ഹൃദസഖി തുടർക്കഥ ഭാഗം 54 വായിക്കൂ...

Valappottukal

 


രചന: രാഗേന്ദു ഇന്ദു


ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദസഖി എന്നു സെർച്ച് ചെയ്യുക...


എന്ത്... വൈശാഖ്‌

താൻ കൊടുക്കുമോ....5000

ഉണ്ടെങ്കിൽ കൊടുത്തോ എന്റെൽ ഏതായാലും ഇല്ല

ഓരോരുത്തർ ഓരോ വിന ഉണ്ടാക്കിയിട്ട് അതു തീർക്കാൻ മാത്രമൊന്നും കമ്പനി എനിക്ക് പൈസ തരുന്നില്ല

അയാൾ അവനെ കടിച്ചുകീറും പോലെ സംസാരിച്ചു


എന്ത് പൈസ???

കേബിനിലേക്ക് വന്ന വരുൺലാൽ ചോദിച്ചു


ഓ വന്നല്ലോ അടുത്ത അവതാരം.....

മനാഫ്സാർ പിറുപിറുത്തു


അതോ നമ്മുടെ ദേവൂന് ഒരു അബദ്ധം പറ്റിപ്രവീണിന്റെ ഒരു സ്വിഫ്റ്റ് ന്റെ ഓഫ്ഫർ ആഡ് ചെയ്യാൻ മറന്നുപോയി


ആഹാ എന്നിട്ടു


അതിപ്പോ tp ക്ക് പോയിരിക്കുകയാ

ദേവു ശ്രെദ്ധിക്കാഞ്ഞിട്ടാണ്  എന്നുപറഞ്ഞു അവളുടെ കയ്യിലെന്ന് എടുത്തുകൊടുക്കാൻ പറയുകയാണ്

വൈശാഖ് ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് മനാഫ് സർ നെ കണ്ണുകാണിച്ചു


എന്ത് 5000 രൂപയോ. വരുൺ അതിശയപെട്ടു എല്ലാരേയും നോക്കി 


ഹാ....ന്ന്


അതേ..... നീ ഇങ്ങനെ ഞെട്ടുന്നത് എന്തിനു അവളുടെ ഭാഗത്തുള്ള തെറ്റാണു അവൾ തന്നെ അത് ക്ലിയർ ചെയ്യണം എങ്കിലേ ഇനി മിസ്റ്റേക്ക് വരുത്താതെ ശ്രെദ്ധിക്കുള്ളു..

അയാളുടെ വായിൽ ഉള്ളതെല്ലാം കേൾക്കുന്നത് ഞാനാണ് നിങ്ങൾക്കൊന്നും ഇല്ലാലോ... കോപ്പ് 


അതും പറഞ്ഞു മനാഫ് സർ കേബിനിലേക്ക് പോയി


എന്നിട്ട് അവളെവിടെ പോയി വരുൺ വൈശാഖിനോടായി ചോദിച്ചു


വാഷിം‌റൂമിൽക്ക് പോയിട്ടുണ്ട്


അല്ല പ്രെവീണേ.... ഇതിപ്പോ ഒന്നും ചെയ്യാൻ ആവില്ലേ.... നീ ബാക്ക്ഓഫീസിലേക്ക് വിളിച്ചിരുന്നോ

നിങ്ങൾക്ക് ഷെയർ ഇട്ട് എടുത്തൂടെ ഞനും കൂടാം


ഞനാരെയും വിളിച്ചില്ല

അവൾ എടുത്തൂട്ടെ അവളെപ്പോഴും ഡോക്കറ്റ് അതു ഇത് എന്നും പറഞ്ഞു ആളാകുന്നത് അല്ലെ

നിനക്ക് വേണക്കിൽ നീ കൊടുക്ക് നിന്റെ പ്രേമഭാജനം അല്ലെ... 😏


ഡാ... നീ

വരുൺ ദേഷ്യപ്പെട്ടപോയെക്കും പ്രവീൺ പോയിരുന്നു


പിന്നാലെ വരുണും ഇറങ്ങി


നീ എങ്ങോട്ടാ പിന്നിൽ നിന്നും വൈശാഖ് ആണ്

ഫോൺ എന്ന് ആഗ്യം കാണിച്ചു വരുൺ തിരിഞ്ഞു നോക്കാതെ നടന്നു


വൈശാഖിന് അവനെന്താ പറഞ്ഞതെന്ന് മനസിലായില്ല അവൻ ഫോൺ എടുത്തു നോക്കിയപ്പോൾ അതിൽ മെസേജ് ഉണ്ടായിരുന്നു


ഞാൻ ദേവൂന്റെ അടുത്തുണ്ടാകും മനാഫ് അവിടുന്ന് എണീക്കുകയാണെങ്കിൽ വിളിക്കണം


Ok വൈശാഖ് ഒരു തമ്പ്സ് അപ്പ്‌ കൊടുത്തു


വരുൺ കരുതിയപോലെ തന്നെ ദേവിക വാഷിംറൂമിന്റെ ഫ്രണ്ട് ഡോർ തന്നെ ക്ലോസ് ചെയ്തിരുന്നു

ഉള്ളിൽ നിന്നും എങ്ങൾ കേൾക്കാം


വരുൺ ഡോറിന് രണ്ടു തവണ മുട്ടിയപ്പോയെക്കും ആ ഡോർ ഓപ്പൺ ആക്കി ഉള്ളിൽ ടോയ്‌ലെറ്റിൽ കയറി വാതിയിലടച്ചു


വരുൺ വാസ്ബസിൽ നിന്നും മുഖം കയുകന്നതിനൊപ്പം വിളിച്ചുപറഞ്ഞു

ദേവു.... 

നമുക്ക് വഴി ഉണ്ടാക്കാം

അതിനിങ്ങനെ ഒളിച്ചിരിക്കൽ അല്ല വഴി 

തൊട്ടതിനും പിടിച്ചതിനുമെല്ലാം  ഇതിനകത്തു കയറി ഇരിക്കാൻ നീ കൊണ്ടുവന്നതാണോ വാഷ്റൂം

5മിനിറ്റ് കൊണ്ടു പുറത്തുവന്നോളണം ഞൻ വെയിറ്റ് ചെയ്യും


ഉള്ളിൽ നിന്നും അനക്കമൊന്നുമില്ല എന്നു കണ്ടതും വാതിൽ വലിച്ചടച്ചു വരുൺ പുറത്തിറങ്ങി നിന്നു...


ഇങ്ങനെ നിന്നിട്ടു കാര്യമില്ലെന്ന് ദേവികയ്ക്ക് തന്നെ തോന്നിയിരുന്നു.. എത്രയൊക്കെ സ്ട്രോങ്ങ്‌ ആകാൻ ശ്രമിച്ചാലും ഉള്ളിലെ ഭീരു പുറത്തുവരുന്നപോലെ താൻ തളർന്നുപോകുന്നതായി തോന്നി അവൾക്ക്

മുഖവും കണ്ണുമെല്ലാം അമർത്തി തുടച്ചു അവൾ വേഗം പുറത്തിറങ്ങി 


അവളെയും കാത്തു വരുൺ പുറത്തു ചുമരും ചാരി നിൽക്കുന്നുണ്ടായിരുന്നു


മുഖമെല്ലാം വീങ്ങിയിട്ടുണ്ട് നന്നായി കരഞ്ഞിട്ടുണ്ട് കുഞ്ഞി കണ്ണിലെ കരിമഷി പടർന്നുകിടക്കുന്നു

ചുണ്ട് കടിച്ചുപിടിച്ചു വിതുമ്പൽ അടക്കുകയാണ്... അവൾ പതുക്കെ വന്നു വരുന്നിന്ന് അടുത്തായി നിന്നു 


നീ എന്താടി കണ്ണീർ സീനിലെ നായികയോ??😬

ഏത് നേരവും കരഞ്ഞോണ്ടിരിക്കാൻ

അവൻ കോപിച്ചു


ദേവിക ഒന്നും പറഞ്ഞില്ല താഴെ നോക്കി നിന്നതെ ഉള്ളു അല്ലെങ്കിലും എന്ത് പറയാൻ


എന്താ ഉണ്ടായതു....


അതു... അത്, ഞാൻ ഒരു ഓ....ഫർ ആഡ് ചെയ്യാൻ വിട്ടു..... വിട്ടുപോയിന്ന്

അവൾ വിക്കുന്നുണ്ടായിരുന്നു പറയുമ്പോൾ


നീ ശ്രെദ്ധിച്ചില്ലായിരുന്നോ?


ഉണ്ട് എല്ലാം ക്രോസ്സ് ചെക്ക് ചെയ്തിട്ടുണ്ട് എന്നിട്ടും എങ്ങനെ എന്നറിയില്ല


ഡോക്കറ്റോ?


അത് ആദ്യം എഴുതിയത് വൃത്തികേട് ആക്കിയായിരുന്നു അതിനാൽ വേറെ എഴുതാൻ പറഞ്ഞു അത് വെച്ചാ ഞാൻ ചെയ്തത്


അതിലും ഉണ്ട് ഓഫർ...

എന്റെൽ നിന്ന് എടുക്കാൻ പറഞ്ഞു 5000😢


ന്നിട്ട് പ്രവീൺ എന്ത് പറഞ്ഞു


അവൻ ഒന്നും പറഞ്ഞില്ല... സർ ആണ് പറഞ്ഞത്


ഒരു സ....ർ....

നിനക്ക് വിവരം ഉണ്ടോ പൊട്ടി.... നീ ഇതുവെച്ചാണോ സിവിൽ സർവീസ് എഴുതാൻ പോകുന്നത്


അവൾ ഇവനെന്താ പറയുന്നേ എന്ന ഭാവത്തിൽ വരുണിനെ നോക്കി


അതിനാണോ നീ കരയുന്നെ....


അത് പിന്നെ സർ എന്തൊക്കയോ പറഞ്ഞു... എന്തേലും പ്രശ്നം ഉണ്ടാകുമ്പോൾ ഒരു ലീഡർ എന്ന രീതിയിൽ മുൻപിൽ നിൽക്കുകയല്ലേ വേണ്ടത്

അല്ലാതെ...... എന്തൊക്കെയോ പറഞ്ഞു എന്നെ

ഇതുമായി ബന്ധമില്ലാതെയും.... എന്തൊക്കയോ.... കേട്ടപ്പോ.... സഹിച്ചില്ല 


ഹം....

ഈ പറയുന്നേ പ്രവീണിനെ എനിക്കെ... നല്ലോണം അറിയാം

നിന്റെ ഭാഗത്തുന്ന ഒരു മിസ്റ്റെക് വന്നിട്ട് ആ അവസരം നോക്കി നിന്നെ ഒന്നും പറയാതെ വിട്ടു എന്ന് ഞാൻ വിശ്വസിക്കില്ല

ഇതിലെന്തോ ഉടായിപ്പുണ്ട്

അത് നോക്കി കണ്ടുപിടിക്ക്

അങ്ങനെ ആവണം പെൺകുട്ടികൾ അല്ലാതെ ആരേലും എന്തേലും പറഞ്ഞു എന്നും പറഞ്ഞു അതും വിശ്വസിച്ചു മോങ്ങിക്കൊണ്ടിരിക്കുകയല്ല 


അവൻ പുറത്തേക്ക് പോയിട്ടും ദേവികയ്ക്ക് അവൻ പറഞ്ഞിട്ടു പോയത് എന്താണെന്ന് കത്തിയില്ല


കേബിനിലെത്തി ഡെസ്കിൽ തലവെച്ചു കിടന്നു അവൾ... മനാഫ് സർ അവിടെ തന്നെ ഉണ്ട്


വൈശാഖ്....

മനാഫ് സർ വൈശാഖ് നെ വിളിച്ചത് കേട്ടു അവൾ തലയുയർത്തി


അതിന്റെ tp മിക്കവാറും നാളെ ആയിരിക്കും എക്സ്ട്രാ 5000 ഏതേലും അക്സസ്സരിസിൽ പെടുത്തി കൊടുത്താൽ മതി. പിന്നേക്ക് പ്രശ്നം വേണ്ട.... പിന്നെ ദേവികയ്ക്ക് എതിർപ്പില്ലാലോ.... ഞാൻ അക്കൗണ്ടിൽ വിളിച്ചു പറഞ്ഞിട്ടുണ്ട്

ഉണ്ടെങ്കിൽ എന്ത് ചെയ്യാൻ....

ഇതല്ലാതെ വേറെ വഴി ഇല്ല......

ഇനിയും ഇവിടെകിടന്നു ഉറങ്ങാതെ മര്യാദയ്ക്കിരുന്നു പണി എടുക്കു വാങ്ങുന്ന ശമ്പളത്തിന് പണി എടുക്കണം അല്ലാതെ വെറുതെ.....

അയാളോരു പുച്ഛത്തോടെ പറഞ്ഞു


സർ പറഞ്ഞു പറഞ്ഞു എങ്ങോട്ടേക്ക.... ശെരിയാണ് അവളുടെ അടുത്തുന്നൊരു തെറ്റുപറ്റി അതുവെച്ചു എന്തും പറയാം എന്നാണോ..... വൈശാഖ് ഇടപെട്ടു


നീ ഇതിൽ ഇടപെടേണ്ട... അക്സസ്സൊറീസ് എന്തേലും ബന്ധമായുള്ളത് വരുമ്പോൾ അറീക്കാം

അല്ലാതെ വെറുത തല ഇടേണ്ട ഞാൻ നിങ്ങളുടെ എല്ലാം ലീഡർ ആണ് നിങ്ങളുടെ job നിങ്ങൾ ശെരിക്ക് ചെയ്തില്ലെങ്കിൽ അത് തിരുത്താൻ എനിക്കവകാശം ഉണ്ട് അതുകൊണ്ട് കൊണ്ടു മിസ്റ്റെക് ഉണ്ടായാൽ അത് പറയാനുള്ള അവകാശമുണ്ട് അതാണ്‌ പറഞ്ഞത്

.... ഇതെന്റെ job ആണ്....

മനസിലായോ.... മിസ്റ്റർ വൈശാഖിന്

അതുകൊണ്ട് അധികം ചോദ്യം ചെയ്യലുകൾ വേണ്ട....


അയാൾ ഉറക്കെ പറഞ്ഞുകൊണ്ട് അവിടെ നിന്നും ഇറങ്ങിപ്പോയി



തുടരും

To Top