയിലേക്ക് പോയി......
രാത്രി എല്ലാവരും ഉറങ്ങി കഴിഞ്ഞു പതിയെ പതിയെ ആണ് നന്ദു ദച്ചുന്റെ മുറിയിലേക്ക് പോകുന്നത്......
ദച്ചു ബാത്‌റൂമിൽ നിന്ന് ഇറങ്ങി വന്നതുംറൂമിന്റെ ഡോർ അടഞ്ഞതും ഒരുമിച്ച് ആയിരുന്നു.....ദച്ചു ടൗൽ കൊണ്ട് മുഖം തുടച്ചു നേരെ നോക്കിയതും മുന്നിൽ നന്ദു........
താൻ എന്താ ഇവിടെ.....! അവൻ അവളെ നോക്കി ചോദിച്ചു.
ഞാൻ എത്ര സമയം ആയി ഏട്ടനോട് സംസാരിക്കാൻ ആയി ഇങ്ങനെ പിന്നാലെ നടക്കുന്നു ഒന്ന് ഒന്ന് എന്നെ കേട്ടൂടെ.....അവൻ അവളെ നോക്കി പുഞ്ചിരിച്ചു.
ഞാൻ ഇതുപോലെ തന്റെ പിന്നാലെ കുറച്ചു നടന്നു താൻ എന്നെ കേട്ടോ.....അവൾ ഒന്നും മിണ്ടിയില്ല മുഖം കുനിച്ചു.
ദച്ചു അവളുടെ അടുത്തേക്ക് ചേർന്നു നിന്നു നന്ദു അവനെ മുഖം ഉയർത്തി നോക്കി.....
പറയെടോ..... ഞാൻ ഇതുപോലെ പുറകെ നടന്നപ്പോൾ താൻ എന്താ കാര്യം എന്ന് അന്വേഷിച്ചോ...... അപ്പൊ പിന്നെ ഞാൻ ഇപ്പൊ താൻ പറയാൻ വരുമ്പോൾ നിന്ന് കേൾക്കണോ..... അവളെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ചേർന്നു നിന്ന് ചോദിച്ചു...
നന്ദു നിന്ന് വിയർക്കാൻ തുടങ്ങി....
സോറി..... അന്ന് ഞാൻ ചെയ്തത് തെറ്റ് തന്നെ ആണ് പക്ഷെ ഏട്ടൻ പെട്ടന്ന് അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ എന്തോ വല്ലാത്ത സങ്കടം തോന്നി..... അതിന് ശേഷം ഞാൻ സമാധാനം ആയിട്ട് ഒന്ന് ഉറങ്ങിയിട്ടില്ലായിരുന്നു..........ഒരുപാട് ദിവസം എടുത്തു ഞാൻ അതിൽ നിന്ന് ഒന്ന് ok ആവാൻ....അതാ ഞാൻ.......... അവനെ നോക്കാതെ പറഞ്ഞു...... അവൻ ചിരിയോടെ അവളുടെ രണ്ടു സൈഡിലും കൈ ഊന്നി അവളെ നോക്കി........
ഞാൻ തല്ലിയത് അപ്പൊ വേദനിച്ചില്ലേ......... അവന്റെ ശബ്ദം വളരെ നേർത്തു പോയിരുന്നു.
തല്ലിയതിനേക്കാൾ ഒരുപാട് വേദനിച്ചു ആ വാക്കുകൾ....... അതാ പിന്നെ ഞാൻ ഏട്ടൻ വിളിച്ചപ്പോൾ ഒന്നും ഫോൺ എടുക്കാത്തത്........
മ്മ്മ്..... Ok...... ഞാൻ പറഞ്ഞതിനും തല്ലിയതിനും ഒക്കെ ഒക്കെ സോറി....... അല്ല തനിക്ക് എന്താ പറയാൻ ഉള്ളത് അത് പറഞ്ഞിട്ട് പെട്ടന്ന് പൊക്കോ........!
അല്ല ഒരു കാര്യം എനിക്ക് പറയാൻ ഉണ്ട് അത് കേൾക്കോ......അവൻ കൈ എടുത്തു മാറ്റി കൊണ്ട് ചോദിച്ചു.
മ്മ്മ് കേൾക്കാം......
നമ്മൾ രണ്ടും ഒരേ തോണിയിലെ യാത്രക്കാർ അല്ലെ ഡോ...... പ്രണയം കൊണ്ട് തോറ്റു പോയ താനും.... പ്രണയംനഷ്ടമായ ഞാനും...... നമുക്ക് ഇനി ഒരുമിച്ച് ഒരു യാത്ര തുടങ്ങികൂടെ...... പെട്ടന്ന് ഉണ്ടായത് ഒന്നും അല്ല കേട്ടോ...... അന്ന് താൻ ഇവിടെ വന്ന ദിവസം തോന്നിയ സ്പാർക്ക് പക്ഷെ തന്റെ വിവാഹം ഉറപ്പിച്ചത് ആണെന്ന് അറിഞ്ഞപ്പോൾ തോന്നിയ ചെറിയ ആ ഇഷ്ടം ഞാൻ മാറ്റി വച്ചത് ആയിരുന്നു.......
താൻ അന്ന് വീട്ടിൽ വന്നു ആ പ്രശ്നം ഉണ്ടായി കഴിഞ്ഞു തന്നെ പോലെ ഞാനും നേരെ ഉറങ്ങിയിട്ടില്ല..... തന്നെ ഇന്ന് നേരിട്ട് കണ്ടതിനു ശേഷം ആണ് എന്റെ മനസ്സ് ഒന്ന് ശാന്തമായത്..... പിന്നെ എനിക്ക് ഇനി പ്രണയിച്ചു നടക്കാൻ ഒന്നും താല്പര്യം ഇല്ല വീട്ടിൽ പറഞ്ഞു കല്യാണം നടത്താൻ തന്നെ ആണ് അത് തനിക്ക് പൂർണസമ്മതം ആണെങ്കിൽ........ അല്ലെങ്കിൽ മനസ്സിന് ഇണങ്ങുന്ന ഒരാൾക്ക് ആയി തിരച്ചിൽ തുടരേണ്ടി വരും.........അവൻ എല്ലാം പറഞ്ഞു കഴിഞ്ഞു അവളെ നോക്കി.....
നന്ദു അമ്പരന്ന് അവനെ നോക്കുന്നുണ്ട്...
താൻ ഇങ്ങനെ തലപുകക്കണ്ട താൻ നന്നായി ആലോചിച്ചു നോക്ക് തനിക്ക് താല്പര്യം ഇല്ലെങ്കിൽ വിട്ടേക്ക്..... അതിന്റെ പേരിൽ ഫ്രണ്ട്ഷിപ്പ് ഒന്നും വേണ്ട എന്ന് വയ്ക്കരുത്........!
നന്ദു ഒന്നും മിണ്ടിയില്ല പകരം അവന് നേരെ ഒരു പൊതി നീട്ടി..........
തുടരും..........